My Dear Hubby- 2: ഭാഗം 41

my dear hubby two

രചന: Nishana

വൈകീട്ട് വരാമെന്ന് പറഞ്ഞ് പോയ ആള് പിന്നെ തിരിച്ച് എത്തിയത് രാത്രി പത്ത് മണിക്കാ,, വന്നതും എന്നെ ഒന്ന് മൈന്റ് പോലും ചെയ്യാതെ ടവ്വലും എടുത്ത് വാഷ്റൂമിലേക്ക് പോയി, ഇത്രയും സമയം ഉടുത്ത് ഒരുങ്ങി നോക്കി ഇരുന്ന ഞാൻ ഇപ്പൊ ആരായി,, ദേഷ്യത്തോടെയും സങ്കടത്തോടെയും ഞാൻ ബെഡിലേക്ക് കിടന്നു, എന്തോ കലിപ്പന്റെ ആ അവഗണന എന്നെ ഒത്തിരി വേദനിപ്പിച്ചു, കണ്ണൊക്കെ നിറയാൻ തുടങ്ങി, കലിപ്പൻ വാഷ്റൂമിൽ നിന്ന് ഇറങ്ങിയതും ഞാൻ കണ്ണടച്ച് ഉറങ്ങിയത് പോലെ കിടന്നു, കുറച്ച് സമയം കഴിഞ്ഞിട്ടും അവിടുന്ന് യാതൊരു വിധ റെസ്പോൺസും ഇല്ല, പരിപവത്തോടെ ബെഡിലേക്ക് മുഖം പൂഴ്ത്തി ഞാൻ തേങ്ങി,, പെട്ടെന്ന് ഞാൻ വായുവിൽ ഉയരുന്നത് പോലെ തോന്നിയതും കണ്ണും മിഴിച്ച് നോക്കിയപ്പോ ഞാൻ കലിപ്പന്റെ കയ്യിലാണ്,,

നേരത്തെ എന്നെ മൈന്റ് ചെയ്യാതെ പോയി മൊതലാണ് ഇപ്പൊ ഇളിച്ചോണ്ട് എന്നെ പോക്കി എടുത്ത് നിൽക്കുന്നത്, "എന്നെ താഴെ ഇറക്കിക്കെ,, എനിക്ക് ഉറക്കം വരുന്നുണ്ട്,," ഓന്റെ കയ്യിൽ കിടന്ന് കുതറിക്കൊണ്ട് ഞാൻ പറഞ്ഞതും ഓൻ എന്നെ ഓന്റെ നെഞ്ചോട് ചേര്‍ത്തു, "ഉറക്കം കളയാൻ ഇന്നലത്തെ പോലെ ഒരു ഡോസ് തരട്ടേ,,,?" കണ്ണിറുക്കി ചിരിച്ച് ഓൻ ചോദിച്ചതും ഞാൻ പല്ലിറുമ്പി ഓനെ ഒന്ന് തുറിച്ച് നോക്കി മുഖം തിരിച്ചു, കലിപ്പൻ എന്നെയും കൊണ്ട് താഴെക്ക് നടക്കുന്നത് കണ്ട് ഒരു സംശയത്തോടെ ഞാൻ ഓനെ നോക്കി, ആള് പക്ഷേ ഒരു കളളച്ചിരിയോടെ പുറത്തേക്ക് നടന്നു,

എന്നെ പുറത്ത് നിർത്തി വാതിൽ ലോക്ക് ചെയ്ത് ബുളളറ്റ് ഉന്തി വരുന്ന കലിപ്പനെ കണ്ടപ്പോഴെ കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലായി, ഒത്തിരി സന്തോശത്തോടെ ഞാൻ കലിപ്പന്റെ പിറകെ നടന്നു, ഓൻ ബുളളറ്റിൽ കയറി എന്നെ നോക്കിയതും ഞാൻ ഓടി ഓന്റെ മുന്നിൽ ചെന്ന് നിന്ന് ഇരു കൈകളും ഉയര്‍ത്തി കാണിച്ചു, അതിന്റെ അർത്ഥം മനസ്സിലായതും കലിപ്പൻ ചിരിയോടെ തലയാട്ടി എന്നെ പൊക്കി എടുത്ത് ബുളളറ്റിന് മുമ്പിലേക്ക് ഓന്റെ മുഖത്തിന് അഭിമുഖമായി ഇരുത്തി, ഓൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്തതും ഞാൻ ഓന്റെ കഴുത്തിലൂടെ കയ്യിട്ട് നെഞ്ചിൽ തലവെച്ച് കണ്ണടച്ച് കിടന്നു, കലിപ്പൻ തട്ടിവിളിച്ചപ്പോഴാണ് പിന്നെ ഉണർന്നത്, ചെറുതായി ഒന്ന് മയങ്ങിപ്പോയിരുന്നു, കണ്ണ് തിരുമ്മി ചുറ്റും നോക്കിയ ഞാൻ വായും പൊളിച്ച് നിന്നു,

നിലാവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന കടൽ, ഇടക്ക് വീശിയടിക്കുന്ന തിരയും തണുത്ത കാറ്റും,, മനസ്സിന് വല്ലാത്ത സന്തോഷം തോന്നി, നിലാവെളിച്ചത്തിൽ കരയെ ചുംബിച്ച് പോകുന്ന തിരമാലകൾക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു, "ഇഷ്ടായോ,,?" പിറകിലൂടെ വന്ന് ആ നെഞ്ചോട് എന്നെ ചേര്‍ത്ത് പിടിച്ച് കലിപ്പൻ ചോദിച്ചതും ഞാൻ സന്തോഷത്തോടെ തലയാട്ടി, "വാ,, നമുക്കൊന്ന് നടക്കാം,," പരസ്പരം കൈ കോർത്ത് പിടിച്ച് ഞങ്ങൾ തീരത്ത്കൂടെ നടന്നു, എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രാത്രിയുടെ നിശബ്ദതയിൽ കലിപ്പന്റെ കയ്യും പിടിച്ച് കടൽ തീരത്തൂടെ ഇങ്ങനെ നടക്കുന്നത്, എന്റെ ആഗ്രഹം ഞാൻ പറയാതെ തന്നെ കലിപ്പൻ മനസ്ഹിലാക്കിയല്ലോ എന്ന് ഓർത്തപ്പോൾ ഒത്തിരി സന്തോഷം തോന്നി,

കുറച്ച് അതികം സമയം അവിടെ ചിലവഴിച്ച് തട്ടുകടയിൽ കയറി ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്, ••••••••••• ദിവസങ്ങൾ കടന്നു പോയി,, രണ്ട് വീടുകളിലും ഇപ്പോൾ കല്ല്യാണത്തിന്റെ തിരക്കാണ്, ഇതിനിടയിൽ ശരിക്കും പെട്ടത് ഞാൻ ആണ്, ഇവിടുന്ന് കലിപ്പനും ആലിയും എന്നെ വീട്ടിലേക്ക് പോകാൻ സമ്മതിക്കുന്നില്ല, അവിടെ കാക്കുവും നാഫിയും വിളിയോട് വിളിയും ആണ്, അവസാനം മാരേജിന് ഒരു ആഴ്ച മുന്നേ വീട്ടിൽ എത്തിക്കോളാം എന്ന ഉറപ്പിൽ കാക്കുവും നാഫിയും പകുതി സമ്മതം മൂളി,, ആലിയെ ഒരു വിധം പറഞ്ഞ് സമ്മതിച്ചെങ്കിലും കലിപ്പൻ അമ്പിനും വില്ലിനും അടുക്കുന്നില്ല, അവസാനം ഉപ്പാനേക്കൊണ്ടും ഉമ്മാനെക്കൊണ്ടും വിളിപ്പിച്ചാണ് സമ്മതിപ്പിച്ചത്,

ഇതിനിടയിൽ പല സംഭവങ്ങളും ഉണ്ടായി, ബാസിക്കാന്റെ ഉമ്മയും ഉപ്പയും എത്തി നാജിയെ കണ്ടു, അവർക്കൊക്കെ അവളെ ഇഷ്ടപ്പെട്ടു, ചെറിയ രീതിയിൽ എങ്കേജ്മെന്റ് നടത്തി, ഉമ്മൂസ് പറഞ്ഞത് പോലെ ബാസിക്കാക്ക് എന്ന് ഉത്തരവാദിത്ത ബോധം ഉണ്ടാകുന്നോ അന്നെ അവരുടെ മാരേജ് നടത്തൂ എന്നാണ് ബാസിക്കാന്റെ ഉപ്പയും ഉമ്മയും പറഞ്ഞത്, അത് കൊണ്ട് മൂപ്പര് ഇപ്പൊ ആ ഉത്തരവാദിത്ത ബോധം ഉണ്ടാക്കി എടുക്കാനുളള ഓട്ടപ്പാച്ചിലാണ്, പിന്നെ ആഷിസാറിന്റെ അസുഖം ഒക്കെ ഏകദേശം ഓക്കെ ആയി, ഇപ്പൊ ആരുടെയെങ്കിലും സഹായത്തോടെ നടക്കും, ഷാലുവാണ് മൂപ്പരുടെ എല്ലാം കാര്യങ്ങളും നോക്കുന്നത്, സാറിന് ഇപ്പൊ അവളോട് ചെറിയ ഒരു ചായ്വുണ്ടെന്നാണ് അവൾ വിളിച്ചപ്പൊ പറഞ്ഞത്,

