My Dear Hubby- 2: ഭാഗം 33

my dear hubby two

രചന: Nishana

"ആഷി സാർ" ഇങ്ങേർക്ക് ഈ ദേഷ്യവും പുഛവും അല്ലാത്ത വെറെ ഒരു വികാരവും ഇല്ലെ,, പാവം ഷാലു, ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നോ എന്തോ,, ഞാൻ അയാളെ നോക്കി ചുണ്ട് കോട്ടി പെട്ടെന്ന് ക്ലാസിലേക്ക് നടന്നു, കുറച്ച് കഴിഞ്ഞ് ആലിയും നാജിയും വന്നു, നാജിയുടെ മുഖമൊക്കെ നാണം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്, ഞാൻ അവളെ തന്നെ മിഴിച്ച് നോക്കി, "നിനക്ക് നാണം ഒക്കെ ഉണ്ടോ,,?" വിശ്വാസം വരാതെ ഞാൻ ചോദിച്ചതും അവള് മുഖം പൊത്തി തിരിഞ്ഞ് ഇരുന്നു, ഇത് ഇപ്പൊ എന്താ കഥ, ഞാൻ ആലിയോട് എന്താണെന്ന് കണ്ണ് കൊണ്ട് ചോദിച്ചു, "ബാസിക്ക ഒന്ന് സ്നേഹിച്ചതാ,, പാവം ആദ്യമായി കിട്ടിയതല്ലെ അതാ,, സാരമില്ല പതിയെ ശരിയാവും,," ആലിയുടെ സംസാരം കേട്ട് ഞാൻ പൊട്ടിച്ചിരിച്ച് നാജിയെ കളിയാക്കി, ••••••••••••• ഫസ്റ്റ് ഹവർ ആഷിസാർ ആയിരുന്നു പക്ഷേ അങ്ങേര് വന്നില്ല, കിട്ടിയ അവസരം പാഴാക്കാതെ ഞങ്ങള് സംസാരിച്ച് ഇരുന്നു, ഇന്നലത്തെ ഫൈറ്റ് ആയിരുന്നു വിഷയം, ബെല്ലടിച്ചതും ഞങ്ങള് കാന്റീനിലേക്ക് വിട്ടു, നല്ലചൂട് ചായയക്കും പരിപ്പ് വടക്കും ഓഡർ ചെയ്ത് ഇരിക്കുന്നതിനിടയിലാണ് ഫൈസിയും പൂച്ചക്കണ്ണനും ഞങ്ങളുടെ അടുത്തേക്ക് വന്നത്, "ഡാ നീ ഇപ്പൊ ഭയങ്കര ബിസി ആണല്ലോ നിന്നെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല, " "ആഹ് ഇലക്ഷൻ വരുവല്ലെ അതാ,, ഞങ്ങള് അതിന്റെ പിറകെ ആയിരുന്നു, അല്ല നാഫി എവിടെ, ?" "അവള് മുത്തൂന്റെ വീട്ടിലാ,,"

