My Dear Hubby- 2: ഭാഗം 12

my dear hubby two

രചന: Nishana

"കലിപ്പാ,, കൂയ്,, ഒന്ന് അവിടെ നിന്നേ,," ഞാൻ കലിപ്പന്റെ പിറകെ ഓടിച്ചെന്നതും ഓൻ എന്താന്നുളള ഭാവത്തോടെ തിരിഞ്ഞ് എന്നെ നോക്കി, "അത്,, പിന്നെ,, നേരത്തെ പറഞ്ഞില്ലേ,, ഞാൻ ക്യൂട്ടാണെന്ന് പിന്നെ ഐ ലൈക്യൂ എന്നും പറഞ്ഞില്ലേ,, അത് ആത്മാർത്തായിട്ട് പറഞ്ഞതാണോ,,?" ചെറിയ ചമ്മലോടെ ഞാൻ ചോദിച്ചതും ഓൻ പൊട്ടിച്ചിരിച്ചു, ഞാൻ നെറ്റിചുളിച്ച് എന്താ കാര്യമെന്ന് മനസ്സിലാവാതെ ഓനെ നോക്കി, "എന്തിനാ ഇങ്ങനെ ചിരിക്കുന്നത് " "പിന്നെ ചിരിക്കാതെ,, ഞാൻ ഒരു തമാശ പറഞ്ഞപ്പോഴെക്ക് നീ അത് വിശ്വസിച്ചോ,," എന്നും പറഞ്ഞ് ഓൻ വീണ്ടും ചിരിച്ചപ്പൊ എനിക്ക് സങ്കടം വന്നു, കുറച്ച് മുമ്പ് ഓൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നിയിരുന്നു, എന്നിട്ടിപ്പോ,, ഓൻ വീണ്ടും നിന്ന് ചിരിക്കുന്നത് കണ്ടപ്പോ ഞാൻ ദേഷ്യത്തോടെ ഓനെ ആഞ്ഞ് തളളി, ഒന്ന് പിറകിലേക്ക് വേച്ച് പോയി ഓൻ ബാലൻസ് ചെയ്ത് നിന്ന് എന്റെ കൈ പിടിച്ച് വലിച്ച് എന്നെ ഓന്റെ നെഞ്ചിലേക്ക് ഇട്ടു, ഞാൻ ചുണ്ട് കൂർപ്പിച്ച് ഓനെ നോക്കി, "റിയൂ,," ഞാൻ എന്താന്നുളള ഭാവത്തിൽ ഗൗരവത്തോടെ ഓനെ നോക്കി, "ഹൂ,, ഇങ്ങനെ നോക്കല്ലേ പെണ്ണേ,, നിന്റെ ഈ നോട്ടം കാണുമ്പോ എനിക്ക് എന്തൊക്കെയോ തോന്നാ,," "എ,,എന്ത്" എന്ന് ഞാൻ ചോദിച്ചതും കലിപ്പൻ ഒരു കൈ എന്റെ ഇടുപ്പിലൂടെ ചുറ്റി എന്നെ ഓനോട് ചേർത്ത് നിർത്തി മറ്റേ കൈ കൊണ്ട് എന്റെ മൂക്കിൽ തുമ്പിലൊന്ന് തട്ടി എന്റെ മുഖത്തൊക്കെ വിരലോടിച്ച് എന്റെ ചുണ്ടിൽ വിരൽ വെച്ചതും ഞാൻ ഒരു ഞെട്ടലോടെ ഓനെ നോക്കി,

