My Dear Hubby- 2: ഭാഗം 20

my dear hubby two

രചന: Nishana

ബാസിക്കാനോട് യാത്ര പറഞ്ഞ് തിരിഞ്ഞതും ദേ നിൽക്കുന്നു മുന്നിൽ നല്ല കലിപ്പിൽ ആഷി സാർ, ഞാൻ നോക്കുന്നത് കണ്ട് പുഛിച്ച് ഒറ്റപോക്കായിരുന്നു, ഇങ്ങേർക്ക് ഈ ഒരു ഭാവമെ അറിയൂന്നാ തോന്നുന്നത്, എപ്പോ നോക്കിയാലും ഒരു പുഛം, പക്ഷേ എന്നെ കാണുമ്പോ മാത്രമേ ഒള്ളൂ ആ ഭാവം, അതെന്താ അങ്ങനെ, എന്നോട് എന്തോ ശത്രുത ഉളളത് പോലെ ഉണ്ട്, ആഹ് എന്തെങ്കിലും ആവട്ടെ,, നമ്മളായിട്ട് ഒന്നിനും പോകാതിരുന്നാൽ മതി,, ഞാൻ ക്ലാസിലേക്ക് നടന്നു, ക്ലാസിൽ ചെന്നപ്പോ നാജി ഉണ്ട് മുഖം വീർപ്പിച്ച് ഇരിക്കുന്നു, മുഖത്ത് ചെറിയ വിരൽ പാടുകളും ഉണ്ട്, അവളുടെ മുഖം കണ്ടപ്പോ ബാസിക്ക പറഞ്ഞ കാര്യങ്ങളാണ് ഓർമ്മ വന്നത്, ഞാൻ ചിരി കടിച്ച് പിടിച്ച് അവളുടെ അടുത്ത് ചെന്നിരുന്ന് മുഖത്തുളള വിരൽ പാടിൽ മെല്ലെ ഒന്ന് തടവി, അവള് ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി, "വേദന ഉണ്ടോ,,?" എന്ന് ഞാൻ ചോദിച്ചപ്പോ അവള് എന്റെ മുഖത്ത് അടിച്ചു, എന്നിട്ട് ഒരു ചോദ്യവും, വേദന ഉണ്ടോന്ന്, അവളെ കുറെ തെറിയും വിളിച്ച് കവിളു തടവി ആലിയേയും നാഫിയേയും നോക്കിയപ്പോ അവറ്റകളുണ്ട് കവിളും പൊത്തിപ്പിടിച്ച് ഇരിക്കുന്നു, "നിങ്ങൾക്കും കിട്ടിയോ,,?" "ഹ്മ്മ് ബാസിക്കാനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന്" എന്ന് അവർ പറഞ്ഞതും ഞാൻ ചിരിയോടെ നാജിയെ നോക്കി,

പെണ്ണിന്റെ മുഖം ഇപ്പൊ ചെറുതായി ഒന്ന് അയഞ്ഞിട്ടുണ്ട്, ഇവളെ വളക്കാൻ ബാസിക്ക കുറെ കഷ്ടപ്പെടും, ബെല്ലടിച്ചതും ഒരു കൊട്ട പുഛവും കൊണ്ട് ആഷി സാർ എത്തി, ദേഷ്യത്തിൽ തന്നെ ആണ് ക്ലാസ് എടുത്തത്, ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം മനസ്സിലായ ഭാവത്തോടെ ഞങ്ങൾ ഇരുന്നു, വെറുതെ എന്തിനാ പണി ഇരന്ന് വാങ്ങുന്നത്, •••••••• വല്യ പ്രത്യേകത ഒന്നും ഇല്ലാതെ അന്നത്തെ ക്ലാസ് കഴിഞ്ഞു, വൈകീട്ട് ബാസിക്ക തന്നെ പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞ് വിളിച്ചിരുന്നു, അത് കേട്ടതും നാജി കിട്ടിയ ബസ്സിന് സ്ഥലം വിട്ടു, ഞങ്ങള് മൂന്നും ബാസിക്ക വരുന്നത് വരെ ബസ്സ്റ്റോപ്പിലിരുന്ന് നല്ല വെടുപ്പായിട്ട് സീനീയേഴ്സിനെ വായീനോക്കി ഇരുന്നു, അവര് ശ്രദ്ധിക്കുന്നത് കാണുമ്പോ ഞങ്ങൾ പരസ്പരം സംസാരിച്ചിരിക്കുന്നത് പോലെ ആക്ട് ചെയ്യും, അങ്ങനെ വായീനോക്കൽ തകൃതമായി നടക്കുന്നതിനിടയിലാണ് ഞാൻ ആ കാഴ്ച കണ്ടത്, വൈറ്റ് ജീൻസും ബ്ലൂടോപ്പും വൈറ്റ് ഷാളും ഒക്കെ ഇട്ട് നല്ല കിടു ലുക്കിൽ ഒരു മൊഞ്ചത്തി കൂട്ടുകാരുടെ കൂടെ ചിരിച്ചോണ്ട് വരുന്നത്, ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ മനസ്സിലായി, അന്ന് കലിപ്പന്റെ കൂടെ മാളിൽ വെച്ച് കണ്ട പെൺ കുട്ടി, ഞാൻ ഒരു പകപ്പോടെ അവളെ തന്നെ നോക്കി നിന്നു, പിന്നെ ആലിക്കും നാഫിക്കും കാണിച്ച് കൊടുത്തു,

