My Dear Hubby- 2: ഭാഗം 2

my dear hubby two

രചന: Nishana

അമ്മായിയും വീട്ടുകാരും ഞങ്ങൾക്ക് മുമ്പ് തന്നെ എത്തിയിരുന്നു, അമ്മായി വന്ന് എന്റെ കൈ പിടിച്ച് വലത് കാൽ വെച്ച് എന്നോട് കയറാൻ പറഞ്ഞു, ഇതിന് മുമ്പ് പലതവണ ഈ വീട്ടിലേക്ക് വന്നിട്ടുണ്ടെങ്കിലും ഇപ്പൊ എന്തോ പേടിച്ചിട്ട് കാലൊക്കെ തളരുന്നത് പോലെ,, അമ്മായി എന്നെ ഗസ്റ്റ് റൂമിൽ കൊണ്ട് ഇരുത്തി, ആലി കൂടെ ഉളളത് കൊണ്ട് അത്ര വലിയ പേടി തോന്നിയില്ല, ഞാൻ അവളെ എങ്ങോട്ടും വിടാതെ കൈ പിടിച്ച് നിന്നു, ആരൊക്കെയോ പരിചയപ്പെടാൻ വന്നു, ആലി അവരെ ഒക്കെ പരിചയപ്പെടുത്തി തന്നു, എല്ലാവരും മാമന്റെ ബന്ധുക്കളാണ്, അവരൊക്കെ പോയിക്കഴിഞ്ഞതിന് ശേഷമാണ് ആലിയുടെ അമ്മായിയും ഉമ്മൂമയും ഞങ്ങളുടെ അടുത്തേക്ക് വന്നത്, അവരുടെ നോട്ടവും ഭാവവും കണ്ടാൽ അറിയാം അവർക്ക് എന്നെ ഇഷ്ടമായിട്ടില്ലെന്ന്, ഉമ്മൂമാക്ക് ആദ്യമെ എന്നെ ഇഷ്ടമല്ല, ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ പറയാറുണ്ട് എനിക്ക് തീരെ അച്ചടക്കമില്ലാന്ന്, അന്ന് ഞാൻ അതൊക്കെ പുഛിച്ച് വിടാറായിരുന്നു പതിവ്, "എന്നാലും എന്റെ കുട്ടിയുടെ ഒരു വിധി, എത്ര നല്ല നല്ല ആലോചനകൾ വന്നതാ, അന്ന് അവൻ വേണ്ടാന്ന് പറഞ്ഞ് നടന്നു, എന്നിട്ടിപ്പോ, ആലോചിക്കുമ്പോഴെ എനിക്ക് എരിഞ്ഞ് വരാ,," "ആലോചിക്കാതിരുന്നാ പോരെ,,"

എന്ന് ഞാൻ പതുക്കെ പറഞ്ഞതും ആലി എന്റെ കയ്യിൽ നുള്ളി മിണ്ടാതിരിക്കാൻ പറഞ്ഞു, ഉമ്മൂമ തുടങ്ങിയതിന്റെ ബാക്കി അമ്മായി ഏറ്റ് പിടിച്ചു, "ഇക്കാന്റെ കൂട്ടുകാരന്റെ മോളുടെ ആലോചന വന്നപ്പോ ഞാൻ കുറെ പറഞ്ഞതായിരുന്നു അവനോട്, അന്ന് അവൻ സമയമായിട്ടില്ലാന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി, ആ കുട്ടി ആണെങ്കിൽ ഡോക്ടറുംയിരുന്നു, " വീണ്ടും വീണ്ടും അവര് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു, അവരോട് നല്ല തെറി പറയാൻ നാക്ക് ചൊറിഞ്ഞ് വന്നതാ,, പക്ഷേ ആലി കണ്ണ് കൊണ്ട് വേണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രം