My Dear Hubby- 2: ഭാഗം 1

my dear hubby two

രചന: Nishana

"നിങ്ങളിനി എന്തൊക്കെ പറഞ്ഞാലും ഈ കല്ല്യാണത്തിന് എനിക്ക് സമ്മതമല്ല," "മോനെ അജൂ,, ഒന്നൂടെ ഒന്ന് ആലോചിച്ച് നോക്ക് എന്റെ മോളുടെ ഭാവിയുടെ കാര്യമാണിത്, നാളെ രാവിലെ നിങ്ങളുടെ നിക്കാഹാണ്, ഈ അവസാന നിമിഷം ഇത് നടക്കില്ല എന്നൊക്കെ പറഞ്ഞാൽ, ഞാൻ മോന്റെ കാല് പിടിക്കാം,,എന്റെ മോളെ കൈ വിടരുത് " എന്നും പറഞ്ഞ് ഉപ്പ അവന്റെ കാല് പിടിക്കാൻ തുനിഞ്ഞതും കാക്കു ഉപ്പാനെ തടഞ്ഞു, എല്ലാം കുടെ കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്, ഈ ഉപ്പാക്ക് ഇത് എന്തിന്റെ കേടാ, അവൻ പോവാണേൽ അങ്ങ് പോട്ടേ എന്ന് വെച്ചാ പോരേ,, അല്ലെങ്കിൽ തന്നെ ഞാനിവിടെ പൊര നിറഞ്ഞ് നിൽക്ക ഒന്നും അല്ലല്ലോ, ദേഷ്യം കടിച്ച് പിടിച്ച് ഞാൻ ആ തെണ്ടി കൊജൂനെ നോക്കി, "ഇവളെ കെട്ടി എന്റെ ജീവിതം നശിപ്പിക്കാൻ ഞാനില്ല, ഇവൾക്ക് വല്ല ഗുണ്ടയെ ആലോചിക്കുന്നതാവും നല്ലത്, ഇനിയും ഇവളുടെ പേരിൽ അടിവാങ്ങാൻ എനിക്ക് വയ്യ, " അജു "ഇങ്ങനെ ഒക്കെ പറയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത് "

മൂത്താപ്പ "എന്താ കാര്യമെന്ന് നിങ്ങൾ മോളോട് ചോദിച്ച് നോക്ക്, അവൾക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് നടത്തിക്കൊടുക്ക്, അല്ലാതെ മറ്റുളളവരുടെ തലയിൽ കെട്ടി വെച്ച് അവരുടെ ജീവിതം നശിപ്പിക്കല്ല ചെയ്യേണ്ടത്" അജു "അനാവശ്യം പറയരുത്, എന്റെ മോൾക്ക് അങ്ങനെ ആരോടെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അവൾ അത് ആദ്യം എന്നോട് തുറന്ന് പറഞ്ഞേനെ,, അവളുടെ ഒരു ഇഷ്ടങ്ങൾക്കും ഞങ്ങളാരും എതിര് നിന്നിട്ടില്ല " ഉപ്പ "അത് കൊണ്ട് ആയിരിക്കും മോള് ഓരോ തോന്നിവാസം ചെയ്ത് കൂട്ടുന്നത്" അജു "ടാ,, ഇനി എന്റെ പെങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ നീ പിന്നെ ഇവിടുന്ന് മര്യാദക്ക് നടന്ന് പോകില്ല ഓർത്തോ,, ഉപ്പ ഇനി ഇവന്റെ കാല് പിടിക്കാനൊന്നും പോവണ്ട, ഇവന്റെ സംസ്കാരം എന്താണെന്ന് ഇപ്പൊ നമുക്ക് ബോധ്യമായില്ലെ,," കാക്കു "അല്ലെങ്കിലും അവളെ കെട്ടാൻ എന്റെ പട്ടി വരും, പിന്നെ സംസ്കാരത്തെ കുറിച്ച് താൻ കൂടുതലൊന്നും പറയണ്ട, തന്റെപെങ്ങളുടെ സംസ്കാരത്തെ കുറിച്ച് എനിക്ക് നല്ലോണം മനസ്സിലായി " അജു "മിക്കവാറും ഇവന്റെ തലക്കിട്ട് ഞാനൊന്ന് കൊടുക്കും, അവൻ ആരാന്നാ അവന്റെ വിചാരം, ഈ നാട്ടിൽ വെറെ ചെറുക്കന്മാരില്ലാത്തത് പോലുണ്ട് അവന്റെ തുളളല് കണ്ടാൽ,

അവന്റെ ഒരു സംസ്കാരം" എന്നും പറഞ്ഞ് അടുത്തുളള ആലിയുടെ കയ്യിൽ മുറുകെ പിടിച്ച് ഞാൻ അവനോടുളള ദേഷ്യം തീർത്തു "ആഹ്,, ടി പിശാചെ,, എന്റെ കയ്യിൽന്ന് വിടെടി,, അവനോടുളള ദേഷ്യം അവനോട് തന്നെ തീർക്ക്, എന്നെ വിട്ടേര്, എനിക്ക് എന്റെ ചെക്കന്റെ കൂടെ ജീവിക്കാനുളളതാ,," ആലി അവൾക്കൊന്ന് ഇളിച്ച് കൊടുത്ത് ഞാൻ വീണ്ടും താഴെ നടക്കുന്ന വഴക്ക് നിരീക്ഷിച്ചു, വഴക്ക് കഴിഞ്ഞ് ഇപ്പൊ അടിപിടി ആയിട്ടുണ്ട്, അവസാനം ആരൊക്കെയോ ചേര്‍ന്ന് ആ തെണ്ടി അജൂനെ അവിടുന്ന് പിടിച്ചോണ്ട് പോയി, "ഡി റിയൂ,, നിനക്ക് വിശമം തോന്നുന്നില്ലെ,," നാഫി "എന്തിന് അവൻ പോയാൻ അവന്റെ അനിയൻ അതാണ് എന്റെ പോളീസി" സൈറ്റടച്ചു ഞാൻ പറഞ്ഞതും രണ്ടും കൂടി എന്നെ അടിമുടി നോക്കി ഒന്ന് പുഛിച്ച് വിട്ടു,, ഞാൻ തിരിച്ചും പുഛം വിതറി ചുറ്റുമൊന്ന് കണ്ണോടിച്ചു,

