My Dear Hubby- 2: ഭാഗം 35

my dear hubby two

രചന: Nishana

 ( ഷാലു ) "ആഹാ എന്താ ഇപ്പൊ ഇങ്ങോട്ടൊക്കെ വരാൻ തോന്നിയത്, എൻഗേജ്മെന്റ് കഴിഞ്ഞതിൽ പിന്നെ നിന്നെ ഈ ഭാഗത്തേക്കെ കണ്ടിട്ടില്ലല്ലോ,, ഞങ്ങളെ ഒക്കെ മറന്ന് പോയോ നീ,," രാവിലെ ആഷിക്കാന്റെ കൂടെ കോളേജിലേക്ക് പോകാമെന്ന് കരുതി ഇക്കാന്റെ വീട്ടിലെക്ക് ചെന്നപ്പോഴുളള മാമീടെ പരാതിയാണ്, ആഷിക്കാക്ക് ഈ മാരേജിന് താൽപര്യമില്ലെന്ന് എന്നോട് പറഞ്ഞതിന് ശേഷം പിന്നെ എന്തോ ഇങ്ങോട്ട് വരാൻ തീരെ താൽപര്യമില്ലായിരുന്നു, അതിന് മുമ്പ് വരെ ദിവസവും രണ്ട് നേരം ഇവിടെ കയറി ഇറങ്ങിയിരുന്നു, അതാ ഈ പരിഭവം, ഞാൻ മാമിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തു, അതോടെ പരിഭവം മറന്ന് മാമി എന്റെ കവിളിലും മുത്തം തന്നു, "സോറി മാമി, കല്ല്യാണത്തിന് മുമ്പ് ഇവിടെ ഇങ്ങനെ കയറി ഇറങ്ങുന്നത് നാട്ടുകാർ കണ്ടാൽ എന്താ പറയാ,, " "നാട്ടുകാർ എന്ത് പറഞ്ഞാലും നമുക്ക് എന്താ അതിനൊന്നും ചെവി കൊടുക്കണ്ട,, ഏതായാലും ആഷിയോട് പറഞ്ഞ് നിന്നെ എത്രയും പെട്ടെന്ന് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം,," എന്റെ കവിളിൽ തലോടി മാമി പറഞ്ഞതും ഞാൻ ചെറുതായി ചിരിച്ച് കൊടുത്തു, "നീ വാ,, ഞാൻ നിനക്ക് ഇഷ്ടപ്പെട്ട ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കീട്ടുണ്ട്, ഇന്ന് ഇനി എന്തായാലും അത് കഴിച്ചിട്ട് പോയാൽ മതി, " "എന്നാൽ ഞാൻ ആഷിക്കാനെയും വിളിക്കാം,, നമുക്ക് ഒന്നിച്ച് കഴിക്കാം,," മാമിയോട് പറഞ്ഞ് ഞാൻ ആഷിക്കാന്റെ മുറിയിലേക്ക് നടന്നു, ○○○○○○○○○○○○○○○○○○○○○○○○

