My Dear Hubby- 2: ഭാഗം 22

my dear hubby two

രചന: Nishana

"നിന്നോട് ഞാൻ ഇവരെ ഒക്കെ വിളിക്കാൻ പറഞ്ഞോ,, നമുക്ക് രണ്ട് പേർക്കും പോവാന്നല്ലെ കരുതിയത്, എന്തെല്ലാം പ്ലാൻ ആയിരുന്നു, ഒക്കെ നശിപ്പിച്ചപ്പൊ സമാധാനമായീലെ,," ദേഷ്യത്തോടെ ഓൻ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് ഇരുന്നു, ഇങ്ങനെ ഒക്കെ പ്ലാനുണ്ടായിരുന്നെങ്കിൽ അത് ആദ്യമെ പറയായിരുന്നില്ലെ,, ഞാൻ അറിഞ്ഞോ വല്ലതും,, എന്നോടുളള ദേഷ്യം ആക്സിലേറ്ററിൽ തീർത്ത് കലിപ്പൻ വണ്ടി പറപ്പിച്ച് വിട്ടു, ••••••••• നേരെ ബീച്ചിലേക്കാണ് ഞങ്ങൾ പോയത്, ആലിയും നാഫിയും ബാസിക്കയും ചാടിതുളളി ഇറങ്ങി ഓടി, അവരുടെ പിറകെ ഓടാൻ തുനിഞ്ഞ എന്നെ കലിപ്പൻ പിടിച്ച് വെച്ചു, "എന്റെ പ്ലാനൊക്കെ വെളളത്തിലാക്കി നീ ഇത് എങ്ങോട്ടാ ഓടുന്നത്, ഇവിടെ എന്റെ അടുത്ത് നിന്നാ മതി നീ,, " ദേഷ്യത്തോടെ കലിപ്പൻ പറഞ്ഞതും ഞാൻ മുഖം വീർപ്പിച്ച് ഓനെ നോക്കിയപ്പോ തെണ്ടി അത് മൈന്റ് ചെയ്യാതെ ഫോണെടുത്ത് തോണ്ടിക്കൊണ്ടിരുന്നു, ഇത് തോണ്ടി നിൽക്കാനാണെങ്കിൽ എന്തിനാ എന്നെ പിടിച്ച് വെച്ചത്, ഒറ്റക്കങ് നിന്ന് തോണ്ടിയാപോരെ,, ശ്ശൊ അവരൊക്കെ വെളളത്തിൽ കുത്തി മറിഞ്ഞ് കളിക്കുന്നത് കണ്ട് കൊതിയാവാ,, അവരാണെങ്കിൽ എന്നെ കാണിക്കാൻ വേണ്ടി മാത്രം തകർക്കുന്നുണ്ട് ബ്ലടി ഫൂൾസ്,