ഇനി ഞങ്ങളുടെ കാര്യം ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും അതിനേക്കാൾ കൂടുതൽ റൊമാൻസുമൊക്കെ ആയി ഇങ്ങനെ പോകുന്നു, •••••••••••••• ഇന്നാണ് കാക്കുവിന്റെയും ആലിയുടെയും നാഫിയുടെയും റാഫിക്കാന്റെയും മാരേജ്, ഒരാഴ്ച ആയി ഞാൻ എന്റെ വീട്ടിലാണ്, ഇത് വരെ കലിപ്പനെ മര്യാദക്ക് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, രണ്ട് പേരും ഓരോരോ തിരക്കുകളായിരുന്നു, നാഫിയെ ഒരുക്കി ഞാനും ഒരുങ്ങി ഇറങ്ങി, ബ്ലൂ കളറിൽ ഗോൾഡൻ വർക്കുളള സാരിയായിരുന്നു ഞാൻ ഉടുത്തത്, വീട്ടിൽ എല്ലാവരും നേരത്തെ തന്നെ ഓഡിറ്റോറിയത്തിലേക്ക് പോയി, ഞാനും നാഫിയും സനയും നാഫിയുടെ ഇത്തയും മാത്രമാണ് ബാക്കിയുളളത്, ഫൈസി ഞങ്ങളെ കൊണ്ട് വിടാം എന്ന് പറഞ്ഞിരുന്നു,

ഞാനും നാഫിയും ഒരുങ്ങി വന്ന് കുറെ സെൽഫി ഒക്കെ എടുത്തു, അതിനിടയിൽ നസിത്തയും വന്നു, ഞങ്ങള് ഒരുങ്ങി ഇറങ്ങീട്ടും സനയേയും ഫൈസിയേയും കണ്ടില്ല, 'ഇവരുടെ ഒരുക്കം ഇത് വരെ കഴിഞ്ഞില്ലേ,, ' ഞാൻ അവരെ വിളിച്ച് വരാമെന്നും പറഞ്ഞ് സനയുടെ മുറിയിലേക്ക് പോയി, വാതിൽ ചാരി വെച്ചിട്ടെ ഉണ്ടായിരുന്നൊളളൂ,, വാതിൽ തുറന്നതും അകത്തെ കാഴ്ച കണ്ട് ഞാൻ കണ്ണും മിഴിച്ച് നിന്നു, ഫൈസിയും സനയും പരസ്പരം മത്സരിച്ച് ചുംബിക്കുകയാണ്, "ഡാ,,, ഡി,," ഞാൻ കലിപ്പിൽ രണ്ടിനേയും വിളിച്ചത് കേട്ട് അവര് ഞെട്ടലോടെ അകന്ന് മാറി പേടിയോടെ എന്നെ നോക്കി, "എന്താ ഇവിടെ,," ഗൗരവത്തോടെ കയ്യുംകെട്ടി ഞാൻ ചോദിച്ചതും രണ്ടും തലതാഴ്ത്തി നിന്നു,

"ഫൈസി,, നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല,, നിന്നെ വിശ്വാസമുളളത് കൊണ്ട് അല്ലെ ഞങ്ങള് അകത്തേക്ക് കയറ്റിയത്,, ആ വിശ്വാസാ നീ ഇപ്പൊ തകർത്തത്" "റിയൂ,, അത്,, പിന്നെ,, ഞാൻ,, സോറി,, എനിക്ക് ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞ് കുറെ ആയി ഞാനിവളുടെ പിറകെ നടക്കുന്നു, സത്യായിട്ടും ഇന്നാണ് ഇവള് ഓക്കെ പറഞ്ഞത്, അതിന്റെ ആവേശത്തിൽ പറ്റിപ്പോയതാ,," സങ്കടത്തോടെയും ചമ്മലോടെയും അവൻ പറയുന്നത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു, ഞാൻ ചിരിക്കുന്നത് കണ്ട് രണ്ടും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു, "ഇനി മേലാൽ ഇങ്ങനെ ഒന്നും ഉണ്ടാവരുത്, പിന്നെ ഫൈസി മര്യാദക്ക് പഠിച്ച് ജോലി വാങ്ങി ഉപ്പാനോട് സംസാരിച്ചോണ്ടൂ,, കട്ട സപ്പോർട്ട് ആയി ഞാൻ കൂടെ ഉണ്ടാവും," എന്ന് ഞാൻ പറഞ്ഞതും സനയും ഫൈസിയും വന്ന് എന്നെ കെട്ടിപ്പിടിച്ച് താങ്ക്സ് പറഞ്ഞു, ഒരുവിധത്തിൽ രണ്ടിനേയും സമാധാനിപ്പിച്ച് ഞങ്ങൾ താഴെക്ക് നടന്നു,...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story