My Dear Hubby- 2: ഭാഗം 37

my dear hubby two

രചന: Nishana

ആരോ വരുന്ന ശബ്ദം കേട്ട് ഞാൻ ഒരു മരത്തിന്റെ മറവിൽ നിന്ന് പതിരെ തലയിട്ട് നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി, ഷാഫി,, ഇവൻ എന്താ ഇവിടെ, അപ്പൊ ഇവനും കൂടി ചേര്‍ന്ന് ആണോ റിയൂനെ കിഡ്നാപ്പ് ചെയ്തത്, ആഷിക്കാന്റെ കസിൻ ആണ് ഷാഫി, ഞെട്ടലോടെ ഞാൻ അവനെ തന്നെ നോക്കി നിന്നു, അവൻ ആരേയോ ഫോണിൽ വിളിക്കുകയാണ്, ഞാൻ അവൻ എന്താ സംസാരിക്കുന്നത് എന്ന് അറിയാൻ ചെവി കൂർപ്പിച്ച് നിന്നു, "ആഹ് ഉപ്പാ,, കാര്യങ്ങളൊക്കെ നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ ആണ് മുന്നോട്ട് പോകുന്നത്, ഇനി എത്രയും പെട്ടെന്ന് ആഷിയോട് പറഞ്ഞ് റിയൂനെ ഇവിടുന്ന് മാറ്റണം, പിന്നെ ആലി, അവളുടെ കാര്യം ഞാൻ ഏറ്റു, പെങ്ങളെയും ഭാര്യയെയും അന്യേഷിച്ച് നടക്കുന്ന അസിയുടെ മുമ്പിലേക്ക് പിച്ചിച്ചീന്തിയ അവന്റെ അനിയത്തിയുടെ ബോഡി നമ്മൾ എറിഞ്ഞ് കൊടുക്കും, അതോടെ അവൻ തകരും, അത് കണ്ട് നമുക്ക് ആസ്വദിക്കണം, അന്ന് ഉപ്പാനെ ജയിലിലേക്ക് അയച്ചപ്പോഴുളള അവന്റെ മുഖത്തെ ആ പുഛം ഓർക്കുമ്പോഴൊക്കെ അവനോടുളള ദേഷ്യം കൂടി വരാ,, തകരണം അവൻ ഭാര്യയെയും അനിയത്തിയെയും നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമാവണം" "..........."

"ഏയ് അതോർത്ത് ഉപ്പ പേടിക്കണ്ട, അഥവാ ആരെങ്കിലും എന്തെങ്കിലും കണ്ട് പിടിച്ചാൽ തന്നെ എല്ലാം ആഷിയുടെ തലയിൽ കെട്ടിവെച്ച് നമ്മൾ മുങ്ങും, ഹഹഹഹ പാവം അവന് അറിയില്ലല്ലോ അവന്റെ സ്നേഹം നമ്മൾ മുതലെടുത്തതാണെന്ന്, അവനോട് എനിക്ക് ചെറിയ ഒരു പ്രതികാരവും ഉണ്ട്, ഷാലു അവളോട് അവന് ചെറിയ ചായ്വ് ഉണ്ടായിരുന്നു, എനിക്ക് അവളെ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് പാവം വിട്ട് തന്നതാ,, ഭാഗ്യത്തിന് അതിനിടയിൽ റിയൂനെ അവൻ ഇഷ്ടപ്പെട്ടു ആ ഇഷ്ടത്തിന് ഞാൻ വെളളവും വളവും ഇട്ട് കൊടുത്ത് വളർത്തി, അത് കൊണ്ട് അസിക്കെതിരെ കളിക്കാൻ റിയൂനെ ഉപയോഗിക്കാൻ പറ്റി, പിന്നെ ഷാലു, അവളെ ഞാൻ കെട്ടും അതുവഴി അവളും അവളുടെ കോടിക്കണക്കിന് സ്വത്തും എനിക്ക് സ്വന്തം, " ഷാഫി പറയുന്ന കാര്യങ്ങൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ച് നിന്നു, അവൻ ഇത്രയും തരം താഴ്ന്നവനാണെന്ന് ഞാൻ സ്വനത്തിൽ പോലും ചിന്തിച്ചിട്ടില്ല, എന്നാലും ഇവനും അസിക്കയും തമ്മിലുളള പ്രോബ്ലം എന്താവും, നിനക്ക് എന്നെ നിക്കാഹ് ചെയ്യണം അല്ലെ,, ശരിയാക്കിതരാടാ പട്ടി നിന്നെ ഞാൻ, നിന്റെ തലമണ്ട ഞാൻ തല്ലി പൊളിക്കും, "ശരി ഉപ്പാ,, ഞാൻ പിന്നെ വിളിക്കാം,,"