പല്ല് കടിച്ച് പിടിച്ച് നിന്നു, എന്റെ ഭാഗ്യമാണോ അവരുടെ ഭാഗ്യമാണോന്ന് അറിയില്ല എന്റെ കണ്ട്രോൾ പോകുന്നതിന് മുമ്പ് ആബിക്ക വന്ന് അവരെ അവിടുന്ന് കൂട്ടിക്കൊണ്ട് പോയി, ആബിക്ക അവരെ കൊണ്ട് പോയത് നന്നായി, അല്ലാരിരുന്നെങ്കിൽ എന്റെ വായിലുളള പുളിച്ച തെറി അവര് കേട്ടേനെ,, രാത്രി ആയതോടെ ഒരു വിധം ബന്ധുക്കളൊക്കെ പോയിരുന്നു ഉമ്മൂമ ഒഴിച്ച്, ആലി എന്നെ അവളുടെ മുറിയിലേക്ക് കൊണ്ട് പോയി ഫ്രഷാവാൻ സഹായിച്ചു, എനിക്കുളള ഡ്രസ്സും മറ്റും ഇന്നലെ രാത്രി കലിപ്പൻ അവരുടെ ഷോപ്പിൽ നിന്ന് എടുപ്പിച്ചെന്ന് ഹസിത്ത പറഞ്ഞു, @@@@@@ "ഡീ റിയൂ,,, നീ ഇവിടെ ഈ പീക്കിരികളുടെ കൂടെ എന്ത് ചെയ്യാ,,

ഞാൻ നിന്നെ എവിടെ എല്ലാം തിരക്കി എന്ന് അറിയോ,,?" ഫുഡ് കഴിച്ച് എല്ലാവരും അവനവരുടെ തിരക്കിലേക്ക് തിരിഞ്ഞു, തനിച്ചിരുന്ന് ബോറടിച്ചപ്പോ ആബിക്കാന്റെ പീക്കിരികളുടെ കൂടെ കളിക്കുന്നതിനിടയിലാണ് ഞമ്മളെ നാത്തൂന്റെ എന്‍ട്രി, "ആഹ് ആലി,, നീയും വാ,, ഞങ്ങൾ അന്താക്ഷരി കളിക്കാ,," "എന്റെ റബ്ബേ ഈ നട്ടപ്പാതിരാക്കോ,,? ടി പിശാചെ സമയം എത്ര ആയെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്, അറ്റ്ലീസറ്റ് ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണെന്നെങ്കിലും, എവടെ,, " ഫസ്റ്റ് നൈറ്റ് കോപ്പാണ് അതും ആ കലിപ്പന്റെ കൂടെ,, ചിന്തിക്കാനെ വയ്യ, എന്നാലും എന്റെ റബ്ബേ,, എന്തിനാ ആ കലിപ്പനെ കൃത്യമായി എന്റെ തലയിൽ തന്നെ നീ കെട്ടിവെച്ചത്, ഒന്ന് നെടുവീപ്പിട്ട് ഞാൻ ആലിയെ നോക്കി പല്ലിളിച്ച് കാണിച്ചു കൊടുത്തു, "ഇളിക്കല്ലേ,, ദാ ഉമ്മ തന്ന് വിട്ടതാ ഈ പാല്, നീ ഇതും കൊണ്ട് മുറിയിലേക്ക് ചെല്ല്,, കാക്കു അവിടെ നിന്നെ വെയ്റ്റ് ചെയ്യുന്നുണ്ടാവും" കയ്യിലുളള പാൽ ക്ലാസ് എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞതും ഞാൻ ദേഷ്യത്തോടെ അവളെ നോക്കി, "എന്തിന്, ഒന്ന് പോടീ ഹംക്കെ,, ആ കലിപ്പൻ എന്നെ വെയ്റ്റ് ചെയ്യേ,, എങ്കിൽ കാക്ക മലർന്ന് പറക്കും, പിന്നെ പാല് കൊണ്ട് കൊടുക്കാനോ ഈ ഞാൻ,, നോ വെ,, ഒന്ന് പോയെ നീ,, ഞാനിന്ന് നിന്റെ കൂടെയാണ് കിടക്കുന്നത്,

