My Dear Hubby- 2: ഭാഗം 11

my dear hubby two

രചന: Nishana

(നാഫി) റിയു എന്റെ കൈ പിടിച്ച് ഓടിയതും ഞാനും കൂടെ ഓടി, പെട്ടെന്ന് എതിരെ വന്ന ഒരാളുമായി കൂട്ടിയിടിച്ച് ഞാൻ വീഴാൻ പോയതും ആയാളെന്റെ അരയിലൂടെ കയ്യിട്ട് പിടിച്ചു, പേടിയോടെ ഞാൻ കണ്ണ് രണ്ടുംഇറുക്കി അടച്ച് അയാളുടെ ഷർട്ടിൽ മുറുക്കി പിടിച്ചു, താഴെ വീണില്ലാന്ന് മനസ്സിലായപ്പൊ പതിയെ കണ്ണ് തുറന്നതു ആദ്യം കണ്ടത് എന്തോ അത്ഭുതത്തോടെ കണ്ണ് വിടർത്തി എന്നെ നോക്കുന്ന ആളെ ആണ്, അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു, ഞാൻ അയാളെ മൊത്തത്തിലൊന്ന് സ്കാനിങ് ചെയ്തു, വെളുത്ത മുഖത്ത് കടുത്ത കട്ടിയുളള പുരികം, ഇടതൂർന്ന കൺപീലിയും വിടർന്ന കണ്ണുകളും കട്ടിമീശയും കുറ്റിത്താടിയും, ഹൊ എന്റെ ഉളളിലെ കോഴി ഞാൻ പോലും അറിയാതെ പുറത്തേക്ക് ചാടി, അയാളുടെ മുഖത്തേക്ക് അലസമായി വീണ് കിടക്കുന്ന മുടി എന്റെ കൈ കൊണ്ട് ഒതുക്കി കൊടുക്കാൻ തോന്നി, "ആർ യു ഓക്കെ " എന്ന് അയാൾ ചോദിച്ചപ്പോഴാണ് ഞാൻ ഇത്രയും നേരം അയാളുടെ കയ്യിൽ കിടന്നാണ് വായീ നോക്കിയതെന്ന് മനസ്സിലായത്, പെട്ടെന്ന് തന്നെ ഞാൻ നേരെ നിന്ന് ചുറ്റും നോക്കി, ആരും കണ്ടില്ല എന്ന് ഉറപ്പായപ്പൊ അയാളെ നോക്കി ഒന്ന് ചിരിച്ച് അവിടുന്ന് ഓടി,, കൂടെ ഉളള ഒറ്റ എണ്ണത്തിനേയും കാണുന്നില്ല,

എല്ലാവരൂടെ എന്നെ കൂട്ടാതെ പോയോ റബ്ബേ,, ഞാൻ അവിടെ എല്ലാം അവരെയും തിരിഞ്ഞ് നടന്നു, എന്തോ എന്റെ കണ്ണൊക്കെ നിറയുന്ന പോലെ,, ഫോണാണെങ്കിൽ വണ്ടിയിൽ നിന്ന് എടുക്കാനും മറുന്നു, എങ്ങോട്ട് പോണം എന്ന് അറിയാതെ ഞാൻ കുറച്ച് നേരം അങ്ങനെ നിന്നു, പെട്ടെന്ന് ഒരുത്തൻ എന്നെ പിറകിൽ നിന്ന് തളളിയതും ഞാൻ ആരുടെയോ ദേഹത്ത് തട്ടി നിന്നു, പേടിയോടെ ഞാൻ മുഖം ഉയര്‍ത്തി നോക്കിയപ്പോ ഒരു വഷളൻ ചിരിയോടെ എന്നെ അടിമുടി നോക്കുന്ന ആളെ കണ്ട് ഞാൻ അയാളിൽ നിന്ന് അകന്ന് മാറി തിരിഞ്ഞ് പോവാൻ തുനിഞ്ഞതും വേറെ ഒന്ന് രണ്ട് പേർ എന്റെ നേരെ വരുന്നത് കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നിന്നു, അവരുടെ മുഖഭാവവും മറ്റും കണ്ടിട്ട് പേടി തോന്നാ,, അവരാണെങ്കിൽ എന്നെ അടിമുടി നോക്കി ചുണ്ട് നോക്കുന്നുണ്ട്, കണ്ടിട്ട് ബംഗാളി ലുക്കാ,, അതിൽ ഒരുത്തൻ എന്റെ നേരെ കൈ ഉയര്‍ത്തിയതും ഞാൻ അയാളെ കൈ തട്ടിമാറ്റി ഓടാൻ തുനിഞ്ഞതും മറ്റൊരുത്തൻ എന്റെ കൈ പിടിച്ച് വലിച്ച് ഒരു സൈഡിലേക്ക് മാറി നിന്നു, ആ ഏരിയയിൽ ആണെങ്കിൽ ആളുകളും കുറവാണ്, ഞാൻ ഒച്ചവെക്കാൻ തുനിഞ്ഞതും അവർ എന്റെ വാ പൊത്തി പിടിച്ചു,, അയാളുടെ മുഖം എന്റെ കഴുത്തിലേക്ക് നീണ്ട് വന്നത് കണ്ട് ഒന്നും ചെയ്യാൻ കഴാതെ ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ചു, പെട്ടെന്ന് ' ഡാ,,,' എന്നൊരു അലർച്ച കേട്ടതും ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ എന്റെ മുന്നിലുളള കാഴ്ച്ച കണ്ട് ഞാൻ സ്തംഭിച്ച് നിന്നു,

