My Dear Hubby- 2: ഭാഗം 43

my dear hubby two

രചന: Nishana

ഞാൻ റിയൂന്റി മുറിയിലേക്ക് ചെന്നപ്പോ പെണ്ണ് കമഴ്ന്ന് കിടന്ന് ഭയങ്കര ഉറക്കമാണ്, രണ്ട് ദിവസത്തെ ക്ഷീണം ഉണ്ടാവും, ഞാൻ അവളുടെ അടുത്ത് ചെന്നിരുന്ന് തലയിലൂടെ വിരലോടിച്ച് നെറ്റിയിൽ ചുംബിച്ചതും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞ് കിടന്നു, "ഡി മാക്രി,," അവളുടെ ചെവിക്കരികിൽ ചെന്ന് കുറച്ച് ഉച്ചത്തിൽ വിളിച്ചതും അവള് ചാടി എണീറ്റ് ചുറ്റും നോക്കി, പിന്നെ എന്തോ ഓർത്ത പോലെ എന്നെ നോക്കിയതും ഞാൻ പല്ലിളിച്ച് കാണിച്ചു കൊടുത്തു, "എന്തിനാ ഇങ്ങനെ അലറുന്നെ,, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ,,, " "ഒരാഴ്ച ആയി എന്റെ ഉറക്കം പോയിട്ട്, നിനക്ക് അതൊന്നും അറിയണ്ടല്ലോ,,?" പരിപവത്തോടെ അവളെ ഒളികണ്ണിട്ട് നോക്കി ഞാൻ പറഞ്ഞു, "ഈ പാതിരാത്രി ഇപ്പൊ ഇത് പറയാനാണോ ഇങ്ങോട്ട് വന്നത്, എനിക്ക് ഉറക്കം വരുന്നുണ്ട്,, " തലയിലേക്ക് പുതപ്പ് വലിച്ചിട്ട് അവൾ കെടന്നതും എനിക്ക് ദേഷ്യം വന്നു, "നിന്നെ ഓർത്ത് ഈ പാതിരാത്രി മതിൽ ചാടി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ,, അവളുടെ ഒരു ഉറക്കം,, നിന്റെ ഉറക്കം തീരുന്നത് വരെ നീ ഉറങ്ങ് ഞാൻ പോവാ,, " ദേഷ്യത്തോടെ മുറിവിട്ട് ഞാൻ ഇറങ്ങാൻ തുനിഞ്ഞതും പെട്ടെന്ന് റിയു വന്ന് എന്റെ വയറിലൂടെ കയ്യിട്ട് പുറത്ത് തലവെച്ച് കിടന്നു,

ദേഷ്യം തോന്നി ഞാൻ തട്ടിമാറ്റി എങ്കിലും അവള് വീണ്ടും അതേ പടി കിടന്നു, "ഉറക്കം വരുന്നു കലിപ്പാ,, ഈ നെഞ്ചിൽ തലവെച്ച് കിടക്കാൻ കൊതിയാവാ,,," "ഓഹ് എന്നിട്ടായിരിക്കും മൂടിപ്പുതച്ച് കിടന്നിരുന്നത്,," "ഈഹ്,,, അത് ക്ഷീണം കൊണ്ട് മയങ്ങിപ്പോയതല്ലേ,, " കുറുമ്പോടെ ചുണ്ട് കൂർപ്പിച്ച് അവൾ പറയുന്നത് കേട്ടതും അറിയാതെ ഞാൻ ചിരിച്ച് പോയി, "ഹാവൂ ചിരിച്ചല്ലോ,, സമാധാനം,," എന്റെ നെഞ്ചിൽ ഇടിച്ചോണ്ട് അവള് പറഞ്ഞതും ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ച് അവളെ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി ഞാനും അവളുടെ മുകളിലായി ആ മിഴികളിലേക്ക് നോക്കി കിടന്നു, ഒരു കൊഞ്ചലോടെ അവൾ എന്റെ കവിളിൽ ചുംബിച്ച് എന്റെ ഷർട്ടിന്റെ ബട്ടനഴിച്ച് നെഞ്ചിലേക്ക് പല്ലുകൾ ആഴ്ത്തി, സുഖമുളള ചെറു നോവ് തന്ന് അവൾ എന്നിൽ നിന്ന് അടർന്ന് മാറിയതും പതിയെ ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവളിലേക്ക് ചാഞ്ഞു, ●●●●●●●●●●●●●●●●●●●●●●●●●●●● ആഷിക്ക് കഴിക്കാനുളള ഭക്ഷണവുമായി അവന്റെ ഉമ്മ മുറിയിലെത്തിയപ്പോ ആഷി ആലോചനയോടെ കിടക്കുകയായിരുന്നു,

