🔥My Dear Rowdy🔥: ഭാഗം 56

My Dear Rowdy

രചന: അർച്ചന

ആ നേരം ആമി മാത്രം ആയിരുന്നു മനസ്സിൽ.... ആരെ കുറിച്ചും ആലോചിച്ചില്ല..... പലതും പറഞ്ഞു അവളെയും കൂട്ടി ആ സ്ഥലത്തേക്ക് പോയി.... പക്ഷേ..... അവിടെ എത്തിയ ഞാൻ കാണുന്നത് ദിൽജിത്തിനെയും അവന്റെ ഗ്യാങ്ങനെയും ആണ്... അവരെ കണ്ടതും കാർത്തു പേടിയോടെ എന്റെ അടുത്തേക്ക് വന്നു.... എന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.. അപ്പോൾ തന്നെ വീണ്ടും എന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നു... ഫോണിലേക്കും ദിൽജിത്തിന്റെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി.... അവൻ പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അത് ഓപ്പൺ ആക്കാൻ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു... ഞാൻ അത് ഓപ്പൺ ആക്കി...അതിൽ ഉള്ള മെസേജ് കണ്ടതും കയ്യിൽ നിന്നും ഫോൺ ഊർന്ന് താഴെ വീണു...

കണ്ണുകൾ എന്റെ കയ്യിൽ പിടി മുറുക്കി പേടിയോടെ ദിൽജിത്തിനെ നോക്കുന്ന കാർത്തുവിലേക്കു നീണ്ടു... അവൻ എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... ഞാൻ പതിയെ ഇല്ലെന്ന് തലയാട്ടിയതും അവൻ ആമിയെ കൊല്ലും എന്ന അർത്ഥത്തിൽ കഴുത്തിൽ വിരൽ കൊണ്ട് വരഞ്ഞു കാണിച്ചു.... അത് കണ്ടതും മനസ്സിൽ പേടിയായിരുന്നു... ആരെ രക്ഷിക്കണം എന്ന് അറിയാത്ത അവസ്ഥ... ആരോടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.... സ്വന്തം കൂടപ്പിറപ്പിന്റെ മുഖം തന്നെ മുന്നിൽ തെളിഞ്ഞു വന്നു.... പതിയെ കാർത്തുവിന്റെ കൈ ബലമായി പിടിച്ചു മാറ്റി.... പേടിയോടെ അവൾ എന്നെ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.... അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ദിൽജിത്തിന്റെ അടുത്തേക്ക് പോയി മുന്നിൽ ഇട്ട് കൊടുത്തു.... അത്രയും നേരം എന്നെ പ്രതീക്ഷയോടെ നോക്കിയിരുന്ന അവളുടെ മിഴികൾ രക്തവർണമാകുന്നത് ഞാൻ കണ്ടു...

പേടിക്ക് പകരം പുച്ഛം നിറഞ്ഞ മുഖം....കൂട്ടുകാരെ ചതിച്ച ഒരുത്തനോടുള്ള വെറുപ്പ്.... കാർക്കിച്ചു മുഖത്തു തുപ്പി.... ദിൽജിത്തിന്റെ കൈകൾ അവളുടെ കൈകളെ പിടിച്ചു വയ്ക്കുമ്പോഴും അവളുടെ നോട്ടം എന്റെ നേരെ ഉണ്ടായിരുന്നു..... സഹായിക്കണം എന്ന ഭാവം ആയിരുന്നില്ല.... എന്തിനു വേണ്ടി കൂടെ നിന്ന് ചതിച്ചു എന്നുള്ള ചോദ്യഭാവം.... മുഖം തിരിക്കാനെ കഴിഞ്ഞുള്ളൂ.... അവളെയും വലിച്ചു അവൻ അകത്തേക്ക് കയറി പോയി... കൂടെ തന്നെ എന്നെയും കൊണ്ട് പോയി.... മൂന്നു നാല് പേർ ബലമായി എന്നെ ഒരു ചെയറിൽ കെട്ടിയിട്ടു... """പറഞ്ഞത് പോലെ ചെയ്യണം... അതിന് വേണ്ടിയാണ് ഇത്.... """ അത്രയും പറഞ്ഞു ദിൽജിത്ത് എന്റെ കയ്യിലേക്ക് ഒരു ഇൻജെക്ഷൻ കുത്തി... """"അവൾക്കും കൊടുത്തിട്ടുണ്ട്.. എന്നാലേ വീഡിയോക്ക് ഒരു ഗും ഉണ്ടാകൂ.... """ പുച്ഛത്തോടെ അവൻ പറഞ്ഞത് ബോധം മറയുമ്പോഴും കേട്ടു.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

