My Dear Hubby- 2: ഭാഗം 30

my dear hubby two

രചന: Nishana

"റിയൂ,, കഴിഞ്ഞില്ലെ,, ഞാൻ അങ്ങോട്ട് വരേണ്ടി വരുമോ,,,?" കുറച്ച് ദേഷ്യത്തോടെ ഞാൻ ചോദിച്ചതും അവള് കഴിഞ്ഞൂ എന്ന് വിളിച്ച് പറഞ്ഞ് വാതിൽ തുറന്നു, ഒന്ന് നെടുവീപ്പിട്ട് ഞാൻ. ഫോൺ ഓഫ് ചെയ്ത് പോകാമെന്നും പറഞ്ഞ് എണീറ്റതും അവളുടെ കോലം കണ്ട് വായും പൊളിച്ച് നിന്നു, സാരി ഒന്നാകെ വാരിച്ചുറ്റി മര്യാദക്ക് നടക്കാൻ പോലും കഴിയാതെ നിൽക്കുന്ന മാക്രിയെ കണ്ട് ഞാൻ തലയിൽ കൈ വെച്ച് നിന്നു, "എന്ത് കോലമാടി ഇത്, ഈ കോലത്തിലാണോ പാർട്ടിക്ക് പോകുന്നത്,?" "എനിക്ക് ഇങ്ങനെ ഒക്കെ ഉടുക്കാനെ കഴിയൂ,, ഞാൻ ആദ്യമെ പറഞ്ഞതല്ലേ എനിക്ക് സാരി വേണ്ടാ എന്ന്, " "എങ്കിൽ നിനക്ക് വാ തുറന്ന് പറഞ്ഞൂടെ സാരി ഉടുക്കാനറിയില്ല എന്ന്,," അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ഞാൻ അവളെ തുറിച്ച് നോക്കി, "ഇങ്ങനെ കലിപ്പായി നിന്നാൽ എങ്ങനെ പറയാനാ,," "മര്യാദക്ക് പറഞ്ഞാൽ നീ അനുസരിക്കോ,,? ഇല്ലല്ലോ,, ആഹ് അതൊക്കെ വിട്,, നീ ഈ സാരി എങ്ങനെ എങ്കിലും മര്യാദക്ക് ഉടുക്കാൻ നോക്ക്,," "അതല്ലേ ഞാൻ ആദ്യമെ പറഞ്ഞത് എനിക്ക് സാരി ഉടുക്കാൻ അറിയില്ല എന്ന്,," പെണ്ണ് എന്റെ നേരെ കുരച്ച് ചാടി പറഞ്ഞതും ഞാൻ ചിരിയോടെ ഫോണെടുത്ത് യൂട്യൂബിൽ നിന്ന് സാരി ഉടുക്കുന്ന നല്ല ഒരു വീഡിയോ തപ്പി എടുത്ത് അവൾക്ക് നേരെ നീട്ടി,

"പെട്ടന്ന് ഒരുങ്ങി വാ,, നമുക്ക് അതികം സമയം ഇല്ല,," എന്നും പറഞ്ഞ് ഞാൻ മുറിയിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞതും അവള് എന്റെ കയ്യിൽ പിടിച്ചു, "എന്നെ ഒന്ന് ഹെൽപ്പ് ചെയ്തൂടെ,," കൊച്ചു ചുണ്ട് പിളർത്തി അവൾ ചോദിച്ചതും ഞാൻ ചിരിച്ച് തലയാട്ടി, അപ്പോഴേക്ക് അവൾ നേരത്തെ ഉടുത്ത സാരി ആഴിച്ച് മാറ്റി, യാ റബ്ബീ,,, ഈ പെണ്ണിന് നാണവും മാനവും ഒന്നും ഇല്ലേ,, "കണ്ട്രോള് പോയി ഞാൻ വല്ലതും ചെയ്ത് പോയാൽ,,, " അവളെ ഇടം കണ്ണിട്ട് നോക്കി ഞാൻ നെഞ്ചിൽ കൈ വെച്ച് ഞാൻ പറഞ്ഞു, ,"ചെയ്താൽ എന്താ എന്റെ കൈ മാങ്ങ പറിക്കാനൊന്നും പോകില്ല, " ഞാൻ പറഞ്ഞ അതേ ടോണിൽ മറുപടി പറഞ്ഞ് ഷെൽഫിൽ നിന്ന് ഒരു വേയ്സ് എടുത്ത് എന്നെ നോക്കി ഇളിച്ചു, ഒരു കഥയും ഇല്ലാത്ത പെണ്ണാ,, എന്റെ തലയിടിച്ച് പൊട്ടിക്കാനും മടിക്കില്ല, തൽക്കാലം അനാവശ്യ ചിന്തകളെ ഓടിച്ച് വിടുന്നതാ സേഫ്റ്റി, ഞാനൊന്ന് ദീർഗ ശ്വാസമെടുത്ത് റിയൂന്റെ അടുത്തേക്ക് ചെന്ന് അവളെ സാരിയുടുക്കാൻ സഹായിച്ചു, കണ്ണുകൾ ചതിക്കുമെന്ന് തോന്നിയ നിമിഷം കണ്ണടച്ച് തലയൊന്ന് കുടഞ്ഞു, എങ്കിലും അവളുടെ ആലില വയറിൽ കൈ തട്ടുമ്പോൾ ശരീരം ചൂട് പിടിക്കാൻ തുടങ്ങി, അറിയാതെ അവളുടെ നേവലിന് മുകളിലുളള കറുത്ത മറുകിൽ കണ്ണൊന്നുടക്കി,,