ഞങ്ങൾ മൂന്ന് പേരും അവളെ തന്നെ വീക്ഷിച്ചു, കൂട്ടുകാരികളോട് എന്തോ സംസാരിച്ച് തിരിഞ്ഞ അവൾ ഞങ്ങളെ കണ്ടതും ഒരു ഞെട്ടലോടെ നോക്കി, ഞങ്ങളുടെ അടുത്തേക്ക് വരാൻ തുനിഞ്ഞതും ബസ്സ് വന്നതും ഒന്നിച്ചായിരുന്നു, അവള് ഞങ്ങളെ നോക്കി ഒരു ചിരിയോടെ ബസ്സിലേക്ക് കയറി, ബസ്സ് കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ അങ്ങോട്ട് നോക്കി ഇരുന്നു, "എന്നാലും ഇവളും കാക്കുവും തമ്മിൽ എന്തായിരിക്കും ബന്ധം,," ആലി "എന്ത് ബന്ധം, ഒന്ന് പോയെ നീ, അവര് ചിലപ്പോ ഫ്രണ്ട്സ് ആവും," എന്ന് നാഫി പറഞ്ഞതും അത് സത്യമാവണേ എന്ന് പ്രാർത്ഥിച്ച് ഞാൻ ഇരുന്നു, 'പരസ്പരം സ്നേഹിച്ച് തുടങ്ങീട്ടെ ഒളളൂ,, അതിന് മുമ്പ് തന്നെ ഞങ്ങളെ പിരിക്കല്ലെ അളളാഹ്,,,' ●●●●●●●●●●●●●●●●●●●●●●●●●●● "ഷാഫി എന്താ നിന്റെ തീരുമാനം, ഇനിയും എന്നെക്കൊണ്ട് വയ്യ ഇങ്ങനെ കാത്തിരിക്കാൻ, അവരുടെ മാരേജ് കഴിഞ്ഞിട്ട് ഒരു മാസം ആയിത്തുടങ്ങി, ഇത് വരെ ഞാൻ അടങ്ങിയിരുന്നത് റിയൂന് അസിയെ ഇഷ്ടമില്ലാ എന്നുളള വിശ്വാസത്തിലാ,, പക്ഷേ ഇനിയും കാത്തിരിക്കാൻ പറ്റില്ല, " "പറ്റില്ലെങ്കിൽ ചെന്ന് പറ അവളോട് ഇഷ്ടമാണെന്ന് " "ഷാഫി പ്ലീസ്,," അയാൾ ദയനീയതയോടെ അവനെ നോക്കി, അവൻ അയാളെ നോക്കി ഒന്ന് പുഛിച്ച് ചിരിച്ചു, "മര്യാദക്ക് അവളോട് ആദ്യമെ ഇഷ്ടമാണെന്ന് തുറന്ന് പറയായിരുന്നില്ലെ,,

