My Dear Hubby- 2: ഭാഗം 32

my dear hubby two

രചന: Nishana

ഞങ്ങൾ വീട്ടിലെത്തിയതും ഫ്രഷാവുക പോലും ചെയ്യാതെ റിയു ബെഡിലേക്ക് വീണു, "ഡീ,, വന്ന് ഫ്രഷായി കിടക്കെടീ,, " "നാളെ ഫ്രഷാവാം എനിക്ക് നല്ല ക്ഷീണം,," പുതപ്പെടുത്ത് തലവഴി ഇട്ട് അവൾ ഒന്നൂടെ ചുരുണ്ട് കിടന്നു, ഞാൻ ദേഷ്യത്തോടെ പുതപ്പെടുത്ത് എറിഞ്ഞു, "ആ ഗുണ്ടകളെ മുഴുവൻ തല്ലി ഒതുക്കിയ എനിക്ക് ഇല്ലാത്ത എന്ത് ക്ഷീണമാ നിനക്കുളളത്, " ഞാൻ പറയുന്നതൊന്നും കേൾക്കാതെ അവള് കണ്ണടച്ച് കിടക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു, ഞാൻ അവളെ പൊക്കി എടുത്ത് ബാത്റൂമിലേക്ക് നടന്നു, അവളാണെങ്കിൽ അതൊന്നും കാര്യമാക്കാതെ എന്റെ നെഞ്ചിൽ തലവെച്ച് കിടക്കാ,, ഞാൻ ദേഷ്യത്തോടെ അവളെ ബാത്ത് ടബ്ബിലേക്ക് ഇട്ടു,, "ഉമ്മാ,,, ദുഷ്ടാ,, എന്നെ ആകെ നനച്ചില്ലെ,," "ഉറക്കം തൂങ്ങി ഇരിക്കാതെ മര്യാദക്ക് കുളിച്ചിട്ട് വാടി,," ഞാൻ മുറയിലേക്ക് ചെന്ന് അവൾക്ക് മാറാനുളള ഡ്രസ്സെടുത്ത് സ്റ്റാഡിൽ വെച്ച് അവളെ നോക്കിയപ്പോ പെണ്ണ് എന്തൊക്കെയോ ചിന്തിച്ച് ടബ്ബിൽ തന്നെ ഇരിക്കുന്നുണ്ട്, "റിയൂ,, മര്യാദക്ക് എണീറ്റ് കുളിച്ചേ,,"

എന്ന് ഞാൻ പറഞ്ഞതും അവള് എന്നെ ഒന്ന് തുറിച്ച് നോക്കി എണീറ്റ് സാരിയിലെ പിന്നൊക്കെ അഴിക്കാൻ തുടങ്ങി, അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്, മിക്കവാറും നേരത്തെ നടന്ന അടിയുടെ കാര്യം ആലോചിച്ചിട്ടാവും, ഞാൻ മുറയിലേക്ക് ചെന്ന് ഫോണെടുത്ത് നൗഷൂനെ വിളിച്ച് നേരത്തെ നടന്നതിനെ കുറിച്ച് പറഞ്ഞു, "ഡാ,, അന്ന് അജാസിനെ ഭീഷണിപ്പെടുത്തിയവരാകുമോ ഇതിനൊക്കെ പിറകിലും,," "ഹ്മ്മ് എനിക്കും അത് തന്നെ ആണ് തോന്നുന്നത്,," "എന്നാലും ആരായിരിക്കും ആ മറഞ്ഞിരിക്കുന്ന ശത്രു, എന്തായിരിക്കും അയാളുടെ ഉദ്ധേശം,? " "വരട്ടെ നമുക്ക് കണ്ട് പിടിക്കാം,," അവനോട് കുറച്ച് നേരം കൂടെ സംസാരിച്ച് വെച്ചു, റാഫിക്കും ബാസിക്കും മെസ്സേജ് ചെയ്ത് ഞാൻ ഫ്രഷാവാൻ ബാസിയുടെ മുറിയിലേക്ക് പോയി, ബാസി ഉമ്മാന്റെ കൂടെ പോയതാ,, അവര് നാളെ രാവിലെയെ എത്തൂ,, ഫ്രഷായി ഞാൻ മുറയിലേക്ക് വന്നപ്പോഴെക്ക് റിയു കിടന്നിരുന്നു, എസിയുടെ തണുപ്പ് അഡ്ജസ്റ്റ് ചെയ്ത് ലൈറ്റ് ഓഫ് ചെയ്ത് ഞാനും അവളുടെ അടുത്ത് കിടന്നു, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് റിയു കണ്ണ് തുറന്ന് കിടക്കുന്നത് കണ്ടത്, "നീ ഇത് വരെ ഉറങ്ങിയില്ലെ,,"

