My Dear Hubby- 2: ഭാഗം 13

my dear hubby two

രചന: Nishana

"അപ്പൊ മക്കളേ വലതു കാല് വെച്ച് ഐശ്വര്യമായി കയറിക്കോളൂ,," എന്നും പറഞ്ഞ് ഞങ്ങൾ കാലെടുത്ത് വെച്ചതും ഹോക്കി സ്റ്റിക്കുമായി ഒരുത്തനെ ഓടിച്ചിട്ട് അടിക്കുന്ന ആളെ കണ്ട് ഞങ്ങൾ മൂന്നും വായും പൊളിച്ച് നിന്നു, ആരാന്നല്ലെ,, എന്റെ ചങ്ക് ബ്രോ,, ഫൈസി, എന്റെ മാമന്റെ മോനാണ്, ആള് ഇവിടെ തന്നെ സെക്കന്‍ഡിയറാണ്, "ഇവനാരാ ഗുണ്ടയോ,,? ആ പാവത്തിനെ ഇട്ട് ഇങ്ങനെ തല്ലിച്ചതക്കാൻ" ആലി "ഏയ് അവൻ അങ്ങനെ കാര്യമാല്ലാതെ ആരേയും അടിക്കാറില്ല, എന്തെങ്കിലും കാരണം ഉണ്ടാവും" എന്നും പറഞ്ഞ് ഞാൻ അവനെ നോക്കി, ഇടിയൊക്കെ കഴിഞ്ഞ് ദേഷ്യത്തോടെ ഷർട്ടിന്റെ കൈ ഒന്നൂടെ കയറ്റി വെച്ച് അവൻ തിരിഞ്ഞതും പിറകിലുളള ഞങ്ങളെ കണ്ട് അവന്റെ മുഖത്തേ ദേഷ്യം മാറി ഒരു പുഞ്ചിരി വിടർന്നു, "ആഹാ ത്രി മൂർത്തികൾ എത്തിയോ,, എന്തേ കാണാത്തതെന്ന് ചിന്തിക്കായിരുന്നു ഞാൻ" "പിന്നെ ആ പാവത്തിനെ പഞ്ഞിക്കിട്ടിട്ട് അല്ലെ ചിന്തിക്കൽ," നാഫി പുഛത്തോടെ പറഞ്ഞതും ഓൻ അവളെ തുറിച്ച് നോക്കി, ആ നോട്ടം കണ്ടതും നാഫി പേടിച്ച് എന്റെ പിറകിലേക്ക് നീങ്ങി നിന്നു, ആള് കലിപ്പനെ പോലെ തന്നെ ആണ്, പെട്ടെന്ന് ദേഷ്യം വരും, അത് പോലെ ഭയങ്കര സ്വീറ്റും ആണ്, "ടാ ഫൈസിമതിയെടാ അവളെ നോക്കി ദഹിപ്പിച്ചത്,

