My Dear Hubby- 2: ഭാഗം 10

my dear hubby two

രചന: Nishana

വാശ്റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോ എന്നെ നോക്കി നിൽക്കുന്ന റിയൂനെ കണ്ട് ഞാനൊന്ന് ചിരിച്ച് കൊടുത്ത് അവളെ മറി കടന്ന് പുറത്തേക്ക് പോവാൻ തുനിഞ്ഞതും റിയു എന്റെ കൈ പിടിച്ച് വെച്ചു, എന്താണെന്നുളള ഭാവത്തോടെ ഞാൻ അവളെ നോക്കിയപ്പോ അവൾ കയ്യിലുളള ചെറിയ കുപ്പി എന്റെ വായിലേക്ക് കമഴ്ത്തി, ഞാൻ കണ്ണും തളളി അവളെ നോക്കി, തേനിന്റെ കുപ്പിയാണ് അവൾ എന്റെ വായിലേക്ക് കമഴ്ത്തിയത്, ഇത്രയൊക്കെ ചെയ്തിട്ട് അവൾ എന്നെ നോക്കി ഇളിക്കാ കോപ്പ്, "ഇപ്പൊ എരിവ് ഒക്കെ മാറിയില്ലേ,," "പിന്നെ,, അത്രയും മധുരം ഒന്നിച്ച് വായിലേക്ക് ഒഴിച്ചത് കൊണ്ടാവും തലക്ക് എന്തോ പോലെ,," തല കുടഞ്ഞോണ്ട് ഞാൻ പറഞ്ഞതും റിയു ഒരു ഗ്ലാസ് വെളളം എടുത്ത് തന്നു, ഇനി ഇതിനകത്ത് എന്തെങ്കിലും ചേർത്തിട്ടുണ്ടോ ആവോ,, ഞാൻ ഗ്ലാസിലേക്ക് സൂക്ഷിച്ച് നോക്കി, "പേടിക്കണ്ട ഒന്നും ചേര്‍ത്തിട്ടില്ല" ഒരു പുഞ്ചിരിയോടെ റിയു പറഞ്ഞതും ഞാൻ വെളള ഗ്ലാസ് വാങ്ങി കുറച്ച് കുടിച്ച് നോക്കി, കുഴപ്പം ഒന്നും ഇല്ലാ എന്ന് ഉറപ്പായപ്പൊ മുഴുവൻ വെളളവും വായിലേക്ക് കമഴ്ത്തി,അപ്പോഴാ ആശ്വാസമായത്, "ഫ്രണ്ട്സ്,," എന്റെ നേരെ കൈ നീട്ടി കൊണ്ട് റിയു പറഞ്ഞതും ഞാൻ സംശയത്തോടെ അവളെ നോക്കി പിന്നെ കൈ കെട്ടി നിന്നു, "എന്താ പെട്ടന്നൊരു ഭാവമാറ്റം" "ഒരു ചെയ്ജ് ആരാ ആഗ്രഹിക്കാത്തത്, അത് മാത്രമല്ല നിങ്ങളോട് വഴക്കിട്ട് മടുത്തു, ഏതായാലും നമ്മൾ രണ്ട് പേരും ഒരേ വീട്ടിൽ ഒരേ മുറിയിലല്ലെ കിടക്കുന്നത്,

