My Dear Hubby: ഭാഗം 9

my dear hubby

രചന: Nishana
 

"എന്നാലും ഇക്കാന്റെ ഒരു സമാധിനത്തിന്" ന്നും പറഞ്ഞ് ഓന്റെ മുഖം എന്റെ നെരെ കൊണ്ട് വന്നു, അള്ളോഹ്,, ഓൻ രാവിലെ ഒന്ന് തന്നതിന്റെ ഹാങോവറ് തന്നെ ഇപ്പോഴും മാറീട്ടില്ല അതിനിടയിലാ ഇനി വീണ്ടും, അളളാഹ് ഞമ്മളെ കാത്തോളണേ,,, ഞമ്മള് ഉമ്മാനെയും മൂത്തമ്മാനെയും ഒന്നൂടെ ഒളിഞ്ഞ് നോക്കി ഇവിടെ ഇപ്പൊ വല്ലതും നടക്കുംന്നും കരുതി കാത്തിരിക്കാ അവര്, ഈ കലിപ്പനാണെങ്കിൽ എന്നെ വിടുന്നും ഇല്ല, എന്റെ കണ്ണിലേക്കും നോക്കി നിൽക്കാ, ഓന്റെ മുഖം എന്റെ തൊട്ടടുത്ത് എത്തിയതു കണ്ണടച്ച് ശ്വാസം അടക്കിപ്പിട്ട് നിന്നു, ഓന്റെ ചുടു ശ്വാസം എന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു, പെട്ടെന്ന് ഓന്റെ ചുണ്ടും ഞമ്മളെ ചുണ്ടും ടച്ചെയ്തതും ഞമ്മള് ഓനെ തളളിമാറ്റി പുറത്തേക്ക് ഓടി, എന്റെ ഭാഗ്യത്തിന് അപ്പോഴെക്കും ഉമ്മയും മൂത്തമ്മയും പോയിരുന്നു, ഞമ്മള് നെഞ്ചത്തും കൈ വെച്ച് കുറച്ച് നേരം നിന്നു, അളളാഹ്, എന്താ ഇപ്പൊ സംഭവിച്ചത്, ഓൻ ഇന്നെ കിസ്സെയ്യാൻ തുനിഞ്ഞു, അയ്യേ,,, ഓർക്കുമ്പോഴെ ചമ്മല് തോന്നാ, എന്നാലും ആ പഹയൽ അങ്ങനെ ചെയ്യുംന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, ഛെ ആകെ നാണം കെട്ടു, അല്ലെങ്കി തന്നെ ഞാനും മോശമല്ല ല്ലോ അമ്മാതിരി പണി അല്ലെ ഒപ്പിച്ചത്, അപ്പൊ ഇനി അടുത്ത പണി കൊടുത്താലുളള അവസ്ഥ എന്താവോ എന്തോ, "എന്താടി നീ ഇവിടെ ഒറ്റക്ക് നിന്ന് പിറുപിറുക്കുന്നത്," ശബ്ദംകേട്ട ഭാഗത്തെക്ക് നോക്കിയപ്പോ ദേ കയ്യുംകെട്ടി നിൽക്കുന്നു നൗഫുക്ക, "ഈ,, എനിക്കെന്താ ഒറ്റക്ക് സംസാരിക്കാനും പറ്റില്ലെ,,"

