My Dear Hubby- 2: ഭാഗം 5

my dear hubby two

രചന: Nishana

"ഡോ,, മര്യാദക്ക് എന്നെ താഴെ ഇറക്കിക്കൊ,, ഇല്ലെങ്കിൽ ഞാൻ വിളിച്ച് കൂവും" ഞാൻ കലിപ്പന്റെ നെഞ്ചിനിട്ട് കുത്തിക്കൊണ്ട് പറഞ്ഞു, പക്ഷേ അതൊന്നും ആ തെണ്ടിക്ക് ഏറ്റില്ല, "എനിക്ക് മര്യാദ അൽപം കുറവാ,, അത് കൊണ്ട് നീ വിളിച്ച് കൂവിക്കൊ,, ആര് വന്നാലും എനിക്ക് ഒരു ചുക്കും ഇല്ല, " എന്ന് ഓൻ പറഞ്ഞപ്പോ വിളിച്ച് കൂവിയാൽ നാറുന്നത് ഞാൻ തന്നെ ആവും എന്ന് ബോധ്യ മുളളത് കൊണ്ട് ഓനെ കൂർപ്പിച്ച് ഒന്ന് നോക്കി അടങ്ങി അവന്റെ കയ്യിൽ കിടന്നു, ഓൻ എന്നെയും കൊണ്ട് മുറിയിലേക്ക് കയറി എന്നെ ബെഡിലേക്ക് ഇട്ട് നടുവിനും കൈ കൊടുത്ത് എന്നെ തുറിച്ച് നോക്കി, "എന്തൊരു മുടിഞ്ഞ വെയ്റ്റാടി നിനക്ക്, കണ്ടാൽ ഈർക്കിളി പോലെയും ഒടുക്കത്തെ വെയ്റ്റും, " "ഞാൻ പറഞ്ഞോ എന്നെ പൊക്കിക്കൊണ്ട് വരാൻ," കണ്ണുരുട്ടി ഞാൻ പറഞ്ഞതും ഓനത് കാര്യമാക്കാതെ എന്നെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ച് പോയി ഡോർ ലോക്ക് ചെയ്തു, ഓന്റെ ആ ചിരിയുണ്ടല്ലോ,, അതിന്റെ അർത്ഥം മാത്രം എനിക്ക് മനസ്സിലാവുന്നില്ല, മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ ഇങ്ങേർക്ക് ചിരിച്ചൂടെ,, എന്നും ചിന്തിച്ച് ഓനെ തന്നെ നോക്കി ഇരിക്കുന്നതിനിടയിൽ വാതിലടച്ച് വല്ലാത്ത ഒരു ചിരിയോടെ ഓൻ എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാനൊന്ന് പേടിച്ചു,

"എന്താ ഫാര്യേ,, ഇങ്ങനെ മിഴിച്ച് നോക്കി ഇരിക്കുന്നത്, നമുക്ക് ആഘോശിക്കേണ്ടേ,," എന്റെ അടുത്ത് വന്നിരുന്നോണ്ട് ഓൻ ചോദിച്ചതും എന്തിനെന്നില്ലാതെ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി, "എ,, എ,, എന്ത് ആ,, ആഘോഷം" വിക്കി വിക്കി എങ്ങനെ ഒക്കെയൊ ഞാൻ ചോദിച്ചതും ഓൻ ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു. "ഫസ്റ്റ് നൈറ്റ്, " ഓന്റെ ചുടുശ്വാസം എന്റെ മുഖത്ത് തട്ടിയതും ഞാൻ എന്റെ മുഖം പിറകിലേക്ക് വലിച്ചു, അതിന്റെ കൂടെ ഫസ്റ്റ് നൈറ്റ് ആഘോശിക്കാം എന്നുളള ഓന്റെ കോപ്പിലെ സംസാരവും, ഓൻ അത് പറഞ്ഞപ്പോ തൊട്ട് എന്റെ ഹൃദയമിടിപ്പ് കുതിച്ച് ഉയരാൻ തുടങ്ങി, അതിന്റെ കൂടെ ഓന്റെ വശ്യമായ ചിരിയും, എല്ലാം കൊണ്ടും എന്റെ കാര്യം തീരുമാനമായി, വല്ല അറ്റാക്കും വന്ന് ഞാനിപ്പൊ ചാവും, "ഇന്നലെ നീ പാല് മുഖത്തൊഴിച്ച് രക്ഷപ്പെട്ടു, സാരമില്ല നമുക്ക് ഇന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം,, അല്ലേ,,, റിയൂ,," അവസാനമുളള ആ അല്ലേ റിയൂ എന്ന് കുറച്ച് കട്ടിയിൽ പറഞ്ഞത് പോലെ,, പടച്ചോനെ ഫസ്റ്റ് നൈറ്റിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു പാവം കൊച്ചാ ഞാൻ,

