My Dear Hubby- 2: ഭാഗം 39

my dear hubby two

രചന: Nishana

"അസിക്കാ,," "ആഷിക്കാ,,," റിയൂന്റെയും ഷാലുവിന്റെയും അലർച്ച കേട്ടതും ഞെട്ടലോടെ കണ്ണ് തുറന്ന് നോക്കിയപ്പോ എന്റെ തൊട്ട് മുൻമ്പിൽ നിൽക്കുന്ന ആഷിയെ ആണ് കണ്ടത്, അവന്റെ തൊട്ടടുത്തായി വലിച്ച് ഊരി കത്തിയുമായി ഷാഫിയുടെ ഉപ്പയും, അപ്പോഴാണ് മനസ്സിലായത് അയാൾ എന്നെ കുത്താൻ വന്ന സമയത്ത് ആഷി എന്റെ മുമ്പിൽ വന്ന് നിന്നതാണെന്ന്, വേച്ച് വീഴാൻ പോയ ആഷിയെ ഞാൻ താങ്ങി പിടിച്ചു, അപ്പോഴേക്ക് പോലീസ് അകത്തേക്ക് വന്ന് അയാളെ പിടിച്ചോണ്ട് പോയി, "ആഷി,," അവന്റെ കവിളിൽ ഞാൻ തട്ടി വിളിച്ചതും കലങ്ങിയ കണ്ണുകളോടെ അവൻ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു, പക്ഷേ പെട്ടെന്ന് തന്നെ വേദന കൊണ്ട് മുഖം ചുളിഞ്ഞു, "ആഷി പേടിക്കേണ്ട ഒന്നും ഇല്ല, നമുക്ക് പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ പോകാം,, " "സ,,, സോറി അസി,, ഞാൻ നിന്നെ,,, പലതവണ കൊല്ലാൻ ശ്രമിച്ചിരുന്നു.. റിയൂനോടുളള,, ഇഷ്ടം കൊണ്ട്,, പറ്റിപ്പോയതാ,,, ക്ഷ,,മിക്കണം,,," എന്റെ കൈ പിടിച്ച് അവൻ പറഞ്ഞു, "ക്ഷമ ചോതിക്കാനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ട് ഇപ്പൊ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം,, റാഫി വണ്ടി എടുക്ക്" റാഫി വണ്ടി എടുത്തതും ഞാനും നൗഷുവും ചേര്‍ന്ന് ആഷിയെ വണ്ടിയിലേക്ക് കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു, ●●●●●●●●●●●●●●●●●●●●●●●●●

കലിപ്പനും കാക്കുവും ചേര്‍ന്ന് സാറിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതും ബാസിക്ക മറ്റൊരു കാറുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു, ഞാനും ആലിയും കരഞ്ഞ് കൊണ്ട് നിൽക്കുന്ന ഷാലുവിനെ പിടിച്ച് വണ്ടിയിലേക്ക് കയറ്റി, അരമണിക്കൂറ് കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി, അപ്പോഴേക്ക് സാറിനെ icu വിലേക്ക് മാറ്റിയിരുന്നു, ഞങ്ങൾ icu വിന് മുമ്പിൽ വെയ്റ്റ് ചെയ്ത് നിൽക്കുന്നതിനിടയിൽ സാറിന്റെ ഉമ്മയും ഉപ്പയും ഷാലൂന്റെ ഉമ്മയും ഉപ്പയും വന്നു, കരഞ്ഞ് കൊണ്ട് നിൽക്കുന്ന അവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾ ഒത്തിരി കഷ്ടപ്പെട്ടു, അതിനിടയിൽ കലിപ്പനും ഷാലുവും എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു, •••••••• അൽപ സമയത്തിന് ശേഷം ഡോക്ടർ വന്നു, മുറിവ് അത്ര ആഴത്തിലുളളതല്ല എങ്കിലും ബ്ലഡ് കുറച്ച് അതികം പോയിട്ടുണ്ടെന്നും പറഞ്ഞു, നാളെ രാവിലെ മുറിയിലേക്ക് മാറ്റും എല്ലാവരൂടെ ഇവിടെ കൂടി നിൽക്കേണ്ടതില്ല എന്നും പറഞ്ഞപ്പോ സാറിന്റെ ഉപ്പയും ഷാലൂന്റെ ഉപ്പയും ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു, കലിപ്പനും കാക്കുവും ഒക്കെ നിൽക്കാം എന്ന് പറഞ്ഞെങ്കിലും അവര് സമ്മതിച്ചില്ല,

