My Dear Hubby- 2: ഭാഗം 18

my dear hubby two

രചന: Nishana

രാവിലെ എണീറ്റ് ഭക്ഷണം കഴിച്ച് ഒരുങ്ങാൻ തുടങ്ങി, കലിപ്പൻ എന്നെ ദേഷ്യം പടിപ്പിക്കാൻ ഓരോന്ന് പറഞ്ഞ് പിറകെ വന്നെങ്കിലും ഞാൻ ആ ഭാഗത്തേക്ക് നോക്കിയില്ല, ഒന്നും ഇല്ലെങ്കിലും ഇന്നലെ എന്നെ കളിയാക്കിയതല്ലെ,, കോളേജിലേക്ക് കലിപ്പൻ ഞങ്ങളെ കൊണ്ട് വിടാൻ വേണ്ടി ഒരുങ്ങുന്നത് കണ്ടതും ഞാൻ ബാസിക്കാനെ കുത്തി പൊക്കി ഞങ്ങളെ കോളേജിലേക്ക് ആക്കി തരാൻ പറഞ്ഞു, അത് കണ്ടതും കലിപ്പൻ ചവിട്ടിത്തുളളി മുറിയിലേക്ക് പോയി, ആലിയും നാഫിയും എന്നെ നോക്കി വല്ല ആവശ്യവും ഉണ്ടായിരുന്നോന്ന് ചോദിച്ചപ്പോ ഞാൻ അവർക്കൊന്ന് സൈറ്റ് അടിച്ച് കാണിച്ച് കൊടുത്ത് വണ്ടിയിലേക്ക് കയറി, ബാസിക്ക ഞങ്ങളെ കോളേജിന് മുമ്പിൽ ഇറക്കി വിട്ട് പോയി, ക്ലാസിലെത്തിയപ്പൊ നാജി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു, ഇത് വരെ വരാതിരുന്നത് എന്താന്നൊക്കെ ചോദിച്ചു, അവളോട് ഒന്ന് വീണ് കൈക്ക് പരിക്ക് പറ്റി എന്നും ഞാൻ വരാതിരുന്നത് കൊണ്ടാണ് നാഫിയും ആലിയും വരാതിരുന്നതെന്നും പറഞ്ഞു, ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ടായത് കൊണ്ട് ഞങ്ങൾ കോളേജ് മുഴുവൻ കാണാം എന്നും പറഞ്ഞ് ഇറങ്ങി, വഴിയിൽ വെച്ച് ഫൈസിയെ കണ്ടു, കൂടെ പൂച്ചക്കണ്ണനും ഉണ്ട്, എന്നെ കണ്ടതും പുളളിയൊന്ന് ചിരിച്ചു, ഞാൻ തിരിച്ചും, "മതി എടി ഓനെ ഊറ്റിയത്," എന്റെ തലക്ക് ഒരു കൊട്ട് തന്ന് ഫൈസി പറഞ്ഞതും ഞാനൊന്ന് ഇളിച്ച് കൊടുത്തു, "അല്ല നിന്റെ കയ്യൊക്കെ ശരിയായോ,,"

"പിന്നെ,, ദെ നോക്ക് ഒരു കുഴപ്പവും ഇല്ല " "ഇനി അളിയന് ദേഷ്യം വരുമ്പൊ വീണ്ടും പിടിച്ച് തിരിക്കൊ,," "പിന്നെ ഇങ്ങ് വരട്ടെ ഇനി തിരിക്കാൻ അപ്പൊ കാണിച്ച് കൊടുക്കാം," "അല്ല അപ്പൊ ആ മാളിൽ കണ്ടവനോ,,?" ഫൈസി "അവൻ എങ്ങാനും എന്റെ മുമ്പിലേക്ക് വന്നാൽ അവന്റെ മുട്ടുകാല് തല്ലിയൊടിച്ച് എന്റെ കൈ പിടിച്ച് തിരിച്ച അവന്റെ കൈ പിടിച്ച് ഒടിച്ച് അവന്റെ മൂക്കിനിട്ട് ഇടിച്ച് ആ മൂക്ക് കൊണ്ട് ക്ഷ ഞ്ഞ ങ്ങ വരപ്പിക്കും നോക്കിക്കൊ " എന്ന് ഞാൻ പറഞ്ഞതും ഫൈസി നടന്നത് തന്നെ എന്നും പറഞ്ഞ് ചിരിച്ചതും ഞാൻ ഓന്റെ പുറത്ത് നല്ലോണം കൊട്ടി ആ കാലമാടനോടുളള ദേഷ്യം തീർത്തു, ഞാൻ തിരിഞ്ഞ് നോക്കിയപ്പോ നാജിയും പൂച്ചക്കണ്ണനും എന്നെ മിഴിച്ച് നോക്കുന്നുണ്ട്, ആലിയും നാഫിയും പിന്നെ,, കുറെ നടന്നത് തന്നെ എന്ന ഭാവത്തോടെ പുഛിച്ച് നിൽക്കാ, ബ്ലടി ചങ്കത്തീസ്,, ക്ലാസ് തുടങ്ങാൻ സമയം ആയതും ഫൈസിയോടും പൂച്ചക്കണ്ണനോടും പറഞ്ഞ് ഞങ്ങൾ ക്ലാസിലേക്ക് വിട്ടു, അതിനിടയിൽ അന്ന് മാളിൽ വെച്ച് ആ ബ്ലൂ ഷർട്ട് മൊഞ്ചൻ (ഏയ് അയാളെ ഇനി മൊഞ്ചൻ എന്ന് വിളിക്കണ്ട കാട്ടുപോത്ത് അതാണ് അയാൾക്ക് പറ്റിയ പേര്) അവൻ എന്റെ കൈ പിടിച്ച് തിരിച്ചതൊക്കെ രണ്ടും കൂടി നാജിയോട് പറഞ്ഞു, "അത്രക്ക് വല്യ മൊഞ്ചനാണോ അയാൾ,,"

