My Dear Hubby- 2: ഭാഗം 17

my dear hubby two

രചന: Nishana

"അല്ല നീ ഇത് എങ്ങോട്ടാ പെട്ടീം കിടക്കയും എടുത്ത് " രാവിലെ തന്നെ കലിപ്പന്റെ അടുത്തേക്ക് പോകാൻ റെഡിയായി ബാഗും എടുത്ത് ഇറങ്ങിയ എന്നെ കണ്ട് ഉപ്പ ചോദിച്ചു, "അ,, അത് പിന്നെ,, കോളേജ് തുറന്നിട്ട് ഒരാഴ്ച്ച ആയില്ലെ ഇനിയും ക്ലാസ് കളയണ്ടാന്ന് കരുതി, " ഞാൻ എങ്ങനെ ഒക്കെയൊ പറഞ്ഞ് ഒപ്പിച്ചു, "അല്ലാതെ എന്റെ മരുമോനെ കാണാനല്ല ല്ലോ,,?" എന്ന് ഉപ്പ ചോദിച്ചപ്പോ ഞാനൊരു ചമ്മിയ ചിരി ചിരിച്ചു, "ഇങ്ങോട്ട് വരണം എന്നും പറഞ്ഞ് കാറിപ്പൊളിച്ച മൊതലാ,, " "ഏതായാലും ഒറ്റക്ക് പോവണ്ട, നൗഷു ഓഫീസിൽ നിന്ന് വന്നിട്ട് അവൻ ആക്കി തരും" എന്ന് ഉപ്പ പറഞ്ഞപ്പോ ഞാൻ തലയാട്ടി, പിന്നെ കാക്കു വരാൻ കാത്തിരിക്കായിരുന്നു, വൈകീട്ട് കാക്കു വന്നതും ഞാനും നാഫിയും കലിപ്പന്റെ വീട്ടിലെക്ക് തിരിച്ചു, എന്നെ കണ്ടതും വീട്ടിൽ എല്ലാവരൂടെ പൊതിഞ്ഞു, അവരൊക്കെ കയ്യിന്റെ വേദനയെ കുറിച്ച് ചോദിച്ചു, അവർക്കൊക്കെ മറുപടി കൊടുക്കുന്ന കൂട്ടത്തിൽ ഞാൻ കലിപ്പനെ നോക്കി പക്ഷേ ഓനെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല, വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് ഉമ്മ എന്നോട് പോയി റെസ്റ്റ് എടുക്കാൻ പറഞ്ഞതും ഞാൻ ആലിയുടെ കൈ പിടിച്ച് മുകളിലേക്ക് പോയി, "റിയൂ,, ഇപ്പൊ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ, കയ്യിന്റെ വേദന ഒക്കെ കുറവുണ്ടോ,,?" ആലി

