My Dear Hubby- 2: ഭാഗം 3

my dear hubby two

രചന: Nishana

"ടാ അളിയൻ തെണ്ടി,, നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന് പോലെ പൊടിക്കുമെടാ നാറീ,, മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് അവന്റെ കോപ്പിലെ ഡയലോഗ്, അല്ലെങ്കിലെ നിന്റെ പെങ്ങള് തന്ന പണികാരണം ലേറ്റായാണ് കിടന്നത് " ദേഷ്യത്തോടെ ഞാൻ പറഞ്ഞതും അവൻ വീണ്ടും പൊട്ടിച്ചിരിച്ചു, "അപ്പൊഴെ പറഞ്ഞില്ലെ അവളെ കെട്ടണ്ടാ കെട്ടണ്ടാന്ന്,," ".......*" "ഹൂ എന്റെ പൊന്നോ,, നിന്റെ ഈ തെറി കേട്ടപ്പോഴെ ഉറപ്പായി എന്റെ പുന്നാര പെങ്ങൾ നിനക്ക് കാര്യമായ പണി തന്നെയാണ് തന്ന്തെന്ന്, എന്താ അളിയാ അവൾ ചെയ്തത്" ഞാനൊന്നു നെടുവീപ്പിട്ട് ഇന്നലെ അവൾ എന്റെ മുഖത്തേക്ക് പാലൊഴിച്ചതും ഈ മുറിയിൽ കാണിച്ച് കൂട്ടിയതും ഒക്കെ പറഞ്ഞതും ആ കോപ്പ് ഭയങ്കര കിണി, " ഞാൻ പറഞ്ഞതല്ലേ അവളെ മെരുക്കാൻ നീ കുറച്ച് ബുദ്ധിമുട്ടും എന്ന് " "ഹ്മ്മ് കുറച്ച് ബുദ്ധിമുട്ടിയാലും അവളെ ഞാൻ ഉടനെ തന്നെ മെരുക്കി എടുക്കും നീ കണ്ടോ " "വേണമെങ്കിൽ ഞാൻ നിനക്ക് ഒരു അഡ്വയ്സ് തരാം,, നീ നിന്റെ ആ കലിപ്പ് ഭാവമൊന്ന് മാറ്റി ഒന്ന് റൊമാറ്റിക് ആവാൻ നോക്ക്, എന്നാലെ അവളെ പെട്ടെന്ന് മെരുക്കി എടുക്കാൻ പറ്റൂ,," "ഈ കലിപ്പ് എന്റെ കൂടെ പിറപ്പാ ഇതും കൂട്ടി അവളെന്നെ സ്നേഹിച്ചാൽ മതി, " "ഓഹ് ഞാൻ പറഞ്ഞത് തിരിച്ച് എടുത്തു,

നീ എന്തെങ്കിലും ചെയ്യ്, ഞാൻ ഫോൺ വെക്കാ,, നീ ഇനി അവൾക്ക് കൊടുക്കാനുളള പണിയും ആലോചിച്ച് ഇരിക്ക്, പിന്നെ പണി കൊടുക്കുമ്പോ അത് പതിമടങ്ങായി തിരിച്ച് കിട്ടുമെന്ന് കാര്യം മറക്കണ്ട, " എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചതും ഞാൻ ഒരു ചിരിയോടെ പില്ലോ കെട്ടിപ്പിടിച്ച് കണ്ണടച്ച് കിടന്നു, @@@@@@@@@@@@@@@@@@@ "ഡി റിയൂ,, നീ എണീക്കുന്നില്ലേ,, നേരം ഒരുപാട് ആയി," "കുറച്ചു നേരം കൂടി കിടക്കട്ടെ ഉമ്മാ,," "ഉമ്മ അല്ല ബാപ്പ, ഡി പോത്തെ കാക്കു ഇപ്പൊ ജോഗിങ്ങിന് പോയിട്ടുണ്ടാവും, വരുന്നതിന് മുമ്പ് എണീറ്റ് ഫ്രഷാവണ്ടെ നിനക്ക്,," എന്ന് ആലി ചോദിക്കുന്നത് കേട്ടപ്പോഴാണ് ഇന്നലെ നടന്നതൊക്കെ ഓർമ്മ വന്നത്, പെട്ടെന്ന് ചാടി എണീറ്റ് ടൈം നോക്കിയപ്പോ 6.30, "എടി തെണ്ടി നീ എന്താ എന്നെ നേരത്തെ വിളിക്കാതിരുന്നത്, ഞാൻ അലാറം വെച്ചിരുന്നല്ലോ,, അത് അടിച്ചതും ഇല്ലേ,," "അലാറം ഒക്കെ കൃത്യമായി അടിച്ചിട്ടുണ്ടാവും, ഉറക്കത്തിൽ നീ അത് ഓഫ് ചെയ്തതാവും, അതാണല്ലോ നിന്റെ സ്ഥിരം പരിപാടി " ഞാൻ ഒന്ന് ഇളിച്ച് അവളെ തലക്ക് ഒരു കൊട്ട് കൊടുത്ത് വേഗം എണീറ്റ് വാതിൽ തുറന്ന് തലയിട്ട് നോക്കി,

