My Dear Hubby- 2: ഭാഗം 21

my dear hubby two

രചന: Nishana

രാവിലെ മുഖത്തേക്ക് വെളളം തെറിച്ചപ്പോഴാണ് ഞാൻ ഞെട്ടി എണീറ്റത്, കണ്ണ് തിരുമ്മി നോക്കിയപ്പോ ദെ കാലി ജഗ്ഗുമായി നിൽക്കുന്നു മാക്രി, മുഖത്താണെങ്കിൽ കുസൃതി ചിരിയും, "ഡീ,,,,," ഞാൻ ചാടി എണീറ്റതും അവള് കുണുങ്ങി ചിരിച്ചോണ്ട് ഒറ്റ ഓട്ടമായിരുന്നു, പിന്നെ,,,, അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റോ,, ഞാൻ പിറകെ ഓടി, "ഡി മര്യാദക്ക് അവിടെ നിൽക്കുന്നതാ നിനക്ക് നല്ലത്, ഉറങ്ങിക്കിടന്ന എന്റെ തലയിലൂടെ വെളളം ഒഴിച്ചിട്ട്,," "അത് ഞാൻ വിളിച്ചിട്ട് എണീക്കാത്തത് കൊണ്ട് അല്ലെ,," "അതിന് തലയിലൂടെ വെളളം ഒഴിക്കാണോ വേണ്ടത്,," എന്നും ചോദിച്ച് ഞാൻ അവളുടെ അടുത്തേക്ക് ചെന്നതും പെണ്ണ് ഓടി കറക്റ്റ് എന്തിലോ തട്ടി വീഴാൻ പോയതും ഞാൻ അവളെ പിടിച്ച് പൊക്കി എടുത്ത് തോളിലിട്ടു, "എന്താ ഈ കാണിക്കുന്നെ,, എന്നെ താഴെ ഇറക്കെടോ കലിപ്പാ,, " അവള് കിടന്ന് കാറിവിളിച്ചെങ്കിലും ഞാനത് കാര്യമാക്കാതെ അവളെയും കൊണ്ട് ബാത്റൂമിലേക്ക് നടന്നു, "പ്ലീസ്,,, എന്റെ മേലേക്ക് വെളളം ഒഴിക്കല്ലെ, ഇനിയും കുളിക്കാൻ വയ്യാത്തോണ്ടാ പ്ലീസ്,,,, സത്യായിട്ടും ഞാനിനി ഒരു വൃകൃതിയും കാണിക്കൂല,, " ചിണുങ്ങി കൊണ്ട് അവള് പറഞ്ഞതും ഞാൻ അവളെ താഴെ ഇറക്കി,

അവള് ഓടാൻ തുനിഞ്ഞതും ഞാൻ അവളെ ചുമരിലേക്ക് ചേര്‍ത്ത് നിർത്തി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അമർത്തി കടിച്ച് അവിടെ ചുംബിച്ച് അകന്ന് മാറി, " ഇനിയും വല്ല തറവേലയും ആയി വന്നാൽ പൊന്ന് മോളേ നീ അത് താങ്ങില്ല, " അവളുടെ കവിളിൽ തട്ടി ഞാൻ പറഞ്ഞതും പെണ്ണ് എന്നെ ചുണ്ട് കൂർപ്പിച്ച് നോക്കാ,, ഹൂ,,,, ആ നോട്ടം ആണ് സഹിക്കാത്തത്, "അപ്പൊ പൊന്ന് മോള് പോയി എന്റെ ശർട്ടും പാന്റും ഒക്കെ നല്ല വൃത്തി ആയി അയൺ ചെയ്ത് വെക്ക് സേട്ടൻ പോയി കുളിക്കട്ടെ,," "ഞ,, ഞാനോ,? എനിക്ക് അയൺ ചെയ്യാനൊന്നും അറിയില്ല, " "ഹ ഇങ്ങനെ ഒക്കെ അല്ലെ വാവെ പടിക്കുന്നത്, വേഗം പോയി അയൺ ചെയ്തോ,, ഞാൻ തിരിച്ച് വരുന്നതിന് മുമ്പ് കഴിഞ്ഞിരിക്കണം, പിന്നെ,, അന്നത്തെ പോലെ വല്ല ഉടായിപ്പും കാണിച്ചാൽ,, അന്ന് കിട്ടിയത് മോള് മറന്നിട്ടില്ലല്ലോ അല്ലേ,," എന്ന് ഞാൻ ചോദിച്ചതും അവള് വാ പൊത്തിപ്പിടിച്ച് ഇല്ലാ എന്ന് തലയാട്ടി, "ഗുഡ് ഗേൾ,," അവളുടെ കവിളിലൊന്ന് തട്ടി ഞാൻ ബാത്റൂമിലേക്ക് കയറി, •••••••••••••••••••••••••••••••••••••••••••• ശ്ശൊ,, ഏത് നേരത്താണാവോ എനിക്ക് ഇതിനെ ഉണർത്താൻ തോന്നിയത്, അവിടെ കിടന്നോട്ടെ എന്ന് കരുതിയാ മതിയായിരുന്നു, ഇത് ഇപ്പൊ വടി കൊടുത്ത് അടി വാങ്ങിയത് പോലെ ആയി,