"ആഹ് ഇവൾക്ക് ഇപ്പൊ കയ്യിനല്ല വേദന നെഞ്ചിനാ,, അതും അസിക്കാനെ കാണാത്തത് കൊണ്ട് " എന്ന് നാഫി പറഞ്ഞതും ആലി എന്നെ അത്ഭുതത്തോടെ നോക്കി, "അപ്പൊ നിങ്ങള് ഒട്ടൊക്കെ മാറിയോ,,?" "പിന്നെ ഇപ്പൊ ഒടുക്കത്തെ റൊമാൻസല്ലെ,," എന്നും പറഞ്ഞ് നാഫി കലിപ്പൻ അവളോട് പറഞ്ഞത് തൊട്ട് ഞാൻ അവളോട് പറഞ്ഞത് എല്ലാം വിളമ്പി, എല്ലാം കേട്ട് കഴിഞ്ഞതും ആലി എന്നെ കെട്ടിപ്പിടിച്ചു, "സന്തോഷായി ഗോപിയേട്ടാ സന്തോഷായി, ഇനി എത്രയും പെട്ടെന്ന് രണ്ടാളൂടെ എനിക്ക് കളിപ്പിക്കാനൊരു കുഞ്ഞാവയെ തന്നോണ്ടൂ,," "അങ്ങനെ നിനക്ക് കളിപ്പിക്കാനാണെങ്കിൽ കാക്കൂനോട് പറയുന്നതാവും നല്ലത്, " "ആഗ്രഹമില്ലാഞ്ഞിട്ടല്ല, നിന്റെ ഉപ്പാക്ക് തോന്നിയ ബുദ്ധി എന്റെ ഉപ്പാക്ക് തോന്നേണ്ട,," ആലി സങ്കടത്തോടെ പറഞ്ഞു "നിങ്ങളെ രണ്ടിന്റെ കാര്യും ഇപ്പൊ സെറ്റായി, എന്റ കാര്യം ക്കെ ഇനി എന്നാണാവോ സെറ്റാവാ," നാഫി "നീ ആദ്യം റാഫിക്കാനോട് നിന്റെ സ്പാർക്കിനെ കുറിച്ച് പറ, എന്നിട്ടല്ലെ സെറ്റാക്കൽ, " "നിങ്ങള് എന്നെ അങ്ങനെ പുഛിക്കണ്ട, ഇന്നേക്ക് മൂന്നാം നാൾ ഞാൻ എന്റെ ഇഷ്ടം റാഫിക്കാനെ അറിയിക്കുകയും ചെയ്യും, മൂപ്പരെ കൊണ്ട് എന്നെ പ്രപ്പോസ് ചെയ്യിക്കുകയും ചെയ്യും, ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടികളാണേ സത്യം " നാഫിയുടെ സംസാരം കേട്ട് ഞാനും ആലിയും പൊട്ടിച്ചിരിച്ചു,

പെട്ടെന്ന് ആലി സ്വിച്ചിട്ട പോലെ ചിരി നിർത്തി, ഞാൻ എന്താന്നുളള ഭാവത്തോടെ ഓളെ നോക്കിയപ്പോ അവള് വാതിലിനടുത്തേക്ക് കണ്ണ് കാണിച്ചു, അത് കണ്ട് ഞാൻ വാതിലിനടുത്തേക്ക് നോക്കിയപ്പോ റാഫിക്കയുണ്ട് അവിടെ കയ്യും കെട്ടി നിൽക്കുന്നു, കൂടെ കാക്കുവും ബാസിക്കയും ഉണ്ട്, അപ്പൊ എന്തായാലും കലിപ്പനും വന്നിട്ടുണ്ടാവും, ഞാൻ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു, അവരെ കൂടെ കലിപ്പനെ കാണാനില്ല, ഇനി ചിലപ്പോ മുറിയിലേക്ക് പോയിട്ടുണ്ടാവോ,, "നീ നോക്കണ്ട, അസി ഇല്ല, അവൻ ഓഫീസിലാ,,വൈകും" എന്ന് കാക്കു പറഞ്ഞതും ഞാൻ നിരാശയോടെ തലയാട്ടി, •••••••••••••••••••••••••••••••••• ( നാഫി ) ആലിയുടെയും റിയൂന്റെയും ചിരി സ്വിച്ചിട്ട പോലെ നിന്നപ്പൊ ഞാൻ രണ്ടിനേയും സംശയത്തോടെ നോക്കി, രണ്ടും വാതിലിനടുത്തേക്ക് മിഴിച്ച് നോക്കുന്നത് കണ്ട് അവിടെ എന്താന്ന് ഞാനും നോക്കി, ദെ നിൽക്കുന്നു റാഫിക്ക, ആ നിർത്തം കണ്ടാൽ അറിയാം എല്ലാം കേട്ടിട്ടുണ്ടെന്ന്, അയ്യേ ഇനി ഇപ്പൊ എന്താ ചെയ്യാ,, ഇറങ്ങി ഓടിയാലോ,, പക്ഷേ അങ്ങേര് വാതിലിനടുത്ത് അല്ലേ നിൽക്കുന്നത്, ഞാൻ എന്ത് ചെയ്യുംന്ന് അറിയാതെ നിൽക്കുനനതിനിടയിൽ ബാസിക്ക റിയൂനോട് എന്തോ പറയാനുണ്ടെന്നും പറഞ്ഞ് അവളെ അവിടുന്ന് കൊണ്ട് പോയി,