"നീ സംസാരിച്ചോ,, പക്ഷേ ഓവറായാൽ അളിയൻ നിന്നെ വല്ല ഭ്രാന്താശുപത്രിയിലേക്കും അയക്കും, അല്ലെങ്കിലും കുറച്ച് കൂടുന്നുണ്ട് നിനക്ക്, ആ പാവത്തിനിട്ട നല്ല പണിയല്ലെ കൊടുക്കുന്നത്" "എന്ത് പണി,, നീ എന്തൊക്കെയാ പറയുന്നത്, " "മതിയാക്ക് റിയൂ,, അളിയന് ശുകറാണല്ലെ,, അതും നാനൂറ്,, നീ പറയുന്നതൊക്കെ ഇവിടെ ഉളളവര് വിശ്വസിക്കും പക്ഷേ ഞാൻ വിശ്വസിക്കൂല മോളേ,, നിന്നെയും നാഫിയെയും ഞാൻ മനസ്സിലാക്കിയ അത്രയും മറ്റാരും മനസ്സിലാക്കീട്ടില്ല" "ഈ,,അങ്ങനെ ആണല്ലേ,," "ആ പാവം എങ്ങനെയാണെടി നിന്നെ സഹിക്കുന്നത്," "പാവം, എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ,,, കലിപ്പന്റെ സ്വഭാവം എനിക്കല്ലെ അറിയൂ,, സ്വന്തം വീട്ടീന്ന് വരെ ഇന്നെ ഇറക്കി വിട്ട ഐറ്റമാ,," "ഇറക്കിവിട്ടെന്നൊ എപ്പൊ,, നിന്റെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും ലെ" "ഒലക്ക,, അതൊന്നും അല്ല " "പിന്നെ,," ഞമ്മള് ഓനോട് എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു, എന്റെയും നാഫിയുടെയും ബെസ്റ്റ് ഫ്രണ്ടാ നൗഫുക്ക, ഞങ്ങൾക്ക് മൂന്നിനും ഇടയിൽ ഒരു സീക്രട്ടും ഇല്ല, എല്ലാം കേട്ട് കഴിഞ്ഞ് തെണ്ടി തുടങ്ങീലെ ചിരി,, ഓന്റെ ചിരി കണ്ടിട്ട് ഒന്നും പറയണ്ടായിരുന്നു എന്ന് തോന്നി, "ടാ പാക്കരാ,, മതി ചിരിച്ചത്, ആരെങ്കിലും കേൾക്കും" "എന്നാലും റിയൂ,,,ഹഹഹഹ, എനിക്ക് ചിരി കണ്ട്രോള് ചെയ്യാൻ കഴിയുന്നില്ല,,. ഹഹഹ"

"എന്നാ നീ ഇരുന്ന് ചിരിക്ക് ഞാൻ പോവാ,," ഞാൻ ദേഷ്യത്തോടെ അവിടുന്ന് പോന്നു, ഈ തെണ്ടിയോടൊക്കെ പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ,, ********"***** ഛെ ഞാൻ എന്ത് പണിയാ കാണിച്ചത്, ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നാ, എനിക്ക് എന്താ പറ്റിയത്, അവളെ കണ്ണിലേക്ക് നോക്കി നിന്നപ്പോ ഞാൻ മറ്റേതോ ലോകത്ത് എത്തിയ പോലെ,, എന്നാലും ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്ന് പോയല്ലോ, എന്റെ പെണ്ണിനെ മറന്ന് പോയല്ലോ, എന്റെ ലക്ഷ്യം മറന്ന് പോയല്ലോ,, അവളെന്നെ തളളിമാറ്റിയിരുന്നില്ല എങ്കിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവാ,, അയ്യേ,, ഓർക്കുമ്പോഴെ എന്തോ,, എന്നെ കുറിച്ച് അവള് എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവാ,,, ഇനിയും വൈകിക്കൂടാ, എത്രയും പെട്ടെന്ന് തന്നെ റിയുനെ ഈ ബന്ധത്തിൽ നിന്നും മോചിപ്പിക്കണം, ഞാൻ കാരണം അവളുടെ ജീവിതം തകരാൻ പാടില്ല, നാളെ തന്നെ വക്കീലിനെ കണ്ട് ഡിവോഴ്സിന്റെ പേപ്പേഴ്സൊക്കെ റെഡിയാക്കണം, ഞാൻ ഓരോന്ന് ആലോചിച്ച് ഇരിക്കുന്നതിനിടയിലാ റിയുവന്ന് എന്നെ മൈന്റ് പോലും ചെയ്യാതെ ബെഡിന്റെ ഒരു അറ്റത്ത് കിടന്നു, ഞാൻ മറ്റേ ഭാഗത്തും കിടന്നു, നാളെ തന്നെ അവളോട് എല്ലാം പറയണം, ഞാൻ മനസ്സിലുറപ്പിച്ചു, "ഹൂ,, എന്തൊരു ചൂടാ ഇത്, നാശം പിടിക്കാൻ ഇവിടെ എസി ഒന്നും ഇല്ലെ,, "

