My Dear Hubby- 2: ഭാഗം 15

my dear hubby two

രചന: Nishana

"പടിക്കാനല്ലല്ലോ വായീനോക്കാനല്ലെ,, ഒരു ദിവസം പോയില്ലെങ്കിലും കുഴപ്പം ഇല്ല " എന്നും പറഞ്ഞ് തുറിച്ച് നോക്കിക്കൊണ്ട് അങ്ങേര് പോയതും ഞാൻ തലക്ക് അടി കിട്ടിയത് പോലെ നിന്നു, ഇങ്ങേര് എങ്ങനെ അറിഞ്ഞു ഞങ്ങൾ വായീനോക്കാനാണ് പോകുന്നതെന്ന്,, അയ്യേ,, പോയി പോയി, ഇത് വരെ ഉണ്ടായിരുന്ന എന്റെ എല്ലാ വിലയും പോയി, ഇനി ഞാൻ എങ്ങനെ അങ്ങേരെ മുഖത്ത് നോക്കും, ••••• താടക്കും കൈ കൊടുത്ത് ബെഡിലിരിക്കുമ്പോഴാ ആലിയും നാഫിയും മുറിയിലേക്ക് വന്നത്, "ഏഹ്,, അപ്പൊ നിങ്ങളും ഇന്ന് പോയില്ലേ,," "നീ ഇല്ലാതെ ഞങ്ങള് പോവോ മുത്തേ, " രണ്ടും എന്റെ ഇരു സൈഡിലും ഇരുന്ന് എന്റെ കവിൾ പിടിച്ച് വലിച്ചോണ്ട് ചോദിച്ചു, "അല്ല നീ എന്താ നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നത് " എന്ന് നാഫി ചോദിച്ചപ്പോ ഞാൻ കലിപ്പൻ നേരത്തെ പറഞ്ഞത് അവരോട് പറഞ്ഞു, "അപ്പൊ അതാണല്ലേ കാക്കു പോകുന്നതിന് മുമ്പ് എന്നെ തുറിച്ച് നോക്കിയത്, " ആലി "ശ്ശൊ,, എന്നാലും അസിക്കാന്റെ മുന്നിൽ എനിക്ക് നല്ലൊരു നിലയും വിലയും ഉണ്ടായിരുന്നു അതും പോയി " നാഫി ഇനി ഇപ്പൊ കലിപ്പനെ എങ്ങനെ ഫേസ് ചെയ്യും എന്നും ആലോചിച്ച് ഞങ്ങൾ മൂന്നൂടെ സങ്കടപ്പെട്ട് ഇരിക്കുമ്പോഴാ ബാസിക്ക വന്നത്, "ഹായ് ഗായ്സ്, എന്താ ഇങ്ങനെ ഇരിക്കുന്നത്, വന്നേ നമുക്ക് ലുഡോ കളിക്കാ,,"

