My Dear Hubby- 2: ഭാഗം 31

my dear hubby two

രചന: Nishana

"എന്നാലും ആ വെട്ട് പോത്തിനെ തന്നെ പോലെ ഒരു പാവം പെൺകുട്ടി എങ്ങനെ ആണെടോ സഹിക്കുന്നത്" "വെട്ട് പോത്തോ??" ഷാലു നെറ്റിചുളിച്ച് റിയൂനെ നോക്കി, "ആഹ് വെട്ട് പോത്ത്, ആഷിസാറിന്റെ ഇരട്ടപ്പേരാ,, എങ്ങനെ ഉണ്ട്, അങ്ങേർക്ക് ഇതിലും നല്ല പേര് വെറെ എവിടെ നിന്നെങ്കിലും കിട്ടോ,, എപ്പോ നോക്കിയാലും മുഖത്ത് ദേഷ്യവും പുഛവും," ആഷിയെ കുറിച്ച് സംസാരിച്ച് റിയു പൊട്ടിച്ചിരിച്ചതും ഷാലു അവളെ ഒന്ന് കൂർപ്പിച്ച് നോക്കി, അത് കണ്ടതും റിയൂ ചെവിയിൽ പിടിച്ച് സോറി പറഞ്ഞു, പിന്നെ രണ്ട് പേരും ഒന്നിച്ച് പൊട്ടിച്ചിരിച്ചു, വളരെ പെട്ടെന്ന് തന്നെ രണ്ട് പേരും അടുത്തു, വാ തോരാതെ റിയു ഷാലൂനോട് സംസാരിച്ച് ഇരുന്നു, സംസാരത്തിനിടയിൽ ഷാലു റിയൂനോട് അവരുടെ ലവ് സ്റ്റോറി പറയാൻ പറഞ്ഞു, റിയു മാരേജിന് ശേഷം ഇതുവരെ നടന്നത് മുഴുവൻ ആവേശത്തോടെ പറഞ്ഞു, "അപ്പൊ നിനക്ക് അസിക്കാനെ ഇഷ്ടമല്ലെ,, പിന്നെ എന്താ നീ ഇങ്ങനെ കളിപ്പിക്കുന്നത്, ഒരു ഐ ലവ് യു പറയാൻ ഇത്ര ജാഡ വേണോ,,??" "ഇതും ഒരു രസം," "രസം അല്ല സാമ്പാറ്, മര്യാദക്ക് നീ നിന്റെ ഇഷ്ടത്തെ കുറിച്ച് അസിക്കാനോട് പറഞ്ഞോണ്ടൂ,,, ഇനിയും വൈകണ്ട, അസിക്കാന്റെ പി എ സ്നേഹക്ക് മൂപ്പരിൽ ഒരു നോട്ടം ഉണ്ട്, സൂക്ഷിച്ചോ,,"