ഞാൻ ചൂടെടുത്തിട്ട് എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു, ഈ മാക്രിക്കൊക്കെ എങ്ങനെയാ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നത്, മനുഷ്യന് ചൂടെടുത്തിട്ട് കിടക്കാനും കഴിയുന്നില്ല, ഫാനാണെങ്കിൽ പേരിനു മാത്രം കറങ്ങാ,, ഇങ്ങനെ പോയാൽ നേരം വെളുക്കുമ്പോഴെക്കും എന്റെ കാര്യം ഗോവിന്ദ,, ഞാൻ വേഗം അവിടുത്തെ ജനലുകളൊക്കെ തുറന്നിട്ടു, പുറത്തുനിന്നും നല്ല തണുത്ത കാറ്റ് വരുന്നുണ്ട്, ആ സുഖത്തിൽ പോയി കിടന്നു, ഒന്ന് കണ്ണടച്ചതെ ഓർമ്മയൊളളൂ,, അപ്പോഴാണ് ചെവിയിൽ എന്തോ മൂളക്കം കേൾക്കുന്നത്, മൂളക്കം മാത്രമല്ല എന്തോ കടിക്കുന്നു മുണ്ട്, എണീറ്റ് നോക്കിയപ്പോ ആ മാക്രി കയ്യും കാലും വെച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട് "താനെന്താ ബ്രേക്ക് ഡാന്‍സ് കളിക്കാണോ," "അല്ല കുച്ചിപ്പുടി കളിക്കാ,, താനെന്തിനാ ആ ജനലുകളൊക്കെ തുറന്നത്, അത് കൊണ്ട് അല്ലെ ഈ കൊതുകുകളൊക്കെ അകത്ത് കയറിയത്," "അത്,, പിന്നെ ഞാൻ ചൂടെടുത്തിട്ട്,, അറിയാതെ തുറന്നതാ,," "കണക്കായിപ്പോയി, ഇനി ചൊറിഞ്ഞിരുന്നോ,," "ഹാ,, ഉമ്മാ,, ടി ഇനി എന്താ ചെയ്യാ,," "എന്ത് ചെയ്യാൻ, തന്റെ പണി അല്ലെ അനുഭവിച്ചോ,, " "അതിന് ഞാനറിഞ്ഞോ,, ജനലുതുറന്നാൽ കൊതുക് വരും ന്ന്" "ഇനി ചന്ദനതിരിയെ രക്ഷ ഒളളൂ,," "ഏയ് അത് പറ്റില്ല, എനിക്ക് അതിന്റെ സ്മെൽ ഇഷ്ടമില്ല "

"കണക്കായിപ്പോയി, ഇനി ഇപ്പൊ എന്താ ചെയ്യാ,, ആഹ് കിട്ടപ്പോയ് " ന്നും പറഞ്ഞ് അവള് കബോടിൽന്ന് വലിയൊരു ബ്ലാഗറ്റും എടുത്തോണ്ട് വന്ന് എന്റെയും അവളുടെയും തലയിലൂടെ പുതച്ചു, "ഇനി ഒരു കൊതുകും വരില്ല, ഒരു കാരണ വശാലും പുതപ്പിനുളളിൽ നിന്നും പുറത്തേക്ക് പോകരുത് " അതും പറഞ്ഞ് അവള് കണ്ണടച്ച് കിടന്നു, ഞങ്ങൾക്കിടയിൽ ഇപ്പൊ ഒരു സ്പെയ്സും ഇല്ല, അവള് എന്നോട് ചേര്‍ന്നാ കിടക്കുന്നത്, കണ്ണടച്ച് കിടക്കുന്ന അവളുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കി കിടന്നു, എന്തൊരു നിശ്കു ഭാവം ആണെന്നൊ,, പക്ഷേ ഉണർന്നാൽ തനി ഭദ്രകാളിയും, അവളുടെ മുഖത്തേക്കും നോക്കി എപ്പോഴോ ഉറക്കത്തിലെക്ക് വീണു, രാവിലെ എണീക്കാൻ നോക്കിയപ്പോ ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല, നോക്കിയപ്പോ ആ മാക്രി എന്നെ കെട്ടിപ്പിടിച്ച് കിടക്കാ, അവളെ മാറ്റാൻ ശ്രമിക്കുമ്പോൾ പെണ്ണ് വീണ്ടും വീണ്ടും ചേര്‍ന്ന് കിടക്കാ, ഒരു വിധത്തിൽ എങ്ങനെ ഒക്കെയൊ അവളെ മാറ്റിക്കിടത്തി ഫ്രഷായി താഴെക്ക് പോയി, അവളുടെ ഉപ്പൂപ്പയും ഉപ്പയും മൂത്താപ്പയും ഒക്കെ പളളിയിൽ പോവാൻ നിൽക്കായിരുന്നു, അവരുടെ കൂടെ ഞാനും പളളിയിലേക്ക് പോയി, തിരിച്ചു വന്നപ്പൊ ആ മാക്രി ഉണ്ട് ചിരിച്ചോണ്ട് മുന്നിൽ തന്നെ നിൽക്കുന്നു, അവള് എല്ലാവർക്കും ചായ കൊടുത്തു, എനിക്ക് മാത്രം ചായ തന്നില്ല ,