അപ്പൊ ഇങ്ങനെ വഴക്കുണ്ടാക്കുന്നതിലും നല്ലതല്ലെ ഫ്രണ്ട്സായിരിക്കുന്നത്" പുരികംപൊക്കിക്കൊണ്ട് റിയു ചോദിച്ചതും ഞാനൊന്ന് ചിരിച്ച് അവളെ കൈ പിടിച്ച് വലിച്ച് എന്റെ നെഞ്ചിലേക്കിട്ടു, അവള് ഞെട്ടലോടെ എന്നെ നോക്കിയതും ഞാൻ അവളുടെ മുഖം കയ്യിലെടുത്തു, "റിയൂ,,, എനിക്ക് നിന്നെ ഒരിക്കലും വെറുമൊരു ഫ്രണ്ടായി കാണാൻ കഴിയില്ല, കാരണം എനിക്ക്,," "റിയൂ,,," ഞാൻ അവളോട് എന്റെ ഇഷ്ടം പറയാൻ തുനിഞ്ഞതും നൗഷു അവളെ വിളിച്ചോണ്ട് മുറിയിലേക്ക് വന്നു, അവനെ കണ്ടതും റിയു പെട്ടെന്ന് കുതറി മാറി, കറക്റ്റ് ടൈമിൽ തന്നെ തെണ്ടി വന്നത്, ഇവന് ഒരു അഞ്ച് മിനുട്ട് കഴിഞ്ഞിട്ട് വന്നൂടായിരുന്നോ,,, ഞാൻ നൗഷൂനെ നോക്കി കണ്ണുരുട്ടി, അവൻ എന്താണെന്നുളള ഭാവത്തോടെ എന്നെ നോക്കി, "ക,, കാക്കു എന്തിനാ എന്നെ വിളിച്ചത് "നിങ്ങളോട് ഉമ്മ താഴെക്ക് ചെല്ലാൻ പറഞ്ഞു, ഭക്ഷണം കഴിക്കാൻ," അത് കേട്ടതും റിയു എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് താഴെക്ക് പോയി, അവൾ പോയതും ഞാൻ നൗഷൂന്റെ കൊല്ലിക്ക് പിടിച്ചു, "ടാ,, വിടെടാ,, നിനക്ക് എന്താടാ ഭ്രാന്തായോ,, ഒരു കാര്യവുമില്ലാതെ എന്റെ കൊല്ലിക്ക് പിടിക്കാൻ,, ഒന്നും ഇല്ലെങ്കിലും നിന്റെ പെങ്ങള് വിധവ ആവുമെന്നെങ്കിലും ഓർക്കണ്ടെടാ പുല്ലേ,," "പുല്ല് നിന്റെ,,, എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ,

ആദ്യം അവളോട് ഇഷ്ടം പറയാൻ തുനിഞ്ഞപ്പോ കറക്റ്റ് ടൈമില് ആലി വന്നു, ഇപ്പൊ പറയാൻ തുടങ്ങിയപ്പൊ നീയും,," "ഹൊ ഇതാണോ ഇത്ര വലിയ ആനക്കാര്യം,,?" "നിനക്ക് ഇത് അത്ര കാര്യമായി തോന്നുന്നുണ്ടാവില്ല പക്ഷേ എനിക്കിത് എന്റെ ജീവിതമാണ്, നല്ലൊരു അവസരമായിരുന്നു അതും പാഴായി" "സാരമില്ലെടാ,, അടുത്ത തവണ അവളോട് ഇഷ്ടം പറയുമ്പോ പുറത്ത് ഒരു ബോര്‍ഡ് എഴുതി വെച്ചോണ്ടൂ,, Don't disturb എന്ന്" എന്നും പറഞ്ഞ് അവൻ ചിരിച്ചതും ഞാൻ അവന്റെ വയറിനിട്ടൊരു കുത്ത് കൊടുത്ത് പുറത്തേക്ക് ഓടി,, **** രാത്രി ഭക്ഷണം കഴിച്ച് കുറച്ച് സമയം എല്ലാവരോടും സംസാരിച്ച് ഇരുന്നു, വിശയം റിയൂന്റെ കുട്ടിക്കാലത്തെ ഓരോ വൃകൃതികളായിരുന്നു, മിക്കതും ഞാനുമായി ഉണ്ടായ അടിയും, അതൊക്കെ ഓർത്ത് ചിരിയോടെ ഞാൻ റിയൂനെ നോക്കിയപ്പോ അവൾ മുഖം വീർപ്പിച്ച് ഇരിക്കുന്നത് കണ്ട് ചിരിപൊട്ടി, ഞാൻ ചിരിക്കുന്നത് കണ്ടതും എന്നെ തുറിച്ച് നോക്കിക്കൊണ്ട് അവൾ എണീറ്റ് പോയി, "ടാ അസീ,, ഇത് തന്നെ പറ്റിയ അവസരം, ഇപ്പൊ എല്ലാവരും ഇവിടെ സംസാരിച്ച് ഇരിക്കാ, ആരും നിങ്ങളെ ഡിസ്റ്റർബ് ചെയ്യാൻ വരില്ല,,, റിയു ഇപ്പൊ ടെറസിലേക്കായിരിക്കും പോയിട്ടുണ്ടാവാ,, നീ പോയി അവളോട് നിന്റെ ഇഷ്ടം അറിയിക്കാൻ നോക്ക്, "