എനിക്ക് വയ്യ കലിപ്പന്റെ കൂടെ ഒരു മുറിയിൽ കിടക്കാൻ" "എന്റെ റബ്ബേ,, ഈ പെണ്ണ് ഇത്, എടീ കോപ്പെ ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് അല്ലേ,, " "അതിന് " ഞാൻ പുഛത്തോടെ ചോദിച്ചതും അവള് തലയിൽ കൈ വെച്ച് സോഫയിലേക്ക് ഇരുന്നു, ഞാൻ അത് മൈന്റ് ചെയ്യാതെ വീണ്ടും പീക്കിരികളുടെ കൂടെ കളി തുടരുമ്പോഴാണ് അമ്മായിയുടെ എന്‍ട്രി, "ആഹാ മോൾ ഇത് വരെ മുറിയിലേക്ക് പോയില്ലേ,, സമയം ഒരുപാട് ആയല്ലോ, ടി ആലി നിന്നോട് ഞാൻ റിയൂനെ മുറിയിലാക്കാൻ പറഞ്ഞിട്ട് നീ ഇവളെ ഇവിടെ പിടിച്ച് വെച്ചിരിക്കാണോ,,?" ആലിയെ കണ്ണുരുട്ടി കാണിച്ച് അമ്മായി അവളുടെ കയ്യിലുളള പാൽ ക്ലാസ് വാങ്ങി എന്റെ കയ്യിലേക്ക് തന്നു, ഞാൻ ദയനീയതയോടെ ആലിയെ നോക്കിയപ്പൊ ആ കോപ്പ് വാ പൊത്തി ചിരിക്കാ,, "ചെല്ല് മോളേ,, അസി അവിടെ നിന്നെ കാത്തിരിക്കാവും,," എന്ന് അമ്മായി സ്നേഹത്തോടെ എന്റെ നെറുകിൽ തലോടിക്കോണ്ട് പറഞ്ഞപ്പൊ മൂപ്പത്തിക്ക് ഒന്ന് ചിരിച്ച് കൊടുത്ത് പാൽ ക്ലാസ് വാങ്ങി ആലിയെ നോക്കി പല്ലിറുമ്പി ഞാൻ കലിപ്പന്റെ മുറിയിലേക്ക് നടന്നു, എന്റെ റബ്ബേ,, ഈ നാട്ടിൽ എത്ര മൊഞ്ചമ്മാരുണ്ട് എന്നിട്ട് ആ കലിപ്പനെ മാത്രമേ നിനക്ക് എന്റെ തലയിൽ കെട്ടിവക്കാൻ കിട്ടിയൊളളൂ, ഇതിലും ബേധം അജൂക്ക ആയിരുന്നു, എന്റെ വിധി അല്ലാതെ എന്താ,,

കുഞ്ഞുനാൾ മുതലെ തമ്മിൽ കണ്ടാൽ എനിക്കിട്ട് പാര പണിയലാ ആ കലിപ്പന്റെ പ്രധാന ഹോബി, അപ്പൊ പിന്നെ ഇനി എല്ലാ ദിവസവും പണിവാങ്ങിക്കൂട്ടേണ്ടി വരും, ഓരോന്ന് ആലോചിച്ച് മുറിയിൽ എത്തിയത് അറിഞ്ഞില്ല, പതിയെ വാതിൽ തുറന്ന് അകത്തേക്ക് തലയിട്ട് നോക്കി, ഭാഗ്യം ആള് അകത്ത് ഇല്ല, വേഗം അകത്ത് കയറി പാൽ ഗ്ലാസ് ടേബിളിൽ വെച്ച് ഞാൻ ആ മുറി മുഴുവനായും ഒന്ന് സ്കാൻ ചെയ്തു, കാര്യം ഞാൻ ഈ വീട്ടിലേക്ക് പലതവണ വന്നിട്ടുണ്ടെങ്കിലും