My Dear Hubby- 2: ഭാഗം 42

my dear hubby two

രചന: Nishana

ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴക്ക് ഒരുവിധം എല്ലാവരും എത്തിയിരുന്നു, ഞാൻ കലിപ്പനെ അവിടെ മുഴുവൻ നോക്കി എങ്കിലും കണ്ടില്ല, നാഫിയെ റാഫിക്കാന്റെ കസിൻസൊക്കെ കൂട്ടിക്കൊണ്ട് പോയതും ഞാനും സനയും നാജിയും നസിത്തയും ഹസിത്തയും കൂടി ആലിയെ റെഡിയാക്കാൻ പോയി, നിക്കാഹ് കഴിഞ്ഞതും ആലിയേയും നാഫിയേയും സ്റ്റേജിലെക്ക് കൂട്ടിക്കൊണ്ട് പോയി, അപ്പാഴാണ് സ്റ്റേജിൽ കാക്കൂനോടും റാഫിക്കാനോടുമൊക്കെ സംസാരിച്ച് നിൽക്കുന്ന കലിപ്പനെ ഞാൻ കാണുന്നത്, എന്റെ സാരിയുടെ അതെ കളർ ശർട്ടും മുണ്ടും ആണ് വേഷം, ആ വേശത്തിൽ കലിപ്പനെ കണ്ടപ്പോ ചുറ്റും ഉളളവരെ ഒന്നും കാണാൻ കഴിഞ്ഞില്ല, സംസാരിക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന ഓരോഭാവവും ശ്രദ്ധിച്ച് ഞാൻ നിന്നു, കാക്കൂനോട് എന്തോ പറഞ്ഞ് ചിരിച്ച് തിരിഞ്ഞപ്പോഴാണ് കലിപ്പൻ എന്നെ കാണുന്നത്, പെട്ടെന്ന് ആ കണ്ണുകൾ വികസിച്ചു മുഖത്ത് അത്ഭുതം നിറഞ്ഞു, എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ നാണത്തോടെ തലതാഴ്ത്തി,

കുറച്ച് കഴിഞ്ഞ് മുഖമുയത്തി നോക്കിയപ്പോ കലിപ്പനെ കണ്ടില്ല, 'ഇത്ര പെട്ടന്ന് ഇത് എവിടെ പോയി,' "റിയൂ,, ഞാൻ മുറിയിലെ കബോടിൽ ഒരു പൊതി എടുത്ത് വെച്ചിരുന്നു, നീ അതൊന്ന് എടുത്ത് തരോ,,?" കലിപ്പനെ തിരക്കി നടക്കുന്നതിനിടയിൽ ഹസിത്ത വന്ന് ചോദിച്ചപ്പോ ഞാൻ തലയാട്ടി മുറിയിലേക്ക് നടന്നു, മുറിയിൽ ചെന്ന് കബോട് മുഴുവൻ തപ്പി നോക്കി എങ്കിലും ഹസിത്ത പറഞ്ഞ പൊതി മാത്രം കണ്ടില്ല, പെട്ടെന്ന് പിറകിൽ നിന്ന് വാതിലടയുന്ന ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ കളളച്ചിരിയോടെ താടിയും ഉഴിഞ്ഞ് നിൽക്കുന്ന കലിപ്പനെ ആണ് കണ്ടത്, അപ്പോഴെ ഊഹിച്ചു ഹസിത്ത ഇല്ലാത്ത പൊതി എടുക്കാനാണ് എന്നെ പറഞ്ഞ് വിട്ടതെന്ന്, ഞാൻ കലിപ്പനെ തന്നെ ചെറു ചിരിയോടെ നോക്കി നിന്നു, കലിപ്പൻ പെട്ടെന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചു, "ഹൊ എന്റെ പെണ്ണേ,, ഈ സാരിയിൽ നിന്നെ കണ്ടപ്പോൾ,,!!!! ഹൂ,, പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, അതാ ഹസിത്താനോട് പറഞ്ഞ് നിന്നെ ഇവിടെ എത്തിച്ചത്,"

