My Dear Hubby- 2: ഭാഗം 23

my dear hubby two

രചന: Nishana

വീട്ടിലെത്തിയപ്പോഴേക്ക് റിയു ഉറങ്ങിയിരുന്നു, വണ്ടി പാർക്ക് ചെയ്ത് അവളെ തട്ടി വിളിച്ചപ്പൊ ഒന്നൂടെ എന്നെ ഇറുകെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചിൽ തലവെച്ച് അവൾ കിടന്നു, അവളുടെ നെറ്റിയിൽ ചുംബിച്ച് അവളെ താങ്ങി എടുത്ത് ഞാൻ കോളിങ് ബെല്ലടിച്ചതും ഉമ്മ വന്ന് വാതിൽ തുറന്നു, എല്ലാവരും കിടന്നെന്ന് തോന്നുന്നു, ഉമ്മ എന്നെയും റിയൂനെയും കണ്ട് വായും പൊളിച്ച് നോക്കി നിൽക്കുന്നത് കണ്ട് മൂപ്പത്തിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് ഞാൻ മുറയിലേക്ക് നടന്നു, റിയൂനെ ബെഡിൽ കിടത്തി ഞാൻ ഫ്രഷായി വന്ന് അവളെ കെട്ടിപ്പിടിച്ച് ഞാൻ കിടന്നു, •••••• രാവിലെ എണീറ്റപ്പൊ റിയൂനെ കണ്ടില്ല, ഞാൻ ഫ്രഷായി ജോഗിങ്ങിന് പോയി, മനസ്സിൽ മുഴുവൻ ഇന്നലെ റിയൂന്റെ കൂടെ കറങ്ങിയതായിരുന്നു, എന്തോ അവളെ തന്നെ നോക്കി ഇരിക്കാൻ തോന്നാ,, ജോഗിങ് കഴിഞ്ഞ് വന്നപ്പോഴും റിയൂനെ കണ്ടില്ല ഉമ്മാനോട് ചോദിച്ചപ്പോ ആലിയുടെ മുറിയിൽ കാണുമെന്ന് പറഞ്ഞു, ഞാൻ ആലിയുടെ മുറിയിലേക്ക് ചെന്നപ്പോ മൂന്നും കൂടി അവിടെ കുത്തി മറിഞ്ഞ് എന്തൊക്കെയോ എഴുതുന്നുണ്ട്, കണ്ടിട്ട് പേന കൊണ്ടുളള യുദ്ധമായിട്ടാണ് തോന്നിയത്, "എന്താ മൂന്നും കൂടി ഈ അതിരാവിലെ തന്നെ കുത്തി ഇരുന്ന് എഴുതുന്നത്? ,"

എന്റെ ചേദ്യം കേട്ടിട്ടും മൈന്റ് ചെയ്യാതെ മൂന്നും യുദ്ധത്തിൽ തന്നെ യാണ്, ഞാൻ റിയൂന്റെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ കിസ്സ് ചെയ്തു, പെണ്ണ് ദേഷ്യത്തോടെ എന്നെ നോക്കി കണ്ണുരുട്ടി വീണ്ടും എഴുതാൻ തുടങ്ങി, ഞാൻ വീണ്ടും കിസ്സ് ചെയ്തു, "ദേ കലിപ്പാ ഞാൻ ആകെ ഭ്രാന്ത് പിടിച്ച് നിൽക്കാ, ശല്യം ചെയ്യാതെ പോയെ,," എന്റെ നേരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞ് അവള് വീണ്ടും എഴുതാൻ തുടങ്ങിയതും വീർപ്പിച്ച് വെച്ച അവളുടെ കവിളിൽ ഞാൻ എന്റെ പല്ലുകൾ താഴ്ത്തി, "ആ,,,,,," അലറിക്കൊണ്ട് അവൾ എന്നെ തളളിമാറ്റി കവിളിൽ കൈ വെച്ച് രൂക്ഷമായി നോക്കി, ഞാൻ അവൾക്ക് ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുത്ത് തിരിഞ്ഞപ്പോഴാണ് എന്റെ പിറകിൽ വായും പൊളിച്ച് നിൽക്കുന്ന ആലിയേയും നാഫിയേയും കാണുന്നത്, അവരെ നോക്കി ഒന്ന് സൈറ്റ് അടിച്ച് ഞാൻ മുറയിലേക്ക് പോയി, ••••••••••••••••••••••••••••••••••••••••••••• ദുഷ്ടൻ എന്ത് കടിയാ കടിച്ചത്, ഇങ്ങേർക്ക് ഇത് തന്നെ ആണോ പണി, ഒന്നല്ലെങ്കിൽ എന്റെ കവിളിൽ അല്ലെങ്കിൽ കഴുത്തിൽ അതും അല്ലെങ്കിൽ ചുണ്ടിൽ, ഇവന്റെ കൂടെ ഒക്കെ ജീവിച്ച് പോകാൻ ഞാൻ കുറെ കഷ്ടപ്പെടും, ഒന്ന് നെടുവീപ്പിട്ട് കവിളും തടവി ആലിയേയും നാഫിയേയും നോക്കിയപ്പോ രണ്ടും കൂടി എന്നെ നോക്കി ചിരി കടിച്ച് പിടിച്ച് നിൽക്കാ തെണ്ടികൾ,

