My Dear Hubby- 2: ഭാഗം 9

my dear hubby two

രചന: Nishana

റിയൂന്റെ വീട്ടിൽ എത്തിയത് മുതൽ എല്ലാവരൂടെ എന്നെ തീറ്റിക്കാൻ തുടങ്ങിയതാ,, വേണ്ടാന്ന് പറഞ്ഞിട്ടും മാമിമാര് കേട്ടില്ല സ്വീറ്റ്സും പലഹാരങ്ങളും രണ്ട് ഭാഗത്ത് നിന്നും കുത്തിക്കയറ്റിക്കൊണ്ടിരുന്നു, ദയനീയതയോടെ ഞാൻ നൗഷുനെ നോക്കിയപ്പോ അവൻ കണ്ണ് കൊണ്ട് ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞ് മുഴുവൻ അവനെ കൊണ്ട് തീറ്റിക്കാതെ എനിക്കും വേണമെന്ന് പറഞ്ഞ് പലഹാരത്തിന്റെയും സ്വീറ്റ്സിന്റെയും പാത്രവും കൊണ്ട് ഓടിയതും ഞാൻ ജീവനും കൊണ്ട് മുകളിലേക്ക് ഓടി, മുറിയിലെത്തിയപ്പൊ കണ്ടു പരിപവത്തോടെ എന്തൊക്കെയോ പിറപിറുക്കുന്ന റിയൂനെ,, എല്ലാവും അവളെ മൈന്റ് ചെയ്യാതെ എന്നെ സൽക്കരിച്ചതിന്റെ ദേഷ്യമാണെന്ന് സംസാരം കേട്ടപ്പോ മനസ്സിലായി, അവള് ഞാൻ വന്നത് അറിഞ്ഞിട്ടില്ല, ഇത് തന്നെ അവളുടെ പിണക്കം മാറ്റാൻ പറ്റിയ അവസരം, ഞാൻ ഓടിച്ചെന്ന് അവളുടെ മടിയിൽ തലവെച്ച് കിടന്നു, "ഭയങ്കര തലവേദന ഒന്ന് മസ്സാജ് ചെയ്ത് തരോ,,," തലയിൽ കൈ വെച്ച് ഞാൻ പറഞ്ഞതും അവൾ എന്നെ തുറിച്ച് നോക്കി ഒറ്റത്തളളായിരുന്നു, നടുവും കുത്തി താഴെ വീണു, അവള് അത് കാര്യമാക്കാതെ എന്നെ കൊഞ്ഞനം കുത്തിക്കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ തുനിഞ്ഞതും ഞാൻ സർവ്വശക്തിയുമെടുത്ത് ആർത്ത് വിളിച്ചു,

"ആഹ് എന്റെ ഉമ്മാ,, ഓടിവായോ,," എന്റെ അലർച്ച കേട്ടതും അവള് പെട്ടെന്ന് ഓടി വന്ന് എന്റെ വാ പൊത്തി പിടിച്ചു, "ഇങ്ങനെ കാറി വിളിക്കാൻ മാത്രം ഒന്നും പറ്റീട്ടില്ല എന്ന് എനിക്ക് അറിയാം,, മര്യാദക്ക് വാ പൂട്ടി വെച്ചോ,, "അങ്ങനെ ആണെങ്കിൽ എന്നോട് പറ ക്ഷമിച്ചൂന്ന്,," സൈറ്റടിച്ചോണ്ട് ഞാൻ പറഞ്ഞതും അവൾ എന്നെ നെഞ്ചിൽ കൈ വെച്ച് തളളി, "ഓരോന്ന് ചെയ്ത് കൂട്ടീട്ട് ഞാൻ ക്ഷമിക്കണം അല്ലേ, എനിക്ക് സൗകര്യം ഇല്ല " എന്നും പറഞ്ഞ് അവൾ പോവാൻ തുനിഞ്ഞതും ഞാൻ വീണ്ടും കാറി, അവള് അത് കേൾക്കാത്തത് പോലെ പോവാൻ തുനിഞ്ഞതും വീട്ടിലുളള എല്ലാവരും അവിടെ ഹാജറായി, "എന്താ അസിമോനെ,, എന്ത് പറ്റി " എന്ന് കുഞ്ഞിക്ക ചോദിച്ചതും ഞാൻ റിയൂനെ നോക്കി, അവള് പുഛത്തോടെ എന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോ ചിരിവന്നു, എന്നെ മൈന്റ് ചെയ്യാതെ രണ്ട് ദിവസം നടന്നതല്ലെ ഒരു ചെറിയ പണി നിനക്ക് തരാട്ടൊ,, "കാല് സ്ലിപ്പായതാ, വീണപ്പോ കാലൊന്ന് മടങ്ങി ഇപ്പൊ ഭയങ്കര വേദന " റിയൂനെ നോക്കി ഞാൻ പറഞ്ഞതും അവൾ സംശയത്തോടെ എന്നെ നോക്കി, "ടാ നല്ല വേദന ഉണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം,," എന്ന് നൗഷു പറഞ്ഞതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി, അവൻ എന്താണെന്ന് കണ്ണ് കൊണ്ട് ചോദിച്ചതും ഞാൻ റിയൂനെ കാണിച്ച് കൊടുത്തു,