പെട്ടെന്ന് കലിപ്പന്റെ ഫോൺ റിങ് ചെയ്തതും ഓൻ എന്റെ കൈ വിട്ട് മാറി നിന്ന് സംസാരിക്കുന്നത് കണ്ടു, ഇപ്പൊ അവരുടെ അടുത്തേക്ക് ഓടി പോയാലോ,? വേണ്ട പൊക്കി എടുത്ത് ഇവിടെ തന്നെ കൊണ്ടിടും, കുറച്ച് കഴിഞ്ഞ് ഫോൺ കട്ട് ചെയ്ത് സന്തോഷത്തോടെ എന്റെ അടുത്തേക്ക് വന്നു, ആഹ് ഇപ്പൊ സന്തോശത്താലാണ്, അപ്പൊ ചോദിച്ചാൽ തീർച്ചയായും സമ്മതിക്കും, ഞാൻ ഓനെ നോക്കി നന്നായൊന്ന് ചിരിച്ചു, ഓൻ എന്നെ സംശയത്തോടെ നോക്കി എന്താന്ന് പുരികംപൊക്കി ചോദിച്ചതും ഞാൻ ചുണ്ട് അനക്കി അങ്ങോട്ട് പോട്ടെ എന്ന് ചോദിച്ചു, എന്നെ ഒന്ന് തുറിച്ച് നോക്കി ഓൻ ഒന്നും മിണ്ടാതെ ഫോൺ എടുത്ത് കുത്താൻ തുടങ്ങി, ഞാൻ സങ്കടത്തോടെ തലതാഴ്ത്തി നിന്നു, കുറച്ച് കഴിഞ്ഞ് കലിപ്പൻ എന്റെ കൈ പിടിച്ച് വാ എന്നും പറഞ്ഞതും ഞാൻ ചിരിയോടെ ഓനെ നോക്കി, പക്ഷേ ഓൻ എന്നേയും കൊണ്ട് പാർക്കിങ് ഏരിയയിലേക്ക് പോകുന്നത് കണ്ട് ഞാൻ ഒന്നും മനസ്സിലാവാതെ ഓനെ നോക്കി ഓന്റെ പിറകെ നടന്നു, പാർക്കിങ് ഏരിയയിൽ ഞങ്ങളെ വെയ്റ്റ് ചെയ്ത് കാക്കുവും റാഫിക്കയും ഉണ്ടായിരുന്നു, അവര് കലിപ്പനോട് എന്തൊക്കെയോ സംസാരിച്ച് എനിക്ക് ഒരു ഓൾത ബെസ്റ്റും തന്ന് പോയി, ഞാൻ ഒന്നും മനസ്സിലാവാതെ അവര് പോയ വഴിയെ നോക്കി നിന്നതും ഒരു ഹോർണടി കേട്ട് തിരിഞ്ഞ് നോക്കിയപ്പോ ദേണ്ടെ കലിപ്പൻ കാക്കൂന്റെ ബുളളറ്റിൽ കയറി ഇരിക്കുന്നു, "സ്വപ്നം കണ്ട് നിൽക്കാതെ വന്ന് കയറ്,

നമുക്ക് ഒരിടം വരെ പോകാനുണ്ട് " "എങ്ങോട്ട്, " "സർപ്രൈയ്സ് " സൈറ്റടിച്ചോണ്ട് ഓൻ പറഞ്ഞു, "അപ്പൊ അവരൊന്നും വരുന്നില്ലെ,,?" "നിനക്ക് എന്റെ കൂടെ വരാൻ പറ്റുമെങ്കിൽ വന്ന് കയറ് " കുറച്ച് ഗൗരവത്തോടെ ഓൻ പറഞ്ഞു, ഞാൻ തലയാട്ടി ബുളളറ്റിലേക്ക് കയറിയതും ഓൻ വണ്ടി എടുത്തു,, ••••• ഒരു റസ്റ്റോറഡിന് മുമ്പിലാണ് വണ്ടി നിര്‍ത്തിയത്, പലവിധ പൂക്കൾ കൊണ്ട് നിറച്ച ഗാർഡനിൽ ആ റസ്റ്റോറഡിന്റെ ഭംഗി എടുത്ത് കാണുന്നുണ്ട്, ഞാനതൊക്കെ കണ്ട് കണ്ണും മിഴിച്ച് ഇരിക്കുന്നതിനിടയിൽ കലിപ്പൻ ചെറുചിരിയോടെ എന്റെ കൈ പിടിച്ച് എന്നെ ഇറക്കി, കുറച്ച് മുമ്പ് വരെ ദേഷ്യത്തോടെ ഇരുന്ന ചെക്കന്റെ മുഖം ഇപ്പൊ പൂർണ്ണ ചന്ദൻ ഉദിച്ചത് പോലെ തെളിഞ്ഞ് നിൽക്കുന്നുണ്ട്, ഓൻ എന്നേയും കൊണ്ട് ആ റസ്റ്റോറഡിനുളളിലേക്ക് നടന്നു,, അതിന്റെ അകത്ത് മുകളിൽ മുഴുവൻ പലതരം പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ആ പൂക്കൾക്കുളളിലുളള ചെറിയ ബൾബിലെ പ്രകാശം മാത്രമെ അകത്ത് ഒളളൂ,, പുറത്ത് നിന്നുളള വെളിച്ചം ഒന്നും അകത്തേക്ക് കടക്കാത്ത വിധമാണ് എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്, ഞാൻ അതിന്റെ ഉളളിലെ ഭംഗി ഒക്കെ ആസ്വദിച്ച് നടന്നു, അവിടെ ഉളള മിക്ക ടേബിളിലും ആളുകളുണ്ട്, കപ്പിൾസാണ് കൂടുതലും,

