My Dear Hubby- 2: ഭാഗം 16

my dear hubby two

രചന: Nishana

"ഡാ അസീ,, നോരം ഒരുപാട് ആയി, നീ എണീക്കുന്നില്ലേ,," നൗഷു വന്ന് തട്ടി വിളിച്ചപ്പൊ ഞാൻ കണ്ണ് തുറന്ന് അവനെ ഒന്ന് നോക്കി തിരിഞ്ഞ് കിടന്നു, പെട്ടെന്ന് ബോധം വന്നതും ഞാൻ ചാടി എണീറ്റ് ചുറ്റും നോക്കി, "ഞാൻ ഇപ്പൊ എവിടെയാ,," "നിന്റെ അമ്മായി അപ്പന്റെ വീട്ടിൽ" എന്ന് അവൻ പറഞ്ഞപ്പോഴാ ഇന്നലത്തെ കാര്യങ്ങളൊക്കെ ഓർമ്മ വന്നത്, റിയു ഇല്ലാത്തത് കൊണ്ട് ആകെ ഒരു വീർപ്പ് മുട്ടലായിരുന്നു, അവള് മരുന്ന് കുടിച്ചോ ഭക്ഷണം കഴിച്ചോ ഉറങ്ങിയോ ഒന്നും അറിയാത്തത് കൊണ്ട് ഒരു മനസ്സമാധാനവും ഇല്ലായിരുന്നു, അതിന്റെ കൂടെ അവളുടെ അവഗണനയും, കിടന്നിട്ട് ഉറക്കം വന്നില്ല, അതാ രാത്രി ഇങ്ങോട്ട് വന്നത്, നൗഷൂനെ വിളിച്ച് വാതിൽ തുറപ്പിച്ചു, റിയൂനെ കണ്ടതിന് ശേഷാ ശ്വാസം നേരെ വീണത്, പിന്നെ രാത്രി തിരിച്ച് പോവാൻ തോന്നിയില്ല, നൗഷൂന്റെ മുറിയിൽ വന്ന് കിടന്നു, "ഡാ മതി ആലോചിച്ച് കൂട്ടിയത്, ഫ്രഷായി താഴെക്ക് വാ,, അവിടെ എല്ലാവരും നിന്നെ കാത്തിരിക്കാ" "എന്നെയോ,,? ഞാൻ ഇവിടെ ഉളള കാര്യം എങ്ങനെ അവർ അറിഞ്ഞു, " "ഞാൻ പറഞ്ഞു,,"

എന്ന് നൗഷു പറഞ്ഞതും ഞാൻ അവനെ തറപ്പിച്ചൊന്ന് നോക്കി, അവൻ ഒന്ന് ഇളിച്ച് കാണിച്ച് വേഗം അവിടുന്ന് എസ്കേപ്പ് ആയി, ഞാൻ ഫ്രഷായി താഴെക്ക് ചെന്നപ്പോ എല്ലാവരും നാസ്ത കഴിക്കാൻ ഇരുന്നിരുന്നു, ചെറിയ ഒരു ചമ്മലോടെ ഞാൻ അങ്ങോട്ട് ചെന്നതും അവരൊക്കെ എന്നെ ആക്കി ചിരിക്കുന്നുണ്ട്, ഞാനൊരു ചമ്മിയ ചിരി ചിരിച്ച് കഴിക്കാനിരുന്നു, കഴിക്കുന്നതിനിടയിൽ റിയൂനെ നോക്കിയപ്പോ അവള് എന്നെ തന്നെ മിഴിച്ച് നോക്കുന്നുണ്ട്, ഇടക്ക് കണ്ണൊക്കെ തിരുമ്മുന്നും ഉണ്ട്, ഇവൾക്കിത് എന്ത് പറ്റി, ഞാൻ പുരികംപൊക്കി എന്താന്ന് ചോദിച്ചപ്പോ അവള് പെട്ടെന്ന് നോട്ടം മാറ്റി, ഞാൻ ചിരിയോടെ കഴിപ്പ് തുടർന്നു, ഇടക്ക് വീണ്ടും റിയൂനെ നോക്കിയപ്പോ അവള് എന്നെ തന്നെ നോക്കുന്നത് കണ്ടു, ഞാൻ നോക്കുന്നത് കാണുമ്പോ അവള് നോട്ടം മാറ്റും, ഇന്നലെ അബദ്ധത്തിലും കൂടി എന്നെ നോക്കാതിരുന്ന ആളാ ഇന്ന് ഇങ്ങനെ ഒളിഞ്ഞ് നോക്കുന്നത്, "അസി,, നീ ഇനി രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാ മതി, വെറുതെ രാത്രി മതില് ചാടി ബുദ്ധിമുട്ടണ്ട," എന്ന് കുഞ്ഞിക്ക പറഞ്ഞതും റിയു ഇരുന്ന് ചുമക്കാൻ തുടങ്ങി, അത് കണ്ട് കുഞ്ഞിക്ക ഞങ്ങളെ രണ്ട് പേരെയും നോക്കി ഒരു ആക്കിയ ചിരിയോടെ എണീറ്റ് പോയി, •••••••••••••••••••••••••••••••••