""സാർ... ദേ ഇവൻ കണ്ണ് തുറന്നു.... "" ആരോ വിളിച്ചു പറയുന്നത് കേട്ടു... കണ്ണുകൾ വലിച്ചു തുറക്കാൻ നോക്കി... ഇപ്പോഴും അതേ സ്ഥലത്തു തന്നെയാണ്.... കൈകൾ കെട്ടിയിട്ടില്ല... എഴുന്നേൽക്കാൻ ശ്രമിച്ചു.... കണ്ണുകൾ വീണ്ടും അടഞ്ഞു പോകുന്നു.... കാലുകൾ നിലത്തുറക്കുന്നില്ല.... എങ്ങനെയോ ഒരുവിധം എഴുന്നേറ്റു നിന്നു.... തല പൊട്ടിപൊളിയുന്നത് പോലെ തോന്നി.... ""ഹാ... മോൻ നേരത്തെ എഴുന്നേറ്റോ.... അര മണിക്കൂർ അല്ലേ ആയുള്ളൂ....എന്തയാലും സാരമില്ല... നമുക്ക് വേഗം പരിപാടി തീർക്കാം... വാ..."" എന്നെ പിടിച്ചു തള്ളി കൊണ്ട് അവൻ പറഞ്ഞു.... ചുമരിൽ പോയി ഇടിച്ചു... തലവേദന കൂടി.... അവൻ വീണ്ടും എന്റെ അടുത്തേക്ക് വന്നു... ഷർട്ട്‌ പിടിച്ചു വലിച്ചു കീറി.... ""മതി... മതി...ഇനി നീ ഇങ്ങോട്ട് വാ..."" അവൻ എന്നേം പിടിച്ചു വലിച്ചു നടന്നു... ഒരു റൂമിൽ എത്തി... അരണ്ട വെളിച്ചം കണ്ണിലേക്കു പതിച്ചപ്പോൾ കണ്ണ് ഒന്ന് കൂടെ അമർത്തി തിരുമ്മി തുറന്നു.. ഒരു ബെഡിൽ ബോധമില്ലാതെ കിടക്കുന്ന കാർത്തുവിലേക്കു നോട്ടം പോയി...

ദിൽജിത്തിനെ തള്ളി മാറ്റി അവളുടെ അടുത്തേക്ക് നടന്നു.... കാലുകൾ കുഴഞ്ഞു പോകുന്നുണ്ട്.... ചുമരിൽ കൈ ചേർത്തു പിടിച്ചു പതിയെ അവളുടെ അടുത്ത് എത്തി.... കണ്ണുകൾ നിറഞ്ഞു ഒഴുകി... ബെഡിലേക്ക് ഇരുന്നു അവളുടെ മുഖം കയ്യിലെടുത്തു.... തട്ടി വിളിച്ചു... മറുപടി ഇല്ലാതെ അവൾ വാടിയ താമരത്തണ്ട് പോലെ എന്റെ കയ്യിൽ കിടക്കുന്നവളെ കണ്ടു ഉള്ളം വിങ്ങി... ""കാർത്തു... മോളെ...എഴുന്നേൽക്ക്..."" അലറി വിളിച്ചു.... പതിയെ അവൾ ഞെരുങ്ങി.... കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നത് കണ്ടു.... ആ നിമിഷം തന്നെ അവൻ എന്നെ അവളുടെ മേലേക്ക് തള്ളി ഇട്ടു.... കണ്ണ് വലിച്ചു തുറന്ന അവൾ കാണുന്നത് അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന എന്നെയാണ്... പിടഞ്ഞു മാറാൻ അവൾ നോക്കി.... എനിക്കും പറ്റിയില്ല.... അവൾ എന്നെ കണ്ടത് അവളെ ഇല്ലാതാക്കാൻ നോക്കിയ ആളായാണ്... തലയിൽ വല്ലാത്ത കനം തോന്നി അവളുടെ മേലേക്ക് അമരുമ്പോ പെണ്ണ് കരയുന്നുണ്ടായിരുന്നു....