കലിപ്പൻ എന്റെ കൈ പിടിച്ച് അവിടെ ഒഴിഞ്ഞ് കിടക്കുന്ന ഒരു ടേബിളിനടുത്തേക്ക് നടന്നു, ആ ടേബിൾ മുഴുവൻ റെഡ് റോസ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്, അതൊക്കെ കണ്ട് അത്ഭുതത്തോടെ ഞാൻ കലിപ്പനെ നോക്കിയപ്പോ ഓൻ ഇമവെട്ടാതെ എന്നെ തന്നെ നോക്കി ഇരിക്കാണ്, ഞാൻ പുരികംപൊക്കി എന്താന്ന് ചോദിച്ചപ്പോ ഓൻ രണ്ട് കണ്ണും ചിമ്മി കാണിച്ച് തന്നു, അത് കണ്ട് ഞാൻ ചിരിയോടെ ഓനിലുളള നോട്ടം തെറ്റിച്ച് ചുറ്റും നോക്കി ഇരുന്നു, ഇങ്ങനെ ഒക്കെ സിനിമയിലും സീരിയലിലുമൊക്കെയെ കണ്ടിട്ടൊളളൂ,, എന്തിനായിരിക്കും കലിപ്പൻ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്, ഇനി പ്രപ്പോസ് ചെയ്യാനാവോ,, ഹിന്ദി സീരിയലിലൊക്കെ കാണുന്നത് പോലെ,,, ഞാൻ ഇടം കണ്ണിട്ട് കലിപ്പനെ നോക്കിയപ്പൊ ഓൻ കയ്യിലൊരു റെഡ് റോസും പിടിച്ച് ഇരിക്കുന്നുണ്ട്, ആഹ് ഇത് അത് തന്നെ,, പ്രപ്പോസ്,, ശ്ശൊ എനിക്ക് വയ്യ,, ഓൻ ആ റോസ് കൊണ്ട് എന്റെ അടുത്തേക്ക് വന്ന് കവിളിലൊന്ന് തലോടി, ഞാൻ കണ്ണടച്ച് ഇരുന്നതും പതിയെ റോസ് കൊണ്ട് എന്റെ മുഖത്തൊക്കെ തലോടി അത് എന്റെ ചുണ്ടിൽ വെച്ചു, ഓന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് പതിഞ്ഞത് അറിഞ്ഞ് ഞാൻ പതിയെ കണ്ണ് തുറന്നു നോക്കിയപ്പോ ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വരുന്നത് കണ്ട് ഞാൻ വീണ്ടും കണ്ണടച്ചു,

ഓൻ ആ റോസും കൂട്ടി എന്റെ അധരത്തിൽ അമർത്തി ചുംബിച്ചു, പെട്ടെന്ന് ആരോ എന്റെ കവിളിൽ തട്ടിയതും ഞാൻ ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോ ദേണ്ടെ ഇരിക്കുന്നു കലിപ്പൻ, കയ്യിൽ റോസൊന്നും ഇല്ല, ഏഹ് അപ്പൊ അതൊക്കെ എനിക്ക് തോന്നിയതായിരുന്നോ ച്ചെ,,,, ഞാൻ തലക്ക് ഒരു മേട്ടം കൊടുത്ത് കലിപ്പനെ നോക്കി ഒന്ന് ഇളിച്ചു, "എന്ത് ആലോചിച്ച് ഇരിക്കാ,, കഴിക്കാൻ നോക്ക്," എന്ന് ഓൻ പറഞ്ഞതും ഞാൻ എന്താന്നുളള അർത്ഥത്തിൽ ഓനെ നോക്കി, അപ്പോ ഓൻ ടേബിളിലേക്ക് കണ്ണ് കാട്ടിയത് കണ്ട് ഞാൻ നോക്കിയപ്പോ അവിടെ നല്ല ചൂടാവി പറക്കുന്ന കോഫിയും എന്റെ ഫേവറേറ്റ് പാസ്ത്തയും ഉണ്ട്, ഇതൊക്കെ എപ്പോ കൊണ്ട് വന്ന് വെച്ചു, ഞാൻ അറിഞ്ഞിരുന്നില്ല ല്ലോ,, "മിഴിച്ച് ഇരിക്കാതെ കഴിക്കെടീ,,," ഓൻ ഒച്ച വെച്ചതും ഞാൻ വേഗം കഴിച്ചു, ഇടക്ക് ഓനെ നോക്കിയപ്പോ എന്നെ നോക്കി ചിരിയോടെ ഓനും കഴിക്കുന്നുണ്ട്, ഓന്ത് നിറം മാറുന്നത് പോലെ ആണ് ചെക്കന്റെ സ്വഭാവം, എപ്പഴാ കലിപ്പ് കയറാന്ന് ആർക്കും അറിയില്ല, ഭക്ഷണം കഴിച്ച് ഞങ്ങൾ ഇറങ്ങിയപ്പോഴേക്ക് ഇരുട്ട് പടർന്നിട്ടുണ്ട്, അവിടുന്ന് ഞങ്ങൾ തിരിച്ചു, പരിചയമില്ലാത്ത വഴിയിലൂടെയാണ് പോകുന്നത്, എങ്ങോട്ടാണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല, പിന്നെ ഞാൻ ചോദിക്കാൻ പോയില്ല,

