My Dear Hubby- 2: ഭാഗം 27

my dear hubby two

രചന: Nishana

ചപ്പാത്തി ഉണ്ടാക്കുന്ന ഡ്യൂട്ടി ഗേള്‍സ് ടീമും, ചിക്കൻ കറി ഉണ്ടാക്കുന്നത് ബോയ്സ് ടീമും ആണ് , ചിക്കൻ കറി ഉണ്ടാക്കാനാവും ബുദ്ധിമുട്ട് എന്ന് കരുതിയാണ് ഞങ്ങള് ചപ്പാത്തി ഉണ്ടാക്കുന്ന ഡ്യൂട്ടി ചാടി കയറി ഏറ്റെടുത്തത് അത് ഒടുക്കത്തെ പാരയായി, ചപ്പാത്തി മാവ് കുഴക്കേണ്ടത് ആലിയും പരത്തേണ്ടത് ഞാനും ചുട്ടെടുക്കുന്നത് നാഫിയും ആണ്, യൂട്യൂബില് നോക്കി ആലി നല്ല ഭംഗിയായി മാവ് കുഴച്ചെടുത്തു, വെളളം ഏറി എന്ന പ്രോബ്ലമെ ഉണ്ടായിരുന്നൊളളൂ,, അത് കൊണ്ട് പെട്ടത് ഞാനായിരുന്നു, പരത്തിയപ്പൊ പല ശെയ്പ്പിലും ആയി, റബ്ബറ് പോലെ അങ്ങോടും ഇങ്ങോട്ടും വലിച്ച്നീട്ടി ഒരുവിധം ഒപ്പിച്ചു, നാഫിക്ക് പിന്നെ ഭാരിച്ച പണിയൊന്നും ഉണ്ടായിരുന്നില്ല ചുട്ടെടുത്താൽ മതിയല്ലോ, ഏതായാലും ചപ്പാത്തി ഉണ്ടാക്കി തീർന്നപ്പോഴെക്ക് ഞങ്ങള് മൂന്നും ഗോതമ്പ് പൊടിയിൽ കുളിച്ചു, പിന്നെ അതൊക്കെ കഴുകി കളഞ്ഞ് ഫ്രഷായി ചപ്പാത്തി എടുത്ത് ടേബിളിൽ കൊണ്ട് വച്ചപ്പോഴേക്കും ചിക്കൻ കറിയും കൊണ്ട് ബോയ്സ് ടീമും എത്തി, എല്ലാവരൂടെ ഒന്നിച്ച് കഴിക്കാനിരുന്നു, ചിക്കൻ കറിയുടെ മണം അടിച്ച് കയറിയിട്ട് വായിൽ വെളളം ഊറിയതും ഞാൻ ആക്രാന്തത്തോടെ ചിക്കന്റെ ഒരു കഷ്ണം എടുത്ത് കഴിച്ച് നോക്കി, ആഹാ,, പറയാതിരിക്കാൻ വയ്യ, അത്രക്ക് ടേസ്റ്റ് ഉണ്ട് കറിക്ക്, "ഇത് ചപ്പാത്തി ആണോ അമീബ ആണോ,,?"