ഉമ്മ വിളിച്ചതും അവൻ കണ്ണ് തുറക്കാതെ തന്നെ അവരുടെ മടിയിലേക്ക് തലവെച്ച് കിടന്നു, "മോനെ ആഷി,, ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ,?" "ഹ്മ്മ്,," "ഷാലൂന്റെ കാര്യത്തിൽ നീ എന്താ തീരുമാനിച്ചിരിക്കുന്നത്, ഇനിയും അവളെ വേദനിപ്പിക്കല്ലേടാ,, നിനക്ക് സുഖമില്ലാത്തപ്പൊ ഊണും ഉറക്കവും ഒഴിച്ച് അവളാണ് നിന്നെ പരിചരിച്ചിരുന്നത്, നിങ്ങളുടെ വിവാഹം കഴിയാതെ അവള് ഇവിടെ വന്ന് പോവുന്നത് കണ്ട് ആളുകളൊക്കെ പലതും പറയാൻ തുടങ്ങി, ഇപ്പൊ നിന്റെ അസുഖം ഒക്കെ മാറിയില്ലേ,, ഇനി എത്രയും പെട്ടെന്ന് അവളുടെ കൈ പിടിച്ച് നിനക്ക് അവളെ നിന്റെ ജീവിതത്തിലേക്ക് കയറ്റിക്കൂടെ,," ഉമ്മ പ്രതീക്ഷയോടെ ചോദിച്ചതും അവൻ ഒന്നും മിണ്ടാതെ കണ്ണടച്ച് തന്നെ കിടന്നു, "നീ ഇപ്പോഴും ആ പെൺകുട്ടിയേയും മനസ്സിലിട്ട് നടക്കാണോ,, അവളുടെ കല്ല്യാണമൊക്കെ കഴിഞ്ഞതല്ലേ,, ഇനിയും അവരുടെ ജീവിതത്തിലേക്ക് ഒരു പ്രശ്ണവുമായിട്ട് നീ പോകല്ലേ മോനേ,, ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും നീ മാത്രമേ ഒള്ളൂ,, " സാരിത്തലപ്പാൽ കണ്ണുനീർ ഒപ്പി അവർ പറഞ്ഞതും ആഷി ചാടി എണീറ്റു, "ഉമ്മ വിചാരിക്കുന്നത് പോലെ എന്റെ മനസ്സിൽ ഇപ്പൊ റിയു ഇല്ല, ഞാൻ ഇപ്പൊ അവളെ കുറിച്ച് ചിന്തിക്കുന്നും ഇല്ല,"

"പിന്നെ എന്താ നീ ഷാലുവുമായിട്ടുളള വിവാഹത്തിന് സമ്മതിക്കാത്തത്? " "എനിക്ക് അവളെ കാണുമ്പോ എന്തോ വല്ലാത്ത കുറ്റബോധം തോന്നാ,, ഇത്രയും നാളും എന്റെ പിറകെ നടന്നിട്ട് അന്നൊന്നും ഞാൻ അവളെ മൈന്റ് ചെയ്യാതെ ഇപ്പൊ,, വേണ്ട, ചിലപ്പൊ അവള് കരുതിയാലോ അവള് എന്നെ നോക്കിയതിന് ഞാൻ പ്രത്യോപകാരം ചെയ്തതാണെന്ന്" സങ്കടത്തോടെ തലതാഴ്ത്തി ആഷി പറഞ്ഞതും ഉമ്മ അവനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അറിയാതെ ഒന്ന് നെടുവീപ്പിട്ടു, "അമ്മായി,," പെട്ടന്ന് ഷാലുവിന്റെ അർച്ച കേട്ടതും ആഷിയും ഉമ്മയും ഞെട്ടി നോക്കിയപ്പോ ദേഷ്യത്തോടെ നിൽക്കുന്ന ഷാലുവിനെ കണ്ട് അവർ അമ്പരപ്പോടെ നോക്കി നിന്നു, "അമ്മായി ഒന്ന് പുറത്തേക്ക് നിന്നേ,, എനിക്ക് ആഷിക്കാനോട് സീരിയസായി ഒരു കാര്യം പറയാനുണ്ട് " ഗൗരവത്തോടെ അവൾ പറഞ്ഞതും ആഷി ഉമ്മയെ ദയനീയമായി ഒന്ന് നോക്കി, അവർ ഒന്നും മിണ്ടാതെ തലയാട്ടി പുറത്തേക്ക് പോയതും ഷാലു വാതിലടച്ച് പാഞ്ഞ് വന്ന് ആഷിയെ ബെഡിലേക്ക് തളളി അവന്റെ മുകളിൽ കയറി കിടന്നു, "ദേ മര്യാദക്ക് ഞാൻ പറയുന്നത് കേട്ടോ,, രണ്ടാഴ്ച ഞാൻ സമയം തരും അതിനുളളിൽ ഉപ്പാനോട് സംസാരിച്ച് നിക്കാഹ് നടത്തി എന്നെ കൂടെ കൂട്ടിക്കോണ്ടൂ,,