"എന്താടി ഇങ്ങനെ ചിരിച്ചാൻ ഇവിടെ ഇരെങ്കിലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ,,?" രണ്ടിനെയും ദേഷ്യത്തോടെ നോക്കി ഞാൻ വീണ്ടും ഇരുന്ന് എഴുതാൻ തുടങ്ങി, ആ കാലൻ കോഷി ഇന്ന് നോട്ട് കംപ്ലീറ്റ് ചെയ്യാത്തവർ ക്ലാസിലേക്ക് വരണ്ട എന്നാ പറഞ്ഞിരിക്കുന്നത്, ഞങ്ങളാണെങ്കിൽ ക്ലാസ് കുറെ കട്ട് ചെയ്തത് കൊണ്ട് ആ ദിവസത്തെതൊക്കെ എഴുതി തീർക്കാൻ ഉണ്ട്, അതാ നേരത്തെ എണീറ്റ് കുത്തി ഇരുന്ന് എഴുതുന്നത്, അതിനിടയിലാ ആ കലിപ്പനെ ഒലക്കേമലെ റൊമാൻസ്, ഒരുവിധം എഴുതിത്തീർത്ത് ഞാൻ ഫ്രഷാവാൻ മുറിയിലേക്ക് ചെന്നപ്പോ കലിപ്പൻ ലാപ്പില് കുത്തിയിരിക്കുന്നുണ്ട്, അങ്ങോട്ട് അതികം ശ്രദ്ധിക്കാതെ പെട്ടെന്ന് ഡ്രസ്സും എടുത്ത് ഞാൻ വാഷ്റൂമിലേക്ക് കയറി, •••••••••••••••••••••••••••••••••••••••••••••• ഓഫീസിലെ ഒന്ന് രണ്ട് മെയിൽ ചെക്ക് ചെയ്യുന്നതിനിടയിൽ റിയു ബാത്റൂമിലേക്ക് വേഗത്തിൽ പോകുന്നത് കണ്ടു, എന്നെ പേടിച്ച് ആവും, ഞാൻ ചിരിയോടെ എന്റെ വർക്ക് തുടരുന്നതിനിടയിലാണ് റിയു ബാത്റൂമിൽ നിന്നും എന്നെ വിളിക്കുന്നത്, ഇവള് ഇപ്പൊ എന്തിനാ വിളിക്കുന്നത്, ഞാൻ അങ്ങോട്ട് നടന്നു, ഡോറ് ലോക്ക് ചെയ്തിട്ടുണ്ട്, "റിയൂ,, നീ എന്തിനാ എന്നെ വിളിച്ചത് " ഡോറിൽ തട്ടിക്കൊണ്ട് ഞാൻ ചോദിച്ചു. "അ,, അത്,, പിന്നെ എന്റെ കൈ തട്ടി ഞാൻ മാറ്റി എടുക്കാൻ കൊണ്ട് വന്ന ഡ്രസ്സ് വെളളത്തിൽ വീണു, കബോടിൽ നിന്ന് എനിക്ക് വെറെ ഡ്രസ്സ് എടുത്ത് തരോ,?"

