My Dear Hubby- 2: ഭാഗം 44 | അവസാനിച്ചു

my dear hubby two

രചന: Nishana

"ടി പിശാചെ,, മര്യാദക്ക് അവിടെ നിന്നോ, നിനക്ക് സഫയെ അറിയില്ല അല്ലേ,,, ഇല്ലാത്ത കഥകളൊക്കെ പറഞ്ഞ് ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കൊളമാക്കീട്ട്,, നിന്നെ ഞാൻ ഒന്ന് വെറുതെ വിടാം,, " "സത്യായിട്ടും അത് ഞാൻ തമാശക്ക് പറഞ്ഞതാ,, ഞാൻ അറിഞ്ഞോ നീ അതൊക്കെ വിശ്വസിക്കുമെന്ന്,," ഓടുനനതിനിടയിൽ വിളിച്ച് പറഞ്ഞു,, എങ്കിലും പെണ്ണ് വിടാതെ പിറകെ തന്നെ ഉണ്ട്, ഫസ്റ്റ് നൈറ്റ് കൊളമായതിനാണോ ഈ പെണ്ണ് എന്നെ ഇങ്ങനെ ഇട്ട് ഓടിക്കുന്നത്,, ഓടിത്തളർന്ന് ഞാൻ മുറ്റത്തെ പുല്ലിലേക്ക് കിടന്നതും ആലിയും ക്ഷണിച്ച് എന്റെ അടുത്ത് വന്ന് കിടന്നു, പിന്നെ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു, "എന്നാലും റിയൂ,, നീ എന്റെ first night പൊളിച്ചടക്കീലെ,," "ഓഹ് പിന്നെ അവളുടെ ഒരു first night,, എടീ ഈ first nightil ഒന്നും ഒരു കാര്യവും ഇല്ലെന്നേ,, അതിനുളള ഏറ്റവു വലിയ ഉദാഹരണമല്ലേ,, ഈ ഞാൻ" സൈറ്റടിച്ചോണ്ട് ഞാൻ പറഞ്ഞതും അവള് എന്നെ കണ്ണുരുട്ടി കാണിച്ച് ചിരിച്ചു, കുറച്ച് സമയം ഞങ്ങൾ നാഫിയെ വീഡിയോ കോൾ ചെയ്ത് സംസാരിച്ചാ ഇരുന്നു, വണ്ടിയുടെ ഹോർണടി കേട്ടാണ് പിന്നെ അവിടുന്ന് എണീറ്റത്, നോക്കിയപ്പോ കലിപ്പൻ ഉമ്മ ഉപ്പയ ഉമ്മൂസ് ആബിക്ക ഹസിത്ത ബേബീസ് ബാസിക്ക, എല്ലാവരും ഉണ്ട്, ഞങ്ങള് രണ്ടും അവരുടെ അടുത്തേക്ക് ചെന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു, കലിപ്പൻ എന്നെ നോക്കി സൈറ്റ് അടിച്ച് ചിരിക്കുന്നുണ്ട്, ഞാനത് കണ്ട് ഓനെ ഒന്ന് കണ്ണുരുട്ടി കാണിച്ച് മറ്റുളളവരോട് സംസാരിച്ച് ഇരുന്നു,

രാവിലത്തെ ഫുഡും ഉച്ചക്കത്തെ ഫുഡും ഒക്കെ കഴിച്ച് വൈകീട്ട് എല്ലാവരൂടെ റാഫിക്കാന്റെ വീട്ടിലേക്ക് പോയി, നാഫിയെ കണ്ടതും ഞാനും ആലിയും അവളെ വലിച്ച് ടെറസിലേക്ക് പോയി, ഇന്നലത്തെ വിശേഷങ്ങളൊക്കെ ചോദിച്ചപ്പോ പെണ്ണ് കാലുകൊണ്ട് കളം വരക്കാ,, അവളുടെ കളം വരക്കൽ കണ്ട് ആലി എന്നെ ദേഷ്യത്തോടെ നോക്കി, പേടിക്കണ്ട നിനക്ക് കളം വരക്കാൻ നാളെ അവസരം തരാം എന്ന് പറഞ്ഞപ്പോഴാണ് അവള് അടങ്ങിയത്, നാഫിയോട് കാര്യങ്ങളൊക്കെ പറഞ്ഞ് ഞങ്ങൾ രണ്ടും അവളെ കളിയാക്കി ചിരിച്ചു, അപ്പോഴേക്ക് ബോയ്സ് ടീമും എത്തി, എല്ലാവരൂടെ ഒന്നിച്ച് ഒരുപാട് നേരം സംസാരിച്ച് ഇരുന്ന്, രാത്രിയിലെ ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ അവിടുന്ന് തിരിച്ചത്, ●●●●●●●●●●●● രാത്രി കലിപ്പന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു ഞാൻ, പെട്ടെന്ന് മുഖം ഉയര്‍ത്തി ഞാൻ ഓനെ ഒന്ന് നോക്കി, ആള് മുകളിലേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ച് ചിരിക്കുന്നുണ്ട്, ചിരിക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന ഓരോ ഭാവവും നോക്കി ഞാൻ കിടന്നു, പെട്ടെന്ന് ഓൻ എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ ചമ്മിയ ചിരി ചിരിച്ച് മുഖം തിരിച്ചു, "എന്താണ് വൈഫി എന്നെ വായീനോക്കി കിടക്കായിരുന്നോ,?"

