My Dear Hubby- 2: ഭാഗം 6

my dear hubby two

രചന: Nishana

"റിയൂ,,,," ഞാനും ആലിയും നാഫിയും ബാസിക്കയും ബാസിക്കാന്റെ ഫോണിൽ ലുഡോ കളിക്കുന്നതിനിടയിലാണ് കലിപ്പന്റെ അലർച്ച കേട്ടത്, ഈ അലർച്ച എനിക്കുളള എന്തോ പണിയാണല്ലോ, എന്നും ചിന്തിച്ച് ഞാൻ എന്നെ നോക്കി ഇരിക്കുന്ന മൂന്നിനും ഒന്ന് ഇളിച്ച് കൊടുത്ത് വേഗം തന്നെ എണീറ്റ് മുറിയിലേക്ക് ഓടി, മുറിയിലെത്തിയപ്പൊ കണ്ടു എന്തോ ഭാതകയറിയത് പോലെ തുളളി നിൽക്കുന്ന കലിപ്പനെ,, ഇങ്ങനെ തുളളാമാത്രം ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്, ഞാനൊന്ന് ചുമച്ച് കൊണ്ട് മുറിയിലേക്ക് കയറിയയും ചുവന്ന കണ്ണുകളോടെ കലിപ്പൻ എന്നെ നോക്കി, കലിപ്പന്റെ അങ്ങനെ ഒരു ഭാവം ഞാൻ ആദ്യമായാണ് കാണുന്നത്, ഓൻ എന്റെ അടുത്തേക്ക് പാഞ്ഞ് വന്ന് എന്റെ കവിളിൽ കുത്തിപ്പിടിച്ചു, സത്യം പറയാലോ നല്ലോണം വേദനിച്ചു അമ്മാതിരി പിടുത്താ ഈ തെണ്ടി പിടിച്ചത്, "എന്റെ മുറി ഇങ്ങനെ അലങ്കോലമായി കിടക്കുന്നത് എനിക്ക് ഇഷ്ടമില്ല എന്ന് അറിഞ്ഞോട് മനപ്പൂർവമല്ലെടി പുല്ലെ നീ ഈ സാധനങ്ങളൊക്കെ ഇങ്ങനെ വലിച്ച് വാരി ഇട്ടിരിക്കുന്നത്," എന്ന് ഓൻ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ടപ്പോ ഞാൻ ആ മുറിമുഴുവൻ ഇടംകണ്ണിട്ട് നോക്കി, ഹരേവാ,,,

നല്ല ചേലുണ്ട് കാണാൻ, ടേബിളിലുണ്ടായിരുന്ന ബുക്സൊക്കെ നിലത്തേക്ക് വാരി വലിച്ച് ഇട്ടിട്ടുണ്ട് അത് പോരാഞ്ഞ് ഷെൽഫിലുണടായിരുന്ന ഫയലുകളും മറ്റും നിരത്തി ഇട്ടിട്ടുണ്ട്, ഉച്ചക്ക് ആബിക്കാന്റെ പീക്കിരികളുടെ കൂടെ കളിച്ച് മടുത്ത് കിടന്നപ്പൊ അവറ്റകള് കാണിച്ച് കൂട്ടിയതാവും ഇത്, പിന്നെ അമ്മായി ഭക്ഷണം കഴിക്കാൻ എന്നെ വിളിച്ചപ്പൊ ഭക്ഷണത്തോടുളള ആക്രകാരണം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല, പിന്നെ ഇത് വരെ ആലിയുടെ കൂടെ അവളുടെ മുറിയിലായിരുന്നു, ഞാൻ ദയനീയതയോടെ കലിപ്പനെ നോക്കി, അങ്ങേരുടെ മുഖത്ത് ഇപ്പഴും ദേഷ്യമാണ്, എന്റെ കവിളിലുളള പിടി ഒന്നൂടെ മുറുകിയതും വേദന കാരണം കണ്ണ് നിറഞ്ഞു, ഏതായാലും കണ്ണ് നിറഞ്ഞതല്ലെ,, അപ്പൊ പിന്നെ അതിൽ പിടിച്ചങ്ങ് കയറാം,, ഞാൻ ചുണ്ട് ചുളുക്കി കണ്ണിൽ ഒന്നൂടെ വെളളം നിറച്ച് തേങ്ങലോടെ കലിപ്പന്റെ കണ്ണിലേക്ക് നോക്കിയതും എന്റെ കവിളിൽ കുത്തിപ്പിടിച്ച കലിപ്പന്റെ കൈ താനെ അയഞ്ഞു, ഹ്മ്മ്,, ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്,, ആക്റ്റിങ് കൊളളാം റിയൂ,, നിനക്ക് നല്ല ഫാവിയുണ്ട്, ഞാൻ തേങ്ങി തേങ്ങി കരയാൻ തുടങ്ങിയതും കലിപ്പൻ പെട്ടെന്ന് തിരിഞ്ഞ് നിന്ന് ഒന്ന് ദീർഗ ശ്വാസമെടുക്കുന്നത് കണ്ടതും ഏറ്റില്ലെന്നുളള ഭാവത്തോടെ ഞാൻ ഓനെ പാളി നോക്കി,

