My Dear Hubby- 2: ഭാഗം 28

my dear hubby two

രചന: Nishana

"ഇത് റിയ ഫാത്തിമാക്ക് കൊടുക്കണമെന്ന് പറഞ്ഞ് തന്നതാ,," കയ്യിലുളള ഒരു എൻവലപ്പ് കാണിച്ച് അവൾ പറഞ്ഞു, "ആര്,,?" "ഒരു സീനിയേഴ്സ് തന്നതാ,, " അതും പറഞ്ഞ് ആ എൻവലപ്പ് എന്റെ കയ്യിൽ തന്ന് അവള് പോയി, അവള് പോയ വഴിയെ ഒന്നും മനസ്സിലാവാതെ നോക്കി നിൽക്കുന്നതിനിടയിൽ നാജി ആ എൻവലപ്പ് തുറന്ന് നോക്കി, അതിലൊരു ഫോട്ടോ ആയിരുന്നു, ആ ഫോട്ടോ കണ്ടതും എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി, വീഴാതിരിക്കാൻ ഞാൻ നാഫിയെ മുറുകെ പിടിച്ചു, "റിയൂ,, എന്താ ഇതിനൊക്കെ അർത്ഥം," നാഫി നാഫി ചോദിച്ചപ്പോ എന്ത് പറയണമെന്ന് അറിയാതെ ഞാൻ തരിച്ച് നിന്നു, പെട്ടെന്ന് എന്തോ ഒരു ഓർമ്മയിൽ ഫോണെടുത്ത് കലിപ്പനെ വിളിച്ച് നോക്കി, കിട്ടിയില്ല സ്വിച്ച് ഓഫ് ആയിരുന്നു, എന്റെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകാൻ തുടങ്ങി, "റിയൂ,, നീ ഇങ്ങനെ ടെൻഷനാക്കാതെ, ഇത് ചിലപ്പോ ആരെങ്കിലും നിന്നെ പറ്റിക്കാൻ ചെയ്തതാവും," ●●●●●●●●●●●●●●●●●●●●●●●●●●● "അല്ല നാജി,,, എനിക്ക്,, എന്തോ ഒരു സ്വസ്ഥതയും ഇല്ല, എന്റെ അസിക്കാക്ക്,, എന്തെങ്കിലും,,"

തേങ്ങലോടെ റിയു പറയുന്നത് കേട്ട് എങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി, അവള് വീണ്ടും വീണ്ടും കാക്കൂനെ വിളിച്ചോണ്ടിരുന്നു, അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ ഞങ്ങളാരും ഇത് വരെ കണ്ടിട്ടില്ല, കാക്കൂനോട് അവൾക്ക് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ,? അവളുടെ സങ്കടം കണ്ട് ഞാൻ ഫോണെടുത്ത് നൗഷുക്കാക്ക് വിളിച്ച് നോക്കി, റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല, ബാസിക്കാനെയും റാഫിക്കാനെയുമൊക്കെ മാറി മാറി വിളിച്ച് നോക്കി എങ്കിലും ആരും ഫോണെടുത്തില്ല, ഇനി റിയു പേടിക്കുന്നത് പോലെ എന്തെങ്കിലും പ്രശ്ണമുണ്ടാവുമോ,, പേടിയോടെ ഞാൻ കയ്യിലുളള ഫോട്ടോയിലേക്ക് നോക്കി, കാക്കുന്റെ ഫോട്ടോയിൽ റെഡ് മാർക്ക് കൊണ്ട് ഇന്റു ചെയ്തിട്ടുണ്ട്, അതിനർത്ഥം ഇനി കാക്കൂനെ ആരെങ്കിലും,, ഇല്ല അങ്ങനെ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല, ഇത് ആരോ പറ്റിക്കുന്നതാവും,, സ്വയം മനസ്സിലെ നിയന്തിച്ച് ഞാൻ റിയൂന്റെ അടുത്തേക്ക് ചെന്നു, "റിയൂ,, നീ കരയല്ലേ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്,, വാ നമുക്ക് വീട്ടിലേക്ക് പോകാം,, " റിയൂനെ എണീപ്പിച്ച് നാജിയോട് ക്ലാസിൽ നിന്ന് ഞങ്ങളെ ബാഗ് എടുത്ത് തരാൻ പറഞ്ഞ് ഞാനും നാഫിയും റിയൂനെയും കൊണ്ട് ഗേറ്റിനടുത്തേക്ക് നടന്നു, ●●●●●●●●●●●●●●●●●●●●●●●●●●