ഞങ്ങള് അവരോട് പിന്നീട് വരാമെന്ന് പറഞ്ഞ് ഇറങ്ങി, വീട്ടിൽ എത്തിയതും പഞ്ചസാരയിൽ ഉറുമ്പ് പൊതിയുന്നത് പോലെ എല്ലാവരൂടെ കരഞ്ഞ് കൊണ്ട് എന്നെയും ആലിയെയും പൊതിഞ്ഞു, ഞമ്മളെ ഉമ്മയും ഉപ്പയും മുത്തൂസും ഒക്കെ ഉണ്ട്, അവരെ ഒക്കെ ഒരു വിധം സമാധാനിപ്പിച്ച് തിരിഞ്ഞപ്പോഴാണ് ഞങ്ങളെ രണ്ട് പേരേയും നോക്കി കണ്ണ് നിറച്ച് നിൽക്കുന്ന നാഫിയെ കണ്ടത്, ഞാനും ആലിയും മുഖത്തോട് മുഖം നോക്കി രണ്ട് കയ്യും അവളുടെ നേരെ വിടർത്തിയതും നാഫി ഓടി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു, "എല്ലായിടത്തും നമ്മൾ ഒരുമിച്ച് ആയിരുന്നില്ലെ,, പിന്നെ എന്തിനാ എന്നെ കൂട്ടാതെ കിഡ്നാപ്പേഴ്സിന്റെ അടുത്തേക്ക് പോയത്" കരയുന്നതിനിടയിൽ അവൾ ചോദിക്കുന്നത് കേട്ട് ഞാനും ആലിയും പൊട്ടിച്ചിരിച്ചു, "അടുത്ത തവണ ആരെങ്കിലും കിഡ്നാപ്പ് ചെയ്താൽ തീർച്ചയായും ഞങ്ങള് നിന്നെ വിളിക്കാട്ടൊ,," അവളുടെ വയറിനിട്ട് ഇടിച്ച് ഞാൻ പറഞ്ഞതും അവള് കൊച്ചു കുട്ടികളെ പോലെ തലയാട്ടി വീണ്ടും ഞങ്ങളെ കെട്ടിപ്പിടിച്ചു, കുറച്ച് സമയം ഞങ്ങൾ എല്ലാവരും സംസാരിച്ച് ഇരുന്നു,

അതിനിടയിൽ ആഷിസാറിനെ കുറിച്ചും ഷാഫിയെ കുറിച്ച് എല്ലാം അവർക്കൊക്കെ വിവരിച്ച് കൊടുത്തു, ആഷിസാറിന് എന്നെ ഇഷ്ടമായിരുന്നൂന്ന് പറഞ്ഞപ്പോ ഞമ്മളെ ഉമ്മ പറയാ അങ്ങേരുടെ കണ്ണിന് കാര്യമായ പ്രശ്ണം ഉണ്ടെന്ന്, അത് കേട്ട് കളിയാക്കി ചിരിക്കാൻ ബാക്കിയുളളവരും, ഞാനും ആലിയും ഷാലുവും അവറ്റകളെ ഒക്കെ നേരിട്ടത് വല്യ കാര്യത്തിൽ വിവരിച്ചപ്പോ ഞങ്ങള് തളളിമറിച്ചതാണെന്നും പറഞ്ഞ് തെണ്ടി ബാസിക്ക കളിയാക്കി, അവസാനം അവരുടെ ഒക്കെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ഞാൻ ദേഷ്യത്തോടെ അവിടുന്ന് എണീറ്റ് മുറിയിലേക്ക് പോയി, ഇവിടെ വന്നിട്ട് ഈ സമയം വരെ കലിപ്പനെ ശരിക്കും കണ്ടില്ല, അതെങ്ങനെ ഇത്രയും സമയം എല്ലാം കൂടി പിടിച്ച് വെച്ചിരിക്കുകയായിരുന്നില്ലെ,, ഞാൻ ഫ്രഷായി വന്ന് ഒന്ന് കിടന്നു, ഗുണ്ടകളെ ഒക്കെ നേരിട്ടത് കൊണ്ട് ആവും നല്ല ക്ഷീണം😜, കിടന്നതും മയങ്ങിപ്പോയി. ••••••• ആരോ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്, എണീക്കാൻ നോക്കിയപ്പോ പറ്റുന്നില്ല, ആരുടെയോ കൈകൾ എന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ട്,