പുറത്ത് ആരും ഇല്ല എന്ന് ഉറപ്പായപ്പൊ ഒറ്റ ഓട്ടമായിരുന്നു കലിപ്പന്റെ മുറിയിലേക്ക്, വേഗം കബോട് തുറന്ന് കിട്ടിയ ഡ്രസ്സ് എടുത്ത് ബാത്റൂമിലേക്ക് ഓടി ഒരു കാക്കക്കുളി പാസാക്കി പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി, കണ്ണാടിയുടെ മുന്നിൽനിന്ന് മുടി ഒതുക്കുന്നതിനിടയിലാണ് എന്റെ പിറകിൽ കൈ കെട്ടി നിൽക്കുന്ന കലിപ്പനെ കാണുന്നത്, ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞ് നോക്കി, മുഖത്ത് ഒരു കൊട്ടക്കണക്കിന് ദേഷ്യമുണ്ട്, അത് കണ്ടപ്പോഴെ എന്റെ കാര്യം തീരുമാനമായി എന്ന് ഉറപ്പായി, ഞാൻ ഓനെ തളളിമാറ്റി ഓടാൻ ശ്രമിച്ചതും ഓൻ എന്റെ കയ്യിൽ പിടിച്ച് വലിച്ചു, പെട്ടന്നുളള അറ്റാക്ക് ആയത് കൊണ്ട് തന്നെ ഞാൻ കൃത്യം ഓന്റെ നെഞ്ചത്ത് ലാന്റായി, ഞാൻ കുതറി മാറാൻ ശ്രമിച്ചതും ഓൻ എന്റെ കൈ രണ്ടും പിറകിലേക്ക് പിടിച്ച് ലോക്ക് ചെയ്തു "എങ്ങോട്ടാ എന്റെ മാക്രിക്കുട്ടി ഇത്ര തിരക്കിട്ട് ഓടുന്നത്, നമുക്ക് കുറച്ച് നേരം ഭാവി കാര്യങ്ങളൊക്കെ സംസാരിച്ച് ഇരിക്കാന്നെ,," എന്റെ നെറ്റിയിൽ ഓന്റെ നെറ്റി മുട്ടിച്ച് കൊണ്ട് ഓൻ ചോദിച്ചതും ഞാൻ എരിവ് വലിച്ച് ഓനെ തുറിച്ച് നോക്കി, "ശ്ശൊ,, ഇങ്ങനെ നോക്കല്ലേ മാക്രി,, ഞാൻ പേടിച്ച് പോവും " എന്നും പറഞ്ഞ് ഓൻ വീണ്ടും എന്റെ നെറ്റിയിൽ ഓന്റെ നെറ്റി മുട്ടിച്ചു, അപ്പോഴും വേദനിച്ചെങ്കിലും അത് കടിച്ച് പിടിച്ച് ഞാൻ കണ്ണടച്ച് നിന്നു,

