My Dear Hubby- 2: ഭാഗം 38

my dear hubby two

രചന: Nishana

"ഡാ,," പെട്ടന്ന് ഷാലുവിന്റെ അർച്ച കേട്ട് ഞങ്ങൾ അവളെ നോക്കിയപ്പോ അവള് പൂച്ചക്കണ്ണനെ തല്ലുകയും പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യുന്നുണ്ട്, "നിനക്ക് എന്നെ നിക്കാഹ് ചെയ്ത് എന്റെ പേരിലുളള സ്വത്ത് മുഴുവൻ സ്വന്തമാക്കണം അല്ലെടാ പട്ടി,," അവള് പറയുന്നത് കേട്ട് ഞങ്ങൾ കണ്ണും മിഴിച്ച് നിന്നു, അപ്പൊഴെക്ക് ദേഷ്യം വന്ന പൂച്ചക്കണ്ണൻ ഷാലൂന്റെ കൈ രണ്ടും പിടിച്ച് അവളുടെ മുഖം അടക്കി ഒന്ന് കൊടുത്തു, അടിയുടെ ശക്തിയിൽ വേച്ച് വിഴാൻ പോയ അവളെ ആഷി സാറ് വീഴാതെ പിടിച്ചു, സാർ അവളെ നേരെ നിർത്തി പൂച്ചക്കണ്ണനെ രൂക്ഷമായി നോക്കി, "നീ എന്താ ഷാഫി ഈ കാണിക്കുന്നത്, നീ എന്തിനാ ഇവളെ അടിച്ചത്?" "അവള് എന്താ കാണിച്ചതെന്ന് നീ കണ്ടതല്ലെ,, എന്റെ പ്ലാൻ മുഴുവൻ നശിപ്പിച്ച് കളഞ്ഞതും പോരാ എന്നെ ഉപദ്രവിക്കാ,, അല്ല ഞാൻ ഇവളെ തല്ലിയാൽ നിനക്ക് എന്താ,, ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ ഇവള്, അപ്പൊ ഞാൻ അവളെ തല്ലുകയും തലോടുകയും ഒക്കെ ചെയ്യും, നിനക്ക് അതിൽ തലയിടാൻ അവകാശം ഇല്ല ആഷി, " "എന്ന് നീ മാത്രം അങ് തീരുമാനിച്ചാൽ മതിയോ,,? എങ്ങാനും നിന്റെ കഴുത്തിൽ വീഴാനുളള സാഹചര്യം ഉണ്ടായാൽ അന്ന് ഈ ഷാലു ജീവനൊടുക്കും, ആഷിക്കാന്റെ അല്ലാതെ വെറെ ആരുടെയും മുമ്പിൽ ഞാൻ തല കുനിക്കില്ല," വീറോടെ പറയുന്ന ഷാലു വിനെ ഞാൻ അത്ഭുതത്തോടെ നോക്കി, അവളുടെ സ്നേഹം സത്യമായിട്ടും ആഷിസാർ എന്താ അത് മനസ്സിലാക്കാത്തത്,,

"ഷാലു,, നിന്നോട് ഞാൻ പല തവണ പറഞഞതാണ് എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല എന്ന്, നിനക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലേ,, തിരിച്ച് കിട്ടില്ല എന്ന് അറിഞ്ഞിട്ടും എന്തിനാ നീ വീണ്ടും വീണ്ടും എന്റെ പിറകെ നടക്കുന്നത്, " "ഈ ചോദ്യം ഞാൻ ആഷിക്കാനോട് തിരിച്ച് ചോദിക്കട്ടേ,, റിയൂന്റെ വിവാഹം കഴിഞ്ഞതാണെന്ന് അറിഞ്ഞിട്ടും അവള് സ്നേഹിക്കുന്നത് അസിക്കാനെ ആണെന്ന് ഉറപ്പായിട്ടും എന്തിനാ അവളുടെ പിറകെ നടക്കുന്നത്, " ഷാലുവിന്റെ ചോദ്യത്തിന് മുമ്പിൽ ഒന്നും മിണ്ടാതെ സാർ തലതാഴ്ത്തി നിന്നു, "ആഷിക്കാക്ക് അറിയോ അവര് പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്, എന്തിനാ അവരുടെ ജീവിതത്തിൽ കരിനിഴൽ പോലെ പിറകെ നടക്കുന്നത്, ആഷിക്ക റിയൂനെ സ്നേഹിച്ച കാര്യം അവൾക്ക് അറിയില്ല, പക്ഷേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് നിങ്ങൾക്ക് നേരത്തെ അറിയുമായിരുന്നില്ലേ,, എന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ചു, ഞാൻ ഒരിക്കലും എന്നെ തിരിച്ചു സ്നേഹിക്കണമെന്ന് പറഞ്ഞ് നിങ്ങളുടെ പിറകെ വരില്ല, പക്ഷേ ഒരു അപേക്ഷ ഉണ്ട് വിട്ട് കൊടുക്കണം റിയൂനെ അസിക്കാക്ക് എന്റെ അപേക്ഷ ആണ്, ഇനിയും തെറ്റ് ചെയ്യല്ലേ ആഷിക്ക,," സാറിന്റെ കാലിലേക്ക് വീണ് ഷാലു പറഞ്ഞു, അയാൾ ഒന്നും മിണ്ടാതെ മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ച് നിന്നു,