"ഏയ് എന്റെ കലിപ്പനെ എനിക്ക് ഭയങ്കര വിശ്വാസമാണ്," "ആണോ,, എന്നാ നീ ഒന്ന് കണ്ണ് തുറന്ന് സൈഡിലേക്ക് നോക്ക്" സൈഡിലേക്ക് കണ്ണ് കാണിച്ച് ഷാലു പറഞ്ഞതും അവിടെ എന്താ എന്നുളള ഭാവത്തോടെ തിരിഞ്ഞ് നോക്കിയ റിയു ദേഷ്യത്തോടെ പല്ലിറുമ്പി, കലിപ്പനോട് ഒട്ടിചേർന്ന് നിൽക്കുകയാണ് സ്നേഹ, കലിപ്പൻ ഒഴിഞ്ഞ് മാറുന്നതിനനുസരിച്ച് അവൾ കൂടുതൽ ചേര്‍ന്ന് നിൽക്കാ,, റിയൂന്റെ മുഖഭാവം കണ്ട് ഷാലു പൊട്ടിച്ചിരിച്ചു, റിയു ദയനീയതയോടെ അവളെ ഒന്ന് നോക്കി ചുണ്ട് ചുളുക്കി, പിന്നെ ദേഷ്യത്തോടെ അവിടുന്ന് എണീറ്റ് അസിയുടെ അടുത്തേക്ക് ചെന്ന് സ്നേഹയെ തളളിമാറ്റി അവളെ കൂർപ്പിച്ച് നോക്കി അസിയുടെ കയ്യിൽ തൂങ്ങി ഷാലൂനെ നോക്കി എങ്ങനെ ഉണ്ടെന്ന ഭാവത്തോടെ പുരികംപൊക്കി, ഷാലു തളളവിരൽ പൊക്കി കാണിച്ചതും റിയു ചിരിയോടെ ഒന്നൂടെ അസിയോട് ചേര്‍ന്ന് നിന്നു, അത് നോക്കി നിൽക്കെ ഷാലൂന്റെ മിഴികൾ നിറഞ്ഞു, നിറഞ്ഞ കണ്ണുകൾ തുടച്ച് മാറ്റി അവൾ കയ്യിലെ ആഷി എന്നെഴുതിയ മോതിരത്തിൽ തലോടി,

'എനിക്ക് എന്നാ ആഷിക്ക ഇങ്ങനെ ചേര്‍ന്ന് നിൽക്കാൻ ഭാഗ്യം ഉണ്ടാവുക, ' അവളുടെ കണ്ണുനീർ തുളളികൾ ആ മോതിരത്തിൽ തട്ടി ചിന്നിച്ചിതറി, ●●●●●●●●●●●●●●●●●●●●●●●●●● "ഡി മാക്രി നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് എഴുന്നളളാൻ പറഞ്ഞത്, പാവം സ്നേഹ അവൾക്ക് വിഷമമായിട്ടുണ്ടാവും" കലിപ്പന്റെ കോപ്പിലെ സംസാരം കേട്ട് എനിക്ക് ചൊറിഞ്ഞ് വന്നു, "ആണോ എന്നാ അങ്ങോട്ട് ചെന്ന് അവളെ ആശ്വസിപ്പിക്ക്, ഒരു ക്നോഹ, ഹും," ഞാൻ മുഖം കോട്ടി തിരിഞ്ഞ് നിന്നു, "ആഹ് ശരിയാ,, ഞാൻ അവളെ ഒന്ന് ആശ്വസിപ്പിച്ച് വരാം,," എന്റെ കൈ മാറ്റി കലിപ്പൻ ആ ക്നോഹയുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും ഞാൻ ഓന്റെ കൈ പിടിച്ച് വെച്ചു വയറിലേക്ക് ഇടിച്ചു, "ആഹ്, മാക്രി, നിന്നെ കണ്ടാൽ ഈർക്കിളി പോലെ ആണെങ്കിലും കൈക്ക് ഇരുമ്പിന്റെ ശക്തിയാണ്, " വയറ് തടവി കൊണ്ട് കലിപ്പൻ പറഞ്ഞതും ഞാൻ മുഖംവീർപ്പിച്ച് നിന്നു, "ഡി പിണങ്ങിയോ,, ഇങ്ങനെ മുഖം വീർപ്പിച്ച് വെച്ചാൽ ഞാൻ ചുറ്റും ആളുണ്ടെന്ന് നോക്കില്ല, ഈ കവിളിൽ ഒരു കടിയങ് വച്ച് തരും,