"Whaaaaaat,, നീ എന്താ പറഞ്ഞത്, റിയൂനെ നീയാണ് കിഡ്നാപ്പ് ചെയ്തതെന്നോ,, എന്നിട്ട് നീ അത് ഇപ്പോഴാണോ വിളിച്ച് പറയുന്നത്,," "പറയാൻ പറ്റിയ ഒരു സാഹചര്യമായിരുന്നില്ല, ഒരു അവസരം കിട്ടയപ്പൊ അവളെ വിട്ടു കളയാൻ തോന്നിയില്ല " "ഡാ,, പക്ഷേ ആരെങ്കിലും അറിഞ്ഞാൽ പ്രശ്ണമാവില്ലെ എനിക്ക് എന്തോ പേടി തോന്നുന്നു,," "നിനക്ക് വേണ്ടിയാ ഞാൻ ഇത്രയും റിസ്ക്ക് എടുത്തത്, എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ,, നിനക്ക് അവളോടുളള ഇഷ്ടം സത്യമാണെന്നാ കരുതിയത്,, നിനക്ക് വേണ്ട എങ്കിൽ പിന്നെ എനിക്ക് എന്തിനാ,, ഞാൻ അവളെ വിട്ടയക്കാം പോരെ,, " "സോറി ഡാ,, ഞാൻ പെട്ടെന്ന് കേട്ട ടെൻഷനിൻ പറഞ്ഞതാ,, നിനക്ക് അറിയുന്നതല്ലെ എനിക്ക് റിയൂനെ ജീവനാണെന്ന്,, നീ എനിക്ക് ലൊക്കേഷൻ അയക്ക് ഞാൻ വരാം,," ഫോൺ കട്ട് ചെയ്ത് ആഷി തിരിഞ്ഞതും വാതിലിനടുത്ത് നിറകണ്ണുകളൊടെ നിൽക്കുന്ന ഷാലുവിനെ കണ്ട് ഞെട്ടി, "നീ,, നീ എന്താ ഇവിടെ,," "നിങ്ങള് സ്നേഹികുന്ന ആ പെൺകുട്ടി അപ്പൊ റിയു ആണോ,? അവള് നിങ്ങളുടെ കസ്റ്റഡിയിലാണോ, ??," അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ആഷി മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ തുനിഞ്ഞതും ഷാലു അവനെ തടഞ്ഞ് വെച്ചു, "എന്റെ ചോദ്യങ്ങൾക്കുളള മറുപടി പറ ആഷിക്ക, നിങ്ങള് സ്നേഹിക്കുന്നത് റിയൂനെ ആണോ?"

വിതുമ്പലോടെ ആഷിയുടെ ഷർട്ടിൽ പിടി മുറുക്കി ദേഷ്യത്തോടെയും സങ്കടത്തോടെയും ഷാലു ചോദിച്ചതും ആഷി അവളുടെ കൈ തട്ടിമാറ്റി അവളുടെ കവിളിൽ കുത്തിപ്പിടിച്ചു, "അതെ ഞാൻ സ്നേഹിക്കന്നത് റിയൂനെ തന്നെ ആണ്, റിയൂ എന്നാൽ എനിക്ക് ഭ്രാന്താണ്, ഇന്നും ഇന്നലെയും തുടങ്ങിയ ഭ്രാന്ത് അല്ല രണ്ട് വർഷം ആയി, അവളുടെ പഠിപ്പ് കഴിഞ്ഞ് വീട്ടിൽ അവതരിപ്പിക്കാമെന്ന് കരുതി ഇരുന്നതാ എനിക്ക് പറ്റിയ വലിയ തെറ്റ്, അപ്പോഴേക്ക് ഇവിടെ എല്ലാവരൂടെ നിന്നെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കി, ഉമ്മയെയും ഉപ്പയേയും സമാധാനത്തിൽ കാര്യം പറഞ്ഞ് മനസ്സിലാക്കാമെന്ന് കരുതിയപ്പോഴേക്ക് അവളുടെ മാരേജ് അജാസുമായി ഫിക്സ് ചെയ്തു, ഒരു വിധം അജാസിനെ ഭീഷണിപ്പെടുത്തിയും മറ്റും ആ വിവാഹം മുടക്കിയപ്പോഴേക്ക് അസിയും എത്തി,, റിയൂന് വേണ്ടി അവനെ കൊല്ലാൻ വരെ ഞാൻ തുനിഞ്ഞതാ ഞാൻ,, പക്ഷേ അവന് ഒടുക്കത്തെ ആയുസ്സായിരുന്നു, ഇനി എന്തായാലും അവളെ ഞാൻ സ്വന്തമാക്കും, അതിന് തടസ്സം നിൽക്കുന്നത് ആരായാലും തീർത്തു കളയും ഞാൻ അത് നീ ആണെങ്കിൽ പോലും,"

