My Dear Hubby- 2: ഭാഗം 26

my dear hubby two

രചന: Nishana

അജൂക്ക പറഞ്ഞതൊക്കെ കലിപ്പനോട് പറഞ്ഞാൽ ഒരു യുദ്ധം തന്നെ ഉണ്ടാകും എന്താ ഇപ്പൊ ചെയ്യാ,, യാ അല്ലാഹ് എന്തെങ്കിലും ഒരു വഴി കാണിച്ച് തരണേ,,, "കളളം പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതണ്ട, നിന്റെ ഈ മുഖഭാവം കണ്ടാൽ അറിയാം,, പ്രശ്ണം സീരിയസാണെന്ന്" എന്റെ മുഖത്തേക്ക് ഉറ്റു നോക്കി ഓൽ പറഞ്ഞതും സത്യം പറയുകയല്ലാതെ വെറെ വഴിയില്ലാന്ന് മനസ്സിലായി, എന്റെ ചെവിയിലേക്ക് അജൂക്ക പറഞ്ഞ വാക്കുകൾ ഒഴുകി എത്തി, *" നമ്മുടെ മാരേജ് ഉറപ്പിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് എന്റെ ഫോണിലേക്ക് ഒരു കോള് വന്നു ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറണ മെന്നും പറഞ്ഞ്, ആദ്യമൊന്നും ഞാനത് അത്ര കാര്യമാക്കിയില്ല, ആരോ നമ്മുടെ മാരേജ് മുടക്കാൻ വേണ്ടി കളിപ്പിക്കാവും എന്ന് കരുതി, പിന്നീട് പലതവണ ഭീഷണിപ്പെടുത്തി ഫോൺ കോള് വരാൻ തുടങ്ങി അതും നിന്റെ കാമുകനാണെന്നും നിന്നെ വിട്ട് തരണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നൊക്കെ പറഞ്ഞു, ഞാൻ ആ കാര്യങ്ങളൊക്കെ എന്റെ ഉപ്പാനോട് പറഞ്ഞപ്പോ ഉപ്പയും പറഞ്ഞു നിന്നെ ആരോ കളിപ്പിക്കാവും റിയൂന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അവളെ ഉപ്പ അതിന് ഒരിക്കലും എതിര് നിൽക്കില്ലാന്നും മക്കളുടെ സന്തോഷമാണ് അദ്ധേഹത്തിന് വലുത് എന്നൊക്കെ, അതോടെ ഉപ്പ പറഞ്ഞത് പോലെ ആരോ കളിപ്പിക്കാവും എന്ന് ഞാനും കരുതി, വീണ്ടും ഫോൺ വന്നപ്പോ ഞാൻ അയാളെ വഴക്ക് പറഞ്ഞു,

എന്ത് വന്നാലും ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറില്ല എന്നും പറഞ്ഞു, പിന്നെ കുറച്ച് ദിവസത്തിന് പ്രശ്ണം ഒന്നും ഉണ്ടായില്ലായിരുന്നു, അന്ന് ഞാൻ നിങ്ങളെ വീട്ടിൽ വന്ന് പ്രശ്ണം ഉണ്ടാക്കിയില്ലെ,, അത് അയാൾ പറഞ്ഞിട്ടാ,, അങ്ങനെ ഒക്കെ പെരുമാറണമെന്ന് അയാൾ പറഞ്ഞു, ഇല്ലെങ്കിൽ വീട്ടിൽ വന്ന് പ്രശ്ണം ഉണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, ഞാൻ അയാളെ അനുസരിക്കില്ലാ എന്ന് മനസ്സിലായപ്പൊ അയാൾ കുറെ ഗുണ്ടകളെ വീട്ടിലെക്ക് പറഞ്ഞു വിട്ട് പ്രശ്ണം ഉണ്ടാക്കി, വീട്ടിലെ സാധനങ്ങളൊക്കെ തച്ച്ഉടച്ചു, ഇനിയും പിന്മാറിയില്ലെങ്കിൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി, അതും കഴുത്തിൽ കത്തി വെച്ച്, വെറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാൻ അന്ന് നിങ്ങളെ വീട്ടിൽ വന്ന് അങ്ങനെ പ്രശ്ണമുണ്ടാക്കിയത്, ഇത്രയും ദിവസം നിങ്ങളെ മുമ്പിൽ വരാതിരുന്നതും അയാളെ പേടിച്ചിട്ടായിരുന്നു, പിന്നെ ഇപ്പൊ വന്നത് നാളെ ഞാൻ പോകും, അതിന് മുമ്പ് തന്നോട് എല്ലാം പറയാമെന്ന് കരുതി, ഇതിന്റെ പിറകിൽ ആരാണെന്ന് അറിയില്ല, അയാളെ കുറിച്ചുളള ഒരു ഡീറ്റയ്ൽസും എന്റെ കയ്യിലില്ല, അയാൾ എനിക്ക് വിളിച്ചിരുന്ന നമ്പറും ഫേക്കായിരുന്നു, അന്ന് തന്നെ നിന്റെ മാരേജ് കഴിഞ്ഞ കാര്യം അയാള് അറിഞ്ഞ് കാണും, അങ്ങനെ ഒരു നീക്കം അയാൾ പ്രതീക്ഷിച്ച് കാണില്ല,