എന്റെ ചെവിയിൽ ചെറുതായി കടിച്ച് അവിടെ ചുണ്ട് ചേര്‍ത്ത് കൊണ്ട് കലിപ്പൻ പറഞ്ഞതും ഞാൻ ഓന്റെ ശർട്ടിന്റെ മുകളിലെ ബട്ടൻ അഴിച്ച് ആ നെഞ്ചിൽ ചെറുതായി കടിച്ച് അവിടെചുംബിച്ച് കലിപ്പനെ ഒന്ന് നോക്കി, "കല്ല്യാണം കൂടാൻ നീ എന്നെ സമ്മതിക്കില്ല അല്ലേ,," ചുണ്ട് കടിച്ച് പിടിച്ച് കലിപ്പൻ പറയുന്നത് കേട്ട് ഞാൻ ഇല്ലെന്ന് തലയാട്ടി,, പെട്ടെന്ന് ഓൻ സാരിക്കിടയിലൂടെ കൈ കടത്തി എന്റെ ഇടുപ്പിൽ പിടിച്ച് വലിച്ച് എന്നെ ഓനോട് ചേർത്ത് നിർത്തി എന്റെ അധരങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങി, ഇരു മിഴികളും അടച്ച് സന്തോഷത്തോടെ ഞാൻ ആ ചുംബനം സ്വീകരിച്ചു, വാതിലിൽ ആരോ തട്ടുന്നത് കേട്ട് ഞങ്ങൾ പരസ്പരം കിതപ്പോടെ അകന്ന് മാറി, ചുണ്ടിൽ പൊടിഞ്ഞ ചെറിയ ചോരത്തുളളികളെ തുടച്ച് മാറ്റി നെറ്റിയിൽ ചുംബിച്ച് കലിപ്പൻ പോയി വാതിൽ തുറന്നതും ബാസിക്ക നാജിയുടെ കയ്യും പിടിച്ച് അകത്തേക്ക് തളളിക്കയറി, "മനുഷ്യനൊന്ന് ആരുടേയും കണ്ണിൽ പെടാതെ റൊമാൻസിക്കാൻ വന്നപ്പോ രണ്ടും കൂടി ഇതിനകത്ത് പെറ്റ്കിടക്കാ,, ഇറങ്ങിപ്പോയേ,,

ഇനി കുറച്ച് സമയം ഞങ്ങളൊന്ന് റൊമാൻസിക്കട്ടേ,, കല്ല്യാണം ഏതായാലും ഈ അടുത്ത കാലത്ത് ആരും നടത്തി തരില്ല,, എന്നാ ഒന്ന് മര്യാദക്ക് സംസാരിക്കാം എന്ന് വെച്ചാലോ അതിനും സമ്മതിക്കില്ല,, " ദേഷ്യത്തോടെ ബാസിക്ക പറയുന്നത് കേട്ട് ഞാൻ വായുംപൊളിച്ച് നാജിയെ നോക്കി, പെണ്ണ് നാണം കൊണ്ട് നിലത്ത് കളം വരക്കാ,, റൊമാൻസിക്കാൻ മുട്ടി നിൽക്കാണെന്ന് തോന്നുന്നു, "ഡാ സംസാരിക്കുന്നത് ഒക്കെ കൊളളാം,, പക്ഷേ ദേഹത്ത് തൊട്ടുളള സംസാരം ഒന്നും വേണ്ട, അതൊക്കെ കെട്ടിക്കഴിഞ്ഞിട്ട്, " കലിപ്പൻ "പോടാ തെണ്ടി,, നിനക്കൊന്നും എന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല, ചിക്കൻ ബിരിയാണി മുന്നിൽ കൊണ്ട് വെച്ചിട്ട് കഴിക്കാതെ നോക്കി ഇരിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക്, അതാ എന്റെ അവസ്ഥ " സങ്കടത്തോടെ ബാസിക്ക പറയുന്നത് കേട്ട് ഞാനും കലിപ്പനും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു, ബാസിക്ക ഞങ്ങളെ ദയനീയമായി നോക്കുന്നത് കണ്ട് പാവമല്ലേന്ന് കരുതി ഞങ്ങൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി, സ്റ്റേജിൽ ഇളിച്ചോണ്ട് നിൽക്കുന്ന കപ്പിൾസിന്റെ അടുത്തേക്ക് ഞാനും കലിപ്പനും ചെന്നു,

