🔥My Dear Rowdy🔥: ഭാഗം 61

My Dear Rowdy

രചന: അർച്ചന

ആദി ഡോക്ടറോട് അത്രയും പറഞ്ഞു ബാക്കി ഉള്ളവരേം കൂട്ടി വീട്ടിലേക്ക് വിട്ടു.... പോകുന്ന വഴിയിൽ എല്ലാവരും മൗനമായിരുന്നു.... വീട്ടിൽ എത്തിയതും കാറിൽ നിന്ന് എല്ലാവരും ഇറങ്ങി.... കാർത്തു ചെപ്പുന്റെ കയ്യിൽ മുറുകെ പിടിച്ചു... വണ്ടിയുടെ ശബ്ദം കേട്ടതും വീട്ടിൽ നിന്നും എല്ലാവരും പുറത്തേക്ക് വന്നു... എല്ലാവറുടെ കണ്ണുകളും ഒരുപോലെ പോയത് ചെപ്പുന്റെ കയ്യിൽ മുറുകെ പിടിച്ചു നിൽക്കുന്ന കാർത്തുലേക്ക് ആണ്... കാർത്തുന്റേം ചെപ്പുന്റേം ഡാഡിയും മമ്മയും അവളെ കണ്ടപ്പോൾ തന്നെ ഓടി വന്നു അവളെ കെട്ടിപിടിച്ചു... ബാക്കി ഉള്ളവർ ഒക്കെ ചെറു പുഞ്ചിരിയോടെ അവരെ നോക്കി.... ""എല്ലാവരും അകത്തേക്ക് വാ... "" ഐശു മമ്മ പറഞ്ഞതും എല്ലാവരും അകത്തേക്ക് കയറി.... മാധു കല്ലുന്റെ കയ്യിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.... എല്ലാവരും കാർത്തുന്റെ സുഖവിവരം അന്വേഷിക്കുകയും അവളെ തൊട്ടും തലോടിയും ഒക്കെ ഇരിക്കുന്നുണ്ട്... അമ്മു ദിനുന്റെ കയ്യിൽ വട്ടം ചുറ്റിപിടിച്ചു നിൽക്കുന്നുണ്ട്... """ക... കല്ലു.... എനിക്ക്.... എനിക്ക് പേടി ആവുന്നേടി.... ""

ആളും ബഹളവും കാരണം ഒരു സൈഡിലേക്ക് മാറി നിന്നിരുന്ന അവളോട് മാധു പറഞ്ഞതും കല്ലു അവളെ നോക്കി... കണ്ണുകൾ നിറഞ്ഞത് കണ്ടതും കല്ലു വേഗം മാധുന്റെ കയ്യും പിടിച്ചു മുകളിലേക്ക് കയറി അമ്മുന്റെ റൂമിലേക്ക് പോയി... റൂമിൽ എത്തി ഡോർ ലോക്ക് ചെയ്തതും മാധു അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... ""എനിക്ക് എനിക്ക് പേടി ആവുന്നേടി.... ഞാൻ... ഞാൻ ചെയ്തത് തെറ്റല്ലേ... അത് എന്റെ ഏട്ടൻ ആയിരുന്നില്ലേ... എനിക്ക് എന്തോ പോലെ ആവുന്നു.. "" മാധു കിതച്ചു കൊണ്ട് പറഞ്ഞതും കല്ലു അവളെ ബെഡിൽ ഇരുത്തി.... """മാധൂ.... കരയല്ലേ... നീ ചെയ്തതിൽ ഒരു തെറ്റും ഇല്ല... പിന്നെ അവൻ നിന്റെ ഏട്ടൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ട്.... പക്ഷേ ആ ബോധം ആ ചെറ്റക്ക് ഉണ്ടായിരുന്നോ... പിന്നെ എന്തിനാ നീ കരയുന്നെ......"""" കല്ലു അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു... """ഞാൻ... ഞാൻ കാരണം അവൻ മരിച്ചില്ലേ.... ഞാൻ അല്ലേ അവനെ കൊന്നത്.... """ ""നീ എന്തൊക്കെയാ മാധു പറയുന്നേ.. അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ആണ് അവന് കൊടുത്തത്...

