My Dear Hubby- 2: ഭാഗം 24

my dear hubby two

രചന: Nishana

"ഒരു പ്രത്യേക നിമിഷത്തിൽ സംഭവിച്ച് പോയതാ,, ക്ഷമിക്കണം," രണ്ട് കയ്യും കൂപ്പി ഞാൻ പറഞ്ഞതും നാജി പല്ലിറുമ്പി എന്റെ നേരെ വന്നു, അവളുടെ ആ വരവ് അത്ര പന്തിയല്ലാത്തത് കൊണ്ട് ഞാൻ ജീവനും കൊണ്ട് പുറത്തേക്ക് ഓടി, പെട്ടെന്ന് ക്ലാസിലേക്ക് കയറി വന്ന ആരുമായോ കൂട്ടിയിടിച്ച് ഞാനും അയാളും ഒന്നിച്ച് വീണു, പേടിയോടെ അയാളുടെ മുഖത്തേക്ക് തല ഉയര്‍ത്തി നോക്കിയ ഞാൻ ഞെട്ടിപ്പോയി, 'ആഷി സാർ' സബാഷ് അപ്പൊ എന്റെ കാര്യത്തിലൊരു തീരുമാനമായി, പേടിയോടെ ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കി, പക്ഷേ ആ മുഖത്തുളള ഭാവം എന്നെ ഞെട്ടിച്ചു, പതിവ് പോലെ ഉളള ദേഷ്യവും പുഛവും അല്ല, പകരം നിർവചിക്കാനാവാത്ത മറ്റെന്തോ ഭാവമാണ്, ഇടുപ്പിലൂടെ കൈ ചുറ്റിപ്പിടിച്ച് എന്റെ കണ്ണിലേക്കും നോക്കി കിടക്കുന്ന അയാളെ ദേഷ്യത്തോടെ നോക്കി അയാളിൽ നിന്ന് കുതറി മാറി ഞാൻ എണീറ്റു, ഒന്ന് ഞെട്ടി അയാളും എണീറ്റു ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കി ഒറ്റ പോക്കായിരുന്നു, പക്ഷേ ഇപ്രാവശ്യം ദേഷ്യത്തോടെ യുളള ആ നോട്ടത്തിൽ സാറിന്റെ കൺകോണിൽ ചെറിയ നനവുണ്ടായിരുന്നു, 'എന്താണ് അതിന് അർത്ഥം,' സാറ് പോയ വഴിയെ നോക്കി ഓരോന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിൽ നാജി വന്ന് എന്നോട് സോറി പറഞ്ഞു,

അവൾക്കൊന്ന് ചിരിച്ച് കൊടുത്ത് ഞാൻ എന്റെ സീറ്റിൽ വന്നിരുന്നു, എന്തോ മനസ്സിലപ്പോഴും ആഷി സാറിന്റെ നിറഞ്ഞ കണ്ണുകളായിരുന്നു, അന്ന് പിന്നെ ആഷി സാർ ക്ലാസിലേക്ക് വന്നതെ ഇല്ല, ഉറക്കം കളഞ്ഞ് എഴുതിയത് മൊത്തം വേസ്റ്റ് ആയി, ••••••• വൈകീട്ട് പതിവ് പോലെ ക്ലാസ് കഴിഞ്ഞ് ബാസിക്കാനെ വെയ്റ്റ് ചെയ്ത് ഞങ്ങൾ സ്ഥിരം പരിപാടിയുമായി ബസ്സ്റ്റോപ്പിൽ നിൽക്കായിരുന്നു, പെട്ടെന്ന് ഞങ്ങളുടെ മുമ്പിൽ ഒരു ബൈക്ക് വന്ന് നിന്നു, ഹെൽമറ്റ് വെച്ചത് കൊണ്ട് ആളെ മനസ്സിലായില്ല, ഞങ്ങൾ അയാളെ തന്നെ നോക്കി നിന്നതും അയാൾ ഹെൽമറ്റ് അഴിച്ച് എന്നെ നോക്കി, "അജൂക്ക,," ഞാൻ ഞെട്ടലോടെ ഓനെ നോക്കി നിന്നു, 'ഈ തെണ്ടി എന്താ ഇവിടെ, ' എന്നും ആലോചിച്ച് നെറ്റി ചുളിച്ച് ഓനെ നോക്കിയപ്പോ ഓൻ ഒന്ന് ചിരിച്ച് ബൈക്കിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് വന്നു, "ഹായ് ഗായ്സ്,," കൈ ഉയര്‍ത്തി അവൻ പറഞ്ഞതും ഞങ്ങള് മൂന്നും മുഖത്തോട് മുഖം നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ തിരിച്ച് ഒരു ഹായ് കൊടുത്തു, "എന്തൊക്കെയുണ്ട് വിശേഷം, സുഖം അല്ലേ,,"