"അയാള് മൊഞ്ചനല്ല കാട്ടുപോത്ത് ആണ്, അലവലാതി, ഒരു പെണ്ണാണെന്ന് പോലും ഓർക്കാതെ എന്റെ കൈ പിടിച്ച് തിരിച്ചിട്ട്," "അപ്പൊ അസിക്കയോ, ,?," എന്ന് നാഫി എന്റെ ചെവിയിൽ ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു, "ഞാൻ കലിപ്പന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ,," എന്ന് ഞാൻ അവളോട് പറഞ്ഞതും അവള് ചിരിച്ചോണ്ട് തലയാട്ടി, നാജിയോട് എന്റെ മാരേജ് കഴിഞ്ഞത് പറഞ്ഞിട്ടില്ല ട്ടോ,, ഞങ്ങൾക്ക് മൂന്ന് പേർക്കും ഫൈസിക്കും അല്ലാതെ വേറെ ആർക്കും അക്കാര്യം അറിയില്ല, ••••••• ഞങ്ങള് നാലും കൂടി കത്തി വെച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് ക്ലാസ് നിശബ്ദമായി, ഞങ്ങള് നോക്കിയപ്പോ സാറ് വന്നതാണ്, പെട്ടെന്ന് തന്നെ ഞങ്ങൾ ഡീസന്റായി ഇരുന്നു, മുന്നിലുളള കുട്ടികളെ കൊണ്ട് സാറിന്റെ മുഖം ശരിക്ക് കണ്ടില്ല, ഞാൻ ഏന്തി വലിഞ്ഞ് നോക്കി ആൾ തിരിഞ്ഞ് നിൽക്കാണ്, "ഇതാണ് നമ്മുടെ ക്ലാസ് സാർ, ആഷിക് അലി,, ആളൊരു കിടുക്കാച്ചി ഐറ്റം ആണ് മക്കളെ,, " എന്ന് നാജി പറഞ്ഞതും അയാളെ കാണാനുളള ആകാംശയോടെ ഞങ്ങൾ എത്തി വലിഞ്ഞ് നോക്കി, അയാൾ തിരിഞ്ഞതും അയാളുടെ മുഖം കണ്ട് ഞെട്ടി ഞാൻ ആലിയെയും നാഫിയെയും നോക്കി, അവരും എന്നെ പോലെ ഞെട്ടിത്തരിച്ച് ഇരിക്കാ,, "

