My Dear Hubby- 2: ഭാഗം 7

my dear hubby two

രചന: Nishana

ഇനി എന്ന പണ്ണും എന്ന് പുരികംപൊക്കി ഞാൻ ചോദിച്ചതും ഓൻ ചെറു ചിരിയോടെ എന്നെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പൂളിലേക്ക് ചാടി,,, പൂളിൽ നിന്ന് ഉയർന്ന് പൊങ്ങിയപ്പൊ ഞാൻ ഒന്ന് ശ്വാസമെടുത്ത് കലിപ്പനെ മിഴിച്ച് നോക്കി, ഇങ്ങനെ ഒരു സ്റ്റപ്പ് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല,അപ്പൊ അവന്റെ മുഖത്ത് തിരിച്ചറിയാനാവാത്ത എന്തോ ഭാവമായിരുന്നു, ഞാൻ അവന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി, മുഖത്ത് ഒട്ടി നിൽക്കുന്ന കോലൻ മുടിയും കാപ്പിക്കണ്ണും കട്ടത്താടിയും ചുണ്ടിൽ വിരിഞ്ഞ ചിരിയും കാണും തോറും എന്തോ ഇത് വരെ ഇല്ലാതിരുന്ന വികാരം എന്റെ ഉളളിൽ നുരഞ്ഞ് പൊന്തി, അവന്റെ കാപ്പിക്കണ്ണിലേക്ക് നോക്കുമ്പോ ഞാൻ എന്നെ തന്നെ മറക്കുന്നത് പോലെ,, അവന്റെ മുഖം എന്റെ മുഖത്തിന് നേരെ വരുന്നത് കണ്ടതും ഞാൻ അവന്റെ ഷർട്ടിലെ പിടി മുറുക്കി, ചുടുനിശ്വാസം മുഖത്ത് തട്ടിയതും ഞാൻ ശ്വാസമെടുക്കാൻ പോലും മറന്ന് അവനോട് ഒന്നൂടെ ചേര്‍ന്ന് നിന്ന് എന്റെ കണ്ണുകൾ പൂട്ടി, അവന്റെ അധരം എന്റെ അധരത്തിൽ തട്ടിയതും തണുത്ത് മരവിച്ച എന്റെ ശരീരം ചൂട് പിടിക്കുന്നത് പോലെ തോന്നി, "അയ്യേ,,,, ഞങ്ങളൊന്നും കണ്ടില്ലേ,,," ആ ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് കലിപ്പന്റെ കയ്യിൽനിന്ന് കുതറി ഇറങ്ങി ചുറ്റും നോക്കിയപ്പോ ആലിയുടെയും നാഫിയുടെയും കണ്ണ് പൊത്തിപ്പിടിച്ച് ഇടം കണ്ണിട്ട് ഞങ്ങളെ നോക്കുന്ന ബാസിക്കാനെ ആണ് കണ്ടത്,

ബാസിക്കാനെ നോക്കി ഒരു ചമ്മിയ ചിരി പാസാക്കി ഞാൻ കലിപ്പനെ നോക്കിയപ്പോ ഓൻ എന്നെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കാണ്, അതൂടെ കണ്ടതും എനിക്ക് എന്തോ ചടച്ചു, ഞാൻ കലിപ്പനിൽ നിന്നുളള നോട്ടം പിൻ വലിച്ച് താഴെക്ക് നോക്കി നിന്നു, "അയ്യോ,, നിക്കുന്ന നിൽപ്പ് കണ്ടില്ലേ,, പാവങ്ങൾ ഒന്നും അറിയാത്തത് പോലെ,, പ്രായപൂർത്തിയാവാത്ത മൂന്ന് കൊച്ചുങ്ങളുളള വീടാണെന്ന് പോലും ബോധമില്ലാതെ,,ഛെ,, ഛെ,, ഛെ" ബാസിക്ക "മൂന്ന് കൊച്ചുങ്ങളോ,,?" നാഫി "ആഹ്,, ആബിക്കാന്റെ രണ്ട് പീക്കിരികളും പിന്നെ ഈ ഞാനും,," എന്ന് ബാസിക്ക പറഞ്ഞതും ഞാൻ ചിരികടിച്ച് പിടിച്ച് ഓനെ നോക്കിയപ്പോ ആലി ഓന്റെ വയറിനിട്ട് ഇടിക്കുന്നതാണ് കണ്ടത്, അത് കണ്ട് ഞാൻ ചിരിയോടെ കലിപ്പനെ നോക്കിയപ്പോ ഓൻ അപ്പോഴും എന്നെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കാണ്, ഞാൻ പെട്ടെന്ന് തന്നെ കലിപ്പനിൽ നിന്നും മുഖം തിരിച്ച് പൂളിൽ നിന്ന് കയറി മറ്റാരേയും നോക്കാതെ മുറിയിലേക്ക് ഓടി,, ഫ്രഷായി കലിപ്പനെ ഇനി എങ്ങനെ ഫേസ് ചെയ്യുമെന്നാലോചിച്ച് മടിയോടെയാണ് ബാത്റൂമിൽ നിന്ന് ഞാൻ പുറത്ത് ഇറങ്ങിയത്, എന്നാൽ മുറിയിൽ കലിപ്പന് പകരം ആലിയും നാഫിയും ആയിരുന്നു, "നാഫി എന്തൊക്കെയാ കുറച്ച് മുമ്പ് നടന്നത്,,"