"ഹ്മ്മ്, അല്ല അജൂക്ക എന്താ ഇവിടെ,,? ആരെ എങ്കിലും കാണാൻ വന്നതാണോ,? " എന്ന് ആലി ചോദിച്ചപ്പോ ഓൻ തലയാട്ടി എന്നെ ഒന്ന് നോക്കി, "ഞാൻ റിയൂനെ കാണാൻ വന്നതാ,, എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് " കുറച്ച് ഗൗരവത്തോടെ ഓൻ പറഞ്ഞതൊക്കെ കേട്ടപ്പോ എനിക്ക് അന്ന് മാരേജിന്റെ തലേ ദിവസം ഈ തെണ്ടി ഉണ്ടാക്കിയ പ്രശ്ണമാണ് ഓർമ്മ വന്നത്, "റിയൂ,, പ്ലീസ് നമുക്ക് കുറച്ച് അങ്ങോട്ട് മാറി നിൽക്കാം,," അവൻ പറയുന്നത് കേട്ട് ഞാൻ ദേഷ്യത്തോടെ ഓനെ നോക്കി ആലിയേയും നാഫിയേയും ഒന്ന് നോക്കി, രണ്ടാളുടെയും മുഖത്ത് നീരസം ഉണ്ട്, "റിയൂ,, വളരെ ഇമ്പോർട്ടന്റ് ആയ കാര്യം പറയാനാണ്, നാളെ രാവിലത്തെ ഫ്ലൈറ്റിന് ഞാൻ ദുബായിലേക്ക് പോവുകയാണ്, അതാണ് ഇപ്പൊ വന്നത് പ്ലീസ്, " എന്ന് അജൂക്ക പറഞ്ഞതും ഞാൻ തലയാട്ടി കുറച്ച് മാറി നിന്നു, എന്റെ പിറകെ തന്നെ അജൂക്കയും വന്നു, പിന്നീട് അജൂക്ക പറയുന്ന കാര്യങ്ങളൊക്കെ കേട്ട് എന്റെ തലകറങ്ങുന്നത് പോലെ തോന്നി, കണ്ണൊക്കെ നിറഞ്ഞു, നിറഞ്ഞ കണ്ണുകൾ തുടച്ച് ഞാൻ അജൂക്കാനെ നോക്കി,

"ഇക്കാര്യങ്ങളൊന്നും പറയാതെ പോയാൽ ഒരിക്കലും മനസ്സമാധാനം കിട്ടില്ലാന്ന് തോന്നി, പിന്നെ സോറി, അന്ന് ഞാൻ തന്നെ കുറിച്ച് മോശമായി സംസാരിച്ചതിന്, അപ്പോഴത്തെ സാഹചര്യത്തിൽ പറ്റിപ്പോയതാ, " എന്നും പറഞ്ഞ് അജൂക്ക പോയതും ഞാനൊന്ന് നെടുവീപ്പിട്ട് അവിടെ തന്നെ നിന്നു, ആലിയും നാഫിയും കാര്യമെന്താണെന്ന് ചോദിച്ചപ്പോ പിന്നെ പറയാമെന്ന് പറഞ്ഞു, കുറച്ച് കഴിഞ്ഞപ്പോഴേക്ക് ബാസിക്ക വന്നു, പിന്നെ ഒന്നും മിണ്ടാതെ ഞാൻ വണ്ടിയിലേക്ക് കയറി സീറ്റിലേക്ക് ചാരിയിരുന്ന് മെല്ലെ കണ്ണടച്ചു, ••••••••••••••••••••••••••••••••••••••••••••••••••• വൈകീട്ട് ഓഫീസിൽ നിന്ന് വന്നപ്പോ ഭയങ്കര സൈലന്റായിരുന്നു വീട്ടിൽ, സാധാരണ ത്രീ മൂർത്തികളുടെ കളിയും ചിരിയും കൊണ്ട് ചെവിക്ക് സ്വസ്ഥത ഉണ്ടാവാറില്ല ഇന്ന് എന്ത് പറ്റി ആവോ, മുറിയിലേക്ക് വന്നപ്പോ കണ്ടത് ബെഡിൽ ചുരുണ്ട് കൂടി സൈഡിലേക്ക് ചെരിഞ്ഞ് കിടക്കുന്ന റിയൂനെ ആണ്, 'ഇവൾക്ക് ഇത് എന്ത് പറ്റി, ഈ സമയത്ത് ഉറക്കം പതിവില്ലല്ലോ,,'