ഞങ്ങളുടെ ബന്ധുക്കളൊക്കെ എത്തീട്ടുണ്ട്, പക്ഷേ എല്ലാവരുടെ മുഖത്തും വലിയ സങ്കടം ഉണ്ട്, കുറച്ച് മുമ്പ് വരെ പാട്ടും കൂത്തുമായി സന്തോഷത്തോടെ ഇരുന്ന വീട് ഇപ്പൊ എത്ര പെട്ടന്നാ മരണ വീടിന് തുല്യം ആയത്, ബന്ധുക്കളുടെ ഒക്കെ സഹതാപത്തോടെ ഉളള നോട്ടം സഹിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ മുറിയിലേക്ക് പോയി, മുറിയിലെത്തിയതും ബെഡിലേക്ക് ചാടി തുളളിക്കളിച്ചു, അല്ല പിന്നെ, അപ്പഴെ ഞാൻ പറഞ്ഞതാ എനിക്ക് ഇപ്പോ കല്ല്യാണം വേണ്ടാന്ന്, അപ്പൊ ഞമ്മളെ ഉമ്മാക്ക് ആയിരുന്നു നിർബന്ധം, നിനക്ക് പതിനെട്ട് വയസ്സായി നിന്റെ പ്രായത്തിൽ എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് എല്ലാവരൂടെ എന്നെ കെട്ടിച്ച് വിടാൻ നോക്കിയതല്ലെ,, എന്നിട്ട് ഇപ്പൊ എന്തായി പവനായി ശവമായി,, ഞാൻ തുളളിക്കണിക്കുന്നത് കണ്ട് വന്ന ആലിയും നാഫിയും പരസ്പരം മുഖത്തോട് മുഖം നോക്കിക്കൊണ്ട് വേഗം വാതിലടച്ച് എന്റെ അടുത്തേക്ക് വന്നു, "സത്യം പറ റിയൂ,, അജൂക്ക ഈ മാരേജിൽ നിന്നും പിന്‍മാറിയത് കൊണ്ട് നിനക്ക് ഒരു വിഷമവും ഇല്ല,,"

നാഫി "എന്തിന്, നാളെ മുതൽ എന്റെ ഈ സ്വാതന്ത്ര മൊക്കെ ഇല്ലാതാവുമല്ലോ എന്നോർത്ത് ആകെ സങ്കടപ്പെട്ട് നിൽക്കായിരുന്നു ഞാൻ, നിങ്ങളോടും ഞാൻ പറഞ്ഞിരുന്നതല്ലേ എനിക്ക് ഈ മാരേജിന് താൽപര്യമില്ലെന്ന്,, ആ തെണ്ടി എന്നെ കാണാൻ വന്നപ്പോ എന്താ പറഞ്ഞതെന്ന് അറിയോ തുടർന്ന് എന്നെ പടിപ്പിക്കാൻ അവന് താൽപര്യമില്ലെന്ന്, ഇനി ഇപ്പോ എനിക്കും നിങ്ങളെ പോലെ കോളേജിലേക്ക് പോകാലോ,," "അപ്പൊ എല്ലാവരും നിന്നെ കളിയാക്കില്ലേ,, കല്ല്യാണം മുടങ്ങിയ കാര്യവും പറഞ്ഞ് " ആലി "പിന്നെ അവരോട് പോയി പണി നോക്കാൻ പറ, ഇനി നമുക്ക് നമ്മൾ സ്വപ്നം കണ്ട ആ ലൈഫ് തിരിച്ച് പിടിക്കണം, കോളേജ്, റാഗിങ്ങ്, വായീനോട്ടം, ശ്ശൊ എനിക്ക് വയ്യ, നമ്മളിനി പൊളിക്കും" എന്നും പറഞ്ഞ് ഞാൻ നെഞ്ചിൽ കൈ വെച്ച് ബെഡിലേക്ക് വീണു, അത് കണ്ട് ആലിയും നാഫിയും ബെഡിലേക്ക് ചാടി എന്നെ കെട്ടിപ്പിടിച്ച് എന്റെ രണ്ട് സൈഡിലും കിടന്നു, "നിനക്ക് ഒരു പ്രോബ്ലമില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താ മുത്തേ,, നീ പറഞ്ഞത് പോലെ ഇനി നമ്മൾ പൊളിക്കും"