"അല്ല മോളേ,, അസിമോനും ചായ കൊടുക്ക്" "ഇക്കാക്കുളള സ്പെശൽ ഉമ്മൂമ കൊണ്ട് വരുന്നുണ്ട്,, ആ ദാ എത്തിയല്ലോ,," ഞാൻ നോക്കിയപ്പോ ഉമ്മൂമയുണ്ട് ജൂസ് ക്ലാസും കൊണ്ട് വരുന്നു, ഇത് ഇപ്പൊ എന്താ സംഭവം, "ആ ഇതാണ് ഇക്കാക്കുളള സ്പെശൽ ആരിവേപ്പില ജൂസ്" "Whaaaat " "ഇങ്ങനെ ഒച്ച വളക്കല്ലെ ഇക്ക, ഇക്കാന്റെ അസുഖം മാറാനല്ലെ,, ഉമ്മൂമാക്ക് ശുഗറ് ഉണ്ടായപ്പോ ഈ ജൂസ് സ്ഥിരമായി കുടിച്ചിട്ടാ മാറിയത്,അല്ലേ ഉമ്മൂമ" "ആഹ് പിന്നില്ലാതെ, നല്ല മരുന്നാ,, മോനിത് കണ്ണടച്ച് കുടിച്ചേക്ക്" പണ്ട് സ്കൂളിൽ പടിക്കുന്ന കാലത്ത് ഫ്രണ്ട്സൊക്കെ നല്ല മധുരമുള്ള ഇലയാണെന്നും പറഞ്ഞ് ഈ പറഞ്ഞ ആരിവേപ്പില കഴിക്കാൻ തന്നിരുന്നു, ഹൂ,, അതിന്റെ കയ്പ്പ് ഓർക്കാൻ പോലും വയ്യ, അപ്പോഴല്ലെ ജൂസ്, ടി,, മാക്രി നിന്റെ അഹങ്കാരം ഇന്ന് ഞാൻ തീർത്ത് തരുമെടീ,,ഞാനവളെ നോക്കി പല്ലിറുമ്പി, അവളാണെങ്കിൽ ഇതൊക്കെ ഞാൻ എത്ര കണ്ടതാന്നുളള ഭാവത്തോടെ നിൽക്കാ കുട്ടിപ്പിശാച്, 😡 "കുടിക്ക് മോനെ,," ഞമ്മള് മാക്രിയോടുളള ദേഷ്യത്തിൽ അത് വാങ്ങി മുഴുവൻ കുടിച്ച് ഒറ്റ ഓട്ടമായിരുന്നു വാഷ്റൂമിലേക്ക്, യാ റബ്ബീ,,, എന്തൊരു കൈപ്പാ,,, വാ എത്ര കഴുകീട്ടും അതിന്റെ കൈപ്പ് മാറുന്നില്ല, എടീ,, മാക്രി നിനക്കുളള പണി ഞാൻ തരാട്ടൊ കാത്തിരിക്ക്, "അളിയാ,, ഇങ്ങനെ കഴുകിയത് കൊണ്ട് കൈപ്പ് പോകില്ല,