ഞങ്ങള് അത് മൈന്റ് ചെയ്യാതെ ഇരിക്കുന്നത് കണ്ട് ഓൻ ഞങ്ങളെ സംശയത്തോടെ നോക്കി എന്താ കാര്യമെന്ന് ചോദിച്ചു, കാര്യം പറഞ്ഞതും തെണ്ടി തുടങ്ങീലെ ചിരി, ഓന്റെ കോപ്പിലെ ചിരി കണ്ടപ്പോഴെ ദേഷ്യം വന്നു, ഞങ്ങള് മൂന്നും പരസ്പരം നോക്കി ഞങ്ങളെ വിഷമം മുഴുവൻ അങ്ങേരെ ദേഹത്ത് തീർത്തു, അവസാനം മൂപ്പര് സുല്ലിട്ട് ഇനി ഈ ജന്മത്തിൽ ചിരിക്കില്ലാന്ന് പറഞ്ഞപ്പോഴാ നിർത്തിയത്, പിന്നെ കുറച്ച് സമയം ബാസിക്കാന്റെ കൂടെ ലുഡോ കളിച്ച് തീർത്തു, അത് മടുത്തപ്പോ ബാസിക്കാനെ സോപ്പിട്ട് പുറത്തേക്ക് കറങ്ങാൻ പോയി, ബാസിക്കാക്ക് എന്തൊക്കെയോ വാങ്ങാനുണ്ടെന്ന് പറഞ്ഞ് മാളിലേക്ക് വിട്ടു, ബാസിക്ക സാധനങ്ങളൊക്കെ വാങ്ങാൻ പോയപ്പോൾ ഞങ്ങൾ വായീനോക്കി നടന്നു, "ടി റിയൂ,, ദേ ആ ബ്ലൂ ഷർട്ട് ഇട്ട ആളെ നോക്ക് എന്തൊരു ലുക്കാലെ,, ക്ലീൻ ഷേവാണെങ്കിലും ആ കണ്ണുകളും ജെല്ല് വെച്ച് ഒതുക്കിയ മുടിയും ഹൊ,," ആലി കൈ ചുണ്ടിയടത്തേക്ക് ഞങ്ങൾ നോക്കി, അവൾ പറഞ്ഞത് നേരാ, നല്ല അഡാർ മൊഞ്ചൻ, ഞങ്ങള് മൂന്നും അയാളെ തന്നെ നോക്കി നിന്നു, അയാൾ നോക്കുന്നത് കാണുമ്പോ ഞങ്ങൾ നോട്ടം മാറ്റും, അയാള് നോട്ടം മാറ്റുമ്പോ വീണ്ടും നോക്കും, പിന്നെ ബാസിക്ക വന്നപ്പോ ഞങ്ങൾ ഓനെയും കൊണ്ട് കോഫി ഷോപ്പിലേക്ക് പോയി,

കോഫി കുടിച്ചോണ്ട് ഇരിക്കുമ്പോഴാണ് അങ്ങോട്ട് പെട്ടെന്ന് കലിപ്പൻ കയറി വന്നത്, കൂടെ ഏതോ ഒരു പെണ്ണും, എന്തോ കലിപ്പന്റെ കൂടെ ആ പെണ്ണിനെ കണ്ടപ്പോ സഹിച്ചില്ല, അവളെ കാണാൻ ആണെങ്കിൽ നല്ല ഭംഗിയും ഉണ്ട്, ഞാൻ അവരെ തന്നെ ഫോക്കസ് ചെയ്ത് ഇരുന്നു, അവർ ഞങ്ങളുടെ എതിരെ ഉളള സീറ്റിൽ ഇരുന്നു, രണ്ട് പേരും ചിരിച്ച് കളിച്ചാണ് സംസാരം, എന്നോട് പോലും ഇത്ര ചിരിച്ച് സംസാരിച്ചിട്ടില്ല, എനിക്ക് കരച്ചിൽ വരുന്ന പോലെ,, "ഡി റിയൂ,, നീ ഇത് ഏത് ലോകത്താ,, ഞങ്ങൾ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ, " ആലി എന്നെ കുലുക്കി വിളിച്ച് ചോദിച്ചപ്പോ ഞാൻ അവളെ സങ്കടത്തോടെ നോക്കി, "റി,, റിയൂ,, നീ എന്തിനാ കരയുന്നത്, നിന്റെ കൈ വേദനിക്കുന്നുണ്ടോ,,?" ആലിയും നാഫിയും ചോദിച്ചപ്പോ ഞാൻ ഇല്ലെന്ന് തലയാട്ടി, കലിപ്പനെ അവർക്ക് കാണിച്ച് കൊടുത്തു, "ഇവനെന്താ ഇവിടെ, കൂടെ ഉളളത് ആരാ,," ബാസിക്ക "ഗേൾഫ്രണ്ട് ആയിരിക്കും,," എന്തോ അത് പറഞ്ഞപ്പോ എന്റെ സ്വരം ഇടറിയിരുന്നു, ഞാൻ കണ്ണ് തുടച്ച് മുന്നിലുളള കോഫി ഒറ്റവലിക്ക് കുടിച്ചു, കുടിച്ച് കഴിഞ്ഞപ്പോഴാ കോഫിക്ക് നല്ല ചൂട് ഉണ്ടായിരുന്നു എന്ന് മനസ്സിലായത്, കണ്ണിൽന്നും മൂക്കിൽന്നും വെളളം വന്നു, നാഫി വെളളം എടുത്ത് തന്നു, അതും കുടിച്ച് തലക്ക് കയ്യും കൊടുത്ത് കൂടെ ഉളളവരെ നോക്കി,

