My Dear Hubby- 2: ഭാഗം 19

my dear hubby two

രചന: Nishana

ഐ ലവ് യു റിയൂ,, ലവ് യു സോമച്ച്,, ❤" എന്നും പറഞ്ഞ് ഞാൻ അവളുടെ അധരങ്ങളെ എന്റെ അധരത്തോട് കോര്‍ത്തു, ദീർഗ നേരത്തെ ചുമ്പനത്തിന് ശേഷം ഞാൻ പതിയെ അവളിൽ നിന്ന് അകന്ന് മാറിയതും അവൾ നാണത്തോടെ എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു, ••••••••• "അതെയ് ഇങ്ങനെ ഇരുന്ന് നേരം വെളുപ്പിക്കാനാണോ ഉദ്ധേശം, നേരം ഒരുപാട് ആയി, " എന്ന് ഞാൻ പറഞ്ഞതും അവൾ ചിണുങ്ങി കൊണ്ട് ഒന്നൂടെ എന്നെ ചുറ്റിപ്പിടിച്ച് എന്റെ നെഞ്ചിൽ മുഖം അമർത്തി, "റിയൂ,,," "ഹ്മ്മ് " "നീ എനിക്ക് മറുപടി തന്നില്ല, " "എന്ത് മറുപടി, " മുഖം ഉയര്‍ത്തി അവൾ ചോദിച്ചു, "അല്ല ഞാൻ നിന്നോട് എന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു, പക്ഷേ നീ ഒന്നും പറഞ്ഞില്ല, " "പറയണോ,,?" ചുണ്ട് പിളർത്തി അവൾ ചോദിച്ചപ്പോ ഞാൻ വേണം എന്ന് തലയാട്ടി, "I,,,,,hate,,,, you,,,, " എന്ന് ഉച്ചത്തിൽ വിളിച്ച് കൂവി എന്റെ കവിളിൽ കടിച്ച് അവൾ എണീറ്റ് ഓടിയതും ഞാൻ ഒരു ചിരിയോടെ കവിളിൽ കൈ വെച്ച് അവൾ പോയ വഴിയെ നോക്കി അവിടെ ഇരുന്നു, ••••••••••••••••••••••••••••••••••••••••••••

രാവിലെ ഞാൻ കോളേജിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കലിപ്പൻ ജോഗിങ് കഴിഞ്ഞ് വന്നത്, വന്നപാടെ എന്റെ അടുത്തേക്ക് വന്ന് വയറിൽ ചുറ്റിപ്പിടിച്ച് എന്റെ തോളിൽ താടി വെച്ച് മിററിലൂടെ എന്നെ നോക്കി നിന്നു, ഞാൻ ഓനെ നോക്കിയപ്പോ ഓൻ സൈറ്റ് അടിച്ച് കാണിച്ചു, "ഹ്മ്മ് എന്താണ് മോനെ ഉദ്ധേശം, " "ദുരുദ്ധേശം തന്നെ " "അത് മനസ്സിലായി, പക്ഷേ എനിക്ക് ഇപ്പോ ഒട്ടും സമയം ഇല്ല മാറിക്കെ,, കോളേജിലേക്ക് പോവാൻ ടൈം ആയി, ആലിയും നാഫിയും അവിടെ എന്നെ വെയ്റ്റ് ചെയ്ത് നിൽക്കുന്നുണ്ടാവും" "ഓഹ് ആരെ വായീനോക്കാനാണ് നീ ഇങ്ങനെ ഒരുങ്ങിക്കെട്ടി പോകുന്നത് " എന്ന് കുറച്ച് ദേഷ്യത്തോടെ ഓൻ ചോദിച്ചതും ഞാൻ മുഖത്ത് കുറച്ച് നാണം ഒക്കെ ഫിറ്റ് ചെയ്ത് ഓനെ നോക്കി, ഇപ്പൊ മുഖത്ത് കുറച്ച് ദേഷ്യം ഉണ്ട്, "എന്നെ കാണാൻ എങ്ങനെ കൊളളാവോ,, ഈ ഡ്രസ്സ് എനിക്ക് നല്ല മാച്ച് ഉണ്ട് അല്ലേ,,, ഈ ഡ്രസ്സിൽ ആഷി സാർ എന്നെ കണ്ടാൽ ഉറപ്പായും എന്നെ പ്രപ്പോസ് ചെയ്യും " പറഞ്ഞ് ഞാൻ തിരിഞ്ഞതും കലിപ്പന്റെ മുഖം കണ്ട് വേണ്ടായിരുന്നൂന്ന് തോന്നി, പടച്ചോനെ,,,