എന്റെ ചെവിയിൽ ചെറുതായി കടിച്ച് മീശകൊണ്ട് ഉരസി ഓൻ ചോദിച്ചതും ഇക്കിളി കാരണം ഞാൻ രണ്ട് കണ്ണും ഇറുകെ അടച്ച് പൊട്ടിച്ചിരിച്ചു, കലിപ്പൻ എന്റെ മുഖത്തെല്ലാം ചുംബിച്ച് എന്നെ കെട്ടിപ്പിടിച്ച് കിടന്നു, ഓന്റെ മുടിയിഴകളിൽ തലോടി ഞാൻ കണ്ണടച്ചതും ഇന്ന് മാളിൽ വെച്ച് കണ്ട കുസൃതി ചിരിയുളള കുഞ്ഞു കുട്ടിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞ് വന്നു, അവൻ ചോക്ലേറ്റിനുവേണ്ടി വാശി പിടിച്ച് കരയായിരുന്നു, അവന്റെ ഉമ്മ പല്ല് ചീത്തയാവും എന്നൊക്കെ പറയുന്നുണ്ട്, പക്ഷേ ആള് അടങ്ങുന്നില്ല വാശി പിടിച്ചു കരയാ,, ഞാൻ കുറച്ച് ചോക്ലേറ്റ് ആളുടെ കയ്യിൽ വെച്ച് കൊടുത്തതും കരച്ചിൽ നിർത്തി അപ്പൊ അവൻ എന്നെ നോക്കി ചിരിച്ച ഒരു ചിരിയുണ്ട്, ഹൊ മനസ്സീന്ന് പോകുന്നില്ല, ഞാൻ കണ്ണ് തുറന്ന് കലിപ്പനെ ഒന്ന് നോക്കി, "അതേയ്,, ഹബ്ബി,, ഞാനൊരു ആഗ്രഹം പറഞ്ഞാ സാധിച്ച് തരോ,,?" ഓന്റെ മീശ പിരിച്ച് വെച്ചോണ്ട് ഞാൻ ചോദിച്ചതും ഓൻ പുരികംപൊക്കി എന്നെ ഒന്ന് നോക്കി, "എനിക്ക്,, എനിക്ക് ഒരു ബേബിയെ വേണം, എന്റെ ഈ കലിപ്പനെ പോലെ കുട്ടിക്കലിപ്പുളള ഒന്നിനെ,," ഓന്റെ നെഞ്ചിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി ഞാൻ പറഞ്ഞതും ഓൻ ചാടി എണീറ്റു, "വാട്ട്,, നീ,,, നീ ഇപ്പൊ എന്താ പറഞ്ഞത് ബേ,,,ബിയോ,,? ഹഹഹഹ,,, എന്നിട്ട് എന്തിനാ അവന്റെ കൂടെ സാറ്റ് കളിക്കാനും കൊച്ച് ടിവി കാണാനും ഒക്കെ ആയിരിക്കും അല്ലെ,, ഹഹഹഹ " എന്നും പറഞ്ഞ് ഓൻ വയറ് പൊത്തിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി,,