അല്ല നിന്റെ വാല് വന്നില്ലേ,," വാല് എന്ന് ഉദ്ധശിച്ചത് ഓന്റെ ബെസ്റ്റിയെ ആണ്, ഒരു അഡാർ മൊഞ്ചൻ, പൂച്ചക്കണ്ണൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്, ആൾക്ക് പൂച്ചക്കണ്ണാണ്, എപ്പോഴും ഫൈസീടെ പിറകെ കാണും, ഞങ്ങളെ മൂന്നിന്റെയും മെയിൻ പരിപാടി ഓന്റെ വായീനോക്കലാണ്, പക്ഷേ ആള് പാവാട്ടോ,, വായിൽ വിരലിട്ടാൽ പോലും കടിക്കില്ല, ഞങ്ങളു മായി അത്ര കമ്പനി ഒന്നും ഇല്ല, കണ്ടാൽ ഒന്ന് ചിരിക്കും അത്ര തന്നെ,, അപ്പൊ നമുക്ക് വിശയത്തിലേക്ക് വരാം,, "അവന് സുഖമില്ല ഇന്ന് ലീവാ,, " "ശൊ കഷ്ടായിപ്പോയി,," ഞങ്ങള് മൂന്നും ഒന്നിച്ച് സങ്കടത്തോടെ പറഞ്ഞതും ഫൈസി ഞങ്ങളെ അടിമുടി നോക്കി, "നിങ്ങളെ സൂക്കേട് എനിക്ക് മനസ്സിലാവുന്നുണ്ട്, ടി റിയൂ,, ഞാൻ അളിയനെ വിളിക്കണോ,,?" എന്ന് ഓൻ ചോദിച്ചതും ഞാൻ ഇളിച്ചോണ്ട് വേണ്ടെന്ന് തലയാട്ടി കൊടുത്തു, പിന്നെ ഓൻ ഞങ്ങൾക്ക് ക്ലാസ് കാണിച്ച് തന്നു, ഞങ്ങൾ മൂന്നും ക്ലാസിലേക്ക് കയറി മുഴുവനായി ഒന്ന് സ്കാനിങ് ചെയ്തു, ലാസ്റ്റ് ബെഞ്ചിൽ മാത്രമേ ഞങ്ങൾക്ക് ഒന്നിച്ച് ഇരിക്കാൻ ഒഴിവ് ഒളളൂ, ഞങ്ങൾ മൂന്നും അവിടെ ചെന്ന് ഇരുന്നു, തൊട്ടടുത്ത് ഇരുന്ന കുട്ടിയുമായി ഞങ്ങൾ പെട്ടെന്ന് കൂട്ടായി നാജിയ, ആള് ഞങ്ങളെ പോലെ തന്നെ അസ്സല് കാന്താരിയാണ്, ടീച്ചേഴ്സ് വന്നതോ സംസാരിച്ചതോ ഒന്നും ഞങ്ങൾ അറിഞ്ഞില്ല,

ഞങ്ങളിവിടെ ഇരുന്ന് ഫുൾ കത്തിയായിരുന്നു, ഫസ്റ്റ് ഡേ ആയത് കൊണ്ട് ഉച്ചവരെ ഉണ്ടായിരുന്നൊളളൂ,, നാഫിയോട് യാത്ര പറഞ്ഞ് ഞങ്ങൾ ബസ്സ്റ്റോപ്പിലേക്ക് നടന്നു, അവിടെ ഇരുന്ന് സീനിയർ ചേട്ടമ്മാരെ വായീ നോക്കുമ്പോഴാണ് കാക്കു കാറുമായി വന്നത്, കലിപ്പൻ എന്തോ ഇമ്പോർട്ടന്റ് മീറ്റിങ്ങിലാണെന്ന് പറഞ്ഞു, വീട്ടിലെത്തിയതും ഫുഡും തട്ടി നേരെ കട്ടിലിലേക്ക് വീണു, ••••••••••• വൈകീട്ട് ചായ കുടിച്ച് ഇരിക്കുമ്പോഴാണ് കലിപ്പൻ വന്നത്, എന്താന്ന് അറിയില്ല ആള് നല്ല ദേഷ്യത്തിലാണ്, വന്നതും ആരേയും മൈന്റ് ചെയ്യാതെ മുഖവും വീർപ്പിച്ച് മുറിയിലേക്ക് പോയി, കുറച്ച് കഴിഞ്ഞതും അമ്മായി ഒരു കപ്പ് കോഫി കൊണ്ട് തന്ന് അത് കലിപ്പന് കൊണ്ട് കൊടുക്കാൻ പറഞ്ഞു, ഞാൻ അതും വാങ്ങി മുറിയിലേക്ക് ചെന്നപ്പോ അങ്ങേര് ആരുമായോ ഫോണിൽ സൊളളിക്കൊണ്ടിരിക്കാണ്, ശല്യം ചെയ്യണ്ടല്ലോ എന്ന് കരുതി കോഫിക്കപ്പ് ടേബിളിൽ വെച്ചതും സ്ലിപ്പായി അവിടെ ഉണ്ടായിരുന്ന ഫയലിലേക്ക് മറിഞ്ഞു, പെട്ടെന്ന് തന്നെ ഫയലെടുത്തെങ്കിലും അതിനുളളിലേ പേപ്പേഴ്സൊക്കെ ആകെ കോഫിയിൽ കുളിച്ചിരുന്നു, ഫോൺ വിളി കഴിഞ്ഞ് മുറിയിലേക്ക് വന്ന കലിപ്പൻ എന്നെയും എന്റെ കയ്യിലിരിക്കുന്ന ഫയലിലേക്കും മാറി മാറി നോക്കുന്നതിനനുസരിച്ച് കലിപ്പന്റെ മുഖം ചുവന്ന് തുടുത്തു, സബാഷ് അപ്പൊ എന്റെ കാര്യം തീരുമാനമായി,