എന്നാൽ ഞാൻ കരഞ്ഞത് ആരും കണ്ടില്ല.... ഇതൊക്കെ എന്റെ ഫോണിൽ തന്നെ അവൻ വീഡിയോ എടുത്തത് കണ്ടു... കുറച്ചു കഴിഞ്ഞതും അവൻ തന്നെ എന്നെ അവളിൽ നിന്നും അടർത്തി മാറ്റി.... അപ്പോഴും പാതി തുറന്ന കണ്ണുകളിലൂടെ അവജ്ഞയോടെ അവൾ എന്നെ നോക്കുന്നത് കണ്ടു എന്റെ നെഞ്ച് പിളർന്നു പോയിരുന്നു... അവൻ എന്നെ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ട് വന്നു... """ഇനി നിന്നെ ഞാൻ അങ്ങ് പരലോകത്തേക്ക് അയക്കാൻ പോവുകയാണ്... അവളെ കയ്യിൽ പിടിച്ചതിന് അല്ലേ നീയും നിന്റെ മറ്റവനും കൂടി എന്നെ രണ്ടാഴ്ച ഹോസ്പിറ്റലിൽ കിടത്തിയത്... ഇനി നിന്റെ പേരിൽ ഞാൻ അവളെ അങ്ങ് ആസ്വദിക്കും... അവർ എന്തായാലും നിന്നെ തിരഞ്ഞു ഇവിടെ എത്തും... അപ്പൊ ആ വീഡിയോ അവർ കാണും.... അതോടെ നിന്റെ ചാപ്റ്റർ ക്ലോസ്.... പെങ്ങളെ പീഡിപ്പിച്ചവനെ ആങ്ങളമാർ കൊന്നു.... ഇതിൽ എനിക്ക് ഒരു റോളും ഇല്ല.... അപ്പൊ അവളെ ഞാൻ കൊണ്ട് പോകുവാ...."""

അത്രേം പറഞ്ഞു അവൻ കയ്യിൽ ഉണ്ടായിരുന്ന വടി എടുത്തു എന്റെ തലക്ക് അടിച്ചു....കൈ കൊണ്ട് തടുത്തു എങ്കിലും വേദന കാരണം നിലത്ത് വീണു.... കൈ മുറിഞ്ഞു രക്തം ഒഴുകാൻ തുടങ്ങി.... അത് എന്റെ തലയിൽ നിന്നാണെന്ന് കരുതി ദിൽജിത്ത് എന്നെ അവിടെ ഇട്ട് കാർത്തുനേം കയ്യിൽ എടുത്തു... പാതി ബോധത്തിലും തടുക്കാൻ കഴിയാതെ അവൾ അവന്റെ കയ്യിൽ നിന്നും കുതറാൻ തുടങ്ങി... """അടങ്ങി നിൽക്കേടി... "" അവൻ അവളെ ഒന്ന് കൂടെ അവനിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു... അവന്റെ കൂടെ ഉണ്ടായിരുന്നവന്മാർ ഒക്കെ പോയി... അവൻ അവളെയും കൊണ്ട് കാറിലേക്ക് കയറാൻ തുടങ്ങിയതും ഞാൻ പ്രയാസപ്പെട്ടു അങ്ങോട്ട്‌ ഓടി... അവന്റെ കയ്യിൽ നിന്നും എന്റെ കാർത്തുനെ രക്ഷിക്കാൻ നോക്കി.... പക്ഷേ അവൻ നൽകിയ ഇൻജെക്ഷന്റെ ഡോസ് കൂടിയത് കൊണ്ട് തന്നെ എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല...

നിലത്തേക്ക് അവൻ തള്ളിയിട്ടപ്പോഴും കയ്യിൽ കിട്ടിയ കല്ല് എടുത്തു അവന്റെ നേരെ എറിഞ്ഞു... അത് അവന്റെ തലയിൽ കൊണ്ട് മുറിഞ്ഞു രക്തം പൊടിഞ്ഞിട്ടും അവൻ അവളെ വിട്ടില്ല... അവളെ അവനിലേക്ക് അടുപ്പിച്ചു പിടിച്ചു ആ കുന്നിന്റെ മുകളിലേക്ക് നടക്കാൻ തുടങ്ങി..... അവളെ രക്ഷിക്കണം എന്ന് മനസ്സിൽ നിന്ന് ആരോ പറഞ്ഞതും വീണ സ്ഥലത്തു നിന്ന് പ്രയാസപ്പെട്ടു എഴുന്നേറ്റു അവന്റെ പിറകെ പോയി... ആ കുന്നിന്റെ മുകളിൽ എത്തിയതും അവൻ അവളെ നിലത്ത് കിടത്തി അവളിലേക്ക് അമരാൻ തുടങ്ങി.... അത് കണ്ടതും സഹിക്കാൻ കഴിഞ്ഞില്ല...ഞാൻ കാരണം ആണ് അവൾ അവന്റെ മുന്നിൽ കിടക്കേണ്ടി വന്നത് എന്നുള്ള ചിന്ത മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു... ഞാൻ അവനെ തള്ളി മാറ്റി....