കുറച്ച് സമയം അവരെ കളിയാക്കിയും ഫോട്ടോക്ക് പോസ് ചെയ്തും സെൽഫി എടുത്തും അവരെ വെറുപ്പിച്ചു, ആവസാനം നാലും കൂടി ഞങ്ങളെ അവിടുന്ന് ഇറക്കി വിട്ടു, ഭക്ഷണം കഴിക്കാൻ വിളിച്ചതും ആദ്യ സീറ്റിൽ ഇരിക്കണം എന്ന് കരുതി ഓടിയ എന്നെ കലിപ്പൻ പിടിച്ച് വെച്ചു, "സ്വന്തം മാരേജിന് പോലും ആരെയും കൂസാതെ വെട്ടി വിഴുങ്ങിയതാ,, ഇവിടെ അതുക്കും മേലെ ആയിരിക്കും എന്ന് അറിയാം ദയവു ചെയ്ത് എന്നെ നാണം കെടുത്തരുത്, കാണുന്നവർ വിചാരിക്കും ഞാൻ നിന്നെ ഇത്രയും നാളും പട്ടിണിക്കിട്ടിരിക്കയായിരുന്നു എന്ന്, നമുക്ക് അവസാനം ആളൊഴിഞ്ഞതിന് ശേഷം കഴിക്കാം,, അതാവുമ്പോൾ നിന്റെ തീറ്റ ആരും കാണില്ലല്ലോ,," "അപ്പോഴേക്ക് ചിക്കൻ പൊരി ഒക്കെ തീർന്ന് പോകില്ലേ,,"😕 "നിനക്ക് രണ്ട് പ്ലേറ്റ് ചിക്കൻ പൊരി മാറ്റി വെക്കാൻ പറയാം പോരെ,?" "ആഹ് എന്നാ മൂന്ന് പ്ലേറ്റ് മാറ്റി വെക്കാൻ പറഞ്ഞേക്ക്,," ഇളിച്ചോണ്ട് ഞാൻ പറഞ്ഞതും കലിപ്പൻ എന്നെ നോക്കി പല്ല് കടിച്ച് ഒറ്റ പോക്കായിരുന്നു, ചിക്കൻ പൊരി മാറ്റി വെക്കാനായിരിക്കും, ••••••••