എന്റെ കയ്യിൽ മുറുകെ പിടിച്ച ആലിയുടെ കൈ എടുത്ത് മാറ്റി ഞാൻ സാറിന്റെ അടുത്തേക്ക് നടന്നു, സാറിന്റെ കാലിൽ പിടിച്ച് പൊട്ടിക്കരയുന്ന ഷാലുവിനെ പിടിച്ച് എണീപ്പിച്ച് ഞാൻ അവളുടെ കണ്ണ് തുടച്ച് കൊടുത്തു, "ഷാലു പറഞ്ഞത് പോലെ നിങ്ങള് എന്നെ സ്നേഹിച്ചതും എന്റെ പിറകെ നടന്നതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നു എങ്കിലും ഞാൻ ആ സ്നേഹം തളളിക്കളയുക തന്നെ ചെയ്യൂ,, കാരണം എന്റെ മനസ്സിൽ അന്നും ഇന്നും എന്നും എന്റെ കലിപ്പൻ മാത്രമേ ഒള്ളൂ,, എനിക്ക് എന്റെ കലിപ്പനോടുളള സ്നേഹം മനസ്സിലായത് തന്നെ അജൂക്കയുമായിട്ടുളള എന്റെ വിവാഹം ഉറപ്പിച്ചപ്പോഴാണ്, തുറന്ന് പറയാൻ പേടിയായിരുന്നു, തിരിച്ച് എന്നോട് അതെ സ്നേഹം ഇല്ലെങ്കിലുണ്ടല്ലോ എന്ന് കരുതി. എപ്പോഴും വഴക്കിടുന്നത് ദേഷ്യം കൊണ്ടാണെന്ന് കരുതി, പക്ഷേ ഞങ്ങൾ രണ്ട് പേരും പരസ്പരം വഴക്കിട്ടതും അടിയുണ്ടാക്കിയും ഒക്കെ സ്നേഹം കൊണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി, ഒരു കണക്കിന് ഞങ്ങളെ ഒന്നിപ്പിച്ചത് സാറ് തന്നെ ആണ്, അജൂക്ക പിന്മാറിയത് കൊണ്ട് ആണ് എനിക്ക് എന്റെ കലിപ്പനെ കിട്ടിയത്, അതിന് ഒത്തിരി നന്ദി ഉണ്ട്, " കൈ കൂപ്പി ഞാൻ പറഞ്ഞതും സാറ് നിറ കണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു,

ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി തിരിഞ്ഞപ്പോഴാണ് വാതിലിനടുത്ത് നിറകണ്ണുകളൊടെ പുഞ്ചിരിച്ച് നിൽക്കുന്ന കലിപ്പനെ കാണുന്നത്, വിശ്വാസം വരാതെ വിടർന്ന കണ്ണുകളോടെ ഞാൻ കലിപ്പനെ നോക്കി, ഓൻ രണ്ട് കയ്യും വിടർത്തി കാണിച്ചതും ഞാൻ സന്തോഷത്തോടെ ഓന്റെ അടുത്തേക്ക് ഓടിപ്പോകാൻ തുനിഞ്ഞതും ആരോ എന്റെ കൈ പിടിച്ച് വലിച്ച് കഴുത്തിൽ കത്തി വെച്ചു, ●●●●●●●●●●●●●●●●●○●●●●●●●●● കോളേജിലെ cctv വിശ്വൽസ് കണ്ടാൽ എന്തെങ്കിലും സൂചന കിട്ടിയാലോ എന്ന് കരുതി അത് ചെക്ക് ചെയ്തപ്പോഴാണ് ആലിയെ ആരോ മുഖം പോത്തി കോളേജിന് പിറക് വശത്തേക്ക് കൊണ്ട് പോകുന്നത് അതിൽ കണ്ടത്, അൽപ സമയത്തിന് ശേഷം റിയുവും അതെ വഴിയിലൂടെ ഓടിപ്പോകുന്നത് കണ്ടു, അത്രയും വിശ്വൽസ് മാത്രമേ അതിൽ ഉണ്ടായിരുന്നൊളളൂ,, ആലിയെ പിടിച്ചോണ്ട് പോയ ആളുടെ മുഖവും വൃക്തമല്ല, ഇനി എന്ത് ചെയ്യുമെന്നറിയാതെ ഞങ്ങൾ നാല് പേരും ടെൻഷനോടെ അവിടുന്ന് ഇറങ്ങി, ഡ്രൈവ് ചെയ്യുന്നതിനിടയിലാണൂ ഷാലൂന്റെ മെസ്സേജ് വന്നത്, ഒരു സംശയത്തോടെ എടുത്ത് നോക്കിയതും ഞാൻ ഞെട്ടി പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിര്‍ത്തി, നൗഷു എന്താണെന്ന് ചോദിച്ചതും ഞാൻ അവർക്ക് മെസ്സേജ് കാണിച്ച് കൊടുത്തു, "എടാ ഇത് വിശ്വസിക്കാൻ പറ്റോ,,