ചമ്മലോടെ ഉളള അവളുടെ സംസാരം കേട്ട് എനിക്ക് ചിരി വന്നു, "കലിപ്പാ,,, പ്ലീസ്,, കോളേജിൽ പോകാൻ ലേറ്റാവും ഒന്ന് എടുത്ത് താ,," ചിണുങ്ങി കൊണ്ട് അവള് പറഞ്ഞു, പെണ്ണിനെ ഒന്ന് കളിപ്പിച്ച് നോക്കാം,, ഞാൻ കബോടിൽന്ന് അവളുടെ ഒരു ഡ്രസ്സെടുത്ത് കയ്യിൽ പിടിച്ച് ബാത്റൂമിന്റെ വാതിലിനടുത്ത് ചാരി നിന്നു, "കലിപ്പാ,, പോയോ,, പ്ലീസ് എനിക്ക് ലേറ്റാവുന്നുണ്ട്, ," "ആഹ്, ഡ്രസ്സ് ഞാൻ എടുത്ത് തരാം,, പകരം നീ എനിക്ക് എന്ത് തരും?" "ഞാൻ ഇപ്പൊ ഇതിനകത്ത് നിന്ന് എന്ത് തരാനാ,, വെളളം ഉണ്ട്, തലവഴി ഒഴിക്കണോ,," ദേഷ്യത്തോടെ വാതിലിൽ ആഞ്ഞു ചവിട്ടി അവൾ ചോദിച്ചതും ഞാൻ ചിരികടിച്ച് പിടിച്ച് നിന്നു, "വെളളം നീ നിന്റെ തലവഴി ഒഴിക്ക്, എനിക്ക് വേണ്ടത് നീ പുറത്ത് വന്നിട്ട് തന്നാൽ മതി," "എ,, എന്ത്?" "ചുംബനം,, അതും ഫ്രഞ്ച് " വെറുതെ അവളെ വട്ടാക്കാൻ ചോദിച്ചതാ, കിട്ടിയാൽ ഒരു ഫ്രഞ്ച് അല്ലെങ്കിൽ ഒരു തെറി, പെണ്ണിന്റെ ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ,, ബോധം പോയോ ആവോ,, "റിയൂ,, ടി മാക്രി,," അകത്ത് നിന്ന് ഒരു ശബ്ദും കേൾക്കുന്നില്ലല്ലോ,, ഞാൻ വാതിലിൽ തട്ടി വിളിച്ചിട്ടും പ്രതികരണം ഒന്നും ഇല്ല, റബ്ബേ പണി പാളിയോ,, പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ആശ്വാസത്തോടെ ഞാൻ അതിനകത്തേക്ക് നോക്കിയതും എന്റെ കിളികളൊക്കെ ഏതൊക്കെയോ വഴിയിലൂടെ പറന്ന് പോയി,

കണ്ണും മിഴിച്ച് വായും പൊളിച്ച് ഞാൻ അവളെ നോക്കി, മുട്ടോളം മാത്രം മറയുന്ന എന്റെ ഷർട്ടും ഇട്ടാണ് പെണ്ണിന്റെ നിർത്തം, എന്നെ ഒന്ന് കൂർപ്പിച്ച് നോക്കി എന്റെ കയ്യിലുളള ഡ്രസ്സ് വാങ്ങി അവള് വാതിലടച്ചതും ഞാൻ കാറ്റ് പോയ ബലുൺ പോലെ നിന്നു, റിയു ഡ്രസ്സ് ചെയ്ജ് ചെയ്ത് ഇറങ്ങിയപ്പോഴാണ് പിന്നെ നോർമലായത്, അവള് എന്നെ മൈന്റ് ചെയ്യാതെ കോളേജിലേക്ക് പോകാൻ ഒരുങ്ങുന്ന തിരക്കിലാണ്, എന്റെ കിളികളെ മൊത്തം ആട്ടി ഓടിച്ചുളള അവളുടെ ഒന്നും അറിയാത്ത ഭാവം കണ്ടില്ലെ,, നിന്നെ ഞാനിന്ന് ശരിയാക്കി തരാടി മാക്രി,, ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് പിറകിലൂടെ വട്ടം പിടിച്ച് മിററിലൂടെ അവളെ നോക്കി, അവള് എന്താന്നുളള ഭാവത്തോടെ പുരികം പൊക്കിയതും ഞാൻ കളള ചിരിയോടെ അവളെ നോക്കി അവളുടെ പിറകിലെ മുടിമാറ്റി പുറംകഴുത്തിൽ ദീർഗ നേരം ചുംബിച്ച് മിററിലൂടെ അവളെ നോക്കി, കണ്ണടച്ച് ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ച് കൈ രണ്ടും ഡ്രസ്സിൽ മുറുകെ പിടിച്ച് നിൽക്കുന്ന അവളെ കണ്ടപ്പൊ ചിരി വന്നു, എന്റെ കണ്ട്രോള് കളയാൻ നോക്കിയിട്ട് ഇപ്പൊ സ്വയം കൺട്രോള് ചെയ്ത് നിൽക്കാ പാവം, അടുത്ത ഡോസ് മോൾക്ക് ഇപ്പൊ തരാട്ടൊ,, ഞാൻ അവളുടെ ചെവിയിൽ ഒന്ന് ഊതിയതും അവള് ഒന്ന് പുളഞ്ഞ് കണ്ണ് തുറന്ന് മിററിലൂടെ എന്നെ നോക്കി,

