My Dear Hubby- 2: ഭാഗം 8

my dear hubby two

രചന: Nishana

വീട്ടിൽ നിന്ന് നേരെ ബീച്ചിലേക്കാണ് പോയത്, ദേഷ്യം തീരുന്നത് വരെയും അവിടെ ഇരുന്നു, റിയൂനെ കുറിച്ച് ഓർക്കുമ്പോ ദേഷ്യവും സങ്കടവും ഒരുമിച്ച് വരാ,, എല്ലാവരൂടെ മുന്നിൽ എന്നെ നാണം കെടുത്തിയത് കൊണ്ട് അല്ലെ എനിക്ക് അവളോട് മോശമായി പെരുമാറേണ്ടി വന്നത്,, 'എന്നാലും അസി നീ അവളോട് പെരുമാറിയത് തെറ്റാണ്, നിനക്ക് ദേഷ്യം വന്നിരുന്നെങ്കിൽ അത് തല്ലിത്തീർത്താൽ പോരായിരുന്നോ,, കിട്ടിയ അവസരം പാഴാക്കാതെ കിസ്സ് ചെയ്തിരിക്കുന്നു, അതും ലിപ് ലോക്ക്,ഛെ ഛെ ഛെ,' എന്ന് എന്റെ മനസ്സ് എന്നോട് തന്നെ മൊഴിഞ്ഞതും ഞാൻ കണ്ണടച്ച് കുറച്ച് നേരം അവിടെ കിടന്നു, ഇന്ന് എന്തായാലും റിയൂനോട് എന്റെ ഇഷ്ടം അറിയിക്കണം എന്ന് കരുതിയായിരുന്നു, അതിനിടയിലാ ഇങ്ങനെ ഒരു പ്രശ്ണം, ഇപ്പൊ എന്താവും അവളുടെ അവസ്ഥ കരയുന്നുണ്ടാവോ? ആകെ കൂടെ ഭ്രാന്ത് പിടിക്കാ,, ഉമ്മ പണ്ടേ പറയാറുണ്ട് എനിക്ക് ദേഷ്യവും എടുത്ത് ചാട്ടവും കൂടുതലാണെന്ന്, എന്ത് ചെയ്യാനാ ദേഷ്യം വന്നാൽ എനിക്ക് എന്നെ തന്നെ കണ്ട്രോള് ചെയ്യാൻ കഴിയില്ല, ആബിക്കാന്റെ ഫോണിൽ നിന്ന് കോൾ വന്നപ്പോയാണ് ചിന്തകൾക്ക് വിരാമമിട്ടത്, പെട്ടെന്ന് തന്നെ ഞാൻ വീട്ടിലെക്ക് തിരിച്ചു, വീട്ടിലെത്തിയതും ആദ്യം ഞാൻ റിയൂനെ അന്യേഷിച്ചു,

