🔥My Dear Rowdy🔥: ഭാഗം 63

My Dear Rowdy

രചന: അർച്ചന

ദിനു ചിരിച്ചു കൊണ്ട് വന്നു കാർ സ്റ്റാർട്ട്‌ ആക്കി.... ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞു അവർ ദിനുന്റെ വീട്ടിലേക്ക് വിട്ടു...... ************* """എന്തൊക്കെ ആയിരുന്നു.... മലപ്പുറം കത്തി... അമ്പും വില്ലും..... ഇപ്പൊ പവനായി ശവമായി.... """ ബെഡിൽ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന ആദിനേം ആഷിംനേം നോക്കി ഇളിച്ചു കൊണ്ട് ചെപ്പു പറഞ്ഞതും ബെഡിൽ ഉണ്ടായ പില്ലോ എടുത്തു ആദി അവന്റെ മേലേക്ക് എറിഞ്ഞു.... അത് കാച്ച് പിടിച്ചു കൊണ്ട് ചെപ്പു വീണ്ടും ഇളിച്ചു കൊടുത്തത്തും ആദി അവനെ നോക്കി പല്ല് കടിച്ചു... """പോയത് പോയി..... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..... ഇപ്പൊ അടുത്ത പ്ലാൻ പറയ്.... """ ആഷി പറയുന്നത് കേട്ട് ആദി അമർത്തി മൂളി... """അമ്മുവും ദിനുവും വരട്ടെ.... അത് കഴിഞ്ഞു ആലോചിക്കാം..... """ അവൻ പറഞ്ഞതും ചെപ്പു കൂടെ വന്നു അവരുടെ അടുത്ത് ഇരുന്നു... ""നിങ്ങൾക്ക് ഒന്നും ഒരു വിഷമവും ഇല്ലെടാ.... "" ചെപ്പു അവരുടെ രണ്ട് പേരുടെയും മുഖം കയ്യിൽ എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ആക്കി കൊണ്ട് ചോദിച്ചതും അവർ രണ്ടാളും അവനെ വലിച്ചു ബെഡിൽ ഇട്ടു അവന്റെ മുകളിൽ കയറി കിടന്നു.....

""എണീക്കെടാ തെണ്ടികളെ.... ഞാൻ ഇപ്പൊ സത്തു പോകും.....""" ചെപ്പു അലറിയതും രണ്ടാളും ഒന്ന് കൂടെ അവന്റെ മേലേക്ക് അമർന്നു.... """അത് ഞങ്ങൾ സഹിച്ചോളാം...അഥവാ നീയെങ്ങാനും തട്ടി പോയാലും Sethu povathu enthan Udambu mattumae Sethu ponaalum vittu pogaathu Enthan uyir kaadhalae ഈ പാട്ടും വച്ചു നിന്റെ അവിഞ്ഞ മോന്തയും വച്ചു ഞങ്ങൾ സ്റ്റാറ്റസ് ഇട്ടോളാം... """" ആദി പറയുന്നത് കേട്ട് ചെപ്പു പല്ല് കടിച്ചു.... അവസാനം തട്ടി പോകും എന്ന് ആയതും ആദിയും ആഷിയും അവന്റെ പുറത്ത് നിന്ന് മാറി.. അപ്പൊ തന്നെ ചെക്കൻ ശ്വാസം വലിച്ചു വിട്ടുകൊണ്ട് എഴുന്നേറ്റു നിന്നു... ""ഞാൻ എങ്ങാൻ തട്ടി പോയിരുന്നേൽ എന്റെ കൊച്ചുങ്ങൾക്ക് അച്ഛൻ ഇല്ലാതെ ആകില്ലേടാ നാറികളെ.... """ ചെപ്പു നെഞ്ചിൽ കൈ വച്ചു പറയുന്നത് കേട്ട് ആദിയും ആഷിയും ഞെട്ടി കൊണ്ട് അവനെ നോക്കി... """ചെപ്പൂ.... നീ....."" ആദി ""അതേ.... ചെപ്പു തന്നെ.... നിനക്ക് എന്തെങ്കിലും ഡൌട്ട് ഉണ്ടോ..."" ചെപ്പു😬 ""അപ്പോ..... നീ...."" ആഷി ""അപ്പൊ അല്ലേടാ ഇപ്പൊ..."" ചെപ്പു😬