എന്നാലും എന്ത് കടിയാ തെണ്ടി കടിച്ചത്, പാട് വീണിട്ടുണ്ട്, ആരെങ്കിലും കണ്ടാ എന്ത് കരുതും, കലിപ്പനെ പ്രാകി ഡ്രസ്സൊക്കെ അയൺ ചെയ്ത് ബെഡിൽ വെച്ച് തിരിഞ്ഞതും ദെ നിൽക്കുന്നു പിന്നിൽ,, "എന്നെ പ്രാകി കൊല്ലോടി നീ,," എന്ന് ഓൻ ചോദിച്ചതും ഞാൻ ചുണ്ട് കോട്ടി, "എന്നെ കടിച്ചിട്ടല്ലെ,, എന്തോരം വേദനിച്ചൂന്നറിയോ,,?" "അച്ചോടാ ശരിക്കും വേദനിച്ചോ,, എവിടെ നോക്കട്ടെ,," ഇളിച്ചോണ്ട് ഓൻ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞതും ഞാൻ രണ്ട് കൈ കൊണ്ടും തടുത്ത് നിർത്തി, "എങ്ങോട്ടാ ഇടിച്ച് കയറി, അവിടെ നിന്നാൽ മതി," രൂക്ഷമായ നോട്ടത്തോടെ ഞാൻ പറഞ്ഞതും ഓൻ എന്റെ കൈ പിടിച്ച് വലിച്ച് എന്റെ ഇടുപ്പിലൂടെ കയ്യിട്ട് എന്നെ ലോക്ക് ചെയ്തു, കുതറി മാറാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല, ഇരുമ്പിന്റെ ശക്തിയാണ് തെണ്ടിയുടെ കൈക്ക്, ഓൻ എന്റെ കഴുത്തിലേക്ക് മുഖം കൊണ്ട് വരുന്നത് കണ്ട് ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ചു, ഓന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും എന്റെ ശരീരം ഒന്ന് വിറച്ചു, ഞാനൊന്ന് ഉയർന്ന് പൊങ്ങി കണ്ണടച്ച് ഓന്റെ മുടിയിൽ പിടിച്ച് നിന്നു, കുറച്ച് സമയം ഞങ്ങൾ അങ്ങനെ തന്നെ നിന്നു, "യാ റബ്ബീ,,, എന്താ ഈ കാണുന്നത്, പ്രായപൂർത്തിയാവാത്ത കൊച്ചുങ്ങൾ ഉളള വീടാന്ന് പോലും ഓർക്കാതെ വാതിലും തുറന്ന് വെച്ചാ രണ്ടിന്റെയും റൊമാൻസ്,