ഏതായാലും നിങ്ങളൊന്ന് സൂക്ഷിക്കുന്നത് നല്ലതാവും, പ്രത്യേഗിച്ച് നിന്റെ ഹസ്ബന്‍ഡ്, "* എന്നൊക്കെ അജൂക്ക പറഞ്ഞ കാര്യങ്ങൾ അത് പോലെ പറഞ്ഞ് ഞാൻ കലിപ്പനെ നോക്കിയപ്പോ ഓന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്, പല്ലിറുമ്പി കൈ മുഷ്ടി ചുരുട്ടിയാണ് നിൽപ്പ്, •••••••••••••••••••••••••••••••••••••••••••••••• റിയു പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് ദേഷ്യം കടിച്ച് പിടിച്ച് ഞാൻ നിന്നു, അജു പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ആരായിരിക്കും ആ വില്ലൻ, ഇനി ഞാൻ റിയൂനെ മാരേജ് ചെയ്തത് അറിഞ്ഞ് അയാൾ പിന്മാറിയിട്ടുണ്ടാവോ,??? ഒന്നും മനസ്സിലാവുന്നില്ലല്ലോ, മുടികളിലുടെ വിരലോടിച്ച് മുടി പിടിച്ച് വലിച്ച് ഓരോന്ന് ആലോചിച്ച് ഞാൻ റിയൂനെ നോക്കിയപ്പോ അവള് പേടിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാനൊന്ന് കൂളാവാൻ ശ്രമിച്ചു, കണ്ണടച്ച് ദീർഗ ശ്വാസമെടുത്ത് റിയൂനേ നോക്കി ചിരിച്ചു, പക്ഷേ പെണ്ണിന്റെ മുഖഭാവം കണ്ടാൽ അറിയാം അജാസ് പറഞ്ഞതൊക്കെ ആണ് മനസ്സിലെന്ന്, ഇനി ഇപ്പൊ ഈ ഭാവം മാറണമെങ്കിൽ ഞാൻ റൊമാന്റിക്കായെ പറ്റൂ,, ഞാൻ റിയൂനെ നോക്കി കളളച്ചിരിയോടെ അവളെ ഇടുപ്പിൽ കൈ വെച്ച് എന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു, പെണ്ണ് എന്താന്നുളള ഭാവത്തോടെ എന്നെ മിഴിച്ച് നോക്കുന്നുണ്ട്, ഞാനത് കാര്യമാക്കാതെ എന്റെ വിരൽ അവളുടെ മുഖത്തൂടെ ഓടിച്ചു,

