My Dear Hubby- 2: ഭാഗം 4

my dear hubby two

രചന: Nishana

ഹാളിൽ ഉപ്പയോടും ആബിക്കാനോടും ഓഫീസ് കാര്യങ്ങളൊക്കെ സംസാരിച്ച് ഇരിക്കുന്നതിനിടയിലാണ് ഉമ്മ വന്ന് ഞങ്ങളുടെ അടുത്ത് ഇരുന്ന് ചിരിക്കുന്നത് കണ്ടത്, ഉമ്മാന്റെ പിറകെ തന്നെ ആലിയും ഹസിത്തയും ചിരിച്ചോണ്ട് വരുന്നത് കണ്ട് ഞങ്ങൾ ഒന്നും മനസ്സിലാവാതെ അവരെ നോക്കി, "നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ഇരുന്ന് ചിരിക്കുന്നത് എന്താ കാര്യം" എന്ന് ഉപ്പ ചോദിച്ചപ്പോ അവര് പറയുന്ന കാര്യം കേട്ട് ഞാൻ കണ്ണും മിഴിച്ച് ഇരുന്നു. "ലൈഫിൽ ഇന്നേ വരെ അടുക്കളയിൽ കയറാത്ത ആളാ ചായ ഉണ്ടാക്കുന്നത്, ആ ചായ കുടിച്ചാലുളള അവസ്ഥ, എന്റെ പൊന്നോ,,, ഓർക്കാൻ കൂടെ വയ്യ," എന്ന് ഞാൻ പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി, റിയു ഉണ്ടാക്കുന്ന ചായ എങ്ങനെ ഉണ്ടാവുമെന്ന് ഡിസ്കസ് ചെയ്തിരിക്കുന്നതിനിടയിൽ കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടതും ഉമ്മ പോയി വാതിൽ തുറന്നു,

"വന്നു ഞാൻ,, വന്നു ഞാൻ,, ടെൻട്ടടാം ടെൻട്ടടാം,, " എന്ന് ഈണത്തിൽ പാടി ചാടിതുളളി വരുന്ന ബാസിയെ കണ്ട് ഞങ്ങൾ എല്ലാവരും വായും പൊളിച്ച് ഇരുന്ന്, അമ്മാതിരി കോലത്തിലാണ് ചെക്കൻ വന്നത്, മുടിയൊക്കെ നീട്ടി വളർത്തി കാതിൽ സ്റ്റഡും കയ്യിലും കഴുത്തിലും എന്തൊക്കെ ചരടും കൂളിങ് ഗ്ലാസും കീറിപ്പറിഞ്ഞ പാന്റും ആകെ മൊത്തം കാട്ടുവാസിയുടെ കോലം, ബാസി ഉപ്പാന്റെ അനിയന്റെ മോനാണ്, അവര് ഫാമിലി അടക്കം ബാഗ്ലൂരാണ്, ബാസി പക്ഷേ പടിച്ചതും വളർന്നതും ഇവിടെ നിന്നാണ്, ഇപ്പൊ കുറച്ചായി ബാഗ്ലൂരായിരുന്നു, "നിങ്ങൾ എല്ലാവരും എന്താ ഇങ്ങനെ വായും പൊളിച്ച് നോക്കി ഇരിക്കുന്നത്, എന്റെ ന്യൂ ലുക്ക് കണ്ട് റിലെ പോയോ?" "ലുക്ക് മണ്ണാങ്കട്ട, എന്ത് കോലാടാ ഇത്, ഒരുമാതിരി കാട്ടുവാസികളെ പോലെ ഉണ്ട്