ഈ മുറക്കകത്ത് കയറുന്നത് ആദ്യമായി ആണ്, കലിപ്പൻ ആരേയും ഈ പരിസരത്തേക്ക് അടുപ്പിക്കാറില്ല, ഇനി ഇപ്പൊ ഈ മുറി എന്റെതും കൂടി ആണ്, നല്ല വൃത്തിയുളള അടുക്കും ചിട്ടയുമുളള മുറി, എന്റെ മുറി ഇതിന്റെ നേരെ ഓപ്പോസിറ്റാ,, എനിക്ക് ഈ അടുക്കും ചിട്ടയും തീരെ കണ്ണിൽ പിടിക്കില്ല, ഇവിടെ മുഴുവൻ അലങ്കോലമാക്കിയാലെ ഇനി എനിക്ക് സമാധാനമാവൂ,, ആദ്യം തന്നെ ടേബിളിലുളള കലിപ്പന്റെ ഫോട്ടോ നിലത്തിട്ട് അവനോടുളള ദേഷ്യം മുഴുവൻ അത് ചവിട്ടിയരച്ച് തീർത്തു, "കലിപ്പൻ തെണ്ടി, നീ എന്നെ നിക്കാഹ് ചെയ്യും അല്ലേ,,

എന്നെ നിക്കാഹ് കഴിച്ചത് എത്ര വലിയ തെറ്റായിരുന്നെന്ന് നിനക്ക് ഞാൻ ബോധ്യപ്പെടുത്തിത്തരാടാ,, നീ കാരണം എനിക്ക് ഉപ്പാന്റെയും ഉമ്മാന്റെയും കയ്യിൽ നിന്ന് എത്ര വഴക്ക് കേട്ടിട്ടുണ്ട് എന്ന് അറിയോ,, നാറി,, " ഹൂ തള്ളേ,, കലിപ്പ് തീരുന്നില്ലല്ലോ,, പിന്നെ ഒന്നും നോക്കീല തുവെളള ബെഡ്ശീറ്റ് നല്ല ഭംഗിയായി നിവർത്തി വിരിച്ചിട്ട ബെഡിലേക്ക് ഞാൻ ചാടിക്കയറി കലിപ്പനോടുളള ദേഷ്യം തീരുന്നത് വരെ അതിൽ നിന്ന് തുളളിക്കളിച്ചു, ആഹാ ഇങ്ങനെ തുളളികകളിക്കുമ്പോ എന്തൊരു മനസ്സുഖം, കലിപ്പന്റെ നെഞ്ചിൽ കയറി നിന്ന് തുളളുന്ന ഫീലാ,,, ഹാ ഹാ,, ബെഡിലുണ്ടായിരുന്ന പില്ലോ എടുത്ത് കലിപ്പനെ മനസ്സിൽ ധ്യാനിച്ച് അത് പിച്ചിച്ചീന്തി, അങ്ങനെ തുളളലും മറ്റും നല്ല തകൃതമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വാതിൽക്കൽ എന്നെ തന്നെ ഉറ്റ് നോക്കുന്ന രണ്ട് കണ്ണുകൾ കണ്ടത്, 'കലിപ്പൻ' ഞാൻ വേഗം ബെഡിൽ നിന്ന് ഇറങ്ങി ഇടം കണ്ണിട്ട് കലിപ്പനെ നോക്കി, മുഖം ചുവപ്പിച്ച് ദേഷ്യത്തോടെ എന്നെ തന്നെ തുറിച്ച് നോക്കാണ് കക്ഷി, ഏതായാലും എന്റെ കാര്യം തീരുമാനമായി,