ശ്ശൊ ആകെ കൺഫ്യൂശനായല്ലോ,, അപ്പൊ ഇന്നലെ രാത്രി ഞാൻ സ്വപ്നം കണ്ടതല്ലായിരുന്നോ,, എന്റെ റബ്ബേ,, ഇത് വരെ ഉണ്ടായിരുന്ന സമാധാനവും പോയല്ലോ,, ഇന്നലെ രാത്രിയിലെ കാര്യങ്ങളൊക്കെ ആലോചിച്ച് ടെൻഷനായി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടയിലാണ് നാഫി വന്നത്, "നീ എന്താടി ഇങ്ങനെ വാലിന് തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്" എന്ന് നാഫി ചോദിച്ചതും ഞാൻ അവളെ കൈ പിടിച്ച് ബെഡിലിരുത്തി അവളുടെ അടുത്ത് ഞാനും ഇരുന്നു, ഇന്നലെ രാത്രിയിലെ കാര്യങ്ങളൊക്കെ ഞാൻ വളളി പുളളി കുത്ത് കോമ വിടാതെ എല്ലാം ഞാൻ അവളോട് പറഞ്ഞു, എല്ലാം കേട്ടാൽ അവൾ ഞെട്ടും എന്ന് കരുതിയ എനിക്ക് തെറ്റി, അവൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കാ,, "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്താ ഞെട്ടാത്തത്" "ഞാൻ ഒരു തവണ ഞെട്ടിയതാ,, " ഇളിച്ചോണ്ട് അവൾ പറഞ്ഞതും ഞാൻ സംശയത്തോടെ അവളെ നോക്കി, "റിയൂ,, അസിക്കാക്ക് നിന്നെ ഒത്തിരി ഇഷ്ടാ ടോ,," "അ,, അത് നിനക്ക് എങ്ങനെ അറിയാം,," എന്ന് ഞാൻ ചോദിച്ചപ്പോ അവൾ പറയുന്ന കാര്യം കേട്ട് എന്റെ കിളി മൊത്തം പോയി, കലിപ്പന് അപ്പൊ എന്നെ ഇഷ്ടം ആണോ,, കരയണോ ചിരിക്കണോ എന്നറിയാൻ പറ്റാത്ത അവസ്ഥ,