"എനിക്ക് ഇതിലെ തേൻ കുടിക്കണം, കൊതിതീരുവോളം," ഒരു കുസൃതി ചിരിയോടെ ഓൻ പറഞ്ഞതും ഞാൻ പേടിയോടെ വേണ്ടെന്ന് തലയാട്ടി, അന്ന് കിട്ടിയതിന്റെ കിക്ക് തന്നെ ഇത് വരെ വിട്ടിട്ടില്ല, പിന്നെ അല്ലെ അടുത്തത്, പക്ഷേ ആ തെണ്ടി എന്റെ നേരെ മുഖം കൊണ്ട് വന്നതും ഞാനൊന്ന് ചുറ്റും നോക്കി, പബ്ലിക് ഏരിയ ആണെന്നുളള ഒരു ബോധവും ഇല്ല ഈ തെണ്ടിക്ക്, "ടാ അസീ,, മതി റൊമാൻസിച്ചത്, ഇത് നിങ്ങളുടെ ബെഡ്റൂമല്ല" പിറകിൽ നിന്ന് കാക്കു വിളിച്ച് പറഞ്ഞതും ഞാൻ പെട്ടെന്ന് കലിപ്പനെ തളളിമാറ്റി തിരിഞ്ഞ് നോക്കാതെ ഓടി, ഈ കലിപ്പന് കാര്യമായിട്ടെന്തോ പറ്റീട്ടുണ്ട് ഉറപ്പാ,, അല്ലെങ്കിൽ ഇങ്ങനെ ഒന്നും പെരുമാറില്ല, എപ്പഴും കടിച്ച് കീറാൻ വരുന്ന ആളാ,, ഇപ്പൊ ആ സ്വഭാവത്തിന് നല്ല മാറ്റമുണ്ട്, ഓരോന്ന് ആലോചിച്ച് പാർക്കിങ് ഏരിയയിലെത്തിയത് അറിഞ്ഞില്ല,ആലി വന്ന് തലക്കൊരു കൊട്ട് തന്നപ്പോഴാണ് ബോധമണ്ഡലത്തിലേക്ക് തിരിച്ച് വരുന്നത്, "നീ എന്താ നടന്നോണ്ട് സ്വപ്നം കാണാണോ,,?" ആലി ചോദിച്ചപ്പോ ഞാൻ അവൾക്കൊന്ന് ഇളിച്ച് കൊടുത്തു, "റിയൂ,, നിന്നോട് അസിക്ക എന്തെങ്കിലും പറഞ്ഞോ,," എന്ന് നാഫി ചോദിച്ചപ്പോ ഞാനൊന്ന് ഞെട്ടി, നേരത്തേ നടന്നതൊക്കെ മൈന്റിലേക്ക് വന്നു, ഞാനൊന്ന് തല കുടഞ്ഞ് നാഫിയെ നോക്കി, "എന്നോട് കലിപ്പൻ എന്ത് പറയാൻ,," "അല്ല നിന്റെ മുഖം ആകെ നാണം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട് "

ഒരു ചിരിയോടെ നാഫി പറഞ്ഞതും ആലി ഓടി വന്ന് എന്റെ മുഖം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു, "നീ എന്തിനാ ആലി എന്റെ മുഖം പിടിച്ച് തിരിക്കുന്നത്," "അല്ല ആ പറഞ്ഞ നാണം നിന്റെ മുഖത്തിന്റെ ഏത് ഭാഗത്താണെന്ന് നോക്കിയതാ,,," വാ പൊത്തി ചിരിച്ചോണ്ട് ആലി പറഞ്ഞതും ഞാൻ അവളുടെ നടുപുറം നോക്കി ഒന്ന് കൊടുത്തു, കിട്ടേണ്ടത് കിട്ടി ബോധിച്ചപ്പോ അവള് ഇളിച്ചോണ്ട് വേഗം വണ്ടിയിൽ കയറി, ഞാൻ നാഫിയെ നോക്കി നിന്റെ ചോദ്യത്തിന് ഉത്തരം വേണ്ടേ എന്ന് ചോദിച്ചതും അവള് കൈ കൂപ്പി കാണിച്ച് ഓടിയതും എതിരെ വന്ന റാഫിക്കാനെ കൂട്ടിയിടിച്ച് വീണു, രണ്ടിനും എണീക്കിനുളള യാതൊരു ഭാവവും ഇല്ല, കണ്ണിൽ കണ്ണിൽ നോക്കി കിടക്കാ,, അവര് ഈ ലോകത്തെ അല്ല "രണ്ടിന്റെയും ഇടയിൽ എന്തോ ഒരു കെമിസ്ട്രി വർക്കാവുന്നുണ്ടോ എന്നൊരു ഡൗട്ട്, " "ഡൗട്ട് അല്ല മോളേ,, കെമിസ്ട്രിയും ഫിസിക്സും ബയോളജിയും വർക്കാവുന്നുണ്ട്, മാളിൽ വെച്ചേ രണ്ടിനേയും ഞാൻ നോട്ടമിട്ടതാ " കാറിൽ നിന്ന് തല പുറത്തേക്ക് ഇട്ട് ആലി പറഞ്ഞതും ശരിയാണെന്ന അർത്തത്തിൽ തലയാട്ടി, ആലി ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്ന് നീട്ടി ഹോർണ് അടിച്ചതും രണ്ടും കൊട്ടിപ്പിടഞ്ഞ് എണീറ്റു, നാഫി ഞങ്ങളെ നോക്കി ചമ്മിയ ചിരി ചിരിച്ച് വേഗം വന്ന് വണ്ടിയിൽ കയറി,