ഞാൻ നന്നായി ഒന്ന് ഇളിച്ച് കൊടുത്തു, എവടെ ഒരു പ്രയോചനവുമില്ല, കലിപ്പൻ വാതിലിനടുത്ത് നിൽക്കുന്നത് കൊണ്ട് ഓടി രക്ഷപ്പെടാനും പറ്റില്ല, പെട്ടെന്ന് കലിപ്പൻ എന്റെ നേരെ പാഞ്ഞ് വന്ന് എന്റെ മുടിയിൽ പിടിച്ച് അവന്റെ മുഖത്തിന് നേരെ എന്റെ മുഖം തിരിച്ച് എന്റെ കവിളിൽ കുത്തിപ്പിടിച്ചതും അവന്റെ മുഖഭാവം കണ്ട് പേടിച്ച് ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ചു, കലിപ്പന്റെ ഇങ്ങനെ ഒരു ഭാവം കാണുന്നത് ആദ്യമായി ആണ്, കുറച്ച് സമയത്തിന് ശേഷം കലിപ്പൻ കൈ അയച്ചതും ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി, കലിപ്പൻ കണ്ണടച്ച് ശ്വാസമെടുത്ത് എന്നെ നോക്കി, ഇപ്പൊ നേരത്തേ പോലെ മുഖത്ത് ആ ദേഷ്യമില്ല, പകരം ഒരു കളളച്ചിരിയും കണ്ണുകളിൽ കുസൃതി നിറഞ്ഞ ഭാവവും, കണ്ടിട്ട് എന്തോ ഒരു വശപിശക്, ഓൻ എന്റെ അടുത്തേക്ക് മുഖം കൊണ്ട് വരുന്നത് കണ്ട് ഞാൻ പിറകിലേക്ക് നീങ്ങി ടേബിളിൽ ഇടിച്ച് നിന്നു, ഞാൻ ദയനീയതയോടെ കലിപ്പനെ നോക്കി, ആള് എന്റെ തൊട്ടടുത്ത് എത്തി മുറി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ച് ഒന്ന് നെടുവീപ്പിട്ട് ഒരു ചിരിയോടെ എന്നെ അടിമുടി നോക്കിക്കൊണ്ട് താടി ഉഴിഞ്ഞു, ഓന്റെ ആ നോട്ടം തീരെ ശരിയല്ലല്ലോ, അത് എനിക്കുളള എന്തോ വലിയ പണിയാണല്ലോ,,

എനിക്ക് കിട്ടാൻ പോകുന്ന പണി എന്താണെന്നും ചിന്തിച്ച് ഞാൻ ഓനെ നോക്കിയപ്പോ ഓൻ പതിയെ ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു, ഞാൻ പേടിച്ചിട്ട് കണ്ണ് രണ്ടും ഇറുക്കി അടച്ച് ടേബിളിൽ പിടിമുറുക്കി, ഓന്റെ ചുടു നിശ്വാസം എന്റെ ചെവിയിൽ പതിച്ചതും ഞാൻ മുഖം വെട്ടിച്ച് കണ്ണ് തുറന്നതും നേരത്തെ കൊണ്ട് വന്ന് വെച്ച പാൽ ഗ്ലാസ് കണ്ണിലുടക്കി, പിന്നെ ഒന്നും നോക്കീല പെട്ടെന്ന് അതെടുത്ത് ആ പാല് മുഴുവൻ അവന്റെ മുഖത്തേക്ക് ഒഴിച്ച് സർവ്വ ശക്തിയുമെടുത്ത് അവനെ തളളിമാറ്റി ഒറ്റ ഓട്ടമായിരുന്നു പുറത്തേക്ക്, ആ ഓട്ടം ആലിയുടെ മുറിക്ക് മുന്നിലാണ് അവസാനിച്ചത്, ഒന്ന് ശ്വാസമെടുത്ത് പിറകിലേക്ക് നോക്കി, ഭാഗ്യം കലിപ്പൻ പിറകെ വന്നിട്ടില്ല, നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ വാതിൽ തുറന്ന് മുറിക്കകത്ത് കയറി വാതിൽ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോ ഇവിടെ ഒരുത്തി ഞാൻ വന്നത് പോലും അറിയാതെ ഫോണിൽ മുഖം പൂഴ്ത്തി ഇരിക്കാണ്,, ഞാൻ അവളെ മൈന്റ് ചെയ്യാതെ ബെഡിൽ കയറി കിടന്ന് പുതപ്പെടുത്ത് തലവഴി മൂടി കണ്ണടച്ച് കിടന്നു, കലിപ്പന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണോ എന്തോ? പാലിന് ചൂട് ഉണ്ടായിരുന്നോ ആവോ? എന്തായാലും ഒരു കാര്യം ഉറപ്പായി നാളത്തെ എന്റെ കാര്യം ഗോവിന്ദ, ഓരോന്ന് ആലോചിച്ച് കിടക്കുന്നതിനിടയിലാണ് ആരോ പുതപ്പ് വലിച്ചെടുക്കുന്നത് പോലെ തോന്നിയത്, കണ്ണ് തുറന്ന് നോക്കിയപ്പോ ആലി ആണ്, പെണ്ണ് എന്നെ കണ്ട് കണ്ണും മിഴിച്ച് നോക്കുന്നുണ്ട്,

"റി,,റിയൂ,, നീ,, ഇവിടെ,," "ആഹ് ഞാൻ തന്നെ,, നിന്നോട് ഞാൻ ആദ്യമെ പറഞ്ഞതല്ലേ,, ഞാനിന്ന് നിന്റെ കൂടെയാണ് കിടക്കുന്നതെന്ന്, " "അപ്പൊ കാക്കു? " "അവളുടെ ഒരു കാക്കു, മിണ്ടാതെ കിടക്കെടി പിശാചെ എനിക്ക് ഉറക്കം വരുന്നുണ്ട് " അവളെ തളളിമാറ്റി പുതപ്പ് വലിച്ച് തലയിലൂടെ ഇട്ട് ഞാൻ കണ്ണടച്ച് കിടന്നതും അവള് വീണ്ടും പുതപ്പ് വലിച്ചു, ഞാൻ ദേഷ്യത്തോടെ അവളെ നോക്കിയതും അവള് അത് കാര്യമാക്കാതെ എന്നെ തുറിച്ച് നോക്കി, "സത്യം പറ റിയു,, നീ എന്ത് പണിയാ കാക്കൂന് കൊടുത്തത്," "അ.. അത് നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ പണി കൊടുത്ത് വന്നതാണെന്ന്" "നിന്നെ എനിക്ക് അറിഞ്ഞൂടെ,," എന്നെ അടിമുടി നോക്കിക്കൊണ്ട് അവൾ പറഞ്ഞതും ഞാൻ ഒന്ന് ഇളിച്ച് കുറച്ച് മുമ്പ് നടന്നതൊക്കെ വിവരിച്ചു കൊടുത്തതും അവള് തലയിൽ കൈ വെച്ച് കണ്ണ് തുറുപ്പിച്ച് എന്നെ നോക്കി, "നീ എന്താ ഇങ്ങനെ നോക്കുന്നത് " "പിന്നെ ഞാൻ നിന്നെ എങ്ങനെയാ നോക്കേണ്ടത്, ഏതായാലും നാളത്തെ നിന്റെ കാര്യം ഗോവിന്ദ " "ടി തെണ്ടി പേടിപ്പിക്കാതെ നാളെ കലിപ്പന്റെ കയ്യിൽന്ന് രക്ഷപ്പെടാനുളള എന്തെങ്കിലും വഴി പറഞ്ഞ് താ,," "ഓരോന്ന് ചെയ്ത് വെക്കുമ്പോ ആലോചിക്കണമായിരുന്നു" "പറ്റിപ്പോയി മോളേ, നീ ഒരു വഴി പറഞ്ഞു താ,, പ്ലീസ്,,"