"""അപ്പൊ നീ ആ ജാനുനെ ചതിച്ചത് ആണെല്ലേടാ.... """ ആദി ""ബാംഗ്ലൂർ പഠിക്കാൻ പോയപ്പോൾ നീ അതിന്റെ ഇടയിൽ ഇമ്മാതിരി പണി കൂടെ എടുത്തു വച്ചല്ലെടാ...""" ആഷി ""പോയി വിളിച്ചോണ്ട് വാടാ നിന്റെ കൊച്ചുങ്ങളേം അതിന്റെ തള്ളയേയും..."" ആദി ""എന്നിട്ട് മതി ഇനി നീ ഈ വീട്ടിൽ... ഇപ്പൊ ഇറങ്ങിക്കൊ.....""" ആഷി അവനെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞതും ചെപ്പു ഇവന്മാർ ഇത് എവിടെക്കാ പറഞ്ഞു പറഞ്ഞു പോകുന്നെ എന്ന രീതിയിൽ രണ്ടിനേം മാറി മാറി നോക്കി.... """ഡേയ് ഡേയ്.... എങ്ങോട്ടാടാ നീയൊക്കെ പറഞ്ഞു പോകുന്നെ.... നീയൊക്കെ കൂടെ എനിക്ക് ഇല്ലാത്ത അവിഹിതം ഒക്കെ തലയിൽ വച്ചു തരുവാണോ.... "" ചെപ്പു ചോദിക്കുന്നത് കേട്ട് അവർ രണ്ടാളും അവനെ തുറിച്ചു നോക്കി... ""ഞാൻ ഒരു ഉപമ പറഞ്ഞതാടാ.... "" അവരുടെ നോട്ടം കണ്ട് ചെപ്പു ഇളിച്ചു കൊടുത്തു കൊണ്ട് പറഞ്ഞതും രണ്ടും ഒന്ന് അമർത്തി മൂളി പോയി കിടന്നു..... ചെപ്പു അപ്പോഴും അവിടെ തന്നെ നിൽക്കുന്നത് കണ്ട് ആഷി അവനെ നോക്കി.... """നീ കിടക്കുന്നില്ലേ.... ""

""ഞാൻ ഒന്ന് ജാനുനെ വിളിച്ചിട്ട് വരാം..."" ചെപ്പു അതും പറഞ്ഞു ബാൽകണിയിലേക്ക് പോയതും ആഷി ആദിയെ ഒന്ന് പാളി നോക്കി.... യോഗില്ല അമ്മിണിയേ.... ന്നുള്ള എക്സ്പ്രഷനും ഇട്ട് രണ്ടാളും പുതപ്പ് തലവഴി മൂടി കിടന്നു..... ***************** """ഉമ്മച്ചി.... "" ഡോർ തുറന്നതും ദിനു പോയി അവരെ കെട്ടിപിടിച്ചു കൊണ്ട് വിളിച്ചു... """മോനേ.... ദുആ മോൾ എവിടെ.... അവൾ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണോടാ... """ കദീജുമ്മ അതും ചോദിച്ചു കൊണ്ട് വന്നതും അവൻ അവരെ നോക്കി ചിരിച്ചു.... """ഞാൻ ഉമ്മയോട് പറഞ്ഞ ഒരു കാര്യം ഉണ്ട്.... നിങ്ങൾക്ക് പ്രോമിസ് ചെയ്ത കാര്യം.... """ അവൻ പറയുന്നത് കേട്ട് രണ്ട് ഉമ്മമാരും അവനെ നോക്കി.... """ആമി.... """ ദിനു വിളിക്കുന്നത് കേട്ട് അമ്മു അവന്റെ പിറകിൽ നിന്നും മുന്നോട്ട് വന്നു.... അവളെ കണ്ടതും രണ്ടു ഉമ്മമാരുടെയും കണ്ണുകൾ ഒരുപോലെ തിളങ്ങി... """"മോളെ.... """ ഒരു നേരിയ ശബ്ദം മാത്രം ഉയർന്നു വന്നു.... അപ്പോഴേക്കും അവൾ ആ നെഞ്ചിലേക്ക് ചാരിയിരുന്നു.... കണ്ണിൽ നിന്നും അടർന്നു വീഴുന്ന കണ്ണീർ തുള്ളികൾ ആ മകളോടുള്ള ഉമ്മയുടെയും ഉമ്മയെ കാണാതെ ഇത്രയും നാൾ ജീവിച്ച ഒരു മകളുടെയും വേദന പറയുന്നുണ്ടായിരുന്നു....