നേരത്തേ ഞാൻ വീഴാൻ പോയപ്പോ എന്നെ താങ്ങി നിർത്തിയ ആൾ അയാൾ ആ ഗുണ്ടകളെ മൂന്നിനേയും തലങ്ങും വിലങ്ങും അടിക്കാണ്, അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്, ആ ഗുണ്ടകളുടെ കയ്യും കാലുമൊക്കെ പിടിച്ച് തിരിക്കുന്നും ഉണ്ട്, "ഈ കൈ കൊണ്ട് അല്ലെ ടാ നീ എന്റെ പെണ്ണിനെ തൊട്ടത്, ഇനി ഈ കൈ നിനക്ക് വേണ്ട" എന്നും പറഞ്ഞ് അതിലൊരുത്തന്റെ കൈ പിടിച്ച് തിരിച്ചത് കണ്ട് ഞാൻ സ്തംഭിച്ച് നിന്നു, അവസാനം ആ ഗുണ്ടകൾ അയാളെ തളളിമാറ്റി ജീവനും കൊണ്ട് ഓടി, അവരുടെ പിറകെ അയാൾ ഓടാൻ തുനിഞ്ഞതും പിന്നെ എന്തോ ഓർത്ത പോലെ എന്നെ നോക്കി എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു, "നാഫി,, നിനക്ക്,, നിനക്ക് ഒന്നും പറ്റിയില്ലല്ലോ,, " എന്നും ചോദിച്ച് അയാൾ എന്നിൽ നിന്ന് അകന്ന് മാറി എന്റെ നെറുകിൽ ചുമ്പിച്ചതും ഞാൻ ഒന്നും മനസ്സിലാവാതെ അയാളെ തന്നെ നോക്കി നിന്നു, ഇയാൾക്ക് എങ്ങനെ എന്റെ പേര് അറിയാം,, ഞാൻ ഇയാളെ കാണുന്നത് പോലും ആദ്യാമായിട്ടാ,, അയാളുടെ നിറഞ്ഞ കണ്ണിലേക്ക് തന്നെ ഞാൻ കുറച്ച് സമയം നോക്കി നിന്നു, "നാഫി,,," റിയൂന്റെ വിളി കേട്ട് ഞാൻ അയാളിൽ നിന്ന് മുഖം തിരിച്ചതും റിയു എന്നെ കെട്ടിപ്പിടിച്ചു, കൂടെ ആലിയും, "ഞങ്ങൾ ആകെ പേടിച്ച് പോയി നിന്നെ കാണാഞ്ഞിട്ട്, "