എങ്കിലും അവളെ എവിടെയും കണ്ടില്ല, നിരാശയോടെ ഞാൻ മുറയിലേക്ക് ചെന്നപ്പോ കണ്ടു ബെഡിൽ കമഴ്ന്ന് കിടക്കുന്ന റിയൂനെ,, അവളെ ആ അവസ്ഥയിൽ കണ്ടപ്പോ ഒത്തിരി വിശമം തോന്നി, ഞാൻ അവളുടെഅടുത്ത് ചെന്നിരുന്ന് അവളെ വിളിക്കാൻതുനിഞ്ഞതും ഉമ്മ മുറിയിലേക്ക് കയറി വന്നു, "നീ എപ്പോ വന്നു, എവടെ ആയിരുന്നു ഇത്ര സമയം,,?" "അ,, അത് ഞാൻ,, ഓഫീസിൽ,," "ഇത്ര സമയും നീ ഓഫീസിലായിരുന്നോ,,?" "ആഹ്, കുറച്ച് വർക്കുണ്ടായിരുന്നു, അതൊക്കെ തീർത്ത് കഴിഞ്ഞപ്പോഴെക്ക് ഒരുപാട് വൈകി" "ഹ്മ്മ്, നീ പോയപ്പോ തോട്ട് കിടക്കാൻ തുടങ്ങിയതാ റിയൂ,, ഞാൻ ചോദിച്ചപ്പോ തലവേദനയാണെന്ന് പറഞ്ഞു, ഒന്നും കഴിച്ചിട്ടും ഇല്ല, അതാ ഞാൻ ഈ ജൂസും കൊണ്ട് വന്നത്, ഇനി ഇപ്പൊ നീ തന്നെ മോളേ കൊണ്ട് ഈ ജൂസ് കുടിപ്പിക്ക്" എന്റെ നേരെ ജൂസ് ക്ലാസ് നീട്ടി ഉമ്മ പറഞ്ഞപ്പൊ ഞാൻ തലയാട്ടി അത് വാങ്ങി, ഉമ്മ പോയതും ഞാൻ ഡോറ് ലോക്ക് ചെയ്ത് ജൂസുമായി റിയൂന്റെ അടുത്തേക്ക് ചെന്ന് ഇരുന്ന്, കമഴ്ന്ന് കിടക്കുന്ന അവളുടെ മുടിയിലൂടെ ഞാൻ വിരലോടിച്ചതും അവൾ പെട്ടെന്ന് തിരിഞ്ഞ് എന്നെ നോക്കി, "റിയൂ,, സോറി,, ഞാൻ നേരത്തെ അങ്ങനെ ഒക്കെ പെരുമാറിയതിന്,," എന്ന് ഞാൻ പറഞ്ഞതും അവൾ ആ ഉണ്ടക്കണ്ണും വെച്ച് എന്നെ തുറിച്ച് നോക്കി,

അത് കണ്ടതും ഞാൻ അവളെ നോക്കി നന്നായൊന്ന് ഇളിച്ച് കൊടുത്തു, പിന്നെ ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു അവിടെ നടന്നത്, എന്റെ കയ്യിലുളള ജൂസ് ക്ലാസ് വാങ്ങി അതിലെ മുഴുവൻ ജൂസും എന്റെ തലയിലൂടെ ഒഴിച്ച് എന്നെ കട്ടിലിൽ നിന്ന് തളളിതാഴെ ഇട്ട് അവളും കട്ടിലിൽ നിന്ന് ഇറങ്ങി, എന്താ സംഭവിച്ചതെന്ന് ചിന്തിച്ചപ്പോഴെക്ക് ഫ്ലവർ വേയ്സ് എടുത്ത് എന്റെ നേരെ വരുന്ന മാക്രിയെ കണ്ട് ഞാൻ ചാടി എണീറ്റ് ജീവനും കൊണ്ട് വാതിലിനടുത്തേക്ക് ഓടി എന്റെ കഷ്ടകാലത്തിന് അത് തുറന്നിട്ട് കിട്ടിയല്ല, ഞാനൊന്ന് തിരിഞ്ഞ് നോക്കിയപ്പോ തൊട്ടു പിറകെ തന്നെ വേഴ്സും കൊണ്ട് ഓടി വരുന്ന മാക്രിയെ ആണ് കണ്ടത്, "ടി മാക്രി ഞാൻ സോറി പറഞ്ഞതല്ലേ,, പിന്നെ എന്താ " "നീ സോറി പറഞ്ഞാ എന്റെ മനസ്സിലേറ്റ മുറിവ് മാറുമോടാ കലിപ്പൻ തെണ്ടി, " "ദേ നോക്ക് റിയൂ,, നിന്റെ കയ്യില് വേയ്സാണ് അത് കൊണ്ട് എറിഞ്ഞാൽ എന്റെ തലപൊട്ടി ചോര വരും" അത് കേട്ടതും അവൾ കയ്യിലുളള വേഴ്സിലേക്കും എന്നേയും ഒന്ന് നോക്കി ആ വേഴ്സ് ടേബിളിൽ വെച്ചു,

ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചതും ഞാൻ അഴിച്ച് വെച്ച ഷൂ എടുത്ത് അവൾ എന്റെ നേരെ ഓടി വന്നു, വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു, അവൾ ആ ഷൂ കൊണ്ട് ദേഷ്യം തീരുന്നത് വരെയും എന്നെ തല്ലി, അവസാനം തല്ല് നിർത്തി എന്നെ ഒന്ന് തുറിച്ച് നോക്കി അവൾ സോഫയിൽ പോയി ഇരുന്നു, "ഇപ്പൊ നിന്റെ വിശമം ഒക്കെ മാറിയോ,,?" അവളുടെ അടുത്ത് ചെന്നിരുന്ന് ഞാൻ ചോദിച്ചതും എന്നെ ഒരു നോട്ടം,, "ഹൂ,, ഞാൻ പേടിച്ച് പോയി മോളേ,, " അവള് മൈന്റ് ചെയ്യാതെ മറ്റെങ്ങോട്ടോ നോക്കി ഇരുന്നു, ഞാൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് അവളുടെ കൈകൾ എന്റെ കൈക്കുളളിലാക്കി,, "സോറി റിയൂ,, ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്ത് പോയതാ,, നിനക്ക് ഒത്തിരി വിഷായി എന്ന് അറിയാം,, റിയലി സോറി, " എന്ന് ഞാൻ പറഞ്ഞതും അവൾ എന്റെ കൈ തട്ടിമാറ്റി എണീറ്റ് വാതിൽ തുറന്ന് പുറത്തേക്ക് പോയി, ************* കലിപ്പൻ തെണ്ടി ഇപ്പൊ സോറിയും പറഞ്ഞ് വരുന്നത് കണ്ടില്ലെ എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കീട്ട് ദുഷ്ടൻ,

ആ കിസ്സ് അങ്ങനെ നീണ്ട് പോയിരുന്നെങ്കിൽ എന്റെ ശവമടക്ക് ഇപ്പൊ കഴിഞ്ഞേനെ,, ഞാൻ നേരെ ആലിയുടെ മുറിയിലേക്ക് പോയി, എന്നെ കണ്ടതും ഫോണിൽ കഴിച്ചോണ്ടിരുന്ന രണ്ടും എന്നെ തുറിച്ച് നോക്കി, നേരത്തേ കലിപ്പനോടുളള ദേഷ്യത്തിൽ ഇരിക്കുമ്പോ മുറിയിലേക്ക് വന്ന രണ്ടെണ്ണത്തിനംയും ഞാൻ അവിടുന്ന് ഓടിച്ച് വിട്ടതിന്റെ ദേഷ്യമാണ് ഈ നോട്ടത്തിനർത്ഥം, അവരുടെ നോട്ടമൊന്നും വകവെക്കാതെ ഞാൻ അവരെ തളളിമാറ്റി ബെഡിലേക്ക് കിടന്നു, "ചിലർക്കൊന്നും നമ്മള് അവരുടെ മുറിയിലേക്ക് ചെല്ലുന്നത് ഇഷ്ടമല്ല, എന്നാലോ അവര് നമ്മളെ മുറിയിലേക്ക് അനുവാദം പോലും ചോദിക്കാതെ ഇടിച്ച് കയറും" എന്ന് ആലി നാഫിയോട് പറഞ്ഞതു ഞാൻ അവളുടെ നടുപുറം നോക്കി ഒന്ന് കൊടുത്തു, "ആഹ് ന്റെ ഉമ്മാ,, ടി പിശാചെ നീ എന്നെ കൊല്ലോ,," "ഞാൻ അങ്ങനെ ചെയ്യോ,, അങ്ങനെ ചെയ്താ എന്റെ കാക്കു എന്നെ വെറുതെ വിടോ,,?" "ആഹ് അന്ത ഭയം ഇരുക്കട്ടേ,," എന്ന് ആലി പറഞ്ഞതും ഞാൻ അവൾക്ക് കൊഞ്ഞനം കുത്തി കൊടുത്തു, "അല്ല റിയൂ,, ശരിക്കും അസിക്ക നിന്നെ മുറിയിലേക്ക് വലിച്ചോണ്ട് പോയിട്ട് എന്താ ചെയ്തത്"