റിയൂ ജീവൻ വേണമെങ്കിൽ ഓടിക്കോ,, ഓട് റിയു ഓട്,,, ഓട് ഓട് ഓട് •••••••••• "ഡി മാക്രി നിൽക്കടി അവിടെ,," "ഇല്ല ഇല്ല ഇല്ല " "മര്യാദക്ക് നിന്നോ, എന്റെ കയ്യിൽ എങ്ങാനും കിട്ടിയാലുണ്ടല്ലോ,,?" "എന്ത് ചെയ്യും പറ" "മോള് വാ ചേട്ടൻ കാണിച്ച് തരാം" "അയ്യട മേ,, അങ്ങനെ ഇപ്പൊ ഞാൻ വരൂല, വേണമെങ്കിൽ എന്നെ പിടിച്ചോ" എന്നും പറഞ്ഞ് ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി, തൊട്ട് പിറകെ തന്നെ കലിപ്പനും, ഇങ്ങേർക്ക് ഒടുക്കത്തെ സ്റ്റാമിന ആണ്, എന്തൊരു ഓട്ടം ആണ്, പക്ഷെ ഞാൻ പി ടി ഉഷ ആണ്, എന്നെ പിടിക്കണമെങ്കിൽ മോൻ കുറെ വെളളം കുടിക്കേണ്ടി വരും, "റിയൂ, നിങ്ങള് ഞങ്ങളെ കൂട്ടാതെ ഒറ്റക്ക് തൊട്ട് കളിക്കാണോ,,?? ഞങ്ങളും ഉണ്ട് " ഓടുന്നതിനിടയിൽ ബാസിക്കയും ആലിയും നാഫിയും എന്നെ തടഞ്ഞ് വെച്ച് പറഞ്ഞു, "ഞങ്ങൾ തൊട്ട് കളിക്കല്ല കളളനും പോലീസും കളിക്കാ, നിങ്ങള് വേണമെങ്കിൽ എന്റെ ടീമ്മിൽ കൂടിക്കൊ, എന്നിട്ട് പെട്ടെന്ന് തന്നെ ഈ കലിപ്പനെ ഒന്ന് പിടിച്ച് കെട്ട്" ഞാൻ അവരെ തളളിമാറ്റി ഓടുന്നതിനിടയിൽ വിളിച്ച് പറഞ്ഞു, ഓടി ഓടി പൂളിനടുത്ത് എത്തി ഇനി ഓടാൻ സ്ഥലമില്ല, തൽക്കാരം ഈ പൂളിന് ചുറ്റും ഓടാം,, പിറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി എന്റെ പിറകെ തന്നെ കലിപ്പനും കലിപ്പന്റെ പിറകെ ബാസിക്കയും പിന്നെ നാഫിയും ആലിയും ഹൈവാ,, പോളിച്ചു, കലിപ്പൻ എന്റെ തൊട്ടടുത്ത് എത്തിയതും ഞാൻ പൂളിന് ചൂറ്റും ഓടി,