അങ്ങനെ ഫുഡഡി ഒക്കെ കഴിഞ്ഞപ്പോഴേക്ക് റാഫിക്കയും നാഫിയും ഇറങ്ങാറായി,, മുത്തൂസിനെ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ടിരുന്ന നാഫിയെ ഞാൻ പിടിച്ച് വലിച്ച് കാറിൽ കയറ്റി, അവള് കരഞ്ഞോണ്ടിരുന്നാൽ ഞങ്ങൾക്ക് ഇവിടുന്ന് പോകാൻ പറ്റില്ല, വീട്ടിൽ എത്തീട്ട് വേണം ഒന്ന് മനസ്സമാധാനത്തോടെ ഉറങ്ങാൻ, ഇന്നലെ മര്യാദക്ക് ഒന്ന് കണ്ണടക്കാൻ പറ്റിയില്ല, നാഫി പോയതും ആലി എല്ലാവരോടും യാത്ര ചോദിച്ച് വേഗം കാറിൽ കയറി ഇരുന്നു, ഭാഗ്യം അവള് കരഞ്ഞ് സീനാക്കാൻ നിന്നില്ല, കാലിപ്പനോട് കണ്ണ് കൊണ്ട് യാത്ര ചോദിച്ച് ഞാനും പെട്ടെന്ന് കാറിലേക്ക് കയറി, കാക്കുവന്ന് വണ്ടി എടുത്തതും ഞാൻ സീറ്റിലേക്ക് ചാരിയിരുന്ന് മെല്ലെ കണ്ണടച്ചു, ●●●●●●●●●●●●●●●●●●●●●●●●●○○○ ആദ്യ രാത്രിയിൽ പാൽ ക്ലാസുമായി നാണത്തോടെ വരുന്ന തന്റെ പാതിയെ ക്ഷമയോടെ കാത്തിരിക്കുന്ന നൗഷൂന്ന് മുന്നിലേക്ക് ദേഷ്യത്തോടെ ഉറഞ്ഞ് തുളളി വരുന്ന ആലിയെ കണ്ട് അവൻ വായും പൊളിച്ച് ബെഡിൽ നിന്ന് ചാടി എണീറ്റു, "ആലി മോളേ,, എന്താ ഇത് നാണത്തോടെ വരുന്നതിന് പകരം ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുളളി, അല്ല നീ പാൽ കൊണ്ട് വന്നില്ലേ,," "പാലല്ല നിങ്ങൾക്ക് ഞാൻ മോര് തരാം,, " ദേഷ്യത്തോടെ പല്ല് കടിച്ചോണ്ടുളള അവളുടെ സംസാരം കേട്ട് നൗഷു ഒന്ന് ഞെട്ടി,

"എന്താ എന്റെ ആലിക്കൊച്ചിന് പറ്റിയത്,,? മുഖമൊക്കെ ബലൂൺ പോലെ വീർപ്പിച്ച് വെച്ചിട്ടുണ്ടല്ലോ,? " അവളുടെ താടിയിൽ പിടിച്ച് സ്നേഹത്തോടെ അവൻ ചോദിച്ചതും അവൾ ആ കൈ തട്ടിമാറ്റി, "എന്താ കാര്യമെന്ന് നിങ്ങൾക്ക് അറിയില്ല അല്ലേ,, " "ഇ,, ഇല്ല,, നീ കാര്യം പറയാതെ ഇങ്ങനെ ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുളളല്ലേ,," "നൗഷുക്കാക്ക് സഫയെ അറിയോ,,?" "ഏത്,, സഫ, ആ ചുരുണ്ട മുടി ഉളള വെളുത്ത കുട്ടിയാണോ? അതോ ആ പുട്ടിയടിച്ച് നടക്കുന്നതോ? അതും അല്ലെങ്കിൽ ആ മെലിഞ്ഞ് പൂച്ചക്കണ്ണുകൾ വാലിട്ടെഴുതി നടക്കുന്ന ആ കുട്ടിയോ,,?" അവന്റെ വർണന കേട്ട് ആലി അവനെ ദേഷ്യത്തോടെ അടി മുടി നോക്കി, അവളുടെ നോട്ടം കണ്ടപ്പോഴാ അവന് എന്താ പറഞ്ഞതെന്ന ബോധം വന്നത്, അവൻ അവളെ നോക്കി നാവ് കടിച്ചതും ആലി ദേഷ്യത്തോടെ അവന്റെ കഴുത്തിന് പിടിച്ച്, "നാട്ടിലുളള എല്ലാ പെമ്പിള്ളേരുടെയും ലിസ്റ്റ് ഉണ്ടല്ലേ കയ്യിൽ, നിങ്ങള് ഇത്ര വലിയ കോഴി ആണെന്ന് ഞാൻ അറിഞ്ഞില്ല, റിയു പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല, ഇപ്പൊ ഇപ്പൊ വിശ്വാസായി, " അത്രയും പറഞ്ഞപ്പോഴെക്ക് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, അവൾ ദേഷ്യത്തോടെ അവന്റെ നെഞ്ചിനിട്ട് ഇടിച്ചോണ്ടിരുന്നതും അവൻ അവളുടെ കൈ പിടിച്ച് വെച്ചു,