കലിപ്പനെ ചുറ്റിപ്പിടിച്ച് ഓന്റെ പുറത്ത് തലവെച്ച് കണ്ണടച്ച് കിടന്നു, "റിയൂ,, ഇറങ്ങ്,," കലിപ്പൻ തട്ടി വിളിച്ചപ്പൊ കണ്ണ് തുറന്ന് ചുറ്റും നോക്കിയ ഞാൻ ഞെട്ടി, വലിയ ഒരു കുന്നിനുമുകളിലാണ് ഞങ്ങൾ നിൽക്കുന്നത്, കണ്ണും മിഴിച്ച് ഞാൻ ചുറ്റും നോക്കി, നിലാവിന്റെ വെളിച്ചം മാത്രമെ അവിടെ ഒളളൂ,, അവിടുന്ന് താഴെക്ക് നോക്കിയാൽ ആകാശത്ത് നക്ഷത്രങ്ങൾ പരന്ന് കിടക്കുന്നത് പോലെ പലയിടങ്ങളിലായി വീടുകളിലേയും മറ്റും വെളിച്ചം കുഞ്ഞ് പൊട്ട് പോലെ കാണുന്നുണ്ട്, പെട്ടെന്ന് കലിപ്പൻ എന്നെ പിറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് എന്റെ കാതിൽ അവന്റെ ചുണ്ട് ചേര്‍ത്തു, "ഇഷ്ടായോ,,?" "ഹ്മ്മ് ഒത്തിരി " ഓന്റെ കയ്യിൽ മുറുകെ പിടിച്ച് ഞാൻ സന്തോഷത്തോടെ പറഞ്ഞു, കുറച്ച് നേരം ഞങ്ങൾ അങ്ങനെ നിന്ന് കലിപ്പൻ എന്നിൽ നിന്ന് അകന്ന് രണ്ടടി പിറകിലേക്ക് മാറി, ഞാൻ എന്തെ എന്ന് ചോദിച്ചപ്പോ ഓൻ ചിരിച്ച് കൈകൾ രണ്ടും വിടർത്തി ഉച്ചത്തിൽ വിളിച്ച് കൂവി, "റിയൂ,,,,, I,,,, LOVE,,, YOU ❤" എക്കോ പോലെ ഓന്റെ ശബ്ദം വീണ്ടും വീണ്ടും എന്റെ ചെവിയിൽ വന്ന് പതിച്ചു, ഞാൻ സന്തോഷത്തോടെ ഓനെ നോക്കിയതും ഓൻ രണ്ട് കയ്യും വിടർത്തി എന്റെ നേരെ തിരിച്ചു, ഞാൻ ഓടിച്ചെന്ന് ആ മാറിലേക്ക് മുഖം പൂഴ്ത്തി, "I HATE YOU കലിപ്പാ,,"