ഹൂ,, മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ട്,, ചെന്നിയിലൂടെ ഒക്കെ,, വിയര്‍പ്പ് പൊടിയാൻ തുടങ്ങി, "ഹൂ,, എന്താ ചൂട്,, എസി ഓൺ ചെയ്യണോ കലിപ്പാ,," എന്റെ അവസ്ഥ മനസ്സിലാക്കി കളിയോടെ മാക്രി ചോദിച്ചതും ഞാൻ അവളുടെ വയറിൽ പിച്ചി അതിന് മറുപടി കൊടുത്തു, അതോടെ പെണ്ണ് അടങ്ങി, ഒരു വിധത്തിൽ എങ്ങനെ ഒക്കെയൊ സാരി ഉടുപ്പിച്ച് ഞാൻ വേഗം മുറിയിൽ നിന്ന് ഇറങ്ങി, എന്റെ പിറകെ തന്നെ ആക്കിയ ചിരിയോടെ റിയും വന്നു, നീ ചിരിച്ചോ മാക്രി നിന്റെ ചിരിക്കുളള മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല ടൈം ഇല്ലാത്തത് കൊണ്ടാ,, ഇതിനുള്ളത് തിരിച്ച് വന്നിട്ട് ഞാൻ തന്നോളാം,, ●●●●●●●●●●●●●●●●●●●●●●●●●●●● ആരുടെയോ ബർത്ത്ഡേ പാര്‍ട്ടിക്കാണ് കലിപ്പൻ എന്നെ കൊണ്ട് പോയത്, അവിടെ ഉളള ഒരാളെ പോലെയും എനിക്ക് പരിചയമില്ല, വിളിക്കാത്ത കല്ല്യാണത്തിന് സദ്യ ഉണ്ണാൻ പോയ അവസ്ഥ ആയിരുന്നു എന്റെത്,, പിന്നെ ആകെ ഉളള സമാധാനം കലിപ്പൻ കൂടെ ഉളളതാണ്, ആരൊക്കെയോ വരുന്നു പരിചയപ്പെടുന്നു എന്തൊക്കെയോ സംസാരിക്കുന്നു, കലിപ്പൻ എല്ലാവരുമായി ഭയങ്കര കത്തിയാണ്, ബിസ്നസാണ് വിഷയം,