പണി പാളിയോ,, ഓന്റെ കണ്ണും മുഖവും ഒക്കെ ചുവന്ന് തുടുത്ത് തൊട്ടാൽ ചോര പൊടിയും എന്ന പോലെ ആയിട്ടുണ്ട്, ഞാൻ ചിരിക്കണോ കരയണോ എന്ന് അറിയാതെ ഓനെ തന്നെ നോക്കി നിന്നതും ഓൻ പെട്ടെന്ന് എന്നെ പൊക്കി എടുത്ത് വാഷ്റൂമിലേക്ക് നടന്നു, "എന്തിനാ എന്നെ വാഷ്റൂമിലേക്ക് കൊണ്ട് പോകുന്നെ,, ഞാൻ കുളിച്ചതാ,, വിട്ടെ,, എനിക്ക് ലേറ്റാവുന്നുണ്ട് " ഓന്റെ നെഞ്ചിൽ ഇടിച്ചോണ്ട് ഞാൻ പറഞ്ഞതും ഓൻ എന്നെ താഴെക്ക് ഇറക്കി, ഞാൻ ആശ്വാസത്തോടെ ഓനെ നോക്കിയതും ആ തെണ്ടി ഷവർ ഓൺ ചെയ്തു, പെട്ടെന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും ഓൻ എന്റെ ഇടുപ്പിലൂടെ കയ്യിട്ട് എന്നെ പിടിച്ച് വെച്ചു, ഇടുപ്പിൽ ഓന്റെ കൈ അമരുന്നത് കണ്ടപ്പോഴെ മനസ്സിലായി ചെക്കൻ നല്ല കലിപ്പിലാണെന്ന്, ഞാൻ ദയനീയമായി ഓനെ നോക്കി, ആ മുഖത്ത് യാതൊരു ഭാവ വിത്യാസവും ഇല്ല, 'എന്റെ റിയൂ,, നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ മര്യാദക്ക് റൊമാൻസിച്ചോണ്ടിരുന്ന ചെക്കനെ കലിപ്പാക്കാൻ, അനുഭവിച്ചോ അനുഭവിച്ചോ,,, ' "ഇനി ഒന്നൂടെ കുളിച്ച് വാ,, മുഖത്തെ പുട്ടിയൊക്കെ ഒന്ന് പൊക്കോട്ടെ,," എന്നെ ചെറുതായി പിറകിലേക്ക് തളളി പുഛത്തോടെ ഓൻ പറഞ്ഞു, പക്ഷേ ആ തളളലിൽ വെളളത്തിൽ കാൽ സ്ലിപ്പായി ഞാൻ വീണു,