കുറച്ച് കഴിഞ്ഞപ്പൊ നൗഷുക്ക ആലിയേയും കൊണ്ട് പോയി, തെണ്ടികൾ മനപ്പൂർവ്വം എന്നെ ഇട്ടിട്ട് പോയതാ,, പെട്ടെന്ന് റാഫിക്ക എന്റെ നേരെ നടന്ന് വന്ന് എന്റെ മുമ്പിൽ കയ്യും കെട്ടി നിന്നു, ഞാനാണെങ്കിൽ എങ്ങോട്ട് പോവും എന്ന് അറിയാതെ ആകെ വിയർത്തു, "എന്തേ പറയിക്കുന്നില്ലെ,,," ഒറ്റപ്പുരികം പൊക്കി ഓൻ ചോദിച്ചതും ഞാൻ എന്നാന്നുളള ഭാവത്തോടെ ഓനെ നോക്കി, "അല്ല, ആരോ എന്നെ കൊണ്ട് ഇഷ്ടാണെന്ന് പറയിക്കും എന്ന് എന്റെ ഭാവി കുട്ടികളെ തൊട്ട് സത്യം ചെയ്തിരുന്നല്ലോ,," ഗൗരവത്തോടെ ഓൻ പറയുന്നത് കേട്ട് ഞാൻ നിന്ന് ബബ്ബബ്ബ അടിച്ചു, പെട്ടെന്ന് ഓൻ എന്റെ കൈ പിടിച്ച് വലിച്ച് എന്നെ ഓന്റെ നെഞ്ചിലേക്ക് ഇട്ടു, എന്റെ ഹൃദയമിടിപ്പ് കുതിച്ച് ഉയർന്നു, പേടിച്ചിട്ട് വിറക്കുന്നുണ്ടോന്നും സംശയമുണ്ട്, " ഏതായാലും നീ എന്റെ ഭാവി കുട്ടികളെ തൊട്ട് സത്യം ചെയ്തതല്ലേ,, അപ്പൊ ചോദിക്കട്ടേ,, എന്റെ ആ കുട്ടികളെ ഉമ്മ ആവാൻ സമ്മതമാണോ,," എന്ന് ഓൻ ചോദിച്ചതും ഞാൻ കണ്ണും വിടർത്തി ഓനെ നോക്കി, സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു, "സമ്മതമാണോ,,? " ഓൻ വീണ്ടും ചോദിച്ചതും ഞാൻ തലയാട്ടി, ഒരു ചിരിയോടെ ഓൻ എന്റെ കണ്ണുകളിൽ അധരം പതിപ്പിച്ചും ഞാൻ നാണത്തോടെ ഓന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി, ••••••••••••••••••••••••••••••••••

