My Dear Hubby: ഭാഗം 7

my dear hubby

രചന: Nishana
 

ഞമ്മള് വാതിൽ തുറന്ന് അകത്തു കയറിയതും ഭയങ്കര ഇരുട്ട്, ഇരുട്ടിനെ ഞമ്മക്ക് പണ്ട് മുതലെ പേടിയാണ്, കുട്ടികാലത്ത് ഞമ്മള് കറണ്ട് പോയപ്പോ ഒരു നിഴല് കണ്ട് പേടിച്ചതാ,, അന്ന് മുതൽ തുടങ്ങിയതാ ഈ പേടി, ഞമ്മള് പേടിച്ചിട്ട് എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്നയിടത്ത് നിന്നും അനങ്ങിയില്ല, പെട്ടെന്ന് ആരോ വാതിലടക്കുന്ന ശബ്ദം കേട്ടു, അതോടെ പേടി കൂടി, ഇനി വല്ല ഭൂതമോ പ്രേതമോ ആയിരിക്കോ,, രണ്ട് കണ്ണുകളും അടച്ച് ദിക്റും സ്വലാത്തും ചൊല്ലി നിന്നു, "ആഹാ,, എത്ര സുന്ദരമായ കാഴ്ച്ച, വല്യ വീരശൂര പരാക്രമിയാണോ ഇങ്ങനെ പേടിച്ച് വിറച്ച് നിൽക്കുന്നത്" ന്നുളള കലിപ്പന്റെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,

മുറിയിൽ വെളിച്ചം വന്നിട്ടുണ്ട്, ദേ വാതിലിൽ ചാരി നിൽക്കുന്നു ഞമ്മളെ കെട്ടിയോൻ കലിപ്പൻ, സത്യം പറഞ്ഞാ ഓനെ കണ്ടതും ഞമ്മളെ പേടിയൊക്കെ എങ്ങോട്ടോ ഓടിപ്പോയി, ഓൻ എന്റെ നേരെ നടന്നു വന്ന് എന്റെ മുന്നിൽ കയ്യും കെട്ടി നിന്നു, "എന്ത് പറ്റി, വൈഫി,, പേടിച്ച് പോയോ" പോടിച്ചോന്നോ, നന്നായി പേടിച്ചു, പേടിച്ചിട്ട് എന്റെ ഹൃദയമിടിപ്പ് ഇപ്പയും പുറത്തേക്ക് കേൾക്കുന്നുണ്ട്, പക്ഷേ അത് പുറത്ത് കാണിക്കാതെ ഞമ്മള് ഓന്റെ മുന്നിൽ കയ്യുംകെട്ടി നിന്നു, "പേടിയോ എനിക്കോ, ഹഹഹ , ഈ റിയുന് പേടി എന്താന്ന് പോലും അറിയില്ല, പിന്നെയല്ലെ,, ഹും " കുറച്ച് പുഛത്തോടെയും അഹങ്കാരത്തോടെയും ഞാൻ പറഞ്ഞു,

"പക്ഷേ,, നിന്റെ ഭാവം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ,, പേടിച്ചിട്ട് നിന്റെ ഹാർട്ടടിക്കുന്നത് പുറത്തേക്ക് കേൾക്കുന്നുണ്ടല്ലോ,, " "ആണോ എന്തായാലും,, അത് എന്റെ ഹാർട്ട് ബീറ്റ് അല്ല, നിന്റെ താവും" "ഓഹോ എന്റെ താണോ, എന്താ പിന്നെ അതൊന്ന് ചെക്ക് ചെയ്യണമല്ലോ" ന്നും പറഞ്ഞ് അവൻ എന്റെ നേരെ വന്നു, ഞമ്മള് പിറകിലേക്കും, "ദേ, എന്റെ അടുത്തേക്ക് വരണ്ടട്ടോ,," "അപ്പൊ പേടിയുണ്ടല്ലെ? " "പേടിക്കേ ഞാനോ, നല്ല തമാശ, ഞാനെന്തിന് നിന്നെ പേടിക്കണം" "ഓഹോ, അപ്പൊ നിനക്ക് എന്നെ പേടിയില്ലായിരുന്നു ലെ," ഓൻ എന്റെ അടുത്തേക്ക് നടന്ന് വന്ന് കൊണ്ട് തന്നെ ചോദിച്ചു, ഞമ്മളാണെങ്കിൽ ബാക്കിലേക്ക് പോയി പോയി അവസാനം ബെഡിൽ തട്ടി നിന്നു,

