My Dear Hubby: ഭാഗം 8

my dear hubby

രചന: Nishana
 

വൈകിട്ട് ഞാൻ വീട്ടിലെക്ക് ചെന്നപ്പോ എല്ലാവരും ഹാളിലിരുന്ന് ഭയങ്കര ചർച്ചയിലായിരുന്നു, ആ മാക്രി ഉണ്ട് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നു, മിക്കവാറും ഇവൾ എനിക്ക് നല്ലൊരു പണി ഒരുക്കി വെച്ചിട്ടുണ്ടാവും ആദാ മുഖത്ത് ഇത്ര സന്തോഷം, "ആഹ് നീ വന്നോ,, ഞാൻ നിന്നെ കാത്തിരിക്കായിരുന്നു, നീ പെട്ടെന്ന് കുളിച്ച് ഒരുങ്ങി വാ,, " "എങ്ങോട്ട് പോവാനാ ഉമ്മാ,," "റിയൂന്റെ ഉപ്പൂപ്പ വിളിച്ചിരുന്നു, ഇന്ന് നിങ്ങളെ അങ്ങോട്ട് വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്, ഇന്നൊരു ദിവസം അവിടെ തങ്ങീട്ട് നാളെ ഇങ്ങോട്ട് വന്നാ മതി, പെട്ടെന്ന് റെഡിയായി ഇറങ്ങാൻ നോക്ക് " "എന്ത്, ഇവളെ വീട്ടിലേക്കോ,, ഞാനോ" "ആഹ്, നീ അല്ലാതെ വെറെ ആരാ ഇവളെ കൂടെ പോകാ, പാവത്തിന് അവളുടെ വീട്ടുകാരെ ഒക്കെ കാണാൻ കൊതിയായിട്ടുണ്ട്, ഇന്ന് മുഴുവൻ സങ്കടപ്പെട്ടിരിക്കായിരുന്നു" ഉമ്മ പറയുന്നത് കേട്ട് ഞാവനളുടെ മുഖത്തേക്ക് ഒന്ന് നോക്കി, നിശ്ക്കു ആയി നിൽക്കാ മാക്രി, അവള് ഇന്ന് എന്നേ കൂട്ടിക്കൊണ്ട് പോകുന്നത് ഉറപ്പായും എന്തെങ്കിലും പണി തരാനാണ്, രാവിലെ പറഞ്ഞതായിരുന്നല്ലൊ പണി തരുമെന്ന്, എന്ത് ചെയ്യാനാ അനുഭവിക്ക😩 "നീ എന്താടാ എന്റെ കൊച്ചിനെ നോക്കി പേടിപ്പിക്കുന്നത്, നിന്നോട് പോയി റെഡിയാവാനല്ലെ പറഞ്ഞത്," ഞാൻ ഉമ്മാനെ ദയനീയ മായി ഒന്ന് നോക്കി,

എവിടെ എന്നെ ഇവിടുന്ന് ഓടിക്കുംന്നുളള ഭാവാ മുഖത്ത്, ആ മാക്രി എന്ത് കൈവിശാണാവൊ ഉമ്മാക്ക് കൊടുത്തത്, 😤 അവള് വരുന്നത് വരെ എല്ലാ കാര്യത്തിലും എന്റെ കൂടെ നിന്ന ഉമ്മ ഇപ്പൊ അവളുടെ സൈടാണ്, മരുമകളെ കിട്ടിയപ്പൊ മകൻ പുറത്ത്, എന്റെ രോധനം ആര് കേൾക്കാൻ, ************* ഉമ്മാനെ ആദ്യമെ കുപ്പിയിലാക്കിയത് കൊണ്ട് കാര്യങ്ങളൊക്കെ വളരെ സിമ്പിളായി നടന്നു, ആഹാഹാ,, ഇപ്പോഴാ മനസ്സിന് ഒരു സമാധാനമായത്, മോനെ കലിപ്പാ നിനക്കുളള പണി ദാ വരുന്നു, ഞമ്മള് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി, "ടി റിയു,, കാക്കൂനെ കൊണ്ട് പോകുന്നത് പോലെ ഇങ്ങ് കൊണ്ട് തരണേ,," ഞമ്മള് ഇറങ്ങുന്നതിനിടയിൽ ആലി വന്ന് ചിരിച്ചോണ്ട് പറഞ്ഞു, "അതൊക്കെ കലിപ്പന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും " ഞമ്മള് സൈറ്റടിച്ചോണ്ട് പറഞ്ഞ് വേഗം വണ്ടിയിൽ കയറി ഇരുന്നു, അല്ലെങ്കിൽ കലിപ്പൻ എന്നെ കൂട്ടാതെ വിരുന്നിന് പോകും, സ്വഭാവം അതാണേ,, @@@@@ വീട്ടിലെത്തിയതും കലിപ്പനെ മൈന്റ് ചെയ്യാതെ അകത്തേക്ക് ഓടി, ഉപ്പൂപ്പ മുന്നിൽ തന്നെ ഉണ്ടായിരുന്നു, മൂപ്പരെ ഒന്ന് കെട്ടിപ്പിടിച്ച് കവിളിൽ മുത്തവും കൊടുത്ത് ഉപ്പാന്റെ അടുത്തേക്ക് ഓടി, ഉപ്പാക്ക് പിന്നെ പലിശ സഹിതം പിച്ചിയും ഇടിച്ചും കൊടുത്തു,

