My Dear Hubby- 2: ഭാഗം 25

my dear hubby two

രചന: Nishana

ആലി പറയുന്ന കാര്യം കേട്ട് ഞാൻ തരിച്ച് നിന്നു, റിയൂനെ ഇത്രക്ക് വിശമിപ്പിച്ച എന്ത് കാര്യം ആവും അജാസ് പറഞ്ഞിട്ടുണ്ടാവാ,, മാരേജ് വേണ്ടാ എന്നും പറഞ്ഞ് പോയിട്ട് ഇപ്പൊ എന്തിനാ അവൻ പൊങ്ങിയത്, ഒന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ,, ഓരോന്ന് ആലോചിച്ച് ഞാൻ റിയൂന്റെ അടുത്ത് വന്ന് കിടന്നു, "നിന്നെ അലട്ടുന്ന പ്രശ്ണം അത് എന്താണെങ്കിലും കണ്ടുപിടിച്ച് പരിഹരിക്കും, ഇത് നിനക്ക് നിന്റെ കലിപ്പൻ തരുന്ന വാക്കാ" അവളുടെ നെറ്റിയിൽ ചുംബിച്ച് അവളെ ചേര്‍ത്ത് പിടിച്ച് ഞാൻ കിടന്നു, എന്റെ സാനിധ്യം മനസ്സിലായത് പോലെ അവള് എന്റെ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു, •••••• അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്, എന്നെ ചുറ്റിപ്പിടിച്ച റിയൂന്റെ കൈകൾ പതുക്കെ എടുത്ത് മാറ്റി അവളുടെ നെറ്റിയിൽ ചുംബിച്ച് ഞാൻ ഫ്രഷായി ജോഗിങ്ങിന് പോയി, ജോഗിങ്ങിനിടയിലും ആലി പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സിൽ, ജോഗിങ് കഴിഞ്ഞ് ഫ്രഷായി താഴെക്ക് ചെന്നപ്പോ ഉമ്മൂസിന്റെ മുറിയിൽ നിന്ന് ആലിയുടെയും നാഫിയുടെയും റിയൂന്റെയും സംസാരം കേട്ട് ഞാൻ അവിടേക്ക് ചെന്ന് നോക്കിയപ്പോ കണ്ടത്, മൂന്നും കൂടി ഉമ്മൂസിന് മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരി ആക്കുന്നതാ, ഞാൻ വായും പൊളിച്ച് അത് നോക്കി നിന്നപ്പോഴാ വാതിലിനടുത്ത് താടക്കും കൈ കൊടുത്ത് ഉമ്മ നിൽക്കുന്നത് കണ്ടത്, ഞാൻ ഉമ്മാന്റെ അടുത്തേക്ക് ചെന്ന് എന്താ കാര്യമെന്ന് ചോദിച്ചപ്പോ ഉമ്മ പറയുന്ന കാര്യം കേട്ട് വാ പൊത്തി പിടിച്ച് ചിരിച്ചു,