നാഫി എന്റെ കവിളിൽ ഉമ്മ വെച്ച് പറഞ്ഞതും ഞാൻ അവരെ കെട്ടിപ്പിടിച്ച് കിടന്നു, ഇവറ്റകളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്, വെറും ഫ്രണ്ട്സ് മാത്രമല്ല കസിൻസും കൂടിയാണ്, പ്ലസ്ടു കഴിഞ്ഞ് കോളേജിലേക്ക് പോകാനുളള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ, അതിനിടയിലാണ് ഉപ്പാന്റെ കൂട്ടുകാരന്റെ മോൻ അജ്മലുമായുളള എന്റെ കല്ല്യാണം ഉറപ്പിച്ചത്, ഏതായാലും അവനായിട്ട് തന്നെ അത് മുടക്കി, ഇനി ഞാൻ എന്റെ ഫാമിലിയെ പരിചയപ്പെടുത്താം,,, ഞമ്മളെ ഉപ്പൂപ്പാക്കും ഉമ്മൂമാക്കും മൂന്ന് മക്കളാണ്, മൂത്തത് ഇബ്രാഹിം, മൂപ്പരെ ഭാര്യ ഹാജറ, അവർക്ക് രണ്ട് മക്കളുണ്ട്, നസീമ, ഞങ്ങളെ നസിത്ത, മാരേജ് കഴിഞ്ഞ് കെട്ടിയോനൊപ്പം ദുബായിലാണ്, ഇപ്പൊ എന്റെ കല്യാണം കൂടാൻ എത്തീട്ടുണ്ട്,ഒരു മോളുണ്ട്, ഇളയത് നാഫിയ, എന്റെ ബെസ്റ്റി, അടുത്തത് ഞങ്ങളെ ഫാമിലി, ഉപ്പ ബഷീർ ഉമ്മ സഫിയ, ഉപ്പാക്കും ഉമ്മാക്കും ആകെ മൂന്ന് മക്കളാണ്, അത് തന്നെ ധാരാളമാണെന്നാണ് അവര് പറയുന്നത്,😉 മൂത്തത് ഞമ്മളെ കാക്കു നൗഷാദ് അലി, മൂപ്പരെ എങ്കേജ്മെന്റ് കഴിഞ്ഞു അതും ഞമ്മളെ ആലിയുമായിട്ട്,

പിന്നെ ഈ ഞാൻ 'റിയ ഫാത്തിമ' എന്നെ കുറിച്ച് പിന്നെ വഴിയെ നിങ്ങൾക്ക് മനസ്സിലാവും, അടുത്തത് സൻഹ ഫാത്തിമ ( സന) ആള് വീട്ടിലെ ഇളളക്കുട്ടിയാണ്, അത് പോലെ തന്നെ എനിക്ക് ഒടുക്കത്തെ പാരയും ആണ്, ഇപ്പൊ പത്താം ക്ലാസ്സ് കഴിഞ്ഞു, ഉപ്പാക്ക് താഴെയാണ് ഞമ്മളെ അമ്മായി മുംതാസ്,ഭർത്താവ് അബ്ദു, അമ്മായിക്ക് മൂന്ന് മക്കളാണ് മൂത്തത് ആബിദ് ഹുസൈൻ, മൂപ്പരെകല്ല്യാണം കഴിഞ്ഞു ഭീവി ഹസീന രണ്ട് ആൺകുട്ടികളുണ്ട് ഇരട്ടകളാണ്, രണ്ടാമത്തെ മകൻ അസീസ് മുഹമ്മദ്, എന്റെ ആജന്മ ശത്രു, ഇളയതാണ് ഞമ്മളെ മുത്ത് ആലി, ഇപ്പൊ ഏകതേശം ഞമ്മളെ ഫാമിലി ഒക്കെ തിരിഞ്ഞല്ലോ,, @@@@@@@ രാവിലെ നിർത്താതെ വാതിൽ മുട്ടുന്നത് കേട്ടാ ഉണർന്നത്, എണീക്കാൻ നോക്കിയപ്പോ പറ്റുന്നില്ല, രണ്ടും കൂടി എന്റെ മേലേക്ക് കയ്യും കാലുമിട്ട് കിടക്കാ, ഞാൻ അവറ്റകളെ ചവിട്ടി താഴെ ഇട്ട് എണീറ്റു, രണ്ടും നടുവും തടവി എണീറ്റ് എന്നെ തുറിച്ച് നോക്കുന്നത് കാര്യമാക്കാതെ ഞാൻ പോയി വാതിൽ തുറന്നതും ഉമ്മയും മൂത്തമ്മയും അമ്മായിയും ഇടിച്ച് മുറിയിലേക്ക് കയറി,

"നിങ്ങള് ഇപ്പൊ എഴുനേൽക്കുന്നെ ഒളളൂ,, നേരം എത്ര ആയീന്ന് അറിയോ മൂന്നിനും" എന്നും പറഞ്ഞ് ഉമ്മ ഒച്ച വെച്ചപ്പൊ ഞങ്ങള് മൂന്ന് പേരും ഒന്നിച്ച് ക്ലോക്കിലേക്ക് നോക്കി, എട്ട് മണി. അത്രയല്ലേ ആയിട്ടൊളളൂന്നുളള ഭാവത്തോടെ ഞങ്ങൾ ഉമ്മമാരെ നോക്കി, "ഇനിയും എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്, ചെന്ന് പെട്ടെന്ന് കുളിച്ച് ഒരുങ്ങാൻ നോക്ക്, അവരൊക്കെ പളളിയിൽ നിന്ന് നിക്കാഹ് കഴിഞ്ഞ് ഇപ്പൊ എത്തും," എന്ന് ഉമ്മ പറഞ്ഞതും ഞങ്ങൾ ഒന്നിച്ച് നിക്കാഹോ,,? എന്നും ചോദിച്ച് കണ്ണും തളളി അവരെ നോക്കി, "അപ്പൊ അജൂക്ക ഇന്നലെ കല്ല്യാണം വേണ്ടാ എന്നൊക്കെ പറഞ്ഞിട്ട്," നാഫി "പിന്നെ അവനോട് പോയി പണി നോക്കാൻ പറ, എന്റെകുട്ടിക്ക് അവനെക്കാൾ എല്ലാട കൊണ്ടും തികഞ്ഞ പയ്യനെയാ പടച്ചോൻ ഏകിയിരുന്നത്,," എന്ന് ഉമ്മ പറഞ്ഞതും ഞങ്ങൾ മൂന്ന് അതാരാണെന്ന് ഒന്നിച്ച് ചോദിച്ചു, അപ്പൊ തന്നെ അമ്മായി എന്റെ അടുത്തേക്ക് വന്ന് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു, "മോൾക്ക് എന്റെ വീട്ടിലേക്ക് വരുന്നതിന് എതിർപ്പില്ലല്ലോ,,"