എന്ന് നൗഷു പറഞ്ഞതും ഞാൻ ഒരു ചിരിയോടെ തലയാട്ടി ടെറസിലേക്ക് പോയി, ഇന്ന് എന്തായാലും റിയൂനോട് എന്റെ ഇഷ്ടത്തെ കുറിച്ച് പറയണം, ഞാൻ ടെറസിലേക്ക് ചെന്നപ്പൊ ഇരുട്ടത്ത് ആകാശത്തേക്ക് നോക്കി നിൽക്കുന്ന റിയൂനെ കണ്ടതും ഞാൻ ശബ്ദമുണ്ടാക്കാതെ പിറകിലൂടെ പോയി അവളെ കെട്ടിപ്പിടിച്ചു, അവൾ ഒച്ചവെക്കാൻ തുനിഞ്ഞതും ഒരു കൈ കൊണ്ട് ഞാൻ അവളുടെ വാ പൊത്തി പിടിച്ച് മറ്റെ കൈ അവളുടെ വയറിലൂടെ ചേര്‍ത്ത് പിടിച്ച് അവളുടെ ഷോൾഡറിൽ തലവെച്ചു,, അവള് കുതറി മാറാൻ ശ്രമിക്കുന്നുണ്ട്, "റിയൂ,, എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടെ ഞാൻ നിന്നെ വിടൂ, കുറെ ആയി നിന്റെ പിറകെ നടക്കുന്നു, പക്ഷേ ഇത് വരെ ഒന്നും പറയാൻ പറ്റിയില്ല, ഇനിയും നീ വല്ല മുടക്കും പറഞ്ഞാലോ എന്ന് കരുതിയാ ആദ്യമെ വാ പൊത്തി പിടിച്ചത്," എന്നും പറഞ്ഞ് ഞാൻ ഒന്നൂടെ അവളെ ചേര്‍ത്ത് പിടിച്ചു, "ഐ ലവ് യു,, റിയൂ, ഐ റിയലി ലവ്യു❤ എനിക്ക് നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്, അറിയില്ല എപ്പൊ മുതലാ ഇഷ്ടം തോന്നിയതെന്ന്, നിന്റെ കുറുമ്പും വാശിയും വഴക്കും ഒക്കെ ഒത്തിരി ഇഷ്ടാ എനിക്ക്, എന്ന് കരുതി എപ്പോഴും വഴക്കിടണം എന്നല്ല, അങ്ങനെ എപ്പോഴും വഴക്കിട്ടാൽ അന്ന് തന്നത് പോലെ നല്ല ഡോസിൽ തരും അത്രേ ഒള്ളു,,

ഈ പൂർണ്ണ ചന്ദനെ സാക്ഷി നിര്‍ത്തി ഞാൻ ചോദിക്കാ റിയൂ,, ഈ വഴക്കും പാരവെപ്പും ഒക്കെ മാറ്റി വെച്ച് നമുക്ക് ജീവിച്ചൂടെ,, ജീവിത കാലം മുഴുവൻ കണ്ണ്നിറക്കാതെ നോക്കാമെന്നൊന്നും ഞാൻ പറയുന്നില്ല നമ്മുടെ രണ്ട് പേരുടേയും സ്വഭാവം വെച്ച് അത് നടക്കില്ല എന്ന് അറിയാം,, ചെറിയ ചെറിയ ഇണക്കവും പിണക്കവു മൊക്കെ എല്ലാ ജീവിതത്തിലും ഉണ്ടാവുമല്ലോ, പക്ഷേ എത്ര വലിയ പിണക്കമാണെങ്കിലും അതൊന്നും ഒരു ദിവസത്തിലതികം പോവാൻ പാടില്ല, എന്താ സമ്മതമല്ലെ നിനക്ക് " എന്നും ചോദിച്ച് ഞാൻ അവളെ എനിക്ക് അഭിമുഖമായി നിർത്തിയതും അവളുടെ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി,, "ന,, നാഫി,, നീ,, അപ്പൊ,, റിയു എവിടെ,," എന്ന് ഞാൻ ചോദിച്ചതും അവൾ എന്നെ അടിമുടി നോക്കി കൈ കെട്ടി നിന്നു, "അപ്പൊ ഈ കലിപ്പന്റെ മനസ്സിൽ മാക്രി കയറിക്കൂടി അല്ലേ,, പക്ഷേ വലിയ ഡയലോഗ് ഒക്കെ പറഞ്ഞിട്ട് വേയ്സസ്റ്റായിപ്പോയല്ലേ,, " എന്നും പറഞ്ഞ് നാഫി ചിരിച്ചതും ഞാൻ ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു "സോറി, ഞാൻ,, റിയു ആണെന്ന് കരുതി,, അല്ല റിയു എവിടെ അവള് ഇങ്ങോട്ട് വരുന്നത് കണ്ടിരുന്നു, " "അവള് ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞ് അപ്പോഴെ പോയി,," "ഓഹ്,, പിന്നെ ഇപ്പൊ നടന്നതൊന്നും നീ റിയൂനോട് പറയരുത്,