എനിക്ക് പിന്നെ അതിന്റെ എബിസിഡി പോലും അറിയില്ല, കലിപ്പനാണെങ്കിൽ കൊച്ചു കുട്ടികളെ കൈ പിടിച്ച് കൊണ്ട് നടക്കുന്നത് പോലെ എന്റെ കൈ പിടിച്ച് നടക്കാ,, ആകെ കൂടെ ബോറടിച്ചപ്പോ ഞാൻ എന്റെ സ്ഥിരം പരിപാടി ആരംഭിച്ചു, വായീനോട്ടം,, എന്റെ വായീനോട്ടം കണ്ട് കലിപ്പൻ എന്നെ ഇടക്കിടെ രൂക്ഷമായി നോക്കുന്നുണ്ട് എങ്കിലും ഞാനത് കാര്യമാക്കിയില്ല, മനുഷ്യന്റെ ബോറടി മാറ്റാനുളള ആകെ വഴി ഇതാ അതിനും സമ്മതിക്കില്ല എന്ന് വച്ചാൽ, ബ്ലടീ ഹബ്ബി,, "ഡി മാക്രി, ഇനിയും നീ വായീനോക്കിയിരുന്നാലുണ്ടല്ലോ അടിച്ച് നിന്റെ മുഖത്തിന്റെ ശെയ്പ്പ് ഞാൻ മാറ്റും, മര്യാദക്ക് അടങ്ങി ഒതുങ്ങി എന്റെ കൂടെ നിന്നോണം, മനുഷ്യനെ നാണം കെടുത്താനായിട്ട്," എന്റെ വായീനോട്ടം കണ്ട് ആളൊഴിഞ്ഞ ഏരിയയിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി കൈ പിടിച്ച് തിരിച്ച് കലിപ്പൻ പറഞ്ഞതും ഞാൻ ഓനെ കൂർപ്പിച്ച് ഒന്ന് നോക്കി, "ഞാൻ പറഞ്ഞില്ലല്ലോ എന്നെ കൂട്ടിക്കൊണ്ട് വരാൻ,, നിർബന്ധിച്ച് കൊണ്ട് വന്നതല്ലെ,," "എന്റെ തെറ്റാ എന്റെ മാത്രം,," എന്റെ കയ്യിലെ പിടി വിട്ട് സ്വയം തലക്ക് കൊട്ടി കലിപ്പൻ പറഞ്ഞതും ഞാൻ ഓനെ നോക്കി കൊഞ്ഞനം കുത്തി മുഖം തിരിച്ചു, അപ്പോഴാണ് ഞങ്ങൾക്ക് നേരെ നടന്നു വരുന്ന പെൺകുട്ടികെ ഞാൻ കാണുന്നത്,

ഇവളല്ലെ അന്ന് മാളിൽ വെച്ച് കലിപ്പന്റെ കൂടെ ഉണ്ടായിരുന്നത്,, ഇവള് എന്താ ഇവിടെ, "ഹായ് അസിക്ക,, എന്താ ഇവിടെ ഒഴിഞ്ഞ് മാറി നിൽക്കുന്നത്" "ഹേയ്,, ഷാലൂ,, എപ്പോ എത്തി, ?" ഷാലു അല്ല കോലു, കലിപ്പൻ തെണ്ടി അങ്ങെരെ ചിരി കണ്ടില്ലേ, എന്റെ അടുത്ത് ഒടുക്കത്തെ കലിപ്പും ഇവിടെ ഒലിപ്പീരും കോപ്പ്, ഈ പെണ്ണ് എന്തിനാ എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്നത്, "ഞങ്ങള് വന്നിട്ട് കുറച്ച് സമയമായി,, അസിക്കാനെ ഉപ്പ അന്യേഷിച്ചിരുന്നു,," "അതെയോ,, ഞാൻ കണ്ടിട്ട് വരാം,, അത് വരെ നിങ്ങള് സംസാരിക്ക്," എന്നും പറഞ്ഞ് കലിപ്പൻ എന്നെ കോലൂന്റെ അടുത്ത് നിർത്തി പോയി, ഇപ്പൊ തുടങ്ങും ഇനി അസിക്ക എന്റെതാണ് എനിക്ക് വിട്ട് തരണം എന്നൊക്കെ, അല്ല ഈ സീരിയലിലും സിനിമയിലും ഒക്കെ അങ്ങനെ ആണല്ലോ,, "ഹായ് റിയൂ,," എന്റെ അടുത്തേക്ക് വന്ന് അവള് എനിക്ക് കൈ തന്നതും ഞാൻ കാണാത്തത് പോലെ തിരിഞ്ഞ് നിന്നു, "നിനക്ക് എന്നോട് ദേഷ്യമാണോ,,? നിന്റെ ചെക്കനെ ഞാൻ തട്ടിയെടുക്കും എന്ന് പേടിച്ചിട്ടാണെങ്കിൽ വേണ്ടട്ടോ,, എനിക്ക് ഓൾ റെഡി ഒരാളുണ്ട്, എന്റെ എങ്കേജ്മെന്റ് കഴിഞ്ഞതും ആണ്,," എന്ന് അവൾ പറഞ്ഞതും ഞാൻ രണ്ട് കണ്ണും വിടർത്തി ചിരിയോടെ സത്യം എന്ന് ചോദിച്ചതും അവൾ ചിരിച്ചു കൊണ്ട് കയ്യിലെ റിങ് കാണിച്ച് തന്നു,