അല്ലെങ്കിൽ ഈ ഷാലുവിന്റെ മറ്റൊരു ഭാവം നിങ്ങള് കാണും, മനസ്സിലായോ,,?" ആഷിയുടെ ഷർട്ടിൽ പിടി മുറുക്കി ഷാലു പറഞ്ഞതും അവൻ വായും പൊളിച്ച് അവളെ നോക്കി തലയാട്ടി, "ആഹ് അന്ത ഭയം ഇരിക്കട്ടെ,," അവന്റെ കവിളിലൊന്ന് തട്ടി പറഞ്ഞ് അവൾ എണീക്കാൻ തുനിഞ്ഞതും അവൻ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ട്, "എന്തിനാ പെണ്ണെ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, അതിനുളള അർഹത എനിക്ക് ഉണ്ടോ,,,?" "കുട്ടിക്കാലം മുതൽ പതിഞ്ഞതാ ഈ മുഖം, ഇനി ആര് എന്തൊക്കെ പറഞ്ഞാലും മറക്കാൻ കഴിയില്ല എനിക്ക്, ആഷിക്ക എന്റെയാ,, എന്റെ മാത്രം,," പറയുന്നതോടൊപ്പം തന്നെ അവളുടെ ചുണ്ടുകൾ അവന്റെ മുഖത്താകെ ഓടി നടന്ന് പതിയെ അതിന്റെ ഇണയിൽ ചേര്‍ന്നു, ആ ചുംബനത്തിലൂടെ അവർക്കിടയിലെ പരിഭവങ്ങളൊക്കെയും അലിഞ്ഞു ഇല്ലാതായി, ●●●●●●●●●●●●●●●●●●●●●●● രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോ കലിപ്പനെ കണ്ടില്ല, മിക്കവാറും നേരത്തെ എണീറ്റ് വീട്ടിലേക്ക് പോയിട്ടുണ്ടാവും, എണീറ്റ് ഫ്രഷായി താഴെക്ക് പോകാൻ തുനിഞ്ഞപ്പോഴാണ് ചെറു ചിരിയോടെ കാക്കൂന്റെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന ആലിയെ കണ്ടത്, എന്നെ കണ്ടതും ആ മുഖത്ത് ദേഷ്യം ഇരച്ചു കയറി, അവൾ പാഞ്ഞ് വന്ന് എന്റെ കഴുത്തിൽ പിടിച്ചു, "ആഹ്,, എടീ ദുഷ്ടീ,, നീ എന്നെ കൊല്ലോ,, വിടെടീ ഭദ്രകാളി,, എനിക്ക് വേദനിക്കുന്നു,," "നിനക്ക് വേദനിക്കണം,, അങ്ങനത്തെ പണിയല്ലെ നീ ഇന്നലെ എന്നോട് ചെയ്തത്,,?"

"ഞാനോ ഞാൻ എന്ത് ചെയ്തു,,?" " ഓഹ് ഒന്നും അറിയാത്ത പച്ചപ്പാവം,, ആ സഫ നൗഷുക്കാന്റെ ആരാന്നാ നീ പറഞ്ഞത്,,?" "എ,, ഏത് സഫ,, എനിക്ക് ഒരു സഫയെയും അറിയില്ല,," ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ കൈ മലർത്തിയതും അവള് പല്ലിറുമ്പി എന്നെ ഒന്ന് നോക്കി പിന്നെ ചുറ്റും നോക്കുന്നത് കണ്ടു, ഇവളെന്താ ഈ നോക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവളെ തന്നെ ഉറ്റ് നോക്കിയതും അവള് ഒരു ഫ്ലവർ വേയ്സ് എടുക്കുന്നത് കണ്ടതും ഞാൻ ജീവനും കൊണ്ട് ഓടി,, "ടി പിശാചെ,, മര്യാദക്ക് അവിടെ നിന്നോ, നിനക്ക് സഫയെ അറിയില്ല അല്ലേ,,, ഇല്ലാത്ത കഥകളൊക്കെ പറഞ്ഞ് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കൊളമാക്കീട്ട്,, നിന്നെ ഞാൻ ഒന്ന് വെറുതെ വിടാം,, " "സത്യായിട്ടും അത് ഞാൻ തമാശക്ക് പറഞ്ഞതാ,, ഞാൻ അറിഞ്ഞോ നീ അതൊക്കെ വിശ്വസിക്കുമെന്ന്,," ഓടുനനതിനിടയിൽ വിളിച്ച് പറഞ്ഞു,, എങ്കിലും പെണ്ണ് വിടാതെ പിറകെ തന്നെ ഉണ്ട്, ഫസ്റ്റ് നൈറ്റ് കൊളമായതിനാണോ ഈ പെണ്ണ് എന്നെ ഇങ്ങനെ ഇട്ട് ഓടിക്കുന്നത്,, ഓടിത്തളർന്ന് ഞാൻ മുറ്റത്തെ പുല്ലിലേക്ക് കിടന്നതും ആലിയും ക്ഷണിച്ച് എന്റെ അടുത്ത് വന്ന് കിടന്നു, പിന്നെ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു, ,...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story