ഷാലുവിനെ പിറകിലേക്ക് തളളി മാറ്റി ആഷി പുറത്തേക്ക് പോയതും അവന്റെ വായിൽ നിന്ന് കേട്ട വാക്കുകളാൽ അവൾ തളർന്ന് കട്ടിലിലേക്ക് ഇരുന്നു, "ഇന്നല്ലെങ്കിൽ നാളെ എന്റെ സ്നേഹം മനസ്സിലാക്കുമെന്ന് കരുതിയ ഞാനാ വിഢി, ആ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ഞാൻ ഉണ്ടാവുമെന്ന് കരുതി, പക്ഷേ,,, ആ മനസ്സിൽ മുഴുവൻ റിയു ആയിരുന്നെന്ന് അറിഞ്ഞില്ല, പക്ഷേ അവളുടെ മനസ്സിൽ അസിക്ക മാത്രമെ ഒളളൂ,, അസിക്ക എങ്ങാനും ഇതൊക്കെ അറിഞ്ഞാൽ,, ചിന്തിക്കാനെ വയ്യ, ആഷിക്ക എങ്ങാനും റിയൂനെ ഉപദ്രവിക്കോ,, അവള് സേഫായിരിക്കോ,, ഞാൻ ഇപ്പൊ എന്താ ചെയ്യാ,, എങ്ങനെ എങ്കിലും റിയൂനെ ആഷിക്കാന്റെ കയ്യിൽ നിന്ന് രക്ഷിച്ചെ പറ്റൂ,, " ആഷിയുടെ ബുളളറ്റിന്റെ ശബ്ദം കേട്ടതും ഷാലു കണ്ണുകൾ തുടച്ച് പെട്ടെന്ന് തന്നെ പുറത്തേക്ക് ഓടി,, അവൾ താഴെ എത്തിയപ്പോഴക്ക് അവൻ വണ്ടിയും കൊണ്ട് പോയിരുന്നു, "അവന് എന്താണാവോ ഇത്ര തിരക്ക്, കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞിട്ട് കേട്ടില്ല, മോള് വാ നമുക്ക് കഴിക്കാം,," ഷാലൂന്റെ കൈ പിടിച്ച് ആഷിയുടെ ഉമ്മ പറഞ്ഞതും അവള് തിരക്കുണ്ടെന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങി ഒരു ഓട്ടോ പിടിച്ച് ആഷിയുടെ വണ്ടിയെ ഫോളോ ചെയ്തു, ●●●●●●●●●●●●●●●●●●●●●●●●

ഇവിടെ വന്നിട്ട് ഇപ്പൊ രണ്ട് ദിവസമായി, നേരത്തിനുളള ഭക്ഷണം ഒരു ഗുണ്ട കൊണ്ട് തരും, അങ്ങേര് പറഞ്ഞപ്പോഴാ രണ്ട് ദിവസം ആയി എന്ന് തന്നെ അറിയുന്നത്,, ഇത് വരെ ഭക്ഷണം തരുന്ന ഗുണ്ട അല്ലാതെ വേറെ ആരും ഇങ്ങോട്ട് വന്നിട്ടില്ല, ആദ്യമൊക്കെ ദയങ്കര പേടിയായിരുന്നു , ഇപ്പൊ പേടിയൊക്കെ മാറി എങ്കിലും ചെറിയ ടെൻഷൻ ഉണ്ട്, എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് അറിയാത്തത് കൊണ്ട്, എന്നാലും എനിക്ക് അറിയാം എന്റെ കലിപ്പൻ എന്നെ ഇവിടുന്ന് രക്ഷപ്പെടുത്തുമെന്ന്, ഇവിടെ എന്റർ ടൈമിന് ഫോണും ടിവിയും ഒന്നും ഇല്ലാത്തതാണ് വലിയ പ്രശ്ണം, ഫുൾ ടൈം ഉറക്കമാണെന്നെ,, ആലിയുടെ അവസ്ഥ എന്താണോ എന്തോ? , ആരോ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ഞാൻ ചെറിയ പേടിയോടെ അങ്ങോട്ട് നോക്കി, അകത്തേക്ക് വരുന്ന ആളെ കണ്ടതും ഞാൻ ഞെട്ടലോടെ അയാളെ തന്നെ നോക്കി, 'പൂച്ചക്കണ്ണൻ,,' ഇവനാണോ എന്റെ കിഡ്നാപ്പ് ചെയ്തത്, പക്ഷേ എന്തിന്, അവൻ ചെറു ചിരിയോടെ എന്റെ അടുത്തേക്ക് വന്ന് ചെയറെടുത്ത് എന്റെ മുന്നിൽവന്ന് ഇരുന്നു, "എന്താ റിയൂ ഇങ്ങനെ മിഴിച്ച് നോക്കുന്നത്,, എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ,," എന്നും ചോദിച്ച് രാക്ഷസനെ പോലെ അവൻ അട്ടഹസിക്കാൻ തുടങ്ങി, എല്ലാ ഗുഡകളുടെയും സ്ഥിരം ഭാവം,