""മതി മതി എന്റെ ഉമ്മ കുട്ടീ..... ദേ ഇവിടെ വേറെയും പീക്കിരികൾ ഉണ്ട്.."" അമ്മുനെ അടർത്തി മാറ്റി ദിനു പറഞ്ഞതും അവർ എല്ലാവരും ദിനുന്റെ പുറകിൽ നിൽക്കുന്ന കല്ലുനേം മാധുനേം നോക്കി... സംശയത്തോടെ അവർ നോക്കുന്നത് കണ്ടു അമ്മു എല്ലാം പറഞ്ഞു കൊടുത്തു... അപ്പൊ തന്നെ സ്നേഹത്തോടെ അവർ അവരെ സ്വീകരിച്ചു.... """മോനേ... ദുആ മോൾ... "" അകത്തേക്ക് കയറാൻ നിന്നിരുന്ന ദിനുന്റെ കയ്യിൽ പിടിച്ചു കദീജുമ്മ ചോദിച്ചതും അവൻ വിളറിയ ചിരി ചിരിച്ചു.... """അവൾക്ക് ഓർമ തിരിച്ചു കിട്ടി... ഇപ്പൊ അവളുടെ വീട്ടുകാരുടെ കൂടെയാ.... ഇനി ഇങ്ങോട്ട് ഇല്ല... """ വാക്കുകളിലെ വേദന അവർ അറിയാതിരിക്കാൻ അവൻ ശ്രമിച്ചു എങ്കിലും വാക്കുകൾ പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല.... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു... ഒരു ഏങ്ങലോടെ ആ ഉമ്മ അവന്റെ നെഞ്ചിലേക്ക് ചാരി..... നിറഞ്ഞു വരുന്ന കണ്ണുകൾ തട്ടം കൊണ്ട് തുടച്ചു മാറ്റി..... അവന് മനസിലാക്കാൻ കഴിയുമായിരുന്നു അവരുടെ വേദന... മക്കൾ ഇല്ലാതിരുന്ന അവർ സ്വന്തം മോളെ പോലെ തന്നെയായിരുന്നു കാർത്തുനെ നോക്കിയിരുന്നത്....

