My Dear Hubby- 2: ഭാഗം 29

my dear hubby two

രചന: Nishana

കലിപ്പനെ വെയ്റ്റ് ചെയ്ത് ഞാനൊന്ന് ചെറുതായി മയങ്ങിയിരുന്നു, ചെവിയിലേക്ക് തണുത്ത കാറ്റ് തട്ടിയപ്പൊഴാണ് കണ്ണ് തുറക്കുന്നത്, ചുറ്റും നോക്കിയപ്പോ കണ്ടു എന്നെ നോക്കി കിടക്കുന്ന കലിപ്പനെ, സ്വപ്നമാവു മെന്ന് കരുതി തിരിഞ്ഞ് കിടന്നതും പെട്ടെന്ന് കലിപ്പൻ എന്നെ ചുറ്റിപ്പിടിച്ചു, ഞാൻ ഞെട്ടിച്ചാടി എണീറ്റ് കണ്ണൊക്കെ തിരുമ്മി നോക്കി, അതെ കലിപ്പൻ തന്നെ,, ഇങ്ങേര് ഇത് എപ്പോ വന്നു, "എന്താ വൈഫി ഇങ്ങനെ നോക്കുന്നത്, എനിക്ക് നാണം വരുന്നുണ്ട് ട്ടോ, " ഓൻ രണ്ട് കയും തലക്ക് പിറകിലേക്ക് കെട്ടി കിടന്നോണ്ട് സൈറ്റ് അടിച്ച് പറഞ്ഞതും ഞാൻ ദേഷ്യത്തോടെ കയ്യിൽ കിട്ടിയ പില്ലോ വെച്ച് അവനെ തല്ലി,, "ആഹ് ഡി മാക്രി നിനക്ക് ഭ്രാന്ത് പിടിച്ചോ,, അടങ്ങി നിൽക്കെടീ,," ബെഡിൽ നിന്ന് ചാടി എണീറ്റ് ഓൻ എന്നെ തടയാൻ നോക്കി എങ്കിലും ഞാൻ വിട്ടില്ല, എന്റെ സങ്കടവും ദേഷ്യവും ഒക്കെ പില്ലോ വെച്ച് തീർത്തു, ആദ്യമൊക്കെ ഓൻ എന്നെ തടഞ്ഞെങ്കിലും പിന്നെ ഒന്നും മിണ്ടാതെ അടിമുഴുവൻ കൊണ്ട് നിന്നു, അവസാരം പൊട്ടിക്കരഞ്ഞ് ഞാൻ കലിപ്പനെ കെട്ടിപ്പിടിച്ചു, "ഞാൻ,, എത്ര തവണ ഫോൺ ചെയ്തു എന്ന് അറിയോ,?, എനിക്ക് എത്ര സങ്കടമായീന്ന് അറിയോ,,? ആ ഫോട്ടോ കയ്യിൽ കിട്ടിയപ്പോ മുതൽ ഞാൻ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് അറിയോ,?

എന്റെ പ്രാണൻ പോകുന്നത് പോലെ എനിക്ക് തോന്നി!!" "സോറി റിയൂ,, ഫോൺ ഓഫായിരുന്നു, ഞാൻ ശ്രദ്ധിച്ചിരുന്നില്ല,, എന്നാലും എന്റെ പെണ്ണേ,, നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ,,? ശ്ശൊ ആ ഫോട്ടോ അയച്ചവർക്ക് കുറച്ച് നേരത്തേ അയച്ചൂടായിരുന്നോ,! " കലിപ്പന്റെ കോപ്പിലെ സംസാരം കേട്ട് ഞാൻ ഓന്റെ നെഞ്ചിലേക്ക് പല്ലുകൾ താഴ്ത്തി,, "ആഹ്,," എന്നെ തളളിമാറ്റി ഓൻ രൂക്ഷമായി നോക്കിയതും ഞാൻ പല്ല് മുഴുവൻ കാണിച്ച് ഒന്ന് ഇളിച്ച് കൊടുത്തു, "വേദനിച്ചോ ഹബ്ബീ,," ചിരിയോടെ ഞാൻ ചോദിച്ചതും ഓൻ എന്നെ പൊക്കി എടുത്ത് ഓന്റെ മടിയിലേക്ക് ഇരുത്തി, ഞാൻ ഞെട്ടി പണ്ടാറമടങ്ങി കണ്ണും തളളി ഓനെ നോക്കിയപ്പോ ഓനുണ്ട് വശ്യമായ ചിരിയോടെ ചുണ്ട് കടിച്ച് എന്നെ അടിമുടി നോക്കുന്നു, 'ഈ നോട്ടം അത്ര ശരിയല്ലല്ലോ,,' ഞാൻ എണീക്കാൻ ശ്രമിച്ചെങ്കിലും ഓൻ എന്റെ ഇടുപ്പിലൂടെ കയ്യിട്ട് ലോക്ക് ചെയ്ത് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ചെറുതായി കടിച്ചു, ഒന്ന് പുളഞ്ഞ് ഞാൻ അകന്ന് മാറാൻ ശ്രമിച്ചെങ്കിലും അതിന് സമ്മതിക്കാതെ ഓൻ കഴുത്തിൽ അമർത്തി ചുംബിച്ചു,, പതിയെ മുഖം ഉയര്‍ത്തി താടയിലും അവിടുന്ന് ചുണ്ടിലും മുത്തി ഒരു കളളച്ചിരിയോടെ ചുണ്ടിൽ തടവി എന്നെ നോക്കിയതും ഞാൻ വേണ്ട എന്ന് തലയാട്ടി,

അത് കാര്യമാക്കാതെ എന്റെ മുടിക്കുത്തിൽ ഓനോട് ചേർത്ത് പിടിച്ച് പൂവിന്റെ നിന്നും തേൻ നുകരുന്ന പൂമ്പാറ്റയെ പോലെ എന്റെ ചുണ്ടുകളെ നുകർന്നു, ദീർഗ്ഗ നേരത്തെ ചുംബനത്തിന് ശേഷം ഒരു കിതപ്പോടെ ഞങ്ങൾ അകന്ന് മാറി, ചുണ്ടിൽ ചെറിയ നീറ്റലുണ്ടായിരുന്നു, ചുണ്ടിൽ കൈ വെച്ച് ഞാൻ കലിപ്പനെ തുറിച്ച് നോക്കിയതും ഓൻ ചിരിയോടെ വീണ്ടും എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ എണീറ്റ് ഓടി, ഓടിച്ചെന്ന് വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് അത് ലോക്കാണെന്ന് മനസ്സിലായത്, "എന്തേ,, ഓടുന്നില്ലേ,,?" എന്റെ തൊട്ട് പിറകിൽ വന്ന് കലിപ്പൻ ചോദിച്ചപ്പോ ഞാനൊന്ന് ഞെട്ടി എങ്കിലും അത് പുറത്ത് കാണിക്കാതെ ഗൗരവത്തോടെ തിരിഞ്ഞ് നോക്കി, "ഈ വാതിലോന്ന് തുറന്നേ എനിക്ക് പുറത്ത് പോകണം,," "ഈ പാതിരാത്രി നീ എവിടെ പോവാ,,?" കൈ കെട്ടി എന്നെ അടിമുടി നോക്കി കൊണ്ട് ഓൻ ചോദിച്ചതും എന്ത് മറുപടി പറയുമെന്ന് അറിയാതെ ഞാനൊന്ന് വലഞ്ഞു, മര്യാദക്ക് ഒരു കളളവും വായിൽ വരുന്നില്ലല്ലോ റബ്ബേ,, ഈ തെണ്ടിയെ അഭിമുഖീകരിക്കാൻ പറ്റാത്ത് കൊണ്ടാണെന്ന് പറയാൻ പറ്റില്ലല്ലോ, "ഡി,, നീ എന്താ സ്വപ്നം കാണാണോ,," എന്റെ നേരെ വിരൽ ഞൊടിച്ച് ഓൻ ചോദിച്ചതും ഞാൻ അല്ലെന്ന് തലയാട്ടി,