" എന്റെ കവിളിൽ ചൂണ്ട് വിലൽ കൊണ്ട് കുത്തി കലിപ്പൻ പറഞ്ഞതും ഞാൻ ചിരിയോടെ ഓനോട് ചേർന്ന് നിന്നു, ••••••••• പാര്‍ട്ടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങിയപ്പൊ സമയം പത്തു മണി ആയിരുന്നു, ഷാലൂനോടും അവളുടെ ഉപ്പാനോടും യാത്ര പറഞ്ഞ് ഞാനും കലിപ്പനും വീട്ടിലേക്ക് തിരിച്ചു, കാറിൽ കയറിയതെ ഞാൻ കലിപ്പന്റെ തോളിലേക്ക് ചാഞ്ഞ് ഉറങ്ങാൻ തുടങ്ങി, കണ്ണ് ഒന്ന് അടഞ്ഞ് വന്നതും പെട്ടെന്ന് വണ്ടി നിന്നു, മുന്നിലേക്ക് വീഴാതെ കലിപ്പൻ പിടിച്ചത് കൊണ്ട് തലക്ക് പരിക്കൊന്നും പറ്റിയില്ല, ഞാൻ ദേഷ്യത്തോടെ കലിപ്പനെ നോക്കിയപ്പോ ഓൻ മുന്നിലേക്ക് നോക്കി നെറ്റിചുളിക്കുന്നത് കണ്ട് ഞാനും മുന്നോട്ട് നോക്കി, നാല് ബൈക്ക് റോഡിൽ നിർത്തി നിർത്തി ഇട്ടിട്ടുണ്ട്, നാലിലും കണ്ടാൽ ഗുണ്ടകളെ പോലെ തോന്നിക്കുന്ന തടിമാടന്മാർ, അവരുടെ മുഖഭാവം കണ്ടാൽ അറിയാം പ്രശ്ണമുണ്ടാക്കാനായി ഒരുങ്ങി കെട്ടി വന്നതാണെന്ന്, ഞാൻ പേടിയോടെ കലിപ്പനെ നോക്കി, ആ മുഖത്ത് പക്ഷേ യാതൊരു ഭാവവിത്യാസവുമില്ല, "ഒരു ചെറിയ പണിയുണ്ട്, നീ വെയ്റ്റ് ചെയ്യ്, ഞാൻ പെട്ടെന്ന് വരാം,

എന്ത് വന്നാലും പുറത്തേക്ക് ഇറങ്ങരുത് ഓക്കെ " എന്റെ കവിളിൽ തട്ടി പറഞ്ഞ് കൊണ്ട് ഡോറ് തുറന്ന് ഓൻ പുറത്തേക്ക് ഇറങ്ങി, ഓൻ ഇറങ്ങിയത് കണ്ടതും അവര് നാലും പരസ്പരം നോക്കി ബൈക്കിൽ നിന്ന് ഇറങ്ങി, ഞാൻ പേടിയോടെ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു, പെട്ടെന്ന് ഒരു ഗുണ്ട ഓടിവന്ന് കലിപ്പനെ ചവിട്ടി, ഒന്ന് വേച്ച് പോയ കലിപ്പൻ നേരെ നിന്ന് അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടിയതും അയാൾ പിന്നിലേക്ക് മറിഞ്ഞ് വീണു. അത് കണ്ട് അടുത്ത രണ്ട് പേർ ഒന്നിച്ച് വന്നു, അതിൽ ഒരുത്തൽ കയ്യിലിരുന്ന വടി കലിപ്പന് നേരെ ഓങ്ങിയതും ഓൻ ആ വടിയിൽ പിടിച്ച് അയാളുടെ വയറിനിട്ട് ഇടിച്ചു, അപ്പോഴേക്ക് മറ്റേ ആൾ കലിപ്പന്റെ തലയിലേക്ക് വടി കൊണ്ട് അടിച്ചു, പേടിച്ച് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞതും ഓൻ എന്നെ നോക്കി ഒന്നൂല്ല്യാന്ന് കണ്ണടച്ച് കാണിച്ച് ആ ഗുണ്ടയുടെ കയ്യിൽ നിന്ന് വടി പിടിച്ച് വാങ്ങി അയാളുടെ തലക്കിട്ട് ഒന്ന് കൊടുത്തു, അപ്പോഴെക്ക് അടുത്തയാളും ഓടി വന്നു, പിന്നെ കുറച്ച് നേരത്തിന് അവിടെ അടിയുടെ പൊടിപൂരം ആയിരുന്നു, അവസാനം ഗുണ്ടകൾ തോൽവി സമ്മതിച്ച് ജീവനും കൊണ്ട് ഓടി, കലിപ്പൻ ഓടിച്ചു എന്നതാവും ശരി, നിറഞ്ഞ കണ്ണുകളോടെ ഞാൻ കലിപ്പന്റെ അടുത്തേക്ക് ഓടിച്ചെന്ന് ആ നെഞ്ചിൽ വീണു,