ആ കലിപ്പനെ എന്റെ നലയിൽ കെട്ടിവെച്ചതല്ലേ,, കിടക്കട്ടെ,, പിന്നെ ഞമ്മള് ഉമ്മാന്റെ അടുത്തേക്ക് ചെന്നപ്പോ മൂപ്പത്തി എന്നെ മൈന്റ് ചെയ്യാതെ മരുമന്റെ അടുത്തേക്ക് ഓടി, പിറകെ ഉമ്മൂമയും മൂത്തമ്മയും ഇപ്പൊ ഞാൻ പോസ്റ്റായി, എല്ലാവരൂടെ ഓനെ സൽകരിക്കാ,, ഉമ്മൂമയും മൂത്തമ്മയും ഒക്കെ ഓനെ കൊണ്ട് ചായ കുടിപ്പിക്കലും പലഹാരങ്ങളോക്കെ വായിൽ തിരുകി കൊടുക്കുന്നു, എന്തൊരു സ്നേഹം, ഞാനൊരുത്തി ഇവിടെ ഉണ്ടെന്ന ഭാവം പോലും ആർക്കും ഇല്ല, ഞമ്മക്ക് ഇത് വരെ ചായയും പലഹാരവും ഒന്നും കിട്ടിയില്ല, പലഹാരങ്ങളോക്കെ കണ്ടിട്ട് വായിൽ വെളളം വരാ,,😋 ഓനാണെങ്കിലോ അതൊക്കെ വേണ്ടാന്ന് പറയുന്നുണ്ടെങ്കിലും ഇവരൊക്കെ കുത്തി കയറ്റാ,, ഓന്റെ മുഖത്തെ എക്സ്പ്രശൻ കണ്ടിട്ട് ചിരിവരാ,, കാരണമെന്താന്ന് വെച്ചാൽ ഓന് അധികം മധുരം താൽപര്യമില്ല, ഉമ്മ അക്കാര്യം എന്നോട് പറഞ്ഞിരുന്നു, "അതെയ്,, നിങ്ങളൊക്കെ എന്താ ഈ ചെയ്യുന്നത്, ഇക്കാക്ക് മധുരം അതികം കഴിക്കാൻ പാടില്ല " "അതെന്താ" ഉമ്മൂമ "അത് ഒന്നൂല്ല്യ, ഓൾക്ക് മുഴുവൻ അകത്താക്കാനാവും ഉമ്മാ,, ഇങ്ങള് കാര്യാക്കണ്ട" തെണ്ടി നൗഫുക്ക എനിക്കിട്ട് പണിയാ,, നിനക്കുളളത് അധികം വൈകാതെ തന്നെ തരാട്ടോ,, ഇപ്പൊ കലിപ്പന്റെ കാര്യം ഓക്കെ യാക്കട്ടെ,, "അതൊന്നും അല്ല ഉമ്മൂമ, ഇക്കാക്ക് നല്ല ശുഗറുണ്ട്, ഇന്ന് ചെക്ക് ചെയ്തപ്പൊ നാന്നൂറ് ആയിരുന്നു" അത് കേട്ടപ്പൊ കലിപ്പൻ വായും പൊളിച്ച് അതൊക്കെ എപ്പൊന്നുളള ഭാവത്തോടെ എന്നെ നോക്കുന്നുണ്ട്,