"ഞാൻ ആലോചിച്ചിട്ട് ഒറ്റ വഴിയെ ഒളളൂ,, കാക്കുന്റെ കണ്ണിൽ പെടാതെ മുങ്ങി നടക്കുന്നതാവും നിന്റെ തടിക്ക് നല്ലത്,, ഒരു ദിവസം ഞാൻ കാക്കൂന് കോഫി കൊടുക്കാൻ വേണ്ടി ആ മുറിയിലേക്ക് ചെന്നപ്പോ അറിയാതെ എന്റെ കൈ തട്ടി ടേബിളിലുണ്ടായിരുന്ന കുറച്ച് ബുക്സ് താഴെക്ക് വീണു, അന്ന് എന്നെ കാക്കു തല്ലിയില്ലാ എന്നെ ഒളളൂ,, പല വിധ വെറൈറ്റി തെറികളാ മോളേ,, ഞാൻ കേട്ടത്, മുറി വൃത്തി കേടാക്കിയത് പോട്ടെ എന്ന് വെക്കാം,, പക്ഷേ നീ കാക്കൂന്റെ മുഖത്തേക്ക് പാലൊഴിച്ചില്ലെ,, അത് കാക്കു ക്ഷമിക്കാൻ ഒരു ചാൻസും ഇല്ല " എന്നും പറഞ്ഞ് ആലി ദീർഗശ്വാസമെടുത്തതും ഞാൻ പേടിയോടെ അവളെ നോക്കി ഇരുന്നു, "നീ പേടിച്ചിട്ട് ഒരു കാര്യവും ഇല്ല, ഓരോന്ന് ചെയ്ത് വെച്ചിട്ട്, കാക്കു രാവിലെ കൃത്യം ആറ് മണിക്ക് ജോഗിങ്ങിന് പോകും ആ സമയത്ത് വേഗം മുറിയിൽ പോയി ഫ്രഷായി ഉമ്മാന്റെ അടുത്തേക്ക് ചെന്നോണ്ടു, ഉമ്മാന്റെ കൂടെ ആവുമ്പോ കാക്കു ഒന്നും ചെയ്യില്ല, പിന്നെ കാക്കൂന്റെ മുന്നിൽ ചെന്ന് പെടാതെ മാക്സിമം ശ്രദ്ധിച്ചോ,, " എന്ന് ആലി പറഞ്ഞതും തലയാട്ടി ഞാൻ ഫോണിൽ ആറുമണിക്ക് അലാറം വെച്ച് കിടന്നു, 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എടീ മാക്രി,, ഇതിനുളള പണി നിനക്ക് ഞാൻ തിരിച്ച് തന്നിരിക്കും, അത് നീ താങ്ങുമോ ഇല്ലയോ എന്ന് നമുക്ക് കാണാം,,

കണ്ണാടിയിൽ നോക്കി മുഖം കഴുകി ഒരു ചിരിയോടെ ഞാൻ മാക്രിക്ക് കൊടുക്കാനുളള പണിയും ചിന്തിച്ച് മുറിയിലേക്ക് പോയി, പെണ്ണ് മുറി ആകെ അലങ്കോലമാക്കിയിട്ടുണ്ട്, അതൊക്കെ അടുക്കി വെച്ച് ഞാൻ എന്റെ മാക്രിയെ ഓർത്ത് പില്ലോ കെട്ടിപ്പിടിച്ച് ബെഡിലേക്ക് കിടന്നു, കുട്ടിക്കാലം മുതൽ ഞാനും റിയും തമ്മിൽ കണ്ടാൽ അടിയാണ്, തുടക്കം കുറിക്കുന്നത് എപ്പോഴും ഞാനായിരിക്കും, ദേഷ്യം വരുമ്പോഴുളള അവളുടെ ചുവന്ന് തുടുത്ത മുഖം കാണാൻ നല്ല ഭംഗിയാണ്, അത് കാണാൻ വേണ്ടി മാത്രമാണ് അവളോട് ഞാൻ വഴക്ക് കൂടിയിരുന്നത്, ഓരോ ദിവസവും വഴക്ക് കൂടുംമ്പോ അവളോടുളള