എനിക്ക് അവളോടുളള ഇഷ്ടം ഞാൻ പറഞ്ഞ് തന്നെ അവള് അറിഞ്ഞാ മതി അതാ,," "ഹ്മ്മ് ഞാനായിട്ട് അവളോട് ഒന്നും പറയാൻ പോകുന്നില്ല, അസിക്ക വേഗം തന്നെ അവളോട് എല്ലാം പറയാൻ നോക്ക്, എനിക്ക് ഉറപ്പുണ്ട് അവള് നിങ്ങളെ ഇഷ്ടത്തെ തട്ടിക്കളയില്ല" ഞാൻ ചെറു ചിരിയോടെ തലയാട്ടി "ഹ്മ്മ് ശരി ഗുഡ് നൈറ്റ്, അതിക സമയം ഇങ്ങനെ മഞ്ഞ് കൊണ്ട് നിൽക്കണ്ട, വല്ല അസുഖവും വരും " എന്നും പറഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ അവിടുന്ന് പോന്നു, മുറിയിലേക്ക് വന്ന് നോക്കിയപ്പോ കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്ന റിയൂനെയാണ കണ്ടത്, അങ്ങനെ അതും ചീറ്റിപ്പോയി, ഇനി എന്നാ റബ്ബെ എന്റെ ഇഷ്ടത്തെ കുറിച്ച് ഞാൻ ഇവളെ അറിയിക്കാ,, റിയൂന്റെ അടുത്ത് കിടന്ന് അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികളെ ചെവിക്ക് പിറകിലേക്ക് ഒതുക്കി വെച്ച് കൊടുത്ത് അവളുടെ കയ്യിൽ എന്റെ കൈ കോർത്ത് ഞാൻ കിടന്നു, ************** "കാക്കു നമുക്ക് എല്ലാവർക്കും ഒന്ന് കറങ്ങാൻ പോയാലോ,,?" രാവിലെ നാസ്ത കഴിച്ച് എല്ലാവരൂടെ സംസാരിച്ച് ഇരുന്നപ്പോ ഞാൻ ചോദിച്ചു, "അത് പൊളിക്കും, നമ്മളെല്ലാവരൂടെ ഒന്നിച്ച് പുറത്ത് പോയിട്ട് ഒരുപാട് കാലമായില്ലേ,, ഇന്ന് ഇപ്പൊ അസിക്കയും ഉണ്ട് ഇവിടെ, പിന്നെ പോകുന്ന വഴിക്ക് ആലിത്തയെയും കൂട്ടാം,," എന്ന് സന പറഞ്ഞതും എല്ലാവരും സമ്മതിച്ചു, അപ്പൊ തന്നെ കലിപ്പൻ ബാസിക്കാക്ക് വിളിച്ച് ആലിയേയും കൂട്ടി വരാൻ പറഞ്ഞു, ആദ്യം തന്നെ പോയത് മാളിലേക്കായിരുന്നു,