ഓന്റെ ചെവിയിൽ ഞാൻ പറഞ്ഞതും ചെറു ചിരിയോടെ ഓൻ എന്റെ നെറുകിൽ ചുംബിച്ചു, •••••• "ഡി,, നേരം ഒരുപാട് ആയി, നമുക്ക് തിരിച്ച് പോകണ്ടേ,," "വേണ്ട ഞാൻ കുറച്ച് നേരം കൂടി ഇങ്ങനെ നിൽക്കട്ടെ,,," "അതൊക്കെ ഇനി വീട്ടിൽ ചെന്നിട്ട്, ഇപ്പൊ നീ വന്നെ,, നേരം ഒരുപാട് വൈകി, " എന്നെ നെഞ്ചിൽ നിന്ന് അകറ്റി മാറ്റി കലിപ്പൻ പറഞ്ഞതും ഞാൻ ചിണുങ്ങിക്കൊണ്ട് ഒന്നൂടെ ഓനോട് ചേർന്ന് നിന്നു, "ഈ പെണ്ണ് ഇത്,," എന്നും പറഞ്ഞ് എന്റെ തലക്കൊരു കൊട്ട് തന്ന് എന്നെ ചേര്‍ത്ത് പിടിച്ച് ഓൻ ബുളളറ്റിനടുത്തേക്ക് നടന്നു, "വാ കയറ്,," ഓൻ കയറിയതിന് ശേഷം എന്നോട് കയറാൻ പറഞ്ഞതും ഞാൻ തലയാട്ടി പിറകിൽ കയറാൻ തുനിഞ്ഞതും ഓൻ എന്റെ കയ്യിൽ പിടിച്ചു, "നീ ഇത് എങ്ങോട്ടാ പിറകിലേക്ക്,,?" "പിറകിലല്ലാതെ ഞാൻ പിന്നെ നിങ്ങളെ തലയിൽ കയറി ഇരിക്കണോ,," "തലയിലൊന്നും തൽക്കാലം മോള് കയറണ്ട, വന്ന് മുമ്പിൽ കയറ്" "മുന്നിലോ,, ഇത് കാറും ജീപ്പും ഒന്നും അല്ല," എന്ന് ഞാൻ പറഞ്ഞതും കലിപ്പൻ എന്നെ പൊക്കി എടുത്ത് ഓന്റെ മുഖത്തേക്ക് എന്റെ മുഖം വരുന്ന രീതിയിൽ തിരിച്ച് എന്നെ ഇരുത്തിയിരുന്നു,

ഞാൻ വായും പൊളിച്ച് ഓനെ നോക്കിയതും ഓൻ സൈറ്റ് അടിച്ച് വണ്ടി എടുത്തു, പെട്ടെന്ന് തെന്നി വീഴാൻ പോയതും ഞാൻ ഓന്റെ കഴുത്തിലൂടെ കയ്യിട്ട് ഓന്റെ മുഖത്തേക്ക് നോക്കി ഇരുന്നു, തണുത്ത കാറ്റ് കൊണ്ട് വിറക്കാൻ തുടങ്ങിയതും കലിപ്പന്റെ നെഞ്ചിലേക്ക് തലവെച്ച് രണ്ട് കൈ കൊണ്ടും ഓനെ കെട്ടിപ്പിടിച്ച് ഞാൻ കിടന്നു, •••••••••••••••••••••••••••••••••••••••••••••••••• വീട്ടിലെത്തിയപ്പോഴേക്ക് റിയു ഉറങ്ങിയിരുന്നു, വണ്ടി പാർക്ക് ചെയ്ത് അവളെ തട്ടി വിളിച്ചപ്പൊ ഒന്നൂടെ എന്നെ ഇറുകെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചിൽ തലവെച്ച് അവൾ കിടന്നു, അവളുടെ നെറ്റിയിൽ ചുംബിച്ച് അവളെ താങ്ങി എടുത്ത് ഞാൻ കോളിങ് ബെല്ലടിച്ചതും ഉമ്മ വന്ന് വാതിൽ തുറന്നു, എല്ലാവരും കിടന്നെന്ന് തോന്നുന്നു, ഉമ്മ എന്നെയും റിയൂനെയും കണ്ട് വായും പൊളിച്ച് നോക്കി നിൽക്കുന്നത് കണ്ട് മൂപ്പത്തിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് ഞാൻ മുറയിലേക്ക് നടന്നു, റിയൂനെ ബെഡിൽ കിടത്തി ഞാൻ ഫ്രഷായി വന്ന് അവളെ കെട്ടിപ്പിടിച്ച് ഞാൻ കിടന്നു, ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story