My Dear Hubby- 2: ഭാഗം 36

my dear hubby two

രചന: Nishana

"ആഷി സാർ " വാതിലിനടുത്ത് നിൽക്കുന്ന സാറിനെ കണ്ട് ഞാൻ ഞെട്ടലോടെ ബെഡിൽ നിന്ന് ഇറങ്ങി വിശ്വാസം വരാതെ കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി, അതെ സാറ് തന്നെ, ഇങ്ങേര് എന്താ ഇവിടെ,, എന്നെ ഈ ഗുണ്ടകളുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താൻ വന്നതാവോ,,? ഞാൻ സാറിനെ തന്നെ സൂക്ഷിച്ച് നോക്കി, ഇപ്പൊ അങ്ങേരുടെ മുഖത്ത് ദേഷ്യവും പുഛവും ഇല്ല, പകരം തിരിച്ചറിയാൻ കഴിയാത്ത വെറെ എന്തോ ഒരു വികാരമാണ്, സാറ് എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ കയ്യിൽ പിടിച്ചു, "റിയൂ,, നീ ഓക്കെ അല്ലെ,, കുഴപ്പമൊന്നും ഇല്ലല്ലോ,," എന്ന് സാർ ചോദിച്ചതും ഞാൻ ഇല്ലെന്ന് തലയാട്ടി, പെട്ടെന്ന് സാർ എന്റെ ഷോൾഡറിൽ പിടിച്ച് എന്നെ ബെഡിലേക്ക് ഇരുത്തി എന്റെ കൈ പൊതിഞ്ഞ് പിടിച്ചു, ഞാൻ സംശയത്തോടെ എന്റെ കയ്യിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി, "റിയൂ,, ഞാൻ നിന്നോട് ഒരു കഥ പറയട്ടേ,," എന്ന് അയാൾ സോഫ്റ്റായി ചോദിക്കുന്നത് കേട്ട് ഞാൻ പെട്ടെന്ന് തന്നെ വേണമെന്ന് തലയാട്ടി, പ്രേത കഥ മതി,,എന്ന് പറയണമെന്നുണ്ട്, പിന്നെ രാത്രി അത് ഓർത്ത് പേടിച്ചാലോ എന്ന് കരുതി മിണ്ടിയില്ല, "ഒരു രണ്ട് വർഷം മുമ്പ്,,, ഞാനും എന്റെ ഫ്രണ്ട്സും കൂടി ബൈക്കിൽ ചെത്തിപ്പൊളിച്ച് പോകുന്നതിനിടയിൽ മഴ പെയ്തു,

നനയാതിരിക്കാൻ ബൈക്ക് ഒതുക്കി അടുത്ത് കണ്ട ഒരു ബസ്സ്റ്റോപ്പിലേക്ക് ഞങ്ങൾ കയറി, അപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്, മഴത്തുളളികളെ തട്ടിത്തെറുപ്പിച്ചും കൂടെയുളളവരുടെ മുഖത്തേക്ക് വെളളം തെറിപ്പിച്ചും പൊട്ടിച്ചിരിക്കുന്ന അവളിൽ എന്റെ മിഴികൾ ഉടക്കി, ഒരു വൈറ്റ് ചുരിദാറായിരുന്നു വേഷം, കാറ്റിൽ പാറിപ്പറക്കുന്ന മുടികളും മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുളളികളും അവളുടെ മൊഞ്ച് കൂട്ടി, മഴമാറിയതും അവളും കൂട്ടുകാരികളും മഴയിൽ കെട്ടിനിൽക്കുന്ന വെളളം തെറിപ്പിച്ചും മരച്ചില്ലകൾ പിടിച്ച് കുലുക്കിയും മറ്റ് കുസൃതി കാണിച്ചും നടന്നകന്നു, " എന്നും പറഞ്ഞ് അയാൾ എന്റെ മുഖത്തേക്ക് നോക്കിയതും ഇയാളിത് ഏത് സിനിമയിലെ കഥയാ പറയുന്നതെന്ന് ആലോചിച്ച് ഞാൻ അയാളെ ഉറ്റു നോക്കി, "കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ അവളെ വീണ്ടും കണ്ടു ബീച്ചിൽ വെച്ച് കുറെ കുട്ടികളോടൊപ്പം കളിക്കായിരുന്നു അവൾ, തിര വരുമ്പോൾ നനയാതിരിക്കാൻ ഓടിപ്പോകുകയും തിര തിരിച്ച് പോകുമ്പോൾ കൈ കൊട്ടി പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അവളെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു,