ചിക്കൻ ആസ്വതിച്ച് കഴിക്കുന്നതിനിടയിലാണ് ഒരു ചപ്പാത്തി പൊക്കി പിടിച്ച് ബാസിക്ക ചോദിക്കുന്നത്, ശരിയാ ഏകതേശം അമീബയുടെ ചെറിയ കട്ടുണ്ട്, എന്നാലും വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ, "ലുക്കിലല്ല രുചിയിലാണ് കാര്യം," ഞാൻ ബാസിക്കാനെ പുഛിച്ച് ഒരു ചപ്പാത്തി പീസെടുത്ത് വായിൽ വെച്ചതും, അത് പോലെ തന്നെ തുപ്പിക്കളഞ്ഞു, വെളളം കുടിച്ച് എല്ലാവരെയും നോക്കിയപ്പോ അവരുടെ ഒക്കെ മുഖത്തും പലവിധ നവരസങ്ങൾ വിടരുന്നുണ്ട്, "ആ ടബ്ബയിലെ ഉപ്പ് തീർന്നോ,,?" റാഫിക്ക ചോദിച്ചത് കേട്ട് ഞാനും നാഫിയും ആലിയെ ദേഷ്യത്തോടെ നോക്കി, ആ കോപ്പ് പല്ല് മുഴുവൻ കാണിച്ച് ചിരിച്ചു, "നിങ്ങൾക്ക് മൂന്നിനും കെട്ടിയോളെ കൈകൊണ്ട് ഒരു ഗ്ലാസ് ചായ കുടിക്കാൻ പോലും യോഗമില്ല," തെണ്ടി ബാസിക്ക പിരി കയറ്റി കൊടുക്കുന്നത് കണ്ടില്ലേ, നോക്കിക്കൊ നാജിയെ നിങ്ങൾക്ക് ഒരിക്കലും കിട്ടില്ല, നിങ്ങള് അവളെ പിന്നാലെ നടന്ന് മൂത്ത് നരച്ച് പോകത്തെ ഒളളൂ,,, "ആഹ് പെട്ട് പോയില്ലേ,," കലിപ്പൻ സങ്കട ഭാവത്തോടെ പറയുന്നത് കേട്ട് കാക്കുവും റാഫിക്കയും അതെ അതെ എന്നും പറഞ്ഞ് തലയാട്ടി,

ഞാൻ ദേഷ്യത്തോടെ കലിപ്പനെ ഒന്ന് നോക്കി തിരിഞ്ഞ് ആലിയേയും നാഫിയേയും നോക്കി അവര് തിരിച്ചും, പിന്നെ ഒന്നും നോക്കീല ചാടി എണീറ്റ് മുന്നിലുളള വെളള ഗ്ലാസ് എടുത്ത് മൂന്നിന്റെയും മുഖത്തേക്ക് ഒഴിച്ചു, എന്നിട്ടും കലി തീരാതെ വായും പൊളിച്ച് നോക്കി നിൽക്കുന്ന ബാസിക്കാന്റെ മുഖത്തേക്ക് ജഗ്ഗിലുളള വെളളവും ഒഴിച്ചു, എന്നിട്ട് ഒരു ഡയലോഗും അങ് കാച്ചി, "ഏതായാലും പെട്ട് പോയതല്ലേ,, സഹിച്ചോ,," ചുണ്ട് കോട്ടി പറഞ്ഞ് സ്ലോ മോശനിൽ ഞങ്ങൾ കിച്ചണിലേക്ക് നടന്നു, പെട്ടെന്ന് പിറകിലൂടെ ആരോ വന്ന് എന്നെ പൊക്കി എടുത്തു, ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പൊ കലിപ്പനാണ്, തിരിഞ്ഞ് ആലിയെയും നാഫിയേയും നോക്കിയപ്പോ അവരുടെയും അവസ്ഥ അത് തന്നെ, ഞാൻ കലിപ്പന്റെ കയ്യിൽ കിടന്ന് കുറെ കുതറി നോക്കി ഒരു രക്ഷയും ഇല്ല, വെറെ നിവൃത്തി ഇല്ലാത്തോണ്ട് പിന്നെ അടങ്ങി, ഓൻ എന്നെയും കൊണ്ട് പൂൾ സൈഡിലേക്ക് പോകുന്നത് കണ്ടപ്പോഴെ അപകടം മണത്തു, എന്നെ പൂളിലേക്ക് എറിയാനുളള പുറപ്പാടാണല്ലെ ശരിയാക്കിത്തരാം,, ഓൻ എന്നെ പൂളിലേക്ക് എറിഞ്ഞതും ഓനും എന്റെ കൂടെ വീണു, സംഭവം എന്താന്ന് വെച്ചാൽ ഞാൻ ഓന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു, അത് കൊണ്ട് ഞാൻ വീണപ്പോ ഓനും കൂടെ വീണു,