നീതിയും നിയമവും അവനെപ്പോലുള്ളവനെ വെറുതെ വിടും.... അങ്ങനെ വെറുതെ വിടുന്നത് കൊണ്ടാണ് അവനെപ്പോലുള്ള നീചകന്മാർ ഓരോ ദിവസം കഴിയുന്തോറും കൂടുന്നതും..."" കല്ലു അവളുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.. """എന്നാലും... ഞാൻ... """ ""എന്റെ പൊന്ന് മാധൂസേ... നീ അതൊക്കെ മൈൻഡിൽ നിന്ന് കളയാൻ നോക്ക്... നിന്നെ മാത്രം അല്ല കാര്ത്തുവും അമ്മുവും ഒക്കെ അവൻ കാരണം കുറേ അനുഭവിച്ചു....അതുപോലെ തന്നെ അല്ലേ ആദി ഏട്ടനും ആഷിയും ചെപ്പുബ്രോയും ദിനുക്കയും എല്ലാം.... കാർത്തുന് അഞ്ചു വർഷത്തോളം അവളുടെ കുടുംബത്തെ പിരിഞ്ഞു നിൽക്കേണ്ടി വന്നു.... ആദി ഏട്ടനും ആഷി ഏട്ടനും ചെപ്പു ബ്രോക്കും അവരുടെ കുഞ്ഞു പെങ്ങളെമാത്രം അല്ല നഷ്ടം ആയത്... കൂടെ പിറപ്പിനെ പോലെ കണ്ട ദിനുക്കയെയും അവർക്ക് പിരിയേണ്ടി വന്നു..... സ്വന്തം ഉമ്മയെയും ഇക്കാക്കയെയും വിട്ടു അമ്മുനും നിൽക്കേണ്ടി വന്നില്ലേ.... ഇതിനൊക്കെ കാരണം അവൻ ആണ്... ആ ദിൽജിത്ത്...

അവനെ നീ അല്ലെങ്കി ഞാൻ കൊന്നേനെ...അത്രേം വെറുപ്പ് തോന്നുന്നുണ്ട്..... അതുകൊണ്ട് മോൾ അതൊന്നും ആലോചിച്ചു നിൽക്കാതെ പോയി കുളിച് ഫ്രഷ് ആയി വാ.... എന്നിട്ട് നമുക്ക് ഒരുമിച്ചു താഴേക്ക് പോകാം..."" കല്ലു മാധുന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു... അവൾ പറഞ്ഞ ഓരോ വാക്കുകളും ശെരിയാണെന്ന് മാധുന് തോന്നി.... താൻ ചെയ്തത് തന്നെയാണ് ശെരി എന്ന് അവൾക്ക് മനസിലായി.... എങ്കിലും മനസ്സിൽ എവിടെയോ താൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ടു എന്ന തോന്നൽ വന്നതും അവൾ കണ്ണുകൾ ഇറുക്കെ മൂടി.... മനസ്സിൽ കാർത്തുന്റെ മുഖം തെളിഞ്ഞു.... അവന്റെ അച്ഛനും അമ്മയും കാരണം നഷ്ടപ്പെട്ട സ്വന്തം അച്ഛന്റേം അമ്മേടേം മുഖം തെളിഞ്ഞു.... അനിയത്തിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നിൽക്കുന്ന ആദിന്റേം ആഷിന്റേം ചെപ്പുന്റേം മുഖം തെളിഞ്ഞു.... മനസിന് അല്പം ആശ്വാസം ലഭിക്കുന്നത് അവൾ അറിഞ്ഞു.... കണ്ണുകൾ തുറന്നു മുന്നിൽ നിൽക്കുന്ന കല്ലുനെ നോക്കി ചെറുതായ് ചിരിച്ചു കൊടുത്തു.. അത് കണ്ടതും കല്ലുന്റേം മുഖം തെളിഞ്ഞു...