"റിയൂ,, എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട് " കുറച്ച് സീരിയസായി ഓൻ പറഞ്ഞതും എന്താണെന്നുളള ഭാവത്തോടെ ഞാൻ കണ്ണ് തുറന്ന് ഓനെ നോക്കി, കലിപ്പൻ മുഖം എന്റെ ചെവിയിലേക്ക് അടുപ്പിച്ചതും ഓന്റെ ചുടു ശ്വാസം എന്റെ ചെവിയിലേക്ക് പതിച്ചു, ഒന്ന് പുളഞ്ഞ് ഞാൻ ഓനൊട് ചേര്‍ന്ന് നിന്നു, "റിയൂ,, I,,," "അയ്യേ,,, ഞാനൊന്നും കണ്ടില്ലേ,," കലിപ്പൻ പറഞ്ഞ് തുടങ്ങുന്നതിനിടയിൽ ആലിയുടെ ശബ്ദം കേട്ട് ഞങ്ങൾ നോക്കിയപ്പോ വാതിലിനടുത്ത് കണ്ണും പൊത്തി പിടിച്ച് നിൽക്കുന്ന ആലിയെ ആണ് കണ്ടത്, ഞാൻ പെട്ടെന്ന് തന്നെ കലിപ്പന്റെ അടുത്ത് നിന്ന് മാറാൻ ശ്രമിച്ചെങ്കിലും ആ തെണ്ടി എന്റെ കൈ വിടാതെ എന്നെ ഓന്റെ അടുത്തേക്ക് ഒന്നൂടെ ചേര്‍ത്ത് നിർത്തി, "ടി ആരോട് ചോദിച്ചിട്ടാ നീ ഇപ്പൊ ഇങ്ങോട്ട് എഴുന്നളളിയത്, നല്ലൊരു റൊമാൻസ് ആയിരുന്നു അത് മിസ്സാക്കിയപ്പൊ സമാധാനമായില്ലെ,," റൊമാൻസൊ എപ്പൊ,, ഞാൻ കണ്ണും മിഴിച്ച് ഓനെ നോക്കിയപ്പോ ആ തെണ്ടി സൈറ്റ് അടിച്ച് ആലിയെ നോക്കി പേടിപ്പിക്കുന്നുണ്ട്, "എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കൊന്നും വേണ്ട, ഞാൻ അറിഞ്ഞോ ഇവിടെ റൊമാൻസ് നടക്കുന്നത്, ഉമ്മൂമ റിയൂനെ വിളിക്കാൻ പറഞ്ഞു അതാ ഞാൻ,," എന്നെ അടിമുടി നോക്കിക്കൊണ്ട് ആലി പറഞ്ഞതും ഞാൻ നിസ്സഹായതയോടെ അവളെ നോക്കി,

അവള് പക്ഷേ അത് മൈന്റ് ചെയ്യാതെ പോയി, "എന്നെ വിട്ടെ,, ഞാൻ പോവാ,, ഉമ്മൂമ വിളിക്കുന്നുണ്ട് " കുതറിക്കൊണ്ട് ഞാൻ പറഞ്ഞതും ഓൻ എന്റെ കയ്യിലെ പിടി ഒന്നൂടെ മുറുക്കി, വേദനകൊണ്ട് കണ്ണൊക്കെ ഇപ്പൊ നിറയും, ഞാൻ ഓനെ കൂർപ്പിച്ച് ഒന്ന് നോക്കി, "നീ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലെ മാക്രി, എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് നിനക്ക് പോകാം,," എന്റെ കൈ വേദനിപ്പിച്ചിട്ട് നിനക്ക് പറയാനുള്ളത് ഞാൻ കേൾക്കണം അല്ലേ,, കാണിച്ച് തരാ നിനക്ക്, എന്റെ കയ്യല്ലെ നീ പിടിച്ച് വെച്ചിട്ടൊളളൂ,, കാല് രണ്ടും ഫ്രീയാണ്, ഓൻ എന്നോട് എന്തോ പറയാൻ തുനിഞ്ഞതും ഞാൻ സർവ്വ ശക്തിയുമെടുത്ത് ഓനെ ചവിട്ടി, "ആഹ് ഉമ്മാ,," നന്നായി വേദനിച്ചെന്ന് തോന്നുന്നു, സാരമില്ല എന്റെ കൈ വേദനിച്ചോണ്ടല്ലേ,, പകരത്തിന് പകരം, ഓൻ എന്റെ കയ്യിലെ പിടി വിട്ട് താഴെക്ക് ഇരുന്നു, ഇനി ഇവിടെ നിന്നാൽ എന്റെ കാര്യം പോക്കാ, ഞാൻ ജീവനും കൊണ്ട് ഓടി, "ടി മാക്രി,, നീ രാത്രി ഇങ്ങോട്ട് തന്നെ എഴുന്നളളുമല്ലോ, നിന്നെ ഞാൻ അപ്പൊ എടുത്തോളാം,," എന്നൊക്കെ ഓൻ വിളിച്ച് പറയുന്നുണ്ട് ഞാനത് കാര്യമാക്കാതെ താഴെക്ക് ഓടി,