ഇനിയും നീങ്ങിയാൽ ബെഡിലേക്ക് വീഴും, പക്ഷേ ഈ പാക്കരനാണെങ്കിൽ വീണ്ടും ഞമ്മളെ അടുത്തേക്ക് തന്നെ വന്നു, ഇപ്പൊ ഞങ്ങൾക്കിടയിൽ ഒരിഞ്ച് വിത്യാസമേ ഉളളൂ,, "എ,,,എ,,,ന്താ ഇത്,,, മാറി,, നിൽക്ക്" "എന്ത് പറ്റി എന്നു മുതതലാ നിനക്ക് വിക്ക് വരാൻ തുടങ്ങിയത്, നന്നായി വിയർക്കുന്നും ഉണ്ടല്ലോ, പേടി തോന്നുന്നുണ്ടോ" "പേടി,, ഒന്നും,, ഇല്ല, എനിക്ക് ചൂടെടുക്കുന്നുണ്ട് അതാ,," പേടി പുറത്ത് കാണിക്കാതെ പറഞ്ഞതും ഓൻ എന്നെ ഒറ്റത്തളളായിരുന്നു ബെഡിലേക്ക്, ലാഹൗല വലാ,,, പിന്നെ യുളള ഓന്റെ നോട്ടവും ചിരിയും കണ്ടിട്ട് എന്തോ ഒരു വശപിശക്, "എന്ത് പറ്റി റിയൂ,, ഇക്കാനെ ഇങ്ങനെ നോക്കല്ലേ,, അല്ലെങ്കിലെ മനുഷ്യൻ കണ്ട്രോള് പോയി നിൽക്കാ,," ഓന്റെ സംസാരം കേട്ട് ഞമ്മള് നല്ലോണം പേടിച്ചു മക്കളെ,,😭

അതും പോരാഞ്ഞ് ഓനുണ്ട് ഓന്റെ ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിക്കുന്നു, പോടിച്ച് ഞാനിപ്പോ വല്ല അറ്റാക്കും വന്ന് ചാവും ഉറപ്പാ,,, "ഇ,,തെന്തിനാ,,, ഷ,, ഷർട്ടോക്കെ,, അഴിക്കുന്നത്" "കൊച്ചു കള്ളി,, ഒന്നും അറിയില്ല ല്ലെ,," അതും പറഞ്ഞ് ഓൻ എന്റെ കവിളിലു ന്ന് നുള്ളി, പിന്നെ ഷർട്ടിന്റെ ബട്ടൻസ് മുഴുവനായും അഴിച്ച് ഷർട്ട് ഊരി,, ഞമ്മള് പേടിച്ച് രണ്ട് കൈ കൊണ്ടും കണ്ണ് പൊത്തിപ്പിടിച്ചു, "ഹാ,, എന്തായിത് റിയു,, ഇത് ചീറ്റിങാട്ടൊ,, കൈ മാറ്റ്, അല്ലെങ്കിൽ മാറ്റാൻ എനിക്ക് അറിയാം,," ഞമ്മള് കൈവിരലിനിടയിലൂടെ ഓനെ നോക്കിയപ്പോ ഓനുണ്ട് എന്റെ നെരെ മുഖം കൊണ്ട് വരുന്നു, "അള്ളോഹ്,,, എന്നെ ഒന്നും ചെയ്യല്ലേ,,,, പ്ലീസ്,, " ഞമ്മള് ഓന്റെ മുന്നിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു, "എന്തെ,, പേടിച്ചോ,," "ഹ്മ്മ്,," "വാ തുറന്നു പറയെടീ,,"