എന്ന് ഞാൻ ചോദിച്ചതും അവള് ഇല്ലാ എന്ന് തലയാട്ടി എന്റെ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു, "എന്നാലും ആർക്കാവും നമ്മളോട് ഇത്ര ശത്രുത ," ആലോചനയോടെ ആവള് ചോദിക്കുന്നത് കേട്ട് ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു, "ഈ കുഞ്ഞിത്തലയിൽ ആവശ്യമില്ലാത്തതൊന്നും വേണ്ട, നേരത്തേ നടന്നതൊക്കെ വിട്ടേക്ക്, അതൊക്കെ ഞാൻ വേണ്ട വിതത്തിൽ കൈകാര്യം ചെയ്തോളാം,, വേണമെങ്കിൽ നമുക്ക് ഭാവി കാര്യങ്ങളൊക്കെ ആലോചിക്കാം,," എന്ന് ഞാൻ പറഞ്ഞതും അവള് ചുണ്ട് കൂർപ്പിച്ച് എന്നെ നോക്കി എന്റെ നെഞ്ചിൽ പല്ലുകളാഴ്ത്തി,, "ആഹ്,, എന്തൊരു കടിയാടി മാക്രി,, " നെഞ്ച് തടവി ഞാൻ പറഞ്ഞതും അവൾ അവിടെ അമർത്തി ചുംബിച്ച് എന്റെ നെഞ്ചിൽ തലവെച്ച് എന്നെ ഇറുകെ കെട്ടിപ്പിടിച്ച് കിടന്നു, അവളുടെ തലയിലൂടെ വിരലോടിച്ച് പലതും കണക്ക് കൂട്ടി ഞാൻ കിടന്നു, ●●●●●●●●●●●●●●●●●●●●●●●●●●● "എന്നിട്ട് ആ ഗുണ്ടകള് ജീവനോടെ ഉണ്ടോ,," "നിനക്ക് എന്ത് തോന്നുന്നു, " "ഹ്മ്മ് കാക്കൂന്റെ സ്വഭാവം വെച്ച് നാലും പഴന്തുണി പോലെ ആയിട്ടുണ്ടാവും" ഗൗരവത്തോടെ താടി ഉഴിഞ്ഞ് ആലി പറഞ്ഞതും ഞാൻ ചിരിയോടെ തലയാട്ടി, "അല്ല എന്നാലും ആരായിരിക്കും ആ ഗുണ്ടകളെ പറഞ്ഞ് വിട്ടത്, അജൂക്ക പറഞ്ഞ ആളാവുമോ?,,"