മൂന്നും ഞാൻ എന്തോ അപരാധം ചെയ്ത പോലെ എന്നെ നോക്കുന്നുണ്ട്, അവർക്ക് ഒന്ന് ഇളിച്ച് കൊടുത്ത് ഞാൻ മെല്ലെ തല ചെരിച്ച് കലിപ്പനെ നോക്കി, അവിടുത്തെ സംസാരം ഇപ്പോഴും കഴിഞ്ഞിട്ടില്ല, എന്താണാവോ ഇത്ര ചിരിച്ച് സംസാരിക്കാൻ, ദേഷ്യത്തോടെ ഞാൻ എണീറ്റ് വാഷ്റൂമിലേക്ക് പോയി, മിററിന് മുമ്പിൽ നിൽക്കുമ്പോ കലിപ്പനും ആ പെണ്ണും സംസിരിക്കുന്നതാ അതിൽ തെളിഞ്ഞ് വരുന്നത്, ദേഷ്യത്തോടെ ഞാൻ മുഖം കഴുകി ഒന്ന് ശ്വാസമെടുത്ത് കണ്ണടച്ച് നിന്നു, മൈന്റിൽ നിന്ന് എല്ലാം കളഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങിയതും എതിരെ വന്ന ആളുമായി കൂട്ടിയിടിച്ചു, സോറി പറയാൻ മുഖത്തേക്ക് നോക്കിയപ്പോ ദേണ്ടെ നേരത്തെ കണ്ട ബ്ലൂ ഷർട്ട് മൊഞ്ചൻ, അയാളുടെ മുഖം ദേഷ്യം കൊണ്ട്ചുവന്നിട്ടുണ്ട്, ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത് എന്ന ഭാവത്തോടെ ഞാൻ അയാളെ മുഖത്തേക്ക് നോക്കി, "നിനക്ക് എന്താടി പുല്ലെ കണ്ണ് കണ്ണൂടെ,, അതെങ്ങനെയാ മറ്റുള്ളോരെ വായീനോക്കി നടക്കല്ലേ, കുറെ നേരമായി ശ്രദ്ധിക്കുന്നു, എന്നെ ഫോളോ ചെയ്താവും വാഷ്റൂമിലും വന്നത് അല്ലേ,, നിന്നെ പോലെ കുറെ എണ്ണം ഉണ്ട് അലവലാതികൾ, പെണ്ണ് എന്ന വർഗത്തിന് തന്നെ നിന്നെ പോലെ ഉളളവര് അപമാനാ,,"