"ദേ റിയൂ,, മര്യാദക്ക് അവിടെ നിൽക്കുന്നതാ നല്ലത്," കലിപ്പൻ പൂളിന്റെ മറു സൈഡിൽ നിന്ന് വിളിച്ച് പറഞ്ഞതും ബാസിക്ക ഓനെ പിറകിൽ നിന്ന് പിടിച്ച് വെച്ചു, ഞാൻ ഒന്ന് ദീർഗ ശ്വാസമെടുത്ത് മൂപ്പർക്ക് ഒന്ന് കൊഞ്ഞനം കുത്തി കൊടുത്തു, അത് കണ്ട് ദേഷ്യത്തോടെ ഓൻ ബാസിക്കാനെ പിടിച്ച് ഒറ്റ തളളായിരുന്നു പൂളിലേക്ക്, ബാസിക്കാന്റെ പിറകെ വന്ന നാഫിയും ആലിയും അത് കണ്ട് സ്റ്റക്കായി നിന്നു, "അയ്യോ എനിക്ക് നീന്താൻ അറിയില്ലേ,, എന്നെ രക്ഷിക്കണേ,, ഞാൻ ഇപ്പം വെളളം കുടിച്ച് ചാവും ആരെങ്കിലും രക്ഷിക്കണേ,," ഒരാളെ പൊക്കത്തിൽ മാത്രം വെളളമുളള പൂളിൽ കിടന്ന് ബാസിക്ക കൈയും കാലും ഇട്ട് അടിക്കുന്നത് കണ്ട് ഞാൻ കൈ കൊട്ടി ചിരിച്ചതും പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ച് വലിച്ചു, ഞെട്ടി തരിച്ച് നോക്കിയപ്പോ കട്ടക്കലിപ്പോടെ എന്നെ ഉറ്റു നോക്കുന്ന കലിപ്പനെ ആണ് കണ്ടത്, "എന്തേ നിനക്ക് ഓടണ്ടേ,," പല്ല് കടിച്ച് ഓൻ ചോദിച്ചതും ഞാൻ വേണ്ടെന്ന് തലയാട്ടി, തെണ്ടി എന്റെ കൈ പിടിച്ച് ഞെക്കി പൊട്ടിക്കി ഹംക്ക്, എല്ലൊക്കെ പൊടിഞ്ഞോ ആവോ,, "ശ്ശ്,, മെല്ലെ പിടിക്ക്, എന്റെ കയ്യിലെ എല്ല് പൊട്ടിപ്പോവും" "ലക്ഷങ്ങൾ വിലയുളള ഫയലാണ് നീ ഇന്ന് നശിപ്പിച്ചത്, അപ്പൊ നിന്നെ ഞാൻ വെറുതെ വിടണോ,,?" "ലക്ഷങ്ങളോ,,?

ഏയ് ചുമ്മാ പറയാ, അത് വെറും പേപ്പറല്ലേ,, " എന്ന് ഞാൻ ചോദിച്ചതെ ഓർമ്മ ഒളളൂ,, ഓൻ എന്നെ പൊക്കി എടുത്ത് വെളളിത്തിലേക്കിട്ടു, മൂക്കിലൂടെയും വായിലൂടെയും വെളളം കയറി ഞാനിരുന്ന് ചുമച്ചു, ചുമച്ച് ചുമച്ച് കണ്മിലൂടെ ഒക്കെ വെളളം വരാൻ തുടങ്ങി, ചുമ ഒന്ന് അമർന്നതും ഞാൻ ചുറ്റും നോക്കി കലിപ്പനെ അവിടെ ഒന്നും കണ്ടില്ല, ആലിയും നാഫിയും ബാസിക്കയും വായും പൊളിച്ച് എന്നെ തന്നെ നോക്കുന്നുണ്ട്, ഞാൻ എന്താന്നുളള ഭാവത്തോടെ അവരെ നോക്കിയതും മൂന്നും കണ്ണ് കൊണ്ട് ഗോശ്ട്ടി കാണിക്കാ,, പെട്ടെന്ന് എന്റെ പിൻ കഴുത്തിൽ ആരുടെയോ ചുടു നിശ്വാസം തട്ടിയതും ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ ദേ നിൽക്കുന്നു കലിപ്പൻ അതും എന്റെ തൊട്ട് പിറകിൽ, ഞാൻ വേഗം എന്റെ കൈ രണ്ടും ഷാള് കൊണ്ട് പൊതിഞ്ഞ് പിടിച്ചു, ഓനാണെങ്കിൽ വല്ലാത്തൊരു ഭാവത്തോടെ എന്നെ തന്നെ നോക്കി നിൽക്കാ,, ഓന്റെ ആ നോട്ടം ഉണ്ടല്ലോ അതാണ് സഹിക്കാൻ പറ്റാത്തത്, പെട്ടെന്ന് ഓൻ കൈ ഉയർത്തിയതും ഞാൻ പേടിച്ച് കണ്ണ് ഇറുക്കി അടച്ചു, •••••••••••••••••••••••••••••• പേടിച്ച് കണ്ണ് രണ്ടും ഇറുക്കി അടച്ച് നിൽക്കുന്ന മാക്രിയെ കണ്ടപ്പോ അത് വരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ എങ്ങോട്ടാ പോയി, തണുപ്പ് കൊണ്ടാണോ പേടികൊണ്ടാണോ എന്നറിയില്ല, അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്, മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയിൽ നിന്നും ഉറ്റി വീഴുന്ന വെളളത്തുളളികൾ അവളുടെ മുഖത്തേ തലോടി നിലത്തേക്ക് വീണു,