തിരിഞ്ഞ് നോക്കിയപ്പോ കണ്ടു എന്നെ ചുറ്റിപ്പിടിച്ച് കിടക്കുന്ന കലിപ്പനെ,, ആ മുഖത്ത് കണ്ണീരിന്റെ പാടുണ്ട്, കിടത്തം കണ്ടാൽ അറിയാം ഈ കഴിഞ്ഞ രണ്ട് ദിവസവും മര്യാദക്ക് ഉറങ്ങിയിട്ടില്ലെന്ന്, ഞാൻ ഓന്റെ നെറ്റിയിൽ ചുംബിച്ച് പതിയെ കൈകൾ എടുത്ത് മാറ്റി എണീറ്റ് വാതിൽ തുറന്നു, ഉമ്മയാണ് ഭക്ഷണം കഴിക്കാൻ വിളിച്ചതാ,,, ഉച്ചയ്ക്ക് വന്ന് കിടന്നതായാരുന്നു, ഇപ്പൊ രാത്രി ആയി, ഉമ്മാനോട് ഇപ്പൊ വരാമെന്നും പറഞ്ഞ് ഞാൻ കലിപ്പനെ വിളിച്ച് ഉണർത്തി ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞതും ഓൻ ഒന്നും മിണ്ടാതെ എന്നെ പിടിച്ച് ബെഡിലേക്ക് ഇട്ട് എന്റെ മുകളിൽ കൈ കുത്തി കിടന്നു, ഞാൻ എന്താണെന്ന് പുരികംപൊക്കി ചോദിച്ചപ്പോ രണ്ട് കണ്ണും അടച്ച് കാണിച്ച് ഒരു കുസൃതി ചിരിയോടെ ഓൻ എന്റെ ഇരു മിഴികളിലും അധരങ്ങൾ കൊണ്ട് തഴുകി മൂക്കിൻ തുമ്പിലൂടെ എന്റെ അധരങ്ങളെ ഓന്റെ അധരങ്ങളുമായി പൊതിഞ്ഞു, ഓന്റെ കൈകൾ എന്റെ ഇടുപ്പിൽ മുറുകിയതും ഞാൻ എന്റെ കൈകൾ അവന്റെ തോളിലൂടെ ചുറ്റിപ്പിടിച്ചു, രണ്ട് ദിവസത്തെ പരിഭവം ഉണ്ടായിരുന്നു ആ ചുംബനത്തിൽ,