എന്തെങ്കിലും ട്രാപ് ആകുമോ,,?" റാഫി "ഏയ് ഷാലു അങ്ങനെ ഒന്നും ചെയ്യില്ല, ഏതായാലും ഞാൻ അവൾക്കൊന്ന് വിളിച്ച് നോക്കട്ടെ,," ഷാലുവിന് വിളിച്ച് നോക്കി എങ്കിലും സുച്ച്ഓഫ് ആയിരുന്നു, അവസാനം വരുന്നത് വരട്ടെ എന്നും പറഞ്ഞ് രണ്ടും കൽപ്പിച്ച് ഞങ്ങൾ അങ്ങോട്ട് തിരിച്ചു, വിജനമായ ചുറ്റും മരങ്ങളും കാടുകളുമുളള ഒരു സ്ഥലത്താണ് ഞങ്ങൾ എത്തി പെട്ടത്, അവിടുന്ന് കുറച്ച് ഉളളിലേക്ക് ഒരു വീട് കണ്ടതും അതിന് കുറച്ച് മാറി വണ്ടി നിര്‍ത്തി ഞങ്ങൾ പതുക്കെ ആ വീടിന് അടുത്തേക്ക് നടന്നു, പുറത്ത് തന്നെ ഗുണ്ടകളെ പോലെ തോന്നിക്കുന്ന രണ്ട് പേർ ഉണ്ടായിരുന്നു, ഞങ്ങളെ കണ്ടതും അവര് രണ്ടും ഞങ്ങളുടെ നേരെ വന്നു, അവന്മാരെ റാഫിയും ബാസിയും നോക്കിക്കോളാമെന്ന് പറഞ്ഞപ്പോ ഞാനും നൗഷും പതുക്കെ അകത്തേക്ക് കടന്നു, പെട്ടെന്ന് അകത്ത് നിന്ന് റിയൂന്റെ ശബ്ദം കേട്ടതും ഞങ്ങൾ അങ്ങോട്ട് ഓടി ചെന്നു, റിയു പറയുന്ന ഓരോ വാക്കുകളും കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി, സന്തോഷം കൊണ്ട് കരയണോ ചിരിക്കണോ എന്നറിയാൻ പറ്റാത്ത അവസ്ഥ, റിയു പിറകിലേക്ക് തിരിഞ്ഞതും എന്നെ കണ്ട് ഞെട്ടി, അവളുടെ കണ്ണുകൾ വികസിക്കുന്നതും മുഖത്ത് സന്തോഷം വിടരുന്നതും നോക്കി ഞാൻ നിന്നു, ഞാൻ രണ്ട് കൈകളും വിടർത്തി കാണിച്ചതും എന്റെ അടുത്തേക്ക് ഓടി വരാൻ തുനിഞ്ഞ അവളെ ആരോ പിടിച്ച് വലിച്ച് അവളുടെ കഴുത്തിൽ കത്തി വെച്ചു, ഒരു ഞെട്ടലോടെ അവളുടെ കഴുത്തിൽ കത്തി വെച്ച ആളെ ഞാൻ നോക്കി, 'ഷാഫി,,'