വീട്ടിലെത്തിയപ്പൊ ഉമ്മ ഞങ്ങളെ കണ്ട് എന്താ നേരത്തെ വന്നതെന്ന് ചോദിച്ചു, എനിക്ക് തലവേദന ആണെന്ന് ആലി പറഞ്ഞു, അല്ലെങ്കിൽ കരഞ്ഞു കലങ്ങിയ എന്റെ മുഖം കണ്ടാൽ അവര് സംശയിക്കും, മുറിയിലെത്തി ഞാൻ വീണ്ടും ഫോണെടുത്ത് കലിപ്പനെ വിളിച്ച് നോക്കി, സ്വിച്ച് ഓഫ് തന്നെ ആണ്, എന്തോ എന്റെ നെഞ്ചൊക്കൊക്കെ വേദനിക്കുന്ന പോലേ,, ആകെ ഒരു വെപ്രാളവും തോന്നാ,, ആലിയും നാഫിയും എന്നെ സമാധാനിപ്പിക്കാൻ പലതും പറയുന്നുണ്ടെങ്കിലും അതൊന്നും എന്റെ ചെവിയിൽ കയറിയില്ല, ഇനി ഇപ്പൊ എന്താ ചെയ്യാ,, കലിപ്പന് ഒന്നും ഇല്ലാന്ന് കേട്ടാ മതിയായിരുന്നു, എന്നാലും ആരായിരിക്കും ആ ഫോട്ടോ കൊടുത്തു വിട്ടത്, അജൂക്കാനെ ഭീഷണിപ്പെടുത്തിയ ആള് തന്നെ ആയിരിക്കൊ,,? ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ ഓടിച്ചെന്ന് എടുത്തു നോക്കി, ഫൈസിയാണ്, അവനെന്തിനാ വിളിക്കുന്നത്, കലിപ്പനെ കുറിച്ച് എന്തെങ്കിലും പറയാനാവോ? ഞാൻ പേടിയോടെ ഫോണെടുത്ത് ചെവിയിൽ വെച്ചു, "ഹലോ റിയൂ,, എത്ര നേരമായി ഞാൻ നിനക്ക് വിളിക്കുന്നു, നീ ഒടുക്കത്തെ ബിസിയാണല്ലോ,,? അല്ല നിങ്ങളെന്താ ക്ലാസ് കട്ട് ചെയ്ത് നേരത്തെ പോയത്, എന്തെങ്കിലും പ്രോബ്ലമുണ്ടോ?, ഞാൻ നിങ്ങളെ ക്ലാസിൽ പോയിരുന്നു, അപ്പഴാ അറിഞ്ഞത്,

നാലും കൂടി വല്ല സിനിക്കും പോയതാണോ,,?" ഫൈസിയോട് എന്താ പറയേണ്ടത് എന്ന് അറിയാതെ ഞാനൊന്ന് തേങ്ങി, അവൻ എന്താ എന്നൊക്കെ ചോദിക്കുന്നത് കേട്ട് ആ ഫോട്ടോയുടെ കാര്യവും അസിക്കാനെയും മറ്റുളളവരെയും വിളിച്ചിട്ട് കിട്ടാത്തതൊക്കെ ഞാൻ പറഞ്ഞു, "നീ വിശമിക്കാതെ,, ഞാനൊന്ന് അന്യേഷിക്കട്ടേ,, നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല, നീ വെച്ചോ,, ഞാൻ വിളിക്കാ,,?" ഫോൺ വെച്ച് ഒരു തളർച്ചയോടെ ഞാൻ ബെഡിലേക്ക് കിടന്നു, ഇതിനിടയിൽ ഉമ്മ പലതവണ വന്ന് നോക്കി, എന്റെ കരഞ്ഞ മുഖം കണ്ടിട്ട് വെറെ എന്തെങ്കിലും പ്രശ്ണമുണ്ടോ ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ ചോദിച്ചു, അതിനൊക്കെ മറുപടി പറഞ്ഞത് ആലിയും നാഫിയും ആണ്, അവര് ഒരുവിധത്തിൽ മരുന്ന് കഴിച്ചു എന്നും പറഞ്ഞ് ഉമ്മാനെ തിരിച്ച് അയച്ചു, അര മണിക്കൂറ് കഴിഞ്ഞതും ഫൈസിന്റെ ഫോൺ വന്നു അവൻ കലിപ്പന്റെ ഓഫീസിലാണെന്ന് പറഞ്ഞു, കലിപ്പനും കാക്കുവും ബാസിക്കയും റാഫിക്കയും കൂടി എന്തോ മീറ്റിങ്ങിലാണെന്നും അത് കൊണ്ടാവും ഫോണെടുക്കാത്തത് എന്നൊക്കെ അവൻ പറഞ്ഞപ്പോ ചെറിയ ആശ്വാസം തോന്നി,