പുഛത്തോടെയും പരിഹാസത്തോടെയും ഒക്കെ അയാൾ പറയുന്നത് കേട്ടപ്പോ എനിക്കും ദേഷ്യം വന്നു, "കുറച്ചൂടെ മാന്യമായി സംസാരിക്കണം, ഞാൻ ഇവിടെ തന്നെ ഫോളോ ചെയ്ത് വന്നതൊന്നും അല്ല, തന്നെ ഫോളോ ചെയ്യേണ്ട ആവശ്യവും എനിക്ക് ഇല്ല, അല്ലെങ്കിലെ മനുഷ്യൻ ഭ്രാന്ത് പിടിച്ച് നിൽക്കാ,," "അതെടി നിന്നെ കണ്ടാലെ അറിയാം ഒരു പിരി ലൂസാണെന്ന്, ഭ്രാന്താശുപത്രിയിൽ നിന്ന് ചാടിപോന്നതാവും അല്ലേ,," വീണ്ടും പുഛം,, "ഭ്രാന്ത് തന്റെ കെട്ടിയോൾക്ക്" ഞാനും വിട്ട് കൊടുത്തില്ല, ടി,, ന്നും വിളിച്ച് അയാൾ എന്റെ കൈ പിടിച്ച് തിരിച്ചു, അതും കലിപ്പൻ പിടിച്ച് തിരിച്ച അതേ കൈ, എല്ലാവർക്കും എന്റെ കയ്യിനോട് എന്താ ഇത്ര വിരോധം, വേദന കൊണ്ട് കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി, അയാൾ വിടാനുളള ഭാവമില്ലാന്ന് മനസ്സിലായതും ഞാൻ അയാളെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു, അതോടെ കൈ വിട്ടു, അപ്പോഴേക്ക് ആലിയും നാഫിയും ഓടി വന്നു, "റിയൂ,, എന്താ പറ്റിയത്, " ആലി ചോദിച്ചപ്പോ ഞാൻ ഒന്നും മിണ്ടാതെ അയാളെ ഒന്ന് തുറിച്ച് നോക്കി ദേഷ്യത്തോടെ അവിടുന്ന് നടന്നു, ശരീരത്തിനും മനസ്സിനും ഒരു പോലെ വേദനിച്ചത് കൊണ്ടാവും കാലിടറുന്ന പോലെ,, എങ്കിലും അത് കാര്യമാക്കാതെ നടന്നു, പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറി ഞാൻ താഴെ വീണു, ••••••••• കണ്ണ് തുറന്നപ്പോ ആദ്യം കണ്ടത് കറങ്ങുന്ന ഫാൻ ആണ്, ഇതേതാ സ്ഥലം, എണീക്കാൻ നോക്കിയപ്പോ പറ്റുന്നില്ല, കൈക്ക് ഭയങ്കര വേദന, കയ്യിലേക്ക് നോക്കിയപ്പൊ ബാൻഡേജ് ഇട്ടിട്ടുണ്ട്,

മറ്റേ കയ്യിലേക്ക് നോക്കിയപ്പോ ട്രിപ്പും ഇട്ടിട്ടുണ്ട്, അപ്പഴെ മനസ്സിലായി ഞാൻ ഹോസ്പിറ്റലിലാണെന്ന്, ചുറ്റും നോക്കി, ആരേയും കാണുന്നില്ല, അപ്പഴാ ചെയറിലിരുന്ന് എന്റെ ബെഡിലേക്ക് തലവെച്ച് കിടക്കുന്ന കലിപ്പനെ കണ്ടത്, മാളിൽ വെച്ച് നടന്നതൊക്കെ മൈന്റിലേക്ക് വന്നപ്പോ കലിപ്പനോട് ദേഷ്യം തോന്നി, കണ്ണടച്ച് കുറച്ച് നേരം കിടന്നു, വല്ലാത്ത ദാഹം തോന്നിയപ്പോ കണ്ണ് തുറന്ന് ചുറ്റും നോക്കി, ടേബിളിൽ ഒരു വെളളക്കുപ്പി ഇരിക്കുന്നത് കണ്ടപ്പൊ ഏന്തി വലിഞ്ഞ് എടുക്കാൻ നോക്കി പക്ഷേ എന്റെ കൈ തട്ടി കുപ്പി താഴെക്ക് വീണു, കുപ്പി വീണ ശബ്ദം കേട്ടിട്ടാവും കലിപ്പൻ ഞെട്ടി എണീറ്റു, "റിയൂ,, എന്താ പറ്റിയത്, വേദന ഉണ്ടോ " എന്റെ അടുത്തേക്ക് വന്ന് ഓൻ ചോദിച്ചതും ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ചു, "റിയൂ,, എന്തെങ്കിലും ഒന്ന് പറയെടോ, വേദന ഉണ്ടെങ്കിൽ ഞാൻ ഡോക്ടറെ വിളിക്കാം" ഞാൻ ഒന്നും മിണ്ടില്ല, കുറച്ച് നേരം അങ്ങനെ കിട്ടുന്നു, പക്ഷേ ദാഹിച്ചിട്ട് തൊണ്ട വറ്റുന്നത് പോലെ,, ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ കലിപ്പൻ എന്നെ തന്നെ നോക്കുന്നുണ്ട്, ഞാൻ കലിപ്പനെ ഒന്ന് നോക്കി, എന്താന്ന് അറിയില്ല ഓന്റെ മുഖം ആകെ ക്ഷീണിച്ച പോലെ,, ഞാൻ ഓനെ തന്നെ നോക്കുന്നത് കണ്ട് ഓൻ എന്താന്ന് ചോദിച്ചപ്പോ ഞാൻ വെളളക്കുപ്പിയിലേക്ക് കൈ ചൂണ്ടി,