ഞാൻ കുറച്ച് സമയം അങ്ങനെ ഇരുന്നു, അപ്പഴാ കലിപ്പൻ മുറിയിലേക്ക് വന്നത്, ഓനെ കണ്ടതും നാഫി എന്നെ ഒന്ന് ആക്കിച്ചിരിച്ചിട്ട് പോയി, എന്തോ ഇപ്പൊ എനിക്ക് കലിപ്പന്റെ മുഖത്തേക്കേ നോക്കാൻ കഴിയുന്നില്ല, ഞാൻ തലതാഴ്ത്തി ഇരുന്നു, "എന്ത് പറ്റി റിയൂ, കൈ വേദനിക്കുന്നുണ്ടോ, ?" എന്റെ അടുത്ത് വന്നിരുന്ന് കലിപ്പൻ ചോദിച്ചതും ഞാൻ ഇല്ലാന്ന് തലയാട്ടി, "ദേഷ്യാണോ,,, എന്തോട്," അത് ചോദിച്ചപ്പോ ഓന്റെ ശബ്ദം ചെറുതായി ഇടറിയിരുന്നു, ഇനിയും വയ്യ ഈ പാവത്തിനെ വിശമിപ്പിക്കാൻ, ഞാൻ പഴയ റിയു ആയേ പറ്റൂ,, ഒന്ന് നെടുവീപ്പിട്ട് ഞാൻ കലിപ്പനെ നോക്കി, ഓന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്, എന്തോ അത് കണ്ടപ്പോ സഹിച്ചില്ല, "അയ്യേ,, ഈ കലിപ്പൻ മാരൊക്കെ കരയോ,, " ഞാൻ ചോദിച്ചതും ഓൻ പെട്ടെന്ന് തിരിഞ്ഞ് നിന്നു, കണ്ണ് തുടക്കാനാവും, ഇങ്ങേര് ഇത്രയും പാവമായിരുന്നോ റബ്ബേ,, കുറച്ച് നേരം ഓൻ അങ്ങനെ നിന്നു, പിന്നെ എന്നെ നോക്കാതെ ടേബിളിലുണ്ടായിരുന്ന എന്റെ മരുന്നും ഒരു ഗ്ലാസ് വെളളവുമെടുത്ത് എന്റെ നേരെ നീട്ടി, ഞാനത് വാങ്ങാതെ കൈ കെട്ടി നിന്നു, ഓൻ സംശയത്തോടെ എന്നെ നോക്കിയതും ഞാൻ വാ തുറന്നു കൊടുത്തു, ഓൻ അത്ഭുതത്തോടെ എന്നെ നോക്കി മരുന്ന് എന്റെ വായയിൽ വെച്ച് തന്ന് വെളളവും തന്നു, മരുന്ന് കഴിച്ച് ഞാൻ കലിപ്പനെ നോക്കി, എന്താ പറയേണ്ടത് എന്ന് അറിയില്ല, അല്ലെങ്കിൽ എപ്പോഴും കലിപ്പൻ എന്നെ ചൊറിഞ്ഞോണ്ടിരിക്കാറാണ് പതിവ്, ഇന്ന് പക്ഷേ അങ്ങേര് എന്നെ മൈന്റ് പോലും ചെയ്യുന്നില്ല,

ഞാൻ കലിപ്പനെ തന്നെ നോക്കി നിന്നു, നാഫി പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നതും എന്റെ ചുണ്ടിൽ ഒരു ചിരി വിടര്‍ന്നു, ഓൻ ഫോണെടുത്ത് ചെയറിലേക്ക് ഇരുന്നു, തെണ്ടി ഇങ്ങേർക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്നൂടെ,, മനുഷ്യനിവിടെ ആകെ ബോറടിച്ചിരിക്കാ,, ഇനി ഇപ്പോ അങ്ങോട്ട് കേറി മാന്തേണ്ടി വരും, ഞാൻ എന്റെ ഫോണെടുത്ത് ബെഡിലേക്ക് കിടന്ന് അതിൽ കലിപ്പന്റെ നമ്പർ ടൈൽ ചെയ്തു, ഫോൺ റിങ് ചെയ്തതും കലിപ്പൻ എന്നെ നോക്കുന്നത് ഒളികണ്ണിട്ട് നോക്കിയപ്പോ കണ്ടു, ഞാൻ ചിരി കടിച്ച് പിടിച്ച് ഒന്നും അറിയാത്തത് പോലെ ഇരുന്നു, കലിപ്പൻ ഫോൺ കട്ട് ചെയ്തു, ആഹാ അത്രക്ക് ആയോ,, ഞാൻ വീണ്ടും അടിച്ചു, അവൻ ഓഫ് ചെയ്തു ഞാൻ അടിച്ചു, അങ്ങനെ അഞ്ചാറ് വട്ടം അടിച്ചു, ഇപ്പൊ കലിപ്പാവും എന്നും കരുതി ഇരിക്കുന്നതിനിടയിൽ തെണ്ടി ഫോൺ സ്വിച്ച് ഓഫ് ആക്കി ഒറ്റ പോക്കായിരുന്നു പുറത്തേക്ക്, ഓൻ പോകുന്നതും നോക്കി ഞാൻ വായും പൊളിച്ച് ഇരുന്നു,, അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ,, ഞാനും ഓന്റെ പിറകെ പോയി, ഞാൻ ചെന്ന് നോക്കുമ്പോ ഓൻ ഹാളിലിരുന്ന് ടി വി കാണുകയാണ് അതും സ്പോട്സ്, മുഖത്താണെങ്കിൽ ഒരു പരിഹാസ ചിരിയും ഉണ്ട്, മോനെ കലിപ്പാ നിന്നെ ഞാനിന്ന് കലിപ്പനാക്കും നോക്കിക്കോ,