ഫോൺ കട്ട് ചെയ്ത് ആലിയോടു നാഫിയോടും കാര്യം പറഞ്ഞു, ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ച് കൂട്ടി ടെൻഷനായതിന് രണ്ടും എന്നെ കുറെ വഴക്ക് പറഞ്ഞു, ●●●●●●●●●●●●●●●●●●●●●●●●●●●● ഇന്ന് ഞാനും നൗഷും റാഫിയും ബാസിയും ഒന്നിച്ച് ചെയ്യുന്ന പ്രൊജക്ടിന്റെ മീറ്റിങ് ഉണ്ടായിരുന്നു, രാവിലെ മുതൽ അതിന്റെ പിറകെ ആയിരുന്നു, എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോ നാല് മണി ആയിരുന്നു, പിന്നെ പ്രത്യേഗിച്ച് തിരക്കൊന്നും ഇല്ലാത്ത് കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് ഇറങ്ങി,പാർക്കിങ് ഏരിയയിലേക്ക് ചെന്നപ്പോഴാണ് അവിടെ ബുളളറ്റിൽ ചാരി നിന്ന് ഫോണിൽ കളിച്ചോണ്ടിരിക്കുന്ന ഫൈസിയെ കണ്ടത്, "ഫൈസി നീ,, നീ എന്താ ഇവിടെ,,?" നൗഷു അവന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചതും അവൻ ദേഷ്യത്തോടെ ഞങ്ങളെ നാല് പേരെയും മാറി മാറി നോക്കി, "നിങ്ങളെ നാല് പേരുടെയും ഫോൺ എവിടെ,, ? ഒന്ന് ചെക്ക് ചെയ്തു നോക്ക്" ഗൗരവത്തോടെ അവൻ ചോദിക്കുന്നത് കേട്ട് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ഫോണെടുത്തു, എന്റെ ഫോൺ ഓഫായിരുന്നു, ചാർജ് തീർന്നതാവും, ഞാൻ ബാക്കി മൂന്നിനേയും നോക്കിയപ്പോ അവരൊക്കെ കണ്ണും മിഴിച്ച് നിൽക്കുന്നുണ്ട്, ഞാൻ നൗഷൂനോട് എന്താണെന്ന് ചോദിച്ചപ്പോ അവൻ ഫോണെടുത്ത് കാണിച്ചു,

25 മിസ്സഡ് കോൾ, എന്താ സംഭവമെന്ന് മനസ്സിലാവാതെ ഞങ്ങൾ ഫൈസിയെ നോക്കിയപ്പോ അവനൊന്ന് നെടുവീപ്പിട്ട് പറയുന്ന കാര്യങ്ങൾ കേട്ട് ഞാൻ തറഞ്ഞ് നിന്നു, അപ്പൊ അജാസ് പറഞ്ഞ കാര്യങ്ങളാണ് എന്റെ ഓൽമയിൽ വന്നത്, ഫൈസിയോട് അത് കാര്യമാക്കേണ്ടതില്ല ആരെങ്കിലും കളിപ്പിച്ചതാവുമെന്നും പറഞ്ഞ് അവനോട്ട് വീടിലേക്ക് പോകാൻ പറഞ്ഞു, എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോക്കളൂ,, റിയു ആകെ ടെഷനിലാണെന്നും പറഞ്ഞ് അവൻ പോയതും ഞാൻ തലയാട്ടി കാറിൽ കയറി, എന്റെ പിറകെ തന്നെ അവര് മൂന്നും വന്ന് കയറി, "അസി നിനക്ക് തോന്നുന്നുണ്ടോ അത് ആരെങ്കിലും കളിപ്പിക്കുകയാണെന്ന്?" റാഫി "അജാസ് പറഞ്ഞതും ഈ നടന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ,,?" നൗഷു, "ഉണ്ടെങ്കിൽ ആ പന്ന മോനെ നമുക്ക് എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം, അല്ലെങ്കിൽ അത് നിന്റെ ജീവന് ആപത്താണ്,,?" ബാസി മൂന്നും കൂടി എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ അതൊന്നും കാര്യമാക്കാതെ ഡ്രൈവിങിൽ ശ്രദ്ധിച്ചു, "ഡാ കോപ്പെ നീ ഞങ്ങൾ സംസാരിക്കുന്നത് കേൾക്കുന്നുണ്ടോ,,?" നൗഷു എന്റെ കയ്യിലടിച്ച് ചോദിച്ചതും ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് വീണ്ടും ഡ്രൈവിങിൽ ശ്രദ്ധിച്ചു,