"ഞാൻ ഉമ്മവക്കാൻ പോകുന്നത് മാത്രമേ കണ്ടൊളളൂ,, അപ്പോഴേക്ക് ബാസിക്ക കണ്ണ് പൊത്തി, ഉമ്മ വച്ചോ ആവോ,, നീ എന്നെങ്കിലും കണ്ടായിരുന്നോ,," "ഞാനും അത്രേ കണ്ടൊളളൂ,," "ഛെ ആ ബാസിക്ക കാരണം നല്ലൊരു കിസ്സിങ് സീനാ മിസ്സായത്" എന്ന് നാഫി പറഞ്ഞതും ഞാനൊന്ന് ഇളിച്ച് കൊടുത്ത് വേഗം മുറിയിൽ നിന്ന് ഇറങ്ങി ഓടാൻ തുനിഞ്ഞതും കലിപ്പനുമായി കൂട്ടിയിടിച്ച് ഞങ്ങൾ രണ്ട് പേരും നിലത്തേക്ക് വീണു, ************** ആലിയുടെ മുറിയിൽ നിന്ന് ഫ്രഷായി വരുന്നതിനിടയിലാണ് റിയുവന്ന് എന്നെ ഇടിച്ചത്, പെട്ടന്ന് ബാലൻസ് കിട്ടാതെ ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് വീണു, പേടിച്ച് കണ്ണ് രണ്ടും ഇറുക്കി അടച്ച് എന്റെ മേലേ കിടക്കുന്ന റിയൂനെ കണ്ടപ്പോ ചിരിവന്നു, ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് ചേര്‍ത്ത് പിടിച്ചതും അവള് കണ്ണ് തുറന്ന് എന്നെ മിഴിച്ച് നോക്കി, "നേരത്തേ മിസ്സായ ഉമ്മ ഇപ്പൊ തരട്ടെ,,," എന്ന് ഞാൻ ചോദിച്ചതും അവള് വേണ്ടെന്ന് തലയാട്ടി, "വേണം,, എനിക്ക് ഉമ്മ വെക്കണം,," എന്ന് ഞാൻ പറഞ്ഞപ്പൊ അവള് കുതറി മാറാൻ ശ്രമിച്ചു, ഞാനത് കാര്യമാക്കാതെ എന്റെ മുഖം അവളുടെ മുത്തേടടുപ്പിച്ചു, ഇപ്പൊ അവള് കുതറൽ നിർത്തി കണ്ണ് രണ്ടും ഇറുക്കി അടച്ച് എന്റെ ഷർട്ടിൽ പിടി മുറുക്കി, അത് കണ്ട് ചുണ്ടിൽ ഊറി വന്ന ചിരിയോടെ ഞാൻ അവളുടെ കവിളിൽ ആഞ്ഞ് കടിച്ചു,