എനിക്ക് എന്തോ അതൊക്കെ കണ്ട് ദേഷ്യം വന്നു, ഞാൻ ഒന്നും മിണ്ടാതെ എണീറ്റ് വാഷ്റൂമിലേക്ക് നടന്നു, ഫ്രഷായി വന്നപ്പോഴെക്ക് കലിപ്പൻ കിടന്നിരുന്ന, ശബ്ദമുണ്ടാക്കാതെ ഞാൻ ബെഡിന്റെ ഒരേത്തായി കിടന്നു, കുറച്ച് കഴിഞ്ഞതും കലിപ്പൻ എന്നെ കെട്ടിപ്പിടിച്ച് എന്റെ ഷോൾഡറിൽ തലവെച്ച് മുറിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു, "ഹൂ,, ഈ ഷാംബൂവിന്റെ മണം എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു,," എന്റെ വയറിൽ പിടി മുറുക്കി ഓൻ പറഞ്ഞതും ഞാൻ ദേഷ്യത്തോടെ ആ കൈ തട്ടിമാറ്റി എനിക്ക് ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞ് പുതപ്പെടുത്ത് തലവഴി മൂടി കിടന്നു, ●●●●●●●●●●●●●●●●●●●●●● "റിയൂ,,, " ഈ മാക്രി ഇത് എവിടെ പോയി കിടക്കാ,, ഒരുപാട് നേരമായി ഞാനിവിടെ ചങ്ക് പൊട്ടിക്കുന്നു,, ദേഷ്യത്തോടെ ഞാൻ താഴെക്ക് ചെന്നപ്പോ റിയു ബാസിയുടെയും ഹസിത്താന്റെയും കൂടെ സംസാരിച്ച് ഇരാക്കാ,, ഞാൻ ദേഷ്യത്തോടെ അങ്ങോട്ട് ചെന്ന് അവളുടെ കൈ പിടിച്ച് വലിച്ച് മുറിയിലേക്ക് നടന്നു, "എന്റെ കൈ വിട്ടെ,, എനിക്ക് വേദനിക്കുന്നുണ്ട്," എന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ച് കൊണ്ട് അവൾ പറഞ്ഞതും ഞാൻ അവളെ ബെഡിലേക്ക് തളളി, "നിന്റെ പ്രശ്ണമെന്താ റിയൂ,, നീ ഇന്നലെ രാത്രി മുതൽ തുടങ്ങിയതാണല്ലോ എന്നെ അവോയ്ഡ് ചെയ്യൽ, ഞാൻ എത്ര വിളിച്ചു,

നിനക്ക് ഒന്ന് വിളി കേൾക്കുകയെങ്കിലും ചെയ്തൂടെ,," ദേഷ്യത്തോടെ ഉച്ചത്തിൽ ഞാൻ ചോദിച്ചതും അവളത് കേട്ടഭാവം നടിക്കാതെ ബെഡിൽ നിന്ന് എണീറ്റ് പുറത്തേക്ക് പോകാൻ തുനിഞ്ഞു, ഞാൻ ഒന്ന് ആഞ്ഞ് ശ്വാസമെടുത്ത് ദേഷ്യമൊക്കെ കണ്ടോൾ ചെയ്ത് റിയൂന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ നെഞ്ചിലേക്കിട്ടു, "എന്തിനാ നീ ഇങ്ങനെ മുഖം വീർപ്പിക്കുന്നത്, ഞാൻ ഇന്നലെ പറഞ്ഞ കാര്യം കേട്ടിട്ടാണോ,, ഞാൻ അത് തമാശ പറഞ്ഞതല്ലേ,, അത് നീ സീരിയസാക്കണോ,,?" "നിങ്ങൾക്ക് അത് തമാശ ആവും പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല, " അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, ചെറു പുഞ്ചിരിയോടെ ഞാൻ അവളുടെ മിഴികളിൽ ചുംബിച്ചു, "നിന്റെ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ,?" "ഓഹ് എനിക്ക് വേണ്ടി കഷ്ടപ്പെട്ട് സമ്മതിക്കേണ്ട,," പുഛഭാവത്തോടെ അവള് പറഞ്ഞതും ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു, "നിനക്ക് വേണ്ടി അല്ല നമുക്ക് വേണ്ടി,, നീ പറഞ്ഞത് പോലെ ഒരു കുട്ടിക്കലിപ്പനെ കൃത്യം പത്ത് മാസം കഴിഞ്ഞ് എന്റെ കയ്യിൽ വെച്ച് തന്നോണ്ടൂ,," കുറച്ച് ഗൗരവത്തോടെ ഞാൻ പറഞ്ഞതും അവൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ചുണ്ടിൽ ചെറിയ പുഞ്ചിരിയുമായി എന്നെ നോക്കി,