ഞമ്മളെ വീട്ടിലുള്ളോരാണെങ്കിൽ എന്നെയും ഓനെയും മാറി മാറി നോക്കാ, ഛെ നാനൂറ്ന്ന് പറയണ്ടായിരുന്നു, ഓന്റെ സ്വഭാവം വെച്ച് അഞ്ഞൂറായിരുന്നു ബെസ്റ്റ്😝 "എന്താ ഇക്കാ ഇത്, ഇക്കാനോട് ഡോക്ടറ് പ്രത്യേകം പറഞ്ഞതല്ലെ,, ശുഗറ് തൊടരുതെന്ന്" "അതെയോ,, എന്നാ പറയണ്ടേ,, മോനെ ഞങ്ങൾക്ക് അറിയാത്തോണ്ടാ,," ഉപ്പൂപ്പ പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു, "അല്ലേലും ഈ ഇക്കാക്ക് ആരോഗ്യത്തിന്റ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല, എല്ലാം പറഞ്ഞ് ചെയ്യിക്കാൻ ഞാൻ വേണം " "ആഹ്, അങ്ങനെയാ നല്ല കുട്ടികൾ" ഉമ്മൂമ എന്റെ തലിയിൽ തലോടിക്കോണ്ട് പറഞ്ഞു, ************ മാക്രി പറയുന്നത് കേട്ടില്ലെ എനിക്ക് ശുഗറാണെന്ന്, ഇവള് എന്തിനാ അങ്ങനെ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, അവളുടെ ഉമ്മയു ഉമ്മൂമയും മൂത്തമ്മയും കുറെ സോറി പറഞ്ഞ് പലഹാരങ്ങളോക്കെ എടുത്തോണ്ട് പോയി, ബാക്കിയുളളവരൊക്കെ സഹതാപത്തോടെ എന്നെ നോക്കുന്നുണ്ട്, പിന്നെ അവളെ ഉപ്പൂപ്പ എല്ലാവരെയും പരിജയപ്പെടുത്തി തന്നു, വലിയ തറവാടാ അവളുടെത്, അവളുടെ ഉപ്പൂപ്പാക്ക് മൂന്ന് മക്കളാണത്ര, രണ്ട് ആണും ഒരു പെണ്ണും, എല്ലാവരെയും പരിചയപ്പെട്ട് ഒരു വഴിക്കായി, മൂത്താപ്പാക്ക് മൂന്ന് മക്കളാ,, നിസാമ്, നൗഫൽ, നാഫിയ, നാഫിയെ കൊണ്ടാ എന്റെ കല്യാണം ഉറപ്പിച്ചിരുന്നത്,

അവള് ഒളിച്ചോടി പോയത് കൊണ്ടാ ആ മാക്രി എന്റെ തലയിലായത്, തലയിലെഴുത്ത് അല്ലാതെന്താ,, നിസാമിന്റെ കല്ല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുണ്ട്, പിന്നെ നൗഫുന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ആ മാക്രിന്റെ മുകളിൽ ഒരു ഇത്തയുണ്ട്, റാഷിദ, അവര് കല്ല്യാണം കഴിഞ്ഞ് കെട്ടിയോന്റെ വീട്ടിലാ, അവരുടെ സ്വഭാവം എങ്ങനെ ആണെന്ന് അളളാക്കറിയാം,, ഒരു മകനുണ്ട്, പിന്നെ അമ്മായിയെ കുറിച്ചൊക്കെ പറഞ്ഞു, അമ്മിയിക്ക് രണ്ട് മക്കൾ, ഒരാണും ഒരു പെണ്ണും, ഫസലും, ഫൗസിയും അവരുടെ ഫാമിലിയെ കുറിച്ച് കേട്ടപ്പോഴെ തല കറങ്ങാൻ തുടങ്ങി, എല്ലാവരെ പേരും ഈ തലക്കകത്ത് കയറൂല,, എല്ലാവരൂടെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു, എല്ലാവർക്കും അറിയേണ്ടത് അവള് ഇപ്പോഴും കുസൃതി ആണോന്നാ, അവളെ കുറിച്ച് പറയുന്നത് കേട്ടപ്പോ എനിക്ക് വയറ് നിറഞ്ഞു, ആള് നല്ല അസ്സല് കാന്താരി ആണ്, നല്ല എരിവുളള കാന്താരി മുളക്, *********** കലിപ്പനുളള പണി ഉമ്മാനെ പറഞ്ഞ് ഏൽപിച്ച് തുളളിച്ചാടി വരുമ്പോഴാണ് ഫസൽക്ക ഞമ്മളെ മുന്നിലേക്ക് വന്നത്, മൂപ്പർക്ക് ഞമ്മളോട് അടങ്ങാത്ത മുഹബ്ബത്തായിരുന്നു, വന്നാ പിന്നെ പിറകീന്ന് മാറില്ല, "ഹാ ആരാത്, സുഖല്ലെ ഫസൽക്ക, കല്ല്യാണത്തിന് കണ്ടില്ലായിരുന്നില്ലല്ലോ,," "ആഹ് ഞാൻ ബാംഗ്ലൂരായിരുന്നു"