""പോയി ഫ്രഷ് ആയി വാ.. "" കല്ലു തള്ളി വിട്ടതും ബാത്‌റൂമിലേക്ക് കയറി.... തണുത്ത വെള്ളം തലയിലേക്ക് അരിച്ചു ഇറങ്ങുമ്പോൾ മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കുന്നത് അവൾ അറിഞ്ഞു.... *************** ""ഹെലോ.... "" "".........................""" """ഓക്കേ ഡോക്ടർ...ഞാൻ പറഞ്ഞത് പോലെ കൊടുത്താൽ മതി.."" "".....................................""" ""ഹം...ഓക്കേ... "" ""എന്താ ആദി... ഡോക്ടർ ആണോ വിളിച്ചത്... "" ചെപ്പു ചോദിക്കുന്നത് കേട്ടതും അവൻ ചിരിച്ചു കൊണ്ട് ഫോൺ പോക്കറ്റിൽ ഇട്ട് അതേയെന്ന അർത്ഥത്തിൽ കണ്ണുചിമ്മി... ""എന്തെങ്കിലും പ്രോബ്ലം ഉണ്ടോടാ.. "" ചെപ്പു അല്പം നേർവസ് ആയി ചോദിച്ചതും അവൻ ചെപ്പുന്റെ ഷോൾഡറിലൂടെ കയ്യിട്ടു അവനിലേക്ക് വലിച്ചു അടുപ്പിച്ചു മുറ്റത്തേക്ക് നടന്നു... ഗാർഡനിൽ ഗായത്രിയുടെയും വിശ്വനതന്റെയും നടുക്ക് ഇരുന്നു എന്തൊക്കെയോ പറയുന്ന കാർത്തുനെ നോക്കി... """അടുത്ത പ്രാവശ്യം ഇവർ ലണ്ടനിൽ പോകുമ്പോൾ എന്നേം കൂട്ടാൻ പറയണം.... ഇനി ഇപ്പൊ കാത്തുനെ കൊണ്ട് കാൽ പിടിപ്പിക്കാം.... """ ഇളിച്ചു കൊണ്ട് പറയുന്ന ചെപ്പുനെ നോക്കി... """"നീ ഇപ്പൊ അമ്മുനെ മറന്നോ... അവൾക്ക് ചെറിയ വിഷമം ഉണ്ട്... അത് അവളുടെ മുഖത്തു നിന്നും കാണാൻ കഴിയുന്നുണ്ട്.... """