ആലി ചോദിച്ചപ്പോ ഞാൻ അറിയില്ലെന്ന് തലയാട്ടി കയ്യിലുളള കോഫി മുഴുവൻ വലിച്ച് കുടിച്ച് കപ്പ് കഴുകി വെച്ച് മുറിയിലേക്ക് നടന്നു, ആലി ചോദിച്ച കാര്യങ്ങൾ തന്നെ ആയിരുന്നു എന്റെയും മനസ്സിൽ,, അജൂക്ക പറഞ്ഞതും അന്ന് കലിപ്പന്റെ ഫോട്ടോ കിട്ടിയതുമൊക്കെ ആലോചിച്ച് മുറിയിലെത്തിയത് അറിഞ്ഞില്ല, പുറകിൽ നിന്ന് രണ്ട് കൈകൾ എന്നെ ചുറ്റിപ്പിടിച്ചപ്പോഴാണ് ബോധമണ്ഡലത്തിലേക്ക് തിരിച്ച് വരുന്നത്, "എന്താ എന്റെ മാക്രിക്കുട്ടിക്ക് ഒരു ആലോചന" കഴുത്തിൽ താടികൊണ്ട് ഇക്കിളിയാക്കി കലിപ്പൻ ചോദിച്ചതും ഞാൻ ഒരു ചിരിയോടെ ഒന്നുമില്ലാന്ന് തലയാട്ടി ഓനോട് ചേർന്ന് നിന്നു, "ഒരു തവണകൂടി പറയോ നീ എന്നെ ഇഷ്ടമാണെന്ന് ഇന്നലത്തെ പോലെ," എന്റെ മുഖം കൈ കുമ്പിളിലെടുത്ത് ഓൻ ചോദിച്ചപ്പോ ഞാൻ ഓന്റെ തോളിലൂടെ കയ്യിട്ട് ആ കണ്ണിലേക്ക് നോക്കി കുസൃതിയോടെ ചിരിച്ച് ഓന്റെ കാൽപാതത്തിലേക്ക് കയറി നിന്ന് ചുണ്ടുകളിൽ മുത്തി, ഓൻ എന്റെ അരയിൽ പിടിമുറുക്കി എന്നെ ഓനോട് ചേർത്ത് പിടിച്ചു, ഞാൻ ഓന്റെ ചെവിയിൽ ഉമ്മ വെച്ച് ചെറുതായി കടിച്ചു, "ഐ ലവ് യൂ കലിപ്പാ,,, ലവ് യു സോമച്ച്,," ഓന്റെ ചെവിയിൽ ചുണ്ട് ചേര്‍ത്ത് ഞാൻ പറഞ്ഞതും ഓൻ എന്നെ പൊക്കി എടുത്ത് ടേബിളിൽ ഇരുത്തി എന്റെ മിഴികളിൽ ഉമ്മ വെച്ചു,

ഓന്റെ ചുണ്ടുകൾ എന്റെ മുഖത്താകെ ഒഴുകി നടുന്നു, നെറ്റിയിൽ നിന്നും മൂക്കിൻ തുമ്പിലെത്തിയതും ചെറുതായൊന്ന് കടിച്ച് ഓന്റെ അധരം എന്റെ അധരങ്ങളെ പൊതിഞ്ഞു, ആവേശത്തോടെ പരസ്പരം പുണർന്ന് ഞങ്ങൾ ചുംബിച്ചു, എന്റെ കൈകൾ ഓന്റെ തലമുടിയിൽ കോർത്തു പിടിച്ചു, പരസ്പരം അകന്ന് മാറാൻ ആഗ്രഹിക്കാത്തവിദം ഞങ്ങൾ നിന്നു, "റിയൂ,, നീ ഇത് വരെ റെഡിയായില്ലെ,, നേരം ഒരുപാട് ആയി ട്ടോ,," താഴെ നിന്ന് ആലി വിളിച്ചപ്പോഴാണ് കോളേജിലേക്ക് പോകേണ്ട കാര്യം ഓർമ്മ വന്നത്, ഞാൻ പെട്ടെന്ന് തന്നെ കലിപ്പനെ തളളിമാറ്റി ദീർഗമായി നിശ്വസിച്ച് ടേബിളിൽ നിന്ന് ചാടി ഇറങ്ങി, ശ്ശൊ നല്ലൊരു റൊമാന്റിക് സീനായിരുന്നു നശിപ്പിച്ചു,, ഈ ആലിക്ക് കുറച്ചൂടെ കഴിഞ്ഞിട്ട് വിളിച്ചാൽ പോരായിരുന്നോ,, ഞാൻ ചെറിയ ഒരു ചമ്മലോടെ കലിപ്പനെ നോക്കി, അങ്ങേര് ദേഷ്യത്തോടെ പല്ലിറുമ്പി എന്നെ ഒന്ന് തുറിച്ച് നോക്കീട്ട് ചുണ്ടും തുടച്ച് പുറത്തേക്ക് പോയി, നേരത്തേ തളളിമാറ്റിയതിന്റെ ദേഷ്യമാവും, എന്നാലും എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത് ആലി വിളിച്ചത് കൊണ്ട് അല്ലെ,, ഞാൻ പെട്ടെന്ന് ഒരുങ്ങി ബാഗുമെടുത്ത് താഴെക്ക് ചെന്നപ്പോ എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു, കഴിക്കുന്നതിനിടയിൽ ഒളികണ്ണിട്ട് കലിപ്പനെ നോക്കി, ഞാനെന്നൊരാൾ ഇവിടെ ഇല്ല എന്ന ഭാവത്തോടെയാണ് കഴിപ്പ്,