"ഇങ്ങനെ കണ്ണിൽ നോക്കി നിന്നാലൊന്നും കൊച്ച് ഉണ്ടാവില്ല, അതിന് ചില ഭാരിച്ച ജോലിയൊക്കെ ചെയ്യണം,, അപ്പൊ എന്താ വൈഫി നീ റെഡിയല്ലെ,," ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ഞാൻ ചോദിച്ചതും അവള് നാണത്തോടെ എന്നെ കെട്ടിപ്പിടിച്ചു, ●●●●●●●●●●●●●●●●●●●●●●●● ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എത്ര പെട്ടന്നാ കഴിഞ്ഞ് പോയത്,, ഇന്ന് ഞാൻ ഭാര്യ മാത്രമല്ല ഒരു ഉമ്മയും ആണ്, ബാസിക്കാന്റെയും നാജിയുടെയും മാരേജിന്റെ അന്ന് ഒന്ന് തലചുറ്റി വീണു, അപ്പോഴാണ് ഞാൻ പ്രഗ്നന്റാണെന്ന് അറിയുന്നത്, അവിടുന്നങ്ങോട്ട് ഞാൻ അറിയുകയായിരുന്നു കലിപ്പന്റെ കെയറിങ്ങ്, തിരിയാനും മറിയാനും സമ്മതിക്കാതെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ആള്, ഞങ്ങളുടെ കുട്ടിക്കലിപ്പൻ ജനിച്ച് പത്താം ദിവസം നാഫിയും ഒരു ആൺ കുഞ്ഞിന് ജന്മം നല്‍കി, ആദിക്ക് ഒരു വയസ്സ് ആയപ്പോഴേക്ക് ആലിയും നാജിയും ഓരോ പെൺകുഞ്ഞിന് ജന്മം നൽകി, ആഹ് പിന്നെ ആഷിസാറിന്റെയും ഷാലുവിന്റെയും മാരേജ് കഴിഞ്ഞു അവർക്കും ഒരു മോളാണ്, അവര് ഇടക്ക് വീട്ടിലേക്ക് വരാറുണ്ട്, സാറിന് ആദ്യമൊക്കെ എന്നെ കാണുമ്പോ ഒരു ചടപ്പായിരുന്നു, പിന്നെ പിന്നെ അതൊക്കെ മാറി ഇപ്പൊ ഞങ്ങൾ നല്ല കട്ടക്കമ്പനിയാണ്, •••••••

ഇന്ന് ഞങ്ങൾ ഒരു യാത്ര പോവുകയാണ് മണാലിയിലേക്ക്, അതിന് വേണ്ടിയുളള ഒരുക്കത്തിലാണ് ഞാൻ, "റിയൂ,,,കഴിഞ്ഞില്ലെ,, ഇനിയും വൈകിയാൽ ഞങ്ങൾ തനിച്ചങ് പോകും " താഴെ നിന്ന് കലിപ്പന്റെ ശബ്ദം കേട്ട് ഞാൻ ദേഷ്യത്തോടെ മുടിയൊക്കെ വാരിക്കെട്ടി ഷാളുമെടുത്ത് താഴെക്ക് ഓടി, ഉമ്മാനോടും ഉപ്പാനോടും ഒക്കെ യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോ കാറിൽ ചാരി നിന്ന് ഫോൺ ചെയ്യുന്ന കലിപ്പനെ കണ്ടതും ഞാൻ ഓടിച്ചെന്ന് ഓന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു, പെട്ടെന്ന് ഓൺ ഫോൺ കട്ട് ചെയ്ത് എന്നെ നോക്കി ഒന്ന് ചിരിച്ചു, "അതികം ഇളിക്കല്ലേ,, പല്ല് കൊഴിയും, മനുഷ്യനെ മര്യാദക്ക് ഒരുങ്ങാനും സമ്മതിക്കില്ല, ഉപ്പയും മോനൂടെ നേരത്തെ ഒരുങ്ങി കെട്ടി നിന്നിട്ട് മനുഷ്യന്റെ ചെവിക്കൊരു സ്വസ്ഥതയും തരില്ല,, ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാൻ സമ്മതിച്ചിട്ടില്ല, എന്നിട്ട് കിടന്ന് കയറ് പൊട്ടിക്കാ,,, " ദേഷ്യത്തോടെ ഞാൻ പറഞ്ഞതും കലിപ്പൻ എന്നെ നോക്കി സൈറ്റ് അടിച്ച് എന്റെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ച് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു, "ഇങ്ങനെ ദേഷ്യപ്പെട്ട് ചുവന്ന് തുടുത്ത മുഖവുമായി നീ എന്റെ മുമ്പിൽ വന്നാൽ ഉണ്ടല്ലോ റിയൂ,, ഹൂ,, കടിച്ച് തിന്നാൻ തോന്നും,,"