" ആബിക്ക "ബ്രോ ഇതാണ് ഇപ്പൊ പുതിയ ട്രെന്‍ഡ്, എങ്ങനെ ഉണ്ട് പൊളിച്ചീലെ,," "പിന്നെ പാടത്ത് വെക്കുന്ന കോലത്തിന് ഉണ്ട് ഇതിനേക്കാളും ഭംഗി, മര്യാദക്ക് ഈ മുടിയൊക്കെ വെട്ടി ഒതുക്കി കഴുത്തിൽ കിടക്കുന്ന ഈ ചരടൊക്കെ വലിച്ചെറിഞ്ഞിട്ട് നീ അകത്തേക്ക് പോയാ മതി" എന്ന് ഉമ്മ പറഞ്ഞതും അവൻ കൊച്ച് കുട്ടികളെ പോലെ ചിണുങ്ങി എന്റെയും ആബിക്കാന്റെയും നടുക്ക് വന്ന് ഇരുന്നു, "നീ എവിടെയായിരുന്നെടാ ഇത്രയും കാലം, പോയിട്ട് രണ്ട് വർഷത്തോളം ആയില്ലേ,, നിന്റെ ഒരു വിവരും ഇല്ലായിരുന്നല്ലോ,,?" ഞാൻ "ഹൊ ഒന്നും പറയണ്ട, ഞാൻ ഒരു പ്രേമത്തിൽ പെട്ടതായിരുന്നു," "നീയോ,,? പ്രേമിക്കേ,,ഒന്ന് പോടാ തളളാതെ,,"

ഞങ്ങൾ എല്ലാവരും ഒന്നിച്ച് "നിങ്ങളാരും അങ്ങനെ പുഛിച്ച് തളളണ്ട, ഒരു വർഷത്തോളം പിറകെ നടന്ന് ഞാൻ ഒരുത്തിയെ എന്റെ വലയിൽ വീഴ്ത്തി" "എന്നിട്ട്" "എന്നിട്ട് എന്താ എന്റെ കയ്യിലുളള കാശ് തീർന്നപ്പോ അവൾ എന്നെ തേച്ചിട്ട് വെറെ ഒരുത്തന്റെ കൂടെ പോയി, തേപ്പ് കിട്ടിയ സ്മരണക്കാ ഞാൻ എന്റെ മുടി വളർത്തിയിരിക്കുന്നത്," "ചായ റെഡി,," എല്ലാവരും ബാസിയെ തന്നെ ഫോക്കസ് ചെയ്ത് ഇരിക്കുന്നതിനിടയിലാണ് റിയു ട്രൈയിൽ ചായയുമായി വന്നത്, "ആഹാ ഞാൻ വന്നപ്പോഴെക്കും ചായയും റെഡിയായോ,?" എന്നും ചോദിച്ച് ഞങ്ങൾ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൻ ഓടിപ്പോയി ഒരു ചായക്കപ്പെടുത്ത് അതിലെ ചായ മുഴുവൻ ഒറ്റവലിക്ക് കുടിച്ചു,

ഞങ്ങൾ എല്ലാവരും കണ്ണും മിഴിച്ച് അവനെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ അവൻ വയറും പൊത്തിപ്പിടിച്ച് ഒറ്റ ഓട്ടമായിരുന്നു അകത്തേക്ക്, എന്താ സംഭവ മെന്ന് മനസ്സിലാവാതെ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു, കുറച്ച് കഴിഞ്ഞ് കാറ്റ് പോയ ബലുണ് പോലെ ആടി ആടി വയറും തടവി അവൻ സോഫയിൽ ഇരുന്നു, "എന്റെ പെങ്ങളെ നല്ല അസ്സല് ചായയായിരുന്നു, അത് കുടിച്ചതും വയറിനകത്ത് കിടന്ന് എന്തൊക്കെയോ തിളച്ച് മറിയുന്നത് പോലേ,,, ശത്രുവിന് പോലും ഇത് പോലത്ത ചായ ഉണ്ടാക്കി കൊടുക്കല്ലെ ട്ടൊ,," എന്ന് ബാസി പറഞ്ഞതും ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു, റിയു ഒന്നും മനസ്സിലാവാതെ മുഖം വീർപ്പിച്ച് എല്ലാവരെയും നോക്കുന്നുണ്ട്, "ഇങ്ങനെ ചിരിക്കാൻ മാത്രം എന്ത് പ്രശ്ണാ ഈ ചായക്കുളളത്,