"ഹ്മ്മ് പേടിച്ചു" "ഏയ്,, ചുമ്മാ,," ന്നുംപറഞ്ഞ് ഓൻ വീണ്ടും എന്റെ നെരെ മുഖം കൊണ്ട് വന്നു, "സത്യായിട്ടും ഞാൻ പേടിച്ചു, പ്ലീസ് ഇനി ഇവിടുന്ന് എണീറ്റ് പോ,," ഓന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി ഞാൻ പറഞ്ഞു, "ആഹ്,, ഇങ്ങനെ എപ്പഴും പേടിക്കണം കേട്ടോ,," "ഹ്മ്മ്" പിന്നെ കേട്ടത് തന്നെ,, ഇപ്പൊ ബോൾ നിന്റെ പോസ്റ്റിലായത് കൊണ്ട് ഞാനൊന്നും മിണ്ടുന്നില്ല, പക്ഷേ,, ഇതിന് പകരമായി ഞാൻ നല്ലൊരു പണി നിനക്ക് തരുന്നുണ്ട്, അത് കയ്യും നീട്ടി വാങ്ങാൻ തയ്യാറായി ഇരുന്നൊ,, "ഡി,, ഞാൻ പറഞ്ഞത് നീ കേട്ടില്ലേ,, എന്താ ഒന്നും മിണ്ടാത്തത്? " ഹൊ,, ഈ കലിപ്പന് ഒന്ന് പതുക്കെ സംസാരിച്ചൂടെ,, എന്റെ ചെവിക്കല്ല് പൊട്ടി😡 "ഡി,, കോപ്പെ,, നിന്നോടല്ലെടി ഞാൻ സംസാരിക്കുന്നത്, മുഖത്തേക്ക് നോക്കെടി,,"

ഞാൻ ഓന്റെ മുഖത്തേക്ക് നോക്കി, ഭാഗ്യം ഓൻ ഷർട്ട് ഇട്ടിട്ടുണ്ട്, അല്ലെങ്കിൽ എന്റെ കണ്ട്രോള് പോയെനെ,,😁 "ദാ,, നിന്റെ മുന്നിലുളള ഫയല് കണ്ടില്ലേ,, അതിലുളളതൊക്കെ ഈ ലാപ്പിലെക്ക് പകർത്തണം,, പെട്ടെന്ന് വേണം,, എനിക്ക് നാളേക്ക് വേണ്ട താ,, അത് കൊണ്ട് ഇപ്പോ തന്നെ തുടങ്ങിക്കൊ?" ഓൻ പറയുന്നത് കേട്ട് ഞമ്മള് തൊള്ളേം തുറന്ന് ഓനെ നോക്കി, "ഞാൻ എന്തിനാ ഇത് ചെയ്യുന്നത്" "എന്താ പറഞ്ഞത് അനുസരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ,," "ആഹ് ഉണ്ട് നിന്റെ ജോലി നീ തന്നെ ചെയ്താ മതി, എന്നെ കിട്ടൂല,," "എന്താ ചൂട്,,, ശർട്ട് ഊരിയിടാം,," "ഞാൻ ഇതൊക്കെ എപ്പോ ചെയ്തൂന്ന് ചോദിച്ചാ പോരെ" ന്നും പറഞ്ഞ് ഞാൻ ഫയലു ലാപ്പും എടുത്ത് സോഫയിൽ ഇരുന്ന് അവൻ പറഞ്ഞത് പോലെ ചെയ്യാൻ തുടങ്ങി,

ഇടക്ക് ആ തെണ്ടിയെ നോക്കിയപ്പോ ഓനുണ്ട് ചിരിച്ചോണ്ട് ഫോണിൽ തോണ്ടിയിരിക്കുന്നു,,, കലിപ്പൽ,, ചെകുത്താൻ,, ഡ്രാകുള,, തെമ്മാടി,,etc.... "എന്റെ മൊഞ്ച് നോക്കി ഇരിക്കാതെ പറഞ്ഞ പണി ചെയ്യെടി,," രാവിലെ ഞാൻ ഓനോട് പറഞ്ഞ ഡയലോഗ് ഓൻ എന്നോട് തന്നെ തിരിച്ച് പറഞ്ഞു, മറ്റുളളവരുടെ ഡയലോഗ് കട്ടെടുത്തിട്ടാ തുളളുന്നത്, ഹും😏 ഒന്ന് നേരം വെളുത്തോട്ടെ മോനെ,, കാണിച്ച് തരുന്നുണ്ട് നിനക്ക്, നീ ഇനിയും എന്നെ മനസ്സിലാക്കീട്ടില്ല,, ഞമ്മള് വേഗം ടൈപ്പെയ്യാൻ തുടങ്ങി, ഇതാണെങ്കിൽ കഴിയുന്നും ഇല്ല, ടൈപ്പ് ചെയ്ത് ചെയ്ത് കൈ വേദനിക്കാനും തുടങ്ങി, ഉറക്കം വന്നിട്ടാണെങ്കിൽ കണ്ണ് കാണുന്നില്ല, ഓനെ നോക്കിയപ്പോ മൂടിപ്പുതച്ച് സുഖമായി ഉറങ്ങാ തെണ്ടി, 😠 എന്തായാലും ഇന്ന് ഇത്രയും മതി,