"ഞ,, ഞാൻ ഫ്രഷായി വരുമ്പോഴെക്ക് ഈ വലിച്ച് വാരി ഇട്ടതൊക്കെ മര്യാദക്ക് അടുക്കി വെച്ചോണം,, ഇല്ലെങ്കിൽ,, ഇല്ലെങ്കിൽ അപ്പൊ ഞാൻ എന്താ ചെയ്യാ എന്ന് കാണിച്ച് തരാം,," എന്ന് തിരിഞ്ഞ് നോക്കാതെ പറഞ്ഞ് ഒറ്റ പോക്കായിരുന്നു കബോടിൽന്ന് ടവ്വലുമെടുത്ത് ബാത്റൂമിലേക്ക്, കലിപ്പൻ വാതിലടച്ചതും ഞാൻ ചാടിക്കളിച്ചു, *************** ഷവറിനു ചുവട്ടിൽ നിൽക്കുമ്പോഴും നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന റിയൂന്റെ മുഖമാണ് മനസ്സിൽ, അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയാ ചെയ്തതെന്ന് അറിയില്ല, പാവം അവൾക്ക് ഒത്തിരി വേദനിച്ചിട്ടുണ്ടാവും, എത്ര നേരം ഷവറിന് ചുവട്ടിൽ നിന്നെന്ന് അറിയില്ല, ശരീരം മുഴുവൻ തണുത്തെങ്കിലും ചുട്ട് പൊളളുന്ന പോലെ തോന്നുന്നു, പെട്ടെന്ന് തന്നെ കുളിച്ച് ഇറങ്ങി മുറിയിലേക്ക് ചെന്നപ്പോ അവിടെത്തെ കാഴ്ച്ച കണ്ട് കണ്ണും തളളി നിന്നു, ഞാൻ നേരത്തെ വേദനിപ്പിച്ചതിന് കരഞ്ഞ് ഇരിക്കാവും എന്ന് കരുതിയ ആള് ഇതാ ഇവിടെ ഫോണും കയ്യിൽ പിടിച്ച് ചെവിയിൽ ഹെഡുസെറ്റും തിരുകി ബെഡിൽ നിന്ന് തുളളിക്കളിക്കുന്നു, ആ കാഴ്ച്ച കണ്ടതും അറിയാതെ ഞാൻ ചിരിച്ച് പോയി,

പൊട്ടിപ്പെണ്ണ്, അവളുടെ സ്ഥാനത്ത് വെറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പൊ ഇവിടെ ഇരുന്ന് കരഞ്ഞ് സീനാക്കിയിരിക്കും, ഒരു ചിരിയോടെ കുറച്ച് നേരം അവളെ നോക്കി നിന്ന് കബോടിൽന്ന് ഡ്രസ്സെടുത്തിട്ട് ബാൽക്കണിയിലേക്ക് പോയി, *** "അസീ,, നീ എന്തൊക്കെയാ ഈ പറയുന്നത്, നിനക്ക് നേരെ അറ്റാക്ക് ഉണ്ടായീന്നോ,, പക്ഷേ ആര് എന്തിന്??" "അറിയില്ലെടാ,, എന്റെ അറിവിൽ എനിക്ക് ബിസ്നസിലും അല്ലാതെയും ശത്രക്കളാരുമില്ല,? പിന്നെ ആരായിരിക്കു മെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടുന്നില്ല " "എടാ ചിലപ്പോ അവർക്ക് ആള് മാറിയതായിക്കൂടെ,," "എന്തോ എനിക്ക് അങ്ങനെ തോന്നുന്നില്ല, " "ഹ്മ്മ് എന്തായാലും നീ സൂക്ഷിക്കണം അസീ,, അത് നിനക്ക് നേരെ ഉളള അറ്റാക്കാണെങ്കിൽ ഇനിയും എന്തെങ്കിലും " "ഹ്മ്മ്, നമുക്ക് നോക്കാം,, ഇതിന്റെ പിറകിൽ ആരാണെങ്കിലും ഞാൻ കണ്ട് പിടിച്ചിരിക്കും," ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ഞാൻ പറഞ്ഞു, "അതൊക്കെ വിട്, ഞാൻ നിനക്ക് വിളിച്ചത് മറ്റൊരു കാര്യത്തിനാ,, നീ റിയൂനോട് നിന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞോ," റിയൂന്റെ പേര് കേട്ടതും അത് വരെയുളള എല്ലാം എന്റെ മൈന്റിൽ നിന്നും പോയി എന്റെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു,, "ടാ നീ പോയോ,, ഞാൻ ചോദിച്ചത് കേട്ടില്ലേ,,"