അവരുടെ പിടിമുറുക്കത്തിൽ നിന്ന് തന്നെ മനസ്സിലായി അവർ എത്രത്തോളം പേടിച്ചിരുന്നെന്ന്, ഞാൻ അവരെയും തിരിച്ച് കെട്ടിപ്പിടിച്ചു, "നാഫി,, നീ എവിടെ ആയിരുന്നു, ഞങ്ങൾ നിന്നെ എവിടെ എല്ലാം തിരക്കി എന്ന് അറിയോ? " എന്ന് അസിക്ക ചോദിച്ചതും ഞാൻ മൂപ്പർക്ക് ഒന്ന് ഇളിച്ച് കൊടുത്തു, അത് കണ്ട് കാക്കു എന്റെ ചെവി പിടിച്ച് തിരിച്ച് എന്നെ ചേര്‍ത്ത് പിടിച്ചു, അവരുടെ ഒക്കെ പരിഭവം പറച്ചിലും മറ്റും കഴിഞ്ഞപ്പോഴാണ് കുറച്ച് മുമ്പ് നടന്നതൊക്കെ ഓർമ്മ വന്നത്, പെട്ടെന്ന് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ഒരു ചിരിയോടെ ഞങ്ങളെ ഒക്കെ നോക്കി നിൽക്കുന്ന ആളെ കണ്ട് ഞാനും അയാളെ തന്നെ നോക്കി, പെട്ടെന്ന് റാഫിന്നും വിളിച്ച് കാക്കുവും അസിക്കയും ബാസിക്കയും കൂടി അയാളെ കെട്ടിപ്പിടിക്കുന്നത് കണ്ട് ഞാൻ വായും പൊളിച്ച് നോക്കി നിന്നു, റിയൂന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൾക്കും അയാളെ പരിചയമില്ലെന്ന് മനസ്സിലായി, ആലിയെ നോക്കിയപ്പൊ അവൾ അയാളെ നോക്കി പരിചയഭാവത്തിൽ ചിരിക്കുന്നത് കണ്ട് ഞാൻ അവളെ ഒന്ന് നുള്ളി, അവള് കൈ ഉഴിഞ്ഞോണ്ട് എന്നെ നോക്കിയപ്പൊ ഞാൻ അവളോട് അയാൾ ആരാണെന്ന് ചോദിച്ചപ്പോ അവൾ അയാളെ കുറിച്ച് പറഞ്ഞു, റാഫി,, അസിക്കാന്റെയും കാക്കൂന്റെയും ബാസിക്കാന്റെയും ഫ്രണ്ട്, അവരും നാല് ബെസ്റ്റ് ഫ്രണ്ട്സ് ആണ്, റാഫിക്കാനെ കുറിച്ച് കാക്കു പറഞ്ഞ് ഓർക്കുന്നുണ്ടെങ്കിലും കാണുന്നത് ആദ്യമായി ആണ്, ആള് ദുബായിലായിരുന്നു,

നിട്ടിലെത്തീട്ട് രണ്ട് ദിവസം ആയിട്ടൊളളൂ,, കൂട്ടുകാരെ അന്യേഷിച്ച് വീട്ടിൽ ചെന്നപ്പോ ഞങ്ങൾ ഇങ്ങോട്ട് വന്നെന്ന് അറിഞ്ഞ് തിരഞ്ഞ് വന്നതാണ്, സർപ്രൈയ്സ് കൊടുക്കാൻ,, ഇതൊക്കെ അവരുടെ സംസാരം കേട്ടപ്പോ മനസ്സിലായതാ ട്ടോ,, റാഫിക്ക സംസാരിക്കുമ്പോഴും ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്, അയാൾ നേരത്തെ ആ ഗുണ്ടകളോട് പറഞ്ഞ ഡയലോഗ് ഓർമ്മ വന്നതും എന്റെ ചുണ്ടിൽ ഒരു ചിരി വിടര്‍ന്നു, ഞാൻ റാഫിക്കാനെ നോക്കുന്നത് കണ്ട് ബാസിക്ക ഞങ്ങളെ രണ്ട് പേരേയും നോക്കി ആക്കി ചിരിക്കുന്നുണ്ട്, ഞാൻ പുരികംപൊക്കി എന്താന്ന് ചോദിച്ചതും മൂപ്പര് കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചു, അത് മനസ്സിലാവാതെ ഞാൻ ബാസിക്കാന്റെ അടുത്ത് ചെന്ന് കൈ കെട്ടി നിന്നു, "നിങ്ങള് കുറെ നേരമായല്ലോ കൈ കൊണ്ട് ഗോശ്ട്ടി കാണിക്കുന്നു എന്താ കാര്യം," "ഹ്മ്മ് എനിക്ക് മനസ്സിലാവുന്നുണ്ട്, നിങ്ങള് കണ്ണ് കൊണ്ട് സംസാരിക്കുന്നത്, അവസാനം റാഫി എല്ലാം തുറന്നു പറഞ്ഞല്ലേ,," "എന്ത് പറഞ്ഞൂന്ന്,," "വെറെ എന്താ വർഷങ്ങളായുളള അവന്റെ ഇ,," ബാസിക്ക പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പ് തന്നെ റാഫിക്ക വന്ന് ബാസിക്കാന്റെ വാ പൊത്തിപ്പിടിച്ച് അവിടുന്ന് കൊണ്ട് പോയി, •••••••••••••••••••••••••••••••