ഞാനും ഫൈസിയും സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ആലിയും നാജിയും പൂച്ചക്കണ്ണനെ വായീനോക്കി ഇരുന്നു ഇടക്ക് ഞാനും നോക്കും, ചുമ്മാ ഒരു മനഃസുഖം, അങ്ങേര് ആണെങ്കിൽ ഞങ്ങളെ ആരെയും ശ്രദ്ധിക്കാതെ ഫോണിൽ കുത്തി ഇരിക്കാ,, കുറച്ച് കഴിഞ്ഞതും ചൂട് ചായയും പരിപ്പ് വടയും എത്തി, ഞങ്ങള് മൂന്നും കയ്യിട്ട് ആർത്തിയോടെ കഴിക്കുന്നത് കണ്ട് ഫൈസി ഞങ്ങളെ കളിയാക്കി, അവനെ നോക്കി കൊഞ്ഞനം കുത്തി ഞാൻ തിരിഞ്ഞപ്പോഴാണ് എന്നെ തന്നെ നോക്കി ഇരിക്കുന്ന പൂച്ചക്കണ്ണനെ കണ്ടത്, ഞാൻ നോക്കുന്നത് കണ്ടതും പെട്ടെന്ന് മുഖം തിരിച്ചു, പടച്ചോനെ കളി കാര്യമായോ,, വെറുതെ ടൈം പാസിനാ ഇങ്ങേരെ വായീനോക്കി ഇരുന്നത്, ഇനി ഇങ്ങേര് എന്നെ തെറ്റ്ധരിച്ചോ,,? "ഡി നീ എന്താ സ്വപ്നം കണ്ടിരിക്കാണോ,,? ബെല്ലടിച്ചു വരുന്നില്ലെ,," ആലി തട്ടിവിളിച്ചപ്പോ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്, ചുറ്റും നോക്കിയപ്പോ ഞങ്ങള് ഒഴിച്ച് ബാക്കി എല്ലാവരും പോയിട്ടുണ്ട്, ഞാൻ ഒന്ന് തലയാട്ടി അവരുടെ കൂടെ പോയി, ••••••••••• വൈകീട്ട് നേരത്തെ ക്ലാസ് തീർന്നു, നാജി എന്തോ തിരക്കുണ്ടെന്നും പറഞ്ഞ് പെട്ടെന്ന് പോയി, ഞാനും ആലിയും കലിപ്പനെ വെയ്റ്റ് ചെയ്ത് ലോലീപോപ്പും നുണഞ്ഞ് സീനിയേഴ്സിനെ വായീ നോക്കി ഗ്രൗഡിലെ മരത്തിന് ചുവട്ടിൽ ഇരുന്നു,

കലിപ്പൻ വരാൻ കുറച്ച് വൈകുമെന്ന് പറഞ്ഞിരുന്നു, "റിയൂ,, നീ ഇവിടെ നിൽക്ക് ഞാൻ വാശ്റൂമിൽ പോയിട്ട് വരാം,," "ഒറ്റക്കൊ,,? വേണ്ട ഞാനും വരാം, " "വേണ്ട ഡീ,, നീ ഇവിടെ നിൽക്ക് കാക്കു വന്നാൽ അറിയില്ല, ഞാൻ പെട്ടെന്ന് വരാം,," അവള് പോയതും ഞാൻ വായീനോട്ടം തുടർന്നു, ശ്ശൊ എന്തോരം ചുളളമ്മാരെ ഇവിടെ,, എന്നാലും എന്റെ കലിപ്പന്റ അത്രയും വരില്ല, കലിപ്പനെ കുറിച്ച് ഓർത്തതും രാവിലത്തെ കിസ്സ് ഓർമ്മ വന്നു, ഒരു ചിരിയോടെ ഞാൻ തലക്ക് ഒന്ന് കൊട്ടി ഫോണെടുത്ത് കലിപ്പന്റെ ഫോട്ടോയും നോക്കി ഇരുന്നു, "ആഹാ കെട്ടിയോനെ ഒരു നിമിശം പോലും പിരിഞ്ഞിരിക്കാൻ വയ്യേ,,," എന്റെ പിറകിൽ നിന്ന് ആരോ പറയുന്നത് കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ ഷാലു ആണ്, "ഹൊ ഷാലുമ്മ ആയിരുന്നോ,, പെട്ടെന്ന് ശബ്ദം കേട്ടപ്പോ ഞെട്ടി," "അല്ല നീ എന്താ ഇവിടെ ഒറ്റക്ക് എവിടെ മറ്റു രണ്ട് പേരും," "നാഫി ഇന്ന് ലീവാ,, പിന്നെ ആലി ദാ ഇപ്പൊ വാഷ്റൂമിലേക്ക് പോയി, നീ പോയില്ലായിരുന്നോ,, " "ഇല്ല ഞാൻ ആഷിക്കാനെ വെയ്റ്റ് ചെയ്ത് ഇരിക്കായിരുന്നു, അപ്പോഴാണ് നീ ഇവിടെ ഇരിക്കുന്നത് കണ്ടത്," ഞങ്ങള് രണ്ടും കുറച്ച് സമയം സംസാരിച്ച് ഇരുന്നു, ഷാലു ഡിഗ്രി ഫൈനൽ ഇയറാണ്, "അല്ല ഷാലു നിന്റെയും ആഷിസാറിന്റെയും മാരേജ് എന്നാ,, ഉടനെ ഉണ്ടാകുമോ, ?"