അങ്ങനെ നാഫിയുടെ കാര്യവും സെറ്റായി, എന്നാലും ഇത്ര പെട്ടെന്ന് എല്ലാം ക്ലിയറാവും എന്ന് കരുതിയില്ല, വൈകീട്ട് എല്ലാവരൂടെ ഒന്നിച്ചിരുന്ന് ചായ കുടിച്ചപ്പൊ രണ്ടും കൂടി കണ്ണ് കൊണ്ട് കഥകളി കളിക്കാ,, കുറച്ച് നേരം എല്ലാവരൂടെ സംസാരിച്ചിരുന്നു പിന്നെ കാക്കുവും റാഫിക്കയും പോയി, രാത്രി എല്ലാവരും ഭക്ഷണം കഴിച്ചപ്പൊ ഞാൻ കലിപ്പന്റെ കൂടെ കഴിക്കൂ എന്ന് പറഞ്ഞ് ഇരുന്നു, പക്ഷേ കലിപ്പൻ വരാൻ ഒരുപാട് വൈകുംന്നും പുറത്ത് നിന്ന് കഴിച്ചെ വരൂന്നും ഉമ്മ പറഞ്ഞപ്പൊ ഞാൻ മനസ്സില്ലാ മനസ്സോടെ കഴിച്ചെന്ന് വരുത്തി മുറിയിലേക്ക് പോയി, 12 മണി ഇത് വരെ എന്താ കലിപ്പൻ എത്തിയില്ലല്ലോ, വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നില്ല, ഫോണും ഓഫ് ചെയ്ത് ഇത് എവിടെ പോയി കിടക്കാ,, ഇത്ര വലിയ മല മറിക്കുന്ന എന്ത് ജോലിയാ ഓഫീസിലുളളത്, ഉറക്കം വന്നിട്ട് വയ്യ, ഞാൻ മുഖം കഴുകി സോഫയിൽ വന്ന് ഇരുന്നു, പെട്ടെന്നാണ് ബാൽക്കണിയിൽ നിന്നും എന്തോ ശബ്ദം കേട്ടത്, വല്ല കളളൻ മാരും ആവോ,, റബ്ബേ,, എല്ലാവരും ഉറങ്ങീട്ടുണ്ടാവും, എന്റെ കഷ്ട കാലത്തിനാണെങ്കിൽ ഞാൻ ബാൽക്കണിയിലെ വാതിൽ ലോക്ക് ചെയ്യാനും മറന്നു, ഇനി ഇപ്പൊ എന്താ റബ്ബെ ചെയ്യാ,, 'പേടിച്ചിട്ട് കാര്യമില്ല റിയൂ,, ധൈര്യ പൂർവ്വം നേരിടണം' എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് പടിപ്പിച്ച് ഒരു വെയ്സെടുത്ത് വാതിലിനടുത്ത് മറഞ്ഞ് നിന്നു, പെട്ടെന്ന് ആരോ വാതിൽ തുറന്ന് മുറിയിലേക്ക് വന്നതും ഞാൻ വേയ്സ് കൊണ്ട് അയാളെ അടിച്ചു, "ഉമ്മാ,,,," ••••••••••••••••••••••••••••••••••

ഇപ്പൊ കുറച്ച് ദിവസമായിട്ട് ഓഫിസിൽ ഒരു പാട് വർക്കുണ്ടായിരുന്നു, ഇന്ന് തന്നെ മുഴുവൻ തീർക്കണം എന്നുളള വാശിക്ക് മുഴുവൻ ഇരുന്ന് തീർത്തു, വീട്ടിലെത്തി ആബിക്കാനെ ഫോണിൽ വിളിക്കാൻ നോക്കിയപ്പോ ഫോൺ ഓഫ് ആണ്, കോളിങ് ബെല്ലടിച്ചാൽ എല്ലാവരും ഉണരും, ഇനി ഇപ്പൊ ഒറ്റ വഴിയെ ഒളളൂ,, ഞാൻ വീടിന് സൈഡിലേക്ക് പോയി, അവിടെയുളള ഒരു മാവിന്റെ ചില്ല എന്റെ മുറിയുടെ ബാൽക്കണിയിലേക്ക് ചാഞ്ഞ് ആണ് നിൽക്കുന്നത്, പണ്ട് കോളേജിൽ പടിക്കുന്ന കാലത്ത് ഉപ്പയും ഉമ്മയും അറിയാതെ ഈ വഴിയിലൂടെയാണ് സെക്കന്‍ഡ് ഷോക്കൊക്കെ പോയിരുന്നത്, ഞാൻ ആ മാവിൽ വലിഞ്ഞ് കയറി ബാൽക്കണിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന ചില്ലയിലൂടെ ബാൽക്കണിയിലേക്ക് ചാടി, ഹാവു ഭാഗ്യമുണ്ട്, മുറിയിലേക്കുളള വാതിൽ ലോക്ക് ചെയ്തിട്ടില്ല, ഞാൻ വാതിൽ തുറന്ന് അകത്ത് കയറിയതും എന്തോ വന്ന് എന്റെ തലക്കടിച്ചതും ഒന്നിച്ചായിരുന്നു, "ഉമ്മാ,,," കണ്ണീന്ന് പൊന്നീച്ച പാറി, ഞാൻ തലയിൽ കൈ വെച്ച് തിരിഞ്ഞ് നോക്കിയപ്പോ ദെ നിൽക്കുന്നു എന്റെ കെട്ടിയോൾ, ഇവള് എപ്പോഴാ ഇവിടെ എത്തിയത്, "നീ എന്താടി എന്നെ കൊല്ലാൻ നോക്കാണോ,,?" "സ,, സോറി,, ഞാൻ കളളനാണെന്ന് കരുതി" "ഹൊ എന്റെ അമ്മോ,," ഞാൻ തലയും തടവി സോഫയിൽ പോയി ഇരുന്നു, "നല്ല വേദന ഉണ്ടോ,,?" "ഏയ് തലക്ക് അടി കിട്ടിയാൽ നല്ല സുഖം ആണല്ലോ,,"