"നിന്റെ മുട്ടിന് മുകളിലുളള ആ കറുത്ത മറുക് കാണാൻ നല്ല ചേലുണ്ടായിരുന്നു," എന്നും പറഞ്ഞ് ഞാൻ അവളെ നോക്കിയതും അവള് ഒന്ന് ഞെട്ടി, പിന്നെ ദേഷ്യത്തോടെ എന്നെ നോക്കി പല്ല് കടിച്ച് എന്നെ തളളിമാറ്റി ചവിട്ടി കുലുക്കി ഒറ്റപോക്കായിരുന്നു, അവള് പോകുന്നത് ഒരു ചിരിയോടെ ഞാൻ നോക്കി നിന്നു, •••••••••••••••••••••••••••••••••••••••••••••••• തെണ്ടി ചെറ്റ കഴുകന്റെ കണ്ണാ കലിപ്പന്, ഛെ,, അയ്യേ,, ഓർക്കുമ്പോഴെ എന്തോ ബാ,, എന്നാലും റിയൂ,, നീ എന്ത് ധൈര്യത്തിലാ ആ തെണ്ടിയുടെ മുമ്പിൽ അങ്ങനെ നിന്നത്, ശ്ശൊ ഇപ്പൊ ഓർക്കുമ്പോ എന്തോ പോലെ,, "നീ എന്താ റിയൂ,, ഇങ്ങനെ പിറുപിറുക്കുന്നത്,,?" നാഫി എന്നെ സൂക്ഷിച്ച് നോക്കി ചോദിച്ചപ്പോ അവൾക്ക് ഞാനൊന്ന് ഇളിച്ച് കൊടുത്ത് ചുമൽ കൂച്ചി ഒന്നും ഇല്ലെന്ന് പറഞ്ഞു, "ഹ്മ്മ്,, നിന്റെ ഈ ഇളി കണ്ടാലെ അറിയാം,, എന്തോ കാര്യമായ പ്രശ്ണം ആണെന്ന്, പറ,," ഒന്ന് ദീർഗമായി നിശ്വസിച്ച് അവളോട് ഞാൻ മുറിയിൽ നടന്നതൊക്കെ പറഞ്ഞതും പെണ്ണ് വായും പൊളിച്ച് കണ്ണും മിഴിച്ച് എന്നെ നോക്കി, പിന്നെ തുടങ്ങീലെ മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ഇരുന്ന് ചിരിക്കാൻ, "ഇതിനാ പറയുന്നത് വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത്, " എന്നും പറഞ്ഞ് അവള് വീണ്ടും ചിരിക്കാൻ തുടങ്ങി, "ആര് വടി കൊടുത്തു ആര് അടി വാങ്ങി, നിങ്ങള് എന്തൊക്കെയാ പറയുന്നത്,,?" എന്നും ചോദിച്ച് ആലി മുറിയിലേക്ക് വന്നു, ആഹാ ബെശ്ട്ട്, എന്റെ കാര്യത്തിൽ തീരുമാനമായി, ഇനി രണ്ടും കൂടി തുടങ്ങും,