ഈ കാട്ടാളൻ വെറുതെ ഓരോന്ന് പറയാ " "ആരാടി കാട്ടാളൻ " സോഫയിൽ നിന്ന് ചാടി എണീറ്റ് ബാസി റിയൂന്റെ അടുത്തേക്ക് ദേഷ്യത്തോടെ പോകാൻ തുനിഞ്ഞതും ഞാൻ അവനെ പിടിച്ച് വെച്ചു, പാവം ഇപ്പഴെ ചായ കുടിച്ച് ഒത്തിരി ക്ഷണിച്ചിട്ടുണ്ട് ഇനി അവളുടെ കയ്യിൽ നിന്ന് കിട്ടിയാൽ ബാക്കി ഉണ്ടാവില്ല ചെക്കൻ, ************** ഞാൻ ആ കാട്ടാളനെ നോക്കി കണ്ണുരുട്ടുന്നതിനിടതിലാണ് അമ്മായി വന്ന് ഒരു ചായക്കപ്പെടുത്ത് കുറച്ച് ചായകുടിച്ച് നോക്കിയത്, ചായ കുടിച്ചതും മൂപ്പത്തി ഒറ്റ ഓട്ടമായിരുന്നു അടുക്കളയിലേക്ക്, പിന്നെ ഒരു ജഗ്ഗ് വെളളവും കൊണ്ട് വന്ന് സോഫയിലേക്ക് ഇരുന്ന് കുടിക്കുന്നത് കണ്ടു, എന്റെ ചായ കുടിച്ചാൽ ഇത്രയും സ്പീഡിൽ ഓടാനുളള എനർജി ഒക്കെ ഉണ്ടാവോ,,

ഞാൻ ഒന്നും മനസ്സിലാവാതെ ചായക്കപ്പിലേക്കും അമ്മായിയുടെ മുഖത്തേക്കും നോക്കി, അത് കണ്ട് അമ്മായി എന്നെ അടുത്തേക്ക് വിളിച്ചു, "നീ ഈ ചായയിലേക്ക് എന്തൊക്കെയാ മോളേ ഇട്ടത് " "ഞാൻ സാധാരണ ചായയിലേക്ക് ഇടുന്നത് പാലും പഞ്ചസാരയും ചായപ്പൊടിയും മാത്രമേ ചേർത്തിട്ടൊളളൂ,, " എന്ന് ഞാൻ പറഞ്ഞപ്പൊ അമ്മായി എന്നോട് ചായപ്പൊടിയുടെ ടബ്ബ എടുത്തോണ്ട് വരാൻ പറഞ്ഞു, ഞാൻ അടുക്കളയിലേക്ക് ചെന്ന് ചായപ്പൊടിയുടെ ടബ്ബ എടുത്ത് അമ്മായിയെ കാണിച്ചു, അത് കണ്ടതും അമ്മായി ഇരുന്ന് ചിരിക്കാൻ തുടങ്ങി, കാര്യം അറിയാതെ ഞാൻ അമ്മായിയെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ ഹസിത്ത വന്ന് ആ ടബ്ബ വാങ്ങി, "റിയൂ നീ ഈ പൊടികൊണ്ടാണോ ചായ ഉണ്ടാക്കിയത്," എന്ന് ഹസിത്ത ചോദിച്ചപ്പോ ഞാൻ അതെയെന്ന് തലയാട്ടി,