ഫോൺ കട്ട് ചെയ്ത് അവൻ പിറക് വശത്തെ ഡോറിലൂടെ അകത്തേക്ക് പോകുന്നത് കണ്ട് ഞാനും അവന്റെ പിറകെ പമ്മി പമ്മി അകത്തേക്ക് കയറി, ചുറ്റും മരങ്ങളായത് കൊണ്ടാവും അകത്ത് അതികം വെളിച്ചമില്ല, ഓരോ ചുവടും സൂക്ഷിച്ച് വെച്ച് ഹാള് പോലെയുളള ഭാഗത്ത് എത്തി, അവിടുന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോ കണ്ടു ഹാളിന്റെ ഒരു ഭാഗത്തായി ഇരിക്കുന്ന ഗുണ്ടയെ, ആള് തിരിഞ്ഞ് ഇരുന്ന് ഫോണിൽ കളിക്കുകയാണ്, ഹാളിൽ നിന്നും നാല് മുറിയിലേക്കുളള വാതിലുകൾ ഉണ്ട്, എന്റെ ഊഹം ശരിയാണെങ്കിൽ ഈ നാല് മുറിയിൽ ഏതിലെങ്കിലും റിയും ആലിയും ഉണ്ടാവും, പെട്ടെന്ന് ആരോ അകത്തേക്ക് വരുന്ന ശബ്ദം കേട്ടതും ഞാൻ തൊട്ടടുത്തുളള പുറത്തേക്ക് ലോക്ക് ചെയ്ത വാതിൽ തുറന്ന് അതിനകത്തേക്ക് കയറി വാതിലിൽ ചാരി നിന്നു, ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്, അത് കൊണ്ട് തന്നെ അനങ്ങാതെ അങ്ങനെ നിന്നു, എന്റെ പിറകിൽ നിന്ന് ആരുടെയോ മൂളക്കം കേട്ടതും ഞാനൊന്ന് തിരിഞ്ഞ് നോക്കി, ചെറിയ വെളിച്ചത്തിൽ ആരോ ചെയറിൽ ഇരിക്കുന്നത് പോലെ തോന്നി ഞാൻ ഫോണിൽ ഫ്ലാഷ് അടിച്ച് നോക്കി, ആലിയായിരുന്നു അത്, അവളെ ചെയറിൽ കെട്ടിയിട്ടിരിക്കുകയാണ്,

ഞാൻ ഓടിച്ചെന്ന് അവളുടെ കയ്യിലെയും കാലിലെയും കെട്ടുകളൊക്കെ അഴിച്ച് കൊടുത്തതും അവള് കരഞ്ഞ് കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു, "ഏയ് ആലി കരയല്ലേ,, പേടിക്കണ്ട നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെടണം, അതിന് മുമ്പ് റിയുവിനെയും കണ്ടെത്തണം," "പ,, പക്ഷേ എങ്ങനെ,,," "എന്തെങ്കിലും വഴി ഉണ്ടാകും, നീ വാ,," ഞാൻ അവളുടെ കൈ പിടിച്ച് പതുക്കെ വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി പതിയെ പുറത്തേക്ക് നടന്നു, ഞങ്ങള് രണ്ടും പതുക്കെ നടക്കുന്നതിനിടയിൽ ആലിയുടെ കൈ തട്ടി അവിടെ ഉണ്ടായിരുന്ന കാർബോഡ് പെട്ടി മുഴുവൻ വീണു, അതിന്റെ ശബ്ദം കേട്ട് എല്ലാവരൂടെ അകത്തേക്ക് വന്നു, ആലിയുടെ കൂടെ എന്നെ കണ്ട ഷാഫി ഞെട്ടലോടെ എന്നെ നോക്കി, പിന്നെ ദേഷ്യത്തോടെ എന്റെ നേരെ വന്നു, അപ്പോഴേക്ക് ഒരു ഗുണ്ട ആലിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു, അവളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞ എന്നെ ഷാഫിയും പിടിച്ച് വെച്ചു, പക്ഷേ കറക്റ്റ് സയത്ത് റിയു വന്നത് കൊണ്ട് ആലി രക്ഷപ്പെട്ടു, ●●●●●●●●●●●●●●●●●●●●●●●●●●●

ആലിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന റിയൂനെ കണ്ട് ഷാഫി ദേഷ്യത്തോടെ അവളുടെ നേരെ ചെന്നതും ഷാലു അവന്റെ മുന്നിലേക്ക് കയറി നിന്ന് അവനെ തളളിമാറ്റി ആഷിയെ നോക്കി, അവൻ അപ്പോൾ ഷാലുവിനെ അവിടെ കണ്ട ഷോക്കിലായിരുന്നു, "ഡി,, നീ എങ്ങനെയാ ഇവിടെ എത്തിയത്, മാറി നിൽക്കെടി എന്റെ മുമ്പിൽ നിന്ന്, " ഷാലുവിന്റെ നേരെ ചീറി വരുന്ന ഷാഫിക്ക് റിയു ഒരു ചവിട്ട് കൊടുത്ത് അവന്റെ തലമുടി പിടിച്ച് വലിച്ചു, "പൂച്ചക്കണ്ണൻ തെണ്ടി, നീ ഞങ്ങളെ കിഡ്നാപ്പ് ചെയ്യും അല്ലേ ടാ,, പട്ടി," കലിപ്പ് മാറാതെ അവള് അവനെ പിച്ചാനും മാന്താനും കടിക്കാനു തുടങ്ങി, ദേഷ്യം വന്ന ഷാഫി റിയൂനെ ഊക്കോടെ തളളിമാറ്റിയതും അടുത്തുളള ടേബിളിൽ തലയിടിച്ച് നെറ്റി ചെറുതായി മുറിഞ്ഞു, അത് കണ്ട് ആഷി ഓടിവന്ന് അവളെ പിടിച്ചതും റിയു ബാക്കിയുളള ദേഷ്യം അവന്റെ നേരെ തീർക്കാൻ തുടങ്ങി, ഷാഫി അവിടെയുളള ഗുണ്ടകളോട് അവളെ പിടിക്കാൻ പറഞ്ഞതും അവർ അവളെ രണ്ട് കയ്യിലും പിടിച്ച് പൊക്കി എടുത്തു,

കിട്ടിയ അവസരം പാഴാക്കാതെ റിയു ഷാഫിയുടെ നെഞ്ചിന് രണ്ട് കാല് വെച്ച് ചവിട്ടി ഗുണ്ടകളുടെ കയ്യിൽ കിടന്ന് പിടഞ്ഞു, ആ ഗുണ്ടകൾ അവളെ അടുത്തുളള മുറിയിലേക്ക് കൊണ്ട് പോകുന്നത് കണ്ട് ആലി റിയു നേരത്തേ ആ ഗുണ്ടയെ തല്ലാൻ എടുത്ത പലക എടുത്ത് അതിൽ ഒരു ഗുണ്ടയുടെ നടുപുറത്തിട്ട് രണ്ടെണ്ണം കൊടുത്തു, അയാൾ വേദന കൊണ്ട് റിയുവിന്റെ കയ്യിലെ പിടി വിട്ടു, പാവം ഗുണ്ടച്ചേട്ടൻ ആ തടി മാത്രമേ ഒള്ളൂ,, പവറില്ല, മറ്റേ ആളെ ഒതുക്കാൻ നമ്മുടെ റിയൂന്റെ ആയുധമായ മൂർച്ചയുളള പല്ല് തന്നെ ധാരാളം, രണ്ട് നേരം പല്ല് തേക്കുന്നതിന്റെ ഗുണം,😆 ●●●●●●●●●●●●●●○●●●●○●●●●●● ഒരു വിധത്തിൽ ഞാനും ആലിയും ആ രണ്ട് ഗുണ്ടകളെയും മുറിയിലേക്ക് തളളിയിട്ട് വാതിലടച്ചു, ഇനി രണ്ട് ഗുണ്ടകളും ആഷിസാറും പൂച്ചക്കണ്ണനും ഉണ്ട്, ഇവരെ ഇനി എങ്ങനെ ഒതുക്കും എന്ന ഭാവത്തോടെ ഞാൻ ആലിയെയും അവള് എന്നേയും നോക്കി, "ഡാ,," പെട്ടന്ന് ഷാലുവിന്റെ അർച്ച കേട്ട് ഞങ്ങൾ അവളെ നോക്കിയപ്പോ അവള് പൂച്ചക്കണ്ണനെ തല്ലുകയും പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്നുണ്ട്, "നിനക്ക് എന്നെ നിക്കാഹ് ചെയ്ത് എന്റെ പേരിലുളള സ്വത്ത് മുഴുവൻ സ്വന്തമാക്കണം അല്ലെടാ പട്ടി,," അവള് പറയുന്നത് കേട്ട് ഞങ്ങൾ കണ്ണും മിഴിച്ച് നിന്നു, അപ്പൊഴെക്ക് ദേഷ്യം വന്ന പൂച്ചക്കണ്ണൻ ഷാലൂന്റെ കൈ രണ്ടും പിടിച്ച് അവളുടെ മുഖം അടക്കി ഒന്ന് കൊടുത്തു, അടിയുടെ ശക്തിയിൽ വേച്ച് വിഴാൻ പോയ അവളെ ആഷി സാറ് വീഴാതെ പിടിച്ചു,...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story