My Dear Hubby- 2: ഭാഗം 14

my dear hubby two

രചന: Nishana

രാവിലെ എണീറ്റപ്പോ കൈക്ക് നല്ല വേദന ഉണ്ടായിരുന്നു, തെണ്ടി അമ്മാതിരി പിടുത്തം അല്ലെ പിടിച്ചിരുന്നത്, കലിപ്പനെ മുറിയിലൊന്നും കണ്ടില്ല, ജോഗിങിന് പോയതാവും, ഫ്രഷായി ആലിയുടെ മുറിയിലേക്ക് ചെന്നപ്പോ രണ്ടും നല്ല ഉറക്കം ആണ്, എന്താന്ന് അറിയില്ല ഉറങ്ങിക്കിടക്കുന്നവരെ കാണുമ്പോ കൈ തരിക്കും, ആ തരിപ്പ് മാറണമെങ്കിൽ ഒരു വഴിയെ ഒളളൂ,, ഞാൻ ടേബിളിലേ ജഗ്ഗെടുത്ത് അതിലെ വെളളം മുഴുവൻ രണ്ടിന്റെയും തലയിലൂടെ ഒഴിച്ചു, "ഉമ്മാ,, സുനാമി,,," നാഫി കാറിയതും ആലി പുതപ്പെടുത്ത് ഒറ്റ ഓട്ടം പുറത്തേക്ക്, ഞാൻ വായും പൊളിച്ച് അവൾ പോയ വഴിയെ നോക്കി തിരിഞ്ഞ് നാഫിയെ നോക്കി, അവള് എന്നെ നോക്കി പല്ലിറുമ്പി എണീക്കുന്നത് കണ്ടതും ഞാൻ ജീവനും കൊണ്ട് താഴെക്ക് ഓടി, നാഫി പിറകെ വരുന്നുണ്ടോന്ന് നോക്കി തിരിഞ്ഞതും കാല് സ്ലിപ്പായി ദേ പോകുന്നു, മുകളിലേക്ക് കയറി വരുവായിരുന്ന കലിപ്പന്റെ നേരെ, പക്ഷേ അപകടം മനസ്സിലായ അങ്ങേര് വേഗം വഴി മാറിത്തന്നു, പ്ധും,, ഉമ്മാ,, ഞാൻ താഴെക്ക് വീഴുന്നത് കണ്ട് ആരോ ബെഡ് കെണ്ട് വെച്ചെന്ന് തോന്നുന്നു, വീണപ്പോ നല്ല സോഫ്റ്റ്, ഭാഗ്യത്തിന് ഒന്നും പറ്റിയില്ല, "ടി പിശാചെ എണീറ്റ് പോടി എന്റെ മേലേന്ന്" ശബ്ദം കേട്ട് നോക്കിയപ്പോ ദേ കിടക്കുന്നു ആലി എന്റെ താഴെ,, "ആലി നീ എന്താ ഇവിടെ " "നിന്റെ ****