"എ,, എനിക്ക് ആലിയെ കാണണം,," "ഈ പാതിരാത്രി അല്ലെ,, മര്യാദക്ക് പോയി കിടക്കെടീ,, അല്ലെങ്കിൽ നേരത്തെ തന്നത് ഞാൻ കുറച്ചൂടെ സ്ട്രോങ്ങായിട്ട് തരും, വോണോ,," എന്ന് ഓൻ ചോദിച്ചതും ഞാൻ വേണ്ടെന്ന് തലയാട്ടി ഓടിപ്പോയി ബെഡിൽ കയറി കിടന്ന് പുതപ്പെടുത്ത് തലവഴി മൂടി കിടന്നു, കുറച്ച് കഴിഞ്ഞ് മുറിയിൽ ഇരുട്ട് പടർന്നത് ഞാൻ ആശ്വാസത്തോടെ പുതപ്പ് ശരിക്കിട്ട് തിരിഞ്ഞ് കിടന്നു, പക്ഷേ എന്ത് ചെയ്യാനാ കലിപ്പന്റെ നെഞ്ചിൽ തലവെച്ച് കിടക്കാത്തത് കൊണ്ട് ഉറക്കം വരണ്ടേ,, കുറച്ച് നേരം ഞാൻ അങ്ങനെ കിടന്ന് മെല്ലെ തിരിഞ്ഞ് കലിപ്പനെ നോക്കി, ആള് നല്ല ഉറക്കിലാണെന്ന് തോന്നുന്നു, ഞാൻ മെല്ലെ കലിപ്പന്റെ അടുത്തേക്ക് നീങ്ങിക്കിടന്ന് ഓന്റെ നെഞ്ചിൽ തലവെച്ച് കിടന്ന് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു, •••••• "ഡീ,,, നീ ഈ കോലത്തിലാണോ എന്റെ കൂടെ വരുന്നത്,,?" "ആഹ് എന്തെ,, പൊളി അല്ലെ,," ഞാൻ എന്നെ അടിമുടി നോക്കി കലിപ്പനെ ഒന്ന് നോക്കി, ഹൊ എന്റെ അമ്മോ,, ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്ന് തുടുത്തിട്ടുണ്ട്, ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം എന്താ,,

"ഞാൻ നിനക്കുളള ഡ്രസ്സ് ബെഡിൽ വെച്ചിരുന്നല്ലോ,, അത് ഇടാനല്ലെ പറഞ്ഞത്,," ഓഹ് ദതാണ് കാര്യം,, രാവിലെ ഒരു കവർ കൊണ്ട് തന്ന് വൈകീട്ട് അഞ്ച് മണിക്ക് ഞാൻ വരുന്നതിന് മുമ്പ് ഇത് ഉടുത്ത് ഒരുങ്ങി നിൽക്കണം ഒരു പാർട്ടി ഉണ്ടെന്നും പറഞ്ഞ് പോയതാ ഇങ്ങേര്,, അത് തുറന്ന് നോക്കിയപ്പോഴോ സാരിയും, ഇങ്ങേർക്ക് അത് ഉടുത്ത് വാ എന്ന് പറഞ്ഞാൽ മതിയല്ലോ,, ഉടുത്ത് കഴിഞ്ഞിട്ടുളള എന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ,, അതും പോരാഞ്ഞ് എനിക്ക് സാരി ഉടുക്കാനും അറിയില്ല, ഉമ്മ ഉണ്ടായിരുന്നെങ്കിൽ മൂപ്പത്തിയെ കൊണ്ട് ഉടുപ്പിക്കായിരുന്നു, ഉമ്മയും ആലിയും ഒക്കെ ഉമ്മാന്റെ അടുത്ത ബന്ധുവീട്ടിൽ പോയതാ,, "ഡീ,, നീ എന്ത് ആലോചിച്ച് നിൽക്കാ,, മര്യാദക്ക് പോയി ആ സാരി ഉടുത്ത് വാടി,," ഓഹ് എന്റെ ചെവി അടിച്ച് പോയെന്ന് തോന്നുന്നു, ഇങ്ങേരിത് എന്തൊരു അലർച്ചയാ,, "എനിക്ക് സാരി വേണ്ട, ഈ വേശത്തിൽ എന്നെ കൊണ്ട് പോകാൻ പറ്റുമെങ്കിൽ വാ, അല്ലെങ്കിൽ ഞാൻ വരുന്നില്ല, " എന്നും പറഞ്ഞ് ഞാൻ കയ്യും കെട്ടി നിന്നതും കലിപ്പൻ എന്നെ പൊക്കി എടുത്ത് മുറിയിലേക്ക് കൊണ്ട് പോയി,