എന്ന് അമ്മായി ചോദിച്ചപ്പോ ഞാൻ മനസ്സിലാവാതെ അമ്മായിയെ നോക്കി നെറ്റിചുളിച്ചു, അപ്പൊ തന്നെ ആരോ താഴേന്ന് നിക്കാഹ് കഴിഞ്ഞു എന്ന് വിളിച്ച് പറഞ്ഞതും ഞങ്ങളോട് ഒരുങ്ങാൻ പറഞ്ഞ് ഉമ്മയും മൂത്തമ്മയും ധൃതി പിടിച്ച് താഴെക്ക് പോയി, അവരുടെ കൂടെ പോകാൻ തുനിഞ്ഞ അമ്മായിയെ ആലി പിടിച്ച് വെച്ചു, "എന്തൊക്കെയാ ഇവിടെ നടക്കുന്നത്, ഞങ്ങളെ ഇങ്ങനെ ടെൻഷനാക്കാതെ കാര്യമെന്താണെന്ന് പറഞ്ഞിട്ട് ഉമ്മ പോയാ മതി " എന്ന് ആലി പറഞ്ഞതും അമ്മായി അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു, "ടി പോത്തെ ഇവളെ നിന്റെ നാത്തൂനായി നമ്മുടെ വീട്ടിലെക്ക് കൊണ്ട് പോവാണെന്ന്" അമ്മായി "അതിന് ആബിക്കാന്റെ കല്ല്യാണം കഴിഞ്ഞതല്ലേ,," ആലി "നിനക്ക് ആബി മാത്രമാണോ കാക്കു ആയിട്ടുളളത്" അമ്മായി "അല്ല അസിക്കയും ഉണ്ട് " എന്ന് ആലി പറഞ്ഞതും ഞങ്ങൾ മൂന്ന് പേരും ഞെട്ടലോടെ അമ്മായിയെ നോക്കി,

അത് കണ്ട് അമ്മായി ഒരു ചിരിയോടെ ഒരുങ്ങാൻ പറഞ്ഞ് പോയി, ഞാൻ നാഫിയെ നോക്കിയപ്പോ അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്, എന്ത് പറയണം ചെയ്യണം എന്നറിയാതെ ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ ഹസിത്ത (ആബിക്കാന്റെ വൈഫ്) വന്ന് ഒരു ഡ്രസ്സും എന്റെ കയ്യിൽ തന്ന് എന്നെ ബാത്റൂമിലേക്ക് തളളി, പിന്നെ എല്ലാം പെട്ടന്നായിരുന്നു, ആരൊക്കെയോ ചേര്‍ന്ന് എന്നെ ഒരുക്കി, താഴേക്ക് കൊണ്ട് പോയി, നാഫിയേയും ആലിയേയും ആ വഴിക്കെ പിന്നെ കണ്ടില്ല, ഉപ്പ വന്ന് എന്റെ ചേര്‍ത്ത് പിടിച്ച് നെറുകിൽ മുത്തം തന്നു, "ഉപ്പാന്റെ കുട്ടി ഒന്ന് ഓർത്തും വിശമിക്കണ്ട, എനിക്ക് അറിയാം ഈ ബന്ധം അസപ്റ്റ് ചെയ്യാൻ എന്റെ കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാവും എന്ന്, എല്ലാം ശരിയാവും, മോള് അവിടെ വഴക്കൊന്നും ഉണ്ടാക്കരുത്, നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി നിൽക്കണം, പിന്നെ അസി മോനുമായിട്ട് ഇനി മുതൽ വഴക്കൊന്നും ഉണ്ടാക്കരുത്, അവൻ നിന്റെ ഭർത്താവാണ്, അവനെ എപ്പോഴും ബഹുമാനിക്കണം, ഉപ്പ പറയുന്നതൊക്കെ മോൾക്ക് മനസ്സിലാവുന്നുണ്ടല്ലോ അല്ലേ,,"