സ്റ്റയർ ഒടി ഇറങ്ങിയതും നേരെ ഉമ്മൂമാന്റെ മുന്നിലാണ് പെട്ടത്, എന്നെ കണ്ടതും മൂപ്പത്തിയുടെ മുഖത്ത് അത് വരെ ഇല്ലാത്ത ഗൗരവ ഭാവമായിരുന്നു, ഞാൻ ദയനീയതയോടെ ഉമ്മൂമാന്റെ പിറകിലുളള ആലിയെ നോക്കി, അവള് ഒന്നൂല്ല്യാന്ന് കണ്ണടച്ച് കാണിച്ചു, "നീ ഇപ്പോഴാണോ എണീറ്റ് വരുന്നത്, നേരമെത്ര ആയീന്ന് അറിയോ? പെൺകുട്ടികളായാൽ നേരത്തും കാലത്തും എണീക്കണം, നിന്റെ ഉമ്മയും ഉപ്പയും ഇതൊന്നും പറഞ്ഞ് തരാതെ ആണോ നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത് " ഗൗരവത്തോടെ ഉളള ഉമ്മൂമാന്റെ സംസാരം കേട്ട് എന്ത് മറുപടി പറയുമെന്ന് അറിയാതെ ഞാൻ ആലിയെ നോക്കി, "എന്റെ ഉമ്മൂമാ,, അവള് നേരത്തെ എണീറ്റിരുന്നു, എന്റെ മുറിയിൽ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു കാക്കു വന്നപ്പോഴാ മുറിയിലേക്ക് പോയത്, വേണേൽ കാക്കൂനോട് ചോദിച്ച് നോക്ക്" എന്ന് ആലി പറഞ്ഞതും ഞാനൊന്ന് ഞെട്ടി, കലിപ്പനോട് ചോദിച്ചാൽ എനിക്കിട്ട് പണിയേ ഒളളൂ,, ഞാൻ പേടിയോടെ ഉമ്മൂമാനെ നോക്കി, പക്ഷേ മൂപ്പത്തി ഒന്നും മിണ്ടാതെ എന്നെ തുറിച്ച് നോക്കിക്കൊണ്ട് പോയി, "ഡി നിൻറെ ഉമ്മൂമാക്ക് എന്താ എന്നോട് ഇത്ര വലിയ ദേഷ്യം" "ഹൊ അതൊന്നുംഇല്ല്യ ഇന്നലെ അമ്മായി പറഞ്ഞില്ലേ കാക്കൂന് ഒരു ഡോക്ടുടെ ആലോചന വന്ന കാര്യം,

ഉമ്മൂമാക്ക് ആ കുട്ടിയെ ഒത്തിരി ഇഷ്ടം ആയിരുന്നു, പക്ഷേ കാക്കു സമ്മതിച്ചില്ല, അത് നടക്കാത്തതിന്റെ ദേഷ്യം ആണ്" "അതിന് എന്നോട് ദേഷ്യം എന്തിനാ കാണിക്കുന്നത് കലിപ്പനോട് അല്ലേ ദേഷ്യം കാണിക്കേണ്ടത്, ഇത് വെറെ എന്തോ പ്രശ്ണമുളളത് പോലെയാ,," "ആ ആർക്കറിയാം,, അത് വിട് നീ വാ,, നമുക്ക് അടുക്കളയിൽ ഒന്ന് പോയി നോക്കാം അല്ലെങ്കിൽ അതായിരിക്കും അടുത്ത കുറ്റം, 'പെൺ കുട്ടികൾ നേരത്തെ എണീറ്റ് അടുക്കളയിൽ കയറണം, നിന്റെ വീട്ടുകാര് അതൊന്നും നിനക്ക് പറഞ്ഞ് തന്നില്ലേ,,' എന്ന്" ഉമ്മൂമാനെ അനുകരിച്ച് ആലി സംസാരിച്ചതും ഞാൻ പൊട്ടിച്ചിരിച്ചു കൂടെ ആലിയും, ചിരിച്ചോണ്ടിരിക്കുന്നതിനിടയിൽ കണ്ണ് മുകളിലേക്ക് പോയപ്പോഴാണ് കലിപ്പൻ ഇറങ്ങി വരുന്നത് കണ്ടത്, പിന്നെ ആലിയുടെ കയ്യും പിടിച്ച് ഒറ്റ ഓട്ടമായിരുന്നു അടുക്കളയിലേക്ക്, "ആഹ് ന്റെ ഉമ്മാ,, ഇപ്പൊ തന്നെ വീണേനെ,, നിങ്ങള് ഇതെങ്ങോട്ടാ ഇങ്ങനെ ഓടിക്കിതച്ച് " അടുക്കളയിലേക്ക് ഓടുന്നതിനിടയിൽ ഹസിത്താനെ കണ്ടതും ഞാൻ ബ്രേക്ക് ഇട്ട് നിന്നു, ആലി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്, അവൾക്ക് ഒന്ന് ഇളിച്ച് കൊടുത്ത് ഞാൻ ഹസിത്താനെ നോക്കി, ഇത്ത ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കി എന്താണെന്ന് ചോദിച്ചു,