ഞാൻ അവളുടെ അടുത്ത് ചെന്നിരുന്ന് നെറ്റിയിൽ കൈ വെച്ച് നോക്കി പനി ഒന്നും ഇല്ല എങ്കിലും നല്ല ക്ഷീണമുണ്ട് മുഖത്ത്, ഞാൻ അവളെ തട്ടിവിളിച്ചതും അവള് പതിയെ കണ്ണ് തുറന്നു കണ്ണ് ചുവന്ന് തുടുത്തിട്ടുണ്ട്, "എന്ത് പറ്റി റിയൂ,, എന്താ കിടക്കുന്നത്, വയ്യേ,, കോളേജിലേക്ക് പോകുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ ഇപ്പൊ എന്തെ,," "ഒന്നൂല്ല്യ ചെറിയ തലവേദന " പതിഞ്ഞ ശബ്ദത്തോടെ ക്ഷീണത്തോടെ അവൾ പറഞ്ഞു, "മരുന്ന് വല്ലതും വേണോ, നല്ല വേദന ഉണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം,," "വേണ്ട, ഒന്ന് കിടന്നാൽ മാറും, പിന്നെ ഇന്ന് നേരത്തെ എണീറ്റതൊക്കെ അല്ലെ ചിലപ്പോ അതാവും,," "ഹ്മ്മ് എന്നാൽ നീ കിടന്നോ,, ഞാനൊന്ന് ഫ്രഷാവട്ടെ,," അവൾക്ക് പുതച്ച് കൊടുത്ത് കവിളിൽ ഒരു മുത്തവും കൊടുത്ത് ഞാൻ ബാത്റൂമിലേക്ക് കയറി, ഫ്രഷായി ഇറങ്ങിയതും ചായയുമായി ആലി വന്നിരുന്നു, ചായക്കപ്പ് വാങ്ങി ഒരു സിപ്പ് കുടിച്ച് ഞാൻ ആലിയെ നോക്കിയപ്പൊ അവളുടെ മുഖത്ത് എന്തൊക്കെയോ ടെൻഷനുളളത് പോലെ,, ചിലപ്പൊ റിയൂന് സുഖമില്ലാത്തത് കൊണ്ട് ആവും,

"റിയൂന് നല്ല തലവേദനയാണെന്ന്," അവള് റിയൂനെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ പറഞ്ഞു, അവള് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോകാതെ അവിടെ കിടന്ന് കളിക്കുന്നത് കണ്ട് ഞാൻ അവളെ സംശയത്തോടെ നോക്കി, "എന്താ ആലി, എന്തെങ്കിലും പ്രശ്ണമുണ്ടോ, ?" എന്ന് ഞാൻ ചോദിച്ചതും അവള് റിയൂനെ ഒന്ന് നോക്കി എന്റെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു, ഞാൻ സംശയത്തോടെ അവളെ തന്നെ നോക്കി, "കാക്കു, അത് പിന്നെ റിയൂന് കോളേജിൽ നിന്ന് ഇങ്ങുന്നത് വരെ വല്യ കുഴപ്പം ഇല്ലായിരുന്നു, ക്ലാസ് കഴിഞ്ഞ് ഞങ്ങൾ ബാസിക്കാനെ വെയ്റ്റ് ചെയ്ത് ബസ്റ്റോപ്പിൽ നിൽക്കുമ്പോ അവളെ കാണാൻ അജൂക്ക വന്നു" "ഏത് അജു" "അത് അജ്സൽ,അവളുമായി മാരേജ് ഫിക്സ് ചെയ്തിരുന്ന,!" "അവൻ എന്തിനാ റിയൂനെ കാണാൻ വന്നത്,,?" "അറിയില്ല, അവര് മാറി നിന്ന് എന്തൊക്കെയോ സംസാരിച്ചു, അതിന് ശേഷം റിയു ആകെ മൂഡോഫായിരുന്നു, എന്താ കാര്യമെന്ന് ഞങ്ങള് ചോദിച്ചെങ്കിലും അവള് പറഞ്ഞില്ല, ഇവിടെ വന്നതും തലവേദന എന്നും പറഞ്ഞ് കിടന്നു " ആലി പറയുന്ന കാര്യം കേട്ട് തരിച്ച് നിന്നു, റിയൂനെ ഇത്രക്ക് വിശമിപ്പിച്ച എന്ത് കാര്യം ആവും അജാസ് പറഞ്ഞിട്ടുണ്ടാവാ,, മാരേജ് വേണ്ടാ എന്നും പറഞ്ഞ് പോയിട്ട് ഇപ്പൊ എന്തിനാ അവൻ പൊങ്ങിയത്, ഒന്നും മനസ്ഹിലാവുന്നില്ലല്ലോ റബ്ബേ,, .. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story