എന്നും ചോദിച്ച് ഉപ്പ എന്റെ താടപിച്ച് ഉയർത്തിയതും ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ ഉപ്പാന്റെ നെഞ്ചിലേക്ക് വീണു, "അയ്യേ,, എന്തായിത്, ഉപ്പാന്റെ കുട്ടി കരയേ,, ഇപ്പൊ സന്തോഷിക്കേണ്ട സമയമല്ലേ,, വന്നേ എല്ലാവരും ഇപ്പൊ ഓടിറ്റോറിയത്തിലെത്തീട്ടുണ്ടാവും," ഉപ്പ എന്നെ അടർത്തി മാറ്റിക്കൊണ്ട് കണ്ണ് തുടച്ച് തന്നു, കാക്കു കാറുമായി വന്നതും ഉപ്പ തന്നെ എന്നെ പിടിച്ച് കാറിൽ കയറ്റി, @@@@@@ സ്റ്റേജിൽ നിൽക്കുമ്പോ എന്തോ വല്ലാത്ത അസ്വസ്ഥത, ഇത്രയും നാളും എന്റെ ശത്രുവായി കണ്ട ആളെ ഇനി മുതൽ ഭർത്താവായികാണുന്നതിനെ കുറിച്ച് ചിന്തിക്കാനെ വയ്യ, അതിന്റെ കൂടെ നാഫിയെയും ആലിയേയും പിന്നെ കണ്ടതും ഇല്ല, പാവം നാഫി, അവൾക്ക് അസിക്കാനെ ഒത്തിരി ഇഷ്ടായിരുന്നു, അവൾക്ക് ഇത് സഹിക്കാൻ കഴിയോ,,? അവള് ഇപ്പൊ കരയുന്നുണ്ടാവോ?, ഓരോന്ന് ചിന്തിച്ച് വരുന്നവർക്കും പോകുന്നവർക്കും ചിരിച്ച് കൊടുത്ത് നിൽക്കുന്നതിനിടയിലാണ് ആലിയും നാഫിയും വന്നത്, അവരെ കണ്ടതും ഞാൻ സ്റ്റേജിൽ നിന്ന് അവരുടെ അടുത്തേക്ക് ഓടി, "ടി തെണ്ടികളേ,,,

നിങ്ങളിത് എവിടെ ആയിരുന്നു, എത്ര നേരമായീന്ന് അറിയോ ഞാൻ നിങ്ങളെ നോക്കി നിക്കുന്നു," "ഞങ്ങളുടെ ചങ്കിന്റെ മാരേജല്ലേ,, അപ്പൊ മോശമാക്കാൻ പാടില്ലല്ലോ, നല്ലോണം അങ്ങ് ഒരുങ്ങി, എങ്ങനെ ഉണ്ട് " എന്ന് ആലി പറഞ്ഞതും ഞാൻ അവരെ അടിമുടി ഒന്ന് നോക്കി, ക്രീം കളർ ഗൗണിൽ രണ്ടും വെട്ടിത്തിൾങ്ങുന്നുണ്ട്, അതും പോരാഞ്ഞ് മുടി പഫ് ചെയ്ത് ഒതുക്കി രണ്ട് സൈഡിലേക്കും മുല്ലപ്പൂവും തൂക്കിയിട്ട് ഒരു കയ്യിൽ വാച്ചും മറു കയ്യിൽ ഒരുസിമ്പിൾ വളയും കഴുത്തിൽ ചെറിയ ഹാർട്ട് ശെയ്പ്പ് ലോക്കറ്റുളള ഗോള്‍ഡൻ ചെയിനും, പോരെ,, കല്ല്യാണത്തിന് വന്ന ഒട്ടുമിക്ക ചെറുപ്പക്കാരുടെയും നോട്ടം അവരുടെ മേലെ ആണ്, തെണ്ടികൾ മനുഷ്യനിവിടെ ടെൻഷനടിച്ച് നിൽക്കുമ്പോ അവര് രണ്ടും ഇത്ര സമയവും ഒരുങ്ങുക ആയിരുന്നു എന്ന് ഓർക്കുമ്പോഴെ രണ്ടിനേയും ഭിത്തിയിൽ ഒട്ടിക്കാൻ തോന്നുന്നുണ്ട്, "പാടത്ത് കോലം വെച്ചത് പോലെ ഉണ്ട് രണ്ടിന്റെയും കോലം, " "നീ വാ ആലി നമുക്ക് സെൽഫി എടുക്കാം, ഇവൾക്ക് അസൂയ ആണ്," നാഫി രണ്ടും എന്നെ മൈന്റ് ചെയ്യാതെ സെൽഫി എടുക്കാൻ തുടങ്ങി, "അത് ശരി കല്ല്യാണപ്പെണ്ണായ ഞാൻ ഇവിടെ ഒന്നങ്ങനെ നിൽക്കുമ്പോ നിങ്ങള് തനിച്ച് ഫോട്ടോ എടുക്കുന്നോ,,"

എന്നും പറഞ്ഞ് നാഫിയുടെ കയ്യിൽന്ന് ഫോൺ വാങ്ങി ഇടിച്ച് കയറി പല പോസിൽ ഞങ്ങൾ ഫോട്ടോ എടുത്ത് മെമ്മറി അങ്ങ് ഫുളളാക്കി,, ആലിയെ അമ്മായി വിളിച്ചോണ്ട് പോയപ്പോഴാണ് ഞങ്ങൾ അത് അവസാനിപ്പിച്ചത്, ആലി പോയതും ഞാൻ നാഫിയെ നോക്കി ഇപ്പൊ അവളുടെ മുഖത്ത് സങ്കടം ഒന്നും ഇല്ല, ഞാൻ നോക്കുന്നത് കണ്ടതും അവൾ പുരികം പൊക്കി എന്താന്ന് ചോദിച്ചതും ഞാൻ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു, "ടി റിയൂ,, നീ എന്തിനാടി കരയുന്നത്, ഇനി നീ വിഷമിക്കണ്ട യാതൊരു ആവശ്യവും ഇല്ലല്ലോ, നിന്നെ മനസ്സിലാക്കുന്ന കുടുംബത്തിലേക്കല്ലെ നീ കയറിച്ചെല്ലുന്നത്, പിന്നെ അസിക്ക,,, കുറച്ച് മുൻശുണ്ഠി ആണെന്നെ ഒളളൂ,, ആള് പാവാ,, " അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു, "നിനക്ക് വിഷമമില്ലെ നാഫി,, നീ അസിക്കാനെ,," ഞാൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് അവൾ എന്റെ വാ പൊത്തിപ്പിടിച്ച് വേണ്ടെന്ന് തലയാട്ടി, "അതൊക്കെ നീ കളഞ്ഞേക്ക് റിയൂ,, അല്ലെങ്കിൽ തന്നെ ഇഷ്ടം എനിക്ക് മാത്രമല്ലേ ഉണ്ടായിരുന്നൊള്ളൂ, എന്തിന് ഞാൻ ഈ കാര്യം ഞാൻ അസിക്കാനോട് പറഞ്ഞിട്ട് പോലും ഇല്ല പിന്നെ അല്ലെ,,

