My Dear Hubby- 2: ഭാഗം 34

my dear hubby two

രചന: Nishana

റിയു ആലിയെ തിരക്കി പോയതും ഷാലു അവളുടെ കയ്യിലുളള മോതിരത്തിൽ തലോടി, "എന്താ ഇക്കാ എന്റെ സ്നേഹം നിങ്ങൾ മനസ്സിലാക്കാത്തത്," ഒരു വിതുമ്പലോടെ അവൾ മോതിരമിട്ട കൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു, കുറച്ച് കഴിഞ്ഞതും അവളുടെ ഫോൺ റിങ് ചെയ്തത് കേട്ട് ഫോണെടുത്ത് നോക്കി, ആഷിയുടെ നമ്പർ കണ്ടതും ചിരിയോടെ കോളെടുത്തു,, "ആഷിക്കാ,, എവിടെ ഞാൻ ഒരുപാട് നേരമായി വെയ്റ്റ് ചെയ്യുന്നു" "ഞാൻ ഒത്തിരി വൈകും, നീ വല്ല ഓട്ടോയും വിളിച്ച് വീട്ടിലേക്ക് പൊക്കോളൂ,, " "വേണ്ട എത്ര വൈകിയാലും ഞാൻ ഇവിടെ കാത്തിരിക്കാം,," "നിന്നോടല്ലെ പറഞ്ഞത് പോകാൻ, എനിക്ക് വേണ്ടി ആരും വെയ്റ്റ് ചെയ്യണ്ട" ദേഷ്യത്തോടെ പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തതും ഷാലു മുഖം പൊത്തി പൊട്ടിക്കരഞ്ഞു, പിന്നെ ഇനിയും വെയ്റ്റ് ചെയ്തിട്ട് കാര്യമില്ല എന്ന് തോന്നിയതും കണ്ണ് തുടച്ച് ബാഗുമെടുത്ത് ഇറങ്ങി, റിയൂനോട് പറഞ്ഞിട്ട് പോകാമെന്ന് കരുതി അവൾ വാഷ്റൂമിലേക്ക് നടന്നു, പക്ഷേ അവിടെ ഒന്നും ആലിയെയും റിയൂനെയും കാണാത്തത് കൊണ്ട് അവര് എവിടെ പോയി എന്നും ചിന്തിച്ച് തിരിഞ്ഞ് നടക്കുന്നതിനിടയിലാണ് താഴെ വീണു കിടന്നിരുന്ന ഫോൺ കാണുന്നത്, ഒരു സംശയത്തോടെ അവൾ ആ ഫോണെടുത്ത് ഓൺ ചെയ്തതും ഡിസ്പ്ലേയിൽ അസിയുടെ നെഞ്ചിൽ കൈ വെച്ച് നിൽക്കുന്ന റിയൂന്റെ ഫോട്ടോ കണ്ടതും അവൾ ഞെട്ടലോടെ ചുറ്റും നോക്കി,

"റിയൂന്റെ ഫോൺ എങ്ങനെ ഇവിടെ,, എന്നിട്ട് അവളും ആലിയും എവിടെ പോയി, ?" ഷാലുവിന് ചെറിയ പേടി തോന്നി, അവള് ഒരു നിമിശം ഒന്ന് ആലോചിച്ച് നിന്നിട്ട് അവളുടെ പെട്ടെന്ന് ഫോണെടുത്ത് അസിയെ വിളിച്ച് കാര്യം പറഞ്ഞു, ●●●●●●●●●●●●●●●●●●●●●●○○● വൈകീട്ട് ഒരു ഇമ്പോർട്ടന്റ് മിറ്റിങ് ഉണ്ടായിരുന്നു, അത് കഴിഞ്ഞ് ഇറങ്ങിയപ്പോഴെക്ക് വിചാരിച്ചതിനേക്കാൾ കുറച്ച് വൈകിയിരുന്നു, റിയൂനോട് നേരത്തെ പറഞ്ഞിരുന്നു വൈകുമെന്ന് എങ്കിലും ഇത്രയും വൈകുമെന്ന് കരുതിയില്ല, ഞാൻ പെട്ടെന്ന് കാറെടുത്ത് കോളേജിലേക്ക് വിട്ടു, ഇടക്ക് റിയൂന്റെ ഫോണിലേക്ക് വിളിച്ച് നോക്കി എങ്കിലും പെണ്ണ് ഫോണെടുക്കുന്നില്ല, ആലിയുടെ ഫോണാണെങ്കിൽ ഓഫും, രണ്ടും കൂടി വല്ലയിടത്തും വായീനോക്കി നിൽക്കുന്നുണ്ടാവും, ഒരു ചിരിയോടെ ഞാൻ ഡ്രൈവിങ് ശ്രദ്ധിച്ചു, കുറച്ച് കഴിഞ്ഞതും കോള് വരുന്നത് കണ്ട് റിയു ആയിരിക്കുമെന്ന് കരുതി നോക്കിയപ്പോ ഷാലു ആണ്, ഇവള് എന്താ ഈ സമയത്ത്, ചെറിയ ഒരു സംശയത്തോടെ ഞാൻ ഫോണെടുത്തതും മറുവശത്ത് നിന്ന് അവൾ പറയുന്നത് കേട്ട് ഞാൻ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി, "ഷ,,ഷാലൂ,, നീ ,,എന്താ പറഞ്ഞത്, " "ഞാൻ പറഞ്ഞത് സത്യമാണ് അസിക്കാ,, ഞാൻ ഇവിടെ മുഴുവൻ നോക്കി അവരെ കാണുന്നില്ല,