അവളുടെ സ്വന്തം അമ്മയേക്കാൾ നന്നായി അവർ നോക്കിയിരുന്നു എന്ന് അവന് തോന്നി..... ""അവൾ.... അവൾ എന്നേം മറന്നിട്ടുണ്ടാകും അല്ലേ മോനേ... """ കരച്ചിലോടെ അവർ ചോദിക്കുന്നത് കേട്ട് അവൻ ഒന്നും മിണ്ടാതെ അവരെ ചേർത്തു പിടിച്ചു.... """നമുക്ക് ഒരു ദിവസം അവളെ പോയി കാണാം.... കദീജുമ്മ പോയി കിടന്നോ... """ അവരുടെ കണ്ണുകൾ ഒപ്പി കൊടുത്തു കൊണ്ട് അവൻ പറഞ്ഞതും ആ സ്ത്രീ റൂമിലേക്ക് കയറി പോയി... °°°°°°°°° °°°°°°°°°°° °°°°°°°°°° °°°°°°°°°° °°°°°°°°°°° °°°°°°° """അപ്പൊ എല്ലാം സെറ്റ് അല്ലേ.... """ ""അതൊക്കെ സെറ്റ് ആണ്.... വല്ലതും നടക്കുവോ..."" ""പിന്നേന്തിനാ സേട്ടാ നമ്മൾ ഒക്കെ ഇവിടെ..... അഥവാ പാളിപോയാൽ...."" ""പാളിപോയാൽ....???""" ""ഒന്നും നോക്കണ്ട.... കണ്ടം വഴി ഇറങ്ങി ഓടിക്കോ.... വേറെ വഴിഇല്ല 😁""" """ഹ്മ്മ്.... എങ്കിൽ ശെരി.... ഞാൻ എന്റെ പ്ലാൻ ഒന്ന് കൂടെ എക്സിക്യൂട്ടീവ് ചെയ്യട്ടെ......""" ""ഡോ.... ഡോ.... അതികം എക്സിക്യൂട്ടീവ് ചെയ്തു കൊളം ആക്കരുത്.... അപേക്ഷയാണ്....""" ""ഉത്തരവ്.....""" """"അപ്പൊ അങ്കം രണ്ട് ദിവസം കഴിഞ്ഞു.... """ അതും പറഞ്ഞു കാൾ കട്ട് ചെയ്തു മൂന്നും ഓരോ മൂലക്ക് നിന്നും വന്നു... ഒരു വീട്ടിൽ ഒരു റൂമിൽ മൂന്ന് മൂലയിൽ പോയി നിന്ന് കോണ്ഫറൻസ് വിളിച്ചതാ അമ്മുവും കല്ലുവും മാധുവും.... ഒന്നും വിചാരിക്കരുത്...

മൂന്നും ഒന്നിനൊന്നു മെച്ചം ആണ്...😌😌 അപ്പുറത്തെ സൈഡിൽ ആരാന്ന് പിന്നെ പറയാതെ തന്നെ അറിയാലോ... അത്തന്നെ ക്രൈം പാട്ണർ ചെപ്പു....😁. കുറച്ചു പ്ലാൻ ഒക്കെ എക്സിക്യൂട്ടീവ് ചെയ്തു കഴിഞ്ഞ ശേഷം ചെപ്പു ജാനുനെ വിളിച്ചു.... """ഹെലോ മോളെ.... """ ""ആരാടാ നാറി നീ....""" ബൂട്ടിഫുൾ..😂 """നാറി നിന്റെ തന്ത.... അങ്ങേരെ പോയി വിളിയെടി..... """ ""പാതിരാത്രി ഇങ്ങോട്ട് വിളിച്ചു തന്തക്ക് വിളിക്കുന്നോടാ തെണ്ടി...."" ""പാതിരാത്രി അങ്ങോട്ട്‌ വിളിച്ച എന്നെ നാറിന്ന് നിനിക്ക് വിളിക്കാമെങ്കിൽ ഞാൻ വിളിച്ചതിൽ എന്താടി തെറ്റ്...."" ചെപ്പു കത്തികയറുകയാണ് മക്കളെ.... കത്തി കരിഞ്ഞു പോകാണ്ടിരുന്നാൽ ഫാഗ്യം....😂 ""ഒന്ന് വച്ചിട്ട് പോടോ..."" അവസാനം ഗതികേട് കൊണ്ട് ജാനു കീഴടങ്ങി... വേറെ എന്തോ പറയാൻ വേണ്ടി ചെപ്പു വായ തുറന്നതും അത് മുൻകൂട്ടി കണ്ടത് പോലെ അവൾ കാൾ കട്ട് ചെയ്തു..... അത് കണ്ട് നിരാശ കാമുകൻ ആയി വേറെ വഴി ഇല്ലാതെ റൂമിലേക്ക് കയറി പോകാൻ നിന്നതും അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.... അത് ഓപ്പൺ ചെയ്തതും ചെക്കൻ ചെറു ചിരിയോടെ വന്നു കിടന്നു.... ***************** പിറ്റേന്ന്.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story