റിയൂ,, ഇയാളെ അല്ലെ നമ്മൾ മാളിൽ വെച്ച് കണ്ടത്," ആലി ചോദിച്ചപ്പോ ഞാൻ ദേഷ്യത്തോടെ തലയാട്ടി, അയാള് അവിടെ നിന്ന് ക്ലാസ് എടുക്കുന്നുണ്ട്, ഒന്നും എനിക്ക് മനസ്സിലായില്ല, കണ്ണിൽ മുഴുവൻ അന്ന് അയാൾ എന്റെ കൈ പിടിച്ച് തിരിച്ചതായിരുന്നു, ക്ലാസ് തീരുന്നത് വരെ ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി ഇരുന്നു, ബെല്ലടിച്ചതും അയാൾ ബുക്സെടുത്ത് പോയി, പോവുന്നതിന് മുമ്പ് അയാൾ എന്നെ നോക്കി പുഛത്തോടെ ചിരിച്ചു, ദേഷ്യത്തോടെ ഞാൻ ഡസ്ക്കിൽ ആഞ്ഞ് കുത്താൻ നിന്നതും നാഫി എന്റെ കൈ പിടിച്ച് വെച്ചു, "നിനക്ക് എന്താ ഭ്രാന്ത് ആണോ, ?അയാളോടുളള ദേഷ്യത്തില് കൈക്ക് പണി ഉണ്ടാക്കല്ലെ,, ഇപ്പൊ അത് മാറീട്ടെ ഒളളൂ,," എന്ന് നാഫി പറഞ്ഞപ്പോ ഞാൻ ഒന്നും മിണ്ടാതെ ഡസ്കിൽ തലവെച്ച് കിടന്നു, ••••••••• വൈകീട്ട് വീട്ടിലെത്തി ഫ്രഷായി ഞാൻ കിടന്നു, മനസ്സിൽ മുഴുവൻ ആ കാട്ടുപോത്തിനോടുളള ദേഷ്യമാണ്, അയാൾക്കിട്ട് എന്തെങ്കിലും ഒരു പണി കൊടുക്കണം, "എന്താണ് വൈഫി ഭയങ്കര ആലോചനയിലാണല്ലോ, ആർക്കിട്ട് പണി കൊടുക്കാനാ,," കലിപ്പന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി നോക്കിയപ്പോ എന്റെ തൊട്ടടുത്ത് കിടക്കുന്നുണ്ട് കലിപ്പൻ, ഞാൻ ഓനെ മൈന്റ് ചെയ്യാതെ എണീറ്റ് താഴെക്ക് പോയി, ഹാളിൽ ഉമ്മയും ഉപ്പയും ഉമ്മൂസും ആലിയും നാഫിയും ഉണ്ടായിരുന്നു,

ഞാനും അവരെ കൂടെ ഇരുന്നു, ഇപ്പൊ ഉമ്മൂസിന് എന്നെ ഭയങ്കര ഇഷ്ടമാണ്, മൂപ്പത്തിയോട് സംസാരിച്ച് ഇരിക്കാൻ നല്ല രസമാണ്, മൂപ്പത്തി പണ്ടത്തെ കഥയൊക്കെ പറഞ്ഞ് ഇരുന്നു, കുറച്ച് കഴിഞ്ഞ് കലിപ്പനും താഴെക്ക് വന്ന് എന്റെ നേരെ ഓപ്പോസിറ്റ് വന്ന് ഇരുന്ന് എന്നെ നോക്കി സൈറ്റ് അടിച്ചു, ഞാൻ ദേഷ്യത്തോടെ നാഫിയുടെ കയ്യും പിടിച്ച് അവിടുന്ന് എണീറ്റ് ആലിയുടെ മുറിയിലേക്ക് പോയി, ആലിയും ഞങ്ങളെ പിറകെ വന്നു, "അല്ല റിയൂ, നീയും കാക്കും ഇപ്പോഴും ഉടക്കിലാണോ,,?" "ഏയ്,, എന്തെ,, ചോദിച്ചത്" "അല്ല നീ കാക്കൂനെ കാണുമ്പോ ഒഴിഞ്ഞ് മാറുന്നത് പോലെ തോന്നി, ഇപ്പൊ നിങ്ങളെ വഴക്കൊക്കെ മാറിയില്ലെ,, പിന്നെ എന്താ " "അത് ഒന്നും ഇല്ല, ഞാൻ ഒഴിഞ്ഞ് മാറുമ്പോ സ്വാഭാവികമായും കലിപ്പന് ദേഷ്യം വരും, അങ്ങനെ ഓനെ ദേഷ്യം പിടിപ്പിക്കാൻ നല്ല ചേലാ,, ചെക്കന്റെ ആ ചുവന്ന് തുടുത്ത മുഖവും കണ്ണും ഹൂ,, " "നിനക്ക് ശരിക്കും വട്ടാ,, വെറുതെ വഴക്കിട്ട് നടക്കാതെ ഉളളനേരം എജോയ് ചെയ്ത് ജീവിക്കാൻ നോക്കി, " നാഫി പറഞ്ഞതും ഞാനൊന്ന് ഇളിച്ച് കൊടുത്തു, രാത്രി ഭക്ഷണം കഴിച്ച് മുറിയിലേക്ക് ചെന്ന് എഴുതി തീർക്കാനുളള നോട്ട് കുറച്ച് നേരം ഇരുന്ന് എഴുതി, അത് കഴിഞ്ഞ് വന്ന് കിടന്നതും ആരോ എന്നെ പൊക്കി എടുത്തതും ഒരുമിച്ച് ആയിരുന്നു, ഞാൻ കണ്ണും മിഴിച്ച് നോക്കിയപ്പോ ദെ കലിപ്പൻ,,