അവിടുന്ന് ഞങ്ങൾ നേരെ വീട്ടിലെക്ക് തിരിച്ചു, അവിടുന്ന് ഫ്രഷായി എല്ലാവരോടും യാത്ര പറഞ്ഞ് ഞാനും കലിപ്പനും ആലിയും ബാസിക്കയും തിരിച്ച് പോന്നു, നാഫി ഞങ്ങളെ കൂടെ പോരാൻ വാശി പിടിച്ചെങ്കിലും മുത്തൂസ് സമ്മതിച്ചില്ല, റാഫിക്ക നേരെ മൂപ്പരെ വീട്ടിലെക്കും പോയി, •••••••••• ദിവസങ്ങൾ കടന്നു പോയി, ഇപ്പൊ ഞങ്ങളെ മാരേജ് കഴിഞ്ഞിട്ട് ഒരു മാസം ആയി, ഞാനും കലിപ്പനും ഇപ്പൊ പഴയത് പോലെ അടിയൊന്നും ഇല്ല, എങ്കിലും വല്ലപ്പോഴും അവസരം കിട്ടുമ്പോ അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കും, എന്റെ കൂടെ കൂടിയതിന് ശേഷം ചെക്കന് കാര്യമായ മാറ്റം ഉണ്ട്, ഇന്നാണ് കോളേജ് തുറക്കുന്നത്, ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ കോളേജിൽ തന്നെ ആണ് അഡ്മിഷൻ കിട്ടിയത്, അതിന്റെ ഹാപ്പിയിലാണ് ഞങ്ങൾ, നാഫി പെട്ടിയും കിടക്കയും എടുത്ത് ഇന്നലെ തന്നെ ലാന്‍ഡ് ചെയ്തു, ഇവിടുന്ന് കോളേജിലേക്ക് അതിക ദൂരം ഇല്ലാത്തത് കൊണ്ട് മുത്തൂസ് സമ്മതിച്ചു, ഞാൻ രാവിലെ തന്നെ കുളിച്ച് ഒരുങ്ങാൻ തുടങ്ങി, ആദ്യ ദിവസ മല്ലെ ലേറ്റാവാൻ പാടില്ലല്ലോ, മാത്രമല്ല വല്ല മൊഞ്ചമ്മാരും ഉണ്ടെങ്കിൽ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ, ലൈറ്റ് ഗ്രീൻ കളർ സിമ്പിൾ ചുരിദാറെടുത്തിട്ട് മുടി പഫ് ചെയ്ത് ഒതുക്കി വെച്ചു, മഹറ് ഉളളിലേക്കിട്ട് ഒളിപ്പിച്ച് വെച്ചു, കോഴികളേയൊന്നും നമ്മളായി നിരാശരാക്കണ്ടല്ലോ,, അവര് അവരുടെ ജോലി ഭംഗിയായി നോക്കുമ്പോ നമ്മളും സഹകരിക്കണ്ടേ,,

