My Dear Hubby- 2: ഭാഗം 40

my dear hubby two

രചന: Nishana

"എന്താണ് മോനെ ഒരു കളളച്ചിരി, എന്തോ ഒപ്പിക്കാനുളള ഭാവമാണല്ലോ,," ഇടുപ്പിന് കൈ കുത്തിക്കൊണ്ട് ഞാൻ ചോദിച്ചതും 'അതെലോ' എന്നും പറഞ്ഞ് ഓൻ എന്റെ കൈ പിടിച്ച് വലിച്ച് എന്റെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് വല്ലാത്തൊരു ഭാവത്തോടെ എന്റെ കണ്ണിലേക്ക് നോക്കി, ആ നോട്ടം കണ്ടപ്പോൾ തന്നെ റ്റൂബ് ലൈറ്റ് കത്തിയതും ഞാൻ ഒന്ന് കോട്ട് വാ ഇട്ട് ഉറക്കം വരുന്നത് പോലെ അഭിനയിച്ചു, "രണ്ട് ദിവസം മര്യാദക്ക് ഉറങ്ങാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഉറക്കം മതിയാവാത്തത് പോലെ,, കണ്ണൊക്കെ അടഞ്ഞ് പോകാ,," ഓനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞതും ഓൻ എന്നിലെ പിടി വിട്ടു, രക്ഷപ്പെട്ടെന്ന് കരുതി ആശ്വസസിക്കുന്നതിനിടയിലാണ് ഓന്റെ കോപ്പിലെ ഡയലോഗ്, "ഉറക്കക്ഷീണം മാറാൻ കുളിനല്ലതാ,, എനിക്കും നല്ല ഉറക്കക്ഷീണം ഉണ്ട്, വാ നമുക്ക് ഒന്നിച്ച് കുളിക്കാം,," ഞാൻ ദേഷ്യത്തോടെ ഓനെ നോക്കി പല്ല് കടിച്ചു, ഒന്നാമത് എനിക്ക് കുടിക്കുന്നത് മടിയാണ്, പോരാഞ്ഞ് ഒടുക്കത്തെ തണുപ്പും, അതിന്റെ കൂടെ ഓന്റെ നമുക്ക് ഒന്നിച്ച് കുളിക്കാമെന്നുളള ഡയലോഗും പോരെ,, "എനിക്ക് കുളിക്കൊന്നും വേണ്ട ഉറങ്ങിയാൽ മതി " ചിറികോട്ടി പറഞ്ഞ് ഞാൻ ബെഡിലേക്ക് കിടന്നതും മേലേക്ക് ഉയർന്ന് പൊങ്ങിയതും ഒരുമിച്ച് ആയിരുന്നു, പൊങ്ങിയത് അല്ല കലിപ്പൻ പൊക്കിയതാണ്, "എന്താ ഈ കാണിക്കുന്നത് എനിക്ക് ഉറക്കം വരുന്നുണ്ട്, " "കാണിച്ചില്ലല്ലോ,, കാണിക്കാൻ പോകുന്നതെ ഒളളൂ,,