ഓൻ എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു •••••••••••••••••••••••••••••••••••••• "ഡാ കലിപ്പാ,, മര്യാദക്ക് എന്നെ താഴെ ഇറക്കിക്കൊ, ഇല്ലെങ്കിലുണ്ടല്ലോ,," "ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടീ,, പുല്ലെ,, മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരിക്കെടി മാക്രി,," അവളെ ഒന്നൂടെ ചേര്‍ത്ത് പിടിച്ച് ഞാൻ ടെറസിലേക്കുളള സ്റ്റപ്പ് കയറി, "താൻ എന്താ എന്നെ കൊല്ലാൻ കൊണ്ട് പോവാണോ,,? താഴെ ഇറക്കെടോ എന്നെ,, ഉമ്മാ,, ഉപ്പാ,, ഓടിവായോ,, ഈ കലിപ്പൻ എന്നെ ടെറസിൽ നിന്ന് താഴേക്ക് തളളിയിട്ടു കൊല്ലുന്നെ,, " "വായ അടച്ച് വെക്കെടി,, എന്റെ സ്വഭാവം അറിയാലോ നിനക്ക്, താഴെക്ക് എറിഞ്ഞാൽ പല്ലും നഖവും മാത്രമേ ബാക്കി കാണൂ,, പറഞ്ഞില്ലെന്ന് വേണ്ട," എന്ന് ഞാൻ പറഞ്ഞതും അവൾ എന്നെ നോക്കി കോക്രി കാണിച്ച് പുഛിച്ച് മുഖം തിരിച്ചു, അവളുടെ മുഖഭാവം കണ്ട് പൊട്ടി വന്ന ചിരി ഞാൻ കടിച്ച് പിടിച്ചു, ടെറസിൽ എത്തിയതും ഞാൻ അവളെ താഴെ ഇറക്കി, അവള് ദേഷ്യത്തോടെ മുഖം മുഖം തിരിച്ച് നിന്നതും ഞാൻ ഒരു ചിരിയോടെ അവളെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് മുടി ഒരു സൈഡിലേക്ക് ഇട്ട് പിൻ കഴുത്തിൽ ചുമ്പിച്ച് അവളുടെ ഷോൾഡറിൽ തലവെച്ചു, പെണ്ണ് നിന്ന് ഞെരിപിരി കൊളളുന്നുണ്ട്, "ഡി മാക്രിക്കുട്ടി,, എന്താടി നിനക്ക് എന്നോട് ഇത്ര ദേഷ്യം,,"

"എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല, എന്നെ വിട്ടേ എനിക്ക് പോണം, " "പോവാലെ,, നമുക്ക് രണ്ട് പേർക്കും ഒന്നിച്ച് പോവാം,, അതിന് മുമ്പ് എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് " "എന്താന്ന് വെച്ചാൽ പറഞ്ഞ് തൊലക്ക്" എന്ന് അവൾ പറഞ്ഞതും ഞാൻ അങ്ങനെ കണ്ണടച്ച് നിന്ന് കുഞ്ഞിലത്തെ കാര്യങ്ങളൊക്കെ ഓർത്തു, "നിനക്ക് ഓർമ്മയുണ്ടോ റിയൂ,, പണ്ട് നമ്മൾ അടികൂടിയതും വഴക്ക് ഉണ്ടാക്കിയതും ഒക്കെ, അന്നൊക്കെ എനിക്ക് നിന്നോട് ദേഷ്യായിരുന്നു, അവരം കിട്ടുമ്പോ അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കലായിരുന്നു നമ്മുടെ പ്രധാന ഹോബി, ഒരിക്കൽ മാവിലേക്ക് നീ എറിഞ്ഞ കല്ല് എന്റെ നെറ്റിയിൽ തട്ടി മുറിഞ്ഞപ്പൊ ആ ദേഷ്യം തീർക്കാൻ വേണ്ടി ഞാൻ നിന്നെ തറവാട്ടിലെ സ്റ്റയറിൽ നിന്ന് തളളിയിട്ടില്ലെ,, അന്ന് താഴെ വീണ് നിന്റെ നെറ്റിയും ചുണ്ടും പൊട്ടി കരഞ്ഞ് നീ എന്റെ മുമ്പിൽ നിന്നത് ഓർക്കുന്നുണ്ടോ, " "ആഹ് അതൊക്കെ കഴിഞ്ഞിട്ട് മൂന്ന് നാല് വർഷമായില്ലെ,, ഇപ്പൊ എന്തിനാ അത് ഓർക്കുന്നത്,," "അന്ന് ചോര ഒലിപ്പിച്ച് കരഞ്ഞോണ്ട് നീ എന്നെ നോക്കിയ നോട്ടം ഉണ്ടല്ലോ പെണ്ണേ,,, അത് എന്റെ ചങ്കിലാ കൊണ്ടത്, ആദ്യമായി ഞാൻ പതറിപ്പോയത് അവിടെ ആണ്, അതിന് ശേഷം എന്നോട് പ്രതികാരം ചെയ്യാനെന്നും പറഞ്ഞ് നീ കാണിച്ച് കൂട്ടിയതൊക്കെ ഓർമ്മയുണ്ടോ നിനക്ക് "