ഞാൻ ഓടിച്ചെന്ന് ഓന്റെ അടുത്ത് ഇരുന്ന് റീമോർട്ട് തട്ടിപ്പറിച്ച് വാങ്ങി ചാനൽ മാറ്റി കലിപ്പനെ നോക്കി പുഛിച്ച് ചിരിച്ചു, പക്ഷേ ഓൻ കലിപ്പാവുംന്ന് കരുതിയ എനിക്ക് തെറ്റി, ഓൻ ടി വിയിലേക്കും നോക്കി ചിരി കടിച്ച് പിടിച്ച് ഇരിക്കുന്നുണ്ട്, ഇങ്ങേരെന്താ ഇങ്ങനെ ചിരിക്കുന്നത്, ഇതല്ലല്ലോ ഞാൻ മനസ്സിൽ കണ്ട സീൻ, ഞാൻ ഓനെ കൂർപ്പിച്ച് ഒന്ന് നോക്കി, "അത് ശരി കെട്ടിയോനും കെട്ടിയോളും ഇവിടെ റൊമാൻസും കണ്ട് ഇരിക്കാലെ, ബാക്കിയുളളവരെ വഴിതെറ്റിക്കാൻ,," പിറകിൽ നിന്ന് കാക്കു വിളിച്ച് പറഞ്ഞതും ഞാൻ ഓനെ ഒന്ന് നോക്കി, തെണ്ടി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്, ഞാൻ ഓനെ നോക്കി കൊഞ്ഞനം കുത്തി കലിപ്പനെ നോക്കിയപ്പോ ഓൻ ചുണ്ട് കടിച്ച് വല്ലാത്ത ഒരു ഭാവത്തോടെ എന്നെ നോക്കാ,, ഇവർക്കൊക്കെ ഇത് എന്ത് പറ്റിയതാ,, ഞാൻ കലിപ്പനിൽ നിന്നും നോട്ടം തെറ്റിച്ച് ടി വിയിലേക്ക് നോക്കിയതും പകച്ച് പോയി എന്റെ ബാല്യംവും കൗമാരവും, നല്ലൊരു കിസ്സിങ് സീൻ, നായകനും നായികയും മത്സരിച്ച് കിസ്സെയ്യുന്നു, ഞാൻ പെട്ടെന്ന് തന്നെ ടി വി ഓഫ് ചെയ്ത് ഇടം കണ്ണിട്ട് കലിപ്പനെ നോക്കി, ഓൻ എന്നെ നോക്കി, ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല, ഞാൻ അവിടുന്ന് എണീറ്റ് പോകാൻ തുനിഞ്ഞതും പെട്ടെന്ന് ഓൻ എന്നെ പൊക്കി എടുത്ത് ഓന്റെ മടിയിലേക്ക് വെച്ചു,