"അവസാനമായി ചോദിക്കാ,, നീ ചെയ്ജ് ചെയ്യുന്നോ ഇല്ലയോ,," എന്നെ ബെഡിലേക്ക് ഇട്ട് കലിപ്പൻ ചോദിച്ചതും ഞാൻ ഇല്ലെന്ന് തലയാട്ടി, പെട്ടെന്ന് കലിപ്പൻ എന്റെ ടോപ്പിൽ പിടിച്ച് വലിച്ചതും ഞാൻ ഞെട്ടലോടെ ഓനെ നോക്കി, "നിന്നെ ഈ സാരി ഉടുപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ,, നിനക്ക് അല്ലേ ഉടുക്കാൻ ബുദ്ധിമുട്ട് ഞാൻ ഉടുപ്പിക്കാം,, എന്താ, " എന്നും പറഞ്ഞ് ഓൻ ടോപ്പ് അഴിക്കാൻ ശ്രമിച്ചതും ഞാൻ ഓനെ തളളിമാറ്റി, "ഞ,,ഞാൻ തന്നെ ചെയ്ജ് ചെയ്തോളാം,," എന്ന് വിറയലോടെ ഞാൻ പറഞ്ഞതും ഓൻ ഒന്ന് കോട്ടിച്ചിരിച്ചു, കോപ്പ് ഇങ്ങേര് പറഞ്ഞാ പറഞ്ഞത് ചെയ്യും, തൽക്കാരം അറിയുന്നത് പോലെ അങ്ങ് ഉടുക്കാം,, സാരിയും എടുത്ത് ഞാൻ ഡ്രസ്സിങ് റൂമിലേക്ക് കയറി, "പത്ത് മിനുട്ടിനുളളിൽ ഒരുങ്ങി ഇറങ്ങിയില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും,," തെണ്ടി പറയുന്നത് കേട്ടില്ലെ,, പത്ത് മിനുട്ടു കൊണ്ട് ഈ സാരി ഞാൻ എങ്ങനെ ഉടുക്കാനാ റബ്ബേ,, ●●●●●●●●●●●●●●●●●●●●●●●●●●●● പെണ്ണിനോട് മര്യാദക്ക് പറഞ്ഞാൽ അനുസരിക്കില്ല, ഈ കലിപ്പ് ഭാവമെ അവൾക്ക് ഏൽക്കൂ,,

ഒത്തിരി ആശിച്ച് വാങ്ങിയതാ ആ സാരി, അത് ഉടുത്താൽ അവൾക്ക് നല്ല ഭംഗിയുണ്ടാവുമെന്ന് തോന്നി, അത് കൊണ്ടാ ആ മാക്രിയോട് ഇന്നത്തെ ഫങ്ഷന് ആ സാരി ഉടുക്കാൻ പറഞ്ഞത്, അപ്പൊ അവൾക്ക് ഒടുക്കത്തെ ജാഡ, മര്യാദക്ക് പറഞ്ഞപ്പോ കേൾക്കാത്തത് കൊണ്ടാ ഞാൻ ഉടുപ്പിക്കുമെന്ന് പറഞ്ഞത്, അത് ഏതായാലും ഏറ്റു, ഞാൻ ഫോണിൽ തോണ്ടി കുറച്ച് സമയം ഇരുന്നു, പെണ്ണ് അകത്ത് കയറിയിട്ട് ഒരുപാട് സമയമായി, എന്തായോ എന്തോ,, "റിയൂ,, കഴിഞ്ഞില്ലെ,, ഞാൻ അങ്ങോട്ട് വരേണ്ടി വരുമോ,,,?" കുറച്ച് ദേഷ്യത്തോടെ ഞാൻ ചോദിച്ചതും അവള് കഴിഞ്ഞൂ എന്ന് വിളിച്ച് പറഞ്ഞ് വാതിൽ തുറന്നു, ഒന്ന് നെടുവീപ്പിട്ട് ഞാൻ. ഫോൺ ഓഫ് ചെയ്ത് പോകാമെന്നും പറഞ്ഞ് എണീറ്റതും അവളുടെ കോലം കണ്ട് വായും പൊളിച്ച് നിന്നു, .. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story