ആ എന്നെ എന്തിനാ ഈ കലിപ്പന്റെ മുന്നിൽ കൊണ്ട് ഇട്ടത്, പേടിയോടെ ഉമിനീരിറക്കി ഞാൻ കലിപ്പനെ തന്നെ നോക്കി, ഓന്റെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വരുന്നത് കണ്ടതും ഞാൻ പേടിയോടെ കണ്ണ് ഇറുക്കി അടച്ച് ബെഡിൽ കൈ കുത്തി മുറുക്കി പിടിച്ച് ഇരുന്നു, പെട്ടെന്ന് കലിപ്പൻ പൊട്ടിച്ചിരി കേട്ട് ഞാൻ കണ്ണ് തുറന്ന് ഒന്നും മനസ്സിലാവാതെ ഓനെ തന്നെ നോക്കി ഇരുന്നു, "പേടിച്ച് പോയില്ലേ,, വീരശൂര പരാക്രമി, ഇന്ന് രാവിലെ നീ എന്റെ കാല് ചവിട്ടി മെതിച്ചതിനുളള ചെറിയ ടോസാണ് ഇത്, ഇനിയും ഇത് പോലുളള പണിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നാൽ ഞാൻ തിരിച്ച് തരുന്നതൊന്നും പൊന്ന് മോൾ താങ്ങി എന്ന് വരില്ല," എന്റെ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് തുളളികൾ തട്ടിത്തെറുപ്പിച്ചോണ്ട് ഓൻ പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു, തെണ്ടി വെറുതെ മനുഷ്യനെ പേടിപ്പിച്ചു, പേടിച്ച് പേടിച്ച് എനിക്ക് വല്ല അറ്റാക്കും വന്നിരുന്നെങ്കിൽ എന്റെ വീട്ടുകാരോട് ആര് സമാധാനം പറയും, അയ്യേ എന്നാലും റിയൂ കുറച്ച് നേരത്തേക്ക് നീ ഈ കലിപ്പനെ പേടിച്ചില്ലെ,, ഇത്രയോ ഒളളൂ നിന്റെ ധൈര്യം, ശെയിം ശെയിം,, എന്റെ മനസ്സ് തന്നെ എന്നെ കളിയാക്കി കൊണ്ടിരുന്നു,

"ഹലോ,, മതി സ്വപ്നം കണ്ടത്, കിടക്കാൻ നോക്ക് " പെട്ടെന്ന് കലിപ്പന്റെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി മുന്നിലേക്ക് നോക്കി, അവിടെ കലിപ്പനെ കാണാത്തത് കൊണ്ട് ചുറ്റും നോക്കിയപ്പോഴാ ബെഡിൽ നല്ല നീണ്ട് നിവർന്ന് കിടന്ന് എന്നെ നോക്കുന്ന കലിപ്പനെ കണ്ടത്, ഞാൻ നോക്കുന്നത് കണ്ടതും തെണ്ടി എന്നെ നോക്കി സൈറ്റ് അടിച്ചു, അത് കണ്ടതും ഞാൻ പെട്ടെന്ന് തന്നെ ഓന്റെ നേരെ ഓപ്പോസിറ്റ് തിരിഞ്ഞ് കിടന്ന് തലയിലൂടെ പുതപ്പ് വലിച്ചിട്ട് കിടന്നു ************** ജോഗിങ് കഴിഞ്ഞ് കുളിച്ച് ഓഫിസിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് റിയു നല്ല ആവി പറക്കുന്ന ചായയുമായി വന്നത്, ചായക്കപ്പ് എന്റെ നേരെ നീട്ടി വെറെ എങ്ങോട്ടാ നോക്കി നിൽക്കുന്ന അവളെ കളിപ്പിക്കാൻ വേണ്ടി ഞാൻ കയ്യും കെട്ടി നിന്നു, ചായ ഞാൻ വാങ്ങുന്നത് കാണാഞ്ഞിട്ട് ഏറുകണ്ണിട്ട് നോക്കുന്നുണ്ട് അവൾ, ഞാൻ കയ്യും കെട്ടി നിൽക്കുന്നത് കണ്ടതും അവൾ ചുണ്ട് കൂർപ്പിച്ച് എന്നെ നോക്കി, അവളുടെ ആ നോട്ടം കാണുമ്പോഴേ ചിരി വരും, " എന്നോടുളള ദേഷ്യം കൊണ്ട് പെപ്പർ ചായയാണോ കൊണ്ട് വന്നിരിക്കുന്നത്,," എന്നും ചോദിച്ച് ഞാനാ ചായ വാങ്ങാൻ തുനിഞ്ഞതും അവള് ദേഷ്യത്തോടെ അതിലെ ചായ മുഴുവൻ വലിച്ച് കുടിച്ചു,