നാഫി ചോദിച്ചപ്പോ ഞാൻ താടക്കും കൈ കൊടുത്ത് രാവിലെ നടന്നതൊക്കെ ആലോചിച്ച് അതൊക്കെ അവരുടെ മുമ്പിൽ വിളമ്പിയതും രണ്ടും കണ്ണും തളളി നിൽക്കുന്നുണ്ട്, "എന്നാലും കാക്കു അങ്ങനെ ചെയ്തോ,, ശ്ശൊ ഒരു കിസ്സിങ് സീൻ മിസ്സായി " ആലി "ശ്ശൊ ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാനും ഇവരെ പിറകെ പോയിരുന്നു, റിയൂ,,എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് കിസ്സ്, ഒന്ന് വിവരിക്കാമോ,," നാഫി "ഇപ്പൊ വിവരിച്ച് തരാടി തെണ്ടികളേ,," ഞാൻ വായിൽ വന്ന തെറിയൊക്കെ വിളിച്ച് രണ്ടിനേയും തലയണ കൊണ്ട് അടിച്ച് ബെഡിലേക്ക് തളളിയിട്ടു, പരസ്പരം അടികൂടിയും തെറിവിളിച്ചും ഞങ്ങൾ കിടന്നു, ***** രാവിലെ കലിപ്പൻ ജോഗിങ്ങിന് പോയപ്പോ ഞാൻ മുറയിലേക്ക് പോയി ഫ്രഷായി കലിപ്പൻ വരുന്നതിന് മുമ്പ് തന്നെ മുറിയിൽ നിന്ന് ഇറങ്ങി, അന്ന് വൈകുന്നേരം വരെ കലിപ്പനെ മൈന്റ് ചെയ്യാതെ തന്നെ നടന്നു, കലിപ്പൻ കുറെ എന്റെ പിറകെ നടന്നെങ്കിലും ഞാൻ അത് കാണാത്തത് പോലെ അമ്മായിയുടെ പിറകെ നടന്നു, അന്നത്തെ ദിവസം തട്ടി മുട്ടി കടന്ന് പോയി,

രാത്രിയും ഞാൻ കലിപ്പന്റെ അടുത്തേക്ക് പോയില്ല, ആലിയുടെ കൂടെ കിടന്നു, കലിപ്പൻ വന്ന് വിളിച്ചപ്പോ ഞാൻ വരില്ലാന്ന് തീർത്ത് പറഞ്ഞു, എന്തോ അന്നത്തെ പോലെ സാഹസം കാണിക്കാനൊന്നും നിൽക്കാതെ ആള് പോയി, ** ഇന്ന് നാഫി വീട്ടിലേക്ക് പോവാണ്, അവള് വീട്ടിലെക്ക് പോവുമ്പോ എന്നോടും കലിപ്പനോടും കൂടെ പോവാൻ അമ്മായി പറഞ്ഞു, ഒരുങ്ങി എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോ കലിപ്പൻ ഒരു ചിരിയോടെ എനിക്ക് ഫ്രണ്ട്ഡോർ തുറന്ന് തന്നു ഞാനത് മൈന്റ് ചെയ്യാതെ ബാക്ക് ഡോർ തുറന്ന് കയറി, അത് കണ്ട് കലിപ്പൻ എന്നെ തുറിച്ച് നോക്കുന്നുണ്ട്, ഞാനത് പുഛിച്ച് തളളി നാഫിയോടും സംസാരിച്ച് ഇരുന്നു, ഞങ്ങൾ വീട്ടിലെത്തിയപ്പൊ ആരും എന്നെ മൈന്റ് ചെയ്തില്ല എല്ലാവർക്കും കലിപ്പനെ മതി, അവനെ സ്വീകരിച്ചിരുത്തലും കഴിപ്പിക്കലും ഒക്കെ കണ്ടപ്പോ ദേഷ്യം വന്ന് ഞാൻ എന്റെ മുറിയിലേക്ക് പോയി,... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story