അവളറിയാതെ അവളുടെ ഓരോ ഭാവവും ഞാൻ എന്റെ ഫോണിലേക്ക് പകർത്തി, പിന്നീട് അങ്ങോട്ട് അവളെ കുറിച്ച് അന്യേഷിക്കലായിരുന്നു പണി,, അവസാനം കൂട്ടുകാരുടെ സഹായത്തോടെ ഞാൻ അവളുടെ ഊരും പേരും എല്ലാം മനസ്സിലാക്കി, ഒരു ജോലി സങ്കടിപ്പിച്ച് അവളെ എന്റെ മഹറിന്റെ അവകാശിയായി കൂടെ കൂട്ടണമെന്ന് കരുതി ഞാൻ കാത്തിരുന്നു, പക്ഷേ അതിനിടയിൽ അവളുടെ വീട്ടുകാർ അവളുടെ വിവാഹം ഉറപ്പിച്ചു, പലതവണ ഞാൻ അവളുമായി വിവാഹ മുറപ്പിച്ച പയ്യനെ വിളിച്ച് പിന്മാറാൻ പറഞ്ഞു, പക്ഷേ അയാളതൊന്നും കേട്ടതെ ഇല്ല, അവസാനം അയാളുടെ വീട്ടിലേക്ക് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി, അത് ഏറ്റു, അയാൾ ആ വിവാഹത്തിൽ നിന്ന് പിന്മാറി, എന്നാൽ പിറ്റേന്ന് ഞാൻ കേട്ട വാർത്ത, " എന്റെ കൈ പിടിച്ച് ഞെരിച്ച് വല്ലാത്തൊരു ഭാവത്തോടെ പല്ലിറുമ്പി കണ്ണ് ചുവപ്പിച്ച് അയാൾ എന്റെ മുഖത്തേക്ക് നോക്കി, അയാൾ പറഞ്ഞ കഥകളൊക്കെ കേട്ടപ്പോൾ എനിക്ക് ഓര്‍മ വന്നത് അജൂക്ക പറഞ്ഞ കാര്യങ്ങളായിരുന്നു, 'അ,,,, അപ്പൊ സാറ് പറയുന്ന ആ പെൺകുട്ടി ഞാൻ ആണോ,' "അവളെ വെറെ ഒരുത്തൻ നിക്കാഹ് ചെയ്തു എന്ന് കേട്ടപ്പോ എനിക്ക് അവനെ കൊല്ലാനാണ് തോന്നിയത്,

നീ പറ എന്റെ പെണ്ണിനെ മാരേജ് ചെയ്ത ആ പന്ന **** മോനെ ഞാൻ വെറുതെ വിടണോ,,?, അങ്ങനെ സ്നേഹിച്ച പെൺകുട്ടിയെ വിട്ടു കൊടുക്കാനുളള വിശാല മനസ്സൊന്നും എനിക്ക് ഇല്ല, " എന്റെ മുഖത്തേക്ക് ഉറ്റു നോക്കി അയാൾ പറഞ്ഞതും എന്റെ കണ്ണ് നിറഞ്ഞു, "നീ കരയല്ലേ റിയൂ,, ഇനി നമ്മളെ പിരിക്കാൻ ആരും വരില്ല, നമുക്ക് പോകാം എങ്ങോട്ടെങ്കിലും, ആരും നമ്മളെ കണ്ടെത്താത്തയിടത്തേക്ക്, നീ വരില്ലേ എന്റെ കൂടെ, " എന്റെ കവിളിൽ കൈ വെച്ച് അയാൾ ചോദിച്ചതും ഞാൻ ദേഷ്യത്തോടെ അയാളെ കൈകൾ തട്ടിമാറ്റി, "ഞാൻ എന്റെ കലിപ്പന്റെ പെണ്ണാ,, നിനക്ക് അറിയോ,, നീ എന്നെ സ്നേഹിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി ഞാൻ എന്റെ കലിപ്പനെ സ്നേഹിക്കന്നുണ്ട് ഓൻ എന്നേയും, ഇതൊന്നും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, കാരണം നിനക്കൊന്നും സ്നേഹത്തിന്റെ വില അറിയില്ല, അറിയുമായിരുന്നെങ്കിൽ നീ ആ പാവം ഷാലുവിന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കില്ലായിരുന്നു, എനിക്ക് ഉറപ്പുണ്ട് എന്റെ കലിപ്പൻ ഇവിടെ വരും, എന്നെ നിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തും നോക്കി ഇരുന്നോ നീ,, " എന്റെ മഹറിൽ പിടിച്ച് ഞാൻ പറഞ്ഞതും അയാൾ ദേഷ്യത്തോടെ എന്റെ കവിളിൽ കുത്തിപ്പിടിച്ചു,