"ഹൂ,, ചായക്ക് നല്ല മധുരം ഉണ്ടായിരുന്നു, പോരാത്തതിന് നല്ല ടെസ്റ്റും" നാവ് കൊണ്ട് ചുണ്ട് തടവിക്കൊണ്ട് അവൾ പറഞ്ഞതും ഞാൻ ഒരു നിമിഷം വായും പൊളിച്ച് നോക്കി നിന്നു, അത് കണ്ട് അവൾ പുഛത്തോടെ ചുണ്ട് കോട്ടി കാലിക്കപ്പും കൊണ്ട് പുറത്തേക്ക് പോയി, ദുഷ്ട ഒരു തുള്ളി പോലും എനിക്ക് തന്നില്ല, ഇതിനുളള പണി ഞാൻ നിനക്ക് ഇന്ന് രാത്രി തന്നെ തരാട്ടൊ,, മോള് കാത്തിരിക്ക്, ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ഒരുങ്ങി താഴെക്ക് ചെന്നപ്പോ കണ്ടു ഉമ്മാനോട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്ന റിയൂനെ, ഞാൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു, സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവം കാണാൻ നല്ല ഭംഗിയാണ്, വിടർന്ന കണ്ണുകളും കുഞ്ഞി മൂക്കും ചുവന്ന് തുടുത്ത കവിളുകളും ഇളം റോസ് അധരവും, ഹൊ,, ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ആലിയും നാഫിയും ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്, അവർക്ക് ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് ഞാൻ ഓഫീസിലേക്ക് ഇറങ്ങി, ഓഫീസിലിരുന്നപ്പോഴും മനസ്സ് റിയൂന്റെ കൂടെ ആയിരുന്നു, ഒന്നിനും ശ്രദ്ധിക്കാൻ പറ്റിയില്ല, പിന്നെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പൊ മനപ്പൂവ്വം മുഖത്ത് ഗൗരവ ഭാവം വരുത്തി ഇരുന്നു, **************