ഫോൺ എനിക്ക് വാശ്റൂമിന് മുമ്പിൽ നിന്നാ കിട്ടിയത്," എന്നൊക്കെ അവള് പറയുന്നത് കേട്ടപ്പോ എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നടുങ്ങി, പിന്നെ പെട്ടെന്ന് ധൈര്യം സംഭരിച്ച് ഫുൾ സ്പീഡിൽ വണ്ടി ഓടിച്ച് കോളേജിലേക്ക് വിട്ടു, കോളേജ് ഗേറ്റ് കടന്നപ്പോഴെ കണ്ടു അവിടെ നിൽക്കുന്ന ഷാലുവിനെ, കൂടെ ഒന്ന് രണ്ട് പയ്യൻ മാരും ഉണ്ട്, എന്നെ കണ്ടതും അവര് എന്റെ അടുത്തേക്ക് ഓടി വന്നു, "അസിക്കാ,, ഞങ്ങള് ഇവിടെ മുഴുവൻ നോക്കി അവരെ കാണുന്നില്ല, " വിതുമ്പലോടെ അവള് പറയുന്നത് കേട്ട് ഞാൻ എന്റെ സമാധാനത്തിന് വേണ്ടി അവിടെ എല്ലാം ഒന്നൂടെ നോക്കി എങ്കിലും നിരാശ ആയിരുന്നു ഫലം, വീട്ടിലെക്കും റിയൂന്റെ വീട്ടിലേക്കും വിട്ടിലേക്കും ഒക്കെ വിളിച്ച് നോക്കി, അവിടെ ഒന്നും അവള് എത്തിയിട്ടില്ലാ എന്ന് അറിഞ്ഞു, ബാസിയെ വിളിച്ച് കാര്യം പറഞ്ഞ് നാജിയോട് അന്യേഷിക്കാൻ പറഞ്ഞു, പക്ഷേ അവള് നേരത്തെ വീട്ടിലെത്തി എന്നാണ് അറിഞ്ഞത്, കോളേജിനടുത്തുളള കടകളിലും ബസ്സ്റ്റോപ്പിലും ഒക്കെ അന്യേഷിച്ചെങ്കിലും ഫലമുണ്ടായില്ല, നിരാശയോടെ ഞാൻ തളർന്ന് വണ്ടിയിലേക്ക് കയറി സ്റ്റിയറിങ്ങിൽ തലവെച്ച് കിടന്നു, ●●●●●●●●●●●●●●●●●●●●●●●●●● കണ്ണിലേക്ക് വെളിച്ചം കുത്തിയപ്പോൾ പതിയെ കണ്ണ് തുറന്ന്, തലക്ക് വല്ലാത്ത ഭാരം പോലെ,