"എന്താടി നിനക്ക് ഇത്ര ഉറപ്പ് അവൻ ഇവിടെ വരില്ല, അഥവാ വന്നാൽ അവനിവിടുന്ന് ജീവനോടെ തിരിച്ച് പോകില്ല, പിന്നെ ഈ ചെയിൻ,, നിനക്ക് അറിയോ,, ഇത് നിന്റെ കഴുത്തിൽ കിടക്കുന്നത് കാണുമ്പോ എനിക്ക് വരുന്ന ദേഷ്യം എത്രയാണെന്ന് നിനക്ക് അറിയോ,, ഇത് കഴുത്തിൽ കിടക്കുന്നത് കൊണ്ട് അല്ലെ നീ അവനെ സ്നേഹിക്കുന്നത് ഇനി ഇത് നിനക്ക് വേണ്ട, " എന്റെ മഹറിൽ പിടിച്ച് വലിച്ചോണ്ട് അയാൾ പറഞ്ഞതും ഞാൻ ദേഷ്യത്തോടെ അയാളുടെ മുഖത്തേക്ക് ആഞ്ഞ് അടിച്ചു, "നിനക്ക് ഇത് വെറും ചെയിൻ ആയിരിക്കും പക്ഷേ എനിക്ക് ഇത് എന്റെ ജീവനാണ്, ഇത് എന്നിൽ നിന്ന് വേർപെടുന്ന നിമിഷം ഈ റിയു പിന്നെ ജീവനോടെ ഉണ്ടാവില്ല, " അയാൾക്ക് നേരെ കത്തുന്ന കണ്ണുകളൊടെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞതും അയാൾ ഒരു നിമിഷം തറഞ്ഞു നിന്നു, പിന്നെ ദേഷ്യത്തോടെ എന്റെ നേരെ വരാൾ തുനിഞ്ഞതും പുറത്ത് നിന്ന് എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ട് എന്നെ രൂക്ഷമായി നോക്കി പുറത്തേക്ക് ഓടി, അയാൾക്ക് പിറകെ ഓടിച്ചെന്ന അവിടത്തെ കാഴ്ച്ച കണ്ട് തറഞ്ഞ് നിന്നു, ഒരു സൈഡിൽ ആലിയുടെ കഴുത്തിന് പിടിച്ച് ഒരു ഗുണ്ടയും മറു സൈഡിൽ ആ പൂച്ചക്കണ്ണന്റെ കയ്യിൽ കിടന്ന് കുതറുന്ന ഷാലുവും,

ഞാൻ സാറിനെ തളളിമാറ്റി ഓടിച്ചെന്ന് നിലത്ത് കിടന്ന ഒരു പലകയെടുത്ത് ആലിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച ഗുണ്ടയുടെ തലയിൽ ആഞ്ഞ് അടിച്ചു, അയാൾ ആലിയുടെ കഴുത്തിലെ പിടി വിട്ട് തലയിൽ കൈ വെച്ച് നിലത്തേക്കിരുന്നതും ഞാൻ ഓടിച്ചെന്ന് ആഞ്ഞ് ശ്വാസമെടുക്കുന്ന ആലിയെ ചേർത്ത് പിടിച്ച് ആ ഗുണ്ടയെ രൂക്ഷമായി നോക്കി, ●●●●●●●●●●●●●●●●●●●●●●●●●● ഷാലു ആഷിക്കാനെ ഫോളോ ചെയ്ത് ഞാൻ എത്തിയത് ചുറ്റും മരങ്ങളും കാടും തിങ്ങി നിൽക്കുന്ന സ്ഥലത്തായിരുന്നു, ഒരു മനുഷ്യക്കുഞ്ഞ് പോലും അവിടെ ഇല്ല, ഓട്ടോകാരന് പൈസ കൊടുത്ത് ഞാൻ മുന്നോട്ട് നടന്നു, കുറച്ച് ദൂരം നടന്നപ്പോഴെക്ക് ഒരു വീട് കണ്ടു, അതിന്റെ മുറ്റത്ത് ആഷിക്കാന്റെ ബുളളറ്റും വേറെ ഒന്ന് രണ്ട് കാറും ഉണ്ട്, ഞാൻ പെട്ടന്ന് തന്നെ ഫോണെടുത്ത് അസിക്കാക്ക് ലൊക്കേഷൻ സെറ്റ് ചെയ്ത് റിയൂനെ കണ്ടെത്തി എന്നും പെട്ടന്ന് വരണമെന്നും മെസ്സേജ് ചെയ്തു, പതിയെ പമ്മി പമ്മി വീടിനടുത്തേക്ക് നടന്നു, അതിന് മുമ്പിൽ രണ്ട് ഗുണ്ടകൾ കാവൽ ഉണ്ട്, അപ്പൊ ആ വഴി പോകാൻ പറ്റില്ല, പിറക് വശത്തൂടെ പോയിനോക്കാം,, ഞാൻ പിറക് ഭാഗത്തേക്ക് നടന്നു,, ...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story