(റാഫി) "ടാ തെണ്ടി നീ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലോടാ,,," "പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്, നീ എന്തിനാ അവളോട് എന്റെ ഇഷ്ടത്തെ കുറിച്ച് പറയാൻ പോയത്, ഞാനല്ലാതെ വെറെ ആര് പറഞ്ഞും അവള് അക്കാര്യം അറിയണ്ട എന്ന് കരുതിയാ ഞാൻ" "ഏഹ് അപ്പൊ നീ അവളോട് ഒന്നും പറഞ്ഞില്ലേ,," "ഇല്ലെടാ,, ഇനി എന്തായാലും ഉടനെ തന്നെ പറയണം,, ഇല്ലെങ്കിൽ മറ്റാരെങ്കിലും അവളെ കൊത്തിക്കൊണ്ട് പോവും " എന്നും പറഞ്ഞ് ഞാൻ നാഫിയെ നോക്കി, ആലിയോടും റിയൂനോടും സംസാരിക്കുന്നുണ്ടെങ്കിലും ഇടക്കിടെ എന്നെ നോക്കുന്നുണ്ട്, ഞാൻ നോക്കുന്നത് കാണുമ്പോ പെട്ടെന്ന് തന്നെ നോട്ടം മാറ്റും, "മതിയെടാ ആ പാവത്തിന്റെ ചോര ഊറ്റിയത്" "പോടാ രണ്ട് വർഷമായി ശരിക്കും ഒന്ന് കണ്ടിട്ട് " "ഹ്മ്മ്,, നിങ്ങളൊക്കെ സെറ്റാക്കി ഇനി എന്നാണാവോ എനിക്കുളള പ്രോപ്പർട്ടി എഴുന്നളളുന്നത്" മേപ്പോട്ടും നോക്കി ബാസി പറഞ്ഞതും ഒരു പെൺകുട്ടി ഓടി വന്ന് അവനെ തട്ടി അവൻ വീഴാൻ പോയതും ആ പെൺകുട്ടി അവനെ പിടിച്ച് നേരെ നിർത്തി സോറിയും പറഞ്ഞ് പോയി, "അളിയാ,, കിട്ടി കിട്ടി,," എന്നും പറഞ്ഞ് അവൻ തുളളിക്കളിച്ചു, "എന്താ കിട്ടിയത്" "സ്പാർക്ക്,, അവള് വന്ന് എന്നെ ഇടിച്ചപ്പോ സ്പാർക്ക് അടിച്ചു, ഞാൻ ഇന്ന് അവളെ വളക്കും നോക്കിക്കൊ,," എന്നും പറഞ്ഞ് കൈ കൊണ്ട് മുടി ഒതുക്കി ഒരു കൂളിങ് ഗ്ലാസ് വെച്ച് അവൻ ആ പെൺകുട്ടിയുടെ പിറകെ പോയതും ഞാൻ വായും പൊളിച്ച് നിന്നു, എന്റെ നിൽപ്പ് കണ്ട് അസിയും നൗഷും വന്ന് എന്താ കാര്യമെന്ന് ചോദിച്ചപ്പോ ഞാൻ അവരോട് ബാസി പറഞ്ഞ കാര്യം പറഞ്ഞു, "അപ്പൊ അവന്റെ കാര്യം തീരുമാനമായി, മിക്കവാറും അവളുടെ കൈ കൊണ്ട് അവന്റെ കരണം പുകയും" എന്ന് നൗഷു പറഞ്ഞതും ഞങ്ങൾ ചിരിച്ചു, "അല്ല അസി എന്തായി നിന്റെ കാര്യം,