" ഹൂ,, ഇവൾക്ക് ഇത്ര വെറൈറ്റി തെറിയൊക്കെ അറിയായിരുന്നോ,, അപ്പോഴേക്ക് ശബ്ദം കേട്ട് ആരൊക്കെയോ ഓടി വരുന്നത് കണ്ടതും ഞാൻ ചാടി എണീറ്റു, പാവം ആലി സ്റ്റിക്കറാവാതിരുന്നത് ഭാഗ്യം, കലിപ്പനും ആബിക്കയും അവളെ പിടിച്ച് എണീപ്പിച്ചു, "നിനക്ക് എന്തെങ്കിലും പറ്റിയോ,," എന്ന് കലിപ്പൻ ചോദിച്ചതും ഞാൻ ഒന്ന് തലയാട്ടി ചുണ്ട് പിളർത്തി കലിപ്പനെ നോക്കിയപ്പോ ഓനുണ്ട് ആലിയുടെ തലയിലും കയ്യിലുമൊക്കെ തടവിക്കൊടുക്കുന്നു,, ഓഹ് അപ്പൊ എന്നോടല്ല ലെ, ഞാൻ എന്നോടാന്ന് കരുതി, "നിനക്കെന്താ കണ്ണില്ലെ മുഖത്ത്, ഇങ്ങനെ ഓടിപ്പാഞ്ഞ് ബാക്കി ഉള്ളോരെ നെഞ്ചത്തോട്ട് വന്ന് വീഴാൻ, കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ഇങ്ങനെ ഓടിപ്പാഞ്ഞ് നടക്കാൻ, " ഉമ്മൂമ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചതും എന്തോ എനിക്ക് സങ്കടം വന്നു, അറിഞ്ഞോണ്ട് പറ്റിയതല്ലല്ലോ,, കാല് സ്ലിപ്പായതല്ലെ,, "സാരമില്ല അവള് മനപ്പൂർവ്വം ചെയ്തതല്ല്ലോ,," ഉപ്പ "എന്ത് സാരമില്ലാന്ന് ആലി മോൾക്ക് എന്തെങ്കിലും പറ്റിയിരുന്നങ്കിലോ,, " എന്ന് ഉമ്മൂമ ചോദിച്ചതും ഞാൻ സങ്കടത്തോടെ ആലിയെ നോക്കി, അവളുടെ മുഖത്തും സങ്കടം ഉണ്ട്, "ഞാൻ,, ഞാനാ റിയൂനെ മുകളിൽ നിന്ന് തളളിയത്, അറിയാതെ പറ്റിയതാ,," എന്നും പറഞ്ഞ് നാഫി അങ്ങോട്ട് വന്നതും ഞാൻ അവളെ നോക്കി,

അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്, "നിങ്ങൾക്കൊന്നും അടങ്ങി ഒതുങ്ങി ഇരുന്നൂടെ, കൊച്ചു കുട്ടികളെ പോലെ ഓടിച്ചാടി നടക്കാ" ഉമ്മൂമ എന്നെയും നാഫിയേയും നോക്കി പറഞ്ഞു, "എന്റെ ഉമ്മൂസെ,, അതിന് ആലിക്ക് ഒന്നും പറ്റിയില്ലല്ലോ, പരിക്ക് പറ്റിയത് റിയൂനാ,, കണ്ടില്ലെ അവളെ കൈ ചുവന്ന് തുടുത്തിരിക്കുന്നത്" എന്നും പറഞ്ഞ് കലിപ്പൻ ഇന്നലെ പിടിച്ച് തിരിച്ച കൈ കാണിച്ച് കൊടുത്തും ഞാൻ കണ്ണും തളളി ഓനെ നോക്കിയതും ഓൻ ഒന്ന് സൈറ്റ് അടിച്ച് തന്നു, തെണ്ടി ഇങ്ങേര് പിടിച്ച് തിരിച്ചതാണെന്ന് പറയണമെന്ന് ഉണ്ടായിരുന്നു, പിന്നെ ഉമ്മൂമാനെ പേടിച്ചിട്ട് ഓനെ നോക്കി ഒന്ന് പേടിപ്പിച്ച് കൊടുത്തു, അപ്പോഴെക്ക് ഉമ്മയും ( അമ്മായി എന്നോട് ഇനി ഉമ്മാന്ന് വിളിച്ചാ മതി എന്ന് പറഞ്ഞു ) ഉപ്പയും ഓടി വന്ന് എന്റെ കൈ പിടിച്ച് നോക്കുന്നത്, "നന്നായി ചുവന്ന് തുടുത്തിട്ടുണ്ടല്ലോ,, മോള് വാ ഞാൻ വേദനക്കുളള മരുന്ന് തേച്ച് തരാം,," ഉമ്മ പറഞ്ഞതും ഞാൻ തലയാട്ടി മൂപ്പത്തിയുടെ കൂടെ പോയി, ••••••••••••••••••••••••••• റിയു ഉമ്മാന്റെ കൂടെ പോയതും ഞാൻ ഉമ്മൂസിന്റെ നേരെ തിരിഞ്ഞു,

"കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, ഉമ്മൂസിന് എന്താ റിയൂനോട് ഇത്ര ദേഷ്യം," "എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല, പിന്നെ ഞാൻ കണ്ടത് എന്തായാലും അത് മുഖത്ത് നോക്കി പറയും" "എന്നിട്ട് ഉമ്മ ഇവരോടൊന്നും അങ്ങനെ പറയുന്നത് ഞാനിത് വരെ കേട്ടിട്ടില്ലല്ലോ," എന്ന് ഉപ്പ ചോദിച്ചപ്പോ മൂപ്പത്തി ഒന്നും മിണ്ടാതെ ദേഷ്യത്തോടെ മുറിയിലേക്ക് പോയി, ഉപ്പ എന്തോ പറയാൻ തുനിഞ്ഞതും ഞാൻ ഉപ്പാനോട് വേണ്ടെന്ന് പറഞ്ഞ് ഉമ്മൂസിന്റെ മുറിയിലേക്ക് ചെന്നു, ആള് താടക്കും കൈ കൊടുത്ത് എന്തൊക്കെയോ ആലോചിച്ച് ബെഡിൽ ഇരിക്കുന്നുണ്ട്, ഞാൻ വേഗം ചെന്ന് മൂപ്പത്തിയുടെ മടിയിൽ തലവെച്ച് കിടന്നു, അപ്പൊ തന്നെ അത് വരെ ഉളള ചിന്തകളൊക്കെ മാറ്റി വെച്ച് ഉമ്മൂസ് എന്റെ തലയിൽ മസ്സാജ് ചെയ്തു, "എന്താ ഉമ്മൂസെ പ്രശ്ണം, റിയൂനോട് എന്തിനാ ദേഷ്യം, " "പിന്നെ എന്റെ കൊച്ചുമോന്റെ കല്യാണത്തെ കുറിച്ചും അവന്റെ പെണ്ണിനെ കുറിച്ചു എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു, ഒക്കെ അവൾ നശിപ്പിച്ചില്ലേ,, എനിക്ക് അറിയാം നിനക്ക് അവളെ ഇഷ്ടമല്ലെന്ന്, നിങ്ങള് എപ്പഴും വഴക്കല്ലെ,, നിന്റെ ഉപ്പാന്റെയും ഉമ്മാന്റെയും വാക്ക് തെറ്റിക്കാൻ കഴിയാത്തത് കൊണ്ടാ നീ അവളെ കെട്ടിയതെന്നും എനിക്ക് അറിയാം," "എന്ന് ആര് പറഞ്ഞു ഉമ്മൂസിനോട്, റിയൂനെ ഞാൻ നിക്കാഹ് ചെയ്തത് എന്റെ പൂർണ്ണ സമ്മതത്തോടെയാ,, ഉമ്മൂസിന് അറിയോ അവളെ ഞാൻ നിക്കാഹ് ചെയ്യുന്നതിന് മുമ്പേ എനിക്ക് അവളെ ഒത്തിരി ഇഷ്ടായിരുന്നു,,

അവളുടെ ഈ കുറുമ്പും കുസൃതി ഒക്കെ ഞാൻ ഒത്തിരി ആസ്വദിക്കുന്നുണ്ട്, അവള് അല്ലാതെ മറ്റൊരു പെണ്ണ് ഈ അസിയുടെ ജീവിതത്തിൽ ഇല്ല ഉമ്മൂസെ അത്രക്ക് ഇഷ്ടാ എനിക്ക് അവളെ,," എന്നും പറഞ്ഞ് ഞാൻ ഉമ്മൂസിന്റെ മുഖത്തേക്ക് നോക്കിയപ്പോ മൂപ്പത്തി അതൊക്കെ വിശ്വാസമില്ലാതെ എന്നെ നെറ്റിചുളിച്ച് നോക്കുന്നുണ്ട്, "എന്റെ മുഖം കണ്ടിട്ട് ഉമ്മൂസിന് തോന്നുന്നുണ്ടോ ഞാൻ കളളം പറയാണെന്ന്" ഞാൻ ചോദിച്ചപ്പോ മൂപ്പത്തി എന്റെ മുഖം കൈ കുമ്പിളിലെടുത്ത് ഒരു മുത്തം തന്നു, "നിന്റെ ഇഷ്ടം അല്ലെ കുഞ്ഞാ എന്റെ ഇഷ്ടം, നിനക്ക് അവളോട് ദേഷ്യാവുംന്ന് കരുതിയാ ഞാൻ അവളോട് അങ്ങനെ ഒക്കെ പെരുമാറിയത്, ഏതായാലും ഇപ്പോഴെങ്കിലും നീ ഇതൊക്കെ പറഞ്ഞത് നന്നായി, അല്ലായിരുന്നെങ്കിൽ ഞാൻ ആ പാവത്തിനെ പുകച്ച് പുറത്ത് ചാടിച്ചേനേ,," എന്നും പറഞ്ഞ് ഉമ്മൂസ് ചിരിച്ചതും ഞാനും കൂടെ ചിരിച്ചു, കുറെ സമയം അവിടെ സംസാരിച്ചിരുന്ന് ഞാൻ മുറയിലേക്ക് പോയി, മുറിയിൽ ചെന്നപ്പോ റിയു ഉണ്ട് ബെഡിലിരുന്ന് എന്തൊക്കെയോ ആലോചിക്കുന്നു, കണ്ണ് നിറയുന്നത് കണ്ടപ്പോ മനസ്സിലായി ഇന്നത്തെ സംഭവം അവളെ ഒത്തിരി വേദനിപ്പിച്ചു എന്ന്, ഞാൻ അവളുടെ അടുത്ത് ചെന്നിരുന്ന് കണ്ണ് തുടച്ച് കൊടുത്തതും അവൾ എന്നെ സങ്കടത്തോടെ നോക്കി,