വെളളത്തിൽ ഉയർന്ന് പൊങ്ങി കലിപ്പൻ എന്നെ തുറിച്ച് നോക്കിയതും ഞാൻ കൊഞ്ഞനം കുത്തി കൊടുത്തു ഹല്ല പിന്നെ,, അത് കണ്ട് ഓൻ ദേഷ്യത്തോടെ എന്റെ കൈ പിറകിലേക്ക് പിടിച്ച് തിരിച്ചു, വേദനിപ്പിക്കാതെയാണ് തിരിച്ചതെങ്കിലും ഞാൻ കണ്ണിൽ വെളളം നിറച്ച് വിതുമ്പലോടെ ഓനെ നോക്കി, അതോടെ ചെക്കൻ ഫ്ലാറ്റ്, പെട്ടെന്ന് തന്നെ എന്നിലുളള പിടി വിട്ട് മാറി നിന്നു, അപ്പോഴേക്ക് ആലിയേയും നാഫിയേയും കാക്കുവും റാഫിക്കയും വെളളത്തിൽ കൊണ്ട് ഇട്ടു, അത് കണ്ട് ചിരിച്ചോണ്ടിരുന്ന ബാസിക്കാനെ കലിപ്പൻ പിറകിലൂടെ ചെന്ന് ഒറ്റ തളള്, വീഴാൻ പോയ ബാസിക്ക കുടെ റാഫിക്കാനെയും വലിച്ച് ഇട്ടു, പിന്നെ എല്ലാവരൂടെ നോട്ടം കാക്കൂന്റെ നേരെ ആയിരുന്നു, ഞങ്ങളെ നോട്ടം കണ്ട് പേടിച്ച് ഇനി രക്ഷയില്ലാന്ന് മനസ്സിലായതോടെ കാക്കു കൈ കൂപ്പി വെളളത്തിലേക്ക് ചാടി, ഒരുപാട് നേരം എല്ലാവരൂടെ വെളളത്തിൽ കളിച്ചു, അതിനിടയിലൂടെ റൊമാൻസും, എല്ലാവരും ശരിക്ക് എജോയ് ചെയ്തു, അവസാനം ഒക്കെ ക്ഷണിച്ച് തണുത്ത് വിറച്ച് ഡ്രസ്സ് ചെയ്ജ് ചെയ്ത് പോയി കിടന്നു, ഞാനും ആലിയും നാഫിയും ആലിയുടെ മുറിയിലും അവര് നാലും ഒന്നിച്ച് ഞങ്ങളെ മുറിയിലും കിടന്നു, പിറ്റേന്ന് രാവിലെ എല്ലാവർക്കും ചെറിയ പനിക്കോളുണ്ടായിരുന്നു,