"അത് പിന്നെ,, അടുക്കള ഒന്ന് കാണാൻ,, അല്ല എന്തെങ്കിലും ഹെൽപ്പ് ചെയ്യാൻ,," എന്ന് ഞാൻ പറഞ്ഞതും ഹസിത്ത നിന്ന് ചിരിക്കാൻ തുടങ്ങി, "എന്റെ റിയൂ,, നിനക്ക് പറ്റുന്ന പണിയൊക്കെ ചെയ്താ പോരെ,, പാചകത്തിന്റെ എ ബി സി ഡി അറിയാത്ത നീ അടുക്കളയിൽ കയറി എന്ത് ചെയ്യാനാ,," എന്നും പറഞ്ഞ് ഹസിത്ത പൊട്ടിച്ചിരിച്ചു, കൂടെ ആലിയും, "നിങ്ങള് എന്നെ അങ്ങനെ കളിയാക്കണ്ട, എനിക്ക് ചായ ഉണ്ടാക്കാനൊക്കെ അറിയും" "അതിന് നിനക്ക് ചായപ്പൊടി ഏതാന്ന് അറിയോ,,?" എന്നും ചോദിച്ച് ആലി വീണ്ടും ചിരിച്ചതും ഞാൻ അവളെ ദേഷ്യത്തോടെ നോക്കി, അത് കണ്ടതും അവള് പൊട്ടിച്ചിരിക്കാൻ തുടങ്ങി, "കളിയാക്ക് കളിയാക്ക് ഈ കളിയാക്കിയ നിങ്ങള് തന്നെ എന്റെ ചായ കുടിച്ച് എന്നെ പ്രശംസിക്കും നിങ്ങള് നോക്കിക്കൊ,," എന്നും പറഞ്ഞ് അവരോടുളള ദേഷ്യത്തിൽ ഞാൻ അടുക്കളയിലേക്ക് ചെന്നു,

അമ്മായി എന്തോ തിരക്കിട്ട ജോലിയിലാണ്, "അമ്മായി, ചായ ഉണ്ടാക്കുന്ന പാനെവിടെ,,?" "അത് നിനക്ക് എന്തിനാ,,," "ചായ ഉണ്ടാക്കാൻ, എന്നെ കളിയാക്കുന്നവരൊക്കെ ഞാൻ ഉണ്ടാക്കിയ ചായ കുടിച്ച് എന്നെ പ്രശംസിക്കും അമ്മായി നോക്കിക്കൊ, " "അത് വേണോ മോളേ,," അമ്മായി ദയനീയതയോടെ എന്നെ നോക്കി, "വളർന്ന് വരുന്ന ഒരു പാചകറാണിയെ ഇങ്ങനെ നിരുത്സാഹപ്പെടത്തല്ലെ അമ്മായി,, ഒരു പത്ത് മിനുട്ട് കൊണ്ട് ഞാൻ ചായ ഉണ്ടാക്കാം,, അമ്മായി പോയി മാമനോട് സൊളളി ഇരിക്ക് അപ്പോഴെക്ക് ഞാൻ ചായയുമായി വരാം" മൂപ്പത്തിയുടെ താടയിൽ പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു, "അത്,, പിന്നെ, " "അമ്മായി ഒന്നും പറയണ്ട വേഗം അങ്ങോട്ട് ചെല്ല്, ഹസിത്ത അമ്മായിയെ ഇവിടുന്ന് കൊണ്ട് പോയേ,, നിങ്ങളും പോയേ,, പോയി ഹാളിലിരുക്ക്,, നിങ്ങൾക്ക് എല്ലാവർക്കമുളള ചായയുമായിട്ട് ഞാൻ വരാം," എന്നും പറഞ്ഞ് അവരെ എല്ലാവരെയും പുറത്താക്കി ഞാൻ അടുക്കളയിലെ വാതിലടച്ച് ചായ ഉണ്ടാക്കാൻ തുടങ്ങി, ഇന്ന് എന്റെ കൈ പുണ്യം കണ്ട് എല്ലാവരും എന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടും,, ശ്ശൊ എനിക്ക് വയ്യ, .... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story