"എന്റെ പൊന്ന് ആലി,, നീയാണെ,, നമുക്ക് ജനിക്കാൻ പോകുന്ന കുട്ടികളാണേ,, സത്യം, നീ ആ പറഞ്ഞ സഫയെ എനിക്ക് അറിയില്ല, ആ ഭ്രാന്തി എന്തോ പറഞ്ഞെന്നും പറഞ്ഞ് നീ എന്നെ സംശയിക്കാണോ,, നിനക്ക് അറിയുന്നതല്ലെ എന്നെ, കുറച്ച് വേലത്തരം കയ്യിലുണ്ടെങ്കിലും ഈ മനസ്സിൽ ഓർമ്മ വെച്ച കാലം തൊട്ടേ നീയാണ്, എന്റെ ഈ ആലിക്കൊച്ച് മാത്രം " അവളുടെ നെറ്റിയിൽ അധരം പതിപ്പിച്ച് കൊണ്ട് നൗഷു പറഞ്ഞതും അവൾ കണ്ണ് തുടച്ച് നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, ചെറുചിരിയോടെ അവൻ അവളെ തന്റെ മാറോട് ചേര്‍ത്ത് പിടിച്ച് തലമുടിയിലൂടെ തഴുകിക്കൊണ്ടിരുന്നു, പിന്നെ പതിയെ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ട് അവളുടെ അധരങ്ങൾ സ്വന്തമാക്കാൻ തുനിഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തു, ആലിയെ നോക്കി കണ്ണിറുക്കി കാണിച്ച് നൗഷു ഫോണെടുത്തു, ഡിസ്പ്ലേയിലെ പേര് കണ്ടതും അവൻ ദേഷ്യത്തോടെ പല്ല് കടിച്ച് ആലിയോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് ബാൽക്കണിയിലേക്ക് നടന്നു, "എടാ അളിയൻ തെണ്ടി,, നീ എനിക്ക് ഒരു കാലത്തും മനസ്സമാധാനം തരില്ല അല്ലേ,," "ഇല്ല,, നീ വന്ന് വാതിൽ തുറക്ക്," "ഇന്നൊരു ദിവസം മുഴുവൻ നീ അവളെ കണ്ടതല്ലേടാ,, പിന്നെന്തിനാ ഇനി മതിൽ ചാടി കാണുന്നത്, ഒന്നും ഇല്ലെങ്കിലും ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് ആണെന്നെങ്കിലും ഓർത്തൂടെ നിനക്ക്,, " "മര്യാദക്ക് വന്ന് വാതിൽ തുറന്നില്ലെങ്കിൽ നിന്റെ ഫസ്റ്റ് നൈറ്റ് ഞാൻ ലാസ്റ്റ് നൈറ്റ് ആക്കും നോക്കിക്കോ,,

നീ കോളേജിൽ പടിച്ചിരുന്ന കാലത്ത് ആ ഫസ്നയുടെ പിറകെ നടന്ന കഥയോക്കെ ഞാൻ എന്റെ പുന്നാര പെങ്ങൾക്ക് പറഞ്ഞ് കൊടുത്താലുണ്ടല്ലോ അളിയാ,," "എടാ സാമദ്രോഹി,, നിനക്ക് ഇപ്പൊ വാതിൽ തുറന്ന് തന്നാൽ പോരെ,, ഞാൻ ഇതാ വരുന്നു, " "താങ്ക്സ് മച്ചാ,, ഐ ലബ് യു,, ഉമ്മാ,,," "പോടാ പട്ടി,," ദേഷ്യത്തോടെ ഫോൺ വെച്ച് നമ്മുടെ മണവാളൻ തിരിഞ്ഞതും പിറകിൽ കയ്യും കെട്ടി മണവാട്ടി വിത്ത് കലിപ്പ് ലുക്കിൽ, "ഏതവളോടായിരുന്നു ഫോണിൽ കൊഞ്ചിക്കുഴഞ്ഞത്" "കൊഞ്ചിക്കുഴയെ,,? ഞാനോ,,? എപ്പോ,? " "എനിക്കൊന്നും മനസ്സിലാവില്ലാന്ന് കരുതിയോ,? എനിക്ക് അറിയാം ആ സഫയാവും വിളിച്ചതെന്ന്, നിങ്ങള് സംസാരിക്കുന്നത് ഞാൻ കേൾക്കാതിരിക്കാനല്ലെ ഈ ബാൽക്കണിയിൽ വന്ന് നിന്നത്," "മോളെ ആലിക്കൊച്ചെ,, അരുതാത്തതൊന്നും പറയല്ലേ,, നീ ആണേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളാണേ സത്യം, എനിക്ക് നീ പറഞ്ഞ സഫയെ അറിയില്ല" "നമുക്ക് മക്കള് ജനിക്കുന്ന കാര്യം ഒക്കെ അവിടെ നിൽക്കട്ടെ,, ആദ്യം ഇതിനൊരു തീരുമാനം ആവട്ടെ,,,"