നീ റിയൂനോട് പറഞ്ഞോ,, നിന്റെ ഇഷ്ടത്തെ കുറിച്ച്, എങ്ങനെ ഉണ്ട് നിങ്ങളെ ലൈഫ്" എന്ന് ഞാൻ ചോദിച്ചപ്പോ നൗഷു ഉണ്ട് വയറ് പൊത്തി പിടിച്ച് ചിരിക്കുന്നു, ഞാൻ ചോദ്യ ഭാവത്തിൽ അസിയെ നോക്കിയപ്പോ അവൻ ഇത് വരെയുളള അവരുടെ ലൈഫിനെ കുറിച്ച് പറഞ്ഞതും ഞാനും നൗഷും പൊട്ടിച്ചിരിച്ചതും അസി എന്റെ വയറിനിട്ട് ഇടിച്ചു, "ടാ തെണ്ടി, നീ എന്നെ അതികം കളിയാക്കണ്ട, നീ നിന്റെ ഇഷ്ടം ഇത് വരെ നാഫിയോട് പറഞ്ഞിട്ടില്ലല്ലോ,," എന്ന് അസി പറഞ്ഞതും ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തു, "അപ്പൊ ഞാനാണ് ബെസ്റ്റ്, ഞാൻ എന്റെ ഇഷ്ടം പെട്ടെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളിങ്ങനെ സ്നേഹിച്ച് നടക്കുന്നു " നൗഷു "എന്തോ എങ്ങനെ " എന്നും ചോദിച്ച് ഞാനും അസിയും അവന്റെ കഴുത്തിന് പിടിച്ചു "ആലി നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പൊ നീയും ഞങ്ങളെ പോലെ നോക്കി വെളളമിറക്കിയേനെ,," എന്ന് ഞാൻ പറഞ്ഞതും അവനൊന്ന് ഇളിച്ചു, അപ്പോഴാണ് കവിളും പൊത്തിപ്പിടിച്ച് ബാസി വന്നത്, "എന്താ അളിയാ നിന്റെ സ്പാർക്ക് കവിളിൽ തന്നെ അടിച്ചോ" എന്ന് നൗഷു ചോദിച്ചതും ബാസി ഞങ്ങളെ ദയനീയ മായി നോക്കി, "എന്നാ അടിയാന്നോ ആ പെണ്ണ് അടിച്ചത്, എന്റെ കൂടെ പോരുന്നോ എന്റെ പെണ്ണായി എന്ന് പറയാൻ തുനിഞ്ഞതാ പക്ഷേ അവസാനത്തെ പെണ്ണായി എന്ന് പറയുന്നതിന് മുമ്പ് അവൾ അടിച്ചു, ഏതായാലും ഞാനൊരു കാര്യം തീരുമാനിച്ചു, ഈ ബാസിത് കെട്ടുന്നുണ്ടെങ്കിൽ അവളെ കെട്ടൂ,," അവന്റെ സംസാരം കേട്ട് ഞങ്ങൾ ചിരിച്ചു, കുറച്ച് നേരം കൂടെ അവിടെ ഞങ്ങൾ എല്ലാവരും ചുറ്റിക്കറങ്ങി, •••••••••••••••••••••••••••

ഭക്ഷണം കഴിച്ച് ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി, ഞാനും ആലിയും നാഫിയും സനയും ബാസിക്കയും വെളളത്തിൽ കളി തുടങ്ങി, പന്ത് കൊണ്ട് അങ്ങോട്ടു ഇങ്ങോട്ടും എറിഞ്ഞ് കളിച്ചും വെളളം തെറുപ്പിച്ചും എജോയ് ചെയ്തു, കുറച്ച് കഴിഞ്ഞപ്പൊ കാക്കുവും കലിപ്പനും റാഫിക്കയും വന്നു, അതൊടെ കളിക്ക് ഹരം കൂടി, അവസാനം ക്ഷീണിച്ച് എല്ലാവരും ആളൊഴിഞ്ഞ സ്ഥലത്ത് ഇരുന്നു, സന ഐസ്ക്രീമ് വേണമെന്ന് വാശി പിടിച്ചപ്പോ കലിപ്പൻ എല്ലാവർക്കും ഐസ്ക്രീമ് വാങ്ങിച്ച് തന്നു, ഞാൻ ഐസ്ക്രീമ് കഴിക്കുന്നതിനിടയിൽ കലിപ്പൻ എന്റെ മടിയിലേക്ക് തലവെച്ച് കിടന്നു, ഞാനൊന്ന് ഞെട്ടിക്കൊണ്ട് കലിപ്പനെ തളളിമാറ്റാൻ നോക്കി, പക്ഷേ ഓൻ എന്റെ വയറിൽ മുഖം അമർത്തി എന്റെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് കിടന്നു, എന്റെ ശരീരത്തിലൂടെ മുഴുവൻ ഒരു തരം തരിപ്പ് പാഞ്ഞുപോയി, കുറച്ച് നേരം അങ്ങനെ തറഞ്ഞ് ഇരുന്നു, പിന്നെ ഒന്ന് ചുറ്റും നോക്കി, ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല, എല്ലാവരും അവനവരുടെ ലോകത്താണ്, ഞാൻ എന്നാൽ കഴിയുന്ന വിധം കലിപ്പനെ തളളിമാറ്റാൻ ശ്രമിച്ചെങ്കിലും ആ തെണ്ടി എന്നെ ചുറ്റിപ്പിടിച്ച് എന്നെ നോക്കി സൈറ്റ് അടിച്ച് കിടക്കാ,, പിന്നെ ഒന്നും നോക്കീല കയ്യിലുണ്ടായിരുന്ന ഐസ്ക്രീമ് അവന്റെ മുഖത്ത് തേച്ച് അവന്റെ കയ്യിനൊരു നുളളും കൊടുത്ത് എണീറ്റ് ഓടി,