എന്തിനാ മറച്ച് വെച്ചത്,,?" എന്ന് അവൻ പറഞ്ഞതും ദേഷ്യത്തിൽ മുന്നിലുളള ചെയർ അയാൾ വലിച്ചെറിഞ്ഞു, "തെറ്റ് പറ്റിപ്പോയി, അവളോട് ആദ്യമെ പറയണമായിരുന്നു പറ്റിയില്ല, അവന്റെ കൂടെ അവൾ കഴിയുന്ന ഓരോ നിമിശവും ഞാൻ എങ്ങനെയാ പിടിച്ച് നിൽക്കുന്നതെന്ന് എനിക്കെ അറിയൂ,, നീ പറഞ്ഞിട്ടാ,, അല്ലായിരുന്നെങ്കിൽ ആ അസീസ് മുഹമ്മദിനെ ഈ ഭൂമിയിൽ നിന്ന് തന്നെ ഞാൻ തുടച്ച് നീക്കിയേനെ,," "എടുത്ത് ചാടി ഒന്നും ചെയ്യരുത് ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കാം,, " ഗൂഢമായ ഒരു ചിരിയോടെ അയാൾ മുന്നിലുളള മദ്യം വലിച്ച് കുടിച്ച് ഗ്ലാസ് ചുവരിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിച്ചു, അയാളുടെ ചിരി അടുത്തുളള ആളിലേക്കും പടർന്നു, അവർ രണ്ട് പേരും പൊട്ടിച്ചിരിച്ചു, 'അസീസ് മുഹമ്മദ് നിന്നേയും നിന്റെ കുടുംബത്തേയും ഞാൻ വേരോടെ പിഴുത് എറിയും കാത്തിരുന്നൊ,, നീ നിന്റെ അന്ത്യത്തിനായി,,' •••••••••••••••••••••••••••••••••••••••••••••••• ഓഫീസിൽ എന്തോ തിരുമറി നടന്നിരുന്നു, രാവിലെ മുതൽ അതിന്റെ പിറകിലായിരുന്നു ഞാനും ആബിക്കയും, രാത്രി വൈകിയാണ് വീട്ടിലെത്തിയത്, റിയൂനെ കണ്ടില്ല, മിക്കവാറും ആലിയുടെ മുറിയിലാവും, ഫ്രഷായി ഭക്ഷണവും കഴിച്ച് മുറിയിൽ വന്ന് ലാപ്പെടുത്ത് ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു,

ഒന്ന് രണ്ട് മെയിൽ ചെക്ക് ചെയ്യാനുണ്ടായിരുന്നു, അത് ചെക്ക് ചെയ്ത് കൊണ്ടിരിക്കുനനതിനിടയിലാണ് ആരോ വാതിൽ തുറക്കുന്ന ശബ്ദവും അത് അടക്കുന്ന ശബ്ദവും കേട്ടത്, ഞാൻ തിരിഞ്ഞ് നോക്കിയപ്പോ റിയു ആയിരുന്നു, അവളെ ഒന്ന് നോക്കി ഞാൻ വീണ്ടും ലാപ്പിലേക്ക് മുഖം പൂഴ്ത്തി, പെട്ടെന്നാണ് രണ്ട് കൈ എന്റെ കഴുത്തിലൂടെ ഇഴഞ്ഞ് വന്നത്, ഞാൻ ഞെട്ടി തലചെരിച്ച് നോക്കിയപ്പോ മാക്രിയുണ്ട് പല്ലിളിച്ച് കാണിക്കുന്നു, പുരികം പൊക്കി എന്താന്ന് ഞാൻ ചോദിച്ചുപ്പൊ അവൾ രണ്ട് കണ്ണും അടച്ച് ഒന്നൂല്ല്യാന്ന് കാണിച്ചു, ഞാൻ തലയാട്ടി വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു, "അതേയ്,," അവള് എന്നെ തോണ്ടി വിളിച്ചതും ഞാൻ നെറ്റിചുളിച്ച് അവളെ നോക്കി, അപ്പൊ ദേണ്ടെ അവള് വീണ്ടും ഇളിക്കുന്നു, "നിനക്ക് എന്താടി ഉറക്കം ഒന്നും ഇല്ലേ,," ഞാൻ കുറച്ച് ദേഷ്യത്തോടെ ചോദിച്ചതും അവള് ചുണ്ട് കൂർപ്പിച്ച് എന്നെ നോക്കി, അവളുടെ നോട്ടം കണ്ട് അറിയാതെ ചിരി പൊട്ടി, ഞാൻ ലാപ്പ് എടുത്ത് വെച്ച് അവളെ പിടിച്ച് എന്റെ മടിയിലേക്ക് ഇരുത്തി, ഒരു ചിരിയോടെ അവൾ എന്റെ കഴുത്തിലൂടെ കയ്യിട്ട് കവിളിൽ ചുംബിച്ചു, "എന്താണ് നല്ല ഫോമിലാണല്ലോ,, എന്താ ഉദ്ധേശം" ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് അവളുടെ മുഖത്തൂടെ വിരലോടിച്ച് ഞാൻ ചോദിച്ചു,