മനുഷ്യനെ വഴിതെറ്റിക്കാനായിട്ട്" ബാസിക്കാന്റെ സംസാരം കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്ന് പെട്ടെന്ന് കലിപ്പനെ തളളിമാറ്റി ബാത്റൂമിലേക്ക് ഓടി, ഛെ ആകെ ചമ്മി, മിററിന് മുമ്പിൽ നിന്ന് കഴുത്തിലെ പാടിലൂടെ ഞാൻ വിരലോടിച്ചപ്പോൾ എന്തോ ഒരു സന്തോഷം എന്നെ പൊതിയുന്ന പോലെ തോന്നി, എത്ര പെട്ടന്നാ കലിപ്പൻ എന്റെ മനസ്സിൽ കയറി പറ്റിയത്, സത്യം പറഞ്ഞാൽ കലിപ്പൻ അന്ന് എന്നെ കിസ്സ് ചെയ്തപ്പോഴാണ് ഓൻ എന്റെ മനസ്സിനെ കീഴടക്കിയ കാര്യം മനസ്സിലായത്, പിന്നെ നാഫി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പൊ ഒത്തിരി സന്തോഷിപ്പിച്ചു, എങ്കിലും കലിപ്പന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പൊ മനസ്സ് നിറഞ്ഞു, ഒരു ചിരിയോടെ ഞാനും കലിപ്പനും ഇത് വരെ വഴക്ക് കൂടിയതൊക്കെ ആലോചിച്ച് നിന്നു, കലിപ്പൻ ഡോറിൽ മുട്ടിയപ്പോഴാണ് ബോധം വന്നത്, വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി, ബാസിക്കാനെ കാണാനില്ല, പോയെന്ന് തോന്നുന്നു, കലിപ്പൻ എന്റെ കൈ പിടിച്ച് വലിച്ച് എന്നെ താഴെക്ക് കൊണ്ട് പോയി, ••••••••• ഫുഡ് കഴിക്കാൻ ഇരുന്നപ്പോ ബാസിക്കയുണ്ട് എന്നെയും കലിപ്പനെയും നോക്കി ആക്കി ചിരിക്കുന്നു, ഞാൻ മൂപ്പരെ നോക്കിപേടിപ്പിച്ച് കലിപ്പനെ നോക്കിയപ്പോ അവിടെ പ്രത്യേഗിച്ച് യാതൊരു ഭാവവിത്യാസവുമില്ലാതെ കുത്തിക്കയറ്റാണ്,

ഞാനും പിന്നെ ആരെയും മൈന്റ് ചെയ്യാതെ കഴിക്കാൻ തുടങ്ങി, "അല്ല റിയൂ,, നിന്റെ കഴുത്തിൽ എന്താ ഒരു ചുവന്ന പാട്" ബാസിക്ക ചോദിച്ചത് കേട്ട് കഴിച്ചോണ്ടിരുന്ന ഫുഡ് മണ്ടേൽ കയറി ഞാനും കലിപ്പനും ഒരുമിച്ച് ചുമക്കാൻ തുടങ്ങി, അരൊക്കെയോ കിട്ടിയ അവസരം മുതലാക്കി തലക്കിട്ട് നല്ലോണം കൊട്ടുന്നുണ്ട്, എല്ലാം ഒന്ന് ഒക്കെ ആയപ്പോ ഒളികണ്ണിട്ട് എല്ലാവരെയും വീക്ഷിച്ചു, ഒക്കെ ചിരി കടിച്ച് പിടിച്ച് ഇരിക്കാ, പെട്ടെന്ന് ബാസിക്ക ചിരിക്കാൻ തുടങ്ങി, അത് ബാക്കിയുളളവരും ഏറ്റ് പിടിച്ചു, പിന്നെ അവിടെ കൂട്ടച്ചിരി ആയിരുന്നു, ചമ്മി നാറി ഞാൻ വേഗം കഴിച്ച് എണീറ്റു, എന്റെ പിറകെ തന്നെ കലിപ്പനും, "വൈകീട്ട് ഞാൻ വരുമ്പോഴെക്ക് ഒരുങ്ങി നിന്നോണ്ടൂ,, നമുക്ക് ഒന്ന് പുറത്ത് പോവാം,," ഞാൻ കൈ കഴുകുന്നതിനിടയിൽ എന്റെ പിറകിലൂടെ വന്ന് കൈ കഴുകിക്കൊണ്ട് കലിപ്പൻ പറഞ്ഞതും ഞാൻ സന്തോഷത്തോടെ തലയാട്ടി, എന്റെ നെറുകിൽ ഉമ്മ തന്ന് കലിപ്പൻ പോയി, ഒന്ന് ഞെട്ടി ചുറ്റും നോക്കിയപ്പോ ആലിയും നാഫിയും ബാസിക്കയും ഉണ്ട് പിറകിൽ, ശ്ശൊ വീണ്ടും നാറി,