"ടി മാക്രി, നിക്കടി അവിടെ,,," എന്നും പറഞ്ഞ് എന്റെ പിറകിൽ കലിപ്പനും, ഓടി ഓടി തളർന്ന് ഞാൻ കിതച്ചോണ്ട് പിറകിലേക്ക് നോക്കിയതും കലിപ്പൻ എന്നെ പൊക്കി എടുത്ത് വെളളിത്തിലേക്കിട്ടു, മൂക്കിലൂടെയും ചെവിയിലൂടെയും ആകെ വെളളം കയറി ഞാൻ ഇരുന്ന് ചുമച്ച് ദേഷ്യത്തോടെ കലിപ്പനെ നോക്കിയപ്പോ ആ തെണ്ടി ഒടുക്കത്തെ ചിരിയായിരുന്നു, അതും പോരാഞ്ഞ് കോപ്പിലെ ഡയലോഗും 'എന്നോട് കഴിച്ചാൽ ഇങ്ങനെ ഇരിക്കും'ന്ന് , അവിടുന്ന് തിരിഞ്ഞ് പോകാൻ നിന്ന കലിപ്പന്റെ കാല് പിടിച്ച് ഞാൻ വലിച്ചതും ദേ കിടക്കുന്ന വെട്ടിയിട്ട വാഴയെ പോലെ,, അത് കണ്ട് ഞാനും പൊട്ടിച്ചിരിച്ചു, പിന്നെ അവിടെ ഒടുക്കത്തെ തല്ലായിരുന്നു, കലിപ്പൻ എന്റെ കൈ പിടിച്ച് തിരിക്കുന്നു ഞാൻ കലിപ്പന്റെ മുടി പിടിച്ച് വലിക്കുന്നു, തിരിച്ച് കലിപ്പൻ എന്റെ മുടിയും പിടിച്ച് വലിക്കുന്നു ഞാൻ ഓന്റെ കയ്യിൽ കടിക്കുന്നു, പരസ്പരം വെളളം തെറിപ്പിക്കുന്നു അങ്ങനെ അങ്ങനെ,, അവസാനം ഞങ്ങൾ പരസ്പരം സുല്ലിട്ട് നിർത്തി, അവിടെ ഇരുന്ന് കിതപ്പൊക്കെ മാറ്റി ഞാൻ കലിപ്പനെ നോക്കിയപ്പോ ഓൻ എന്നെ തന്നെ ഇമവെട്ടാതെ നോക്കി ഇരിക്കാണ്, ഞാൻ പുരികംപൊക്കി എന്താന്ന് ചോദിച്ചതും ഓൻ എന്റെ കവിളിൽ പിടിച്ച് വലിച്ചു, "നീ ശരിക്കും ക്യൂട്ടാ,, ഐ ലൈക്ക് യൂ" എന്നും പറഞ്ഞ് എന്റെ കവിളിലൊന്ന് തട്ടി ഓൻ പോയതും ഓൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ ഞാൻ കവിളിൽ കൈ വെച്ച് ഓനെ തന്നെ നോക്കി ഇരുന്നു,...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story