"റിയൂ,, സോറി, ഉമ്മൂസ് പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട,എനിക്കു അറിയാം,, നിനക്ക് ഒത്തിരി വിഷാമമായീന്ന് പ്രായ മായതല്ലേ,, അത് കൊണ്ട് അതൊന്നും ഓർത്ത് നീ ഇങ്ങനെ വിശമിക്കരുത്,," "അതിന് ആര് വിശമിച്ചു" എന്നും ചോദിച്ച് അവൾ ചുണ്ട് കൂർപ്പിച്ച് എന്നെ നോക്കി, "ഏ,, അപ്പൊ നീ പിന്നെ എന്തിനാ കരയുന്നത് " "ഓഹ് അതോ,, അത് ഉമ്മ കയ്യില് വേദക്കുളള മരുന്ന് തേച്ചിരുന്നു, അത് അറിയാതെ എന്റെ കണ്ണിൽ ആയതാ,, അല്ലാതെ ഞാൻ കരഞ്ഞിട്ടൊന്നും ഇല്ല " എന്നും പറഞ്ഞോണ്ട് അവൾ പല്ലിളിച്ച് കാണിച്ചതും ഞാൻ അറിയാതെ ചിരിച്ചു പോയി, അവള് എന്താ എന്ന് പുരികംപൊക്കി ചോദിച്ചതും ഞാൻ അവളുടെ വേദനയുളള കയ്യിൽ ചുമ്പിച്ച് അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ച് ബാത്ടവ്വലും എടുത്ത് ഫ്രഷിവാൻ പോയി, ••••••••••••••••••••••••••• ഇങ്ങേർക്ക് കാര്യായി എന്തോ പറ്റീട്ടുണ്ട് ഉറപ്പാ, കലിപ്പൻ പോയ വഴിയെ നോക്കി കലിപ്പന്റെ മാറ്റത്തെ കുറിച്ച് ചിന്തിച്ചോണ്ട് ഇരിക്കുമ്പോഴാണ് ആലിയും നാഫിയും വന്നത്, രണ്ടിന്റെയും മുഖത്ത് കൊട്ടക്കണക്കിന് സങ്കടം ഉണ്ട്, രണ്ടാളും എന്റെ മുമ്പിൽ വന്ന് ഇരുന്ന് ചെവി പിടിച്ച് സോറി പറഞ്ഞു, "ഞങ്ങള് കാരണമല്ലെ റിയു നിന്നെ ഉമ്മൂമ വഴക്ക് പറഞ്ഞത്" "ഒന്ന് പോയെ,, നിങ്ങള് കാരണമൊന്നും അല്ല,