"എന്റെ പൊന്ന് റിയൂ,, ഇത് പെപ്പർ പൗഡറാ,," എന്നും പറഞ്ഞ് ഹസിത്ത ചിരിച്ചതും മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ബാക്കി ഉളളവരും ചിരിച്ചു, "എന്റെ റബ്ബേ,, പെപ്പർ ചായയാണോ നീ എനിക്ക് തന്നത്" എന്ന് ആ കാട്ടാളൻ പറഞ്ഞതും ചിരിക്ക് ഒന്നുടെ വോൾട്ടേജ് കൂടി, ഒരു ചെറിയ അബദ്ധം ഒക്കെ ഏത് പോലീസ് കാരനും പറ്റും, അതിന് ഇങ്ങനെ കളിയാക്കണോ,, അയ്യേ ഛെ എന്നാലും അത് പെപ്പർ പൗഡറാണെന്ന് മനസ്സിലായില്ലല്ലോ റിയൂ,, രണ്ടും ഒരു കളറായാൽ എങ്ങനെ മനസ്സിലാവാനാ,, വെറുതെ അല്ല ചായക്ക് കളറ് കിട്ടാതിരുന്നത്, കളറ് കിട്ടാൻ വേണ്ടി ഞാനാണെങ്കിൽ ആ ടിന്നിലുളള പകുതിയും ഇട്ടു, എന്നിട്ടും കളർ ഇല്ലാത്തത് കൊണ്ട് കുറച്ച് ഫുഡ് കളറും ചേര്‍ത്തു,

ഭാഗ്യം അത് ആർക്കും മനസ്സിലായിട്ടില്ല, അല്ലായിരുന്നെങ്കിൽ അതും കൂട്ടി എന്നെ വാരിയേനെ,, "എന്താ ഇവിടെ ഇത്ര ബഹളം, " എല്ലാവരൂടെ കളിയാക്കൽ കേട്ട് സങ്കടത്തോടെ നിൽക്കുന്നതിനിടയിലാ ഉമ്മൂമാന്റെ ശബ്ദം കേട്ടത് നോക്കിയപ്പോ മൂപ്പത്തി സ്റ്റയർ ഇറങ്ങി വരുന്നത് കണ്ടു, പിന്നെ ആരേയും നോക്കീല ഒറ്റ ഓട്ടമായിരുന്നു ഞാൻ ആലിയുടെ മുറിയിലേക്ക്, ഇനി ഉമ്മൂമാന്റെ വായിലുളളത് കൂടി കേൾക്കാൻ വയ്യ, ****** വൈകീട്ട് അടുക്കള കാണലിന് വീട്ടിൽ നിന്ന് എല്ലാവരും എത്തി, എല്ലാവരും ഒന്നിച്ച് ഇരുന്ന് സംസാരിച്ചപ്പോൾ ഇന്നത്തെ എന്റെ ചായയായിരുന്നു വിശയം, ചായപ്പൊടിയുടേയും പെപ്പർ പൗഡറിന്റെയും കാര്യം പറഞ്ഞ് ഉമ്മയും ഉപ്പയും അടക്കം എല്ലാവരും എന്നെ കളിയാക്കി, പാവം ഞാൻ വെറെ നിവൃത്തി ഇല്ലാത്തോണ്ട് എല്ലാം കേട്ട് ഇരുന്നു,

രാത്രിയിലെ ഭക്ഷണവും കഴിച്ചാണ് അവര് പോയത്, നാഫിയെ ഞാനും ആലിയും സോപ്പിട്ട് പിടിച്ച് വെച്ചു, പാത്രങ്ങളും മറ്റും കഴുകാൻ അടുക്കളയിലേക്ക് ചെന്ന എന്നെ അമ്മായി ഓടിച്ച് വിട്ടു, ഇനി ആ ഭാഗത്തേക്ക് കണ്ട് പോകരുതെന്നാണ് ഓഡർ, ഒരു ചായ വരുത്തി വെച്ച ദുരിതം, ജോലി ഒക്കെ ഒതുക്കി കഴിഞ്ഞ് കുറച്ച് നേരം സംസാരിച്ച് എല്ലാവരും അവനവരുടെ മുറിയിലേക്ക് പോയി, ഞാനും നാഫിയും ആലിയും ഹാളിലിൽ ഒരു ഇംഗ്ലീഷ് മൂവി കണ്ട് ഇരുന്നു, അമ്മായി പോയി കിടക്കാൻ പറഞ്ഞെങ്കിലും മൂവി തീർന്നിട്ട് കിടക്കാം എന്നും പറഞ്ഞ് ഞങ്ങൾ മൂവിയിൽ കൺസട്രേറ്റ് ചെയ്തു, അതോടെ അമ്മായി വന്ന് ടിവി ഓഫ് ചെയ്ത് ഞങ്ങളെ അവിടുന്ന് ഓടിച്ച് വിട്ടു, വെറെ നിവൃത്തി ഇല്ലാത്തോണ്ട് ഞങ്ങൾ മൂടും തട്ടി എണീറ്റ് ആലിയുടെ മുറിയിലേക്ക് പോയി,