നീ ഈ കരച്ചിൽ നിർത്തി മര്യാദക്ക് ചിരിക്കാൻ നോക്ക് " ഞാൻ കണ്ണീർ തുടച്ച് ചിരിക്കാൻ ശ്രമിച്ചു, അത് കണ്ട് അവൾ പോരാ എന്നും പറഞ്ഞ് എന്നെ ഇക്കിളി ഇടാൻ തുടങ്ങിയതും ചിരിച്ച് ചിരിച്ച് ഞാൻ ഒരു വഴിക്കായി, അവസാനം ആലി വന്നപ്പോഴാ ഞങ്ങൾ നിർത്തിയത്, ആലി വന്ന് എന്നെ സ്റ്റേജിലെക്ക് കൂട്ടിക്കൊണ്ട് പോയി, കുറച്ച് കഴിഞ്ഞതും കലിപ്പനെ കാക്കു കൊണ്ട് വന്ന് എന്റെ അടുത്ത് നിർത്തി, ഗോൾഡൻ കളർ കുർത്തയാണ് അവന്റെ വേഷം, സത്യം പറഞ്ഞാ ആള് നല്ല മൊഞ്ചനായിട്ടുണ്ട് ആ വേശത്തിൽ, ഞാൻ നോക്കുന്നത് കണ്ടതും കലിപ്പൻ എന്നെ നെറ്റിചുളിച്ച് നോക്കി, അത് കണ്ടതും ഞാൻ വേഗം തലതാഴ്ത്തി, "അയ്യേ,, റിയൂ നീ ഇങ്ങനെ കഷ്ടപ്പെട്ട് നാണിക്കണ്ട, നിനക്ക് ആ ഭാവം തീരെ ചേരില്ല, " എന്നും പറഞ്ഞ് ആലി ചിരിച്ചതും അതേറ്റ് പിടിച്ച് കലിപ്പനും കാക്കുവും ചിരിച്ചു, ദേഷ്യം വന്ന് ഞാൻ ആലിയുടെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തതും അവളുടെ ചിരി സ്വിച്ചിട്ട പോലെ നിന്നു, പിന്നെ മഹർ അണിയിക്കലായിരുന്നു,

കലിപ്പൻ എന്റെ കഴുത്തിൽ മഹർ അണിയിച്ച് തന്നപ്പൊ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞ് പോയി, അതിന്റെ കൂടെ ആ പരട്ട ഫോട്ടാഗ്രാഫറുടെ ഡയലോഗും, എന്നെ ചേര്‍ത്ത് പിടിച്ച് നിൽക്കുന്ന ഒരു പോസ് വേണമെന്ന്, അത് കേൾക്കാൻ കാത്ത് നിന്നത് പോലെ ആ കലിപ്പൻ എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ചേര്‍ത്ത് പിടിച്ചു, ഒരു ഞെട്ടലോടെ ഞാൻ കലിപ്പനെ നോക്കിയപ്പോ അവന്റെ മുഖത്ത് യാതൊരു ഭാവവിത്യാസവും ഇല്ല, പക്ഷേ എന്റെ ശ്വാസഗതി ഉയര്‍ന്നു, ഹാർട്ടൊക്കെ ചെന്നൈ എക്സ്പ്രസിനേക്കാൾ വേഗത്തിൽ കുതിക്കാൻ തുടങ്ങി, ഫോട്ടോ എടുത്ത് എങ്ങനെയാ പൂർത്തിയാക്കിയതെന്ന് എനിക്കും റബ്ബിനും മാത്രമേ അറിയൂ,,, ഫോട്ടോ എടുപ്പ് കഴിഞ്ഞതും അമ്മായി വന്ന് ഞങ്ങളെ ഫുഡ് കഴിക്കാൻ കൊണ്ട് പോയി, രാവിലെ മുതൽ ഒരുങ്ങിക്കെട്ടി നിൽക്കുന്നത് കൊണ്ടാവും ഭയങ്കര വിശപ്പ്, സത്യം പറഞ്ഞാ ബിരിയാണിച്ചെമ്പിൽ കയറി ഇരുന്ന് കഴിക്കാൻ തോന്നാ, വയറ് നിറച്ച് ബിരിയാണി തട്ടണം എന്നൊക്കെ ചിന്തിച്ച് കഴിക്കാൻ ഇരുന്നതും അമ്മായി കലിപ്പനെയും എന്റെ അടുത്ത് ഇരുത്തി, ഈ തെണ്ടി എന്റെ അടുത്ത് ഇരുന്നാൽ ഞാൻ എങ്ങനെയാ ഭക്ഷണം കഴിക്കാനാ,,