മാളിലെത്തിയതും ആവശ്യമുളളതും ആവശ്യ മില്ലാത്തതുമായ എല്ലാം ഞങ്ങൾ വാങ്ങിക്കൂട്ടി, അത് കഴിഞ്ഞ് തിയേറ്ററിലേക്ക് കയറി, ഏതോ ഹിന്ദി മൂവിയാണ്, ആലിയും കാക്കും ഒന്നിച്ച് ഇരുന്നു, അതിന് തൊട്ടടുത്ത് ബാസിക്ക സന നാഫി ഞാൻ എന്ന ക്രമത്തിൽ ഇരുന്നു, എന്റെ തൊട്ടടുത്ത് കലിപ്പനും ഇരുന്നു, പോപ്കോണും തിന്ന് നല്ല ത്രില്ലിൽ സിനിമ കാണുമ്പോഴാ നാഫി എന്നെ തോണ്ടിയത്, ഞാൻ എന്താന്നുളള ഭാവത്തോടെ ഓളെ നോക്കി പുരികംപൊക്കി, "നിനക്ക് ലൈവായിട്ട് കിസ്സിങ് സീൻ കാണണോ,,?" എന്ന് പതിയെ അവൾ ചോദിച്ചപ്പോ ഞാൻ കണ്ണും മിഴിച്ച് അവളെ നോക്കി എവിടെ എന്ന് ചോദിച്ചു, അവൾ സീറ്റിലേക്ക് ചാരിയിരുന്ന് തല ചെരിച്ച് പിറകിലേക്ക് നോക്കുന്നത് കണ്ട് ഞാൻ കലിപ്പനെ ഇടം കണ്ണിട്ട് നോക്കി, ആള് ഫോണിൽ തോണ്ടി ഇരിക്കുന്നത് കണ്ടതും ഞാൻ സീറ്റിലേക്ക് ചാരിയിരുന്ന് മെല്ലെ തല ചെരിച്ച് പിറകിലേക്ക് നോക്കിയതും ഒരുത്തന്റെ മടിയിൽ കയറി ഇരുന്ന് ഒരു പെണ്ണ് കിസ്സ് ചെയ്യുന്നത് കണ്ട് ഞാൻ വായും പൊളിച്ച് നോക്കി ഇരുന്നു, "ശ്ശൊ കണ്ടിട്ട് കൊതി തോന്നാ,," എന്ന് നാഫി പറഞ്ഞതും ഞാനും തലയാട്ടി കൊടുത്തു, അവര് കിസ്സ് ചെയ്യുന്നത് കണ്ടപ്പോ അന്ന് കലിപ്പൻ എന്നെ കിസ്സ് ചെയ്തതാ ഓർമ്മ വന്നത്, അറിയാതെ എന്റെ നോട്ടം കലിപ്പനിലേക്ക് ആയി, ആള് ഈ ലോകത്ത് ഒന്നും അല്ല ഫോണിൽ തന്നെ ആണ്, എന്താണാവോ അതിൽ ഇങ്ങനെ കുത്താൻ, ഞാൻ വീണ്ടും നോട്ടം പിറകിലേക്ക് തിരിച്ചു,

അവര് രണ്ടും ഇപ്പോഴും കിസ്സിങിലാണ്, ഇവർക്കൊന്നും ശ്വാസം മുട്ടുന്നില്ലെ,, അന്ന് കുറച്ച് സമയം കലിപ്പൻ എന്നെ കിസ്സ് ചെയ്തപ്പോഴെ ഞാൻ ശ്വാസം മുട്ടി മരിക്കാറായിരുന്നു, വല്ലാത്ത സ്റ്റാമിന ആണ് രണ്ടിനും, "അതേയ് മറ്റൊരാളുടെ സ്വകാര്യതയിൽ ഇങ്ങനെ ഒളിഞ്ഞ് നോക്കുന്നത് തെറ്റല്ലേ,," "എന്ത് തെറ്റ് അവര് ഇങ്ങനെ പരസ്യമായി കിസ്സെയ്തിട്ടല്ലേ,," എന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ചോദിച്ചത് ആരാണെന്ന് ഓർത്തത്, നാക്ക് കടിച്ച് ഞാൻ എന്റെ സൈഡിലേക്ക് നോക്കിയപ്പോ താടക്കും കൈ കൊടുത്ത് എന്നെ നോക്കി ചിരിക്കുന്ന കലിപ്പനെ കണ്ട് ഞാൻ വിളറി വെളുത്തു പോയി, അയ്യേ,, ചമ്മി,, ചമ്മി, ഞാൻ നാഫിയെ നോക്കിയപ്പോ അവള് ഇപ്പഴും ഒളിഞ്ഞ് നോക്കാ,, ഞാൻ അവളുടെ കയ്യിന് നുളളിയതും അവള് എരിവ് വലിച്ച് എന്നെ നോക്കി ഞാൻ കണ്ണ് കൊണ്ട് കലിപ്പനെ കാണിച്ച് കൊടുത്തതും അവൾ പെട്ടെന്ന് ഡീസന്റായി ഇരുന്നു, പിന്നെ കലിപ്പനിരിക്കുന്ന ഭാഗത്തേക്ക് നോക്കാതെ ശാൾ കൊണ്ട് മുഖം മറച്ച് പിടിച്ച് എത്രയും പെട്ടെന്ന് ഈ പടം ഒന്ന് തീർന്നെങ്കിൽ എന്ന് കരുതി എങ്ങനെ ഒക്കെയൊ ഇരുന്നു, പടം തീർന്നതും ഞാൻ നാഫിയുടെ കൈ പിടിച്ച് വലിച്ച് അവിടുന്ന് ഇറങ്ങി ഓടി,...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story