"എനിക്ക്,,, എനിക്ക് ഉറങ്ങണം,," "ഉറങ്ങിക്കൊ,, ഞാൻ വേണ്ടെന്ന് പറഞ്ഞില്ലല്ലോ,,?" "അത്,, പിന്നെ,, എനിക്ക് ഈ നെഞ്ചിൽ തലവെച്ച് കിടക്കണം" എന്റെ നെഞ്ചിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി അവൾ പറഞ്ഞതും ഞാൻ ഞെട്ടി അവളെ നോക്കി, അവളൊരു കളളച്ചിരിയോടെ എന്നെ നോക്കി, "ശരിക്കും,," "ഹ്മ്മ്,," "നെഞ്ചിൽ തലവെച്ച് കിടന്നാൽ മാത്രം മതിയോ,,?" കളളച്ചിരിയോടെ ഞാൻ പറഞ്ഞതും അവള് എന്റെ താടിയിൽ പിടിച്ച് വലിച്ചു, "ആഹ്,, ഡീ,," "ഓഹ് പതുക്കെ അലറ്,,,," ചെവി പൊത്തിപ്പിടിച്ച് അവൾ പറഞ്ഞതും ഞാൻ കണ്ണുരുട്ടി അവളെ നോക്കി, "എന്നെ ഉറക്കിത്താ,," ചിണുങ്ങി കൊണ്ട് എന്റെ നെഞ്ചിൽ തലവെച്ച് അവൾ പറഞ്ഞതും ഞാൻ അവളെ പൊക്കി എടുത്ത് മുറിയിലേക്ക് നടന്നു, "I,,, HATE,,, You " എന്റെ കവിളിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി അവൾ പറഞ്ഞു, "അതികം വൈകാതെ തന്നെ നിന്നെ കൊണ്ട് ഞാൻ ലവ്യു പറയിക്കും കേട്ടോടി മാക്രി,," "പിന്നെ,, നടന്നത് തന്നെ,," "നടക്കും,," "കാണാം,," എന്നും പറഞ്ഞ് അവൾ എന്റെ മുഖത്ത് വീണ് കിടന്ന മുടി ഒതുക്കി വെച്ചു, അവളെ ബെഡിലേക്ക് കിടത്തി ഞാൻ അവളുടെ അടുത്ത് കിടന്നതും അവൾ എന്റെ നെഞ്ചിൽ തലവെച്ച് കിടന്നു, ഞാൾ അവളുടെ തലമുടിയിൽ മൃദുവായി തടവി, കൊച്ചു കുട്ടികളെ പോലെ എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് അവൾ കിടക്കുന്നത് കണ്ടപ്പോ അതിയായ സന്തോഷം തോന്നി, ഒരുപാട് കൊതിച്ചതാണ് ഇങ്ങനെ ഒരു നിമിശം, അവൾ ഉറങ്ങിയതും ഞാൻ അവളെ അടർത്തി മാറ്റി ബെഡിലേക്ക് കിടത്തി അവളുടെ നെറുകിൽ ചുംബിച്ചു, ബ്ലാഗറ്റ് കൊണ്ട് അവളെ പുതപ്പിച്ച് ഞാൻ ബാൽക്കണിയിലേക്ക് നടന്നു, ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story