അപ്പോഴാ ആശ്വാസമായത്, ശ്ശൊ വെറുതെ ഈ പാവത്തിനെ സംശയിച്ചു, ●●●●●●●●●●●●●●●●●●●●●●●●●●● റിയൂന്റെ മുഖഭാവം കണ്ട് ഷാലു പൊട്ടിച്ചിരിച്ചു, റിയു ഒരു ചമ്മിയ ചിരി പാസാക്കി, "കുശുമ്പ് തീരെ ഇല്ല അല്ലെ,," ഷാലു ചോദിച്ചതും റിയു ഒന്ന് പരുങ്ങി, "അത്,, പിന്നെ,, സാധാരണ കഥകളിലൊക്കെ അങ്ങനെ അല്ലെ വില്ലത്തി വന്ന് പ്രശ്ണമുണ്ടാക്കും,, പിന്നെ അന്ന് നിങ്ങളെ ഒന്നിച്ച് മാളിൽ വെച്ചും കണ്ടിരുന്നു, അപ്പൊ ഞാൻ കരുതി,," "ഹ്മ്മ് തന്നെ കുറിച്ച് ഒക്കെ അസിക്ക പറയാറുണ്ടായിരുന്നു, പിന്നെ അന്ന് മാളിൽ എന്റെ fiance ന്റെ കൂടെ വന്നതായിരുന്നു ഞാൻ, അപ്പഴാ അസിക്കാനെ കണ്ടത്, ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോഴാണ് നിങ്ങള് വരുന്നത് കണ്ടത്, താൻ ഞങ്ങളെ ദേഷ്യത്തോടെ നോക്കി ഇരിക്കുന്നത് കണ്ടു, തന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കാനാ ഞങ്ങള് അത്ര ക്ലോസ് ആയി പെരുമാറിയത്, പിന്നെ ഇക്ക വന്നു ഇക്കാനോട് സംസാരിച്ച് ഇരിക്കുന്നതിനിടയിൽ തന്നെ കാണാതായി," ഷാലു പറയുന്നത് കേട്ട് റിയു അന്നത്തെ കാര്യങ്ങളൊക്കെ ആലോചിച്ച് ചിരിച്ചു, "പക്ഷേ അന്ന് നീയും കലീപ്പനും ഒറ്റക്കായിരുന്നല്ലോ,,

തന്റെ fiance കൂടെ ഇല്ലായിരുന്നല്ലോ,," "ആഹ് പുളളി എന്തോ ആവശ്യത്തിന് പുറത്ത് പോയിരുന്നു, അപ്പഴാ നീ ഞങ്ങളെ കണ്ടത്, എന്നാലും അന്നത്തെ തന്റെ മുഖഭാവം ഓർക്കുമ്പോ എനിക്ക് ചിരി വരാ,, അന്ന് എന്നെ തന്റെ കയ്യിൽ കിട്ടിയിരുന്നു എങ്കിൽ പല്ലും നഖവും മാത്രമേ ബാക്കി വെക്കുമായിരുന്നൊളളൂ അല്ലെ,," ഷാലു ചിരിയോടെ റിയൂനെ നോക്കി ചോദിച്ചതും അവൾ ചമ്മി അതെ എന്ന് തലയാട്ടി, "അല്ല തന്റെ fiance എന്ത് ചെയ്യുന്നു, മാരേജ് ഉടനെ ഉണ്ടാകുമോ,," റിയു ചോദിച്ചതും ഷാലു മങ്ങിയ ഒരു ചിരി ചിരിച്ചു, "മാരേജ് എന്റെ പഠിപ്പ് കഴിഞ്ഞിട്ടെ ഒളളൂ,, പിന്നെ ഇക്കതെ നീ അറിയും, നിങ്ങളെ ക്ലാസ് സാർ ആണ് ഇക്ക " "ക്ലാസ് സാറോ,?" "ഹ്മ്മ് 'ആഷിക് അലി '" ഷാലു ഒരു പുഞ്ചിരിയോടെ പറഞ്ഞു, "ആഷിക് സാറോ,," റിയു അത്ഭുതത്തോടെ ചോദിച്ചതും ഷാലു അതെ എന്ന് തലയാട്ടി,. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story