മര്യാദക്ക് ഉറങ്ങിക്കിടന്ന നിങ്ങളെ ഉണർത്തിയതിന് എനിക്ക് കിട്ടിയതാ,, പിന്നെ ഞാനതൊക്കെ അപ്പഴെ മറന്നു" ഞാൻ പുഞ്ചിരിയോടെ പറഞ്ഞിട്ടും രണ്ടിന്റെ മുഖത്തും തെളിച്ചം ഇല്ല, അത് അല്ലെങ്കിലും അങ്ങനെയാ, ഞങ്ങളെ കൂട്ടത്തിൽ ആരെങ്കിലും വിശമിച്ചാൽ അത് ബാക്കിയുളളവരെയും ബാതിക്കും, "ടി തെണ്ടികളേ നിങ്ങള് ഇങ്ങനെ ശോഗമടിച്ച് ഇരിക്കാതെ,, നമുക്ക് വായീനോക്കാൻ കോളേജിലേക്ക് പോവണ്ടേ,, " എന്ന് ഞാൻ ചോദിച്ചപ്പോഴും രണ്ടിന്റെയും മുഖത്ത് തെളിച്ചമില്ല, പിന്നെ ഒന്നും നോക്കീല അവിടുന്ന് എണീറ്റ് ഞാൻ ടേബിളിനടുത്തേക്ക് നടന്നു, രണ്ടും ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് ആകാംശയോടെ നോക്കുന്നുണ്ട്, ഞാൻ ടേബിളിലേ ജഗ്ഗെടുത്തതും രണ്ടും ഓടി വന്ന് അത് പിടിച്ച് വാങ്ങി എന്റെ തലയിലൂടെ ഒഴിച്ചു, "തെണ്ടികളേ ഒരു തവണ ഞാൻ കുളിച്ചതായിരുന്നു, എന്തിനാ വീണ്ടും എന്നെ കുളിപ്പിച്ചത്, " "ഇപ്പഴാ സെയിംറ്റു സെയിം ആയത്" എന്ന് നാഫി ഇളിച്ചോണ്ട് പറഞ്ഞതും ഞാൻ അവരെ നോക്കി പേടിപ്പിച്ചു, അപ്പോഴെക്ക് ആലി വന്ന് ടവ്വലെടുത്ത് എന്റെ തല തുവർത്തി തന്നു, പിന്നെ അവര് രണ്ടും കൂടി എന്നെ കെട്ടിപ്പിടിച്ച് എന്റെ ഇരുകവിളിലും മുത്തം തന്നു, ഞാൻ തിരിച്ചും മുത്തംകൊടുത്തു, •••••••••••

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ ഞാനൊന്ന് ഇടം കണ്ണിട്ട് ഉമ്മൂമാനെ നോക്കി, നേരത്തേ പോലെ ദേഷ്യമൊന്നും ഇല്ല മുഖത്ത്, പകരം എന്നെ നോക്കി നന്നായൊന്ന് ചിരിച്ചു, അത് കണ്ടതും ഞാൻ ഞെട്ടി കണ്ണൊക്കെ തിരുമ്മി നോക്കി, ദെ മൂപ്പത്തി വീണ്ടും ചിരിക്കുന്നു, ഇപ്പൊ കണ്ടാൽ നേരത്തെ എന്നെ വഴക്ക് പറഞ്ഞു ആളാണെന്ന് ആരെങ്കിലും പറയോ,, കലിപ്പന്റെ അതെ സ്വഭാവാ,, എപ്പഴാ ദേഷ്യപ്പെടാ എന്ന് പറയാൻ പറ്റില്ല, ഞാൻ വേഗം എന്റെ പേറ്റിലേക്ക് നോക്കി, ചപ്പാത്തി ആണ്, ഈ കയ്യും വെച്ച് ഞാൻ എങ്ങനെയാ ഇത് കഴിക്ക റബ്ബേ, ഉമ്മ നേരത്തെ നല്ലോണം മരുന്ന് വെച്ച് ഉഴിഞ്ഞതാ,, അപ്പൊ മുതൽ വേദനയും കൂടി, ഞാൻ സങ്കടത്തോടെ എല്ലാവരേയും നോക്കി, അവരൊക്കെ കഴിക്കുന്ന തിരക്കിലാ,, ആരും എന്നെ ശ്രദ്ധിക്കുന്നില്ല, ഇന്നലെ രാത്രിയും മര്യാദക്ക് ഒന്നും കഴിച്ചിരുന്നില്ല, ഇപോഴിണെങ്കിൽ ഒടുക്കത്തെ വിശപ്പും, ഞാൻ മെല്ലെ കൈ കൊണ്ട് ചപ്പാത്തി പിച്ചി എടുക്കാൻ നോക്കി പറ്റുന്നില്ല, പെട്ടെന്ന് എന്റെ നേരെ ഒരു കൈ നീണ്ട് വന്നു, ഞാൻ നോക്കിയപ്പോ ദെ കലിപ്പൻ, എന്നെ നോക്കി ഒന്ന് സൈറ്റ് അടിച്ച് പ്ലേറ്റിൽ നിന്ന് ചപ്പാത്തി ഒരു ചെറിയ പീസെടുത്ത് കറിയിൽ മുക്കി എന്റെ നേരെ നീട്ടി, അറിയാതെ തന്നെ ഞാൻ വാ തുറന്നു, ഒരു ചിരിയോടെ എന്റെ പ്ലേറ്റിലുണ്ടായിരുന്ന ചപ്പാത്തി മുഴുവൻ എന്നെ കൊണ്ട് കഴിപ്പിച്ചു,