എല്ലാവരും ഓരോ മൂലയിൽ തുമ്മിയും ചുമച്ചും പനിച്ച് വിറച്ചു ഇരുന്നു, സംഭവം അറിഞ്ഞ് വീട്ടിൽ നിന്ന് ഉപ്പയും ഉമ്മയും എത്തി, ഒന്നിച്ച് എല്ലാവർക്കും എങ്ങനെ പനി വന്നു എന്ന് ചോദിച്ചപ്പോ സത്യം പറയേണ്ടി വന്നു, അതിന് എല്ലാവർക്കും വയറ് നിറയെ കിട്ടി, കലിപ്പനും കാക്കൂനും ആണ് കൂടുതൽ കിട്ടിയത്, ചീത്തമുഴുവൻ കേൾക്കുകയും ചെയ്തു എല്ലാവരെ കൊണ്ടും ചൂട് ചുക്ക് കാപ്പി കുടിപ്പിക്കുകയും ചെയ്തു, അതോടെ പനിയും മറ്റും കണ്ടം വഴി ഓടി, •••••••• രണ്ട് ദിവസം കഴിഞ്ഞ് ഉപ്പയും ഉമ്മയും ഉമ്മൂസും തിരിച്ച് എത്തി, വീണ്ടും പഴയത് പോലെ കോളേജും കളിയും ചിരിയും കലിപ്പന്റെ റൊമാൻസുമായി ദിവസങ്ങൾ തളളിനീക്കി, ഇതിനിടയിൽ റാഫിക്ക നാഫിയുടെ ഉപ്പാനെ കണ്ട് അവരുടെ കാര്യം സംസാരിച്ചു, അവർക്ക് എതിർപ്പ് ഒന്നും ഇല്ല, ചെറിയ ഒരു എങ്കേജ്മെന്റ് നടത്തി, കല്ല്യാണം നാഫിയുടേയും ആലിയുടേയും ഒന്നിച്ച് മൂന്ന് മാസത്തിന് ശേഷം നടത്താൻ തീരുമാനിച്ചു, "അപ്പൊ ഇനി മൂന്ന് മാസം അത് കഴിഞ്ഞ് നമ്മള് നാലും നാലിടത്ത്" നാഫി "ആഹ് എന്റെ മാരേജോ എനിക്ക് അടിച്ച് പൊളിയിക്കാൻ പറ്റിയില്ല, നിങ്ങളുടെതെങ്കിലും പൊളിക്കാൻ പറ്റിയാൽ മതിയായിരുന്നു, " "നമുക്ക് നാലിനും നല്ല അടിപൊളി ഡാൻസും കളിക്കണം, " ആലി "ആഹ് അത് വേണം, നാജി അപ്പോഴേക്ക് നീയും ബാസിക്കയും വേഗം സെറ്റാവാൻ നോക്ക്, എന്നിട്ട് നമുക്ക് എല്ലാവർക്കൂടെ ലൈഫ് അടിച്ച് പൊളിക്കണം" "ആഹ് വരട്ടെ ചെക്കനെ ഇട്ട് ഇങ്ങനെ കളിപ്പിക്കാൻ നല്ല രസാ,,"

നാജി ഒരു ചിരിയോടെ പറഞ്ഞതും ഞങ്ങള് മൂന്നും അവളെ കളിയാക്കി, ക്ലാസ് കട്ട് ചെയ്ത് കാന്റീനിലിരുന്ന് മാരേജ് കാര്യങ്ങളൊക്കെ ഡിസ്കസ് ചെയ്യലായിരുന്നു പണി, മൂന്ന് മാസത്തിന് ശേഷമുളള മാരേജിന് ഡ്രസ്സ് വരെ ഞങ്ങൾ അവിടെ ഇരുന്ന് സെലക്ട് ചെയ്തു, •••• കാന്റീനിൽ നിന്ന് ഫുഡൊക്കെ തട്ടി വാകമരച്ചുവട്ടിലിരുന്ന് ഗ്രഡിൽ ഫുഡ്ബോൾ കളിക്കുന്ന സീനിയേഴ്സിനെ വായീ നോക്കി ഇരിക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നത്, "ഇതിൽ ആരാ റിയ ഫാത്തിമ, ?" അവള് ചേദിച്ചതും ഞങ്ങള് എന്താ കാര്യമെന്ന് ചോദിച്ചു, "ഇത് റിയ ഫാത്തിമാക്ക് കൊടുക്കണമെന്ന് പറഞ്ഞ് തന്നതാ,," കയ്യിലുളള ഒരു എൻവലപ്പ് കാണിച്ച് അവൾ പറഞ്ഞു, "ആര്,,?" "ഒരു സീനിയേഴ്സ് തന്നതാ,, " അതും പറഞ്ഞ് ആ എൻവലപ്പ് എന്റെ കയ്യിൽ തന്ന് അവള് പോയി, അവള് പോയ വഴിയെ ഒന്നും മനസ്സിലാവാതെ നോക്കി നിൽക്കുന്നതിനിടയിൽ നാജി ആ എൻവലപ്പ് തുറന്ന് നോക്കി, അതിലൊരു ഫോട്ടോ ആയിരുന്നു, ആ ഫോട്ടോ കണ്ടതും എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി, വീഴാതിരിക്കാൻ ഞാൻ നാഫിയെ മുറുകെ പിടിച്ചു,  ,.. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story