തലയിൽ കൈ വെച്ച് പതിയെ എണീറ്റ് ചുറ്റും നോക്കി, ഏതോ ഒരു മുറിയിലാണ്, കണ്ണടച്ച് നേരത്തേ നടന്നതൊക്കെ ഓർത്തെടുത്തു, ആലിയെ കിഡ്നാപ്പ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഒരു ഫോൺ വന്നു. അതിലൂടെ ആലിയുടെ കരച്ചിൽ കേട്ടപ്പോ തകർന്ന് പോയി, അവർ പറയുന്നയിടത്തേക്ക് ചെന്നാൽ ആലിയെ വെറുതെ വിടാമെന്ന് പറഞ്ഞതും മറുത്തൊന്നും ആലോചിക്കാതെ അവർ പറഞ്ഞതനുസരിച്ച് കോളേജിലെ ബാക്ക് സൈഡിലെ മതില് ചാടി പുറത്ത് ഇറങ്ങിയപ്പോ കണ്ടു നിർത്തിട്ട വാൻ, പേടിയോടെ അതിനടത്തേക്ക് നടന്നതും ഗുണ്ടകളെ പോലെ തോന്നിക്കുന്ന രണ്ട് പേർ വന്ന് മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തതും ബോധം മറഞ്ഞിരുന്നു, പിന്നെ ഇപ്പോഴാണ് ഉണരുന്നത്, പേടിയോടെ ചുറ്റും നോക്കി വേഗം തന്നെ വാതിലിനടുത്തേക്ക് ഓടിച്ചെന്ന് അത് തുറക്കാൻ നോക്കി, പക്ഷേ അത് ലോക്കായിരുന്നു, എന്ത് ചെയ്യുമെന്നറിയാതെ ഞാൻ പേടിയോടെ ചുറ്റും നോക്കി, ചെറിയ ഒരു ഇടുങ്ങിയ മുറിയാണ്, ഒരു കട്ടിലും ചെറിയ ഒരു ടേബിളും ചെയറും ഉണ്ട്, മുറിക്ക് അകത്ത് തന്നെ ബാത്റൂമും ഉണ്ട്, എങ്ങനെ ഇവിടുന്ന് രക്ഷപ്പെടും, ആരാ എന്നെ പിടിച്ചോണ്ട് വന്നത്, ആലി അവൾക്ക് പ്രശ്ണമൊന്നും ഉണ്ടാവില്ലല്ലോ,, എങ്ങനെയാ ഇപ്പൊ അറിയാ,, പേടിയോടെ ഞാൻ കഴുത്തിലുളള മഹറിൽ മുറുകെ പിടിച്ച് കലിപ്പൻ എന്നെ രക്ഷിക്കുമെന്നുളള വിശ്വാസത്തോടെ ചുവരിലേക്ക് ചാരി നിലത്തേക്കിരുന്നു, ●●●●●●●●●●●●●●●●●●●●●●●●●●●●●

റിയും ആലിയും മിസ്സായിട്ട് രണ്ട് ദിവസം കഴിഞ്ഞു, ഇത് വരെയും അവരെ കുറിച്ച് ഒരു വിവരവും ഇല്ല, പോലിസിൽ പരാതി കൊടുത്തെങ്കിലും പ്രയോചമില്ല, എന്ത് ചെയ്യണമെന്നോ എവിടെ പോയി അന്യേഷിക്കണമെന്നോ അറിയാതെ ഞങ്ങൾ ഇല്ലാവരും തളർന്നു, ഈ രണ്ട് ദിവസവും ഊണും ഉറക്കവുമില്ലാതെ അലയുകയായിരുന്നു, കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് ഞാൻ എന്റെ തൊട്ടടുത്ത് ഇരിക്കുന്ന നൗഷൂനെ നോക്കി, അവന്റെ അവസ്ഥയും അത് തന്നെ,, റാഫിയും ബാസിയും കൂടെ തന്നെ ഉണ്ട്, കണ്ണടച്ച് ചെയറിലേക്ക് ചാഞ്ഞു, റിയുവിന്റെയും ആലിയുടെയും ഓർമ്മകൾ കൺമുന്നിലൂടെ മിന്നിമറഞ്ഞു, "നിങ്ങൾ രണ്ട് പേരും ഇങ്ങനെ തളർന്നിരുന്നാൽ എങ്ങനെയാ കാര്യങ്ങൾ നമുക്കു അവരെ കണ്ടെത്തേണ്ടെ,, നിങ്ങളെ വിശ്വസിച്ച് അവർ കാത്തിരിക്കുന്നുണ്ടാവില്ലെ,," റാഫിയുടെ ചോദ്യം കേട്ട് നിറഞ്ഞമിഴികളോടെ ഞാൻ അവനെ നോക്കി, "എവിടെ ചെന്നാ ഇനി അന്യേഷിക്കേണ്ടത്, രണ്ട് ദിവസമായി ഇത് വരെ ഒരു ചെറിയ ക്ലൂ പോലും ഇല്ല, " "അതൊക്കെ എനിക്ക് അറിയാം, നിങ്ങള് തളർന്നാൽ നിങ്ങളെ വീട്ടിലുളളവരെ ഒക്കെ ആര് ആശ്വസിപ്പിക്കും,? " ഞാൻ ഒന്നും മിണ്ടാതെ തലക്ക് കൈ കൊടുത്ത് കിടന്നു, എവിടെ ആയിരിക്കും അവർ,? എന്തായിരിക്കും അവരുടെ അവസ്ഥ,? എങ്ങനെ അവരുടെ അടുത്ത് എത്തും?....തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story