ഒരാനയെ തിന്നാനുളള വിഷപ്പുണ്ട് പക്ഷേ എന്ത് ചെയ്യാനാ ഇപ്പൊ അഡ്ജസ്റ്റ് ചെയ്യാം അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ, ഞാൻ മുന്നിലുളള തട്ടിൽ നിന്നും പകുതി ബിരിയാണി എന്റെ പ്ലേറ്റിലേക്ക് തട്ടി കഴിക്കാൻ തുടങ്ങി, എന്റെ തീറ്റ കണ്ട് കലിപ്പൻ വായും പൊളിച്ച് നോക്കുന്നത് കണ്ട് എന്താണെന്നുളള ഭാവത്തോടെ ഞാൻ പുരികം പൊക്കി കലിപ്പനെ നോക്കി, "നിന്റെ തീറ്റ കണ്ടാൽ നിന്നെ ഒരാഴ്ച്ച പട്ടിണിക്കിട്ടത് പോലെ ഉണ്ടല്ലോ, ഈ കോലത്തിൽ നിന്നെ തീറ്റിപ്പോറ്റാൻ ഞാൻ വീടിന്റെ ആധാരം പണയം വെക്കേണ്ടി വരും,," കലിപ്പന്റെ കോപ്പിലുളള സംസാരം കേട്ട് ഞാൻ ഓനെ തുറിച്ച് നോക്കിക്കൊണ്ട് ഓനോടുളള ദേഷ്യം കയ്യിലുണ്ടായിരുന്ന ലെഗ് പീസ് കടിച്ച് പറിച്ച് തിന്ന് തീർത്തു, "ടി മാക്രി ഇതൊക്കെ ആ ക്യാമറമാൻ പകർത്തുന്നുണ്ടെന്ന് മറക്കണ്ട" അതും പറഞ്ഞ് കലിപ്പൻ ചിരിച്ചതും ഞാൻ ഞെട്ടലോടെ ചുറ്റും നോക്കി, കുറച്ച് അപ്പുറത്ത് ക്യാമറമാൻ ബിരിയാണി വെട്ടി വിഴുങ്ങുന്നത് കണ്ടപ്പോഴാ കലിപ്പൻ പറ്റിച്ചതാണെന്ന് മനസ്സിലായത്, എന്നെ പറ്റിച്ചിട്ട് വെട്ടിവിഴുങ്ങാ തെണ്ടി, മര്യാദക്ക് കഴിച്ചോണ്ടിരുന്ന എന്നെ നീ ഡിസ്റ്റർബ് ചെയ്യും അല്ലേ,, ഇതിനുളള പണി നിനക്ക് ഞാൻ വൈകാതെ തരുമെടാ തെണ്ടി,

കലിപ്പനെ മനസ്സിൽ തെറി വിളിച്ച് ഞാൻ ബിരിയാണി മുഴുവൻ അകത്താക്കി ഒരു ഏബക്കവും വിട്ട് എണീറ്റു, @@@@@@ അടുത്ത ചടങ്ങ് യാത്ര പറച്ചിലാണ്, കണ്ണിൽ വെളളം നിറച്ച് ഞാൻ വിതുമ്പലോടെ ഉപ്പാന്റെ അടുത്തേക്ക് ചെന്നതും മൂപ്പര് എന്റെ ചെവി പിടിച്ച് തിരിച്ചു, "ടി കാന്താരി, മതിയെടി നിന്റെ കണ്ണിൽ വിരലിട്ടുളള കരച്ചിൽ, " "ഞാൻ കണ്ണിൽ വിരലിട്ടതാണെന്ന് ഉപ്പാക്ക് മനസ്സിലായി അല്ലേ,," ഇളിച്ചോണ്ട് ഞാൻ ചോദിച്ചതും ഉപ്പ ചിരിയോടെ ചെവിയിൽ നിന്ന് കൈ എടുത്ത് എന്റെ നെറുകിൽ തലോടി, "ഞാൻ വീണ്ടും പറയാ കുരുത്തക്കേട് ഒന്നും കാണാതെ നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി നിൽക്കണം" "ശ്രമിക്കാതിരിക്കാൻ ശ്രദ്ധിക്കാം, " എന്നും പറഞ്ഞ് ഉപ്പാന്റെ താടി പിടിച്ച് വലിച്ച് മൂപ്പരെ കവിളിൽ ഒരു മുത്തവും കൊടുത്ത് ചെറു ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന ഉമ്മാന്റെ അടുത്തേക്ക് ചെന്നു, "ഞാൻ പോകുന്ന സന്തോഷമാവും അല്ലേ ഈ മുഖത്ത് " "പിന്നെ പറയാനുണ്ടോ, ഇനി ഇപ്പൊ നിന്നെ എനിക്ക് സഹിക്കണ്ടല്ലോ,," "ഹ്മ്മ്,, ഇങ്ങനെ തന്നെ പറയണം, നാളെ മുതൽ രാവിലെ മുറ്റമടിക്കാനും പാത്രം കഴുകാനുമൊക്കെ വെറെ ആളെ നോക്കിക്കോ, " "ആയിക്കോട്ടേ, ചിലക്കാതെ പോകാൻ നോക്കെടി,, "