എന്റെ ചോദ്യം കേട്ടതും ഷാലൂന്റെ മുഖത്തെ ചിരി മാഞ്ഞു, അവളുടെ കണ്ണൊക്കെ നിറയാൻ തുടങ്ങി, അവള് പെട്ടെന്ന് മുഖം തിരിച്ചു, "എ,, എന്താ ഷാലു, ഞാൻ തെറ്റായിട്ടൊന്നും ചോദിച്ചില്ലല്ലോ,,? പിന്നെ എന്തിനാ നീ കരയുന്നത്,,?" എന്ന് ഞാൻ ചോദിച്ചതും അവള് മുഖം തുടച്ച് എന്നെ നോക്കി ചിരിച്ചു, "ഞ,, ഞാൻ കരഞ്ഞില്ല പെണ്ണേ,, നിനക്ക് തോന്നിയതാ,," "എന്റെ കണ്ണിന് കുഴപ്പം ഒന്നും ഇല്ല," ആള് ഒന്നും മിണ്ടുന്നില്ല, ഇനി ഇപ്പൊ സെന്റി ഇറക്കേണ്ടി വരും, " സോറി ഇന്നലെ പരിചയപ്പെട്ട എന്നോട് പറയാൻ ബുദ്ധിമുട്ട് ആവും അല്ലേ,," സങ്കടവും പരിപവവും കുറച്ച് കണ്ണീരും മിക്സ് ചെയ്ത് ചോദിച്ചതും അവള് മൂക്കും കുത്തി വീണു, "നിന്നെ പരിചയപ്പെടുന്നത് ഇന്നലെ ആണെങ്കിലും അസിക്ക പറഞ്ഞ് നിന്നെ കുറിച്ച് നേരത്തെ തന്നെ വെളളം പോലെ അറിയാം," എന്നും പറഞ്ഞ് അവൾ ചിരിച്ചതും ഞാനും കൂടെ ചിരിച്ചു, "നീയും അസിക്കയും എങ്ങനെ ആണോ അത് പോലെ ആണ് ഞാനും ആഷിക്കയും, എന്റെ അമ്മായിടെ മോൻ ആണ് ഇക്ക, ഓർമ്മ വെച്ച നാൾ മുതൽ ഞാൻ സ്നേഹിക്കന്നുണ്ട് എന്റെ ആഷിക്കാനെ,, പക്ഷേ തുറന്ന് പറയാൻ പേടി ആയിരുന്നു, കാരണം ആ മുഖത്ത് എപ്പോഴും ഗൗരവം ആയിരിക്കും" ഓഹോ അപ്പൊ ഈ ദേഷ്യവും ഗൗരവവുമൊക്കെ അങ്ങേരുടെ കൂടെ പിറപ്പാണല്ലെ,,