"ഞാനിപ്പോ സീര്യസായ ഒരു കാര്യം പറയട്ടേ,, നിങ്ങള് പേടിക്കോ എന്ന് അറിയില്ല,?" ഡ്രൈവിങിൽ നിന്ന് ശ്രദ്ധതിരിക്കാതെ ഞാൻ പറഞ്ഞതും മൂന്നും എന്താണെങ്കിലും ഒന്ന് വേഗം പറഞ്ഞ് തുരലക്ക് എന്ന് പറഞ്ഞു, "നമ്മുടെ വണ്ടിക്ക് ബ്രേക്ക് ഇല്ല,!!" "Whaaaaaat!!!!" മൂന്നും കൂടി അലറിക്കൊണ്ട് ചോദിച്ചതും ഞാനൊന്ന് ചിരിച്ച് വണ്ടി സ്ലോ ചെയ്ത് അതികം തിരക്കില്ലാത്ത ആളൊഴിഞ്ഞ റൂട്ടിലേക്ക് തിരിച്ചു, "അസി,, ടാ ഇനി,, ഇനി ഇപ്പോ എന്ത് ചെയ്യും,,?" റാഫി "ഞാനിപ്പോ മാക്സിമം സ്പീഡ് കുറച്ചാണ് ഓട്ടുന്നത്, ഈ പോക്ക് അതിക ദൂരം പോകാൻ പറ്റുമെന്ന് തോന്നുന്നില്ല, ഒറ്റ വഴിയെ ഒളളൂ,, പുറത്തേക്ക് ചാടുക,," "ചാടാനോ,, നിനക്ക് വട്ടാണോ,,? അയ്യോ,,,? എനിക്ക് പേടിയാവുന്നേ,,, എനിക്ക് എന്റെ ഉമ്മാനെ കാണണം,, എന്റെ നാജി,, അവള് എന്നോട് ഇഷ്ടമാണെന്ന് പോലും പറഞ്ഞിട്ടില്ല,, " ബാസി "ചാവാൻ പോകുമ്പോഴാ അവന്റെ കോപ്പിലെ പ്രേമം,,

റാഫി നീ അവനെ പുറത്തേക്ക് തളളിയേ,, ഇങ്ങനെ അതിക ദൂരം പോകാൻ പറ്റില്ല, കുറച്ചൂടെ പോയാൽ ഡെയ്ജറായ സ്ഥലമാണ് അത് കൊണ്ട് ഇവിടെ ചാടുന്നതാ സേഫ്,," എന്ന് ഞാൻ പറഞ്ഞതും നൗഷും റാഫിയും കൂടി ഡോർ തുറന്നു, അവനാണെങ്കിൽ എന്നെ കൊല്ലല്ലെ,, എന്നും പറഞ്ഞ് അലറിക്കരയാ,, വെറെ വഴിയില്ലാത്തത് കൊണ്ടാണ് രണ്ടും കൂടി അവനെ പുറത്തേക്ക് തളളി,, പിറകെ തന്നെ അവരും ചാടി,, അവര് ചാടിയതും ഞാൻ കാറ് വെട്ടിച്ച് കുറച്ച് അപ്പുറത്തുളള മതിലിന് നേരെ തിരിച്ച് ഡോർ തുറന്ന് പുറത്തേക്ക് ചാടി,, വലിയ ഒരു ശബ്ദത്തോടെ കാർ മതിലിലിടിച്ച് നിന്നു, അപ്പോഴേക്ക് അവര് മൂന്നും എന്റെ അടുത്തേക്ക് ഓടി വന്നു, ആർക്കും വലിയ പരിക്ക് പറ്റിയിട്ടില്ല,, അവിടുന്ന് ടാക്സി വിളിച്ച് ഞങ്ങൾ റാഫിയുടെ വീട്ടിൽ പോയി ഫ്രഷായി വീട്ടിലെക്ക് തിരിച്ചു, .. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story