എന്നാലും ഇവൻ എന്തിനാ എന്നെ കിഡ്നാപ്പ് ചെയ്തത്, ഇനി ഞാൻ ഇവനെ വായീനോക്കീട്ട് ആവോ,, "നീ എന്താ ചിന്തിക്കുന്നത്, ഞാൻ നിന്നെ എന്തിനാ തട്ടിക്കൊണ്ട് വന്നതെന്ന് ആണോ" അവന്റെ ചോദ്യം കേട്ട് ഞാൻ അതെ എന്ന് തലയാട്ടിയതും വീണ്ടും തുടങ്ങി അട്ടഹാസം, പിന്നെ ഈ അട്ടഹാസം ഒക്കെ കേട്ടാൽ ഞാൻ പേടിക്കും എന്ന് കരുതിയോ,, ഇതിലും നന്നായി എന്റെ കലിപ്പൻ അട്ടഹസിക്കാറുണ്ട് പിന്നെ അല്ലെ നീ, കലിപ്പന്റെ അട്ടഹാസത്തിന് മുൻമ്പിൽ ഇവൻ വെറും ഉറുമ്പ്, ഞാൻ അവനെ നോക്കി പുഛിച്ച് മുഖം തിരിച്ചു, എങ്കിലും ഇടം കണ്ണിട്ട് വായീനോക്കാൻ മറന്നില്ല, ചുമ്മാ ഒരു ദർശന സുഖം, "നിന്നെ ഞാൻ ഇവിടെ കൊണ്ട് വന്നത് വെറെ ഒരാൾക്ക് വേണ്ടിയാ,, അവന് നീ എന്നാൽ ജീവനാണെന്ന്, " പുഛത്തോടെയുളള അവന്റെ സംസാരം കേട്ട് ഞാൻ വായും പൊളിച്ച് കണ്ണുംമിഴിച്ച് ഇരുന്നു, പടച്ചോനെ അതാരാണാവോ ഞാൻ അറിയാത്ത ആ കാമുകൻ, ശ്ശൊ എനിക്കും ഫാൻ സോ,, "അവൻ വന്നാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും, " "അപ്പൊ ആലിയോ,,? അവള് എവിടെ,?"

എന്ന് ഞാൻ ചോദിച്ചതും അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി, അവന്റെ കോപ്പിലെ ചിരി കേട്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്, "താൻ അതികം അട്ടഹസിക്കെണ്ടടാ പൂച്ചക്കണ്ണാ,, എന്റെ കലിപ്പൻ വരുന്നത് വരെ ഉണ്ടാവൂ ഈ അട്ടഹാസം,," പുഛഭാവത്തോടെ ഞാൻ പറഞ്ഞതും അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി, ഓഹ് ഇവനെ ഞാനിന്ന് വല്ലതും ചെയ്യും, "നിന്റെ കലിപ്പൻ ഇപ്പൊ ചിറകില്ലാത്ത പക്ഷിയെ പോലെ മോങ്ങിക്കൊണ്ടിരിക്കുന്നുണ്ടാവും, അവൻ ഒരിക്കലും നിന്നെ കണ്ടത്തില്ല," "അമിത വിശ്വാസം നല്ലതല്ല" ഞാനും വിട്ട് കൊടുത്തില്ല, "കാണാം നമുക്ക്, " "കാണണം" അവന്റെ അതെ ടോണിൽ ഞാൻ മറുപടി കൊടുത്തതും അവൻ എന്നെ നോക്കി പല്ല് കടിച്ച് തുറിച്ച് നോക്കി പുറത്തേക്ക് പോയി, പ്യാവം തോറ്റ് പോകുമോ എന്ന പേടി കൊണ്ട് പേടിച്ചോടിയതാ,, പൂച്ചക്കണ്ണന്റെ വാലും മുറിഞ്ഞുളള പോക്ക് കണ്ട് ഞാൻ ബെഡിൽ കുത്തി മറിഞ്ഞ് തുളളിച്ചാടിയതും ആരോ വീണ്ടും വാതിൽ തുറക്കുന്നത് കേട്ട് ഇനി ആരാണെന്നുളള ഭാവത്തോടെ ഞാൻ അങ്ങോട്ട് നോക്കി, ...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story