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി എങ്കിലും പരസ്പരം വാശിയോടെ ഒരിക്കലും പിരിയില്ല എന്ന ഉറപ്പോടെ ചുംബിച്ച് കിതപ്പോടെ ഞങ്ങൾ അടർന്ന് മാറി, "I love you റിയൂ,, ലവ്യൂ സോമച്ച്,,😘" കവിളിൽ ഒരു മുത്തവും തന്ന് കലിപ്പൻ പറഞ്ഞതും ഞാൻ ഓന്റെ നെറ്റിയിൽ ചുംബിച്ച് ഓന്റെ നെഞ്ചിൽ തലവെച്ച് കിടന്നു, ഓന്റെ കൈകൾ എന്റെ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു, താഴെ നിന്ന് ഉമ്മ വിളിക്കുന്നത് കേട്ടതും എണീറ്റ് പരസ്പരം കൈ കോർത്ത് പിടിച്ച് ഞങ്ങൾ താഴെക്ക് നടന്നു, ••••• ഭക്ഷണം കഴിച്ച് എല്ലാവരൂടെ ഹാളിൽ സംസാരിച്ച് ഇരുന്നു, രണ്ട് വിവാഹവുമാണ് വിഷയം, കഴിയുന്നതും പെട്ടെന്ന് തന്നെ അവരുടെ വിവാഹം നടത്തണ മെന്ന് ഉമ്മൂസ് പറഞ്ഞപ്പോ എല്ലാവരും അതിനെ അനുകൂലിച്ചു, അതിനിടയിൽ ബാസിക്ക മൂപ്പരുടെയും നാജിയുടെയും കാര്യവും എടുത്തിട്ടു, ബാസിക്കാന്റെ ഉപ്പയെയും ഉമ്മയെയും കൂട്ടി ഒരു ദിവസം നാജിയുടെ വീട്ടിൽ പോകാമെന്ന് ഉമ്മൂസ് പറഞ്ഞു, പക്ഷേ വിവാഹം മൂപ്പർക്ക് ഉത്തരവാദിത്ത ബോധം വന്നിട്ടെ ഉണ്ടാവൂ എന്ന് പറഞ്ഞതും ആള് മുഖവും വീർപ്പിച്ച് എണീറ്റ് പോയി,

കുറച്ച് സമയം കൂടെ ഞങ്ങൾ സംസാരിച്ച് ഇരുന്നു, അതിനിടയിൽ കലിപ്പൻ എന്തോ മെയിൽ ചെക്ക് ചെയ്യാനുണ്ടെന്നും പറഞ്ഞ് മുറിയിലേക്ക് പോയി, പോകുന്നതിന് മുമ്പ് കണ്ണ് കൊണ്ട് എന്നോട് വരാൻ പറഞ്ഞെങ്കിലും ഇവരൊക്കെ എന്ത് കരുതും എന്ന് ചിന്തിച്ച് ഞാൻ അവിടെ തന്നെ ഇരുന്നു, കുറച്ച് സമയത്തിന് ശേഷം ഓരോരുത്തരായി പിരിഞ്ഞ് പോയതും ഞാനും മെല്ലെ എണീറ്റ് മുറിയിലേക്ക് നടന്നു, മുറിയിലെത്തി കലിപ്പനെ നോക്കിയപ്പോ അവിടെ ഒന്നും കണ്ടില്ല, ഇത് എവിടെ പോയി എന്നും ചിന്തിച്ച് നിൽക്കുന്നതിനിടയിൽ പിറകിൽ വാതിലടയുന്ന ശബ്ദം കേട്ടത്, തിരിഞ്ഞ് നോക്കിയപ്പോ കലിപ്പനുണ്ട് വാതിലിൽ ചാരി കയ്യും കെട്ടി കളളച്ചിരിയോടെ നിൽക്കുന്നു, ഓന്റെ ആ ചിരി അത്ര നല്ലതായി തോന്നുന്നില്ല എന്തോ കൊനിഷ്ട ഒപ്പിക്കാനുളള ഭാവമാണ്, ഞാൻ പുരികംപൊക്കി ഓനെ നോക്കിയപ്പോ ഓൻ ചുണ്ടും തടവി അതെ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു, "എന്താണ് മോനെ ഒരു കളളച്ചിരി, എന്തോ ഒപ്പിക്കാനുളള ഭാവമാണല്ലോ,," ഇടുപ്പിന് കൈ കുത്തിക്കൊണ്ട് ഞാൻ ചോദിച്ചതും 'അതെലോ' എന്നും പറഞ്ഞ് ഓൻ എന്റെ കൈ പിടിച്ച് വലിച്ച് എന്റെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് വല്ലാത്തൊരു ഭാവത്തോടെ എന്റെ കണ്ണിലേക്ക് നോക്കി, ...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story