വീഴ്ച്ചയിൽ തല എവിടെയോ ഇടിച്ചു, സ്സ്,,, നല്ല വേദന, അറിയാതെ കണ്ണിൽ നിന്നും വെളളം വന്നു, പെട്ടെന്ന് തന്നെ കലിപ്പൻ എന്നെ താങ്ങി എണീപ്പിച്ചു, "റിയൂ,, ആർ യുഓക്കെ,,?" എന്റെ തല തടവി ഓൻ ചോദിച്ചതും ഞാൻ ദേഷ്യത്തോടെ ഓന്റെ കൈ തട്ടിമാറ്റി മുറിയിലേക്ക് പോയി മാറാനുളള ഡ്രസ്സും എടുത്ത് ഡ്രസ്സിങ് റൂമിലേക്ക് പോയി, ദേഷ്യം കൊണ്ട് ഒന്നും അല്ല അങ്ങനെ ചെയ്തത്, ചുമ്മാ കലിപ്പനെ ഇട്ട് കളിപ്പിക്കാനാ,, ഇനി സോറിയും പറഞ്ഞ് പിറകെ വന്നോളും, ഒരു ചിരിയോടെ ഞാൻ ഡ്രസ്സ് മാറി ഒരുങ്ങി മുറിയിലേക്ക് ചെന്നപ്പോ കലിപ്പനെ അവിടെ കണ്ടില്ല, നേരെ താഴെക്ക് വിട്ടു, എല്ലാവരും നാസ്ത കഴിക്കുന്ന തിരക്കിലായിരുന്നു, ഞാൻ കലിപ്പനെ ഒന്ന് പാളി നോക്കി, ഓൻ പക്ഷേ എന്നെ മൈന്റ് പോലും ചെയ്യുന്നില്ല, മുഖത്ത് നേരത്തെതിനെക്കാളും ദേഷ്യം ഉണ്ട്, ഇത് ഇപ്പൊ എന്താ സംഭവം, കഴിക്കുന്നതിനിടയിൽ ഒരു ഫോൺ വന്ന് കലിപ്പൻ എണീറ്റ് പോയി, എന്താ സംഭവമെന്ന് മനസ്സിലാവാതെ ഞാൻ ഓൻ പോയ വഴിയെ നോക്കി ഇരിക്കുന്നത് കണ്ട് ബാസിക്ക പറഞ്ഞു ഓഫിസീലെന്തോ പ്രോബ്ലമുണ്ടെന്ന്, ••••••••••••

ബാസിക്കാന്റെ കൂടെ ആണ് ഞങ്ങൾ കോളേജിലേക്ക് പോയത്, ഗേറ്റിനടുത്ത് തന്നെ നാജി ഞങ്ങളെ വെയ്റ്റ് ചെയ്ത് ഉണ്ടായിരുന്നു, ഞങ്ങളെ കണ്ടതും അവൾ ഓടി വന്നു, "ലേറ്റായപ്പൊ ഞാൻ കരുതി നിങ്ങൾ ഇനി വരുന്നില്ലെന്ന്, വീട്ടിലേക്ക് തിരിച്ച് പോയാലോ എന്നും ചിന്തിച്ച് നിൽക്കായിരുന്നു " എന്ന് നാജി പറഞ്ഞപ്പോ ഞങ്ങൾ ഒന്ന് ഇളിച്ച് കൊടുത്തു, പെട്ടെന്ന് നാജിയുടെ മുഖം മാറി, അവള് ദേഷ്യത്തോടെ ഞങ്ങളുടെ പിറകിലേക്ക് നോക്കുന്നത് കണ്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ബാസിക്കയുണ്ട് അവിടെ വായും പൊളിച്ച് കണ്ണുംമിഴിച്ച് നിൽക്കുന്നു, ഞാൻ മൂപ്പരെ അടുത്ത് ചെന്ന് വാ അടച്ച് കൊടുത്ത് നാജിയെ പരിചയപ്പെടുത്തി കൊടുത്തു, പെട്ടെന്ന് ബാസിക്ക നാജിയുടെ അടുത്തേക്ക് പാഞ്ഞ് ചെന്ന് ഓളെ മുഖത്തേക്ക് ഒറ്റ അടി, എന്നിട്ട് "സെയിംറ്റു സെയിം" എന്നും പറഞ്ഞ് ഇളിച്ചു, നാജി കവിൽ കൈ വെച്ച് ഒരു നിമിഷം അന്തം വിട്ട് നിന്നു, പിന്നെ ദേഷ്യത്തോടെ മൂപ്പരെ നേരെ തിരിഞ്ഞതും ആലിയും നാഫിയും അവളെ അവിടുന്ന് ബലമായി പിടിച്ചോണ്ട് പോയി,