"അല്ല റിയൂ,, നീ എങ്ങോട്ടാ,, നിന്റെ മുറി മുകളിലല്ലേ,," അവരുടെ കൂടെ കട്ടിലിൽ കിടക്കാൻ തുനിഞ്ഞതും എന്നെ തടഞ്ഞ് കൊണ്ട് നാഫി ചോദിച്ചു, "ഏയ് ഞാൻ ഇവിടെയാ കിടക്കുന്നത്, " "ഇവിടെയോ അപ്പൊ അസിക്കയോ,?" "അസിക്ക കൊസിക്ക ഒന്ന് പോയെ അവിടുന്ന്, എനിക്ക് ഇവിടെ കിടന്നാമതി, എനിക്ക് വയ്യ കലിപ്പന്റെ അടുത്തേക്ക് പോയി അടുത്ത പണി കൊടുക്കാനും വാങ്ങാനും, അത് മാത്രമല്ല ഓൻ ഇന്നത്തെ ചായയുടെ കാര്യവും പറഞ്ഞ് എന്നെ കളിയാക്കി കൊല്ലും" "ആലി ഇവള് എന്തൊക്കെയാ ഈ പറയുന്നത്, റിയൂ നീ ഇപ്പൊ പഴയ പോലെ അല്ല, നിന്റെ മാരേജ് കഴിഞ്ഞില്ലെ,, അതും ഇന്നലെ,, പാവം അസിക്ക നിന്നെ കാത്തിരിക്കുണ്ടാവും, ആലി നിനക്ക് എങ്കിലും ഇവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിക്കൂടെ,, " "പിന്നെ ഫസ്റ്റ് നെറ്റിന്റെ അന്ന് തന്നെ സ്വന്തം കെട്ടിയോന്റെ മുഖത്ത് പാലഭിഷേകം ചെയ്ത ഇവളോട് ഞാൻ എന്ത് പറയാനാ,,"

ആലിയുടെ സംസാരം കേട്ട് നാഫി വായും പൊളിച്ച് എന്നെ നോക്കി, ആലി അവൾക്ക് ഇന്നലത്തെ കാര്യങ്ങളൊക്കെ വിശദീകരിച്ച് കൊടുത്തതും നാഫി ഇരുന്ന് ചിരിക്കാൻ തുടങ്ങി, "എന്നാലും എന്റെ റിയൂ,, നിന്നെ ഞാൻ സമ്മതിച്ചു മോളേ,, അല്ല അപ്പൊ അസിക്ക നിന്നെ ഒന്നും ചെയ്തില്ലെ,, സാധാരണ നീ ഒരു പണി കൊടുത്തൽ അതിന്റെ ഇരട്ടി നിനക്ക് തിരിച്ച് തരാറുളളതല്ലേ,," "ആഹ് അത് പറഞ്ഞപ്പോഴാ എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്, ഇന്ന് രാവിലെ എന്തായിരുന്നു രണ്ടും കൂടെ കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു ഉം ഉം" ആലിയുടെ ചോദ്യം കേട്ടപ്പോഴാണ് രാവിലത്തെ കാര്യം ഓർമ്മ വന്നത്, ഞാൻ എന്റെ കയ്യിലേക്ക് ഒന്ന് നോക്കി, എന്ത് പിടുത്താ ആ തെണ്ടി പിടിച്ചത് നല്ലാണം വേദനിച്ചു, ഇപ്പോഴും ചെറിയ വേദന ഉണ്ട്,