ഇഷ്ടം കൂടി കൂടി വരും, എനിക്ക് അവളെ ഇഷ്ടമാണെന്ന് നൗഷൂനോട് മാത്രമേ ഞാൻ പറഞ്ഞിട്ടൊളളൂ, അവളുടെ പഠിപ്പ് കഴിഞ്ഞിട്ട് സാവധാനം പറയാമെന്ന് കരുതി ഇരിക്കുമ്പോഴാ അജുവുമായിട്ട് അവളുടെ മാരേജ് ഫിക്സ് ചെയ്യുന്നത്, അന്ന് ഞാൻ അനുഭവിച്ച വേദന കണ്ട് നൗഷു പല തവണ അവന്റെ ഉപ്പാനോട് എന്റെ ഇഷ്ടത്തെ കുറിച്ച് പറയാൻ തുനിഞ്ഞിരുന്നു, പക്ഷേ അദ്ധേഹത്തിന്റെ മുഖത്തുളള സന്തോഷം കാണുമ്പോ ഞാൻ കാരണം അത് ഇല്ലാതായാലോ എന്ന് പേടിച്ച് ഞാൻ തന്നെ അവനെ അതിൽ നിന്നും വിലക്കിയിരുന്നു,

എന്റെ പെണ്ണിനെ മറ്റൊരാൾ സ്വന്തമാക്കുന്നത് കാണാൻ ശക്തി ഇല്ലാത്തത് കൊണ്ട് ഇന്നലെ രാത്രി നാട് വിടാൻ നുനിഞ്ഞതായിരുന്നു ഞാൻ, അപ്പോഴാണ് നൗഷു വിളിച്ച് അജു പ്രശ്ണമുണ്ടാക്കിയ കാര്യം അറിയിച്ചത്, പടച്ചോൻ എനിക്ക് തന്ന അവസരത്തെ പാഴാക്കാതെ ഉടനെ തന്നെ കുഞ്ഞിക്കയെ കണ്ട് ( റിയൂന്റെ ഉപ്പ ) റിയൂനോടുളള എന്റെ ഇഷ്ടം അറിയിച്ചു, പിന്നെ എല്ലാം പെട്ടന്നായിരുന്നു, റിയൂന് സർപ്രൈയ്സ് ആയിക്കോട്ടേ എന്ന് കരുതി ആരും അവളോട് ഒന്നും പറഞ്ഞില്ല, പടച്ചോന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി അവസാനിച്ചു എങ്കിലും അവൾക്ക് എന്നോട് ദയങ്കര ദേഷ്യമാണ്, ആദ്യം അവളുടെ ആ ദേഷ്യമൊന്ന് മാറ്റിയെടുക്കണം, പിന്നെ പതിയെ പതിയെ ഞാൻ അവളുടെ മനസ്സിൽ കയറിക്കൂടും ഒരിക്കലും ഇറങ്ങിപ്പോകാൻ കഴിയാത്ത വിധം, ഓരോന്ന് ചിന്തിച്ച് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു, ******* നിർത്താതെ ഫോണടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്, ഉറക്കപ്പിച്ചോടെ ഫോണെടുത്ത് ചെവിയിൽ വെച്ചതും മറുവശത്ത് നിന്ന് ഒരു പൊട്ടിച്ചിരിയാണ് കേട്ടത്, "അസീസ് മുഹമ്മദ്' നിന്റെ കുഴി നീ തന്നെ തോണ്ടിയല്ലോ,, നിനക്ക് ഞാൻ വാർണിങ് തന്നതായിരുന്നില്ലേ,, പക്ഷേ നീ എന്റെ വാക്കിന് വില കൽപിച്ചില്ല, ഇതിന് നീ വലിയ വില കൊടുക്കേണ്ടി വരും, " ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story