പിന്നെ ഉറക്കം അതിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാം,," കളളച്ചിരിയോടെ കലിപ്പൻ പറയുന്നത് കേട്ട് ഞാൻ വായുംപൊളിച്ച് ഓനെ നോക്കിയപ്പോഴേക്ക് ഓൻ എന്നെയും കൊണ്ട് ബാത്റൂമിനകത്തേക്ക് കയറി ശവറിന് മുമ്പിൽ എന്നെ നിർത്തി, ഞാൻ പുറത്തേക്ക് ഓടിപ്പോകാൻ തുനിഞ്ഞതും ഓൻ എന്റെ ഇടുപ്പിലൂടെ കയ്യിട്ട് ശവർ ഓൺ ചെയ്തു, തണുത്ത വെളളം തലയിലൂടെ ഒഴികിയതും ഞാൻ ഞെട്ടലോടെ കണ്ണുകൾ ഇറുകെ അടച്ച് കലിപ്പന്റെ ഷർട്ടിൽ പിടി മുറുക്കി ഓനോട് ചേർന്ന് നിന്നു, ഓന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് പതിച്ചതും കണ്ണ് തുറന്ന് നോക്കി, ഞങ്ങളുടെ മിഴികൾ പരസ്പരം കോർത്തതും മറ്റെല്ലാം മറന്ന് ഞാൻ ആ മിഴികളിൽ ലയിച്ചു നിന്നു, കലിപ്പന്റെ മുഖം എന്റെ മുഖത്തേക്ക് അടുത്തതും ഞാൻ കണ്ണുകൾ അടച്ചു, ഓന്റെ അധരങ്ങൾ എന്റെ മുഖത്തും കഴുത്തിലും പതിഞ്ഞതും പിടച്ചിലോടെ ഞാൻ ഒന്നൂടെ ചേര്‍ന്ന് നിന്നു, കഴുത്തിലൂടെ ഇഴഞ്ഞ് ഓന്റെ അധരം എന്റെ അധരങ്ങളെ പൊതിഞ്ഞു,, ദീർഗ നേരത്തെ ചുമ്പനത്തിന് ശേഷം അകന്ന് മാറിയതും ഞാൻ നാണത്തോടെ ഓന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി, "റിയൂ,, എന്റെ പ്രണയം ഞാൻ നിന്നിലേക്ക് ചൊരിയട്ടെ,," എന്റെ കാതുകളിൽ ചുണ്ട് ചേര്‍ത്ത് കലിപ്പൻ ചോദിച്ചതും ഞാൻ തലയാട്ടി ഓന്റെ നെഞ്ചിൽ ചെറുതായി കടിച്ചു,

ഇരു കൈകളിലും എന്നെ കോരി എടുത്ത് മുറിയിലേക്ക് നടന്നപ്പോൾ നാണത്തോടെ ഞാൻ ആ നെഞ്ചിൽ തലവെച്ച് കിടന്നു, •••••••••••••• ആരോ വാതിൽ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഉറക്കച്ചവയോടെ ഞാൻ എണീറ്റ് വാതിൽ തുറന്ന് കണ്ണുകൾ വലിച്ച് തുറന്ന് നോക്കിയപ്പോ കണ്ണും മിഴിച്ച് എന്നെ നോക്കി നിൽക്കുന്ന നാഫിയെയും ആലിയെയും ആണ് കണ്ടത്, "ആഹ് നിങ്ങളായിരുന്നോ,, എന്താ രണ്ടും ഇത്ര നേരത്തെ വന്ന് വാതിൽ ചവിട്ടി പൊളിക്കുന്നത്,," ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ നീരസത്തിൽ ഞാൻ ചോദിച്ചതും രണ്ടിന്റെയും മറുപടി ഇല്ലാന്ന് കണ്ട് ഞാൻ രണ്ടിനെയും ദേഷ്യത്തോടെ നോക്കി, അവര് രണ്ട് പേരും കണ്ണും മിഴിച്ച് വായും പൊളിച്ച് എന്നെ അടിമുടി നോക്കുന്നത് കണ്ട്, എന്താന്ന് ഞാൻ പുരികംപൊക്കി ചോദിച്ചതും, രണ്ടാളും മുഖത്തോട് മുഖം നോക്കി എന്നെ ദേഷ്യത്തോടെ നോക്കി, "നിനക്ക് ഉടുക്കാൻ ഡ്രസ്സില്ലാത്തത് കൊണ്ടാണോ നീ കാക്കൂന്റെ ഷർട്ടെടുത്ത് ഇട്ടിരിക്കുന്നയ്,," എന്നെ കൂർപ്പിച്ച് നോക്കി പുഛത്തോടെ ആലി ചോദിച്ചതും ഞാൻ സംശയത്തോടെ അവളെ നോക്കി എന്നെയും നോക്കിയതും പകച്ച് പോയി, കലിപ്പന്റെ ഷർട്ട് മാത്രമാണ് എന്റെ വേഷം,, വേഗം തന്നെ വാതിലടച്ച് തലക്ക് കൈ കൊടുത്ത് നിന്നു, ഇന്നലെ സംഭവങ്ങളൊക്കെ മൈന്റിൽ തെളിഞ്ഞതും ഞാൻ കലിപ്പനെ നോക്കി, ആള് കമഴ്ന്ന് കിടന്ന് ഭയങ്കര ഉറക്കിലാണ്, ഞാൻ സ്വയം തലക്കൊരു കൊട്ട് കൊട്ടി വേഗം തന്നെ കബോടിൽന്ന് ഒരു ഡ്രസ്സും വലിച്ചെടുത്ത് വാഷ്റൂമിലേക്ക് ഓടി,, ••••••••••