അത് കണ്ട് അവൻ ഒന്നും മനസ്സിലാവാതെ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി, "ഹാ മോനെ വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിലേക്ക് പോകാം,," "ഏയ് അതൊന്നും വേണ്ട മാമി, ഇതൊന്ന് കുഴമ്പിട്ട് ഉഴിഞ്ഞാ മതി, റിയൂ,, നീ ആ കുഴമ്പെടുത്തോണ്ട് വന്ന് നല്ലോണം ഒന്ന് ഉഴിഞ്ഞ് താ,, അതോടെ വേദന ഒക്കെ പമ്പ കടക്കും" എന്ന് ഞാൻ പറഞ്ഞതും അവള് എന്നെ ദേഷ്യത്തോടെ നോക്കി, അത് കണ്ട് ഞാൻ വിജയീഭാവത്തിൽ ഒന്ന് ചിരിച്ച് കൊടുത്തു, അവളുടെ ഉപ്പയും ഉമ്മയും ഉണ്ടായത് കൊണ്ട് അവള് മറുത്തൊന്നും പറയാതെ കുഴമ്പെടുത്ത് കൊണ്ട് വന്ന് നൗഷൂന്റെ കയ്യിൽ കൊടുത്തു, "എന്നെക്കാൾ നന്നായി കാക്കു ഉഴിയും, അത് കൊണ്ട് കാക്കു തന്നെ ഉഴിഞ്ഞ് കൊടുത്തേക്ക്" അത് കേട്ടതും അവൻ കുഴമ്പ് വാങ്ങി എന്റെ നേരെ വരാൻ തുനിഞ്ഞതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി, അത് കണ്ട് അവൻ നാവ് കടിച്ച് കുഴമ്പ് റിയൂന്റെ കയ്യിൽ തന്നെ കൊടത്തു, "നീ തന്നെ പുരട്ടിക്കൊടുത്താൽ മതി, എന്റെ കൈക്ക് ഭയങ്കര വേദന, " അതും പറഞ്ഞ് അവൻ വേഗം മുറിയിൽ നിന്ന് ഇറങ്ങി പോയി, വെറെ നിവൃത്തി ഇല്ലാത്തോണ്ട് എന്നെ പ്രാകിക്കൊണ്ട് റിയു കുഴമ്പ് എന്റെ കാലിൽ തേച്ച് ഉഴിഞ്ഞു, ഇടക്ക് നഖം വെച്ച് അമർത്തിയും നുളളിയും പിച്ചിയും ദേഷ്യം തീർക്കുന്നുണ്ട്,

ഞാൻ അതൊക്കെ ആസ്വതിച്ച് ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു, ************* കലിപ്പൻ തെണ്ടി പട്ടി ചെറ്റ മരത്തവള, ദുഷ്ടൻ ഇല്ലാത്ത വേദനക്കാ എന്നെ കൊണ്ട് ഉഴിയിപ്പിച്ചത്, ഉഴിഞ്ഞ് ഉഴിഞ്ഞ് എന്റെ കൈ വേദനിക്കാൻ തുടങ്ങി, ഹൂ,, കലിപ്പ് തീരുന്നില്ലല്ലോ,, എന്ത് ചെയ്തിട്ടാണെങ്കിലും ശരി ഇതിന് തിരിച്ച് ഒരു പണി കൊടുത്തേ പറ്റൂ,, എന്താ ഇപ്പൊ ചെയ്യാ,, കലിപ്പനുളള പണിയും ആലോചിച്ച് ഇരിക്കുമ്പോഴാ ഉമ്മ വന്ന് ഒരു ഓറജ് ജ്യൂസ് എന്റെ കയ്യിൽ തന്നത്, "ഇത് നീ അസിമോന് കൊടുക്ക്, പാവം നല്ല ക്ഷീണം ഉണ്ടാവും," എന്നും പറഞ്ഞ് ഉമ്മ പോയതും ഞാനൊന്ന് ക്രൂരമായി ചിരിച്ച് മെല്ലെ അടുക്കളയിലേക്ക് പോയി, അവിടെ ആരും ഇല്ലാന്ന് ഉറപ്പ് വരുത്തി സ്റ്റാന്റിൽ നിന്ന് മുളക് പോടിയുടെ ടബ്ബയെടുത്ത് കുറച്ചതികം മുളക് പൊടി വാരി ആ ജ്യൂസിലേക്ക് ഇട്ട് നന്നായി ഇളക്കി, ആഹാ,, എടാ കലിപ്പൻ തെണ്ടി,, നീ എന്നെ കൊണ്ട് നിന്റെ കാല് ഉഴിപ്പിക്കും അല്ലേ,, ഇതിൽ നിന്ന് ഒരു സിപ്പ് കുടിച്ചാ മതി, എരിഞ്ഞിട്ട് നീ നിന്ന് തുളളും, നിന്റെ ആ തുളളല് കണ്ട് എനിക്ക് ഒന്ന് സന്തോഷിക്കണം,, ഞാൻ ആ ജ്യൂസ് ക്ലാസുമായി മുറിയിലേക്ക് ചെന്നപ്പോ കലിപ്പൻ ഫോണിൽ തോണ്ടി ഇരിക്കായിരുന്നു, നല്ലോണം ഇരുന്ന് കുത്ത് മോനെ,, ഇനി ഇന്ന് കുത്താൻ പറ്റില്ലെങ്കിലോ,,