നെറ്റിയിൽ നിന്ന് മൂക്കിലേക്കും അവിടുന്ന് ചുണ്ടിലേക്കും, അവസാനം ഒരു ചിരിയോടെ ഞാൻ അവളെ നോക്കി അവളുടെ ചുണ്ടിൽ തടവി, ഇപ്പൊ പെണ്ണിന് കാര്യം കത്തിയെന്ന് തോന്നുന്നു എന്നെ തുറുക്കനെ നോക്കി, ഞാനത് കാര്യമാക്കാതെ ചുണ്ടിൽ വിരൽ വെച്ച് തഴുകിയതും ഒട്ടും പ്രതീക്ഷിക്കാതെ അവള് എന്റെ വിരലിനൊറ്റ കടി, ഹൂ,, സ്വർഗം ഞാൻ ശരിക്കും കണ്ടു, മാക്രി വിടാതെ കടിച്ചോണ്ടിരുന്നു, ഞാൻ എരിവ് വലിച്ച് തുളളിക്കളിച്ചു, കണ്ണിൽ നിന്നൊക്കെ വെളളം വരാൻ തുടങ്ങി, എന്നിട്ടും അവള് വിടുന്നില്ലാന്ന് കണ്ടതും ഞാൻ അവളുടെ ടോപ്പിനുളളിലൂടെ കയ്യിട്ട് വയറിൽ പിച്ചി, സമ്പയം ഏറ്റു അതോടെ അവള് കടിവിട്ടു, ഞാനെന്റെ വിരലിലേക്കൊന്ന് നോക്കി ടൊമാറ്റോ സോസിൽ മുക്കിയത് പോലെ ചുവന്നിട്ടുണ്ട്, ഞാൻ കൈ കുടഞ്ഞ് ദേഷ്യത്തോടെ അവളെ നോക്കിയതും പെണ്ണ് പല്ല് മുഴുവൻ കാണിച്ച് ചിരിച്ച് എന്നെ തളളിമാറ്റി സ്ലാബിൽ നിന്ന് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു, പിറകെ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇപ്പൊ കയ്യിന്റെ വേദനയാണ് പ്രധാനം എന്ന് ഉളളത് കൊണ്ട് ഫ്രിഡ്ജിൽ നിന്ന് നല്ല തണുത്ത വെളള മെടുത്ത് കൈ അതിലേക്ക് മുക്കി പിടിച്ചു, •••••••••••••••••••••••••••••••••••••••••••••••• ഹൂ,, ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്, ചെക്കൻ കലിപ്പ് കേറി പ്രശ്ണം ഉണ്ടാക്കുമോ ആവോ,,

ഒരു സേഫ്റ്റിക്ക് വേണ്ടി വേഗം കാക്കൂന്റെയും ആലിയുടെയും ഇടയിൽ കട്ടുറുമ്പായി കയറി ഇരുന്നു, രണ്ടും കൂടി എന്നെ തുറിച്ച് നോക്കുന്നുണ്ട്, ഞാനത് കാര്യമാക്കാതെ രണ്ടിനും നന്നായി ഒന്ന് ഇളിച്ച് കൊടുത്തു, "എന്ത് കുരുത്തക്കേട് ഒപ്പിച്ചിട്ടുളള വരവാ,," കാക്കു എന്നെ നോക്കി കണ്ണുരുട്ടി ചോദിച്ചു, "കുരുത്തക്കേടോ,, അതെന്താ സാധനം" നിശ്കു ആയി ഞാൻ ചോദിച്ചതും കാക്കു എന്നെ അടിമുടി ഒന്ന് നോക്കി എന്റെ പിറകിലേക്ക് നോക്കുന്നത്കണ്ട് അവിടെ എന്താന്നുളള ഭാവത്തോടെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കൈ കുടഞ്ഞ് എന്തൊക്കെയോ പിറപിറുത്തോണ്ട് വരുന്നു കലിപ്പനെ ആണ് കണ്ടത്, ശ്ശൊ വേണ്ടായിരിന്നു, ഒത്തിരി വേദനിച്ചോ ആവോ,??? ഞാൻ നോക്കുന്നത് കണ്ട് കലിപ്പൻ എന്നെ തുറിച്ച് നോക്കി ഞങ്ങളുടെ ഓപ്പോസിറ്റ് വന്ന് ഇരുന്നു, കുറച്ച് കഴിഞ്ഞ് ബാസിക്കയും വന്നു, "അല്ല അസീ,, നിന്റെ കൈക്ക് എന്ത് പറ്റി, വിരല് നീലിച്ചിട്ടുണ്ടല്ലോ,, നീരും ഉണ്ട് " എന്ന് ബാസിക്ക ചോദിക്കുന്നത് കേട്ടപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്, നല്ലോണം നീലിച്ചിട്ടുണ്ട് പോരാത്തതിന് നീരും, ഞാൻ സങ്കടത്തോടെ കലിപ്പനെ നോക്കി, "ആഹ് അതൊരു പേപ്പട്ടി കടിച്ചതാ,," എന്നെ തുറിച്ച് നോക്കി കലിപ്പൻ മറുപടി പറഞ്ഞു, "ആ പേപ്പട്ടിയുടെ പേര് റിയ ഫാത്തിമ എന്നാവും അല്ലേ,,"