ഫ്രഷായി വന്നപ്പോഴും കലിപ്പൻ നല്ല ഉറക്കിലാണ്, ഇന്നലെ രാത്രി എന്റെ ഉറക്കം കളഞ്ഞിട്ട് പൊന്ന് മോൻ ഇപ്പൊ സുഖിച്ച് കിടക്കാണല്ലേ,, ശരിയാക്കിത്തരിട്ടോ,, ഞാൻ കട്ടിലിലേക്ക് കയറി നനഞ്ഞ മുടികൊണ്ട് കലിപ്പന്റെ കണ്ണുകളെ തഴുകി,, ഒന്ന് കുറുകിക്കൊണ്ട് ഓൻ തിരിഞ്ഞ് കിടന്നു, ഞാൻ വാ പൊത്തി പിടിച്ച് ചിരിച്ച് വീണ്ടും മുടി കലിപ്പന്റെ മുഖത്തേക്ക് അടുപ്പിച്ചതും ഓൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്നെ ബെഡിലേക്ക് ഇട്ട് എന്റെ മുകളിലായി കൈ കുത്തി കിടന്ന് എന്നെ നോക്കി ചിരിച്ചു, "അപ്പൊ ഉറക്കം അഭിനയിച്ചു കിടക്കായിരുന്നുലെ,," ഓന്റെ കഴുത്തിലൂടെ കയ്യിട്ട് കവിളിൽ ചുംബിച്ച് ഞാൻ ചോദിച്ചതും ഓൻ ചിരിയോടെ തലയാട്ടി എന്റെ കണ്ണുകളിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി മുഖം താഴ്ത്തി എന്റെ അധരങ്ങളെ ലക്ഷ്യമാക്കി വന്നതും ഞാൻ ഓന്റെ അധരങ്ങളെ കൈ കൊണ്ട് തടഞ്ഞു, "അയ്യേ,, വാ കഴുകാതെ എന്നെ ഉമ്മ വെക്കണ്ട,," " അതെന്താ വാ കഴുകാതെ കോഫി വരെ കുടിക്കുന്നുണ്ട്, പിന്നെ അല്ലെ ഒരു ഉമ്മ," എന്റെ കൈ തട്ടി മാറ്റി കവിളിൽ ഉമ്മ വെച്ച് കലിപ്പൻ പറഞ്ഞതും ഞാൻ ഓന്റെ നെഞ്ചിനിട്ട് ഒന്ന് കൊടുത്ത് ഓനെ തളളിമാറ്റി ചാടി എണീറ്റ് പുറത്തേക്ക് നടന്നു, "ഡി മാക്രി നീ എവിടെ പോവാ നമുക്ക് ഒന്നിച്ച് പോവാം,,"