മുഖം ആണെങ്കിൽ കൊട്ടക്കണക്കിന് ഉണ്ട്, ഞാൻ ദേഷ്യത്തോടെ ആലിയെ നോക്കി ആ പുല്ല് ലെഗ് പീസും കടിച്ച് ഇരിക്കാ ചിക്കൻ ആദ്യമായി കാണുന്നത് പോലെ,, •••••••• ഫുഡഡി കഴിഞ്ഞ് ഞാനും ആലിയും കോളേജിലേക്ക് വിട്ടു, നാഫി അവളുടെ ഉമ്മാന്റെ വീട്ടിലെക്ക് പോയതാ,, രണ്ട് ദിവസം കഴിഞ്ഞെ എത്തൂ,, ബാഗും എടുത്ത് വേഗം പോയി കാറിൽ കയറി, ഞങ്ങള് രണ്ടും കയറീട്ടും വണ്ടി എടുക്കാത്തത് കണ്ട് നോക്കിയപ്പോ ഡ്രൈവിങ് സീറ്റിലിരുന്ന് കലിപ്പനുണ്ട് എന്നെ തുറിച്ച് നോക്കുന്നു, ബാസിക്ക തൊട്ടടുത്ത് തന്നെ ഇരുന്ന് ഫോണിൽ ഗെയിം കളിക്കുന്നുണ്ട്,, ഓഹ് അപ്പൊ ഇന്ന് ഇങ്ങേരാണോ കൊണ്ട് വിടുന്നത്, ഞാൻ നോക്കുന്നത് കണ്ട് ഓൻ ദേഷ്യത്തോടെ മുഖം തിരിച്ചു, പതിവില്ലാതെ കലിപ്പൻ കോളേജിനകത്തേക്ക് വണ്ടി കയറ്റി പാർക്കിങിൽ നിർത്തി, നാജി വാകമരച്ചുവട്ടിൽ ഇരിക്കുന്നത് കണ്ട് ബാസിക്ക അവളുടെ അടുത്തേക്ക് ഇറങ്ങി ഓടി, കലിപ്പനോട് യാത്ര പറഞ്ഞ് ആലി ഇറങ്ങിയതും ഞാൻ ഡോർ തുറന്ന് ഇറങ്ങി ഫ്രണ്ടിൽ വന്ന് കയറി, കലിപ്പൻ എന്നെ മൈന്റ് പോലും ചെയ്യാതെ ഫോണെടുത്ത് കുത്തിക്കൊണ്ട് ഇരിക്കാ,,

ഞാൻ ഫോൺ പിടിച്ച് വാങ്ങി ദേഷ്യത്തോടെ ഓനെ നോക്കി, അപ്പോ ദാണ്ടേ ചെക്കൻ പുറത്തേക്ക് നോക്കുന്നു, "ദേ കലിപ്പാ,, ഇങ്ങനെ പിണങ്ങി ഇരിക്കാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ,, " എവിടെ ചെക്കന് ഒരു മൈന്റും ഇല്ല, അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ,, ഞാൻ ചുറ്റും ഒന്ന് നോക്കി അതികം ആരും ആ ഭാഗത്തൊന്നും ഇല്ല, ഉളളവരാണെങ്കിലോ ഫോണിലും, പിന്നെ ഒന്നും നോക്കീല കലിപ്പന്റെ മുഖം പിടിച്ച് തിരിച്ച് ഓന്റെ ചുണ്ടുകൾ ഞാൻ കവർന്നെടുത്തു, കൂട്ടത്തിൽ എന്നോട് ഇത് വരെ പിണങ്ങി നടന്നതിന് ചെറിയ കടിയും കൊടുത്ത് ഞാൻ അകന്ന് മാറി, ചെക്കന്റെ കിളിയൊക്കെ ഓടിപ്പോയിട്ടുണ്ടെന്ന് ആ ഇരിപ്പ് കണ്ടാൽ അറിയാം, വായും പൊളിച്ച് കണ്ണും മിഴിച്ച് ഇരിക്കാ,, ഞാൻ ഒരു ചിരിയോടെ ഓന്റെ വാ അടച്ച് കൊടുത്ത് കവിളിൽ ഒരു മുത്തം കൊടുത്ത് ഡോർ തുറന്ന് പെട്ടെന്ന് ഇറങ്ങി, ഇല്ലെങ്കിൽ പണികിട്ടും, ഡോറ് അടച്ച് തിരിഞ്ഞതും മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി, "ആഷി സാർ".......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story