ഓൻ കുപ്പിയെടുത്ത് തുറന്നതും ഞാൻ കൈ നീട്ടി, പക്ഷേ ഓൻ വെളളം എന്റെ വായിലേക്ക് ഒഴിച്ചു തന്നു, വെളളം കുടിച്ചപ്പോ വല്ലാത്ത ആശ്വാസം, ഞാൻ വീണ്ടും കണ്ണടച്ച് കിടന്നു, എന്തൊക്കെയോ ബഹളവും മറ്റും കേട്ടാണ് പിന്നെ കണ്ണ് തുറന്നത്, നോക്കിയപ്പോ മുറി നിറച്ച് ആളുകൾ, എല്ലാം ഞങ്ങളെ വീട്ടുകാരാണ്, ഞാൻ കണ്ണ് തുറന്ന് കണ്ടതും എല്ലാവരൂടെ എന്റെ അടുത്തേക്ക് വന്ന് എന്തൊക്കെയോ ചോദിച്ചു, എല്ലാ കുടെ കലപില ആയത് കൊണ്ട് ഒന്നും മനസ്സിലായില്ല, "അതേയ് ഓരോരുത്തരായി ചോദിക്ക് ഇത് ഒരു മാതിരി കാക്കക്കൂട്ടിൽ കല്ലിട്ടത് പോലെ ഉണ്ട്, ബ്ലാ ബ്ലാ ബ്ലാ, ഒന്നും മനസ്സിലാവുന്നില്ല " എന്റ സംസാരം കേട്ട് എല്ലാവരൂടെ ചിരിച്ചു, അവർക്കൊക്കെ അറിയേണ്ടത് എനിക്ക് ഇപ്പോ എങ്ങനെ ഉണ്ട്, കൈക്ക് വേദന ഉണ്ടോ, കഷീണം ഉണ്ടോ എന്നൊക്കെയാ, അതിനൊക്കെ ഒരു വിധം മറുപടി കൊടുത്തു, അവരുടെ ഒക്കെ ചോദ്യവും പരിചരണവും മറ്റും കണ്ടാൽ എനിക്കെന്തോ വല്യ അസുഖ മാണെന്ന് തോന്നും, അപ്പഴാ കുറച്ച് മാറി എന്നെ തന്നെ നോക്കി നിൽക്കുന്ന കലിപ്പനെ കണ്ടത്, ഞാൻ നോക്കുന്നത് മനസ്സിലായതും ഒന്ന് ചിരിച്ചു, ഞാനത് കാണാത്തത് പോലെ മുഖം തിരിച്ചു, ••••• വൈകീട്ട് ഡിസ്ച്ചാർജ് ആയി, ബിപി ലോ ആയത് കൊണ്ടാ ഞാനിവിടെ കിടക്കുന്നതെന്ന് ഡോക്ടർ പറഞ്ഞപ്പോഴാ അറിയുന്നത്, ഡിസ്ച്ചാർജ് ആയി കലിപ്പൻ എന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ തുനിഞ്ഞപ്പോ ഞാൻ സമ്മതിച്ചില്ല,