അപ്പോ അവനായിരുന്നോ റിയൂനെയും ആലിയെയും കിഡ്നാപ്പ് ചെയ്തത്, "എന്താ അസീ നീ അവിടെ തന്നെ നിൽക്കുന്നത്, വാ വന്ന് നിന്റെ പെണ്ണിനെ രക്ഷിക്ക്,," പരിഹാസത്തോടെയുളള അവന്റെ സംസാരം കേട്ട് ദേഷ്യത്തോടെ ഞാൻ അവന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും അവൻ കത്തി ഒന്നൂടെ റിയൂന്റെ കഴുത്തിലേക്ക് അടുപ്പിച്ചു, "ഷാഫി വേണ്ട, നിനക്ക് ദേഷ്യം എന്നോട് അല്ലേ,, അത് എന്നോട് തീർത്താൽ മതി, ഒന്നും അറിയാത്ത അവളെ വെറുതെ വിട്ടേക്ക്," "എന്താടാ നിനക്ക് പൊളളുന്നുണ്ടോ,, നീ കാരണം നീ ഒറ്റ ഒരാൾ കാരണം ആണ് ഒരു തെറ്റും ചെയ്യാത്ത എന്റെ ഉമ്മ മരിച്ചത്, അറിയോ നിനക്ക് ?" ദേഷ്യത്തോടെ അവൻ പറയുന്നത് കേട്ട് ഞാൻ ഒന്നും മനസ്സിലാവാതെ അവനെ തന്നെ ഉറ്റ് നോക്കി, "ഓർമ്മ ഇല്ലെ നിനക്ക് ഒരു തെറ്റും ചെയ്യാത്ത എന്റെ ഉപ്പാന്റെ തലയിൽ കോടികൾ തിരുമറി നടത്തി എന്നും പറഞ്ഞ് കളളക്കേസ് ഉണ്ടാക്കി ആ പാവത്തിനെ ജയിലിലേക്ക് അയച്ചത്, ആ വാര്‍ത്ത കേട്ട് തളർന്ന് വീണതാ എന്റെ ഉമ്മ, ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്ക് ഞങ്ങളെ വിട്ടു പോയി, " ഒരു കിതപ്പോടെ പറഞ്ഞ് നിർത്തി അവൻ എന്നെ നോക്കി, "നമുക്ക് പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോഴുളള വേദന നീ അറിയണം, ഇവളിലൂടെ,,"

റിയൂന്റെ കഴുത്തിലേക്ക് കത്തി ചേര്‍ത്ത് പിടിച്ച് അവൻ പറഞ്ഞു, അവളുടെ കഴുത്തിൽ നിന്നും ചെറുതായി ചോര പൊടിയുന്നുണ്ട്, "ഷാഫി നീ വിചാരിക്കുന്നത് പോലെ തെറ്റ് ചെയ്തത് ഞാൻ അല്ല നിന്റെ ഉപ്പ ആണ്, ഓഫീസിൽ കോടികൾ തിരുമറി നടത്തിയതിനാണ് അദ്ധേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്, " എന്ന് ഞാൻ പറഞ്ഞതും അവൻ പുഛത്തോടെ ചുണ്ട് കോട്ടി ചിരിച്ചു, റിയൂനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് അറിയാതെ ഞാൻ നൗഷൂനെ നോക്കി, അവൻ എനിക്ക് കണ്ണ് കാണിച്ച് തിരിഞ്ഞ് നോക്കെന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞ് നോക്കി, ഷാഫിയെ കൈ ബലമായി പിടിച്ചു വെക്കാന്‍ ശ്രമിക്കുന്ന ആഷിയെ കണ്ടതും ഞാൻ ഓടിച്ചെന്ന് റിയൂനെ അവന്റെ അടുത്ത് നിന്ന് മാറ്റി നിര്‍ത്തി അവന്റെ നെഞ്ചിനിട്ട് ഒരു ചവിട്ട് കൊടുത്തു, പിറകിലേക്ക് മലർന്ന് വീണ അവൻ ഒന്ന് തല കുടഞ്ഞ് ചാടി എണീറ്റ് എന്റെ നേരെ പഞ്ച് ചെയ്തതും ഞാൻ തലയൊന്ന് ചെരിച്ച് അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു,

ഒന്ന് വേച്ച് പോയി അവൻ വീണ്ടും എന്റെ നെരെ കൈ ഉയര്‍ത്തി വന്നു, ഞാൻ അവന്റെ കൈ രണ്ടും ലോക്ക് ചെയ്ത് പിടിച്ച് തിരിച്ചതും അവൻ അലറി വിളിച്ച് നിലത്തേക്ക് ഇരുന്നു, അപ്പോഴേക്ക് റാഫിയും ബാസിയും നൗഷുവും എത്തി, പിന്നെ അവര് തമ്മിലായി ഇടപാട്, അവനെയും ഗുണ്ടകളെയും ഒരു മുറിയിൽ പൂട്ടി ഞങ്ങൾ പോലീസ് വിളിച്ച് പറഞ്ഞു, സന്തോഷത്തോടെ ഞാൻ റിയൂന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി,, പെട്ടെന്ന് പിറകിൽ നിന്ന് അസീ,, എന്ന അലർച്ച കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പൊ എന്റെ നേരെ കത്തിയുമായിവരുന്ന ഷാഫിയുടെ ഉപ്പാനെ ആണ് കണ്ടത്, അയാൾ കത്തിയുമായി എന്റെ അടുത്ത് എത്തിയതും ഞാൻ റിയൂനെ തളളിമാറ്റി, അപ്പോഴേക്ക് അയാൾ കത്തി എന്റെ നേര്‍ക്ക് നീട്ടി കുത്തിയിരുന്നു, "അസിക്കാ,,,,," ...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story