നാളെ ഉമ്മൂസിന്റെ ആങ്ങളയുടെ മോളേ മാരേജാണ്, അതിന് പോകാൻ വേണ്ടി ഉമ്മൂസിനെ റെഡിയാക്കാ മൂന്നും കൂടി, ലൈറ്റ് ബ്ലൂ കളർ സാരിയൊക്കെ ഉടുത്ത് മുഖത്ത് ആവശ്യത്തിൽ കൂടുതൽ മേക്കപ്പും വാരിയിട്ട് ഒരു റൈബാനും വച്ച് വരുന്ന ഉമ്മൂസിനെ കണ്ട് എല്ലാവരും മിഴിച്ച് നോക്കി, "ഇതെന്ത് കോലാ ഉമ്മാ,, ഈ കോലത്തിലാണോ നിങ്ങള് ഞങ്ങളെ കൂടെ വരുന്നത്" എന്ന് ഉപ്പ ചോദിച്ചപ്പോ ഉമ്മൂസ് ഒന്ന് അടിമുടി നോക്കി, "ഈ കോലത്തിന് എന്താടാ കുഴപ്പം, സൂപ്പറല്ലെ,, നിന്റെ ഉപ്പ ഉളള അന്ന് ഞാൻ ഇങ്ങനെ ഒരുങ്ങി നടക്കുന്നതായിരുന്നു മൂപ്പർക്ക് ഇഷ്ടം," "അതിന് ഉമ്മൂസിന് ഇപ്പോ മുപ്പത് വയസ്സല്ല അറുപത് വയസ്സാ, കുഴിയിലേക്ക് കാല് നീട്ടി ഇരിക്കാറായി,, കിളവി, " ബാസി "ചിലക്കാതെ പൊക്കോണം, അത്ര പെട്ടെന്ന് ഒന്നും ഞാൻ കുഴിയിലേക്ക് പോകില്ലെടാ,, എനിക്ക് എന്റെ പേരക്കുട്ടികളെ കുട്ടികളെ കൂടെ കുറെ കാലം കളിക്കാനുളളതാ,," "അപ്പൊ പരലോകത്തേക്ക് പോകാനുളള വിസ കാൻസൽ," ബാസി "പ്ഫ എരണം കെട്ടതെ,,," "യ്യോ പതുക്കെ ആ വെപ്പ് പല്ല് തെറിച്ച് പോകും," എന്നും പറഞ്ഞ് ബാസി ചിരിച്ചു, ഉമ്മൂസ് കയ്യിലുളള വടി അവന് നേരെ ഓങ്ങിയതും ചെക്കൻ ജീവനും കൊണ്ട് ഓടി, "ഇനിയും ഇറങ്ങിയില്ലെങ്കിൽ വൈകും, മുംതു നീ വരുന്നുണ്ടെങ്കിൽ വാ,

ഉമ്മ വരുന്നുണ്ടെങ്കിൽ മുഖത്തെ ഈ ചായം മുഴുവൻ കഴുകി കളഞ്ഞ് വന്ന് വണ്ടിയിൽ കയറ് " എന്നും പറഞ്ഞ് ഉപ്പ പോയതും ഉമ്മൂസ് സങ്കടത്തോടെ വാഷ്റൂമിലേക്ക് പോയി, അതൊക്കെ കണ്ട് ചിരിയോടെ ഉമ്മ ഞങ്ങളോട് യാത്ര പറഞ്ഞ് ഇറങ്ങി, ഉപ്പയും ഉമ്മയും ഉമ്മൂസും ഇനി മാരേജ് കഴിഞ്ഞെ വരൂ,, പിന്നെ ആബിക്ക ബിസിനസിന്റെ ആവശ്യത്തിന് വേണ്ടി ബാഗ്ലൂരിലേക്ക് പോയതാ,, ഹസിത്തയേയും കുട്ടികളെയും കൂടെ കൂട്ടീട്ടുണ്ട്, അവരൊക്കെ പോയതും ഞാൻ ഫോണെടുത്ത് നൗഷൂനെയും റാഫിയേയും വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു, •••••••••••••••••••••••••••••••••••••••••••••••• ഉപ്പയും ഉമ്മയും ഉമ്മൂസും പോയതോടെ ഞങ്ങൾ ശോകം അടിച്ച് ഇരുന്നു, അവര് ഇനി രണ്ട് മൂന്ന് ദിവസം കഴിഞ്ഞെ വരൂ,, അത് വരെ ഞങ്ങള് മൂന്നും നല്ലോണം കഷ്ടപ്പെടും, ഇന്നലെ വരെ ഉമ്മ പോകുന്നില്ലെന്നാ പറഞ്ഞിരുന്നത്, എന്നാൽ ഇന്ന് അവിടുന്ന് വിളിച്ച് ഉമ്മാനോടും നിർബന്ധമായും വരാൻ പറഞ്ഞത് കൊണ്ട് മൂപ്പത്തി പോയി, ഈ രണ്ട് ദിവസവും ക്ലാസും ഇല്ല, മിക്കവാറും ഞങ്ങള് മൂന്നും ബോറടിച്ച് ചാവും, കലിപ്പനും ബാസിക്കയും കൂടി ഓഫീസിലേക്ക് പോയാൽ ഇത്രയും വലിയ വീട്ടിൽ എങ്ങനെയാ റബ്ബേ ഞങ്ങള് മൂന്നും കഴിച്ച് കൂട്ടാ,, അതും പോരാഞ്ഞ് മൂന്ന് ദിവസത്തെക്കുളള ഫുഡ് ഞങ്ങൾ ഉണ്ടാക്കേണ്ടി വരും,