എന്നും പറഞ്ഞ് കലിപ്പൻ എന്റെ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ച് എന്റെ അധരങ്ങളിലേക്ക് മുഖം അടുപ്പിച്ചതും ഒരു ഹോർണടി ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി അകന്ന് മാറി തിരിഞ്ഞ് നോക്കിയപ്പോ കാറിനുളളിൽ കലിപ്പോടെ ഞങ്ങളെ നോക്കി ഇരിക്കുന്ന ആദിയെ കണ്ടതും ഞങ്ങള് ഒന്ന് ഇളിച്ച് കാണിച്ച് പെട്ടെന്ന് വണ്ടിയിലേക്ക് കയറി, കലിപ്പൻ ഡ്രൈവർ സീറ്റിലിരിക്കുന്ന അഞ്ച് വയസ്സുകാരൻ ആദിയെ പൊക്കി എടുത്ത് മടിയിൽ വെച്ച് അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു, ഉടനെ തന്നെ ആദി എന്നെ തുറിച്ച് നോക്കി കലിപ്പന്റെ മേലേക്ക് ചാഞ്ഞ് ഓന്റെ തോളിലൂടെ കയ്യിട്ട് ഷോൾഡറിൽ തലവെച്ച് കിടന്ന് എന്നെ നോക്കി കണ്ണുരുട്ടി, ആ കണ്ണുരുട്ടലിന് അർത്ഥം അവന്റെ മാത്രം ഉപ്പയാണ് ആർക്കും വിട്ട് തരില്ല എന്നാണ്,, അവന് എന്നെക്കാൾ കൂടുതൽ കലിപ്പനോട് ആണ് കൂട്ട്, ചെക്കന് കുശുമ്പ് കുറച്ച് കൂടുതലാ,, കലിപ്പൻ എന്നെ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും കണ്ടാൽ ആൾക്ക് ദേഷ്യം വരും, അപ്പൊ ഒരു പോക്കാ മുഖവും വീർപ്പിച്ച്, പിന്നെ അവനെ മെരുക്കി എടുക്കാൻ ഒത്തിരി പാടാ,,, അത് കൊണ്ട് തന്നെ പെട്ടത് കലിപ്പനാണ്, ഓന് ഇപ്പൊ മര്യാദക്ക് ഒന്ന് റൊമാൻസിക്കണമെങ്കിൽ ആദി ഉറങ്ങുന്നത് വരെ വെയിറ്റ് ചെയ്യണം, പിന്നെ ദേഷ്യത്തിന്റെയും വാശിയുടെയും കാര്യത്തിൽ ആദി കലിപ്പനെക്കാൾ ഒരു പിടി മുന്നിലാണ്, ഇതിങ്ങളെ രണ്ടിനെയും മേക്കുന്ന എന്റെ ഒരു അവസ്ഥ,,😧

കലിപ്പൻ ആദിയെ നേരെ ഇരുത്തി അവൻ കാണാതെ എന്റെ ഇടുപ്പിൽ ചെറുതായി നുള്ളി ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മയും തന്ന് വണ്ടി എടുത്തു, ഞാൻ ഓനെ നോക്കി കോക്രി കാണിച്ച് സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണടച്ച് കിടന്നു, എന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിട്ടു, ആ ഓർമ്മയിൽ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഈ യാത്ര നടക്കാതെ പോയ ഞങ്ങളുടെ ഹണിമൂൺ ട്രിപ് ആണ്,, പക്ഷേ ആദി കൂടെ ഉളളത് കൊണ്ട് ഹണിമൂൺ എന്നൊന്നും പറയാൻ പറ്റില്ല, ചെക്കൻ എല്ലാം പെളിച്ചടക്കി കയ്യിൽ തരും, എങ്കിലും ഈ യാത്ര കഴിഞ്ഞ് വരുമ്പോൾ എന്തായാലും ആദിക്ക് കൂട്ടിന് ഒരു അനിയത്തിയേയോ അനിയനേയോ കൊടുത്തിരിക്കും എന്ന വാശിയിലാണ് കലിപ്പൻ, ചുരുക്കി പറഞ്ഞാൽ ഇനി എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്ന് സാരം, അപ്പൊ ഞങ്ങള് മണാലിയിലൊക്കെ പോയി ഒന്ന് എജോയ് ചെയ്യട്ടെ ട്ടോ,, ഇനി അവരായി അവരുടെ പാടായി,, അവര് ജീവിക്കട്ടെ സന്തോഷത്തോടെ അവരുടെ കുട്ടിക്കലിപ്പനുമൊത്ത്,, MY DEAR HUBBY ❤2 ഇവിടെ അവസാനിച്ചു, അവസാനഭാഗം നിങ്ങൾക്ക് എത്രത്തൊളം ഇഷ്ടമായെന്ന് അറിയില്ല, MY DEAR HUBBY ❤1 പോലെ തന്നെ 2 വും ഇരുകയ്യും നീട്ടി സ്വീകരിച്ച് ഇത് വരെ എന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി, സ്റ്റോറിയെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ,...തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story