അവള് ഞെട്ടലോടെ എന്നെ നോക്കിയതും ഞാൻ സൈറ്റ് അടിച്ച് അവളെ എന്റെ മേലെ നിന്ന് തളളിമാറ്റി എണീറ്റു,, "നീ എന്റെ ഷർട്ട് നശിപ്പിച്ചതിന് ഇതെങ്കിലും തന്നില്ലെങ്കിൽ എനിക്ക് ഒരു മനസ്സമാധാനം കിട്ടില്ല, " ************** എന്നും പറഞ്ഞ് എന്റെ കവിളിലൊന്ന് തട്ടി കലിപ്പൻ എണീറ്റതും ഞാൻ കവിളിൽ കൈ വെച്ച് കുറച്ച് സമയം, "കാറ്റ് പോയോ,, ഡി റിയൂ,," ആലിയും നാഫിയും ഓടി വന്ന് എന്നെ കുലുക്കി വിളിച്ചതും അവരെ മൈന്റ് ചെയ്യാതെ ഞാൻ എണീറ്റ് താഴെക്ക് പോയി, അന്ന് മുഴുവൻ മുഖം ഷാള് കൊണ്ട് മറച്ച് പിടിച്ച് ഞാൻ നടന്നു, രാത്രി എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പൊ മുഖം പൊത്തിപ്പിടിച്ച് വളരെ കഷ്ടപ്പെട്ടാ ഞാൻ ഭക്ഷണം കഴിച്ചത്, എന്നാൽ ഇതിനൊക്കെ കാരണക്കാരനായവനോ ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണ എന്ന ഭാവത്തോടെ എന്നെ മൈന്റ് പോലും ചെയ്യാതെ വെട്ടിവിഴുങ്ങുന്നുണ്ട്, "റിയൂ,, നീ ഇങ്ങനെ കഷ്ടപ്പെട്ട് മുഖം മറച്ച് പിടിക്കണ്ട, നിന്റെ മുഖത്ത് പതിഞ്ഞ സീല് ഞങ്ങൾ എല്ലാവരും കണ്ടതാ,," എന്ന് ബാസിക്ക ഇളിച്ചോണ്ട് പറഞ്ഞതും കഴിച്ചോണ്ടിരുന്ന ഭക്ഷണം നെറുകിൽ കയറി ഞാൻ ചുമച്ചു, അത് കണ്ട് എല്ലാവരൂടെ പൊട്ടിച്ചിരിച്ചതും എനിക്ക് എന്തോ കരച്ചില് വരുന്നത് പോലെ,,

അതിന്റെ കൂടെ അവരുടെ കളിയാക്കലും എല്ലാം കൂടെ കണ്ടിട്ട് ആകെ ഭ്രാന്ത് പിടിച്ച് ഞാൻ കഴിപ്പ് മതിയാക്കി പെട്ടെന്ന് തന്നെ എണീറ്റു, എടാ കലിപ്പൻ തെണ്ടി എല്ലാവരൂടെ മുന്നിൽ നീ എന്നെ നാണം കെടുത്തി, ഇതിന് പകരം നിന്നെയും ഞാൻ നാണം കെടുത്തും നോക്കിക്കൊ, ഇല്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ,, ***** "റിയൂ,, ഇത് വേണോ,, എനിക്ക് പേടിയാകുന്നുണ്ട്, കാക്കു എങ്ങാനും പിടിച്ചാൽ " "എന്തിന്,, ഇനി എന്തെങ്കിലും സംഭവിച്ചാൽ തന്നെ കിട്ടുന്നത് എനിക്കാവും, നിങ്ങൾ ഇതിൽ പെടില്ല പോരെ,," "അപ്പൊ കിട്ടും എന്ന് നിനക്ക് നല്ല ഉറപ്പുണ്ട്, എന്നിട്ടാണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത്" നാഫി "ആ തെണ്ടി കാരണാ ഇന്നലെ ഞാൻ എല്ലാവരൂടെ മുന്നിലും നാറിയത്, അത് പോലെ ആ തെണ്ടിയും നാറണം" എന്നും പറഞ്ഞ് കയ്യിലുളള ലിഫ്റ്റിക് കൊണ്ട് നന്നായി ചുണ്ട് ചുവപ്പിച്ച് കലിപ്പൻ ഓഫീസിലേക്ക് ഇടാൻ ബെഡിൽ എടുത്ത് വെച്ച വെളളഷർട്ടെടുത്ത് അതിൽ എന്റെ ചുണ്ടിന്റെ സീൽ പതിപ്പിച്ചു, "ഹരേവാ,, പൊളിച്ചു,, എടാ കലിപ്പൻ തെണ്ടി, ഇതോടെ നിന്റെ അഹങ്കാരം തീരും, ഇല്ലെങ്കിൽ തീർക്കും ഞാൻ" എന്ന് ഞാൻ പറഞ്ഞപ്പൊ ആലി എന്തോ പറയാൻ തുനിഞ്ഞതും ആരോ വരുന്നത് പോലെ തോന്നിയപ്പോ ഞാൻ രണ്ടിനെയും പിടിച്ച് വലിച്ച് വാതിലിന് മറവിലേക്ക് നിന്നു,