ഞാൻ ബാസിക്കാന്റെ കൈ പിടിച്ച് വലിച്ച് അവിടുന്ന് കുറച്ച് മാറി നിന്നു, "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ നിങ്ങളെന്തിനാ ആ പാവത്തിനെ ഒരു കാര്യവുമില്ലാതെ തല്ലിയത്, പാവം നാജി " "പാവോ അവളോ,, നിനക്ക് അവളെ കുറിച്ച് എന്ത് അറിയാം, ആ ദുഷ്ട കുറച്ച് ദിവസം മുമ്പ് എന്നെ അടിച്ചത് ഞാൻ തിരിച്ച് കൊടുത്തതാ, ഹൊ ഒന്നൊന്നര അടിയായിരുന്നു അത്, എന്റെ പല്ല് മൊത്തം ഇളകിയിരുന്നു അറിയോ,,? അന്നേ അവൾക്കിട്ട് ഓങ്ങി വെച്ചതാ,, " എന്ന് ബാസിക്ക പറയുന്നത് കേട്ട് ഞാൻ കണ്ണും മിഴിച്ച് നിന്നു, അപ്പൊ ഇവര് തമ്മിൽ നേരത്തെ പരിചയം ഉണ്ടോ,,? "നിങ്ങള് തമ്മിൽ എങ്ങനെയാ പരിചയം,നാജി എന്തിനാ നിങ്ങളെ അടിച്ചത്" എന്ന് ഞാൻ ചോദിച്ചപ്പോ ബാസിക്ക പറയുന്ന മറുപടി കേട്ട് ഞാൻ വാ പൊത്തി പിടിച്ച് ചിരിച്ചു, "ഹ ഹ ഹ ഹ, എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല, ആദ്യായിട്ട് സ്പാർക്ക് അടിച്ച പെണ്ണിനെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് തല്ലും വാങ്ങി വന്ന് അതെ പെണ്ണിനെ തന്നെ കെട്ടൂ എന്നും പറഞ്ഞ് നടക്കാ, നാഫിയും ആലിയും നാജിയെ വലിച്ചോണ്ട് പോയില്ലായിരുന്നു എങ്കിൽ കാണായിരുന്നു, അവളുടെ സ്വഭാവം വെച്ച് നിങ്ങളെ റോഡിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ,, " "ഏതായാലും എനിക്ക് നിങ്ങൾ മൂന്നിന്റെയും കട്ട സപ്പോർട്ട് വേണ്ടി വരും ആ സാധനത്തിനെ വളക്കാൻ,,"

"പിന്നില്ലാതെ നമുക്ക് അവളെ വളച്ച് കുപ്പിയിലാക്കാന്നെ,, നിങ്ങള് ധൈര്യമായി ചെല്ല് " എന്ന് ഞാൻ പറഞ്ഞതും ബാസിക്ക എന്നെ കെട്ടിപ്പിടിച്ച് താങ്ക്സ് പറഞ്ഞ് പോയി, ബാസിക്കാനോട് യാത്ര പറഞ്ഞ് തിരിഞ്ഞതും ദേ നിൽക്കുന്നു മുന്നിൽ നല്ല കലിപ്പിൽ ആഷി സാർ, ഞാൻ നോക്കുന്നത് കണ്ട് പുഛിച്ച് ഒറ്റപോക്കായിരുന്നു, ഇങ്ങേർക്ക് ഈ ഒരു ഭാവമെ അറിയൂന്നാ തോന്നുന്നത്, എപ്പോ നോക്കിയാലും ഒരു പുഛം, പക്ഷേ എന്നെ കാണുമ്പോ മാത്രമേ ഒള്ളൂ ആ ഭാവം, അതെന്താ അങ്ങനെ, എന്നോട് എന്തോ ശത്രുത ഉളളത് പോലെ ഉണ്ട്, ആഹ് എന്തെങ്കിലും ആവട്ടെ,, നമ്മളായിട്ട് ഒന്നിനും പോകാതിരുന്നാൽ മതി,, ഞാൻ ക്ലാസിലേക്ക് നടന്നു, തുടരും ഇവിടെ നിർത്താനല്ല കരുതിയിരുന്നത്, പക്ഷേ ഭയങ്കര തലവേദന, കുറച്ച് ദിവസം ഫോണെടുക്കാതെ ഇന്ന് കുത്തിയിരുന്ന് ടൈപ്പ് ചെയ്തത് കൊണ്ടാവും, പറ്റിയാൽ നെക്സ്റ്റ് പാർട്ട് നാളെ പോസ്റ്റാം,, അല്ലെങ്കിൽ തിങ്കളാഴ്ച്ച,... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story