"ഓഹ് അല്ലെങ്കിലും ഉമ്മാക്ക് എന്നോട് ഒരു സ്നേഹവും ഇല്ല അതിന് എന്റെ മുത്തൂസ് അവർക്കെ എന്നോട് സ്നേഹം ഒളളൂ" മുത്തൂസ് എന്ന് ഞമ്മള് മൂത്താപ്പയെയും മൂത്തമ്മയെയും ഒന്നിച്ച് വിളിക്കുന്ന പേരാ,, ഞാൻ മുത്തുസിനെ ഒന്നിച്ച് കെട്ടിപ്പിടിച്ചു, "രണ്ടാളോടും കൂടി പറയാ എന്നെ ഓടിച്ച് വിടുന്നത് പോലെ ഇനി എത്രയും പെട്ടെന്ന് ദെ ഈ സാധനത്തിനെയും ഓടിച്ച് വിടാൻ ശ്രമിച്ചോണ്ടൂ,," നാഫിയെ ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞതും മൂത്താപ്പ എന്റെ കവിളിൽ പിച്ചിക്കൊണ്ട് ആയിക്കോട്ടേ എന്ന് പറഞ്ഞു, അവർക്ക് ഒന്ന് ചിരിച്ച് കൊടുത്ത് ഞാൻ നാഫിയുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞതും അവൾ രണ്ട് കൈ കൊണ്ടും തടഞ്ഞു, "കെട്ടിപ്പിടിക്കാതെ യാത്ര പറഞ്ഞാ മതി, എന്റെ ഡ്രസ്സ് ചുളിയും" എന്നും പറഞ്ഞ് നാഫി ഇളിച്ചതും ഞാൻ ദേഷ്യത്തോടെ അവളെ കെട്ടിപ്പിടിച്ച് ഇല്ലാത്ത മൂക്ക് പിഴിഞ്ഞ് അവളുടെ ഡ്രസ്സിങ് തേച്ച് കൊടുത്തു, ഇപ്പൊ അവളുടെ മുഖഭാവം കാണാൻ ചേറിൽ വീണ കുരങ്ങനെ പോലെ ഉണ്ട്, അവളെ നോക്കി കൊഞ്ഞനം കുത്തി ഞാൻ കാക്കൂന്റെ അടുത്തേക്ക് ചെന്നു, "എന്റെ കാക്കൂന്റെ മുഖത്തെ ഈ കണ്ണീര് കണ്ടാൽ അറിയാം കാക്കൂന് മാത്രേ എന്നെ ഓർത്ത് സങ്കടം ഒളളൂന്ന്,

അല്ലെങ്കിലും കാക്കു മാത്രമേ എന്നെ എന്നും മനസ്സിലാക്കിയിട്ടെ ഒളളൂ,, ഐ ലബ് യു കാക്കു, " കാക്കൂനെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം കൊടുത്തോണ്ട് ഞാൻ പറഞ്ഞതും ആ തെണ്ടി എന്നെ തളളിമാറ്റി, "ഒന്ന് പോടീ,, ഇത് സന്തോഷക്കണ്ണീരാ,, ഇനി മുതൽ ഞാൻ നിന്നെ സഹിക്കേണ്ടല്ലോ,, കാളരാഗം പോലെ ഉളള ഈ ശബ്ദം കേൾക്കേണ്ടല്ലോ,, ഇനി ഈ ചേനയേയും കൂടി പറഞ്ഞയക്കണം എന്നാലെ എനിക്ക് സുഖമാവൂ,, " കാക്കു പറയുന്നത് കേട്ടതും സന ഓന്റെ നടുപുറം നോക്കി ഒന്ന് കൊടുത്തു, "ആഹ് ഉമ്മാ ടി പോത്തെ ഞാൻ തമാശ പറഞ്ഞതാ,, ഇനി നിനക്ക് കൂട്ടിന് ഞാനെ ഒളളൂ അത് മറക്കണ്ട, " "ഹൊ ഞാനത് മറന്നു, ഇനി എനിക്ക് അടികൂടാൻ ഈ പുന്നാര കാക്കു മാത്രമേ ഉള്ളൂ എന്ന് " സന "എന്റെ ഒരു ഗതികേട്, ഏതായാലും ഇനി മുതൽ നിന്നെ മാത്രം സഹാൽ മതിയല്ലോ ആശ്വാസം" നെഞ്ചിൽ കൈ വെച്ച് ഓൻ പറഞ്ഞതും ഞാൻ ഓനെ തുറിച്ച് നോക്കി, "പോടാ തെണ്ടി, നീ അതികം ആശ്വസിക്കണ്ട, നിനക്കുളള പണി ഞാൻ ആലിയെ കൊണ്ട് തരും, നോക്കിക്കൊ, "

കാക്കുന്റെ വയറിനിട്ടൊരു കുത്ത് കൊടുത്ത് ഞാൻ കാറിനടുത്തേക്ക് നടന്നു "പൊന്ന് മോളേ,,, ചതിക്കല്ലേ,," എന്നും പറഞ്ഞ് കാക്കു പിറകെ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഞാൻ ഓനെ തളളിമാറ്റി ദേഷ്യത്തോടെ കാറിന്റെ ഡോർ വലിച്ച് തുറന്ന് കയറി ദേഷ്യത്തോടെ വലിയ ശബ്ദത്തോടെ തന്നെ വലിച്ചടച്ചു, കലിപ്പൻ വന്ന് കാറെടുത്തതും ഞാൻ സൈഡ് മിററിലൂടെ എന്റെ വീട്ടുകാരെ നോക്കി, അവരൊക്കെ കണ്ണ് തുടക്കുന്നത് കണ്ടപ്പോ ഇത് വരെ പിടിച്ച് വെച്ച എന്റെ കണ്ണീരും പുറത്തേക്ക് ഒഴുകി, തുടരും

Share this story