ദാ ഈ ഐസ്ക്രീമ് കഴിക്ക്" ഞാൻ വാ കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് നൗഫല് ഐസ്ക്രീമും കൊണ്ട് വന്നത്, അവന്റെ കയ്യിൽ നിന്നും അത് വാങ്ങി മുഴുവൻ അകത്താക്കി, ഇപ്പൊ കുറച്ച് ആശ്വാസമുണ്ട്, "അളിയാ,, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, അവൾ അങ്ങനെ ഒരു പ്രത്യേക ടൈപ്പാ,, എന്താ ചെയ്യുന്നതെന്ന് അവൾക്ക് തന്നെ അറിയില്ല, അവളോട് ദേഷ്യമൊന്നും തോന്നരുത്,, പ്ലീസ്,," അതും പറഞ്ഞ് എന്റെ പുറത്തും തട്ടി അവൻ പോയി, ദേഷ്യം തോന്നരുത് ലെ,, അവൾക്കുളളത് ഞാൻ കൊടുക്കുന്നുണ്ട്, നാസ്ത ഒക്കെ കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി, വണ്ടിയിൽ കയറിയതിന് ശേഷം മാക്രി ഒന്നും മിണ്ടാതെ പുറത്തെ കാഴ്ച്ചകൾ കാണാ,, നീ നല്ലോണം കാഴ്ച്ച കണ്ട് രസിക്ക് മോളേ,, നിനക്കുളളത് ചൂടോടെ തന്നെ തരുന്നുണ്ട്, ************* വീട്ടിൽന്ന് പോന്നപ്പൊ എന്തോ ഒരു വിശമം, അതിനെക്കാൾ പേടിയും, കലിപ്പൻ എന്ത് പണിയാ തരാന്ന് അറിയില്ലല്ലോ,, വണ്ടിയിൽ കയറിയതിന് ശേഷം ഞമ്മള് ഓനെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു, പെട്ടെന്നാണ് ഓൻ ബ്രേക്കിട്ടത്, ഞാൻ ഓനെ നോക്കിയപ്പോ ഓൻ കാറിൽ നിന്ന് ഇറങ്ങി വന്ന് എന്റെ കയ്യിൽ പിടിച്ച് എന്നേയും ഇറക്കി, "ഇനി മോള് ഇവിടുന്ന് ബസ്സിന് വീട്ടിലെക്ക് വന്നാമതീട്ടോ,"

അതും പറഞ്ഞ് എന്റെ ബാഗ് കയ്യിൽ തന്നു, "ബസ്സിലൊ,, എനിക്ക് ബസ്സിൽ വരാൻ അറിയില്ല, " "ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത്, അപ്പൊ ശരി വിധിയുണ്ടെങ്കിൽ വീണ്ടും കാണാം, അതുമല്ല എനിക്ക് വഴിയും അറിയില്ല " ന്നുംപറഞ്ഞ് ഒരു ദയയുമില്ലാതെ ഓൻ കാറെടുത്ത് പോയി, ഓനെ പറഞ്ഞിട്ട് കാര്യമില്ല ഒട്ടും ദയയില്ലാതെ അല്ലെ ഞാൻ ഓനെക്കൊണ്ട് ആ ജൂസ് കുടിപ്പിച്ചത്, നൗഫുക്ക അപ്പോഴെ പറഞ്ഞതാ പണി തിരിച്ച് കിടുമ്പോ കൈ നീട്ടി വാങ്ങിക്കോണ്ടൂന്ന്, ഒരു പരിചയവുമില്ലാത്ത സ്ഥലം, എങ്ങനെ വീട്ടിലെത്തും, പോരാത്തതിന് വീട്ടിലേക്കുളള വഴിയും അറിയില്ല, എന്നെയും നാഫിയെയും സ്കൂളിലും കോളേജിലും കൊണ്ട് വിടുന്ന ചുമതല നൗഫുക്കാക്കായിരുന്നു, അത് കൊണ്ട് തന്നെ ബസ്സിൽ കയറുന്നതിനെ കുറിച്ചും ഇറങ്ങുന്നതിനെ കുറിച്ചും ഒന്നും എനിക്ക് അറിയില്ല, പോരാത്തതിന് അഞ്ചിന്റെ പൈസയും കയ്യിലില്ല, ഹാ ,, ഇനി പറഞ്ഞിട്ട് കാര്യമില്ല, ഇരന്നു വാങ്ങിയതല്ലേ,, അനുഭവിക്കാ,,😤 ഞാൻ ബാഗും കൊണ്ട് ബസ്റ്റോപ്പിൽ പോയി ഇരുന്നു,, സമയം കടന്നു പോകുന്നതിന്റെ കൂടെ വിശപ്പ് കൂടി വന്നു, ഒട്ടുമിക്ക ആളുകളുടെയും കണ്ണ് എന്റെ മെലെ ആണ്, ഇരുട്ട് വിഴാൻ തുടങ്ങി, പേടി കൂടാനും... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story