ഞാൻ കണ്ണും മിഴിച്ച് ഓനെ നോക്കിയപ്പോ തെണ്ടി ഒരു കളളച്ചിരിയോടെ എന്റെ ചുണ്ടിലേക്ക് നോക്കാ,, ഇന്ന് ഇവിടെ വല്ലതും നടക്കും, ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ വരുന്നത് കണ്ടതും ഞാൻ കണ്ണടച്ച് ഓന്റെ ഷർട്ടിൽ പിടി മുറുക്കി, ഓന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടിയപ്പൊ ഇപ്പൊ ഒരു കിസ്സ് കിട്ടുമെന്നും പ്രതീക്ഷിച്ച് ഞാനിരുന്നു, പെട്ടെന്ന് ആ തെണ്ടി എന്റെ കവിളിൽ ഒറ്റ കടി ആയിരുന്നു, ഉമ്മാ,,,, സ്വർഗം കണ്ടു, ഞാൻ കണ്ണ് തുറന്ന് ഓനെ ദേഷ്യത്തോടെ നോക്കി, പക്ഷേ ഓനത് മൈന്റ് ചെയ്യാതെ എന്റെ കവിളിൽ കുത്തിപ്പിടിച്ചു ഓൻ കടിച്ച ഭാഗത്ത് അമർത്തി ചുമ്പിച്ച് എന്നെ നോക്കി ഒന്ന് ഇളിച്ചു, "ടാ തെണ്ടി,, കല്യാണം കഴിക്കാത്ത പിള്ളേരെ വഴി തെറ്റിക്കാൻ ഇറങ്ങിയിരിക്കാ രണ്ടും എണീറ്റ് പോടി,," എന്ന് കാക്കു അറിയപ്പോഴാ ഓൻ അവിടെ ഉണ്ടെന്ന് ഓർമ്മ വന്നത്, ഞാൻ പെട്ടെന്ന് ചാടി എണീറ്റ് മുറിയിലേക്ക് ഓടി, ഹൊ തെണ്ടി ഒടുക്കത്തെ കടിയാ കടിച്ചത്, കാണിച്ച് തരാടാ നിനക്ക്, ശ്ശൊ എന്നാലും പ്രതീക്ഷച്ചത് ഒരു ലിപ് ലോക്കായിരുന്നു,, എന്നിട്ട് കിട്ടയതോ,, ആഹ് തൽക്കാരം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം,, ••••••• രാത്രി ഭക്ഷണം കഴിച്ച് ഞാൻ വേഗം മുറിയിലേക്ക് പോയി, കലിപ്പൻ എല്ലാവരോടും സംസാരിച്ച് ഇരിക്കാണ്, ഞാൻ മരുന്ന് കഴിച്ച് കലിപ്പനെ കാത്തിരുന്നു,

ഇങ്ങേര് ഇനി ഇങ്ങോട്ട് വരില്ലേ,, ഇന്നലത്തെ പോലെ കാക്കൂന്റെ കൂടെ കിടക്കോ,, അങ്ങനെ ആണെങ്കിൽ എന്റെ പ്ലാനൊക്കെ ചീറ്റിപ്പോകുമല്ലോ,, കുറച്ച് നേരം ഫോണിൽ തോണ്ടി ഇരുന്നു, ആരോ വരുന്ന ശബ്ദം കേട്ടതും ഫോണെടുത്ത് വെച്ച് വേഗം ബെഡിലേക്ക് കിടന്നു, വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഇടംകണ്ണിട്ട് നോക്കിയപ്പോ കലിപ്പനാണ്, ഞാൻ ഉറങ്ങിയത് പോലെ കിടന്നു, ഓൻ പുതപ്പെടുത്ത് എന്നെ പുതപ്പിച്ച് നേരത്തെ കടിച്ച കവിളിൽ ചുമ്പിച്ച് എന്റെ അടുത്ത് വന്ന് എന്നെ ചേര്‍ത്ത് പിടിച്ച് കിടന്നു, ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ ഓൻ എന്തൊക്കെയോ ആലോചിച്ച് കിടക്കാണ്, ഞാൻ പെട്ടെന്ന് എണീറ്റതും ഓൻ എന്നെ സംശയത്തോടെ നോക്കി, ഞാൻ ഒരു ഒന്ന് സൈറ്റ് അടിച്ച് ഓന്റെ ഷർട്ടിലെ രണ്ട് ബട്ടൻസ് അഴിച്ചു ഓൻ എന്നെ മിഴിച്ച് നോക്കുന്നുണ്ട്, ചെക്കന്റെ കിളി ഒക്കെ പാറി പോയെന്ന് തോന്നുന്നു, ഞാൻ ഓനെ സൈറ്റ് അടിച്ച് ഓന്റെ നഗ്നമായ നെഞ്ചിൽ എന്റെ പല്ലുകൾ ആഴ്ന്നിറക്കി,,, കുറച്ച് കഴിഞ്ഞ് ഞാൻ അകന്ന് മാറി നോക്കിയപ്പോ ഓൻകണ്ണടച്ച് കിടക്കാ,, രണ്ട് കണ്ണിൽ നിന്നും വെളളം വന്നിട്ടുണ്ട്, ഞാൻ അവിടെ അമർത്തി ചുമ്പിച്ച് ഒരു ചിരിയോടെ അകന്ന് മാറി, "ഇപ്പൊ സെയിംറ്റു സെയിം, ". എന്നും പറഞ്ഞ് ഞാൻ എണീറ്റ് മാറാൻ നോക്കിയതും ഓൻ എന്റെ അരയിലൂടെ കയ്യിട്ട് ലോക്ക് ചെയ്തു, പടച്ചോനെ പണി പാളിയോ,, ഞാൻ ഓന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി, അവിടെ ഒരു കളളച്ചിരിയുണ്ട്, ഞാൻ കുതറി മാറാൻ നോക്കി എങ്കിലും പറ്റിയില്ല,