മുഴുവൻ കഴിച്ച് വെളളംവും തന്ന് എന്റെ കവിളിൽ ഒന്ന് തട്ടി കലിപ്പൻ എണീറ്റ് പോയതും ഞാൻ ചുറ്റും ഒന്ന് നോക്കി, എല്ലാവരും വായും പൊളിച്ച് ഞങ്ങളെ നോക്കാണ്,ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല, ഞാൻ എണീറ്റ് വേഗം മുറിയിലേക്ക് നടന്നു, എന്നാലും ഈ കലിപ്പന് ഇത് എന്ത് പറ്റി, ഇനി ഒരു പക്ഷേ എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടാവോ,,?? ഏയ് അതിന് സാധ്യത ഇല്ല, കലിപ്പൻ കാരണം അല്ലെ എന്റെ കൈക്ക് പരിക്ക് പറ്റിയത് അതാവും, അല്ലാതെ എന്നെ ഒക്കെ അങ്ങേര് ഇഷ്ടപ്പെടോ,, തലക്ക് ഒരു കൊട്ടും കൊടുത്ത് ഞാൻ മുറയിലേക്ക് ചെന്നപ്പോ കലിപ്പൻ ഓഫീസിലേക്ക് പോവാൻ തയ്യാറാവാണ്, എന്നെ കണ്ടതും ഒന്ന് ചിരിച്ചു, "ഇന്ന് ഇനി കോളേജിലേക്ക് പോവണ്ട, കൈ നല്ലോണം മാറട്ടെ എന്നിട്ട് പോവാം,," "ഏയ് അത് പറ്റില്ല, ക്ലാസ് തുടങ്ങുമ്പോഴെ കട്ടാക്കിയാൽ" എന്ന് ഞാൻ പറഞ്ഞതും അങ്ങേര് എന്നെ തുറിച്ച് നോക്കി, കണ്ടില്ലെ സ്വഭാവം മാറിയത്, നേരത്തേ ചിരിച്ച് കാണിച്ച ആളാ,, "പടിക്കാനല്ലല്ലോ വായീനോക്കാനല്ലെ,, ഒരു ദിവസം പോയില്ലെങ്കിലും കുഴപ്പം ഇല്ല " എന്നും പറഞ്ഞ് തുറിച്ച് നോക്കിക്കൊണ്ട് അങ്ങേര് പോയതും ഞാൻ തലക്ക് അടി കിട്ടിയത് പോലെ നിന്നു, ഇങ്ങേര് എങ്ങനെ അറിഞ്ഞു ഞങ്ങൾ വായീനോക്കാനാണ് പോകുന്നതെന്ന്,, അയ്യേ,, പോയി പോയി, ഇത് വരെ ഉണ്ടായിരുന്ന എന്റെ എല്ലാ വിലയും പോയി, ഇനി ഞാൻ എങ്ങനെ അങ്ങേരെ മുഖത്ത് നോക്കും,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story