"ഹാ,,അല്ല ഇക്കാനെ പരിജയപ്പെട്ടില്ലല്ലോ,, വാ പരിജയപ്പെടുത്തി തരാം" ഞമ്മള് ഫസലിക്കാനെയും കൂട്ടി കലിപ്പന്റെ അടുത്തേക്ക് ചെന്നു, ഫസൽക്ക ആണെങ്കിൽ വല്യ താൽപര്യമില്ലാതെയാണ് വന്നത്, ഞമ്മള് മൂപ്പരെ കയ്യിൽ തൂങ്ങി, ഓൻ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്, "ഫസൽക്ക, ഇതാണ് ഞമ്മളെ കെട്ടിയോൻ അസീസ് മുഹമ്മദ്, ഇക്ക ഇത് ഞമ്മളെ കസിൻ ഫസൽ" പിന്നെ അവര് തമ്മിൽ അതും ഇതും പറഞ്ഞ് ഇരുന്നു, പരിജയപ്പെടുത്തിയ ഞമ്മള് പോസ്റ്റും, അവിടെ നിന്നിട്ട് വല്യ കാര്യമില്ലാത്ത്ത് കൊണ്ട് ഞമ്മള് കുട്ടികളെ കൂടെ കളിച്ചിരുന്നു, ************* അവളുടെ കസിനോടും സംസാരിച്ച് ഇരുന്നപ്പോൾ നൗഫല് ഫ്രഷായി വരാൻ പറഞ്ഞു, മുകളിലത്തെ ഒരു മുറി കാണിച്ചു തന്നു, ഞങ്ങളുടെ സാധനങ്ങളൊക്കെ അവിടെ ഉണ്ടായിരുന്നു, കണ്ടിട്ട് അത് മാക്രിയുടെ മുറിയാണെന്നാ തോന്നുന്നത്, അവളുടെ കുറെ ഫോട്ടോ ഒക്കെ ഉണ്ട്, ഞമ്മള് ഫ്രഷായി വന്നപ്പോഴെക്കും അവളുടെ ഉപ്പ ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു, ഞാൻ താഴെക്ക് ചെന്നപ്പോ ടേബിളിൽ ഫുളളായി നിരത്തി വെച്ചിട്ടുണ്ട്, ബിരിയാണിയുടെ സ്മെല്ല് മൂക്കിലേക്ക് അടിച്ച് കയറുന്നുണ്ട്, ഞമ്മള് കൈ കഴുകി ഇരുന്നു, പലവിധത്തിലുളള ഭക്ഷണം ഉണ്ട് ബിരിയാണി, ഫ്രയ്ഡ്രയ്സ്, കബ്സ, പിന്നെ ചിക്കൻ പൊരിയും മീൻ പൊരിയും, ഏത് കഴിക്കണംന്ന് കൺഫ്യൂഷനാണ്,