ഞാൻ ദയനീയമായി ഓനെ നോക്കി, "റിയൂ,, " "ഹ്മ്മ് " "നിനക്ക് എന്നോട് ദേഷ്യമുണ്ടോ, ?" സൗമ്യതയോടെ ഓൻ ചോദിച്ചപ്പോ ഞാൻ ഇല്ലെന്ന് തലയാട്ടി, "സോറി " ബാൻഡേജ് ഇട്ട എന്റെ കയ്യിൽ ചുമ്പിച്ച് ഓൻ പറഞ്ഞതും ഞാൻ ഒരു ചിരിയോടെ ഓന്റെ നെഞ്ചിൽ തലവെച്ച് ഓനെ കെട്ടിപ്പിടിച്ച് കിടന്നു, ••••••• രാവിലെ എണീറ്റപ്പോ കലിപ്പനെ കണ്ടില്ല, ഫ്രഷായി താഴെക്ക് ചെന്ന് നോക്കി, അവിടെ ഒന്നും ഓനെ കണ്ടില്ല, ഞാൻ നോക്കുന്നത് കണ്ട് ഉപ്പ പറഞ്ഞു കലിപ്പൻ ഓഫീസിലെന്തോ അത്യാവശ്യമുളളത് കൊണ്ട് നേരത്തെ പോയെന്ന്, എന്തോ എന്നോട് പറയാതെ പോയപ്പോ സങ്കടം തോന്നി, ഞാൻ ഉറങ്ങായത് കൊണ്ട് ശല്യം ചെയ്യണ്ടാ എന്ന് കരുതി ആവും പറയാതിരുന്നത്, അന്നത്തെ ദിവസം എങ്ങനെ ഒക്കെയൊ തളളിനീക്കി, രാത്രി കലിപ്പൻ വരും എന്ന് കരുതി ഉറങ്ങാതെ കാത്തിരുന്നു, പക്ഷേ വന്നില്ല, പിറ്റേ ദിവസവും കാത്തിരുന്നു വന്നില്ല, ഓനെ കാണാത്തത് കൊണ്ട് ആണെങ്കിൽ ഭ്രാന്ത് പിടിക്കുന്നപോലെ, ഒന്നും കഴിക്കാൻ തോന്നുന്നില്ല, നാലും അഞ്ചും നേരം ആരെയും കൂസാതെ വെട്ടിവിഴുങ്ങിയിരുന്ന ഞാനാ ഇപ്പൊ ഒരു നേരം പോലും മര്യാദക്ക് കഴിക്കാൻ പറ്റുന്നില്ല, ഫോൺ വിളിച്ച് നോക്കി കിട്ടുന്നില്ല, എല്ലാം ഓക്കേ ആയീന്ന് കരുതിയതായിരുന്നു, എന്തായിരിക്കും കലിപ്പന് പറ്റിയത്, .... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story