പക്ഷേ അവൻ അവളെ ഒരു ദയയും ഇല്ലാതെ ആ കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളി... ഒരുനിമിഷം ജീവൻ പോകുന്നത് പോലെയാണ് തോന്നിയത്... """നീ എന്തായാലും എന്നെ തൊടാൻ വിടില്ല.... പിന്നെ എനിക്ക് എന്തിനാടാ അവൾ... പോയി ചാവട്ടെ.... """ ചുണ്ട് കോട്ടി കൊണ്ട് അവൻ പറഞ്ഞു.... അവനെ തല്ലാനോ കൊല്ലാനോ അല്ല എനിക്ക് തോന്നിയത്.... എന്റെ കാർത്തുനെ രക്ഷിക്കണം എന്ന് മാത്രം ആണ്.... അവനെ വകവെയ്ക്കാതെ ആ കുന്നിൻ ചെരുവിലൂടെ ഞാൻ പ്രയാസത്തോടെ ഇറങ്ങി... കാലുകൾ ഇടറുന്നുണ്ട്... അതിനേക്കാൾ ഉച്ചത്തിൽ ഹൃദയം കരയുന്നുണ്ട്.... അവസാനം ഞാൻ കണ്ടത് രക്തത്തിൽ മുങ്ങി കിടക്കുന്ന കാർത്തുനെ ആണ്... ആ മുൾപ്പടർപ്പിലൂടെ വീണതിനാൽ ഡ്രെസ് ഒക്കെ അവിടെയും ഇവിടെയും ആയി കീറിയിരുന്നു.... ശരീരം മുഴുവൻ മുറിഞ്ഞു രക്തം ഒലിക്കുന്നുണ്ട്.... എങ്ങനെയൊക്കെയോ അവളെ താങ്ങി പിടിച്ചു മുകളിൽ എത്തിയപ്പോഴേക്കും അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല....

ആ എസ്റ്റേറ്റിന്റെ മുന്നിൽ നിർത്തിയിട്ട ഞങ്ങൾ വന്ന കാർ കണ്ടതും ഞാൻ അങ്ങോട്ട്‌ പോയി... പക്ഷേ അവിടെ ഒന്നും കാറിന്റെ കീ കാണുന്നുണ്ടായിരുന്നില്ല.... അതുകൊണ്ട് ആയിരിക്കണം അവർ ആ കാർ അവിടെ ഉപേക്ഷിച്ചത്.... കാർത്തുനെ നിലത്ത് കിടത്തി ഞാൻ വീണ്ടും ആ ബംഗ്ലാവിന്റെ ഉള്ളിലേക്ക് കയറി.... എന്നെ കെട്ടിയിട്ടിരുന്ന ഭാഗത്തു ഒരു മൂലക്ക് ആയി കീ ഉള്ളത് കണ്ടു.... വേഗം അതും എടുത്തു ഹോസ്പിറ്റലിലേക്ക് പോയി... കുന്നിന്റെ മുകളിൽ നിന്നും വീണപ്പോൾ കല്ലിനു തല ഇടിച്ചു.... രക്തം ഒരുപാട് പോയി.. ഓർമശക്തി പോയി... താൻ ആരാണെന്ന് പോലും അറിയാതെ അവൾ ഏറെ കാലം അവിടെ കഴിഞ്ഞു.... പിന്നീട് ഞാൻ അവളെ മുംബൈക്ക് കൊണ്ട് പോയി... അവിടെ ആയിരുന്നു എന്റെ ഉപ്പയുടെ ബിസിനസ് ഒക്കെ... ഉപ്പ മരിച്ചതോടെ അതൊക്കെ എന്റെ പേരിൽ ആയി.... ഞാൻ ഉമ്മയെ വിളിച്ചു എല്ലാ കാര്യവും പറഞ്ഞു....