ആ വെളളത്തുളളികളെ എന്റെ അധരം കൊണ്ട് ഒപ്പി എടുക്കാൻ തോന്നാ,, ഇനിയും ഈ നിർത്തം നിന്നാൽ ഞാൻ വല്ലതും ചെയ്തു പോവും എന്ന് ഉറപ്പുളളത് കൊണ്ട് പെട്ടെന്ന് തന്നെ ഞാൻ പൂളിൽ നിന്ന് കയറി മുറിയിലേക്ക് പോയി, ഫ്രഷായി കണ്ണാടിക്ക് മുന്നിൽ നിന്ന് തല തോർത്തുമ്പോഴാണ് ടേബിളിലിരിക്കുന്ന ഫയല് കാണുന്നത്, അമ്പത് ലക്ഷം രൂപയുടെ മുതലാണ് ആ മാക്രി നശിപ്പിച്ചത്, ഞാൻ ആ ഫയൽ വേസ്റ്റ് ബാസ്കറ്റിലേക്കിട്ട് ബെഡിൽ വന്ന് കിടന്നു, എന്തോ ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയപ്പോ ഫസ്റ്റ് എയ്ഡ് ബോക്സും കയ്യിൽ പിടിച്ച് നിൽക്കുന്ന റിയൂനെ ആണ് കണ്ടത്, അവള് എന്തൊക്കെയോ പിറപിറുത്തോണ്ട് കയ്യിൽ എന്തോ പുരട്ടുന്നുണ്ട്, ഞാൻ നേരത്തെ പിടിച്ച് തിരിച്ച കയ്യിലാണ് പുരട്ടുന്നത്, ഇടക്ക് എന്നെ നോക്കുന്നത് കാണുമ്പോ ഞാൻ കണ്ണടച്ച് കിടക്കും, അൽപ സമയത്തിന് ശേഷം എന്റെ അടുത്ത് വന്ന് കിടന്നു, അവൾ ഉറങ്ങുന്നത് വരെ ഞാൻ വെയ്റ്റ് ചെയ്തു, അവൾ ഉറങ്ങി എന്ന് ഉറപ്പായതും ഞാൻ പതിയെ എണീറ്റ് അവളുടെ കയ്യെടുത്ത് നോക്കി, എന്റെ കൈ വിരൽ അടയാളം മുഴുവനായും പതിഞ്ഞിട്ടുണ്ട്, മനപ്പൂർവ്വം വേദനിപ്പിക്കുന്നതല്ല സാഹചര്യം കൊണ്ട് സംഭവിച്ച് പോകാന്നതാ പെണ്ണേ,, സോറി, അവളുടെ നെറുകിൽ ചുമ്പിച്ച് അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഞാൻ കിടന്നു,,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story