"ഐ ലവ് യു കലിപ്പാ, ലവ്യു സോമച്ച്,," കാലുയർത്തി ഓന്റെ നെറ്റിയിൽ ചുംബിച്ച് ഞാൻ വീണ്ടും ഓന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഓൻ കുറച്ച് നേരം എന്നെ ചേര്‍ത്ത് പിടിച്ച് പതിയെ എന്നെ അകത്തി മാറ്റി നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ചുംബിച്ചു, ●●●●●●●●●●●●●●●●●●●●●●●●●● "ഷാഫി,,," അലർച്ച കേട്ട് കയ്യിലിരുന്ന മദ്യത്തിന്റെ ഗ്ലാസ് താഴെ വെച്ച് ഷാഫി മുഖം ഉയര്‍ത്തി നോക്കി, "ഉപ്പ എന്തിനാ ഇങ്ങനെ അലറുന്നത്, എന്റെ ചെവിക്ക് ഒരു പ്രശ്ണവുമില്ല" "നീ ഇത് എന്ത് ഭാവിച്ചാ അസിയുടെ നേരെ അങ്ങനെ ഒരു അറ്റാക്ക് നടത്തിയത്,ആ ഗുണ്ടകളെങ്ങാനും അടിയുടെ ഇടയിൽ നമ്മുടെ പേര് പറഞ്ഞിരുന്നെങ്കിൽ,," അയാളുടെ സംസാരം മൈന്റ് ചെയ്യാതെ ഷാഫി കയ്യിലുളള സിഗരറ്റ് പഫ് ചെയ്ത് ടേബിളിലുളള അസിയുടെ ഫോട്ടോയിൽ കുത്തി ഗൂഢമായി ചിരിച്ചു, "നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ, ഇനിയും ഇത് പോലുളള മണ്ടത്തരം കാണാച്ചാലുണ്ടല്ലോ,,"

"ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന് വൃക്തമായ ഒരു കാരണവും ഉണ്ട് അതികം വൈകാതെ തന്നെ ഉപ്പാക്ക് അത് മനസ്സിലാവും, ഇത് വരെ നമ്മൾ ഒതുങ്ങി ഇരുന്നില്ലെ,, ഇനി കളിച്ച് തുടങ്ങാം,, അതിന്റെ ആദ്യ ഭാഗമാണ് ഇപ്പൊ നടന്നത്, അടുത്ത ഭാഗം നാളെ,," പൊട്ടിച്ചിരിച്ചു കൊണ്ട് അവൻ ഗ്ലാസിലുളള മദ്യം മുഴുവൻ കുടിച്ച് ഫോണെടുത്ത് കോൾ ചെയ്തു, "ഹലോ,, എന്തായി ഞാൻ പറഞ്ഞ കാര്യം,," "............." "ഹ്മ്മ് പെട്ടെന്ന് വേണം ഇനിയും വൈകാൻ പാടില്ല, " ഫോൺ കട്ട് ചെയ്ത് ഷാഫി ഉപ്പാനെ നോക്കി ചിരിച്ചു, അയാൾ സംശയത്തോടെ അവനെ തന്നെ നോക്കി ഇരുന്നു, "എന്താ നീ ചെയ്യാനുദ്ധേശിക്കുന്നത്, ?" "Wait and see,,,,"  തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story