ഉമ്മയുടെ അനിയത്തി ആയ കദീജ എന്റെ കാർത്തുനെ നോക്കാൻ വേണ്ടി വന്നു... പേരും നാടും വീടും എല്ലാം മറന്നു അവൾ... ഒരുകണക്കിന് അത് നന്നായെന്ന് എനിക്കും തോന്നി.... എന്നെ കണ്ടാൽ കൊല്ലാൻ പാകത്തിന് പകയും ആയി നടക്കുകയാണ് ആദിയും ആഷിയും ചെപ്പുവും എന്ന് അറിഞ്ഞു.... പിന്നീട് അവർ വീടും നാടും ഒക്കെ വിട്ടു വേറേ എങ്ങോട്ടോ പോയെന്ന് അറിഞ്ഞു.... പലരോടും അന്വേഷിച്ചെങ്കിലും ഒന്നും അറിഞ്ഞില്ല... കാർത്തിക എന്ന കാർത്തു ദുആമെഹക് ആയി...കദീജുമ്മയുടെ സ്വന്തം മകൾ ആയി.... എന്നെ കാണുമ്പോൾ നേർത്ത ചിരി മാത്രം നൽകിയ അവളെ പിന്നീട് എപ്പോഴോ എന്റെ പെണ്ണ് ആയി കണ്ടു പോയി.... എന്നാൽ ഇനി ഇപ്പൊ..... ബാക്കി പറയാൻ കിട്ടാതെ ദിനു വിതുമ്പി.... ""പിന്നെ എങ്ങനെയാ ആദിയും ആഷി ഏട്ടനും ഇത് ഒക്കെ അറിഞ്ഞത്... "" കഴിഞ്ഞ വർഷം ആയിരുന്നു ഞങ്ങൾ നാട്ടിലേക്ക് വന്നത്....

പക്ഷേ മെഹബൂബ് ഇൻഡസ്ട്രീസിന്റെ എതിരാളി ആയി AMC കമ്പനി ഉയർന്നു വന്നു.... ഞാൻ ആണ് മെഹബൂബ് ഇൻഡസ്ട്രിസ് നോക്കി നടത്തുന്നത് എന്ന് അവർ പിന്നീട് എപ്പോഴോ അറിഞ്ഞു.... എന്നെ കാണാൻ വന്നു... നടന്ന കാര്യം ഒക്കെ ഞാൻ പറഞ്ഞു... പക്ഷേ കാർത്തുനെ കുറിച്ച് ഒന്നും പറഞ്ഞില്ല... അവർ ചോദിച്ചും ഇല്ല.... എന്നാൽ അവർ എല്ലാ കാര്യവും മുന്നേ മനസിലാക്കിയിരുന്നു.... """ദിനുക്ക വിഷമിക്കണ്ട... കാർത്തുനോട്‌ എല്ലാ കാര്യവും അവളുടെ ഏട്ടന്മാർ പറഞ്ഞു കൊടുക്കും.... """ അവനെ സമാധാനിപ്പിക്കാൻ എന്ന പോലെ കല്ലു പറഞ്ഞു.. """ഞാൻ.... ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ.... """ മാധു ചോദിക്കുന്നത് കേട്ട് കല്ലു അവളെ നോക്കി... """എനിക്കും ഉണ്ട് ഡൌട്ട്.... """ കല്ലുവും നഖം കടിച്ചു കൊണ്ട് പറഞ്ഞു... """ആദ്യം ആര് ചോദിച്ചാലും ഉത്തരം ഒന്നായിരിക്കും... """ ചിരിച്ചു കൊണ്ട് ദിനു പറയുന്നത് കേട്ട് കല്ലുവും മാധുവും മുഖത്തോട് മുഖം നോക്കി... ""ആദ്യം ഞാൻ ചോദിക്കാം... "" കല്ലു പറഞ്ഞു...