ആദി പറയുന്നത് കേട്ട് ചെപ്പു അവന്റെ മുഖത്തേക്ക് നോക്കി... ""നിനക്ക് അങ്ങനെ തോന്നിയോടാ.. "" ചെപ്പു ചോദിച്ചതും ആദി തലയാട്ടി.. ""ഞാൻ അവളെ നോക്കുമ്പോൾ ഒക്കെ ദിനുന്റെ കൂടെ ആയിരിക്കും... എന്റെ അടുത്തേക്ക് വരുന്നത് പോലും ഇല്ലാതെ അവന്റെ കയ്യിൽ തൂങ്ങി നടക്കും.. പിന്നെ ഞാൻ കാരണം തന്നെ അല്ലേ അവൾക്ക് അവളുടെ ഏട്ടന്റെ സ്നേഹം നഷ്ടപ്പെട്ടത് എന്ന് ആലോചിക്കുമ്പോൾ അങ്ങോട്ട്‌ പോയി അവളെ വിളിക്കാനും തോന്നിയില്ല.... "" പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണ് നിറഞ്ഞിരുന്നു.... ""നീയും കാർത്തുവും ഒരുമിച്ചു ഉണ്ടാകുമ്പോ ഹോസ്പിറ്റലിൽ ഡോറിന്റെ അവിടെ വന്നു നിന്നെ നോക്കുന്നത് കണ്ടിരുന്നു... അത് കൊണ്ട് പറഞ്ഞത് ആണ്.... അവൾ നിന്നെ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്.."" """അപ്പൊ ഞാനോ... ഒരു നിമിഷം പോലും ചെവിക്ക് റസ്റ്റ്‌ തരാതെ എന്തെങ്കിലും പറഞ്ഞു കൊണ്ട് വരുന്ന പെണ്ണ് ആണ്.... പക്ഷേ രണ്ടു ദിവസം ആയിട്ട് എന്നെ കാണുമ്പോൾ ഒന്ന് ചിരിക്കും അത്ര മാത്രം....എന്തോ വല്ലാത്ത വേദന തോനുന്നു.... """" """അങ്ങനെ വേദന തോന്നുന്നുണ്ടെങ്കിൽ കുറച്ചു പൈൻകില്ലർ എടുത്തു തിന്നോ... വല്ലാതെ ഓവർ ആവല്ലേ മോനൂസേ..."" ചെപ്പുന്റെ പുറത്തേക്ക് ചാടി കേറി അമ്മു പറഞ്ഞതും മുന്നോട്ട് ഒന്ന് വേച്ചു പോയെങ്കിലും അവൻ ബാലൻസ് ചെയ്തു നിന്നു....

"""അയ്യേ.... ഏത് നൂറ്റാണ്ടിലെ ചളി ആണെടി.... നീയൊന്നും ഇനിയും പുരോഗമിച്ചില്ലേ.... "" അവളെ താങ്ങി പിടിച്ചു കൊണ്ട് ചെപ്പു പറഞ്ഞതും കുശുമ്പ് കേറി പെണ്ണ് അവന്റെ തോളിൽ കടിച്ചു... അതോടെ അലറി വിളിച്ചു അവൻ അവളെ കുടഞ്ഞു താഴെ ഇട്ടു.... സ്പാർട്ടയും കുത്തി നല്ല അന്തസ് ആയി അമ്മു താഴെ കിടക്കുന്നത് കണ്ടതും ആദിയും ചെപ്പുവും ചിരിക്കാൻ തുടങ്ങി.... ""ഇയാൾ വല്യ പുരോഗമനവാദി.... ഒന്ന് പോടാപ്പാ.... """ ചെപ്പുനെ അടപടലം പുച്ഛിച്ചു കൊണ്ട് എഴുന്നേൽക്കാൻ നോക്കിയതും പെണ്ണ് അതേ പോലെ താഴെ എത്തി.... അത് കൂടെ ആയതും ആദി ചിരി കടിച്ചു പിടിച്ചു നിന്നെങ്കിലും ചെപ്പു കിടന്നും നിന്നും ഇരുന്നും ഒക്കെ ചിരിക്കാൻ തുടങ്ങി.... ആഷിയും ദിനുവും കൂടെ പുറത്തെക്ക് ഇറങ്ങി വന്നതും കാണുന്നത് താഴെ കിടന്ന് മുഖം ചുളിക്കുന്ന അമ്മുവും അവളെ നോക്കി ഇളിക്കുന്ന ആദിയും ചെപ്പുവും... അവരെ കണ്ടതും ആദി കാര്യം പറഞ്ഞു.... അമ്മുന്റെ അവസ്ഥ കണ്ടതും അവരും ഇളിക്കാൻ തുടങ്ങി... അപ്പോഴാണ് കല്ലുന്റെ കയ്യും പിടിച്ചു മാധു അങ്ങോട്ട്‌ വന്നത്.... """വന്നെടാ വന്നു.... ആദി.... ആഷി.....ഇന്ന്.... ഇന്നുണ്ടല്ലോ... ഇന്നില്ലേ.... ഇന്ന്..... ഇന്ന് രാത്രിക്ക്....."" അമ്മു പറയുന്നത് കേട്ട് അവർ ഒരുപോലെ മുഖം ചുളിച്ചു അവളെ നോക്കി... ""എന്റെ പാർട്ണർസ് എത്തി മക്കളെ.... "" ഇളിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ആണ് ബാക്കി ഉള്ളവർ അവരെ കാണുന്നത്.... അമ്മുനെ കണ്ടതും കല്ലുവും മാധുവും ഓടി വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു....