അടുക്കളയിലെ പരിസരത്തേക്കെ ഇത് വരെ പോയിരുന്നില്ല, ഇനി ഇപ്പൊ എന്ത് ചെയ്യും, ഞങ്ങൾ മൂന്ന് പേരും പരസപരം മുഖത്തോട് മുഖം നോക്കി നിന്നു, "ഐഡിയ!!,," പെട്ടെന്ന് നാഫി തുളളിക്കളിച്ച് ഫോണെടുത്ത് യൂട്യൂബ് ഓൺ ചെയ്തു "നമുക്ക് ഇന്ന് ബിരിയാണി ഉണ്ടാക്കാം,, എപ്പടി, " യൂട്യൂബില് ബിരിയാണി റെസീപ്പി എടുത്ത് നാഫി പറഞ്ഞതും ഞാനും ആലിയും തലയാട്ടി ഏറ്റവും നല്ല റെസീപ്പി തപ്പാൻ തുടങ്ങി, "നിങ്ങള് ആദ്യം മര്യാദക്ക് ചായ ഉണ്ടാക്കി പടിക്ക് എന്നിട്ട് അല്ലെ ബിരിയാണി വെക്കുന്നത്," പിറകിൽ നിന്ന് കലിപ്പന്റെ ശബ്ദം കേട്ടതും ഞങ്ങള് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ ദെ നിൽക്കുന്നു കലിപ്പനും ബാസിക്കയും, "ആഹ്, അന്ന് ഇവളുടെ പെപ്പർ ചായയുടെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്, അപ്പോഴാ ബിരിയാണി " എന്നും പറഞ്ഞ് ബാസിക്ക എന്നെ നോക്കി കണ്ണുരുട്ടിയതും ഞാനൊരു ചമ്മിയ ചിരി ചിരിച്ച് കൊടുത്തു, "അപ്പൊ നമ്മളൊക്കെ ഉച്ചക്ക് എന്ത് കഴിക്കും,,? പട്ടിണി കിടക്കാനൊന്നും എന്നെ കിട്ടില്ല," ആലി "അതോർത്ത് നിങ്ങള് ടെൻഷനാവണ്ട, നൗഷുവും റാഫിയും വരുമ്പോ ഫുഡ് വാങ്ങിക്കൊണ്ട് വരും,"