"""ഈ പറഞ്ഞ കഥയിൽ നിങ്ങൾ എല്ലാവരും ഉണ്ട്.... പക്ഷേ അമ്മു എവിടെ..... """ """ഇനി നീ ചോദിക്ക്... "" കല്ലു ചോദിച്ചു കഴിഞ്ഞതും ദിനു മാധുന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.... ""അത്... അപ്പൊ ദിനുക്കന്റെ ആമി എവിടെ...."" """കഴിഞ്ഞില്ലേ സംശയം... "" അവൻ ചോദിച്ചതും രണ്ടും തലയാട്ടി... """എന്റെ ആമിയും നിങ്ങളുടെ അമ്മുവും ഒരാൾ തന്നെയാ... അമാന മെഹബൂബ്.....""" ഐദിൻ പറഞ്ഞത് കേട്ട് രണ്ടും ഞെട്ടി കൊണ്ട് അമ്മുവിനെ നോക്കി... അവൾ അപ്പോഴേക്കും കരഞ്ഞു കൊണ്ട് ദിനുനെ വന്നു കെട്ടിപിടിച്ചു.... """"കാക്കു.... സോറി.... ഞാൻ.... എനിക്ക് അറിയില്ലായിരുന്നു.... ഒന്നും.... എന്നോട് പൊറുക്കൂലേ ഇങ്ങള്..... """ കരഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ ചേർത്തു പിടിച്ചു തലോടി... """പോട്ടെടാ... നീ എന്റെ ആമി അല്ലേ... എന്തിനാടാ സോറി ഒക്കെ... എന്നേക്കാൾ എന്തുകൊണ്ടും സുരക്ഷിതമായ സ്ഥലത്തു ആണ് നീ ഉണ്ടായത്...

അതുകൊണ്ട് തന്നെ ഈ കാക്കുന് എന്റെ മോളോട് ഒരു ദേഷ്യവും ഇല്ല.... """ ഐദിൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് കൂടെ അവനിലേക്ക് ചേർന്ന് നിന്നു... """അപ്പൊ... അമ്മു.... ആദിഏട്ടന്റേം ആഷിന്റേം അനിയത്തി അല്ലേ... "" ചുറ്റും നടക്കുന്നത് എന്താന്ന് മനസിലാവാതെ കല്ലു ചോദിച്ചു... അതേലോ... ഇവൾ അവരുടെ രണ്ടു പേരുടെയും കൂടെ ചെപ്പുന്റേം എന്റേം അനിയത്തി തന്നെയാ... അന്ന് ഞാൻ ആണ് ഇവളുടെ കാർത്തു മരിക്കാൻ കാരണം എന്ന് ചിന്തിച്ചു ഈ കുരിപ്പ് ചെപ്പുന്റെ കൂടെ ഇറങ്ങി... എന്നെ കാർത്തുന്റെ സ്ഥാനത് കണ്ടോ എനിക്ക് അങ്ങനെയൊരു ഇക്കാക്ക ഇല്ല എന്നും പറഞ്ഞു സ്വന്തം ഉമ്മയെ പോലും നോക്കാതെ ഇവൾ ഇറങ്ങി... പക്ഷേ അപ്പോഴേക്കും അവർ കാര്യം എല്ലാം അറിഞ്ഞിരുന്നു...

എന്റെ കൂടെ ഇവൾ സേഫ് അല്ലെന്ന് അറിയുന്നത് കൊണ്ട് ആണ് അവർ ഇവളെ കൂടെ കൂട്ടിയത്.... കഴിഞ്ഞ അഞ്ചു വർഷവും അവരുടെ അനിയത്തി ആയി അവൾ അവിടെ നിന്നു... ആർക്കും ഒരു പരിഭവവും ഉണ്ടായിരുന്നില്ല.... ദിനു പറഞ്ഞതും മാധുവും കല്ലുവും അവളെ തുറിച്ചു നോക്കി... അത് കണ്ടതും ചെറു ചിരിയോടെ അമ്മു അവരെ രണ്ടു പേരെയും കെട്ടിപിടിച്ചു... """സോറി നാത്തൂൻസ്... """ കൊഞ്ചിക്കൊണ്ട് അവൾ പറഞ്ഞതും കല്ലുവും മാധുവും പരസ്പരം ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു അവളുടെ പുറത്ത് തബല കൊട്ടാൻ തുടങ്ങി..... അതൊക്കെ കണ്ടു ചെറു ചിരിയോടെ ഐദിൻ അവിടെ ഇരുന്നു.... എന്നാൽ കാർത്തുന്റെ പ്രതികരണം എന്തായിരിക്കും എന്ന് അറിയതെ അവന്റെ മനസ് വേദനിക്കുന്നുണ്ടായിരുന്നു...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story