"ആഹ്, ചായയിൽ ഉപ്പ് ഇട്ട് തന്നു, ബൈക്കിന്റെ ടയർ പഞ്ചറാക്കി, തലയിലൂടെ വെളളം ഒഴിച്ചു, എണ്ണ ഒഴിച്ച് വീഴ്ത്തി, etc etc etc" ചിരിയോടെ അവൾ പറഞ്ഞതും ഞാൻ അവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചു, "ആഹ് അന്നൊക്കെ തന്നോട് ദേഷ്യം തോന്നിയിരുന്നെങ്കിലും പിന്നെ എപ്പോഴും ഞാൻ അതൊക്കെ ഓർത്ത് ചരിക്കാറുണ്ട്, " "അല്ല ഇതൊക്കെ പറയാൻ വേണ്ടി ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് " എന്ന് റിയു ചോദിച്ചതും ഞാൻ അല്ലാ എന്ന് തലയാട്ടി, പിന്നെ എന്താന്നുളള ഭാവത്തോടെ അവള് എന്നെ നോക്കിയതും ഞാൻ അവളെ മുഖം കയ്യിലെടുത്തു അവളുടെ കണ്ണിലേക്ക് നോക്കി, "അന്നൊക്കെ ഉറങ്ങാൻ കിടക്കുമ്പോ എന്റെ ഓർമ്മകളിൽ ഓടി എത്തുന്നത് ഈ വഴക്കാളിയുടെ മുഖമാണ്, ആദ്യമൊക്കെ മായ്ച്ച് കളയാൻ ശ്രമിച്ചു ഷാജി പക്ഷേ കഴിഞ്ഞില്ല,

അത്രക്ക് ആഴത്തിൽ ഈ മുഖേ എന്റെ ഉളളിൽ വേരുറ്റച്ചിരുന്നു, നിന്നെ നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷം എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നിയിരുന്നു, മറ്റൊരാൾ നിന്നെ സ്വന്തമാക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ടാ അന്ന് ഒരു കളളം പറഞ്ഞ് ഇവിടുന്ന് പോവാൻ ശ്രമിച്ചത്, അപ്പഴാ നൗഷു വിളിച്ച് അജു പ്രശ്ണമുണ്ടാക്കിയ കാര്യം പറഞ്ഞ്, അത് എനിക്ക് പടച്ചോൻ തന്ന അവസരമാണെന്ന് ഓർത്ത് വേഗം തന്നെ തറവാട്ടിലെത്തി കുഞ്ഞിക്കാനോട് സംസാരിച്ച് ഈ മാക്രിയെ ഞാൻ സ്വന്ത മാക്കി, ഇനി വിട്ട് കൊടുക്കല്ല ഞാൻ നിന്നെ ആർക്കും എന്തിനും, നീ എന്റെതാണ്, എന്റെത് മാത്രം, ഐ ലവ് യു റിയൂ,, ലവ് യു സോമച്ച്,, ❤" എന്നും പറഞ്ഞ് ഞാൻ അവളുടെ അധരങ്ങളെ എന്റെ അധരത്തോട് കോര്‍ത്തു, ദീർഗ നേരത്തെ ചുമ്പനത്തിന് ശേഷം ഞാൻ പതിയെ അവളിൽ നിന്ന് അകന്ന് മാറിയതും അവൾ നാണത്തോടെ എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു, ,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story