ഈ സമയം മറ്റൊരിടത്ത്,, ഇരുട്ടിൽ ഒരാൾ ഫോണിലുളള റിയൂന്റെ ഫോട്ടോ നോക്കി ഇരിക്കായിരുന്നു "റിയൂ,,, നീ എന്താ പെണ്ണെ എന്റെ സ്നേഹം മനസ്സിലാക്കാതെ പോയത്, നിന്നെ ഞാൻ എന്റെ പ്രാണനെക്കാൾ കൂടുതൽ സ്നേഹിച്ചതല്ലെ,,, സമയമാവുമ്പോൾ നിന്റെ അടുത്ത് വന്ന് എന്റെ ഇഷ്ടം അറിയിക്കണം എന്ന് കരുതി ഇരിക്കായിരുന്നു ഞാൻ, അതിനിടയിലാ ആ അജ്മലുമായുളള നിന്റെ വിവാഹം ഉറപ്പിച്ചത്, ആ വാര്‍ത്ത അറിഞ്ഞപ്പൊ ഞാൻ എത്ര വിഷമിച്ചു എന്ന് അറിയോ നിനക്ക്, നിന്നോടുളള സ്നേഹക്കൂടുതല് കൊണ്ടാ വിവാഹത്തിൽ നിന്ന് പിന്മാറണ മെന്ന് പറഞ്ഞ് അജ്മലിനെ ആളെവിട്ട് തല്ലിച്ചത്, പക്ഷേ ഞാൻ തോറ്റു പോയി,, കല്ല്യാണം മുടങ്ങിയതറിഞ്ഞ് ഒത്തിരി സന്തോഷിച്ചതാ ഞാൻ അതിനിടയിൽ ആ അസീസ് മുഹമ്മദ് വന്ന് നിന്നെ എന്നിൽ നിന്ന് തട്ടിയെടുത്ത്,, വിടില്ല ഞാൻ അവനെ,, നീ എന്റെതാ,,, എന്റെത് മാത്രം, അതിന് ഇനി ആ തെണ്ടിയെ കൊല്ലേണ്ടി വന്നാൽ അതും ഞാൻ ചെയ്യും" തീ പാറുന്ന കണ്ണുകളോടെ മുഷ്ടി ചുരുട്ടി അയാൾ ടേബിളിലുളള അസിയുടെ ഫോട്ടോയിലേക്ക് കയ്യിലിരുന്ന കത്തി കൊണ്ട് ആഞ്ഞ് കുത്തി, ************* ഇന്ന് ഓഫീസിൽ നിന്ന് ഇറങ്ങാൻ കുറച്ച് വൈകിയിരുന്നു, രണ്ട് ദിവസം ലീവായിരുന്നത് കൊണ്ട് കുറെ ഫയൽ ക്ലിയർ ചെയ്യാനുണ്ടായിരുന്നു,

അതൊക്കെ തീർത്ത് ഇറങ്ങിയപ്പോഴെ പത്ത് മണി ആയിരുന്നു, റിയൂനെ കുറച്ചും അവളുടെ പൊട്ടത്തരത്തെ കുറിച്ചു മൊക്കെ ആലോചിച്ച് വണ്ടി ഓടിക്കുന്നതിനിടയിലാണ് ഒരു ട്രക്ക് എന്റെ വണ്ടിയുടെ നെരെ ചീറിപ്പാഞ്ഞ് വരുന്നത് കണ്ടത്, പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനൊന്ന് പകച്ചു, ആ ട്രക്ക് അടുത്തെത്തിയതും ഞാൻ സർവ്വ ശക്തിയുമെടുത്ത് വണ്ടി വെട്ടിച്ചതും സൈഡിലുളള ഒരു മരത്തിൽ വണ്ടി ഇടിച്ച് നിന്നു, ആശ്വാസത്തോടെ ഞാൻ തിരിഞ്ഞ് നോക്കിയപ്പോ ആ ട്രക്ക് നിർത്തിയത് കണ്ടു, ഞാൻ പെട്ടെന്ന് ഡോർ തുറന്ന് അതിനടുത്തേക്ക് പോകാൻ തുനിഞ്ഞതും ആ ട്രക്ക് അവിടുന്ന് പോയി, ആരായിരിക്കും അതിൽ, ആരായാലും അവര് മനപ്പൂർവ്വം എന്റെ വണ്ടിയിൽ ഇടിക്കാൻ ശ്രമിച്ചതാണ്, പക്ഷേ എന്തിന്,? ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടു, ആ സമയത്ത് ഞാൻ കാറ് വെട്ടിച്ചില്ലായിരുന്നെങ്കിൽ ഓർക്കാനെ വയ്യ, അവിടുന്ന് എങ്ങനെയാ വീട്ടിലെത്തിയതെന്ന് പോലും അറിയില്ല, ഹാളിൽ ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു, അവര് എന്താ വൈകിയതെന്ന് ചോദിച്ചപ്പോ ഓഫിസിൽ കുറച്ച് വർക്കുണ്ടായിരുന്നെന്നും പറഞ്ഞ് അവർക്ക് മുഖം കൊടുക്കാതെ പെട്ടെന്ന് മുറിയിലേക്ക് പോയി, മുറിയിലെത്തിയതും അവിടുത്തെ കാഴ്ച്ച കണ്ട് എനിക്ക് ദേഷ്യം വന്നു, "റിയൂ,,,,,,,"... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story