"യ്യോ,, വേണ്ടായേ,, ഞാൻ തനിച്ച് പൊക്കോളാം,, ഇപ്പോഴെ ഒരുപാട് വൈകി,, ഇനിയും വൈകിയാൽ അവരൊക്കെ തെറ്റ് ധരിക്കും,," "ഓ,, ഇനി എന്തോന്ന് തെറ്റ് ധരിക്കാൻ, ഇപ്പഴെ അവർക്ക് ഏകതേശം എല്ലാം മനസ്സിലായിട്ടുണ്ടാവും,," ഒരു ആക്കിയ ചിരിയോടെ ഓൻ പറഞ്ഞതും ഞാൻ ചുണ്ട് കൂർപ്പിച്ച് ഓനെ നോക്കി, "മനുഷ്യന്റെ കണ്ട്രോള് കളയാതെ പോടി,," എന്നും പറഞ്ഞ് കലിപ്പൻ വാഷ്റൂമിലേക്ക് പോയതും ഞാൻ തലക്ക് ഒന്ന് കൊട്ടി താഴെക്ക് നടന്നു, താഴെ സോഫയിൽ ഇരുന്ന് സംസാരിക്കുന്ന ആലിയെയും നാഫിയെയും കാണാത്തത് പോലെ ഞാൻ അടുക്കളയിലേക്ക് പോയി, "ആഹ് മോള് എണീറ്റോ,,? ആലി പറഞ്ഞു ഇന്നലത്തെ ക്ഷീണത്തില് കിടക്കാണ് വിളിക്കെണ്ടാന്ന്, അതാ ഞാൻ വിളിക്കാഞ്ഞത്,," ഉമ്മ പറഞ്ഞതും ഞാനൊന്ന് ഞെട്ടി, അയ്യേ,, ആലി അപ്പൊ എല്ലാം പറഞ്ഞോ,? ശ്ശൊ ഇനി എങ്ങനെ ഇവരുടെ മുഖത്തേക്ക് നോക്കും, "നിന്റെ ക്ഷീണം ഒക്കെ മാറിയോ റിയൂ,,?" ഒരു ആക്കിയ ചിരിയോടെ നാഫിയും ആലിയും വന്നതും ഞാൻ ഉമ്മാനെ ഒന്ന് പാളി നോക്കി, അവിടെ വല്യ ഭാവവിത്യാസ മൊന്നും ഇല്ല, ഞാൻ ആലിയെയും നാഫിയേയും കൂർപ്പിച്ച് ഒന്ന് നോക്കി മെല്ലെ അവിടുന്ന് വലിയാൻ നോക്കി എങ്കിലും രണ്ടും കൂടി എന്റെ കഴുത്തിലൂടെ കയ്യിട്ട് എന്നെ അവിടുന്ന് വലിച്ചോണ്ട് പോയി ഹാളിൽ ഇരുത്തി, ഞാൻ രണ്ടിന്റെയും മുഖത്ത് നോക്കാതെ തലതാഴ്ത്തി ഇരുന്നു, "നോക്ക് ആലി,, പെണ്ണിന്റെ ഒരു നാണം,, ഇവൾക്ക് ഇത്രയു നാണം ഒക്കെ ഉണ്ടായിരുന്നോ,,?"

നാഫി തെണ്ടിയുടെ സംസാരം കേട്ട് മറ്റെ തെണ്ടി ചിരിക്കാ, ഏത് നേരത്താണാവോ ഉടുക്കാൻ വെറെ ഡ്രസ്സ് ഒന്നും ഇല്ലല്ലോ,, എത്ര എന്ന് വെച്ചാ നീ കാക്കൂന്റെ ഷർട്ടും ഇട്ട് നടക്കാ,," ആലി ഞാൻ ദേഷ്യത്തോടെ രണ്ടിനെയും നോക്കി, "നിങ്ങളെ മാരേജ് കഴിഞ്ഞിട്ട് ഇതിന് ഞാൻ മറുപടി തരാട്ടോ,,?" എന്നും പറഞ്ഞ് ദേഷ്യത്തോടെ ഞാൻ മുറയിലേക്ക് നടന്നു, മുറിയിലെത്തിയപ്പോ കലിപ്പൻ എങ്ങോട്ടോ പോവാൻ റെഡിയാവുന്നുണ്ട്, "എങ്ങോട്ടാ എന്റെ ഹബ്ബി ഇങ്ങനെ ചുളളനായി ഒരുങ്ങി പോകുന്നത്,,?" കലിപ്പന്റെ പിറകിലൂടി കയ്യിട്ട് പുറത്ത് തലവെച്ച് ഞാൻ ചോദിച്ചതും ഓൻ എന്റെ കയ്യിൽ പിടിച്ച് മുന്നിലേക്ക് നിർത്തി എന്റെ നെറ്റിയിൽ ചുംബിച്ചു, "ഞാനൊന്ന് ആഷിയുടെ അടുത്തേക്ക് പോവാ,, തിരിച്ച് വന്നിട്ട് നമുക്ക് ഒന്ന് പുറത്തേക്ക് ഒക്കെ പോവണം, ഞാൻ വിളിക്കാ നീ റെഡിയായിരിക്ക്," എന്നും പറഞ്ഞ് ചുണ്ടിൽ അമർത്തി ഒരു ഉമ്മയും തന്ന് കവിളിൽ ഒന്ന് തട്ടി കലിപ്പൻ പുറത്തേക്ക് പോയി,, ...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story