"വീട്ടിൽ എനിക്ക് ആലോചന തുടങ്ങിയപ്പൊ ഞാൻ ഉപ്പാനോട് എന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു, ഉപ്പ ആഷിക്കാന്റെ വീട്ടിൽ സംസാരിച്ചു, അവർക്ക് വിരോധമില്ലാന്ന് കേട്ടതും ഞാൻ ഒത്തിരി സന്തോഷിച്ചു, പിന്നെ എല്ലാം പെട്ടന്നായിരുന്നു, ഞങ്ങളുടെ എഗേജ്മെന്റ് നടത്താമെന്നും പഠിപ്പ് കഴിഞ്ഞിട്ട് മാരേജ് മതി എന്നും ആഷിക്ക പറഞ്ഞു " "ആഹാ അപ്പൊ നിന്റെ പഠിപ്പ് തീർന്നിട്ടെ മാരേജ് ഉണ്ടാവൂ,," "ഇല്ല പടിപ്പ് തീർന്നാലും ഇനി ഞങ്ങളുടെ മാരേജ് ഉണ്ടാവില്ല, " കണ്ണീരോടെ അവൾ പറഞ്ഞതും അതെന്താ എന്ന ഭാവത്തോടെ ഞാൻ അവളെ നോക്കി, "എഗേജ്മെന്റ് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് ആഷിക്ക എന്നെ കാണാൻ വന്നിരുന്നു, ഈ മാരേജ് നടക്കില്ല എന്ന് പറഞ്ഞു, കാരണം ആഷിക്കാക്ക് വെറെ ഒരു കുട്ടിയെ ഇഷ്ടമാണ്, അവളെ മാത്രമേ വിവാഹം കഴിക്കൂ, എന്ന്," പൊട്ടിക്കരച്ചിലോടെ അവൾ പറഞ്ഞതും ഞാൻ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ അവളെ തന്നെ നോക്കി, "സോറി,, ഞാൻ ഒന്നും അറിയാതെ,," "എന്തിനാ സോറി, നമ്മുടെ മനസ്സിലുളള വിഷമം മറ്റൊരാളോട് ഷെയർ ചെയ്യുമ്പോ പകുതി കുറയും എന്നല്ലേ,,"

അവള് ചിരിയോടെ പറഞ്ഞതും ഞാൻ അവളെ കെട്ടിപ്പിടിച്ചു, പാവം എത്ര സങ്കടപ്പെടുന്നുണ്ടാവും ഒത്തിരി ഇഷ്ടപ്പെട്ടിട്ട് അയാള് വെറെ ആളെ ആണ് സ്നേഹിക്കുന്നത് എന്ന് അറിയുമ്പോ സഹിക്കാൻ കഴിയോ,, "അല്ല റിയൂ,, ആലി പോയിട്ട് ഒരുപാട് സമയം ആയോ,, ഇത് വരെ കണ്ടില്ല, ," ഷാലൂന്റെ ചോദ്യം കേട്ടപ്പോഴാണ് ആലിയെ കുറിച്ച് ഓർമ്മ വന്നത്, ഷാലു വന്നിട്ട് തന്നെ ഒരുപാട് സമയം ആയി, അതിന് മുമ്പ് പോയതല്ലേ അവള്, എവിടെ എങ്കിലും വായീനോക്കി നിൽക്കുന്നുണ്ടാവും, "നീ ഇവിടെ ഇരിക്ക് ഷാലു ഞാനൊന്ന് നോക്കീട്ട് വരാം, ആരോടെങ്കിലും സംസാരിച്ച് നിൽക്കുന്നുണ്ടാവും" ഷാലൂനോട് പറഞ്ഞ് ഞാൻ പെട്ടെന്ന് തന്നെ വാഷ്റൂമിലേക്ക് നടന്നു, പക്ഷേ അവിടെ ഒന്നും അവളെ കണ്ടില്ല,, 'ഈ പെണ്ണ് പിന്നെ ഇത് എവിടെ പോയി ' "ആലി,,," അവളെ വിളിച്ച് അവിടെ ചുറ്റു ഭാഗത്തൊക്ക നോക്കി എങ്കിലും അവളെ കണ്ടില്ല, പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു, unknown number കണ്ടതും ഞാൻ സംശയത്തോടെ ഫോണെടുത്തു, മറു വശത്ത് നിന്ന് കേട്ടവാക്കുകൾ ഇടിത്തീ പോലെ എന്റെ നെഞ്ചിലേക്ക് തറച്ചു, എന്റെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണു,......തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story