"മോളേ,, ഇങ്ങനെ ചങ്കിൽ കൊളളുന്ന വാക്കൊന്നും പറയല്ലേ,," "മോളേ കീളേ,, എന്നൊക്കെ വിളിച്ച് ഇനി എന്റെ പിറകെ വന്നാൽ മുട്ടുകാല് മടക്കി മർമത്തിനിട്ട് ചവിട്ടും ഞാൻ,, അതൊക്കെ നിങ്ങളെ മറ്റവളോട് പറഞ്ഞാ മതി" അങ്ങനെ കാത്തിരുന്ന ആദ്യ രാത്രി പൊളിഞ്ഞ് പാളീസായ വിശമത്തിൽ മണവാളൻ ഇരിക്കുന്നതിനിടയിലാണ് വീണ്ടും നമ്മളെ നായകന്റെ ഫോൺ,, 'അസി,, കോളിങ്,,' തെണ്ടി,, മനുഷ്യനിവിടെ ഒന്ന് കരക്കടുത്തതായിരുന്നു, അപ്പൊഴാ അവന്റെ അമ്മൂമേടെ മതില് ചാട്ടം, കെട്ടിയോനും കെട്ടിയോളും കൂടി എന്റെ കഞ്ഞിയിൽ പാറ്റയിടാൻ നടക്കാ,, മുറുമുറത്ത് കൊണ്ട് നൗഷു പുറത്തേക്ക് ചെന്ന് വാതിൽ തുറന്ന് അസിയെ നോക്കി പല്ല് കടിച്ചു, അസി പക്ഷേ അവനെ മൈന്റ് പോലും ചെയ്യാതെ ഒറ്റ ഓട്ടമായിരുന്നു റിയൂന്റെ മുറിയിലേക്ക്,, അസിയുടെ പോക്ക് കണ്ട് വായും പൊളിച്ച് നിൽക്കുന്ന നൗഷൂന്റെ അടുത്തേക്ക് ആലി വന്നു, "നിങ്ങള് ഈ പാതിരാത്രി ഇനി ഇവിടെ എന്ത് ചെയ്യാ,, നേരത്തെ വിളിച്ച കാമുകി വരാമെന്ന് പറഞ്ഞിരുന്നോ,," "ആടീ,, എന്റെ കാമുകി ദാ ഇപ്പൊ എന്റെ പെങ്ങളുടെ മുറിയിലേക്ക് പോയിട്ടുണ്ട്, ചെന്ന് നോക്ക്, അവളും അവളുടെ ഒരു കാമുകിയും,," പല്ല് കടിച്ച് പറഞ്ഞോണ്ട് നൗഷു ദേഷ്യത്തോടെ മുറിയിലേക്ക് പോയി, അവന്റെ പോക്ക് കണ്ട് സംശയത്തോടെ ആലി റിയൂന്റെ മുറിയിലേക്ക് പോയപ്പോഴാണ് അവിടെ അസിയെ കണ്ടത്, അബദ്ധം മനസ്സിലായ ആലി തലക്ക് ഒരു കൊട്ട് കൊട്ടി നൗഷൂന്റെ മുറിയിലേക്ക് പോയി,,...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story