താഴെ നിന്ന് ആലിയുടെ വിളി വന്നപ്പൊ ഒന്നുടെ കണ്ണാടിയിലേക്ക് നോക്കി ഓക്കെ ആണെന്ന് ഉറപ്പ് വരുത്തി ബാഗും എടുത്ത് താഴെക്ക് ചെന്നു, ആലിയും നാഫിയും എന്നെ പോലെ തന്നെ നന്നായി ഒരുങ്ങീട്ടുണ്ട്, എന്നെ കണ്ടതും ഫോണിൽ നോക്കിക്കൊണ്ടിരുന്ന കലിപ്പൻ പോകാം എന്നും പറഞ്ഞ് എണീറ്റു, പെട്ടെന്ന് തിരിഞ്ഞ് എന്നെ ഒന്ന് അടിമുടി നോക്കി, കലിപ്പന്റെ നോട്ടം അത്ര പന്തിയല്ല, മുഖത്ത് ദേഷ്യം വരുന്നുണ്ട്, ഇങ്ങനെ ദേഷ്യം വരാൻ മാത്രം എന്താ,, ഞാൻ എന്നെ തന്നെ ഒന്ന് നോക്കി കുഴപ്പമൊന്നും ഇല്ലാന്ന് ഉറപ്പ് വരുത്തി കലിപ്പനെ നോക്കി, പെട്ടെന്ന് കലിപ്പൻ എന്റെ കൈ പിടിച്ച് ആലിയുടെ മുറിയിലേക്ക് നടന്നു, നടക്കാ എന്നൊന്നും പറയാൻ പറ്റില്ല, പോത്തിനെ വലിച്ചോണ്ട് പോകുന്ന പോലെയാണ് എനിക്ക് തോന്നിയത്, മുറിയിലെത്തിയതും എന്നെ ഓന് നേരെ തിരിച്ച് നിർത്തി, ഒന്നും മനസ്സിലാവാതെ ഞാൻ ഓനെ നോക്കി, ഞാൻ എന്റെ ഡ്രസ്സിനുളളിൽ ഒളിപ്പിച്ച് വെച്ചിരുന്ന മഹർ എടുത്ത് പുറത്തേക്ക് ഇട്ട് എന്നെ ദേഷ്യത്തോടെ നോക്കി, "ഇതൊന്നും ഒളിപ്പിച്ച് വെക്കാനല്ല ഞാൻ നിനക്ക് കഴുത്തിൽ കെട്ടി തന്നത്, ഇങ്ങനെ പുറത്ത് കാണണം, മനസ്സിലായോ,?" എന്ന് ഓൻ കുറച്ച് കടുപ്പത്തിൽ ചോദിച്ചതും ഞാൻ മനസ്സിലായി എന്ന് തലയാട്ടി കൊടുത്തു, അപ്പൊ ഒന്ന് അമർത്തി മൂളി ഓൻ പുറത്തേക്ക് പോയതും നിരാശയോടെ ഞാനും പുറത്തേക്ക് ഇറങ്ങി, എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ കാറിൽ കയറി,

നാഫിയും ആലിയും പിറകിലും ഞാൻ കലിപ്പന്റെ കൂടെ മുന്നിലും കയറി, അവിടുന്ന് കോളേജിൽ എത്തുന്നത് വരെ കലിപ്പൻ ഞങ്ങളെ ചെവിക്ക് ഒരു റസ്റ്റും തന്നിട്ടില്ല, ഉപദേശം കൊണ്ട് ഉപദേശമായിരുന്നു, കോളേജ് ഗേറ്റിന് മുമ്പിൽ വണ്ടി നിര്‍ത്തിയതും ഞങ്ങൾ ചാടി ഇറങ്ങി, ഇനിയും ഉപദേശം താങ്ങൂല, വൈകീട്ട് ബസ്റ്റോപ്പിൽ നിന്നാൽ മതി ഞാൻ തന്നെ വന്നോളും എന്നും പറഞ്ഞ് കലിപ്പൻ പോയി, ഓൻ പോയതും ഞാൻ മഹറ് എടുത്ത് ഡ്രസ്സിനുളളിലേക്ക് തന്നെ ഇട്ടു, വായീനോക്കാനാ കാര്യമായി കോളേജിലേക്ക് വന്നത്, അപ്പൊ കല്ല്യാണം കഴിഞ്ഞതാണെന്ന് അറിഞ്ഞാൽ ആരെങ്കിലും ഞങ്ങളെ അടുപ്പിക്കോ,, ഒന്ന് ശ്വാസമെടുത്ത് ഞാൻ മുന്നിലേക്ക് നോക്കി, "അപ്പൊ ഇനി ഇവിടെ ആണ് നമ്മുടെ അങ്കം" ഇടുപ്പിന് കൈ കുത്തിക്കൊണ്ട് ആലി പറഞ്ഞതും ഞാനും നാഫിയും അവളുടെ തോളിലൂടെ കയ്യിട്ട് കോളേജ് മൊത്തത്തിലൊന്ന് കണ്ണോടിച്ചു, "അപ്പൊ മക്കളേ വലതു കാല് വെച്ച് ഐശ്വര്യമായി കയറിക്കോളൂ,," എന്നും പറഞ്ഞ് ഞങ്ങൾ കാലെടുത്ത് വെച്ചതും ഹോക്കി സ്റ്റിക്കുമായി ഒരുത്തനെ ഓടിച്ചിട്ട് അടിക്കുന്ന ആളെ കണ്ട് ഞങ്ങൾ മൂന്നും വായും പൊളിച്ച് നിന്നു,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story