എന്റെ ഉപ്പാനോടും ഉമ്മാനോടും കരഞ്ഞ് പറഞ്ഞു ഞാനും അവരെ കൂടെ വരുന്നുണ്ടെന്ന്, ആദ്യം ഒന്നും അവര് സമ്മതിച്ചില്ല, പിന്നെ ഞാൻ കരഞ്ഞ് സീനാക്കിയപ്പൊ സമ്മതിച്ചു, പോകുന്നതിന് മുമ്പ് എന്നെ സങ്കടത്തോടെ നോക്കി നിൽക്കുന്ന കലിപ്പനെ കണ്ടെങ്കിലും ഞാൻ മൈന്റ് ചെയ്തില്ല, ••••••• രാത്രി ഭക്ഷണം കഴിച്ച് മരുന്നും കുടിച്ച് ഒന്ന് കണ്ണടച്ചപ്പോഴാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്, ഈ സമയത്ത് ഇത് ആരാണാവോ, വല്ല കളളൻ മാരും ആവോ,, കാലടി ശബ്ദം എന്റെ അടുത്ത് എത്തിയതും ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ചു, ആരോ എന്റെ അടുത്ത് ഇരുന്നത് പോലെ തോന്നി, പേടിച്ചിട്ട് എന്റെ ഹാർട്ടൊക്കെ പുറത്തേക്ക് ചാടുന്നത് പോലെ,, അലറി വിളിക്കണമെന്നുണ്ട്, പക്ഷേ പറ്റുന്നില്ല, തൊണ്ട വറ്റുന്നത് പോലെ,, പേടിയോടെ സ്വലാത്ത് ചെല്ലി കണ്ണ് ഇറുക്കി കിടന്നു, പെട്ടെന്ന് എന്റെ നെറുകിൽ ആരോ ചുമ്പിച്ചത് പോലെ തോന്നി, ഇനി കാക്കു എങ്ങാനും ആയിരിക്കൊ? , "റിയൂ,, എന്തിനാ പെണ്ണെ നീ എന്നെ ഇങ്ങനെ മൗനം കൊണ്ട് വേദനിപ്പിക്കുന്നത്, നീ എന്നെ അവഗണിച്ചപ്പോ എന്റെ ഹൃദയം പൊട്ടിപ്പോകുന്ന പോലെ തോന്നാ,, നീ ഇല്ലാത്തത് കൊണ്ട് വീട്ടിലെക്ക് പോവാൻ തോന്നുന്നില്ല, അതാ ഈ രാത്രി മതിൽ ചാടി വന്നത്,

നിന്റെ കയ്യിലെ വേദന കൊണ്ടാണോ നീ എന്നെ അവഗണിക്കുന്നത്, സോറി, അന്ന് ദേഷ്യം കൊണ്ട് ചെയ്ത് പോയതാ, ഇന്ന് അത് ഓർത്ത് ഞാൻ ഒത്തിരി വേദനിക്കുന്നുണ്ട്," ഓന്റെ സംസാരം കേട്ട് എന്റെ കിളി കൂടും കുടുക്കയും എടുത്ത് പറന്ന് പോയി, ഓൻ പറഞ്ഞതിന്റെ ഒക്കെ അർത്ഥം എന്താവും, ഓന് എന്നോട് ഇഷ്ടാണെന്നാണോ,,? എനിക്ക് വേണ്ടി ഈ രാത്രി മതില് ചാടി വന്നതെന്ന് കേട്ടപ്പോ എന്തോ എന്റെ കണ്ണ് നിറഞ്ഞത് പോലെ,, ഓന്റെ കണ്ണുനീർ മുഖത്ത് തട്ടിയപ്പോഴാ ചിന്തയിൽ നിന്നും ഉണർന്നത്, "ഐ ലവ് യു റിയൂ,," എന്റെ നെറ്റിയിൽ ചുണ്ട് ചേര്‍ത്ത് പുതപ്പെടുത്ത് എന്നെ ശരിക്ക് പതിപ്പിച്ച് ഓൻ പോയതും ഞാൻ തലക്ക് അടി കിട്ടിയത് പോലെ കിടന്നു, ഞാനിപ്പോ എന്താ കേട്ടത് കലിപ്പന് എന്നെ ഇഷ്ടാണെന്നോ,, അതോ ഞാൻ കേട്ടതിൽ വല്ല പിഴവും പറ്റിയതാവോ,,? അതോ ഞാൻ വല്ല സ്വപ്നവും കണ്ടതാവോ,, ആയിരിക്കും, കലിപ്പനെ കുറിച്ച് ഓർത്ത് അല്ലേ കിടന്നത്,, അല്ലാതെ കലിപ്പനൊന്നും എന്നെ ഇഷ്ടപ്പെടാൻ പോകുന്നില്ല, മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട് ഓരോ സ്വപ്നം, എല്ലാം മൈന്റിൽ നിന്ന് കളഞ്ഞ് ഞാൻ കണ്ണടച്ച് കിടന്നു, മരുന്നിന്റെ ക്ഷീണം കൊണ്ടാവും ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story