"ആലി നീ എന്തെങ്കിലും കണ്ടായിരുന്നോ,,?" ബാസിക്ക "ഏയ് ഞാൻ ഒന്നും കണ്ടില്ല, നീ കണ്ടോ നാഫി" "ഞാനും ഒന്നും കണ്ടില്ല " മൂന്നും മുകളിലേക്ക് നോക്കി പറയുന്നത് കേട്ട് കാലേവാരി നിലത്തടിക്കാനാ തോന്നുന്നത്, ബ്ലടി തെണ്ടികൾ, മനുഷ്യനെ നാണം കെടുത്താൻ നടക്കാ,, അവരെ മൂന്നിനെയും നോക്കി ചുണ്ട് കോട്ടി ഞാൻ ഉമ്മൂസിന്റെ അടുത്തേക്ക് വിട്ടു, •••••••• വൈകീട്ട് കലിപ്പനെയും വെയ്റ്റ് ചെയ്ത് ഒരുങ്ങിക്കെട്ടി ഞാൻ ഇരുന്നു, അഞ്ച് മണി ആയപ്പോഴെക്ക് ഓൻ വന്നു, ഫ്രഷായി വരാമെന്ന് പറഞ്ഞ് വേഗം മുറിയിലേക്ക് പോയി, കുറച്ച് കഴിഞ്ഞ് കലിപ്പൻ വന്ന് ഉമ്മാനോടും ഉമ്മൂസിനോടും ഒക്കെ യാത്ര പറഞ്ഞ് കാറിൽ കയറി, "നീ ഇനി എന്ത് നോക്കി നിൽക്കാ,, വാ പോകാം,," "ആഹ് ഒരു മിനിട്ട്" എന്നും പറഞ്ഞ് ഞാൻ അകത്തേക്ക് പാളി നോക്കി, ഇവറ്റകളിത് എവിടെ പോയി കിടക്കാ,, ഇപ്പൊ വരാമെന്ന് പറഞ്ഞിട്ട്, ഞാൻ അകത്തേക്കും നോക്കി നിന്നു അൽപ്പ സമയത്തിന് ശേഷം ബാസിക്കയും ആലിയും നാഫിയും വന്നു, "ഹൊ എന്ത് ഒരുക്കാ ഇത്, ഇങ്ങനെ ഒരുങ്ങി നിങ്ങള് കല്യാണത്തിന് പോകുവല്ലല്ലോ,,?" "എടീ, അവിടെ വല്ല ചുളളമ്മാരെയും കണ്ടാൽ ഒന്ന് കൊത്തിനോക്കണ്ടെ,," നാഫി പറയുന്നത് കേട്ട് ഞാൻ അവളെ കണ്ണുരുട്ടി നോക്കി വേഗം വണ്ടിയിലേക്ക് കയറി,

എല്ലാവരും കയറിക്കഴിഞ്ഞിട്ടും വണ്ടി എടുക്കാത്തത് കണ്ട് ഞാൻ കലിപ്പനെ നോക്കി, പുളളി ഫുൾ കലിപ്പിൽ എന്നെ നോക്കി പേടിപ്പിക്കാ,, ഇങ്ങനെ പേടിപ്പിക്കാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്, ഞാൻ പുരികംപൊക്കി എന്താന്ന് ചോദിച്ചപ്പോ ഓൻ സീറ്റ് ബെൽറ്റ് അഴിച്ച് എന്റെ അടുത്തേക്ക് വന്ന് സീറ്റ് ബെൽറ്റ് ഇട്ട് തന്നു, "നിന്നോട് ഞാൻ ഇവരെ ഒക്കെ വിളിക്കാൻ പറഞ്ഞോ,, നമുക്ക് രണ്ട് പേർക്കും പോവാന്നല്ലെ കരുതിയത്, എന്തെല്ലാം പ്ലാൻ ആയിരുന്നു, ഒക്കെ നശിപ്പിച്ചപ്പൊ സമാധാനമായീലെ,," ദേഷ്യത്തോടെ ഓൻ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് ഇരുന്നു, ഇങ്ങനെ ഒക്കെ പ്ലാനുണ്ടായിരുന്നെങ്കിൽ അത് ആദ്യമെ പറയായിരുന്നില്ലെ,, ഞാൻ അറിഞ്ഞോ വല്ലതും,, എന്നോടുളള ദേഷ്യം ആക്സിലേറ്ററിൽ തീർത്ത് കലിപ്പൻ വണ്ടി പറപ്പിച്ച് വിട്ടു, ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story