ഞമ്മള് ബിരിയാണി എടുക്കാൻ വേണ്ടി തുനിഞ്ഞതും ആ മാക്രി എന്റെ പ്ലയ്റ്റിലേക്ക രണ്ട് ചപ്പാത്തി ഇട്ടു, ഇതെന്താന്നുളള ഭാവത്തോടെ ഞാൻ ഓളെ നോക്കിയപ്പോ ആ പിശാച് പറയുന്നത് കേട്ട് എടുത്ത് അലക്കാനാ തോന്നിയത്, ദേഷ്യം കടിച്ച് പിടിച്ച് ഇരുന്നു, "ഇക്കാക്ക് ശുകറ് കൂടുതലല്ലെ,, അത് കൊണ്ട് ഇക്ക ചപ്പാത്തി കഴിച്ചാ മതിട്ടൊ,, ഇക്കാന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് എന്റെ കടമ അല്ലെ,," ഞാൻ ദയനീയതയോടെ നോക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല, മാക്രി നുനിഞ്ഞിറങ്ങിയതാ,, "ഇന്നലെ രാത്രി എന്നെ ശർട്ടൂരി പേടിപ്പിച്ചില്ലെ അതിനുളള പണിയാണ് ഇത്, ബാക്കിയുളളത് വഴിയെ വരും വെയ്റ്റ് ആൻഡ് സീ,," ന്ന് ആ മാക്രി എന്റെ അടുത്ത് വന്ന് പറഞ്ഞപ്പൊ അവളോടുളള ദേഷ്യത്തില് ആ ചപ്പാത്തി കടിച്ച് തിന്നു, @@@@@ ഞമ്മള് മുറിയിലേക്ക് ചെന്നപ്പോ മാക്രി ഡിയോ ഡിയോ പാട്ടും ഇട്ട് ഡാന്‍സ് കളിക്കാ,, കാണിച്ച് തരാടി നിന്നെ ഞാൻ, എന്നെ ഇന്ന് പട്ടിണിയാക്കീലെ അതിനുളള പണി ഞാൻ എന്തായാലും തന്നിരിക്കും, ഞാൻ അവളുടെ പിറകിൽ പോയി കയ്യുംകെട്ടി നിന്നു, പെണ്ണ് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടെ ഇല്ല, *********** കലിപ്പന് കൊടുത്ത ആദ്യ പണിയിൽ ഞമ്മള് വിജയിച്ചു, അതിന്റെ സന്തോഷത്തിൽ ഡിയോ ഡിയോ കളിച്ച് തിമിർത്ത് തിരിഞ്ഞതും കലിപ്പന്റെ കലിപ്പിലെ നിർത്തം കണ്ട് ഞമ്മള് സ്റ്റക്കായി, "എന്താ നിർത്തിയത്, കളിക്കെന്നെ,,"

"അത്,,, എനിക്ക് തോന്നുമ്പോ ഞാൻ കളിച്ചോളാം,, താൻ തന്റെ കാര്യം നോക്ക് " "എന്റെ കാര്യം നീ ഇത്ര ഭംഗിയായി നോക്കുമ്പൊ നിന്റെ കാര്യവും ഞാൻ ശ്രദ്ധിക്കണ്ടേ,, നീ വാ മുത്തേ നമുക്ക് ഒരുമിച്ച് ഡാന്‍സ് കളിക്കാം" ന്നും പറഞ്ഞ് കലിപ്പൻ ഞമ്മളെ അടുത്തേക്ക് വന്നു, ഞമ്മള് പിറകിലെക്കും, പെട്ടെന്ന് ഓൻഎന്റെ കൈ പിടിച്ച് വലിച്ച് ഓനോട് ചേർത്തി, ഞമ്മള് കണ്ണ് രണ്ടും തളളി ഓനെ നോക്കിയപ്പോ ഓൻ കണ്ണ് കൊണ്ട് വാതിലിനടുത്തേക്ക് കാണിച്ച് തന്നു, ഞാൻ നോക്കിയപ്പോ ഞമ്മളെ ഉമ്മയും മൂത്തമ്മയും ഉണ്ട് വാതിലിനടുത്ത്, "എന്റെ മുത്തിന് ഇക്കാന്റെ ആരോഗ്യത്തിന്റെ കാര്യത്തില് നല്ല ശ്രദ്ധയാണല്ലോ,, അതിന് ഇക്ക നിനക്ക് നല്ലൊരു സമ്മാനം തരട്ടെ,," "ഇക്ക എന്താ പറയുന്നത്, ഇക്കാന്റെ കാര്യം നോക്കേണ്ടത് എന്റെ കടമ അല്ലെ,," "എന്നാലും ഇക്കാന്റെ ഒരു സമാധിനത്തിന്" ന്നും പറഞ്ഞ് ഓന്റെ മുഖം എന്റെ നെരെ കൊണ്ട് വന്നു, അള്ളോഹ്,, ഓൻ രാവിലെ ഒന്ന് തന്നതിന്റെ ഹാങോവറ് തന്നെ ഇപ്പോഴും മാറീട്ടില്ല അതിനിടയിലാ ഇനി വീണ്ടും, അളളാഹ് ഞമ്മളെ കാത്തോളണേ,,, ,... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story