പക്ഷെ കലിപ്പനിട്ട് ഒരു ചവിട്ട് കൊടുത്തതോട് ഒരു മനസ്സമാധാനം ഉണ്ട്, അത് ഓർത്തതും അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടര്‍ന്നു, "കണ്ടോ കണ്ടോ, അവൾ ചിരിക്കുന്നത് കണ്ടൊ,, നമ്മളോടൊക്കെ അടിയാണ് വഴക്കാണ് എന്നൊക്കെ പറയും എന്നിട്ട് ഒറ്റക്കാവുമ്പോ റൊമാൻസും" "ഒന്ന് പോടീ, നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല " ഞാൻ രാവിലെ നടന്ന കാര്യങ്ങളൊക്കെ വിശദീകരിച്ച് പറഞ്ഞ് കൊടുത്തു, "വെറുതെ അല്ല നീ ഇവിടെ തന്നെ കടിച്ച് തൂങ്ങി കിടക്കുന്നത്, അല്ല റിയൂ,, അസിക്ക നിന്നോട് എന്താവും പറയാൻ തുടങ്ങിയത്" "ആ ആർക്ക് അറിയാം,, നീ കിടന്നേ,, എനിക്ക് ഉറക്കം വരുന്നുണ്ട് " തലയിലൂടെ പുതപ്പിട്ട് മൂടി ഞാൻ കിടന്നു, പെട്ടെന്ന് ആരോ വാതിൽ മുട്ടുന്നത് കേട്ട് ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റു, അമ്മായി എങ്ങാനും ആണെങ്കിൽ തീർന്നു എല്ലാം,,

ഞാൻ ആലിയേയും നാഫിയെയും നോക്കി, അവരും ടെൻഷനോടെ എന്നെ നോക്കി നിൽക്കാ,, അവസാനം ഡോറിലുളള കൊട്ടിന്റെ ഊക്ക് കൂടിയതും ആലി പോയി വാതിൽ തുറന്നു, മുന്നിൽ കലിപ്പനെ കണ്ട് ചെറിയ ആശ്വാസം തോന്നി, "നിങ്ങള് ഇത് വരെ കിടന്നില്ലായിരുന്നോ,,?" എന്താണാവോ നല്ല ദേഷ്യത്തോടെയാണ് ചോദിച്ചത്, "ഞ,, ഞങ്ങള് കിടക്കാൻ തുടങ്ങായിരുന്നു, അപ്പഴാ കാക്കു വന്നത്," ആലി "ഹ്മ്മ് എന്നാൽ നിങ്ങള് കിടന്നോ,, ടി റിയൂ,, നീ അവിടെ എന്ത് ചെയ്യാ,, അവര് കിടന്നോട്ടെ,, നീ വാ,," കലിപ്പൻ എന്നെ വിളിക്കാതിരുന്നത് കേട്ട് ഞാൻ വായും പൊളിച്ച് ആലിയെയും നാഫിയേയും അവര് എന്നെയും കലിപ്പനെയും മിഴിച്ച് നോക്കുന്നുണ്ട്, "റിയൂ,, നിന്നോടാ പറഞ്ഞത് വരാൻ,," ദേഷ്യത്തോടെയും ഉച്ചത്തോടെയും കലിപ്പൻ പറഞ്ഞു, "ഞ,,ഞാൻ ഇന്ന് ഇവരുടെ കൂടെ,," പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ കലിപ്പൻ പാഞ്ഞ് വന്ന് എന്നെ പൊക്കി എടുത്ത് പുറത്തേക്ക് നടന്നു,, ... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story