ബാക്കി രാവിലെ നേരത്തെ എണീറ്റ് ചെയ്യാം,, ഉറക്കം കണ്ണിലേക്ക് ആഴ്ന്നിറങ്ങീട്ടുണ്ട്, ഞമ്മള് പിന്നെ ലാപ്പും അടച്ച് വെച്ച് സുഖമായി ഉറങ്ങി, മുഖത്തേക്ക് വെളളത്തുളളികൾ വീണപ്പോഴാണ് ഉണർന്നത്, കണ്ണ് തുറന്നപ്പോ ദേ നിൽക്കുന്നു കലിപ്പൻ ഹബ്ബി കയ്യില് ക്ലാസ്സും പിടിച്ച്, ഓനെ കണ്ടതും ഇന്നലത്തെ കാര്യമാ ഓടിയെത്തിയത്, റബ്ബേ,, ഓൻ ഇന്നലെ പറഞ്ഞപണി ചെയ്തില്ല ല്ലോ,, ഇന്ന് ഇന്റെ കാര്യം പോക്കാ,, ഞമ്മള് ചാടി എണീറ്റ് ലാപ്പും ഫയലും എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി, "ടി,, മാക്രി എണീറ്റ് ഫ്രഷായി താഴെക്ക് ചെല്ല്, സമയം ഒരുപാടായി" "ആഹ് ഒരു അഞ്ച്മിനിട്ട്, ഇതിപ്പോ തീരും" "ഓഹ്, ജോലിയിൽ എന്തോരു ആത്മാർത്ഥത, ടി പുല്ലെ,, നിന്നോടാ പറഞ്ഞത്" . "അപ്പൊ ഇത് നിനക്ക് ഇന്ന് ഓഫീസിലേക്ക് പോകുമ്പാഴെക്ക് തയ്യാറാക്കണം എന്നല്ലേ പറഞ്ഞത് "

"അത്,, പിന്നെ ,,, ഞാൻ ചുമ്മാ പറഞ്ഞതാ,, നിനക്ക് അനുസരണ ഉണ്ടോന്ന് അറിയാൻ" മുഴുവൻ പല്ലും കാണിച്ച് ഇളിച്ചോണ്ട് ഓൻ പറഞ്ഞു, "തെണ്ടി,, പട്ടി,, ചെകുത്താനെ,,,, ഡ്രാകുളെ,,," തുടങ്ങിയ എല്ലാവിധ തെറിയും ഞാൻ ഒറ്റ ശ്വാസത്തിൽ വിളിച്ചു മര്യാദക്ക് എന്നെ ഉറങ്ങാൻ സമ്മതിക്കാതെ പേടിപ്പിച്ച് ഇത്രയൊക്കെ ചെയ്ത ഓനെ ഞാൻ എന്താ ചെയ്യേണ്ടത്, ദേഷ്യം വന്നിട്ട് കണ്ണു കാണുന്നില്ലായിരുനനു, "എന്തൊരു തെറിയാടി ഇത്, എന്റെ ചെവിയുടെ പാട ഇളകിയോന്ന് സംഷയം" "പോടാ കിളവൻ കെടടിയോനെ,, കൊരങ്ങൻ തെണ്ടി, മരക്കഴുതെ" "എന്താടി ഇത്,, നിനക്ക് ഭർത്താക്കമാരെ എങ്ങനെ ബഹുമാനിക്കണം ന്നും അറിയില്ല അല്ലേ,,"

"ഇല്ല, എന്താ പഠിപ്പിച്ച് തരാൻ വല്ല ഉദ്ധേശവുമുണ്ടോ?" "ഉണ്ടല്ലോ,, ഇനി ബഹുമാനമവും, എന്താന്ന് നിന്നെ ഞാൻ പടിപ്പിച്ച് തരാട്ടോ,," ന്നും പറഞ്ഞ് ആ കലിപ്പൻ എന്റെ അരയിലൂടെ കയ്യിട്ട് ഓനോട് ചേർത്തി നിർത്തി, ലാഹൗലവലാ,,, എന്റെ മേലേക്കൂടെ കരണ്ട് ഇറങ്ങി പോയത് പോലെ തോന്നി, ഞമ്മളെ കണ്ണൊക്കെ ഇപ്പൊ പുറത്തേക്ക് ചാടും ന്നും പറഞ്ഞ് റെഡിയായി നിൽക്കാ,,😨 "എന്ത് പറ്റി വൈഫി,, കണ്ണോക്കെ പുറത്തേക്ക് തളളീട്ടുണ്ടല്ലോ" ന്നും പറഞ്ഞ് ഓൻ ഒന്നൂടെ എന്നെ ഓനോട് ചേർത്തു അളളാഹ് ഇങ്ങനെ നിൽക്കുമ്പൊ സത്യായിട്ടും ഞാൻ ഈ കലിപ്പന് വല്ല മുത്തവും കൊടുക്കാൻ ചാൻസുണ്ട്, എന്റെ കണ്ട്രോള് മുത്തപ്പാ കാത്തോളണേ,, "ടാ,,കലിപ്പാ,, എന്നെ വിടുന്നുണ്ടോ,,"