കലിപ്പൻ പറയുന്നത് കേട്ട് ഇവിടെ രണ്ടെണ്ണത്തിന്റെ മുഖവും വിടർന്നു, കലിപ്പനും ബാസിക്കയും അവിടുന്ന് പോയതും രണ്ടും കൂടി വല്ല തുളളൽ മത്സരത്തിനും പോയത് പോലെ കിടന്ന് തുളളാൻ തുടങ്ങി, •••••••••• ഉച്ചയൂണ് ഒക്കെ കഴിച്ച് എല്ലാവരൂടെ ഹാളിൽ സംസാരിച്ച് ഇരുന്നു, എന്റെയും കലിപ്പന്റെയും വഴക്കായിരുന്നു ചർച്ചാ വിശയം, വഴക്കൊക്കെ തീർത്ത് ഞങ്ങള് സെറ്റായത് കണ്ടിട്ടുളള അസൂയ ആണ്, ബ്ലടി തെണ്ടികൾ, അവറ്റകളുടെ ഒക്കെ കളിയാക്കൽ സഹിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ ഹെഡ്സറ്റ് ചെവിയിൽ തിരുകി ഫോണെടുത്ത് യൂട്യൂബിൽ ഫിലിം കണ്ട് ഇരുന്ന്, അൽപം കഴിഞ്ഞ് ആരോ എന്റെ മടിയിൽ തലവെച്ച് കിടന്നത് പോലെ തോന്നിയതും ഞാൻ ഞെട്ടി നോക്കിയപ്പോ കലിപ്പനുണ്ട് എന്റെ മടിയിലേക്ക് തലചായ്ച്ച് കിടക്കുന്നു, ഞാൻ ചുറ്റും ഒന്ന് നോക്കിയപ്പോ ആലിയും കാക്കുവും ഉണ്ട് ഒരു മൂലയിൽ ഇരുന്ന് കുറുകുന്നു, നാഫിയും റാഫിക്കയും മറ്റൊരു മൂലയിലും ഉണ്ട്, ബാസിക്ക പുറത്ത് ആരോടോ ഫോണിൽ സൊളളിക്കൊണ്ടിരിക്കാണ്, നാജിയെ കലിപ്പ് കയറ്റുകയാവും, പെട്ടെന്ന് കലിപ്പൻ എന്റെ കൈ പിടിച്ച് ഓരോ വിരലിലും മാറി മാറി ചുംബിച്ചതും ഞാൻ കണ്ണും മിഴിച്ച് ഓനെ നോക്കി,

അത് കണ്ട് ഓൻ സൈറ്റ്അടിച്ച് എന്റെ ടോപ്പ് ഉയർത്തി നഗ്നമായ വയറിലേക്ക് മുഖം പൂഴ്ത്തിയതും ഞാൻ കണ്ണ് രണ്ടും ഇറുക്കി അടച്ച് ചുണ്ട് കൂട്ടിപ്പിടിച്ച് ഇരുന്നു, എന്റെ ഹാർട്ടൊക്കെ ഹൈ സ്പീഡിൽ ഓടിക്കൊണ്ടിരിക്കാ,, ചെക്കന്റെ മീശയും താടിയും വയറിൽ തട്ടി ഇക്കിളി ആവുന്നുണ്ട്, ശ്വാസം വിടാൻ പോലും മറന്ന് ഞാൻ ഇരുന്നു, യാ റബ്ബീ,, ഈ ചെക്കൻ എന്റെ കൺട്രോള് കളയാനായിട്ട് ഓരോന്ന് ചെയ്യാ കളള ഹിമാറ്, ഇനിയും ചെക്കൻ ഈ കുരുത്തക്കേട് തുടർന്നാൽ കണ്ട്രോള് വിട്ട് ഞാൻ വല്ലതും ചെയ്ത് പോവുമെന്ന് തോന്നിയതും ഓനെ തളളിമാറ്റി ഞാൻ എണീറ്റ് കിച്ചണിലേക്ക് ഓടി ഒരു ജഗ്ഗ് വെളളമെടുത്ത് മടക്ക് മടക്ക് കുടിച്ചു, ഹൊ ഇപ്പൊഴാ സമാധാനമായത്, നെഞ്ചിൽ കൈ വെച്ച് ദീർഗ ശ്വാസമെടുത്ത് ഞാൻ തിരിഞ്ഞതും എന്റെ തൊട്ട് പിറകിലുണ്ടായിരുന്ന കലിപ്പനെ കണ്ട് ഞാൻ ഞെട്ടി പണ്ടാറമടങ്ങി, "എന്താ റിയൂ,, എന്തിനാ പെട്ടെന്ന് എണീറ്റ് പോന്നത്, നീ ഓക്കെ അല്ലെ,, ഇത് എന്താ ഇങ്ങനെ വിയർത്ത് ഒലിക്കുന്നത്, എന്തെങ്കിലും പ്രോബ്ലമുണ്ടോ? ," തെണ്ടി ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത് കേട്ടില്ലേ, ഞാനൊന്നും അറിഞ്ഞില്ലെ എന്ന ഭാവമാ മുഖത്ത്, ഞാൻ ഓനെ കൂർപ്പിച്ച് നോക്കി ഒന്നും മിണ്ടാതെ അവിടുന്ന് പോകാൻ തുനിഞ്ഞതും ഓൻ എന്റെ ഇടുപ്പിൽ പിടിച്ച് എന്നെ പൊക്കി എടുത്ത് സ്ലാബിലേക്ക് ഇരുത്തി,