"""എന്താടി അകത്തു കിടക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ആണോ പുറത്ത് വന്നു കിടക്കുന്നെ... """ കല്ലു പറയുന്നത് കേട്ടതും അവൾ ചുണ്ട് ചുളുക്കി.... ചെപ്പു താഴെ ഇട്ടത് പറഞ്ഞതും മാധുവും കല്ലുവും ഇളിക്കാൻ തുടങ്ങി... ""എനിക്ക് പ്രതികാരം ചെയ്യണം... "" അമ്മു പറയുന്നത് കേട്ട് കല്ലുവും മാധുവും അവളെ നോക്കി.... """എടുക്ക് ഒരു സ്നിക്കേഴ്സ്.... മോളെ അമ്മൂ... വിശക്കുമ്പോൾ നീ നീയല്ലാതാകുന്നു.... """ മാധു പറഞ്ഞത് കേട്ടതും എല്ലാരും വീണ്ടും ചിരിക്കാൻ തുടങ്ങി... അപ്പോഴാണ് കാർത്തു അങ്ങോട്ട്‌ വന്നത്..... ""ഉണ്ണിയേട്ടൻ ഫസ്റ്റ്... "" അതും പറഞ്ഞു അവൾ തുള്ളി ചാടി വന്നു ചെപ്പുന്റെ കയ്യിൽ പിടിച്ചു... അത് കണ്ടു അമ്മുന് കുശുമ്പ് വന്നു... പെണ്ണിന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി..... എന്നാൽ അത് ആകെ കണ്ടത് കല്ലുവും മാധുവും ആണ്.... ബാക്കി ഉള്ളവർ ഒക്കെ കാർത്തുനെ ചൊറിയുന്ന തിരക്കിൽ ആണ്...

"""കാർത്തു.... "" കല്ലു വിളിക്കുന്നത് കേട്ട് എല്ലാവരും അവളെ നോക്കി... """ഇങ്ങ് വാ... "" മാധു കൂടെ വിളിച്ചതും അമ്മു അവരെ രണ്ടുപേരെയും മാറി മാറി നോക്കി.... രണ്ടും അവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തതും പെണ്ണിന് സന്തോഷവും സങ്കടവും ഒക്കെ വന്നു.... കണ്ണ് ഒന്ന് നിറഞ്ഞപ്പോൾ തന്നെ തന്റെ മനസ് കാണാൻ അവർക്ക് കഴിഞ്ഞത് കണ്ടു അവരെ നോക്കി പുഞ്ചിരിച്ചു... അപ്പോഴേക്കും കാർത്തു അങ്ങോട്ട് വന്നിരുന്നു.... """ഒന്ന് നടന്നാലോ... "" മാധു ചോദിച്ചതും അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..... സന്ധ്യസമയത്തെ കാറ്റ് അവരെ തട്ടി തലോടി പോയി... കല്ലുവും മാധുവും അമ്മുനെ നോക്കി കണ്ണ് കാണിച്ചതും അവൾ പുഞ്ചിരിച്ചു കൊണ്ട് ചെപ്പുന്റെ അടുത്തേക്ക് ഓടി.... കാർത്തുന്റെ ഒരു സൈഡിൽ കല്ലുവും മറു ഭാഗത്തു മാധുവും ആയി മൂന്നുപേരും വീടിനു ചുറ്റും നടക്കാൻ തുടങ്ങി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story