എന്റെ തലക്കൊരു മേട്ടം തന്ന് കാക്കു ചോദിച്ചപ്പോ ഞാൻ ദയനീയതയോടെ കാക്കൂനെ നോക്കി, "യാ റബ്ബീ,, റിയൂ,, നിന്റെ പല്ലിന് ഇത്രയും പവറൊക്കെ ഉണ്ടായിരുന്നോ, ഏത് പേസ്റ്റാ ഉപയോഗിക്കുന്നത്,? ഗോൾഗറ്റ് ആവും അല്ലേ,, അതാ ഇത്ര പവറ്," എന്നും പറഞ്ഞ് ബാസിക്ക ചിരിച്ചപ്പൊ കൂടെ ബാക്കി തെണ്ടികളും ചിരിച്ചു, അവരുടെ ചിരി കണ്ടാണോ എന്തോ കലിപ്പനും ചിരിച്ചു, ഓന്റെ ചിരി കണ്ടപ്പോഴാ സമാധാനമായത്, ഞാൻ സങ്കടത്തോടെ ഓനെ നോക്കുന്നത് കണ്ടപ്പോ ഒന്നൂല്ല്യാന്ന് കണ്ണടച്ച് കാണിച്ചു, പിന്നെ ഞങ്ങൾ പലതും സംസാരിച്ചും ഗെയിം കളിച്ചും രാത്രി ആക്കി, കാക്കുവും റാഫിക്കയും ഇന്ന് ഇവിടെയാണ് തങ്ങുന്നത്, എല്ലാവരൂടെ അടിച്ച് പൊളിക്കും, "നമുക്ക് എല്ലാവർക്കൂടെ രാത്രിക്കുളള ഫുഡ് ഉണ്ടാക്കിയാലോ,,?" എല്ലാവരും സംസാരിച്ച് ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് ചാടി എണീറ്റ് ആലി ചോദിച്ചതും എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി, "അതിന് നമുക്ക് ആർക്കും ഫുഡിന്റെ ABCD പോലും അറിയില്ലല്ലോ,, പിന്നെ എങ്ങനെ,,"റാഫിക്ക "ഒത്ത് പിടിച്ചാൽ മലയും പോരും, നമുക്ക് ആഞ്ഞ് ശ്രമിക്കാന്നേ,," നാഫി "പക്ഷേ എന്ത് ഉണ്ടാക്കും," കാക്കു "ബിരിയാണി " ഞാൻ ചാടിക്കയറി പറഞ്ഞതും എല്ലാവരൂടെ എന്നെ നോക്കി, "സിമ്പിളായി ഉണ്ടാക്കുന്ന എന്തെങ്കിലും പോരെ,," ബാസിക്ക "സിംബിളായിട്ട് എന്ത് ന്യൂഡിൽസോ,? അത് എന്തായാലും വേണ്ട " കലിപ്പൻ "അങ്ങനെ എങ്കിൽ നമുക്ക് ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാക്കാം,," എന്ന് ആലി പറഞ്ഞതും ഞങ്ങൾ എല്ലാവരും സമ്മതിച്ചു, ഉടനെ തന്നെ എല്ലാവരും വരി വരിയായി കിച്ചണിലേക്ക് തിരിച്ചു, 'അപ്പൊ മിഷൻ കുക്കിങ്' ,.. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story