എന്ന് ഞാൻ പറഞ്ഞതും അവള് ഒന്നും മിണ്ടാതെ മുറിയിൽ നിന്ന് ഇറങ്ങി പോയി, പിണങ്ങിപ്പോയതാണോ,,? എനിക്ക് അല്ലേ വേദനിച്ചത്, അതിന് അവള് എന്തിനാ പിണങ്ങുന്നത്, ഹൂ,, നല്ല വേദന,, ഞാൻ തലയും തടവി ഇരുന്നു, കുറച്ച് കഴിഞ്ഞപ്പൊ റിയു വന്നു, അവളുടെ കയ്യിൽ ഐസ്ക്യൂബ് ഉണ്ട്, അപ്പൊ അത് എടുക്കാൻ പോയതാണല്ലെ,, അവള് എന്റെ അടുത്ത് വന്നിരുന്ന് ഐസ്ക്യൂബ് എന്റെ തലയിൽ വെച്ച് തന്നു, കുറച്ച് നേരം അങ്ങനെ പിടിച്ചപ്പൊ വേദനക്ക് നല്ല ആശ്വാസം, ഞാൻ റിയൂനെ നോക്കി, അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്, "ഓഹോ,, അപ്പൊ മാക്രിയും കരയും അല്ലെ,," എന്ന് ഞാൻ ചോദിച്ചിട്ടും അവള് ഒന്നും മിണ്ടുന്നില്ല, ഞാൻ അവളെ കൈ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് ഇരുത്തി, "റിയൂ,, എന്തിനാ കരയുന്നത് " "ഒത്തിരി വേദനിച്ചോ,, സോറി മനപ്പൂർവ്വം ചെയ്തതല്ല, അറിയാതെ,," തേങ്ങലോടെ അവൾ പറഞ്ഞു, "അയ്യേ,, നീ ഇത്രെ ഒളളൂ,, എന്റെ കൂടെ വഴക്കുണ്ടാക്കാനൊക്കെ കട്ടക്ക് നിൽക്കുന്ന ആളാണല്ലൊ,, ഇപ്പൊ എന്തൂ പറ്റി ഐസ് വെക്കുന്നു, കണ്ണ് നിറക്കുന്നു, മഞ്ഞ് ഉരുകാൻ" "മഞ്ഞും കുഞ്ഞും ഒന്നും ഉരുകീട്ടില്ല, എന്റെ ഭാഗത്ത് നിന്ന് പറ്റിയതാണെന്ന് ഓർത്തിട്ടാ ഐസ് വെച്ചത്, ഇനി തന്നത്താന അങ്ങ് വെച്ചാ മതി, " ഐസ്ബൗള് എന്റെ കയ്യിൽ വെച്ച് അവള് ദേഷ്യത്തോടെ എണീറ്റ് ബെഡിൽ പോയി കിടന്നു, ഒരു ചിരിയോടെ ഞാൻ അവളെ ഒന്ന് നോക്കി എണീറ്റ് ഫ്രഷായി വന്ന് കിടന്നു,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story