ഞാൻ ഒരു ചിരിയോടെ കലിപ്പന്റെ അടുത്തേക്ക് ചെന്ന് ആ ജ്യൂസ് ക്ലാസ് അവന് നേരെ നീട്ടി, അത് കണ്ട് അവൻ സംശയത്തോടെ നെറ്റിചുളിച്ച് എന്നെയും ജ്യൂസ് ക്ലാസിലേക്കും മാറി മാറി നോക്കി, "ഇങ്ങനെ നോക്കണ്ട, ഇത് ഞാൻ ഉണ്ടാക്കിയതല്ല, ഉമ്മ ഉണ്ടാക്കിയതാ,, നിനക്ക് തരാൻ പറഞ്ഞു, വേണെങ്കിൽ കുടിക്ക്" എന്ന് ഞാൻ പറഞ്ഞതും അവൻ പുഞ്ചിരിയോടെ ആ ജ്യൂസ് വാങ്ങി, ഓൻ ഒരു സിപ്പ് കുടിച്ച് തുളളിക്കളിക്കുന്നതൊക്കെ സ്വപ്നം കണ്ട് നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ആ ജ്യൂസ് മുഴുവൻ അവൻ ഒറ്റയടിക്ക് കുടിച്ച് തീർത്തു, ഞാൻ സംശയത്തോടെ ഓനെ നോക്കി കണ്ണൊക്കെ നിറഞ്ഞ് തുളുമ്പി മുഖമൊക്കെ ചുവന്ന് തുടുത്തിട്ടുണ്ട്, ഒരു സിപ്പിൽ അതികം ആരെകൊണ്ടും അത് കുടിക്കാൻ കഴിയില്ല, അത്രയതികം മുളക് പൊടിയാണ് ഞാൻ അതിലേക്ക് കുത്തിക്കലക്കിയത്, അപ്പൊ കലിപ്പനെങ്ങനെ അത് മുഴുവൻ കുടിച്ചു, എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിറഞ്ഞ മിഴികൾ തുടച്ച് കലിപ്പൻ ഒന്നും മിണ്ടാതെ വാഷ്റൂമിലേക്ക് പോയതും എന്ത് കൊണ്ടോ എന്റെ ഹൃദയം വിങ്ങിപ്പൊട്ടി,

എന്താ അതിന് അർത്തം എന്ന് മനസ്സിലാവാതെ ഞാൻ നിന്നു, ************* ഹൂ,,, എന്തൊരു എരിവ്,, റിയു എന്തോ ആ ജ്യൂസിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിച്ചിട്ടാ ഞാൻ ആ ജ്യൂസ് കുടിച്ചത്, എരിവ് ഉണ്ടായിരുന്നെങ്കിലും എന്തോ അതോടെ റീയൂന്റെ ദേഷ്യം കുറഞ്ഞാലോ എന്ന് കരുതിയാ മുഴുവൻ കുടിച്ചത്, അവൾ തടയുമെന്ന് പ്രതീക്ഷിച്ചു, സാരമില്ല, ഇതോടെ എന്തായാലും അവളുടെ ദേഷ്യം മാറീട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കാം, വാ കഴുകീട്ടും കഴുകീട്ടും എരിവ് പോകുന്നില്ല, നൗഷൂനോട് ചോദിച്ച് എന്തെങ്കിലും മധുരം കഴിക്കാം,, വാശ്റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോ എന്നെ നോക്കി നിൽക്കുന്ന റിയൂനെ കണ്ട് ഞാനൊന്ന് ചിരിച്ച് കൊടുത്ത് അവളെ മറി കടന്ന് പുറത്തേക്ക് പോവാൻ തുനിഞ്ഞതും റിയു എന്റെ കൈ പിടിച്ച് വെച്ചു, എന്താണെന്നുളള ഭാവത്തോടെ ഞാൻ അവളെ നോക്കിയപ്പോ അവൾ കയ്യിലുളള ചെറിയ കുപ്പി എന്റെ വായിലേക്ക് കമഴ്ത്തി, .. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story