"എങ്ങനെ,, എന്താ ഇപ്പൊ മോള് വിളിച്ചത്" "കലിപ്പാന്ന്, എന്തേ പുടിച്ചില്ലേ,, " "ഇല്ലല്ലോ,, മര്യാദക്ക് ഇക്കാന്ന് വിളിച്ചോ, അല്ലെങ്കിൽ അസിക്ക " "നിനക്ക് പിടിച്ച പേര് വിളിക്കാൻ എനിക്ക് സൗകര്യമില്ല, " "ഇല്ലെ,," "ഇല്ല " ഭാഗ്യത്തിന് വാതില് തുറന്നിട്ടിരിക്കാ,, അത് കൊണ്ട് ഇന്നലത്തെ പോലെ ഒന്നും പറഞ്ഞ് പേടിപ്പിക്കില്ലാന്ന് കരുതാം, "ആ,," ഒട്ടും പ്രതീക്ഷിക്കാതെ ആ തെണ്ടി എന്റെ കവിളിൽ കടിച്ചു, വേദനിച്ചിട്ട് കവിളിൽ കൈ വെച്ച് ഓനെ ദേഷ്യത്തോടെ നോക്കിയപ്പോ ഓന്റെ മുഖത്ത് പുഛം, "മര്യാദക്ക് സോറി ഇക്കാന്ന് പറഞ്ഞില്ലെങ്കിൽ ഇനി ദാ ഇവിടെ ആവും കടിക്കുന്നത്" എന്റെ ചുണ്ടിൽ തൊട്ട് ഓൻ പറഞ്ഞത് കേട്ട് ഞമ്മള് ഞെട്ടി പണ്ടാറമടങ്ങി 😱 "അപ്പൊ എങ്ങനെയാ,, നീ പറയുന്നോ അതോ,," ന്നും പറഞ്ഞ് ആ തെണ്ടി ഇളിക്കാ,, ബലാല്, പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ അങ്ങനെ ഒന്നും ചെയ്യാനും മടിയില്ലാത്ത സാധനമാണ് അത്, അത് കൊണ്ട് ഇപ്പൊ നല്ല കുട്ടി യാവാം , പിന്നെ ഓനിട്ട് പണി കൊപുക്കാം,,

"സോറി,, ഇക്കാ" "എന്ത് കേട്ടില്ല " "സോറി ഇക്കാന്ന്" ഞമ്മള് കുറച്ച് ദേഷ്യത്തോടെ പല്ലിറുമ്പി പറഞ്ഞു, "വെരി ഗുഡ്, അപ്പൊ ഇക്ക പോയിട്ട് വരാട്ടൊ" എന്റെ കവിളിൽ നുള്ളി കൊണ്ട് ഓൻ പോയി, ഓന്റെ പിറകെ ഞാനും, ,"ടാ,, പരട്ട കിളവൻ കലിപ്പൻ കെട്ടിയോനെ,,, നീ ഇങ്ങോട്ട് തിരിച്ചു വരമ്പോ ഇതിനൊക്കെ ഞാൻ എണ്ണി എണ്ണി പ്രതികാരം ചെയ്തിരിക്കും, കാത്തിരുന്നോ,," അവൻ മുറിയുടെ പുറത്തേക്ക് കടന്നതും ഞാൻ വിളിച്ച് പറഞ്ഞു, "ഡി,," ന്നും പറഞ്ഞ് ഓൻ എന്റെ നെരെ വരാൻ തുനിഞ്ഞതും ഞാൻ വേഗം വാതിലടച്ച് കുറ്റിയിട്ടു, ഹല്ല പിന്നെ, എന്തായാലും അവൻ തിരിച്ച് വരുനനതിനു മുമ്പ് തന്നെ അവനുളള പണി കണ്ടു പിടിക്കണം,,,... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story