നാഫി അവൾക്ക് കാര്യങ്ങളൊക്കെ വിവരിച്ചു കൊടുത്തു, അതോടെ രണ്ടും കൂടി തുടങ്ങി, ഭാഗ്യത്തിന് തക്കസമയത്ത് അമ്മായി നാസ്ത കഴിക്കാൻ വിളിച്ചു, കഴിക്കുന്നതിനിടയിലും കലിപ്പൻ എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട്, അത് കണ്ട് രണ്ട് തെണ്ടികളും, കാര്യം എന്താണെന്ന് അറിയാതെ കൂടെ ബാസിക്കയും, എങ്ങനെ ഒക്കെയൊ കഴിച്ച് ബാഗും എടുത്ത് വേഗം പോയി കാറിൽ കയറി ഇരുന്നു, കലിപ്പനാണ് ഞങ്ങളെ കോളേജിലേക്ക് ആക്കി തന്നത്, കോളേജ് എത്തുന്നത് വരെ പുറത്തേക്ക് നോക്കി ഇരുന്നു, കോളേജിലെത്തിയതും ആലിയെയും നാഫിയേയും നോക്കാതെ ഒറ്റ ഓട്ടമായിരുന്നു ക്ലാസിലേക്ക്, നാജി എത്തീട്ടില്ലാത്തത് കൊണ്ട് വേഗം എന്റെ സീറ്റിൽ കയറി ഇരുന്ന് ഡെസ്കിൽ തലവെച്ച് കിടന്നു, കുറച്ച് കഴിഞ്ഞ് ആലിയും നാഫിയും എന്റെ ഇടവും വലവും വന്ന് ഇരുന്ന്, "റിയൂ,, നീ ഇങ്ങനെ മുഖം ഒളിപ്പിച്ച് വെക്കണ്ട, ഞങ്ങൾ ഇനി നിന്നെ കളിയാക്കില്ല, നീ ഞങ്ങളോട് മിണ്ടാഞ്ഞിട്ട് എന്തോ പോലെ," എന്ന് നാഫി പറഞ്ഞപ്പോഴാ ഞാൻ പിന്നെ തല ഉയര്‍ത്തിയത്, പിന്നെ കുറച്ച് നേരം ഞങ്ങൾ മൂന്നും കത്തിയടിച്ച് ഇരുന്നു, കുറച്ച് വൈകിയാണ് നാജി വന്നത്,

പെണ്ണ് ക്ലാസിലേക്ക് കയറിയതും അവളെ ബാഗും കൊണ്ട് എന്റെ നടുപുറത്ത് ഒറ്റ അടിയായിരുന്നു, "എന്താടി പിശാചെ നിനക്ക് ഭ്രാന്ത് പിടിച്ചോ,, ഒരു കാര്യവുമില്ലാതെ എന്നെ അടിക്കാൻ,," പുറം ഉഴിഞ്ഞോണ്ട് ഞാൻ ചോദിച്ചതും അവള് എന്നെ നോക്കി പല്ല് കടിച്ചു, "മിണ്ടരുത് നീ പിശാചെ, നീ കാരണം ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല, അറിയോ നിനക്ക്, ?" "അതിന് ഞാനെന്ത് ചെയ്തൂന്നാ,," "നീ അല്ലെടി തെണ്ടി ആ ബാസി തെണ്ടിക്ക് എന്റെ നമ്പർ കൊടുത്തത്, ആ തെണ്ടി ഇന്നലെ ഫോണിൽ വിളിച്ച് എന്നെ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല, ഫോൺ കട്ടാക്കിയാൽ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരിക്കയായിരുന്നു അറിയോ,,?" എന്ന് നാജി പറഞ്ഞതും ഞാൻ പല്ലിറുമ്പി ആലിയെയും നാഫിയേയും നോക്കി, "സോറി ഈ തെണ്ടി ഭീഷണിപ്പെടുത്തിയപ്പോൾ അറിയാതെ പറഞ്ഞു പോയതാ,," ഇളിച്ചോണ്ട് രണ്ടും പറഞ്ഞതും ഞാൻ നാജിയെ നോക്കി നന്നായൊന്ന് ചിരിച്ച് കൊടുത്തു, "ഒരു പ്രത്യേക നിമിഷത്തിൽ സംഭവിച്ച് പോയതാ,, ക്ഷമിക്കണം," രണ്ട് കയ്യും കൂപ്പി ഞാൻ പറഞ്ഞതും നാജി പല്ലിറുമ്പി എന്റെ നേരെ വന്നു, അവളുടെ ആ വരവ് അത്ര പന്തിയല്ലാത്തത് കൊണ്ട് ഞാൻ ജീവനും കൊണ്ട് പുറത്തേക്ക് ഓടി, പെട്ടെന്ന് ക്ലാസിലേക്ക് കയറി വന്ന ആരുമായോ കൂട്ടിയിടിച്ച് ഞാനും അയാളും ഒന്നിച്ച് വീണു, പേടിയോടെ അയാളുടെ മുഖത്തേക്ക് തല ഉയര്‍ത്തി നോക്കിയ ഞാൻ ഞെട്ടിപ്പോയി, 'ആഷി സാർ' സബാഷ് അപ്പൊ എന്റെ കാര്യത്തിലൊരു തീരുമാനമായി, .. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story