കലിപ്പൻ മുറിയിലേക്ക് വന്ന് ബെഡിൽ എടുത്ത് വെച്ച ഷർട്ടെടുത്ത് ഇടുന്നത് കണ്ട് ഞാൻ ഗൂഢമായി പുഞ്ചിരിയോടെ രണ്ടിനേയും നോക്കി, അവറ്റകള് പേടിച്ച് നിൽക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു, ************* ഓഫീസിൽ എത്തിയപ്പോ മുതൽ ശ്രദ്ധിക്കാ എന്തോ എന്നെ കാണുമ്പോ എല്ലാവരും ചിരിക്കുന്നത് പോലെ,, ആദ്യമൊക്കെ എന്റെ തോന്നലാവുമെന്ന് കരുതി കാര്യമാക്കിയില്ല, പക്ഷേ എല്ലാവരും അടക്കം പറഞ്ഞ് ചിരിക്കുന്നത് കണ്ടപ്പോ എന്തോ കാര്യമുണ്ടെന്ന് ഉറപ്പിച്ചു, ഞാൻ എന്റെ പി എ ശരത്തിനെ വിളിച്ച് കാര്യം എന്നാണെന്ന് ചോദിച്ചു, കാര്യം അറിഞ്ഞതും ദേഷ്യം കാരണം ഞാൻ നിന്ന് വിറച്ചു, അപ്പൊ തന്നെ അവിടുന്ന് ഇറങ്ങി വീട്ടിലെക്ക് വിട്ടു, വീട്ടിലെത്തിയതും നേരെ ആലിയുടെ മുറിയിലേക്ക് പോയി, അവിടെ മൂന്നും കൂടി കുട്ടികളുടെ കൂടെ എന്തോ കളിച്ചോണ്ടിരിക്കായിരുന്നു, ഞാൻ ദേഷ്യത്തോടെ റിയൂന്റെ കൈ പിടിച്ച് മുറിയിലേക്ക് നടന്നു, അവള് കിടന്ന് കുതറി മാറുന്നുണ്ടെങ്കിലും ഞാൻ പിടി മുറുക്കി അവളെ എന്റെ മുറിയിലേക്ക് തളളി വാതിലടച്ചു, അവള് പേടിയോടെ എന്നെ നോക്കുന്നുണ്ട്, എന്നാൽ അപ്പൊ എന്റെ മനസ്സിൽ അവളോട് യാതൊരു അലിവും ഉണ്ടായിരുന്നില്ല, മനസ്സിൽ മുഴുവൻ സാറ്റാഫിന്റെ കളിയാക്കിയുളള ചിരിയും മറ്റും ആയിരുന്നു,

ഞാൻ ദേഷ്യത്തോടെ റിയൂന്റെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ച് വലിച്ച് ചുവരിനോട് ചേര്‍ത്ത് നിർത്തി രണ്ട് കൈകളും പിടിച്ച് വെച്ച് അവളുടെ അധരത്തോട് എന്റെ അധരം ചേര്‍ത്തു, അവള് കിടന്ന് പിടഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവളോടുളള ദേഷ്യം മുഴുവൻ ഞാൻ ആ ചുമ്പനത്തിൽ ചേര്‍ത്തു, ചേരയുടെ ചവർപ്പ് നാവിൽ പടർന്നെങ്കിലും ഞാൻ പിന്മാറിയില്ല, ഒടുവിൽ ശ്വാസം കിട്ടാതെ അവള് പിടയാൻ തുടങ്ങിയതും ഞാൻ അവളിൽ നിന്ന് അകന്ന് മാറി ദേഷ്യത്തോടെ അവളെ ബെഡിലേക്ക് തളളിയിട്ടു, "ഇത്,, ഇത് നീ ചോദിച്ച് വാങ്ങിയതാ റിയൂ,, വേണ്ടാ വേണ്ടാ എന്ന് വെക്കുമ്പോ മനപ്പൂർവ്വം നീ ചോദിച്ച് വന്നതാ,, നീ കാരണം എല്ലാവരുടെയും മുന്നിൽ ഞാൻ കോമാളിയെ പോലെ നിന്നത്, ഇനിയും എന്തെങ്കിലും പ്രശ്ണവുമായി വന്നാൽ,,," അവൾക്ക് നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞ് അവളുടെ കണ്ണീര് കാണാത്തത് പോലെ ഞാൻ ദേഷ്യത്തോടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി,,... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story