"ഹ്മ്മ് കേട്ടു, അവളോട് പലതവണ ഇഷ്ടം പറയാൻ ഞാൻ തുനിഞ്ഞതാ,, പക്ഷേ ആ മാക്രി ഒന്ന് നിന്ന് തരണ്ടേ,, ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ അവളെ കെട്ടിയിട്ട് എന്റെ ഇഷ്ടം അറിയിക്കേണ്ടി വരും" എന്ന് ഞാൻ പറഞ്ഞതും മറുവശത്ത് നിന്ന് നൗഷു പൊട്ടിച്ചിരിച്ചു, ഒരു ചിരിയോടെ ഫോൺ കട്ട് ചെയ്ത് ഞാൻ മുറയിലേക്ക് ചെന്നപ്പോ റിയു കിടന്നിരുന്നു, ഡാന്‍സ് കളിച്ച് ക്ഷീണിച്ച് കിടന്നതാവും, ഞാൻ അവളുടെ അടുത്ത് ചെന്ന് കിടന്നു, കവിളിൽ പതിഞ്ഞ എന്റെ വിരലടയാളത്തിൽ പതിയെ തൊട്ടതും അവളൊന്ന് നിരങ്ങി എന്നോട് ചേർന്ന് കിടന്നു, ഒരു ചിരിയോടെ അവളെ ചേര്‍ത്ത് പിടിച്ച് അവളെയും നോക്കി എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു, ************* "കലിപ്പാ.,, തെണ്ടി,, എന്നെ താഴെ ഇറക്ക്,," കലിപ്പന്റെ കയ്യിൽ കിടന്ന് കുതറിക്കൊണ്ട് ഞാൻ പറഞ്ഞതും അവനെന്നെ ഒന്നൂടെ ചേര്‍ത്ത് പിടിച്ചു "ഇറക്കില്ല മരമാക്രി, നിനക്ക് കുറച്ച് കുറുമ്പ് കൂടുതലാ,, അതൊന്ന് തീർത്ത് തരാം ഞാൻ" "ഞാൻ എന്ത് കുറുമ്പ് കാണിച്ചെന്നാ നീ പറയുന്നത് " ഒന്നും അറിയാത്തത് പോലെ ചുണ്ട് പിളർത്തി ഞാൻ ചോദിച്ചു, "അച്ചോടാ ഒന്നും അറിയാത്ത ഒരു പാവം, എത്ര രൂപ വിലയുളള ഷർട്ടാ നീയിന്ന് നശിപ്പിച്ചതെന്ന് അറിയോ,," അയ്യേ,, ആ ലോക്കൽ ഷർട്ടിന് ഇത്ര വലിയ വില ഉണ്ടോ,,,

കണ്ടാൽ തോന്നില്ല, അല്ലെങ്കിൽ തന്നെ ഞാൻ എന്താ ചെയ്തത്, തെറ്റ് ചെയ്തതെല്ലാം ആ അയൺ ബോക്സ് അല്ലേ,, പിന്നെ അതിന് ഞാൻ ചെറുതായി ഒന്ന് സഹായിച്ചു,, വെറുതെ അല്ലല്ലോ എന്റെ കവിളിൽ കുത്തിപ്പിടിച്ചിട്ടല്ലെ,, ഓനെ ഉറ്റ് നോക്കിക്കൊണ്ട് മുഖം കോട്ടി ഞാൻ തിരിഞ്ഞതും മുന്നിലുളള പൂള് കണ്ട് ഞാൻ ഞെട്ടി കലിപ്പനെ നോക്കി, "എ,, എന്നെ എന്ത് ചെയ്യാൻ പോവാ,," "തലയിൽ തണുത്ത വെളളം തട്ടുമ്പോ നിന്റെ കുറുമ്പും വാശിയുമൊക്കെ താനെ കുറയും,," എന്ന് കളളച്ചിരിയോടെ ഓൻ പറഞ്ഞപ്പൊഴെ ഊഹിച്ചു തെണ്ടി എന്നെ പൂളിലേക്ക് എറിയുമെന്ന്, ഇനിയും കുളിക്കാൻ വയ്യ, ഞാൻ ഓന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു, എന്ത് ചെയ്താലും പിടിവിടില്ലെന്നുളള ഭാവത്തോടെ,,, ഇനി എന്ന പണ്ണും എന്ന് പുരികംപൊക്കി ഞാൻ ചോദിച്ചതും ഓൻ ചെറു ചിരിയോടെ എന്നെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പൂളിലേക്ക് ചാടി,,,... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story