ഞാൻ ഞെട്ടി പണ്ടാറമടങ്ങി ഓനെ നോക്കിയപ്പോ ഓൻ കുസൃതി ചിരിയോടെ എന്നെ നോക്കി സൈറ്റ് അടിച്ച് എന്റെ ടോപ്പിനുളളിലൂടെ കയ്യിട്ട് വയറിൽ പിച്ചിയതും ഞാനൊന്ന് ആഞ്ഞ് ശ്വാസമെടുത്ത് ഉയര്‍ന്നു, ഈ തെണ്ടിക്ക് എന്റെ വയറ് ഒരു വീക്നസാണെന്നാ തോന്നുന്നത്, ഞാനൊന്ന് കുതറി താഴെക്ക് ഇറങ്ങാൻ നോക്കിയതും ഓൻ എന്റെ ഇടുപ്പിലുളള പിടി മുറുക്കി, "ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീ സത്യ സന്തമായി ഉത്തരം പറഞ്ഞാൽ ഞാൻ നിന്നെ ഇറക്കി വിടാം, അല്ലെങ്കിൽ നീ ഇങ്ങനെ തന്നെ ഇരിക്കും ഇന്ന് മുഴവൻ," എന്ന് ഓൻ പറഞ്ഞതും ഞാനൊന്ന് ഞെട്ടി, ഇങ്ങേര് ഇത് എന്ത് കോപ്പിലെ ചോദ്യാ ചോദിക്കാൻ പോകുന്നത്, എനിക്ക് തീരെ പിടിക്കാത്ത കാര്യമാണ് ചോദ്യവും ഉത്തരവും, "ഇന്നലെ അജാസ് നിന്നെ കാണാൻ വന്നത് എന്തിനാണ്, അവൻ നിന്നോട് എന്താ പറഞ്ഞത്,?" കുറച്ച് ഗൗരവത്തോടെ ഓൻ ചോദിച്ചതും ഞാൻ ഞെട്ടി, എന്ത് മറുപടി പറയുമെന്ന് അറിയാതെ ഞാനാകെ വിയർത്തു, അജൂക്ക പറഞ്ഞതൊക്കെ കലിപ്പനോട് പറഞ്ഞാൽ ഒരു യുദ്ധം തന്നെ ഉണ്ടാകും എന്താ ഇപ്പൊ ചെയ്യാ,, യാ അല്ലാഹ് എന്തെങ്കിലും ഒരു വഴി കാണിച്ച് തരണേ,,, "കളളം പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതണ്ട, നിന്റെ ഈ മുഖഭാവം കണ്ടാൽ അറിയാം,, പ്രശ്ണം സീരിയസാണെന്ന്" എന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഓൽ പറഞ്ഞതും സത്യം പറയുകയല്ലാതെ വെറെ വഴിയില്ലാന്ന് മനസ്സിലായി, എന്റെ ചെവിയിലേക്ക് അജൂക്ക പറഞ്ഞ വാക്കുകൾ ഒഴുകി എത്തി,.. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story